ഏഴാം ബഹർ: ഭാഗം 79

ezhambahar

രചന: SHAMSEENA FIROZ

"ലൈലാ.. " കണ്ണ് രണ്ടും ഇറുക്കി പിടിച്ചു ഷവറിനു ചുവട്ടിൽ ഒരേ നിൽപ് നിന്നു വെള്ളം നനയുന്ന അവളെ കണ്ടു അവൻ അവൾക്ക് അരികിലേക്ക് വന്നു കവിളിൽ തൊട്ടു വിളിച്ചു..ആ വിളിയിലും സ്പർശനത്തിലും അവളൊന്നു വിറച്ചു.. "എന്താടി ഇത്..എന്താ നിനക്ക്..? " അവൻ ഷവർ ഓഫ് ചെയ്തു.. "ഞാൻ..ഒരു ചെറിയ തലവേദന പോലെ..അതാ.. " അവൾ അവന് മുഖം കൊടുത്തില്ല.. വേഗം തിരിഞ്ഞു നിന്നു..പക്ഷെ അവൻ വിട്ടില്ല..അവളുടെ കൈ മുട്ടിൽ പിടിച്ചു വലിച്ചു അവളെ തന്റെ നേർക്ക് തന്നെ നിർത്തിച്ചു.. "നീ കരയുവായിരുന്നോ.. " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.. "ക..കരയുകയോ..നീ ഇതെന്താ പറയണേ..തല വേദനിച്ചിട്ടാ.. " "തലവേദനിച്ചിട്ടാണോടീ കണ്ണ് കലങ്ങിയിരിക്കുന്നത്..ഷവറിന്റെ കീഴിൽ നിന്നും കരഞ്ഞാൽ ഞാൻ അറിയില്ലന്നു കരുതിയോ..നുണ പറഞ്ഞു രക്ഷപെടാമെന്ന് വിചാരിച്ചോ നീ..? ഏതു കടലിൽ മുങ്ങി എണീറ്റാലും നിന്റെ കണ്ണുനീർ ഞാൻ കാണും ലൈല..

എന്റെ മുന്നിൽ ഒളിപ്പിക്കാൻ കഴിയില്ല നിനക്കത്.. പറയെടി..എന്താ പറ്റിയത്..? മമ്മ എന്തെങ്കിലും ചെയ്തോന്നു ചോദിക്കുന്നില്ല..അതിപ്പോൾ സ്ഥിരം ആണല്ലോ..? ഒന്നും സഹിക്കാൻ കഴിയുന്നില്ലല്ലേ നിനക്ക്..? എല്ലാർക്കും മുന്നിൽ സന്തോഷം നടിക്കുകയാണ് നീ..അല്ലേ..? പറയെടി.. അല്ലേന്ന്..? " അവനു ദേഷ്യം വന്നിരുന്നു.. അവളെ പിടിച്ചു കുലുക്കാൻ തുടങ്ങി.. "അമൻ..ഞാൻ..ഞാൻ തോറ്റു പോയി..ഞാൻ വിജയിക്കുമെന്ന് ഞാൻ വിശ്വസിച്ചു.. പക്ഷെ ആ വിശ്വാസം തെറ്റായി പോയിരുന്നു.. എനിക്ക് വയ്യാ..നിന്റെ മമ്മയെ മാറ്റി എടുക്കാനോ ആ നെഞ്ചിലൊരു സ്ഥാനം നേടാനോ എനിക്ക് കഴിയില്ല..കാരണം ആ മനസ്സിൽ എന്നോടുള്ള വെറുപ്പ് കുറച്ച് ഒന്നുമല്ല..അത് ഒരുകാലത്തും മാഞ്ഞു പോകില്ലന്ന് ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി..ഇനി.. ഇനിയും വയ്യാ അമൻ..ഞാൻ.. ഞാൻ തളർന്നു...എന്റെ വീട്ടിലെ ദിവസങ്ങൾ തന്നെ ഓർമ്മ വരുന്നു.. അന്നത്തെ പോലെ ജീവിതത്തിനോട് മടുപ്പ് തോന്നുമോന്നൊരു ഭയം.. "

"തളർന്നു പോയിട്ട് ഒന്നുമില്ല..ആരു പറഞ്ഞു തളർന്നെന്ന്..നീ ലൈലയാ.. ഈ താജ്ൻറെ പെണ്ണ്..അതുകൊണ്ട് തളർച്ച എന്നൊന്ന് നിന്നെ ഒരിക്കലും പിടി കൂടുകയേയില്ല.. അതിന്റെ അർത്ഥം നീ ഈ വിഷയത്തിൽ ഇനിയും പരിശ്രമിക്കണമെന്നല്ല..നിനക്ക് മടുത്തെന്ന് തോന്നിയല്ലോ..മതി.. അതുകൊണ്ട് മതി നിന്റെ സഹനമൊക്കെ..ഇന്നത്തോടെ നിർത്തിക്കോണം നീ..പിന്നെ ഈ കാര്യത്തിൽ നീ ഇങ്ങനെ കരയേണ്ട യാതൊരുവിധ ആവശ്യവുമില്ല ലൈലാ..മമ്മ മാറുന്നില്ലങ്കിൽ വേണ്ടാ..മാറണ്ട..ആർക്കാ നഷ്ടം.. മമ്മയ്ക്ക് തന്നെയാ..ചിലർ അങ്ങനെയാ..ഒരിക്കലും നന്നാകില്ലന്ന് തീരുമാനിച്ചുറപ്പിച്ചിട്ടാ ജീവിക്കാൻ തുടങ്ങുന്നത് തന്നെ..അവരെ പോലുള്ളവരോട് നമ്മള് എത്ര പറഞ്ഞിട്ടോ എത്ര സ്നേഹിച്ചിട്ടോ അവർക്ക് മുന്നിൽ എത്ര തന്നെ തോറ്റു കൊടുത്തിട്ടോ കാര്യമില്ല..അവർ ഒരു മാറ്റം ആഗ്രഹിക്കുന്നില്ല..പിന്നെ നീ മമ്മയുടെ വിഷയത്തിൽ ഇത്രേം വിഷമിക്കുമെന്ന് ഞാൻ കരുതുന്നില്ല.. കാരണം മമ്മയുടെ സ്വഭാവം നിനക്കിപ്പോ നല്ലത് പോലെ അറിയാവുന്നതാ...

പറാ..എന്താ..എന്താ നിന്റെ ഈ സങ്കടത്തിനു കാരണം..? " "ഉമ്മ..ഉമ്മാക്ക് മാത്രമല്ല.. ഉപ്പ.. ഉപ്പാക്കും എന്നെ വേണ്ടാ.. എന്നോട് ഇപ്പൊ മിണ്ടുന്നതു കൂടിയില്ല.. " പറയുന്നതിനൊപ്പം അവൾ പൊട്ടി കരഞ്ഞു പോയി..രണ്ടു കൈ കൊണ്ടും മുഖം പൊത്തി പിടിച്ചു നിലത്തേക്ക് ഊർന്നു.. ഈ പോത്ത്.. അവന് ചിരി വരുന്നുണ്ടായിരുന്നു.. അപ്പൊത്തന്നെ അവൾക്ക് അരികിലായി ഇരുന്നിട്ടു അവളെ വലിച്ചു ദേഹത്തേക്ക് ചേർത്തു.. "എടീ..മര പോത്തേ..നീ ഇത്രേ ഒള്ളോ..? നിന്റെ ഈ കരച്ചിൽ കണ്ടിട്ട് എനിക്ക് ചിരിയാ വരുന്നത്..ഡാഡ്ന് നിന്നെ വേണ്ടാന്ന് നിന്നോട് ആരാ പറഞ്ഞെ..? ഇപ്പൊ കാണിക്കുന്ന ഈ ഡിസ്റ്റൻസ് ഒക്കെ ഒരു അടവ് അല്ലേ..മമ്മയെ കയ്യിൽ എടുക്കാനും ഒന്ന് ഒതുക്കാനുമുള്ള അടവ്..അല്ലാതെ ഡാഡ്ന് നിന്നെ വേണ്ടാതെ ആകുമോ..ആ മനസ്സിൽ എനിക്കുള്ള സ്ഥാനം പോയാലും ഒരിക്കലും നിനക്ക് ഉള്ള സ്ഥാനം പോകില്ല..കാരണം നീ അവിടെ എന്നെ വേരുറച്ചു കഴിഞ്ഞതാ.. " അവൻ പറഞ്ഞത് കേട്ടു അവൾ വിതുമ്പുന്ന മുഖത്തോടെ സത്യമാണോന്നുള്ള അർത്ഥത്തിൽ അവനെ നോക്കി..

"സത്യമാ പറഞ്ഞത്..നീയെന്റെ ഭാര്യയായി വരണമെന്നു എന്നേക്കാൾ കൂടുതലായി ആഗ്രഹിച്ചത് ഡാഡാണ്..അത് പെണ്ണ് ഒരുത്തി ജീവിതത്തിലേക്ക് വന്നാൽ എന്റെ സ്വഭാവത്തിനൊരു മാറ്റമുണ്ടാകുമല്ലോന്നുള്ള ചിന്ത കൊണ്ട് മാത്രമല്ല..ഒപ്പം ഡാഡ്നു സ്നേഹിക്കാൻ ഒരു മകളെ കിട്ടുമല്ലോന്നുള്ള സന്തോഷം കൊണ്ടുമാ..എന്നേക്കാൾ മുന്നേ നീ സ്നേഹിച്ചതും വിശ്വസിച്ചതും ഡാഡ്നെ അല്ലേ..? അതുകൊണ്ട് നിനക്ക് ഇനിയും വിശ്വസിക്കാം.. ഒരിക്കലും തള്ളി പറയില്ല നിന്നെ... മമ്മ എന്തൊക്കെ പറഞ്ഞാലും ഡാഡ് നിന്നെ വെറുക്കാൻ പോകുന്നില്ല.. " അവൻ അവളുടെ കണ്ണുനീർ തുടച്ചു മാറ്റി കളഞ്ഞിട്ടു നെറ്റിയിൽ അമർത്തി ചുംബിച്ചു..അവൾ കിടു കിടെ വിറക്കുകയായിരുന്നു.. തണുപ്പു സഹിക്കാൻ കഴിയാത്തത് കൊണ്ട് ഒന്നൂടെ അവന്റെ ദേഹത്തേക്ക് ചേർന്നിരുന്നു..അത് കണ്ടു അവൻ അവളുടെ വട്ട മുഖം കയ്യിൽ എടുത്തു..അവൾക്ക് ചൂട് പകരാനെന്ന പോലെ കണ്ണുകളിലും കവിളുകളിലും മാറി മാറി മുത്തമിട്ടു കൊണ്ടിരുന്നു..

നിമിഷങ്ങൾക്കകം അവളുടെ തണുത്ത മരവിച്ച മുഖം അവന്റെ ചുംബനങ്ങളുടെ ചൂടിനാൽ മൂടപ്പെട്ടു.. "ലൈലാ..." അവൻ പതിയെ ആ നെറുകിൽ തലോടി വിളിച്ചു.. "തണുക്കുന്നുണ്ട്..." അവൾ വീണ്ടും വീണ്ടും അവനെ പറ്റി ചേർന്നു കൊണ്ടിരുന്നു.. അവളുടെ ദേഹത്തെ നനവ് മുഴുവൻ അവന്റെ ദേഹത്തേക്കും പടർന്നു..പക്ഷെ ആ തണുപ്പ് അവൻ അറിഞ്ഞില്ല..അവൾ നെഞ്ചോടു ഒട്ടി ചേർന്നിരിക്കുമ്പോൾ എപ്പോഴും ശരീരത്തിനു ചൂടാണ്..അവൻ രണ്ടു കൈ കൊണ്ടും അവളെ പൊതിഞ്ഞു പിടിച്ചു..അവൾ തന്റെ മാറിൽ ചുരുണ്ടൊതുങ്ങി തല ചായിക്കുമെന്നാണ് അവൻ കരുതിയത്..പക്ഷെ അവൾ മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി..അവളുടെ നനഞ്ഞു വിറ കൊള്ളുന്ന അധരങ്ങൾ ഒരു ചുംബനം കൊതിക്കുന്നുണ്ടെന്നു തോന്നി അവന്..അവളുടെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു ആ ചോര ചുണ്ടുകളെ അവൻ തന്റേത് മാത്രമാക്കി.അവളുടെ മിഴികൾ കൂമ്പി അടഞ്ഞു.കൈ വിരലുകൾ അവന്റെ ദേഹത്തും മുടിയിഴകളിലും അമർന്നു..

തന്റെയും അവന്റെയും ശ്വാസം ഒന്നായി ചേർന്നത് അവൾ അറിഞ്ഞു.അവൻ പതിയെ അവളെ കൈകളിൽ കോരി എടുത്തു മുറിയിൽ കൊണ്ട് പോയി ബെഡിൽ ഇരുത്തി.ഹാങ്ങെറിൽ നിന്നും ടവൽ എടുത്തു അവളുടെ തല തുവർത്തി കൊടുത്തു.. "മാറ്റിയിട്ടു കിടന്നോ..ഞാൻ കുളിച്ചിട്ടു വരാം..നീ ഇറങ്ങാൻ കാത്തു നിക്കുവായിരുന്നു ഒന്ന് തല നനയ്ക്കാൻ..ഇനിയിപ്പോ അതിന്റെ ആവശ്യമൊന്നുമില്ല..ആ ചൂടും തല പെരുപ്പുമൊക്കെ മാറി കിട്ടി.. കുളിക്കേണ്ട ആവശ്യവുമില്ല.. നീ എന്നേം കൂടി നനയിച്ചില്ലേടീ.. " അവൻ ഷെൽഫിൽ നിന്നും ഒരു നൈറ്റ് ഡ്രസ്സ്‌ എടുത്തു അവളുടെ കയ്യിൽ കൊടുത്തു.. "നനയാൻ ഞാൻ വിളിച്ചില്ലല്ലോ നിന്നെ..? ആരാ പറഞ്ഞെ വരാൻ..?" "ഓഹോ..ഇപ്പൊ അങ്ങനെയായോ..? കാണാതായപ്പോ നോക്കി വന്നതായോ ഇപ്പൊ തെറ്റ്..? നിനക്ക് ശെരിക്കും ബുദ്ധിയില്ലേ ടീ..? സങ്കടം വന്നാൽ അത് ആരോടേലും പറഞ്ഞിട്ടോ കരഞ്ഞിട്ടോ തീർക്കണം..അല്ലാണ്ട് ഷവറും on ചെയ്തു അതിനടിയിൽ നിൽക്കുകയല്ല വേണ്ടത്...നീ ആരെടീ..

ഹിന്ദി ഫിലിമിലെ നായികയോ..?അല്ലാതെ തന്നെ വെളിവ് ഇല്ലാത്തവളാ..ഇനി എവിടേലും ബോധം പോയി കിടന്നാൽ ആര് തൂക്കി എടുക്കുമെന്ന് കരുതിയിട്ടാ.. ഞാനോ..? " "അതേ..നീ എടുക്കുമെന്ന് കരുതിയിട്ടു തന്നെയാ..അതല്ലേ ഇപ്പൊ കണ്ടത്.." അവൾ സൈറ്റ് അടിച്ചു കാണിച്ചു.. "അപ്പൊ എന്ത് വന്നാലും ഞാൻ താങ്ങിക്കോളുമെന്ന് കരുതിയിട്ട് തന്നെയാണ് നീ ഓരോ വട്ടു കാണിക്കുന്നത്..അല്ലേ..? " "എന്താ സംശയം..അതല്ലേ ഞാനിപ്പോ പറഞ്ഞത്..ഞാൻ എന്തൊക്കെ കാണിച്ചു കൂട്ടിയാലും അതൊക്കെ നീ സഹിക്കണം.. എനിക്ക് എന്തു വന്നാലും എന്നെ നീ താങ്ങണം..താങ്ങും നീ..പിന്നെന്തു കരുതിയിട്ടാ പ്രേമിച്ചതും കെട്ടി കൊണ്ട് വന്നതുമൊക്കെ.. " "എടീ.. " അവൻ ദേഷ്യം കൊണ്ട് അലറി.. "പോടാ.. " അവൾ അവനെ പുച്ഛിച്ചു കളഞ്ഞു.. "ഇത്രേം നേരം ഇവിടെ കിടന്നു മോങ്ങിയവളാ..ഇപ്പൊ നോക്കിയെ അവളുടെയൊരു എനർജി..ആ കരച്ചിൽ കണ്ടപ്പോ ഞാൻ വിചാരിച്ചു ഇനി ഒരു പത്തു ദിവസത്തേക്ക് ആട്ടവും അനക്കവുമൊന്നും ഉണ്ടാകില്ലന്ന്.. എന്തൊരു ജന്മമാടി നീ.. " അവൻ കഷ്ടംന്നുള്ള അർത്ഥത്തിൽ കൈ മലർത്തി.. "പുലി ജന്മം..നീയെന്ന സിംഹത്തെ മെരുക്കാൻ പിറവി എടുത്ത പുലി ജന്മമാ ഞാൻ..

അതോണ്ട് അധികം എന്നെ തോണ്ടാൻ നിക്കാതെ മോൻ അങ്ങോട്ട്‌ ചെല്ല്..ചെന്നു കുളിച്ചിട്ടു വാ..അതാ നിനക്ക് നല്ലത്.. " "ഓഹോ..ഭീഷണിയാണോ..? എന്നെ മെരുക്കാൻ വേണ്ടി ജന്മം കൊണ്ടതാണല്ലേ..എന്നാൽ അതൊന്നു കണ്ടിട്ടും അറിഞ്ഞിട്ടും തന്നെ കാര്യം..നിന്റെ അഹങ്കാരം ഞാൻ ഇന്നത്തോടെ തീർത്തു തരാടീ.." അവൻ ഷർട്ട്‌ൻറെ രണ്ടു കയ്യും കയറ്റിയിട്ടു അസ്സല് തെമ്മാടി ഭാവത്തോടെ അവൾക്ക് അരികിലേക്ക് നടന്നു... "ഏയ്‌..വേണ്ടാ..വരണ്ട.." അവൾ ഇരുന്നിടത്ത് നിന്നും പിന്നിലേക്ക് നീങ്ങി കളഞ്ഞു.. "വന്നാലോ..?" "വന്നാൽ ദേ ഇത്ര തന്നെ.. " അവൾ എണീറ്റു അവനെ പിടിച്ചു ഒരൊറ്റ തള്ളു വെച്ചു കൊടുത്തു ചിരിച്ചോണ്ട് ഡ്രസ്സും എടുത്തു ഡ്രെസ്സിങ്ങ് റൂമിലേക്ക് ഓടി കയറി വാതിൽ അടച്ചു.. "നിന്നെ ഞാൻ എടുത്തോളാമെടീ.. " ഡോറിൽ ആഞ്ഞു ഒരു കുത്തു വെച്ചു കൊടുത്തിട്ടു അവൻ ടവലും എടുത്തു കുളിക്കാൻ പോയി.. നനഞ്ഞ മുടിയും കുടഞ്ഞു കൊണ്ട് ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ കണ്ടത് തന്റെ ജാക്കറ്റും ഇട്ടു രണ്ടു കയ്യും മാറിൽ അമർത്തി കെട്ടി പല്ലും കൂട്ടി പിടിച്ചു ചുരുണ്ടു കൂടി ഇരിക്കുന്ന അവളെയാണ്.. അവനൊരു കുസൃതി തോന്നി.. കയ്യിലെ നനവുള്ള ടവൽ അവളുടെ മേലേക്ക് എറിഞ്ഞു. "ഉമ്മാ...തണുപ്പ്... "

അവൾ നിലവിളിച്ചോണ്ട് അപ്പൊത്തന്നെ അത് എടുത്തു ദൂരെക്ക് എറിഞ്ഞിട്ട് ഒന്നൂടെ ചുരുണ്ടിരുന്നു..അവളുടെ കളി കണ്ടു അവനു ചിരി ഒതുക്കാൻ കഴിഞ്ഞില്ല..നിന്നു അവളെ നോക്കി ചിരിക്കാൻ തുടങ്ങി.. "പോടാ.. " അവൾ മുഖം തിരിച്ചു കളഞ്ഞു.. "പിന്നെ നനയുമ്പോൾ നീ എന്താ വിചാരിച്ചത്..നിന്റെ കപ്പാസിറ്റി നിനക്ക് അറിയുന്നത് അല്ലേ.. കാറ്റടിച്ചാൽ പനി പിടിക്കുന്നവളാ ഈ സാഹസത്തിനു പോയത്..ഇത് കൊണ്ടെങ്കിലും നിന്റെയാ അധികം കിടക്കുന്ന എല്ല് ഒന്ന് തേഞ്ഞു പോയാൽ മതിയായിരുന്നു.. ഞാൻ താങ്ങുമെന്ന് കരുതിയിട്ടല്ലേ.. താങ്ങുന്നത് പോയിട്ട് ഇന്ന് നിന്റെ അടുത്ത് കിടക്കാൻ കൂടി പോകുന്നില്ല ഞാൻ.. എന്റെ ഒറക്കം കൂടെ കളയും നീ..ഒറ്റയ്ക്ക് ഇരുന്നു അനുഭവിക്കെടീ..എന്നാലേ നല്ല ബുദ്ധി വരൂ നിനക്ക്.." "അ..അതിന് ആര് പറഞ്ഞു കിടക്കണമെന്ന്..പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ നിർബന്ധിച്ചു കിടത്തുന്നതാണെന്ന്..നീ സോഫയിൽ അല്ലേ കിടന്നോണ്ടിരുന്നത്..ഞാൻ ഒന്ന് സോഫ്റ്റ്‌ ആയപ്പോഴേക്കും ആ ചാൻസ് മുതൽ എടുത്തു നീ എന്നെ ഒട്ടാൻ വന്നു..എന്നിട്ടിപ്പോ എന്നെ പറയാൻ നാണം ഇല്ലല്ലോ നിനക്ക്.. വൃത്തികെട്ടവൻ... " അവളുടെ പല്ലുകൾ കൂട്ടി ഇടിക്കുന്നുണ്ടായിരുന്നു..

അതിന്റെ ഇടയിലും അവൾ പറഞ്ഞു.. "വിറച്ചിട്ട് നേരാവണ്ണം സംസാരിക്കാൻ പോലും പറ്റുന്നില്ല... എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവ് ഉണ്ടോന്നു നോക്കിയേ.. നിനക്കുള്ളതു ഞാൻ തരാടീ കോപ്പേ.. " അവൻ റിമോട്ട് എടുത്തു ac യുടെ സ്പീഡ് കൂട്ടിയിട്ട് റിമോട്ട് പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി.. "എടാ... " "അലറണ്ടാ..കിടന്നുറങ്ങാൻ നോക്ക്.. എനിക്ക് നല്ല ഉറക്കം വരുന്നു.. " അവൻ ഒരു തലയിണയും എടുത്തു സോഫയിൽ പോയി കിടന്നു.. അവൾക്ക് ഒന്നാകെ വരുന്നുണ്ടായിരുന്നു..വായിൽ വന്ന തെറിയൊക്കെ അവനെ വിളിച്ചിട്ട് ബ്ലാങ്കറ്റും പുതച്ചു ബെഡിൻറെ ഒരു മൂലയ്ക്ക് ചുരുണ്ടു ഒതുങ്ങി കിടന്നു.. "ആഹാ..പറഞ്ഞത് പോലെ ബ്ലാങ്കറ്റ് എന്റേത് ആണല്ലോ...?എന്താന്ന് അറിഞ്ഞൂടാ..എനിക്കും ഇന്ന് നല്ല തണുപ്പ്.. " അവൻ എണീറ്റു വന്നു അവളു ചുറ്റി പുതച്ചിരിക്കുന്ന ബ്ലാങ്കറ്റ് ഒരൊറ്റ വലിക്ക് വലിച്ചെടുത്തു.. "നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ.. " അവൾ ദേഷ്യം സഹിക്കാൻ ആകാതെ കൈ രണ്ടും ബെഡിൽ ഇട്ടടിച്ചു അലറി. "തീർന്നില്ല മോളെ..ജാക്കറ്റ് താ ഇങ്ങോട്ട്..അതും എന്റേതാ.."

അവൾ അപ്പൊത്തന്നെ ജാക്കറ്റിൻറെ കഴുത്തിൽ അമർത്തി പിടിച്ചു ഇല്ലെന്ന് തലയാട്ടി പിന്നിലേക്ക് നീങ്ങിയിരുന്നു..അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവളെ മുന്നിലേക്ക് തന്നെ ഇരുത്തി അവളുടെ കൈ എടുത്തു മാറ്റിയിട്ട് ജാക്കറ്റ് അഴിക്കാൻ നോക്കി.. "എന്താ അമൻ നീയിപ്പോ ഇങ്ങനെ.. എനിക്ക് തണുപ്പു പറ്റില്ലന്നറിഞ്ഞിട്ട് എന്നും ac യുടെ സ്പീഡ് കുറച്ചിട്ട് കിടക്കുന്ന നീയാ ഇപ്പൊ ഞാൻ ഇങ്ങനെ തണുത്തു വിറക്കുമ്പോ അതിന്റെ സ്പീഡ് കൂട്ടിയത്.. ബ്ലാങ്കറ്റും പിടിച്ചെടുത്തു..ഇപ്പൊ ദേ ജാക്കറ്റും ചോദിക്കുന്നു... ഇത്രക്ക് ക്രൂരത പാടില്ല കേട്ടോ.. " അവൾ അവന്റെ കയ്യിൽ പിടിച്ചിട്ടു ചിണുങ്ങി.. "അതേ..ക്രൂരതയാ..പക്ഷെ ഈ ക്രൂരതയ്ക്ക് മുന്നേ ചില നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടല്ലോ.. ഫുള്ളിൽ ഇട്ടില്ലേൽ ഉറക്കം വരില്ലായിരുന്നു എനിക്ക്.. എന്നിട്ടും നീ വന്നതിനു ശേഷം നിന്റെ സുഖത്തിനും സൗകര്യത്തിനും വേണ്ടി ഞാൻ അഡ്ജസ്റ്റ് ചെയ്തു.. അതൊക്കെ നല്ലപോലെ ഓർമ്മ ഉണ്ടേലും അതിന്റെ നന്ദിയില്ല നിനക്ക്.." "അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ..എനിക്ക് നന്ദിയൊക്കെ ഉണ്ട്.." അവൾ അവന്റെ ബനിയനിൽ കളം വരയ്ക്കാനും അതിന്റെ അറ്റം വിരലിൽ ചുരുട്ടാനുമൊക്കെ തുടങ്ങി.. "കാര്യം നേടി എടുക്കാൻ പെണ്ണുങ്ങളെ കഴിഞ്ഞിട്ടേ ആളുള്ളൂന്നു പറയുന്നത് ചുമ്മാതെയൊന്നുമല്ല..കണ്ടില്ലേ..

ഇപ്പൊ എന്തൊരു സ്നേഹം.. ഇത്തിരി നേരം മുൻപേ വരെ വെട്ടു കത്തി അല്ലാരുന്നോ വായിൽ.. " "ഹിഹി.." അവൾ പല്ല് ഇളിച്ചു കാണിച്ചു.. "ഇളിക്കല്ലേ...അടിച്ചു പല്ല് തെറിപ്പിക്കും.." അവൻ പോക്കറ്റിൽ നിന്നും റിമോട്ട് എടുത്തു സ്പീഡ് കുറച്ചിട്ടു.. "ഇനിയാ ബ്ലാങ്കറ്റ് കൂടെ തന്നിരുന്നേൽ.. " അവൾ കെഞ്ചലോടെ കൈ നീട്ടി.. അവൻ അവളുടെ കയ്യിലേക്ക് നോക്കി..എന്നിട്ടു കടുപ്പിച്ചൊരു നോട്ടം അവളെയും.. "തരുന്നില്ലേൽ വേണ്ടാ.. " അവൾ അപ്പൊത്തന്നെ കൈ പിൻവലിച്ചു കളഞ്ഞിട്ടു കിടക്കാൻ ഒരുങ്ങി..അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞിരുന്നു..ബ്ലാങ്കറ്റ് ഉയർത്തി തിരിഞ്ഞിരിക്കുന്ന അവളെയും ചേർത്തു പുതച്ചു..അവളൊരു ചിരിയോടെ തല ചെരിച്ചു അവനെ നോക്കി താടിയിൽ ഒരുമ്മ വെച്ചിട്ടു ആ കൈകൾക്കുള്ളിൽ ഒതുങ്ങി ഇരുന്നു.. "ഇപ്പോ തണുക്കുന്നുണ്ടോ.. " അവൻ അവളുടെ കാതോരം മുഖം ഉരസി.. "മ്മ്..കുറച്ച്.. " "എന്നാ ഞാൻ ജാക്കറ്റിനുള്ളിൽ കൂടാം..അപ്പൊ തണുപ്പു മുഴുവനായിട്ടും മാറും.. " "അയ്യടാ..അങ്ങനെയിപ്പോ മാറണ്ട.." അവൾ കൈ മുട്ട് കൊണ്ട് അവനൊരു കുത്ത് വെച്ചു കൊടുത്തു..

"മാറണ്ടേ..എന്നാൽ ബ്ലാങ്കറ്റ് ഞാൻ എടുക്കുവാ..എനിക്ക് ഉറക്കം വരുന്നു.. " "നീ ഇവിടെ കിടന്നോ..ഞാൻ നേരത്തെ വെറുതെ പറഞ്ഞതാ.." "അയ്യടി..നീ പറഞ്ഞില്ലേലും ഞാൻ ഇവിടെ തന്നെ കിടക്കും..നീ എന്ത് പറഞ്ഞാലും എനിക്ക് പുല്ലാ.." അവൻ അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു..അവന്റെ കൈകൾ അപ്പോഴും അവളെ പൊതിഞ്ഞിട്ട് ഉണ്ടായിരുന്നു.. അവന്റെയാ ചൂടുള്ള ദേഹത്തേക്ക് ഒരു പൂച്ച കുഞ്ഞിനെ പോലെ പറ്റി ചേർന്ന് കിടന്നു അവൾ ഉറക്കത്തിലേക്ക് വഴുതി.. ** പിറ്റേ ദിവസം മുതൽ അവൾ മുംതാസ്നെ കാര്യമായി ശ്രദ്ധിച്ചില്ല..സ്വന്തം കാര്യം മാത്രം നോക്കി നടക്കാൻ തുടങ്ങി..ഒപ്പം താജ്ന്റെയും ഉപ്പാന്റെയും.. മുംതാസ്നെ പാടെ ഒഴിവാക്കി കളഞ്ഞു.അവർ എന്തൊക്കെ ചെയ്താലും പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കുന്നതേ അല്ലെന്ന രീതിയിൽ മുന്നോട്ടു നീങ്ങി..മുംതാസ്നു ആകെ കലി ഇളകിയിരുന്നു.ഇത്രേം ദിവസം ഒരു ജോലിക്കാരിയെ പോലെ തന്നെ അനുസരിച്ചിരുന്നവൾ ഇപ്പോൾ തന്നെ വക പോലും വെക്കുന്നില്ലന്നതായിരുന്നു അവരുടെ പ്രശ്നം..അതും പറഞ്ഞു വീട് ചവിട്ടി കുലുക്കി നടക്കാൻ തുടങ്ങി..താജ്നും ഉപ്പാക്കും ചിരി വരുന്നുണ്ടായിരുന്നു..

അവൾ ബോൾഡ് ആയപ്പോൾ തന്നെ ഉപ്പ അവളോട് പഴയ പോലെയായിരുന്നു..ആ കളിയും ചിരിയുമൊക്കെ വീണ്ടും തുടങ്ങി.. പൗലോസ് ചേട്ടൻ രണ്ടാഴ്ചയൊന്നും എടുത്തില്ല..തിരക്ക് കഴിഞ്ഞത് കാരണം അതിന് മുന്നേ മടങ്ങി വന്നു..അതൂടെ ആയതും അവൾക്ക് സ്വർഗം കിട്ടിയ സന്തോഷമായിരുന്നു.. മുംതാസ് വരുന്നതിനു മുന്നേ എങ്ങനെയാണോ അവളാ വീട്ടിൽ ബെല്ലും ബ്രേക്കുമില്ലാതെ ഓടി ചാടി നടന്നത്, അതുപോലെ തന്നെയായി വീണ്ടും.അങ്ങനെ താജ്ന്റെ ഒന്നിച്ചുള്ള കോളേജിൽ പോക്കും തുടങ്ങി..അവളെ കണ്ടതും നുസ്ര ആദ്യം ചോദിച്ചത് താജ്ന്റെ ബർത്ത് ഡേ കാര്യമാണ്.. "അതെന്തെടീ താജ്ന്റെ ബർത്ത് ഡേയ് സെലിബ്രേറ്റ് ചെയ്യാതിരുന്നത്...? " "ഇപ്പോഴാണോ ചോദിക്കുന്നെ..അത് കഴിഞ്ഞിട്ട് ആഴ്ച മൂന്നായല്ലോ.. " "ഞാൻ മറന്നിരുന്നെടീ..പിന്നെ ചോദിക്കാനും പറയാനുമൊക്കെ നിന്നെ ഒന്ന് കണ്ടു കിട്ടണ്ടേ.. നീയാണേൽ കോളേജിലേക്ക് വരവ് നിർത്തി..എന്നാൽ നിന്റെ വീട്ടിലേക്ക് ഒന്ന് വരാമെന്ന് വെച്ചാലോ ആ ബാംഗ്ലൂർ മമ്മയുള്ളത് കാരണം അതും നടക്കില്ല..താജ്ന്റെ മമ്മയെ മീറ്റ് ചെയ്യാൻ വേണ്ടി ഞാനും മുഹ്സിത്തയും വരാൻ ഇരിക്കുവായിരുന്നു..പിന്നെ എബി സംഭവ ബഹുലമായ ചില കഥകളൊക്കെ പറഞ്ഞു തന്നപ്പോൾ ഉമ്മയെ കാണണമെന്നും പരിചയപ്പെടണമെന്നുമൊക്കെയുള്ള ആഗ്രഹം അപ്പാടെ വിഴുങ്ങി കളഞ്ഞു..ഞങ്ങളെ അപമാനിക്കുമെന്ന് കരുതിയിട്ടല്ലടീ..

ഞങ്ങളെ വിളിച്ചു വരുത്തിയെന്ന പേരും പറഞ്ഞിട്ട് ഉമ്മ നിന്നോട് വഴക്ക് ഇടേണ്ടന്ന് കരുതിയാ.. " "മ്മ്...വരാത്തത് നന്നായി..കാരണം നീ പറഞ്ഞത് തന്നെയാ..പക്ഷെ ഒരു ചെറിയ തിരുത്തുണ്ട്..എന്നോട് എങ്ങനെ വേണേലും പെരുമാറിക്കോട്ടേ..അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല..പക്ഷെ നിങ്ങളോട് മോശമായ രീതിയിൽ പെരുമാറിയാൽ അതെനിക്ക് സഹിക്കില്ലടീ..എനിക്ക് മാത്രമല്ല.. അമനും..കാരണം എത്രയൊക്കെ ഫ്രണ്ടാണ്, ഫോർമാലിറ്റിസ് ഒന്നും ഇല്ലെന്ന് പറഞ്ഞാലും വീട്ടിലേക്ക് വരുമ്പോൾ നിങ്ങൾ അതിഥികൾ തന്നെയാ..എബിയോട് അന്ന് ഉമ്മ അങ്ങനൊക്കെ പെരുമാറിയത് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും സങ്കടം വരുവാ.. " "സാരല്യടീ..പോട്ടേ..വിട്ടു കള...അവരാ തെറ്റ് ചെയ്തത്.. അല്ലാതെ നീയല്ല..അവർക്ക് ഇല്ലാത്ത കുറ്റബോധവും വിഷമാവുമൊക്കെ നിനക്ക് എന്തിനാ..താജ്ന്റെ ഉമ്മ ഒരു പ്രത്യേക ടൈപ്പാണെന്ന് നീയും താജുo അവരെ വിളിക്കാൻ ബാംഗ്ലൂർക്ക് പോയപ്പോഴെ എബി പറഞ്ഞിരുന്നു..വന്നാൽ നിനക്ക് സ്വസ്ഥത തരില്ലന്നും പറഞ്ഞിരുന്നു.. പക്ഷെ അത് ഇത്രേം സത്യമാണെന്ന് മനസ്സിലായത് എബി നിന്റെ വീട്ടിൽ വന്നപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞപ്പോഴാ..പിന്നെ നിന്റെ കോലം കാണുമ്പോഴും അറിയുന്നുണ്ട്...

ഒത്തിരി ക്ഷീണിച്ചു നീ..എന്തിനാടീ നീയിങ്ങനെ സഹിക്കുന്നെ..എന്തിനാ അവരെ അധികമായിട്ട് താങ്ങാൻ പോകുന്നെ..അവരെന്ത്‌ വേണേലും ആയിക്കോട്ടേന്ന് കരുതി വിട്ടു കള നീ അവരെ..നീ ഇങ്ങനെ സ്നേഹം കാണിച്ചു പിന്നാലെ പോകുന്നത് കൊണ്ടാ നിന്നെ അവർക്ക് ഒരു വില ഇല്ലാത്തത്..കൂടുതൽ മൈൻഡ് ചെയ്യണ്ട..അപ്പൊ താനേ ഇങ്ങോട്ട് വന്നോളും..സ്നേഹം കിട്ടാതിരിക്കുമ്പോൾ അതിന്റെ വില മനസ്സിലാകും..നീ ഒട്ടും അടുപ്പം കാണിക്കണ്ട..നല്ല കട്ടയ്ക്ക് തന്നെ നിൽക്ക്..ഇല്ലേൽ നിന്റെ ജീവിതം കോഞ്ഞാട്ടയായി പോകും.. നിന്നെ അവിടെത്തെ വേലക്കാരിയായി തളച്ചിടും അവർ..ബുദ്ധിയുണ്ടേൽ മനസ്സിലാക്ക് നീ ഇതൊക്കെ.. " "നീ ഇങ്ങനെ വയലന്റെ ആകല്ലേ.. ഞാനിപ്പോ ആദ്യത്തെ പോലൊന്നുമല്ല..നീയിപ്പോ പറഞ്ഞില്ലേ..അതു പോലെത്തന്നെയാ ഉമ്മാനോട് പെരുമാറുന്നത്..ഉമ്മ എനിക്ക് തരുന്ന അത്രേം അല്ലെങ്കിലും അതേ അവഗണന തന്നെയാ ഞാനും ഉമ്മാക്ക് തിരിച്ചു കൊടുക്കുന്നത്.. സ്നേഹം കൊണ്ട് ഉമ്മാനെ മാറ്റി എടുക്കാനൊന്നും കഴിയില്ല..

ഇനി ഇങ്ങനെയൊന്ന് നോക്കാം..ഒന്നാ മനസ് മാറി കിട്ടിയാൽ മതിയായിരുന്നു..ഇനി പഴയത് പോലെ സ്നേഹം കൊണ്ടും ക്ഷമ കൊണ്ടും ഉമ്മാനെ തോല്പിക്കാൻ പോയാൽ ഉമ്മ എടുത്തു വെളിയിൽ കളയുന്നതിന് മുന്നേ അമൻ എടുത്തു വെളിയിൽ കളയും എന്നെ..ആദ്യം തൊട്ടേ പറയുന്നതാ അവൻ ഉമ്മാന്റെ ദുഷ്ടത്തരമൊന്നും സഹിക്കാൻ നിക്കണ്ടന്ന്.. " "അതാണ്..അവനു ബുദ്ധിയുണ്ട്... ബുദ്ധി മാത്രമല്ല..സ്നേഹവും.. ഒരാളും നിന്നെ ഒന്ന് നോക്കി പേടിപ്പിക്കുന്നത് പോലും അവന് ഇഷ്ടമല്ല..പിന്നെ അല്ലേ ഇത്രേം ഉപദ്രവങ്ങൾ..എങ്ങനെ നിയന്ത്രിച്ചു നിന്നു അവൻ..തമ്പുരാന് അറിയാം." "വേറെയാരും അല്ലല്ലോടീ.. സ്വന്തം ഉമ്മയല്ലേ.. " "ഉമ്മയാണെന്ന് കരുതി എന്തും ചെയ്യാമെന്നാണോ..? നീ റമിയെ സ്നേഹിച്ചു..റമി നിന്നെയും.. അതിനാണോ അവർ നിന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്.. എല്ലാം അറിഞ്ഞപ്പോൾ താജുo അങ്കിളും നിന്നോട് ക്ഷമിച്ചല്ലോ.. ഉപേക്ഷിക്കുകയോ വെറുക്കുകയോ ഒന്നും ചെയ്തില്ല..പകരം പഴയതിനേക്കാൾ കൂടുതലായി സ്നേഹിച്ചു..പിന്നെ ഇവർക്ക് മാത്രം എന്താ..?

നീ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല ലൈല.. താജാ ശെരി..അവനാ യാഥാർഥ ഭർത്താവ്..ഇതിപ്പോ നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രമല്ല..അവൻ എപ്പോഴും ന്യായത്തിന്റെ ഭാഗത്തേ നിൽക്കൂ.. നിന്റെ സ്ഥാനത്തു മാറ്റാരായിരുന്നാലും അവൻ ഇങ്ങനെ തന്നെ പെരുമാറും...ആ പെണ്ണും പിള്ളയുടെ കയ്യിൽ ഇരുപ്പ് മൊത്തത്തിൽ പിശകാ.. അതോണ്ടാ താജ്ന് അവരെ പിടിക്കാത്തത്.. " "പെണ്ണും പിള്ളയോ.. ദേ പെണ്ണെ..സൂക്ഷിച്ചു സംസാരിച്ചോ കേട്ടോ.. അമന് ഉമ്മാനെ പിടിക്കില്ലന്ന് നിന്നോടാരാ പറഞ്ഞെ..? " അവൾ നുസ്രയെ തുറിച്ചു നോക്കി.. "ഓ..അമ്മായിഅമ്മ സ്നേഹം.. ഞാനൊന്നും പറയുന്നില്ലായേ.. ഇതിപ്പോ ഒടുക്കം നീയും ആ പെണ്ണും ഓ സോറി.. സ്നേഹനിധിയായ ഉമ്മയും ഒരേ ഗ്രൂപ്പ്‌ ആയിട്ടു നമ്മളെ ഒക്കെ ഔട്ട്‌ അടിക്കുന്ന ലക്ഷണം ഉണ്ടല്ലോ ടീ..അവസരവാദിയാ നീ.. തനി അവസരവാദി.. " "പോടീ അവിടെന്ന്..എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ ചെയ്താലും വെറുക്കാൻ കഴിയുന്നില്ല...സ്നേഹിക്കാനെ പറ്റുന്നുള്ളൂ..ചില നേരത്ത് സ്വന്തം ഉമ്മയാണെന്ന് തന്നെ തോന്നുന്നു..അത് റമിയുടെയും അമന്റെയും ഉമ്മ ആയോണ്ട് ആവും..നീ പറഞ്ഞല്ലോ ഞാനും ഉമ്മയും ഒന്നാവുമെന്ന്..അത് കളിയാക്കി പറഞ്ഞതാണെന്ന് അറിയാം..

ഉമ്മാന്റെ മനസ്സ് മാറുമോന്നോ മാറ്റി എടുക്കാൻ കഴിയുമോന്നോ ഒന്നും എനിക്കറിയില്ല..പക്ഷെ ഉമ്മ എന്നെ ആ നെഞ്ചിലേക്ക് ചേർത്തണയ്ക്കുന്ന ഒരു ദിവസത്തിനു വേണ്ടിയാ ഞാൻ കാത്തിരിക്കുന്നത്.. " അവൾ പുഞ്ചിരിച്ചു..ആ പുഞ്ചിരിക്കുള്ളിലെ വേദന നുസ്രയ്ക്ക് കാണാമായിരുന്നു.. നുസ്ര അവളെ കൂടുതൽ വേദനിപ്പിക്കണ്ടന്ന് കരുതി അതിനെക്കുറിച്ചു പിന്നെ കൂടുതലൊന്നും സംസാരിച്ചില്ല.. തുടങ്ങിയ കാര്യത്തിലേക്ക് തന്നെ പോയി.. "അല്ലടി..നീ ബർത്ത് ഡേയ് കാര്യമൊന്നും പറഞ്ഞില്ല.. എന്തെ സെലിബ്രെറ്റ് ചെയ്യാഞ്ഞെ..? ഏഴു വയസ്സിനു ശേഷം അവൻ ബർത്ത് ഡേയ് ആഘോഷിച്ചിട്ടില്ല.. ശെരിക്കും പറഞ്ഞാൽ റമി അകന്ന് പോയതിനു ശേഷം..പക്ഷെ ഇപ്പൊ ഉമ്മയും നീയുമൊക്കെ ഉണ്ടല്ലോ.. അതോണ്ട് അവൻ ഉറപ്പായും ബർത്ത് ഡേയ് സെലിബ്രേറ്റ് ചെയ്യുമെന്നൊ ഞാൻ കരുതിയത്.. എന്നിട്ടും എന്തെടി..? അവന് താല്പര്യം ഇല്ലായിരുന്നോ..? " "എടീ..അത് അവന്റെ ശെരിക്കുമുള്ള ബർത്ത് ഡേയ് ഒന്നുമല്ല..അതിന് ഇനിയും ഉണ്ട് one വീക്ക്‌..റെക്കോർഡ്സിലെ ഡെയ്റ്റാ നീ പറഞ്ഞത്..അവന്റെയും ഉമ്മാന്റെയും ബർത്ത് ഡെയ് ഒരേ ദിവസമാ..ഉമ്മാനോടുള്ള ദേഷ്യത്തിൽ കുഞ്ഞ് നാളിൽ ഉപ്പാനോട് വാശി പിടിച്ചു റെക്കോർഡ്സ്, രജിസ്റ്റർ, സർട്ടിഫിക്കറ്റ്സ് എന്നുവേണ്ട എല്ലാടത്തും ബർത്ത് ഓഫ് ഡേറ്റ് ചേഞ്ച്‌ ചെയ്തതാ അവൻ..

എനിക്കും അറിയില്ലായിരുന്നു ഇക്കാര്യം..ഒരുദിവസം രാത്രിയിൽ കിടക്കുമ്പോഴാ പെട്ടെന്ന് സംഭവം കത്തിയത്..റമിയുടെ പിറന്നാൾ ഏതു ദിവസമാണെന്ന് എനിക്കറിയാം.. അതിന് ഇനിയും ദിവസങ്ങൾ കിടപ്പുണ്ട്..ഇവരു ട്വിൻസ് അല്ലേ..അപ്പൊ അമന്റേത് എങ്ങനെ മൂന്നു നാലാഴ്ച്ച മുന്നേയുള്ള ഒരു ഡേറ്റ്ൽ ആയി.. ഉറങ്ങി കിടക്കുന്ന അവനെ വിളിച്ചു എണീപ്പിച്ചിട്ട് കാര്യം ചോദിച്ചു.. അപ്പോഴാ ഞാനിത് അറിയുന്നത്. ഭാഗ്യത്തിനു അത് രണ്ടു ദിവസം മുന്നേ തന്നെയായിരുന്നു...അല്ലാണ്ട് ബർത്ത് ഡെയ് ദിവസമായിരുന്നു എങ്കിലോ..? സസ്പെൻസ് ഒക്കെ ഒരുക്കിയിട്ട് അവനെ വിളിക്കുമ്പോൾ ഇന്നെൻറെ ബർത്ത് ഡേ അല്ലെന്നും പറഞ്ഞു അവൻ കൈ മലർത്തിയിരുന്നെങ്കിൽ പിന്നെ അവസ്ഥ പറഞ്ഞിട്ട് കാര്യമുണ്ടോ..? ചമ്മി നാറി അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയില്ലായിരുന്നു.. " "റബ്ബേ..എന്തൊക്കെയാ ഇത്.. അപ്പൊ ഈ ദേഷ്യവും വാശിയുമൊക്കെ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലാല്ലേ അവന്.. കുഞ്ഞിലേ തൊട്ടേ ഉണ്ടല്ലേ.. ഉമ്മാനോട് ഉള്ള ദേഷ്യത്തിനു സ്വന്തം ബർത്ത് ഡേറ്റ് മാറ്റിയ ലോകത്തെ ആദ്യത്തെ മകൻ ഇവൻ ആയിരിക്കും.. " നുസ്ര നെഞ്ചത്തും കൈ വെച്ചു ചിരിക്കാൻ തുടങ്ങി.. "ആടി..ഞാൻ വെറുതെ ഒരുപാട് തയാർ എടുക്കേo കാത്തിരിക്കേമൊക്കെ ചെയ്തു.. "

അവൾ നിരാശയോടെ മുഖം ചുളിച്ചു.. "എന്തിന് തയാർ എടുത്തെന്നാ..? എന്തിന് കാത്തിരുന്നെന്നാ മോളെ..? " നുസ്ര കളിയാക്കിക്കൊണ്ട് ചോദിച്ചു അവളുടെ മുഖത്തേക്ക് തന്നെ നോക്കി.. "അത്..അത് പിന്നെ...നീ വേറൊന്നും ഉദ്ദേശിക്കണ്ട..പ്രൊപ്പോസ് ചെയ്യാൻ തയാർ എടുത്തെന്നാ.. " അവൾ മുഖം വീർപ്പിച്ചു നുസ്രയെ കൂർപ്പിച്ചു നോക്കി.. "Wow..അപ്പൊ നീ preparations ഒക്കെ നടത്തിയല്ലേ..സോ ഒന്ന് ട്രയൽ കാണിച്ചു താ..അല്ലാതെ ഞാൻ നിന്നെ വിടുന്ന പ്രശ്നമില്ല.. " നുസ്രയുടെ മുഖത്തു സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു.. "ഒന്ന് പോടി അവിടെന്ന്...എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നുമൊക്കെ ആലോചിച്ചതേയുള്ളൂ..അല്ലാണ്ട് വേറൊന്നുമില്ല.. " "ഉവ്വ് ഉവ്വെയ്...നടക്കട്ടെ മോളെ.. എന്തായാലും നീ അടിപൊളിയായി പ്രൊപ്പോസ് ചെയ്താൽ മതി.. നിന്റെയാ റൊമാന്റിക് ഡയലോഗ്സും അവന്റെ മുഖത്തു വിരിയുന്ന എക്സ്പ്രെഷൻസുമൊക്കെ കാണാൻ വെയ്റ്റിങ്ങാ ഞാനും എബിയും.." നുസ്ര സൈറ്റ് അടിച്ചു കാണിച്ചു.. അവളൊന്നും മിണ്ടിയില്ല..ഒരു ചെറു ചിരി ചിരിച്ചു..ആ ചിരിക്ക് ഉള്ളിൽ ആനന്ദമായിരുന്നു..ആ ദിവസം ഒരു പുതു ജീവിതം തുടങ്ങാൻ പോകുന്നതിലുള്ള ആനന്ദം.. ** "ഓ..മഹാറാണി ഇവിടിരിപ്പുണ്ടായിരുന്നോ..? "

വൈകുന്നേരം ഗാർഡനിൽ ഇരുന്നു ഫോണിൽ വീഡിയോസ് നോക്കുന്ന അവളുടെ പിന്നിൽ നിന്നും മുംതാസ്ൻറെ ശബ്ദം ഉയർന്നു.. അവൾ അപ്പൊത്തന്നെ ഫോൺ ബാക്ക് ബട്ടൺ പ്രസ് ചെയ്തിട്ടു എഴുന്നേറ്റു നിന്നു.. "എന്താ നിന്റെ ഉദ്ദേശം.. ഇവിടെത്തന്നെ അങ്ങ് വേരുറപ്പിക്കാനോ..? " മുംതാസ് അവളുടെ മുന്നിലേക്ക് വന്നു.. "ഇവിടെയല്ലാതെ ഞാൻ വേറെവിടെയാ താമസിക്കേണ്ടത്.. എങ്ങോട്ടാ പോകേണ്ടത്.. ഇത് എന്നെ വിവാഹം ചെയ്തു കൊണ്ട് വന്ന വീടല്ലേ..ഇനിയുള്ള എന്റെ ജീവിതം ഇവിടെയല്ലേ.. " അവൾ പതിവ് സൗമ്യതയോടെ തന്നെ പറഞ്ഞു.. "വിവാഹം..മിണ്ടി പോകരുത് നീയാ വാക്ക്..എന്ത് യോഗ്യത ഉണ്ടായിട്ടാടീ നീ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്..എന്ത് ധൈര്യത്തിലാ നീയെന്റെ മുന്നിൽ ഇങ്ങനെ ഞെളിഞ്ഞു നിൽക്കുന്നത്.. ആദ്യത്തെ കുറച്ച് നാൾ പഞ്ച പാവമായിട്ടങ്ങ് അഭിനയിച്ചു എന്റെ മനസ്സിൽ ഇടം നേടാൻ ശ്രമിച്ചു..അത് കിട്ടില്ലന്ന് ഉറപ്പായപ്പോൾ തനി സ്വരൂപം പുറത്തെടുത്തു..അഹങ്കാരത്തിനു കയ്യും കാലും വെച്ച രൂപമാ നീ.. എന്ത് കണ്ടിട്ടാ ഈ നെകളിപ്പ്.. എന്ത് വന്നാലും അമനും അവന്റെ ഡാഡും നിന്റെ ഒന്നിച്ച് നിൽക്കുമെന്ന് കണ്ടിട്ടോ..? നിൽക്കുമായിരിക്കും.. അങ്ങനെയല്ലേ നീ രണ്ടാളെയും പാട്ടിൽ ആക്കി വെച്ചിരിക്കുന്നത്.. "

മുംതാസ്ൻറെ മുഖത്തു പുച്ഛവും പരിഹാസവും ഒരുപോലെ നിറഞ്ഞിരുന്നു.. "ഞാൻ ആരെയും പാട്ടിൽ ആക്കി വെച്ചിട്ട് ഒന്നുമില്ല.. അവർക്ക് എന്നോടുള്ള സ്നേഹം ഞാൻ പിടിച്ചു വാങ്ങിച്ചതുമല്ല.. റമിയുടെ വീടാണ് ഇതെന്നും അവന്റെ ഉപ്പയും സഹോദരനുമാണ് ഇവിടെ ഉള്ളതെന്നും അറിഞ്ഞ അന്നുതന്നെ ഞാൻ ഈ വീടിന്റെ പടി ഇറങ്ങി പോയതാ..പക്ഷെ ആ പോയത് രണ്ടു ഹൃദയങ്ങളെ തച്ചുടച്ചിട്ടാ.. അമൻ പിടിച്ചു നിന്നു..പക്ഷെ ഉപ്പാക്ക് വയ്യാതെയായി..അവിടെ ഞാൻ എന്റെ വേദനകൾ മറന്നു.. ഉപ്പാക്ക് വേണ്ടി തിരികെ വന്നു.. ഉമ്മാക്ക് എന്തിനാ എന്നോട് ഇത്രക്ക് ദേഷ്യം..ഉമ്മാനോട് ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്..പക്ഷെ അതിനുള്ള പ്രായശ്ചിത്തവും ഞാനിപ്പോ ചെയ്തു കഴിഞ്ഞു.. " "ചീ..നിർത്തടീ..എന്റെ മുന്നിൽ വേണ്ടാ നിന്റെ ഈ കള്ള കണ്ണീരും അഭിനയമൊന്നും..ഞാൻ നിനക്ക് ഉമ്മയുമല്ല..നീയെനിക്ക് മരുമകളുമല്ല..എന്റെ മുന്നിൽ നിനക്കുള്ള ഒരേ ഒരു പേരും രൂപവും കൊലയാളിയുടെതാ.. കൊലപാതകിയാ നീ.. എന്റെ മകന്റെ ജീവൻ എടുത്തവൾ.. എന്റെ റമിയെക്കുറിച്ച് ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു.. അതൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് നീ തല്ലി കെടുത്തി..അതിന് പകരമായി നീ താജ്നെ എനിക്ക് തരണം..ഇത്രയും വർഷങ്ങൾ ഞാൻ അവന്റെ അരികിൽ ഇല്ലായിരുന്നു..

ഈ വീട്ടിൽ ഉമ്മയും മകനുമായി സന്തോഷത്തോടെ ജീവിക്കാൻ എനിക്കും അവനും കഴിഞ്ഞിട്ടില്ല.. പക്ഷെ ഇനി കഴിയണം..അതിന് നീ ഈ വീട്ടിൽ നിന്നും പോകണം.. ഒപ്പം അവന്റെ ജീവിതത്തിൽ നിന്നും..എന്നാലെ എനിക്ക് സന്തോഷം കിട്ടുകയുള്ളൂ..എങ്കിൽ മാത്രമേ അവൻ എന്റെ മകനായി എന്നെ സ്നേഹിച്ചു ജീവിക്കുകയുള്ളൂ..നീയിപ്പോ പറഞ്ഞല്ലോ ഈ വീട്ടിലേക്ക് വിവാഹം കഴിഞ്ഞു വന്നവളാ നീ എന്ന്..എന്നാൽ നീ കേട്ടോ..ഈ താജ് ബംഗ്ലാവിലേക്ക് താജ്ൻറെ ഭാര്യയായിട്ട് വലതു കാൽ വെച്ചു കയറേണ്ടിയിരുന്നതു നീയല്ല.. അതിന് മറ്റൊരാൾ ഉണ്ട്..എന്റെ അനന്തരവൾ.. ശെരിക്കു പറഞ്ഞാൽ താജ്ൻറെ അവകാശി..താജ് അവൾക്ക് മാത്രം അവകാശപ്പെട്ടതാ..എന്റെ മരുമകൾ ആയിട്ടു ഞാൻ അവളെ മാത്രമേ സ്വപ്നം കണ്ടിട്ട് ഉള്ളു.. അവളെ മാത്രമേ ആ സ്ഥാനത്തു ആഗ്രഹിച്ചിട്ട് ഉള്ളു..വാക്ക് കൊടുത്താൽ അത് പാലിക്കുന്നവളല്ലേ നീ..അപ്പോൾ കൊടുത്ത വാക്ക് പാലിക്കാൻ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക പ്രയാസം എന്താണെന്ന് തീർച്ചയായും നിനക്ക് മനസ്സിലാകും..

അങ്ങനൊരു അവസ്ഥയിലാ ഞാനിപ്പോൾ.. എന്റെ സഹോദരന് ഞാനൊരു വാക്ക് കൊടുത്തിരുന്നു.. ഇക്കാന്റെ മകളെ എന്റെ മക്കളിൽ ഒരാളെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചോളാമെന്ന്..അതിൽ റമിയെ നീ എടുത്തു..ഇപ്പൊ താജ്നെയും..ഒരാളെയെങ്കിലും എനിക്ക് വിട്ടു താ..അല്ലെങ്കിൽ നിന്റെ തലയ്ക്ക് മുകളിലുള്ള എന്റെ ശാപം ഒരുകാലത്തും മാഞ്ഞു പോകില്ല..അതുകൊണ്ട് അവളും താജുo ഒന്നാകണം. ആകും.അവരെ ചേർത്തു വെക്കാൻ വേണ്ടിയാ എന്റെ ഈ വരവ് പോലും...കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവൾ ഇവിടേക്ക് വരും..ഉടനെ വിവാഹവും ഉണ്ടാകും..താജ് അതിന് സമ്മതിക്കില്ലന്ന് എനിക്കറിയാം..പക്ഷെ നീ അവനെ സമ്മതിപ്പിക്കണം..ഞാനും അവനും ഒന്നിക്കാൻ അല്ലേ നീ ആഗ്രഹിച്ചത്.. അതിന് വേണ്ടത് നീ ചെയ്യുകയും ചെയ്തു. പക്ഷെ അത് കൊണ്ട് മാത്രം ആയില്ല..

ഒന്നിച്ചതു കൊണ്ട് മാത്രം ഒന്നും ആകുന്നില്ല.എനിക്കും അവനും ഇടയിൽ സ്നേഹവും സന്തോഷവും വേണം..അവന്റെ ജീവിതത്തിൽ എനിക്ക് അവൻ വല്യ സ്ഥാനം തന്നെ നൽകണം..എന്നാൽ മാത്രമേ നീ ഞങ്ങളെ ഒരുമിപ്പിച്ചെന്ന് പറയുന്നതിന് ഒരു അർത്ഥം ഉണ്ടാകുകയുള്ളൂ.. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പൊക്കോ അവന്റെ ജീവിതത്തിൽ നിന്നും..അതും അവന്റെ മനസ്സിൽ നിന്നും നിന്നെ പറിച്ചു എടുത്തു കൊണ്ട് തന്നെ.. അതാ നിനക്ക് നല്ലത്...നാണം കെട്ടു ഇവിടെത്തെന്നെ കടിച്ചു തൂങ്ങി നിൽക്കാതെ എത്രയും പെട്ടെന്ന് പൊക്കോണം...അതിനുള്ളതാ ഇത്.. ഇന്ന് തന്നെ സൈൻ ചെയ്തു തന്നോണം... " മുംതാസ് തന്റെ കയ്യിൽ കരുതിയിരിക്കുന്ന പേപ്പേഴ്സ് അവളുടെ കയ്യിൽ വെച്ചു കൊടുത്തു..അവളുടെ കണ്ണുകൾ പെയ്യുകയായിരുന്നു..കൈകൾ വിറക്കുകയായിരുന്നു..ശരീരം തളർന്നു പോയി കാഴ്ച മങ്ങിയ ആ അവസ്ഥയിലും അതിലെ അക്ഷരങ്ങൾ അവൾ വായിച്ചെടുത്തു... DIVORCE.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story