ഏഴാം ബഹർ: ഭാഗം 76

ezhambahar

രചന: SHAMSEENA FIROZ

"പൗലോസ് ചേട്ടൻ വീട്ടിൽ പൊക്കോ..നാളെ വൈകുന്നേരം ആകുമ്പോൾ വന്നാൽ മതി.. " ഉപ്പയും അവനും പോയപ്പോഴേ അവൾക്ക് ബോറടിക്കാൻ തുടങ്ങിയിരുന്നു..പൗലോസ് ചേട്ടനെ പറഞ്ഞയച്ചു വീടും പൂട്ടി അവൾ നുസ്രയുടെ അടുത്തേക്ക് വിട്ടു.. അവിടെ ഇപ്പൊ നുസ്ര മാത്രമല്ല, മുഹ്സിത്തയും ഉണ്ട്.. രണ്ടുപേരോടും ഒരു മുടക്കും ഇല്ലാതെ സൊറ പറഞ്ഞോണ്ടിരുന്നു.. എന്നിട്ടും ഒരു സുഖം തോന്നിയില്ല അവൾക്ക്..സത്യം പറഞ്ഞാൽ താജ്നെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു..അത് ഇവിടെ തുറന്നു പറയാൻ പറ്റില്ല.. പറഞ്ഞാൽ പിന്നെ നുസ്രയുടെ വാരലിനു കയ്യും കെട്ടി ഇരുന്നു കൊടുക്കേണ്ടി വരും..കളിയാക്കുന്ന കാര്യത്തിൽ മുഹ്സിത്തയും ഒട്ടും കുറവല്ല..നുസ്രയെ തോല്പിക്കും.. എന്ത് കൊണ്ടും നുസ്രയ്ക്ക് പറ്റിയ കൂട്ടിനെ തന്നെയാണ് നുസ്രയ്ക്ക് കിട്ടിയിരിക്കുന്നത്..ഒന്ന് ഫോൺ തൊടാൻ കൂടെ വയ്യാ..അപ്പോ തുടങ്ങും രണ്ടും രണ്ടു ഭാഗത്തുന്ന് അർത്ഥം വെച്ചു മൂളാനും ചിരിക്കാനും.എങ്ങനൊക്കെയോ സഹിച്ചു പിടിച്ചു ഉന്തി തള്ളി നേരം രാത്രിയാക്കി..

ഭക്ഷണം കഴിച്ചു കൈ കഴുകാനുള്ള നിക്ക പൊറുതി പോലും ഉണ്ടായില്ല.നല്ലോണം ഉറക്കം വരുന്നുണ്ടെന്നൊരു കള്ളവും തട്ടി വിട്ട് നേരെ നുസ്രയുടെ റൂമിലേക്ക് ഓടി.ആ അണ്ണാച്ചി കുരുപ്പ് കിച്ചണിൽ പാത്രം കഴുകുന്ന തിരക്കിലാണ്.അവളു വരുമ്പോഴേക്കും ഫോൺ വിളിക്കലും സംസാരിക്കലും വെക്കലും കണ്ണടയ്ക്കലുമൊക്കെ കഴിയണം.ഇല്ലേൽ കളിയാക്കിയിട്ടു ഉറങ്ങാൻ പോലും സമ്മതിക്കില്ല.. ആകെ ക്ഷമ നഷ്ടപ്പെട്ടത് പോലെയായിരുന്നു ലൈലയുടെ കാര്യം.അവനെ കാണാതെയോ കേൾക്കാതെയോ ഒരുനിമിഷം പോലും പറ്റില്ലായിരുന്നു അവൾക്ക്. ശെരിക്കു പറഞ്ഞാൽ അവൻ ഇല്ലാത്തൊരു ജീവിതം മരണത്തിനു മാത്രമേ നൽകാൻ കഴിയു എന്നുള്ള ഒരു അവസ്ഥ.വേഗം ഫോൺ എടുത്തു അവന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.. "എന്തേയ് വിളിക്കാഞ്ഞെ..?" രണ്ടാമത്തെ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തിരുന്നു.ഹലോ പോലും പറയാതെ അവൾ ചോദിച്ചു.. "ഫോൺ ഓഫ് ആയിരുന്നു..നീ വിളിച്ചിരുന്നോ..?" "ഇല്ലാ..ഇപ്പോഴാ വിളിക്കുന്നത്.. "

"അതെന്തെ ഇത്രേം നേരം ആയിട്ടും വിളിക്കാത്തേ..?" "ഇവിടെ എല്ലാവരും ഉണ്ട്.. " "ആരും കാണാതെ പാത്തും പതുങ്ങിയും വിളിക്കാൻ ഞാൻ ആരെടി നിന്റെ.. അവിഹിത ബന്ധത്തിൽ ഉള്ളവനോ... പ്രതീക്ഷിക്കാത്ത കല്യാണം ആയോണ്ട് ആരെയും വിളിക്കാനോ അറിയിക്കാനോ ഒന്നും കഴിഞ്ഞിട്ടില്ലന്നത് നേര് തന്നെ.. എന്നുകരുതി ഞാൻ നിന്നെ ചുമ്മാ അങ്ങ് വീട്ടിലേക്ക് കൊണ്ട് പോയതൊന്നും അല്ല.. നിയമപരമായി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്, എല്ലാരേയും കാണിക്കാൻ ഒരു മഹറും ഇട്ടു തന്നിട്ടുണ്ട്..അത് മറക്കണ്ട നീ.. " "ഹൂ..അതൊന്നും അല്ല അമൻ.. " "ഏതൊന്നും അല്ലെന്ന്..? " "ഇവിടെ മുഹ്സിത്തായും നുസ്രയും ഉമ്മയുമൊക്കെ ഉണ്ട്.. അവരുടെ ഇടയിൽ ആയിരുന്നു ഞാൻ ഇത്രേം നേരം.. " "ഓ..മനസ്സിലായി..നിനക്ക് എന്നെ ഇഷ്ടാണെന്ന കാര്യം അവർക്ക് ഒന്നും അറിയില്ല..അല്ലേ..? " "എനിക്കിഷ്ടമാണെന്ന് ആരു പറഞ്ഞു..? " "ഇഷ്ടമല്ലങ്കിൽ പിന്നെന്തിനാടീ വിളിച്ചത്..? " "അത്..അതുപിന്നെ...നീ എവിടെയാണെന്ന് ചോദിക്കാൻ.. " "ദേ..ഞാൻ ഇവിടെ ആയത് നിന്റെ ഭാഗ്യം..ഇല്ലേൽ ഒരൊറ്റ ചവിട്ടിനു നിന്റെ നടു ഒടിച്ചേനെ ഞാൻ..

അവിടെ ചുമ്മാതെ ഇരിക്കുന്ന എന്നെ ഉന്തി തള്ളി ഇങ്ങോട്ട് വിട്ടതും പോരാ.. എന്നിട്ടിപ്പോ ഞാൻ എവിടെയാണെന്ന് ചോദിക്കാൻ വിളിച്ചത് ആണെന്ന്..വെച്ചിട്ടു പോടീ ശവമേ അവിടെന്ന്.. " "എവിടെ ആയാലും നിന്റെ കലിപ്പിന് ഒരു കുറവും ഇല്ലല്ലോ.. ചൂടാവല്ലേ മോനേ.. " "ഇല്ലടി..കെട്ടിപ്പിടിച്ചൊരുമ്മ തരാം..." "തന്നാൽ ഞാൻ വാങ്ങിക്കും.. " അവൾ കളിയായി ചിരിച്ചു.. "ഇപ്പൊ നീ തമാശിച്ചോ..വന്നിട്ടു കാണിച്ചു തരാം നിനക്ക്..ഞാൻ കിസ്സ് ചെയ്താൽ നിനക്ക് ചൊറിച്ചിൽ അല്ലേ..നിന്നെ മൊത്തത്തിൽ ചൊറിയിപ്പിച്ചു തരാടീ ഞാൻ.. " "ഓ..ആയിക്കോട്ടെ..ആദ്യം നീ പോയ കാര്യം നോക്ക്..എന്നിട്ട് മതി വന്നതിനു ശേഷമുള്ള കാര്യമൊക്കെ... എന്തായി..? എവിടാ ഇപ്പം..? ഉപ്പ എന്ത്യേ..? " "ഇവിടെ റൂമിലാ..ഡാഡ് കിടന്നു..ക്ഷീണം ഉണ്ട്.." "മ്മ്...കഴിച്ചോ..? " "ആ..നീയോ..എന്തെടുക്കുവാ..? " "ഉവ്വ്...കഴിച്ചു..എന്തെടുക്കുവാന്ന് ചോദിച്ചാൽ ഒരു തെമ്മാടിയോട് സംസാരിക്കുവാ.. " "ഭാര്യ ഇന്ന് നല്ല മൂഡിൽ ആണല്ലോ.. എന്താ കാര്യം..? " "കാര്യം നിനക്ക് അറിയാവുന്നതാണല്ലോ..നീ ഡാഡ്നെയും കൂട്ടി പോകാമെന്ന് പറഞ്ഞത് തൊട്ടേ ഞാൻ ഹാപ്പിയായതാ.. "

"മനസ്സിലായി..നാളെ മമ്മ വരുന്നതിന്റെയാ ഈ സന്തോഷമെന്ന്..ഇന്ന് മാത്രം പോരാ.. ഇനി അങ്ങോട്ട്‌ എന്നും ഉണ്ടാവണം ഈ സന്തോഷം.. കേട്ടോ.." "കേട്ടു...അമൻ..ഉമ്മാ..? " "മമ്മയ്ക്ക് എന്താടി..? " "ഉമ്മാക്ക് ഒന്നുല്ല..വരുമോ നിങ്ങക്ക് ഒപ്പം..ഉമ്മ എന്ത് പറഞ്ഞാലും നീ വായ തുറക്കരുത്.. മനസ്സിലാകുന്നുണ്ടോ പറയുന്നത്.." "അതോർത്തു ടെൻഷൻ ആവണ്ട..ഞാൻ ഒരക്ഷരം പോലും മിണ്ടില്ല..പോരേ.. " "നീ ദേഷ്യപ്പെടാൻ പറഞ്ഞത് അല്ല.. " "ഇല്ലടി..ഡാഡ് ഉണ്ടല്ലോ..ഡാഡ് സംസാരിച്ചോളും..പിന്നെ മമ്മ ഇനി ഒന്നും പറയാണ്ട് കൂടെ വന്നോളും.. കാരണം മമ്മ ആവശ്യപ്പെട്ടത് നടന്നല്ലോ..ഉറക്കം കളയണ്ട നീ.. കിടന്നോ..നാളെ അങ്ങെത്തിക്കോളാം..ഗുഡ് നൈറ്റ്.. ലവ് യൂ.." "വെയ്റ്റിംഗ്...മിസ്സ്‌ യൂ.. " കാൾ കട്ട്‌ ചെയ്തു അവൾ ഫോൺ സൈഡിലേക്ക് ഇട്ടു..ഇപ്പോഴാ ഒന്ന് സമാധാനമായത്..ചുണ്ടിൽ ചിരി നിറഞ്ഞു നിൽപ് ഉണ്ടായിരുന്നു.. മനസ്സ് നിറയെ അവന്റെ ആ ചാര കണ്ണുകളും നുണക്കുഴികളും പിന്നെ ഇടയ്ക്ക് ഇടക്ക് മാത്രം ആ ചുണ്ടിൽ വിരിയുന്ന ചിരിയും ആയിരുന്നു.. അവൾ ഒരു തലയിണ എടുത്തു കെട്ടിപ്പിടിച്ചു തിരിഞ്ഞു കിടന്നു..

എന്തെന്തായിട്ടും ഉറക്കം വന്നില്ല. കണ്ണടയ്ക്കുമ്പോൾ ആ തെമ്മാടി കണ്ണുകളിൽ തെളിഞ്ഞു ഉറക്കം കെടുത്തുന്നു.ഉറങ്ങാൻ ആ നെഞ്ചിൻ ചൂട് വേണമെന്ന് തോന്നി അവൾക്ക്.. അന്ന് അവൻ ബാംഗ്ലൂർക്ക് പോയപ്പോഴും അവനെ മിസ്സ്‌ ചെയ്തിരുന്നു.പക്ഷെ ഇത്രത്തോളം ഉണ്ടായിട്ടില്ല.അന്ന് വീട്ടിൽ പോയി നിന്നപ്പോഴും മിസ്സിംഗ്‌ ഉണ്ടായിരുന്നു.പക്ഷെ അന്ന് അവനെ മറക്കാൻ ശ്രമിക്കുകയായിരുന്നു.. പക്ഷെ ഇനി അങ്ങനൊരു ശ്രമം നടത്താൻ പോലും കഴിയില്ല.. എന്നും അവൻ അരികിൽ തന്നെ വേണം.അവൾ ഫോൺ എടുത്തു ഗാലറി ഓപ്പൺ ചെയ്തു.അവന്റെ സിങ്കിൾ ആയിട്ടുള്ളതോ അവനും അവളും മാത്രമുള്ളതോ ആയ ഒരു ഫോട്ടോസും ഇല്ല കയ്യിൽ.ആകെ ഉള്ളത് മുഹ്സിയുടെ കല്യാണത്തിനു പോയപ്പോൾ എടുത്ത എല്ലാരും ഒന്നിച്ചുള്ള ഫോട്ടോയാണ്.അതിൽ നിന്നും അവനെ മാത്രം സൂം ചെയ്തു വെച്ചു അതിൽ ചുണ്ടുകൾ അമർത്തി.. അതിലേക്കു നോക്കിയും എന്തൊക്കെയോ ഓർത്തും ചിരിച്ചുമൊക്കെ എപ്പോഴോ കണ്ണുകൾ അടഞ്ഞു പോയി.. ** "മോളെ..വിളിച്ചെണീപ്പിക്കാൻ നിന്റെ കണവനില്ല ഇവിടെ..

എണീക്കടീ പോത്തേ...നേരം നട്ടുച്ച ആവുന്നു.. " രാവിലെ നുസ്ര വന്നു തട്ടി വിളിക്കുമ്പോഴാണ് അവൾ ഉറക്കം ഉണരുന്നത്..നുസ്രയുടെ കയ്യിൽ കോഫി കണ്ടതും അവൾ വേഗം ക്ലോക്കിലേക്ക് നോക്കി.. "റബ്ബേ..എട്ടു മണിയോ..അലാറം വെക്കാൻ മറന്ന് പോയി..എന്തെടി പിശാശ്ശെ വിളിക്കാഞ്ഞെ..ഉമ്മയും മുഹ്സിത്തയുമൊക്കെ എന്ത് വിചാരിച്ചു കാണും.. " അവൾ മുഖം ചുളിച്ചു.. "എന്ത് വിചാരിക്കാൻ.. " നുസ്ര കോഫി അവൾക്ക് കൊടുത്തു. "ഞാൻ നേരത്തിനും കാലത്തിനുമൊന്നും എണീക്കുന്നില്ലന്നും ഉറക്ക പ്രാന്തിയാണെന്നുമൊക്കെ.." "അങ്ങനൊക്കെ വിചാരിക്കാനും പറയാനും നീ ഇവിടുത്തെ മരുമകൾ ഒന്നും അല്ല..ഗസ്റ്റാ..ഗസ്റ്റ്..അപ്പോ നിനക്ക് ഇഷ്ടമുള്ള നേരം വരെ കിടന്നുറങ്ങാo..ഞാൻ രാവിലെ എണീറ്റു പോകുമ്പോൾ വിളിക്കാൻ ഒരുങ്ങിയതാ..പിന്നെ തോന്നി നിസ്കരിക്കാൻ ഒന്നും ഇല്ലല്ലോ.. കുറച്ച് നേരം കൂടി കിടന്നോട്ടെന്ന്.. പിന്നെ മോളെ..ഞാൻ വിചാരിച്ചു താജ് അരികിൽ ഇല്ലാത്തോണ്ട് നിനക്ക് ഉറക്കമൊന്നും ശെരിയാകില്ലന്ന്..ഇതിപ്പോ പോത്ത് പോലെ ഉറങ്ങിയല്ലോ..

ആളു അരികിൽ ഇല്ലേലും എന്താല്ലേ.. ഫോട്ടോ ഉണ്ടല്ലോ കയ്യിൽ..ഞാൻ കണ്ടു മോളെ നീ അവന്റെ ഫോട്ടോയിൽ മുഖം അമർത്തി കിടക്കുന്നത്..അത് മാത്രം അല്ല..രാത്രി ഞാൻ വരുമ്പോൾ നീ ഫോണിൽ നല്ല കുറുകൽ ആയിരുന്നു..ഡിസ്റ്റർബ് ചെയ്യണ്ടന്ന് കരുതി ഞാൻ നേരെ മുഹ്സിത്താൻറെ മുറിയിലേക്ക് വിട്ടു..ഇങ്ങനെയുള്ള നിനക്ക് അലാറം വെക്കാൻ ഒക്കെ എവിടുന്നാ ഓർമ്മ..ഫോൺ തപ്പണ്ട.. ചാർജിനു വെച്ചിട്ടുണ്ട് കേട്ടോ.. " നുസ്ര ചിരിച്ചു.. "എന്നെ ശല്യം ചെയ്യണ്ടന്ന് കരുതി നേരെ പോയത് മുഹ്സിത്താന്റെ അടുത്തേക്ക്..കൊള്ളാം.. മുഹ്സിത്താൻറെയും നിഹാൽക്കാന്റെയും സ്വർഗത്തിലെ കട്ടുറുമ്പ് ആയി നീ..അല്ലേ.. നാണം ഇല്ലല്ലോടീ നിനക്ക്.. " ലൈല നുസ്രയെ കഷ്ടംന്നുള്ള ഭാവത്തിൽ നോക്കി.. "അയ്യടി..ഞാൻ നീ ഉദ്ദേശിക്കുന്ന ആ ടൈപ്പ് ഒന്നും അല്ല..ഇക്കാക്ക റൂമിലേക്ക് വരുമ്പോൾ തന്നെ ഞാൻ അവിടെന്ന് എണീറ്റു ഇങ്ങോട്ട് പോന്നിരുന്നു..അല്ലാണ്ട് ഞാൻ അവരെ ഡിസ്റ്റർബ് ചെയ്തൊന്നുമില്ല.. പിന്നെ ഒരു കാര്യമുണ്ട്..അവരെ ഇടയിലെ കട്ടുറുമ്പ് ആയാലും നിങ്ങൾക്ക് ഇടയിലെ കട്ടുറുമ്പ് ആവാൻ പാടില്ല..കാരണം അവരു പണ്ടേയ്ക്ക് പണ്ടേ സെറ്റ് ആയി ലൈഫ് ഒക്കെ തുടങ്ങി കഴിഞ്ഞു..

സോ എത്രവല്യ കട്ടുറുമ്പ് വന്നാലും അതൊന്നും ഇനി അവർക്ക് വല്യ കാര്യമൊന്നും ആയിരിക്കില്ല... റൊമാൻസിന് ഒരു കോട്ടവും വരില്ല..പക്ഷെ നീയും താജുo അങ്ങനെയാണോ..നിങ്ങള് രണ്ടും ഇതുവരെ ഒരു കരയ്ക്ക് എത്തിയോ..വല്ലതും തുടങ്ങിയോടീ നിങ്ങള്..ഇല്ലല്ലോ..അപ്പോ അതിന്റെ ഇടയിലേക്ക് ആരും ഒന്നു തല പോലും ഇട്ടു ശല്യ പെടുത്താൻ പാടില്ല..അത് എബി എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.. " "എബിയോ..? എന്ത് പറഞ്ഞിട്ടുണ്ടെന്നാ..? " അവൾ നെറ്റി ചുളിച്ചു.. "ഒരു ചൂരൽ എടുത്തു തിളയ്ക്കുന്ന വെള്ളത്തിൽ ഇടണം.എന്നിട്ട് അത് വെച്ചു നിന്റെ ചന്തി നോക്കി നാലു പെട തരണമെന്ന്.. പോത്ത്..അവളുടെ ഓരോ ചോദ്യം.. അല്ലേലും വേണ്ടത് ഒന്നും പറഞ്ഞാൽ നിന്റെ തലയിൽ കേറില്ലല്ലോ..വേണ്ടാത്ത വല്ലതും ആയിരുന്നേൽ ഞാൻ വായ തുറക്കുന്നതിന് മുൻപേ ഊഹിച്ചെടുത്തേനേ.. എടീ..ഈ ലോകത്ത് നിന്റെ ഏറ്റവും വല്യ ആഗ്രഹം എന്താണെന്ന് എബിയോട് ചോദിച്ചാൽ അവൻ പറയും അത് താജ്ന്റെ സന്തോഷമാണെന്ന്..നീയും താജുo ഒരുമിച്ചു ജീവിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.. പക്ഷെ ഏറ്റവും കൂടുതലായി ആഗ്രഹിക്കുന്നത് എബിയാ.. താജ്ന്റെ സന്തോഷം നീയാണെന്ന് അവനു നന്നായി അറിയാം..നിങ്ങൾ തമ്മിൽ ഒന്ന് സെറ്റ് ആവാൻ അവൻ നേർച്ച നേരത്താ പള്ളികളോ അമ്പലങ്ങളോ ഇല്ലാ..എല്ലാത്തിനും കാശ് ഈടാക്കുന്നത് എന്റെ അടുത്ത്ന്ന് ആണെന്ന് മാത്രം..

ജുവലിനു വീട്ടിൽ വേറെ പ്രൊപോസൽസ് വരുന്നുണ്ട്..ഉടനെ വന്നു പെണ്ണ് ചോദിക്കണമെന്ന് അവൾ പറഞ്ഞു..അന്നേരം അവൻ പറഞ്ഞത് എന്താണെന്ന് അറിയാമോ..അതൊക്കെ വന്നു ചോദിച്ചോളാം..പക്ഷെ കല്യാണമൊന്നും പെട്ടെന്ന് വേണ്ടന്നാ..അതിന്റെ കാരണം പടുത്തം കഴിയണം ഒരു ജോലി വേണമെന്നത് ഒന്നും അല്ല..താജ് ആദ്യം ജീവിച്ചു തുടങ്ങണം..അതും എല്ലാം കൊണ്ടും സന്തോഷമായൊരു ജീവിതം.. എന്നിട്ട് മതി തനിക്ക് എന്നാ.. പറയുന്നത് മനസ്സിലാകുന്നുണ്ടോ നിനക്ക്.. " "എടീ..അതിനു ഞാൻ ഇപ്പോ അവനോട് പഴയത് പോലൊന്നുമല്ല.. എനിക്കിഷ്ടമാ..ഏതു നേരവും അവനെ ഒട്ടിക്കോണ്ട് തന്നെയാ... ഇപ്പം അവനെൻറെ ശ്വാസം ആണെന്ന് അവന് തന്നെ അറിയാം.. " "അറിയാമായിരിക്കും..പക്ഷെ അത് നീ പറഞ്ഞിട്ട് ഉണ്ടോ..നിന്റെ വായേന്ന് തന്നെ അതൊക്കെ കേൾക്കാൻ അവന് ആഗ്രഹം കാണില്ലേ..എല്ലാരുടെയും മുന്നിൽ വെച്ചു നീ അവനെ പ്രൊപ്പോസ് ചെയ്യണമെന്നൊരു മോഹം എന്തായാലും അവന്റെ ഉള്ളിൽ ഉണ്ടാകും..അത് നിനക്ക് ഇഷ്പെടില്ലന്ന് കരുതി തുറന്നു പറയാത്തതാവും അവൻ.. ഒരുകാര്യം ചെയ്...വരുന്ന സാറ്റർഡേ അവന്റെ ബർത്ത് ഡേയ് അല്ലേ..അന്ന് അവനു വേണ്ടി ഒരു ചെറിയ പാർട്ടി അറേഞ്ച് ചെയ്..അവൻ അറിയണ്ട..

സർപ്രൈസ് ആയിട്ടു മതി...അധികം പേരൊന്നും വേണ്ടാ...നമ്മള് കുറച്ച് പേര് മാത്രം..അന്ന് പ്രൊപ്പോസ് ചെയ് നീ അവനെ..നീയും അവനും മാത്രമുള്ള നേരത്ത് ഇഷ്ടം തുറന്നു പറയുന്നതിനേക്കാൾ സന്തോഷം ഉണ്ടാകും അവന് നീ എല്ലാരുടെയും മുന്നിൽ വെച്ചു പറയുമ്പോൾ.. അവൻ ആകെ വണ്ടർ അടിച്ചു നിൽക്കും..അവന്റെ മുഖത്ത് പതിന്മടങ്ങു സന്തോഷം ഉണ്ടാകും.. നിനക്ക് വേണ്ടത് അവന്റെ സന്തോഷം തന്നെയല്ലേ.." "ഉവ്വ്..അവൻ എന്നും ഹാപ്പി ആയിരിക്കണം...എല്ലാവർക്കും വലുത് സ്വന്തം പ്രാണനാ..തന്റെ സന്തോഷങ്ങളാ..പക്ഷെ അവൻ അതിനൊന്നും ഇമ്പോര്ടൻസ് കൊടുക്കുന്നില്ല..അവനു വലുത് ഞാനാ..എന്റെ സന്തോഷമാ.. അങ്ങനെയുള്ള അവനെ എനിക്ക് സന്തോഷിപ്പിക്കണം..എന്നെ അത്ഭുതപ്പെടുത്തുന്നതു പോലെ എനിക്ക് അവനെയും അത്ഭുതപ്പെടുത്തണം...ആ നുണക്കുഴി കവിളുകളിൽ ഇടയ്ക്ക് ഇടെ മാത്രം വിരിയാറുള്ള ചിരി എനിക്കിനി എപ്പോഴും കാണണം.. " അവളുടെ കണ്ണുകളും ചുണ്ടുകളും ഒരുപോലെ പുഞ്ചിരിച്ചു..

അത് അവനോടുള്ള ഒരിക്കലും കെടാത്ത പ്രണയത്തിന്റെ സൂചകമായിരുന്നു.. "താജ്ൻറെ കാര്യത്തിൽ you are so lucky...കോളേജിലെ എല്ലാത്തിനും നിന്നോട് കുശുമ്പാ..നിന്നെ കാണുമ്പോഴേ എല്ലാത്തിന്റെയും മുഖം വീർക്കും..കാരണം താജ്നെ മോഹിക്കാത്ത ഒരുത്തി പോലുമില്ല നമ്മുടെ കോളേജിൽ.." "അപ്പൊ നിനക്ക് എന്താടി ഭാഗ്യത്തിനൊരു കുറവ്.. എന്റെ മുന്നയെ ആരാടീ പ്രണയിക്കാത്തത്.. എന്താടി അവനിൽ നീ കണ്ടൊരു മൈനസ്... " "അയ്യടി മോളെ...മുന്നയ്ക്ക് ഒരു കുറവുമില്ല..എപ്പോഴാടീ ഞാൻ അങ്ങനെ പറഞ്ഞത്..താജ്നെ ഇത്തിരി പൊക്കി പറഞ്ഞെന്നത് നേരാ..എന്നുകരുതി അത് ഞാൻ മുന്നയെ താഴ്ത്തിയത് ഒന്നുമല്ല..ആ പൂതിയൊക്കെ നീ മനസ്സിൽ വെച്ചാൽ മതി..താജ് എത്ര വല്യ ഹീറോ ആണേലും എന്റെ ഹീറോ മുന്ന തന്നെയാ..അവനൊരു പെർഫെക്ട് ഐറ്റമാ മോളെ..അത് കണ്ടു തന്നെയാ ആരാധന തോന്നിയതും അറിയാതെ പ്രണയിച്ചു പോയതും...അവനെന്ന ഭാഗ്യത്തെ എനിക്ക് കിട്ടാൻ കാരണം നീയാ..അത് ഞാനൊരിക്കലും മറക്കില്ലടീ.. " നുസ്ര സ്നേഹത്തോടെ അവളുടെ കവിളിൽ പിടിച്ചു പിച്ചി..

"ഔ..ഇപ്പോ പറയും മറക്കില്ലന്നൊക്കെ...നാളെ അവനൊരു ഐഎസ് ആയി വന്നു നിങ്ങടെ കെട്ടും കഴിഞ്ഞു കളക്ടർ സാർന്റെ ഭാര്യയായി ജീവിക്കുമ്പോൾ നമ്മളെയൊക്കെ ഓർക്കുമോ എന്തോ.. ആർക്കറിയാം.. " ലൈല കൈ മലർത്തി കളഞ്ഞു.. "അപ്പൊ അങ്ങനെയാണോ നീയെന്നെ കുറിച്ച് കരുതിയിരിക്കുന്നത്..കുടിക്കണ്ട നീയെന്റെ കോഫി..വേണേൽ താഴേ പോയി എടുത്തു കുടിക്കടീ പിശാശ്ശെ.." നുസ്ര അവളുടെ കയ്യിന്ന് കോഫി വാങ്ങിക്കാൻ നോക്കി..പക്ഷെ അവളു കൊടുത്തില്ല..ചുമ്മാതെ അല്ലേ മുത്തേന്നൊക്കെ പറഞ്ഞു നുസ്രയെ സോപ്പിട്ട് അടുത്ത് തന്നെ പിടിച്ചിരുത്തി കോഫി കുടിക്കാൻ തുടങ്ങി..അന്നേരമാ പല്ല് തേച്ചില്ലന്ന കാര്യം ഓർമ്മ വന്നത്..വേഗം കപ്പ് നുസ്രയുടെ കയ്യിൽ വെച്ചു കൊടുത്തു.. "ഇന്നാ പിടിച്ചോ..എനിക്കൊന്നും വേണ്ടാ നിന്റെ കോഫി.. എന്തായിത്..കലക്കും വെള്ളമോ.. അയ്യേ..കുടിക്കുന്നത് പോയിട്ട് വായിൽ വെക്കാൻ കൂടി കൊള്ളില്ല.. ഒരു ഉപദേശം തരാം..ഫ്രീ ആയിട്ടാ... എനിക്ക് തന്നതോ തന്നു..കെട്ടു കഴിഞ്ഞാൽ മുന്നയ്ക്ക് നീ ഇതുപോലുള്ള കോഫി ഒന്നും കൊടുത്തേക്കരുത്..എന്നാ പിന്നെ ഒരുദിവസം പോലും തികയ്ക്കില്ല നീ അവന്റെ ഒപ്പം..

ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ അവൻ നിന്നെ ചവിട്ടി പുറത്തിടും.." എന്നും പറഞ്ഞു അവൾ ടവലും എടുത്തു വേഗം ബാത്‌റൂമിലേക്ക് ഓടിക്കയറി..ഇല്ലേൽ ആ കോഫി തന്റെ തലവഴിയാ വന്നു വീഴുകയെന്നു അവൾക്ക് നന്നായി അറിയാം.. "കുളിച്ചിട്ടു വാടി..നിനക്ക് വെച്ചിട്ടുണ്ട് ഞാൻ.. " നുസ്ര ബാത്‌റൂമിൻറെ ഡോറിന് ആഞ്ഞൊരു കുത്ത് വെച്ചു കൊടുത്തു താഴേക്ക് പോയി.. ** പൗലോസ് ചേട്ടനൊപ്പം ചേർന്നു ഉമ്മാക്ക് വിരുന്നു ഒരുക്കുന്ന തിരക്കിൽ ആയിരുന്നു അവൾ.. മുറ്റത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും കിച്ചണിൽ നിന്നും ഓടി വന്നു വാതിൽ തുറന്നു.. ഡ്രൈവിങ് സീറ്റിൽ നിന്നും താജ് പുറത്തിറങ്ങി..അവന്റെ മുഖത്ത് പതിവ് ഗൗരവം തന്നെ..തൊട്ടടുത്ത സീറ്റിൽ നിന്നും ഉപ്പയും ഇറങ്ങി..ആ മുഖത്ത് സന്തോഷമുണ്ട്.അത് കണ്ടതും അവളുടെ കണ്ണുകൾ ബാക്ക് സീറ്റിലേക്ക് നീണ്ടു..ആ ഡോർ തുറക്കപ്പെട്ടു.. "ഉമ്മാ... " പ്രൗഡിയോടെ കാറിൽ നിന്നും ഇറങ്ങി വരുന്ന മുംതാസിനെ കണ്ടു അവൾ പുഞ്ചിരിയോടെ സീറ്റ് ഔട്ടിലേക്ക് വന്നു നിന്നു.. "ഇവൾ ഇതുവരെ പോയില്ലേ..? " സ്നേഹം നിറഞ്ഞ അവളുടെ വിളിക്കു പകരമായി മുംതാസിൽ നിന്നും ഉയർന്നതു ഒരു ചോദ്യമായിരുന്നു.. അതും താജ്നോട്.. "എങ്ങോട്ട്..? എങ്ങോട്ട് പോയില്ലേന്ന്..? "

താജ്ന്റെ ഗൗരവം വർധിച്ചു.. "എങ്ങോട്ടെന്ന് എനിക്ക് അറിയില്ല.. അതെന്നെ ബാധിക്കുന്ന വിഷയവുമല്ല.. പക്ഷെ ഇവൾ ഇവിടെ വേണ്ടാ.. ഇവൾ ഉണ്ടെങ്കിൽ ഈ വീട്ടിലേക്ക് ഞാൻ ഇല്ലാ...ഇവൾക്ക് ഒപ്പം താമസിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്..അതുകൊണ്ട് ഇപ്പോ ഇറക്കി വിടണം ഇവളെ ഇവിടുന്ന്..എന്നാൽ മാത്രമേ ഞാൻ അകത്തേക്ക് കയറു.." "വേണ്ടാ..കയറേണ്ട...എനിക്കൊരു നിർബന്ധവുമില്ല മമ്മ കയറണമെന്ന്..വേണ്ടാന്ന് പറഞ്ഞു പണ്ടേയ്ക്ക് പണ്ടേ ഉപേക്ഷിച്ചതല്ലേ ഈ വീടിനെയും വീട്ടുകാരെയും.. അതുകൊണ്ട് അകത്തേക്ക് പ്രവേശിക്കാൻ ഒരു കണ്ടിഷനും വെക്കണമെന്നില്ല..അതിനുള്ള ഒരു അർഹതയും ഇല്ല മമ്മയ്ക്ക്..ഇവളെ ഇറക്കി വിട്ടതിനു ശേഷം മാത്രമേ അകത്തേക്ക് കയറു എന്നൊരു ദുരാഗ്രഹം മനസ്സിൽ ഉണ്ടേൽ അത് ഇപ്പോഴേ കളഞ്ഞേക്ക്.. അതൊരിക്കലും ഇവിടെ നടക്കാൻ പോകുന്നില്ല..അതെന്നും മമ്മയുടെ സ്വപ്നം മാത്രമായി നില നിൽക്കുകയേയുള്ളൂ..ഒരുപാട് ബുദ്ധിമുട്ട് സഹിച്ചു ഇവിടെ ജീവിക്കണമെന്നൊന്നും ഞാൻ പറയില്ല..ലഗേജ് ഒന്നും പുറത്തേക്ക് എടുത്തില്ലല്ലോ..അപ്പൊ കാര്യം എളുപ്പമായി..ടാക്സി വിളിച്ചു കഷ്ടപ്പെടുകയും വേണ്ടാ..എന്റെ വണ്ടിയാ..എടുത്തോ..ഇവിടേം വരെ കൊണ്ട് വന്നിട്ടു ഞാൻ മമ്മയ്ക്ക് ഒന്നും തന്നില്ലന്ന് പറയരുതല്ലോ..

ഇപ്പോ പോയാൽ അടുത്ത ട്രെയിനിന് ബാംഗ്ലൂർക്ക് എത്താം.. " അവൻ പുച്ഛത്തോടെ പോക്കറ്റിൽ നിന്നും കാറിന്റെ കീ എടുത്തു ഉമ്മാന്റെ കയ്യിൽ വെച്ചു കൊടുത്തു.. "അമൻ..നീയിത് എന്തൊക്കെയാ പറയേം കാണിക്കേo ചെയ്യുന്നത്.. വല്ല ബോധവും ഉണ്ടോ നിനക്ക്..? " ലൈലയുടെ ശബ്ദത്തിൽ ദേഷ്യവും ശാസനയും ഒരുപോലെ കലർന്നിരുന്നു.. "മിണ്ടി പോകരുത് നീ..നീയെന്നല്ല.. ആരും മിണ്ടരുത്..മമ്മയ്ക്ക് അനുകൂലമായി ഒരാളും പറഞ്ഞു പോകരുത്..കാരണം മമ്മയുടെ മനസ്സ് നിറയെ ദുഷിച്ച ചിന്തകളാ.. വരില്ലന്ന് പറഞ്ഞു വാശി പിടിച്ചപ്പോൾ അവിടെ വിട്ടാൽ മതിയായിരുന്നു..എന്നിട്ടും അത് ചെയ്തില്ല..ഡിമാൻഡ് അംഗീകരിച്ചു..ഡാഡ് തന്നെ പോയി കൂട്ടി കൊണ്ട് വന്നു..കണ്ടില്ലേ നീ.. ഇതാ സ്വഭാവം..ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വന്നാൽ ആദ്യം ചെയ്യുന്നത് നിന്നെ ഇവിടുന്നു പുറം തള്ളുന്നത് ആയിരിക്കുമെന്ന്.. അല്ലാതെ നീ ആഗ്രഹിക്കുന്ന സ്നേഹമൊന്നും നിനക്ക് തരില്ലന്ന്..അന്നേരം കേട്ടില്ല.. അതൊക്കെ നിന്റെ തോന്നലാണ്.. അങ്ങനൊന്നും ഉണ്ടാകില്ല.. നീ ഉപ്പനെയും കൂട്ടി പോയി വാന്നൊക്കെ പറഞ്ഞു എന്നെ ബാംഗ്ലൂർക്ക് അയച്ചു..ഇപ്പോ സന്തോഷമായല്ലോ നിനക്ക്..ഇനി എന്ത് നോക്കി നിക്കുവാ ഇവിടെ.. ഇങ്ങോട്ട് വാടി.. " അവന് വല്ലാതെ ദേഷ്യം വന്നിരുന്നു..

അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് നടന്നു.. ഉപ്പാക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല..നിസ്സഹായനായിരുന്നു. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.. ആർക്കൊപ്പമാണ് നില്ക്കേണ്ടത്.. ഒന്നും അറിയാതെ വേദനയോടെ അകത്തേക്ക് കയറി.. "നിൽക്ക്..എന്താ നിങ്ങളുടെ തീരുമാനം..ഞാൻ ഇവിടെ പുറത്ത് നിക്കണമെന്നാണോ..? ഇതിന് വേണ്ടിയാണോ കൂട്ടിക്കോണ്ട് വന്നത്.. " പുറകിൽ നിന്നും മുംതാസ്ൻറെ ശബ്ദം ഉയർന്നു.. "ആരാ നിന്നോട് പുറത്ത് നിൽക്കാൻ പറഞ്ഞത്..അകത്തേക്ക് കയറി വാ.. അവൾ സ്നേഹത്തോടെ വന്നു ക്ഷണിച്ചല്ലോ..നീയല്ലേ അത് നിരസിച്ചത്..പോരാത്തതിന് അവളെ താഴ്ത്തിക്കെട്ടുകയും ചെയ്തു.. നിനക്ക് എന്താ അവളോട്‌..എന്തിനാ ഈ വെറുപ്പ്..നിന്നെ വിളിക്കാൻ വേണ്ടി അവനൊപ്പം ബാംഗ്ലൂർക്ക് വന്നപ്പോ നീ അവളോട്‌ പെരുമാറിയത് ഏതു രീതിയിൽ ആണെന്ന് താജ് എന്നോട് പറഞ്ഞു.. പക്ഷെ അവൾ നിന്നെ കുറ്റപ്പെടുത്തിയില്ല..ഉമ്മാന്റെ വെറുപ്പ് ഞാൻ അർഹിക്കുന്നുണ്ടെന്നാ പറഞ്ഞത്.. വീണ്ടും ഒരു ചേർച്ചയും ഇല്ലാതെ ജീവിക്കാനും അഹങ്കാരം കാണിച്ചു ഇവിടുന്നു ഇറങ്ങി പോകാനും വേണ്ടിയല്ല ഞാൻ നിന്നെ കൂട്ടിക്കൊണ്ട് വന്നത്..ഒരിക്കൽ നഷ്ടപ്പെട്ടു പോയ ജീവിതം വീണ്ടും ജീവിക്കാനാ..

താജ്നു കിട്ടാതെയും അവൻ അനുഭവിക്കാതെയും പോയ നിന്റെ സ്നേഹം അവനു തിരികെ നൽകാനാ..അത് നീ നൽകണം..അത് അവൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..അവൻ മാത്രമല്ല..അവളും..അവളെയും സ്വന്തം മകളായി കണ്ടു സ്നേഹിക്കണം നീ..ഉമ്മ ഇല്ലാത്ത കുട്ടിയാ..ഇപ്പോൾത്തന്നെ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു..ഇനി നീയും കൂടി വേദനിപ്പിക്കരുത്.. " ഉപ്പ തിരിഞ്ഞു നിന്നു ഉമ്മാക്ക് മനസ്സിലാകുന്ന പോലെ പറഞ്ഞു കൊടുത്തു.. "സ്നേഹിച്ചോളാം...അത് പക്ഷെ അമനെ ആയിരിക്കും..എന്റെ മകനെ മാത്രം ആയിരിക്കും ഞാൻ സ്നേഹിക്കുന്നത്..അല്ലാതെ എവിടുന്നോ വലിഞ്ഞു കയറി വന്ന അവളെ ആയിരിക്കില്ല..അവളെൻറെ ശത്രുവാ..വെറുപ്പാ എനിക്ക് അവളോട്‌...നിങ്ങളെക്കാളും അമനേക്കാളും ഞാൻ സ്നേഹിച്ചത് എന്റെ റമിയെയാ..അവനെ ഉണ്ടാരുന്നുള്ളൂ എനിക്ക്..ആ എന്റെ മകനെ കൊന്നവളാ അവൾ.. കൊലപാതകിയാ..അങ്ങനെയുള്ള അവളെയാണോ ഞാൻ സ്നേഹിക്കേണ്ടത്..ഇവൾക്ക് ആണോ ഞാൻ എന്റെ മകൾ എന്നും മരുമകളെന്നുമുള്ള സ്ഥാനം കൊടുക്കേണ്ടത്..ഇല്ലാ..

അതീ ജന്മത്തിൽ ഉണ്ടാകില്ല..താജ്നെ മാത്രമല്ല.. നിങ്ങളെയും വരച്ച വരയിൽ നിർത്തിയിട്ടുണ്ടല്ലേ അവൾ..അല്ലെങ്കിൽ നിങ്ങൾ ഇപ്പോ അവൾക്ക് വേണ്ടി എന്നോട് ഇങ്ങനെ സംസാരിക്കില്ലായിരുന്നു.. " "നിന്നെ എന്ത് പറഞ്ഞു മനസ്സിലാക്കി തരണം എന്നെനിക്കറിയില്ല.. അന്നും നിന്നെ മനസ്സിലാക്കി തരുന്നതിൽ പരാജയപ്പെട്ടവനാ ഞാൻ.. അല്ല.. അന്ന് അതിന് ശ്രമിച്ചില്ല.. നീ പോകുന്നെങ്കിൽ പോകട്ടെന്ന് വെച്ചു.. ഇന്ന് ഞാൻ ശ്രമിക്കുന്നു.. പക്ഷെ അത് നടക്കുന്നില്ല.. ഒരിക്കലും ലൈല താജ്ന്റെയോ റമിയുടെയോ പുറകെ പോയിട്ടില്ല.. നമ്മുടെ മക്കളാ അവൾക്ക് പിന്നാലെ പോയത്..റമിക്കു ഒരിക്കലും മാച്ച് അല്ലായിരുന്നു ലൈല.. എന്നിട്ടും അവൻ അവളെ സ്നേഹിച്ചു..എന്ത് കൊണ്ടാ..അവളുടെ സ്വഭാവ ശുദ്ധി കൊണ്ട്..റമിയെ നഷ്ടപ്പെട്ടു നാട്ടിൽ വന്നു ജീവിക്കുന്നവൾ ആകെ മാറിപോയിരുന്നു..റമിയുടെ മാത്രം ലൈലയായി ഒതുങ്ങി കൂടി കഴിയുകയായിരുന്നു.. ആ ലൈല ഒരിക്കലും താജ്നു മാച്ച് അല്ലായിരുന്നു..എന്നിട്ടും താജ് അവളെ പ്രണയിച്ചു..

സ്വന്തം ഉമ്മയായ നീ അവനു കൊടുത്ത നോവ് വളരെ വലുതായതു കൊണ്ട് അവൻ ഒരു പെണ്ണിനേയും സ്നേഹിച്ചിട്ടില്ല..ഒന്നു അടുത്തിട്ടില്ല.. പെണ്ണ് എന്നത് കേൾക്കുന്നതേ കലിയായിരുന്നു അവന്..നീ സമ്മാനിച്ച നീറുന്ന ഓർമ്മകൾ കാരണം ആരോടും ഒരു ഫീലിംഗ്സും ഇല്ലാതെ തെമ്മാടിയായിട്ടാ അവൻ വളർന്നത്..എന്നിട്ടും ലൈലയെ അവൻ സ്വന്തം പ്രാണനോളം സ്നേഹിച്ചു..അതെന്ത് കൊണ്ടാ..അവളുടെ മനസ്സിന്റെ നന്മ കൊണ്ടാ..ഒരായിരം നോവ് ഉള്ളിൽ ഉണ്ടായിട്ടും എവിടെയും തോറ്റു പോകാത്ത അവളുടെ മനോധൈര്യവും വാശിയേറിയ ജീവിതവും കണ്ടിട്ടാ..ഒരിക്കലും അവനെ അവൾ പാട്ടിൽ ആക്കിയിട്ടില്ല..ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദിവസം വിവാഹം നടന്നു..അങ്ങനെയാ അവൾ ഈ വീട്ടിലേക്ക് എത്തിയത്.. താജ്നെ ഇഷ്ടമേ അല്ലായിരുന്നു അവൾക്ക്..എനിക്ക് വേണ്ടി, എന്റെ സന്തോഷത്തിനു വേണ്ടി ഒരിത്തിരി ഇഷ്ടം പോലും ഇല്ലാതെ ഇവിടെ അവനൊപ്പം ജീവിച്ചു അവൾ.. അതും ഒന്നു കൊണ്ടും അവൾ അവനു ഭാര്യയായിട്ടില്ല..എന്റെ ചിരി കാണാൻ വേണ്ടി മാത്രം ഒരു ജീവിതം..അന്നാണ് നീ അവളോട്‌ ഇവിടുന്നു ഇറങ്ങി പോകാൻ പറഞ്ഞത് എങ്കിൽ അവൾ പൂർണ മനസ്സോടെ ഈ വീടിന്റെ പടി ഇറങ്ങിയേനെ..

പക്ഷെ ഇന്ന് അവൾക്ക് അതിനു സാധിക്കില്ല.. ഒരിക്കൽ റമിയെ സ്നേഹിച്ചതിന്റെ നൂറു ഇരട്ടിയായി അവളിപ്പോ താജ്നെ സ്നേഹിക്കുന്നു.. ആ സ്നേഹമാണ് അവൻ അന്നും ഇന്നും ആഗ്രഹിച്ചത്..അത് ഇന്ന് അവനു അവളിൽ നിന്നും ലഭിക്കുന്നുണ്ട്.. അതുകൊണ്ട് അവളെ ഇവിടെന്ന് ഇറക്കി വിടുന്ന കാര്യം നീ ചിന്തിക്കുക കൂടി വേണ്ടാ..അതിന് അവൻ ഒരിക്കലും തയാറാവില്ല.. ആയാൽ തന്നെ പിന്നെ അവൻ ഇവിടെ കാണില്ല.. അവൾക്ക് ഒപ്പം അവൾ ഉള്ളിടത്താകും അവൻ ഉണ്ടാകുക.. നിനക്കൊന്നു കാണാൻ കൂടി കിട്ടില്ല പിന്നീട് അവനെ.. നൊന്തു പ്രസവിച്ചതിൽ നിന്നും ഒരുത്തനെ നഷ്ടമായിപ്പോയി..ഇനി അതിനെക്കുറിച്ചു ഓർക്കാതെ ഉള്ളവനെ മാറോടു അണയ്ക്കാൻ നോക്ക്..ഞാൻ സ്നേഹിക്കുന്നത് പോലെ അവനെയൊന്നു സ്നേഹിക്കാൻ നോക്ക് നീ.. എന്നാൽ എന്നോട് ഒതുങ്ങുന്നത് പോലെ അവൻ നിന്നോടും ഒതുങ്ങും.. പിന്നെ നിന്റെ മടിയിൽ നിന്നും മാറാൻ നേരം കാണില്ല അവന്.. " ഉപ്പ പിന്നെ അവിടെ നിന്നില്ല.. അകത്തേക്ക് കടന്നു.. മുന്നിലേക്ക് വെച്ച കാൽ പിന്നിലേക്ക് എടുക്കാൻ തയാർ അല്ലായിരുന്നു മുംതാസ്.. അത് തന്റെ തോൽവിയായി മാറും..ലൈലയെ പുകച്ചു പുറത്ത് ചാടിക്കാനുള്ള വഴികൾ മനസ്സിൽ കണ്ടു കൊണ്ട് അവർ വീണ്ടും താജ് ബംഗ്ലാവിന്റെ പടിയിൽ ചുവടു വെച്ചു.. **

"വിട്..കൈയിന്നു വിട്...മതി നിന്റെ പിടിക്കലും വലിക്കലുമൊക്കെ.. അവിടെന്ന് ഞാനും നീയും തമ്മിൽ ഒരു സീൻ വേണ്ടാന്ന് കരുതിയാ മിണ്ടാതെ നിന്നത്..ഇല്ലെങ്കിൽ കാണിച്ചു തന്നേനെ.. നന്നാകില്ലടാ നീ.. ഒരുകാലത്തും നന്നാകില്ല.. " മുകളിലേക്ക് എത്തിയതും അവൾ അവന്റെ പിടി വിടുവിച്ചു.. ദേഷ്യം കൊണ്ട് പല്ല് കടിക്കുകയായിരുന്നു അവൾ.. "സത്യമാ നീ പറഞ്ഞത്..നന്നാകില്ല.. ഈ ജന്മത്തിൽ നന്നാകില്ല ഞാൻ.. അങ്ങനെ ഒന്നു ഉദ്ദേശിച്ചിട്ടില്ല.. അതിന് വേണ്ടി ഇവിടെ ആരും കാത്തിരിക്കയും വേണ്ടാ.. " "എടാ..നിന്നെ ഇന്ന് ഞാൻ.. " അവൾ കൈ രണ്ടും നീട്ടി അവന്റെ ചങ്ക് പിടിക്കാൻ നോക്കി.. പക്ഷെ അതിന് മനസ്സ് അനുവദിച്ചില്ല.. അവനെ വേദനിപ്പിച്ചിട്ട് എന്തിനാ വെറുതെ..?? അവന്റെ ദേഷ്യം കൂട്ടാമെന്നേയുള്ളൂ.. അവൾ സഹികെട്ടതു പോലെ കൈ രണ്ടും അപ്പൊത്തന്നെ താഴ്ത്തിയിട്ടു.. എന്നിട്ടു ഒന്നു ശ്വാസം എടുത്തു വിട്ടു ദേഷ്യം നല്ലപോലെ കണ്ട്രോൾ ചെയ്തിട്ട് ശാന്തയായി അവനെ നോക്കി.. "അമൻ..വന്ന് ഇറങ്ങുമ്പോൾ തന്നെ ഉമ്മാനോട് അങ്ങനെയാണോ പെരുമാറേണ്ടത്..? വീട്ടിൽ കയറേണ്ട.. തിരിച്ചു പൊക്കോന്നാണോ പറയേണ്ടത്..? എനിക്കറിയാം നീ ദേഷ്യം കൊണ്ടാണെന്ന്..സാരമില്ല.. പറഞ്ഞു കഴിഞ്ഞില്ലേ..ഇനിയിപ്പോ തിരിച്ചു എടുക്കാനൊന്നും പറ്റില്ലല്ലോ..

നീയൊരു കാര്യം ചെയ്.. ഉമ്മ അവിടെ പുറത്ത് തന്നെ നിൽപ് ഉണ്ടാകും..നീ ചെന്നു അകത്തേക്ക് ക്ഷണിക്ക്..ഉമ്മാക്ക് സന്തോഷമാകും..ചെല്ല്.." "വേണേൽ നീ ചെന്നാൽ മതി..എന്നെ നോക്കണ്ട അതിന്..സ്നേഹത്തോടെ ക്ഷണിക്കാൻ ചെന്നപ്പോ കിട്ടിയത് ഇത്ര വേഗം മറന്നോ നീ..എന്നെ നിർബന്ധിക്കണ്ട ലൈല..അകത്തേക്ക് ക്ഷണിച്ചു ഇരുത്താൻ മമ്മ ഗസ്റ്റ് ഒന്നും അല്ല..ഈ വീട്ടിലെ ഒരു മെമ്പർ തന്നെയാ..പിന്നെ ഞാൻ വിളിച്ചില്ലേൽ മമ്മ അകത്തേക്ക് കയറില്ല, ഇപ്പോഴും പുറത്ത് തന്നെ നിൽപ് ആകുമെന്നൊക്കെയാണോ നീ കരുതിയിരിക്കുന്നത്...ഞാൻ വിളിച്ചില്ലേലും മമ്മ കയറിക്കോളും.. മമ്മ ആഗ്രഹിച്ചത് നടന്നല്ലോ..ഇനി അടുത്ത ആഗ്രഹം നീ ഇവിടുന്നു പോകണമെന്നാ.. നിന്നെ പടി ഇറക്കാനുള്ള പ്ലാൻസ് ഒക്കെ മനസ്സിൽ കണ്ടു കൊണ്ട് ഇപ്പോ ഗൃഹ പ്രവേശനം നടത്തിയിട്ട് ഉണ്ടാകും.സംശയം ഉണ്ടേൽ ചെന്നു നോക്ക്..ഇനിയും നീ മനസ്സിലാക്കിയിട്ടില്ലടീ എന്റെ മമ്മയെ.." "എന്താ നിന്റെ ഉദ്ദേശം..വീണ്ടും പഴയത് പോലെ ഉമ്മാനെ എതിർത്തു ജീവിക്കാനോ.. ഉമ്മാന്റെ ഇഷ്ടക്കേടു പിടിച്ചു വാങ്ങിക്കാനോ.. ഉപ്പാനെ സ്നേഹിക്കുന്നത് പോലെത്തന്നെ ഉമ്മനെയും സ്നേഹിച്ചൂടെ നിനക്ക്..." "സ്നേഹിക്കുന്നില്ലന്ന് ആരാ പറഞ്ഞത്..സ്നേഹിക്കുന്നുണ്ട്..

പക്ഷെ അതിന്റെ അർത്ഥം നിന്നെ ഉപേക്ഷിച്ചോളമെന്നല്ല..നിന്നെ നഷ്ടപ്പെടുത്തിയിട്ടുള്ള ഒന്നും എനിക്ക് വേണ്ടാ..അതിന് നീയെന്നോട് ദേഷ്യ പെടാനോ കരഞ്ഞു കാര്യം സാധിക്കാനോ വരണ്ട..ഇത്രേം കാലം മമ്മയുടെ സ്നേഹം എനിക്ക് കിട്ടിയില്ലല്ലോ.. ഇനിയും വേണ്ടാ..ഞാൻ ഇരന്നു ചെല്ലില്ല ആരുടെ മുന്നിലേക്കും.. സ്വന്തം മാതാവിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമില്ലാത്ത മകനാണ് ഞാൻ എന്ന് കരുതി സമാധാനിച്ചോളാം..ഇനിയും ചെന്ന് തല കുനിക്കാൻ എനിക്ക് ആവില്ല ലൈല..മനസിലാക്കുന്നുണ്ടേൽ മനസ്സിലാക്ക് നീ.. " അവന്റെ ദേഷ്യം തലയിൽ കയറിയിരുന്നു..ശബ്ദം വല്ലാതെ ഉയർന്നു പൊങ്ങി.. "അമൻ..ഇങ്ങനെ ദേഷ്യപ്പെടല്ലേ.. ഞാൻ ഒന്നു പറയട്ടെ.. " "വേണ്ടാ..ഒന്നും പറയണ്ട..എനിക്കൊന്നും കേൾക്കണ്ട.. " അവൻ മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു.. ഹൂ..ഇവനെയൊക്കെ ഞാൻ.. ഈ കാട്ടു പോത്തിനെ മെരുക്കാനുള്ള എന്തേലും ഒരു വഴി കാണിച്ചു താ അല്ലാഹ്.. അവൾ മുഖവും ചുളിച്ചു മേല്പോട്ടു നോക്കി നിന്നു.. ** സന്ധ്യ നേരത്ത് കുളി കഴിഞ്ഞാൽ ഒരു കോഫി പതിവുണ്ട് അവന്..

തലയും തുവർത്തിക്കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ അവൾ വന്നു മുന്നിലേക്ക് നീട്ടും.. ഇന്നത് ഉണ്ടായില്ല..ഇല്ലെന്ന് മാത്രല്ല..പെണ്ണിനെ റൂമിന്റെ പരിസരത്തേ കാണാനില്ല..ഇനി നേരത്തെ ദേഷ്യപ്പെട്ടോണ്ട് മോന്തയും കനപ്പിച്ചു വെച്ചു എവിടേലും നിൽപ് ആകുമോന്ന് കരുതി ലൈലാന്നും വിളിച്ചു അവൻ ബാൽക്കണിയും താഴെ ഹാളും കിച്ചണുമൊക്കെ നോക്കി.. അവിടൊന്നും കണ്ടില്ല..ഇനി മേളിൽ തന്നെ ഉണ്ടാകുമോന്ന് കരുതി വീണ്ടും മേളിലേക്ക് ചെന്നു അവിടെ മൊത്തത്തിൽ വിളിച്ചു നടന്നു നോക്കി..പക്ഷെ മറുപടി ഒന്നും കേട്ടില്ല..വൈകുന്നേരം അല്പ നേരം ഗാർഡനിൽ ചെന്നിരിക്കുന്ന സ്വഭാവം ഉണ്ട് അവൾക്ക്.ഇനി അവിടെ ആയിരിക്കുമോന്ന് കരുതി ബാൽക്കണയിൽ നിന്ന് തന്നെ അവൻ താഴേക്ക് നോക്കി.. അവിടെയും ഇല്ലായിരുന്നു അവൾ.. അവന്റെ ഉള്ളിൽ ഉമ്മാന്റെ മുഖം തെളിഞ്ഞു വന്നു.അവളെ പുറം തള്ളാൻ വേണ്ടി അകത്തേക്ക് കടന്നവരാണ് അവർ..ഇനി മമ്മ എന്തെങ്കിലും...? അവന്റെ ഉള്ളിലൂടെ ഒരു വിറയൽ പാഞ്ഞു പോയി..ആ നിമിഷം തന്നെ അലറി വിളിച്ചു.. " *ലൈലാ.. ".....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story