ഏഴാം ബഹർ: ഭാഗം 90

ezhambahar

രചന: SHAMSEENA FIROZ

. "എല്ലാവരും ഗിഫ്റ്റ് കൊടുത്തു.. വേണ്ടപ്പെട്ട ആൾ മാത്രം കൊടുത്തില്ലല്ലോ..അവൻ വെയിറ്റ് ചെയ്യുന്ന ഗിഫ്റ്റ് ഇതുവരെ വന്നില്ലല്ലോ.. മോളെ.. മിസ്സിസ് താജ്.. ഇനി നിന്റെ ഊഴമാ..ടൈം കളയാതെ അങ്ങോട്ട്‌ ചെല്ല് ലൈല.. അവനുള്ള നിന്റെ ഗിഫ്റ്റ് എന്തെന്ന് അറിയാൻ ആകാംഷ ഭരിതരായി നിക്കുവാ ഞങ്ങൾ..ഒന്ന് വേഗം.. " നുസ്ര പറഞ്ഞു എബിക്ക് കാര്യം അറിഞ്ഞിരുന്നു..പക്ഷെ അവൻ ഒന്നും അറിയാത്ത പോലെ ലൈലയെ നോക്കി ഉറക്കെ പറഞ്ഞു.. ചുറ്റുമുള്ളവരുടെയെല്ലാം കണ്ണുകൾ അവളിൽ കേന്ദ്രീകരിച്ചു..എബി അവളെ കളിയാക്കിയതാണു എങ്കിലും ആ ചമ്മലോ നാണക്കേടോ ഒന്നും അവളുടെ മുഖത്ത് ഇല്ലായിരുന്നു..അവൾ എബിയെ നോക്കി ഇപ്പൊ കാണിച്ചു തരാമെടാന്നുള്ള അർത്ഥത്തിൽ ഒന്ന് തല കുലുക്കി.എന്നിട്ടു അവന് സമ്മാനിക്കാൻ നേരത്തേ കരുതി വെച്ചിരുന്ന ഒരു കൂട്ടം റോസാ പൂക്കളും കയ്യിൽ എടുത്തു തികഞ്ഞ ആത്മ വിശ്വാസത്തോടെയും അതിലേറെ ഒരു നറു പുഞ്ചിരിയോടെയും താജ്ൻറെ അരികിലേക്ക് നടന്നടുത്തു..

ചുറ്റിലുമുള്ള എല്ലാവരുടെയും മുഖത്തു ആകാംഷയും ചെറു ചിരിയും നിറഞ്ഞു..താജ്ന് ഒന്നും മനസ്സിലായില്ല..നെറ്റി ചുളിച്ചു അവളെ തന്നെ നോക്കി നിന്നു.. "നിന്റെ കണ്ണിൽ നോക്കി,, നിന്റെ ഹൃദയത്തെ തൊടും വിധത്തിൽ പ്രണയാർദ്രമായ വാക്കുകൾ കൊണ്ട് നിന്നെ പ്രൊപ്പോസ് ചെയ്യണം, അതിന് ഭംഗി കൂട്ടാൻ അനശ്വര പ്രണയത്തെ വീണ്ടും വീണ്ടും വർണിക്കണം, ഒടുക്കം എല്ലാരേയും ഞെട്ടിക്കാൻ ഒരു ലിപ് ടൂ ലിപ് കിസ്സ് വേണം എന്നൊക്കെയാ ദേ ഈ കുരിപ്പ് പറഞ്ഞത്..അങ്ങനൊരു സീൻ ആണത്രേ ഇവള് മനസ്സിൽ കണ്ടത്.. സത്യം പറഞ്ഞാൽ ഇവള്ടെ മാത്രമല്ല.. ഇവിടെ കൂടിയിരിക്കുന്ന ഇവരുടെയൊക്കെ മനസ്സിലുള്ളതും അങ്ങനൊന്നു തന്നെയായിരിക്കും.. പക്ഷെ ആ ടൈപ്പിംഗ്‌ പ്രൊപ്പോസിങ് എനിക്ക് ചേരില്ല.. ഒപ്പം കേട്ടു നിൽക്കുന്ന നിനക്കും.. എന്റെയും നിന്റെയും സ്റ്റാൻഡേർഡ്നും സ്വഭാവത്തിനും അത് തീരെ മാച്ച് അല്ല..ഒരു നൂറു വീഡിയോയാ ഇവള് എനിക്ക് ഡൗൺലോഡു ചെയ്തു തന്നതും കാണിച്ചു തന്നതും..പക്ഷെ എവിടുന്ന്..

ഒരൊറ്റ എണ്ണം പോലും എനിക്ക് വഴങ്ങിയില്ല..സോ വളച്ചു കെട്ടില്ലാതെ കാര്യം പറയാം.. എനിക്ക് ഇഷ്ടമാ നിന്നെ.. ഇത് കേൾക്കുമ്പോൾ നീ ഉൾപ്പെടെ എല്ലാവർക്കും ചിരി വന്നേക്കാം.. കാരണം ഞാൻ നിന്റെ ലവേർ അല്ല.. ഭാര്യയാ.. ഒരു മഹർ അണിയിച്ചു നീ കൂടെ കൂട്ടിയ നിന്റെ പെണ്ണ്..ആ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ടതുണ്ടോ..ആ ഞാൻ എന്റെ ഭർത്താവായ നിന്നെ അല്ലാതെ മറ്റാരെയാ ഇഷ്ടപ്പെടെണ്ടത്..ഇപ്പൊ ഇവിടെ ചിലരുടെ ഒക്കെ ഉള്ളിലെങ്കിലും ഇങ്ങനൊരു ചോദ്യം വന്നു കാണും.. സംശയം വേണ്ടാ..എല്ലാം ഞാൻ തന്നെ ക്ലിയർ ചെയ്തു തരാം..ആരെയും ക്ഷണിക്കാതെയും അറിയിക്കാതെയും, ഒരൊറ്റ ഒരാളു പോലും പ്രതീക്ഷിക്കാത്തതുമായ ഒരു നേരത്താണ് എന്റെയും ഇവന്റെയും വിവാഹം നടന്നത്.. ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല കഴുത്തിൽ ഇങ്ങനൊരു മഹർ വന്നു വീഴുമെന്ന്.. അതിനേക്കാൾ രസം മറ്റൊന്നാണ്.. കോളേജിലും അതിന് പുറത്തുമൊക്കെ കീരിയും പാമ്പും പോലെ നടന്നിരുന്ന ഞങ്ങളെയാണ് വിധി ഒരു മഹർ കൊണ്ട് ബന്ധിപ്പിച്ചത്..

ഏതൊരു ബന്ധത്തിന്റെയും അടിത്തറ പരസ്പര വിശ്വാസവും സ്നേഹവും ഒത്തൊരുമയുമൊക്കെയാണ്.. പക്ഷെ ഞങ്ങൾക്ക് ഇടയിൽ അതൊന്നും ഉണ്ടായിരുന്നില്ല.. സോറി..അങ്ങനെയല്ല.. എനിക്ക് ഇവനോട് അതൊന്നും ഉണ്ടാരുന്നില്ല.. ഇഷ്ടം അല്ലാതെ ഒരുത്തന്റെ മുന്നിൽ കഴുത്തു നീട്ടണ്ടി വന്നു. അതുകൊണ്ട് എത്രയും പെട്ടെന്നു ഒരു ഡിവോഴ്സ്.ആ ഒരു തീരുമാനവും മുന്നിൽ കണ്ടു കൊണ്ട് ദിവസങ്ങൾ തള്ളി നീക്കി..അതിന്റെ ഇടയിൽ പല സംഭവ വികാസങ്ങളും നടന്നു. ഒപ്പം തന്നെ ഇവനെൻറെ മനസ്സിൽ ഒരു പ്രതിഷ്ഠയെ പോലെ നില ഉറപ്പിക്കുകയും ചെയ്തു. എനിക്കറിയില്ല എപ്പോഴാണെന്ന്.. എപ്പോഴോ ഞാൻ ഇവനെ ഇഷ്ടപ്പെട്ടു തുടങ്ങി.. ഇവന്റെ ഒപ്പം ഒരു ജീവിതം ആഗ്രഹിച്ചു തുടങ്ങി. മറ്റെന്തിനേക്കാളും ഇവനെ സ്നേഹിക്കാൻ തുടങ്ങി.. എനിക്ക് ഇവനെ ഇഷ്ടമാണെന്ന് ഇവന് അറിയാം.. പലവട്ടം ഞാനത് സ്‌ട്രെയിറ്റായ രീതിയിൽ അല്ല എങ്കിലും വളഞ്ഞ രീതിയിൽ അറിയിക്കുകയും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്..

എന്ന് മനസ്സിൽ ഇവൻ സ്ഥാനം ഉറപ്പിച്ചോ അന്ന് തുടങ്ങിയ ആഗ്രഹമാ ഏവർക്കും മുന്നിൽ വെച്ചു ഇവനോട് അത് തുറന്നു പറയണമെന്ന്..ഇതുവരെ ഭാര്യ ഭർത്താവ് എന്നൊരു പേര് മാത്രമേ ഞങ്ങൾക്ക് ഇടയിൽ ഉള്ളു.. വിവാഹം ആരും അറിഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു ജീവിതം തുടങ്ങുന്നത് എല്ലാവരും അറിഞ്ഞിട്ട് വേണമെന്നു ഞാൻ തീരുമാനിച്ചു.. അതാ ഇന്ന് ഇങ്ങനൊരു ഫങ്ക്ഷൻ അറേഞ്ച് ചെയ്തതും ഈയൊരു സീൻ കൊണ്ട് വന്നതും..wish you a happiest birth day Aman and lov you.. love you more than my life.. And nothing is more than my life.. Yes Aman.. I need you.. Need you like a heart needs a beat.. " അവൾ പറഞ്ഞു നിർത്തി.. കയ്യടികൾ ഉയർന്നു.. ഏവരുടെയും മുഖം സന്തോഷം കൊണ്ട് വിടർന്നു.. അവൾ കയ്യിലുള്ള റോസാ പൂക്കൾ രണ്ടു കൈകൊണ്ടും വട്ടം പിടിച്ചു പുഞ്ചിരിയോടെ അവന് നീട്ടി.. അവന് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.. ഈ ജീവിതത്തിൽ ഏറ്റവും കേൾക്കാൻ കൊതിച്ചത്.. ഇതിനാണ് ഇത്രയും നാൾ കാത്ത് നിന്നത്.. പക്ഷെ സന്തോഷിക്കാൻ കഴിഞ്ഞില്ല അവന്.. നിന്ന് ഉരുകുകയായിരുന്നു.

വേദനയോടെ മുന്നയുടെ മുഖത്തേക്ക് നോക്കി.. മുന്ന വാങ്ങിക്കെന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു.. എന്നിട്ടും താജ്ന്റെ കൈകൾ ചലിച്ചില്ല.. "അവൾ പ്രൊപ്പോസ് ചെയ്തതിന്റെ ഷോക്കാ.. ചെക്കൻ അനങ്ങുന്നില്ല.. എടാ.. വാങ്ങിക്ക്.. സ്വപ്നമൊന്നുമല്ല..എന്നിട്ടു മറുപടി കൊടുക്ക്‌ അവൾക്ക്.. നീ പറയുന്നത് കേൾക്കാനും കൂടെയാ ഞങ്ങളു ഇവിടെ നിൽക്കുന്നത്.. ഒന്ന് വേഗമെടാ.. " എബി ആരെയും വെറുതെ വിടില്ലന്ന തീരുമാനത്തിൽ ആയിരുന്നു.. വീണ്ടും നിന്നിടത്ത് നിന്നും വിളിച്ചു കൂവി.. അന്നേരമാണ് താജ്നൊരു അനക്കം വന്നത്.. അവൻ ചുറ്റിനും നോക്കി.. ഏവരുടെയും മുഖത്തു സന്തോഷം മാത്രം.. മുന്നിൽ നിൽക്കുന്ന ലൈലയിലേക്ക് കണ്ണുകൾ ചെന്നു. അവളുടെ മുഖം പ്രകാശിക്കുകയായിരുന്നു.. ഇതിന് മുൻപ് ഒന്നും അവളെ ഇത്ര സന്തോഷത്തിൽ കണ്ടിട്ടില്ല.. "ലവ് യൂ ടൂ.. " ഹൃദയം പൊട്ടി പോയവന്റെ ഒരു വരണ്ട ചിരിയോടെ അവനാ റോസാ പൂക്കൾ വാങ്ങിച്ചിട്ട് അവളെ ചേർത്തു പിടിച്ചു നെറുകിൽ ഒന്ന് ചുംബിച്ചു.. "മോനേ.. ഇതൊക്കെ ചെറുത്‌.. ഇതൊന്നുമല്ല കാഴ്ചക്കാരായ ഞങ്ങളും നിന്നെ പ്രൊപ്പോസ് ചെയ്ത നിന്റെ സ്വീറ്റ് വൈഫും എക്സ്പെക്ട് ചെയ്തത്.. ഇതുക്കും മേലേയാ.. സോ... " എബി ഒരു കുസൃതി ചിരിയോടെ പറഞ്ഞു നിർത്തി..

ഇങ്ങനൊരു നിമിഷം ജീവിതത്തിൽ അവൾ തനിക്ക് സമ്മാനിക്കുമ്പോൾ അന്ന് അവളെ കെട്ടിപ്പിടിച്ചു വട്ടം കറക്കി ചുംബനങ്ങൾ കൊണ്ട് മൂടണമെന്നായിരുന്നു അവൻ കൊതിച്ചത്.. പക്ഷെ എന്ത് കൊണ്ടോ.. ഇപ്പൊ ഒന്നിനും വയ്യാ.. മനസ്സ് ഒന്നിനും അനുവദിക്കുന്നില്ല.. അവൻ എന്തുവേണമെന്ന ചിന്തയോടെ പതിയെ അവളുടെ മുഖത്തേക്ക് നോക്കി.. എന്തും സ്വീകരിച്ചോളാമെന്നുള്ള അർത്ഥത്തിൽ നിറ ചിരിയോടെ നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ ഉള്ളിലെ നെരിപ്പോട് വർധിച്ചു.. വയ്യാ.. ഒന്നിന്റെ പേരിലും അവളെ വേദനിപ്പിക്കാൻ കഴിയില്ല.. അവൾ തന്നിൽ നിന്നും ആഗ്രഹിക്കുന്നത് എന്താണോ അത് അവൾക്ക് അവൾ ചോദിക്കാതെ തന്നെ നൽകണം.. മുന്ന പറഞ്ഞത് പോലെ കഴിഞ്ഞതൊക്കെ മറന്നു തന്റെ ഒപ്പം ഒരു ജീവിതം ആശിച്ചു നിൽക്കുന്നവളാ.. താൻ എത്ര നീറിയാലും വേണ്ടില്ല.. ഒന്നും അവൾ അറിയണ്ട..ആ മിഴികൾ ഇനിയൊരിക്കലും ഒന്നിന്റെ പേരിലും നിറയരുത്.. അവൻ ഒരുനിമിഷം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..

അവൾ എന്താന്ന് പുരികം പൊക്കി.. അവൻ ഒന്ന് ചിരിച്ചു ഒന്നുമില്ലന്ന് തലയാട്ടി.. "എബി പറഞ്ഞത് കേട്ടില്ലേ നീ.. " അവൾ കുസൃതിയായി പതുക്കെ ചോദിച്ചു.. "കേട്ടു.. അവനുള്ള മറുപടി കൊടുത്തേക്കാം അല്ലേ.. " അവൻ സൈറ്റ് അടിച്ചു.. അവളുടെ ചുണ്ടിലെ ചിരിയിൽ എവിടെ നിന്നോ അല്പം നാണം കലർന്നു.. എല്ലാരും നോക്കി നില്ക്കെ തന്നെ അവൻ തന്റെ ചുണ്ടുകൾ അവളുടെ ചോര ചുണ്ടുകളിലേക്ക് ചേർത്തു വെച്ചു.. അവനോട് കിസ്സടിക്കാൻ പറഞ്ഞ എബിയും അവളോട്‌ ഇന്നലേ എല്ലാം പറഞ്ഞു സെറ്റ് ആക്കി വെച്ച നുസ്രയും വരെ ഒരു സെക്കന്റ്‌ നേരത്തേക്ക് വാ പൊളിച്ചു പോയി.. എബി വേഗം സനുവിന്റെ കണ്ണുകൾ പൊത്തി പിടിച്ചു.. "വിടെടാ അച്ചായാ..ആദ്യമായിട്ടാ ലൈവ് കാണുന്നത്.. അപ്പോഴേക്കും വന്നോളും കണ്ണ് പൊത്താനും കൈ പിടിക്കാനും.. പോയി സ്വന്തം കാര്യം നോക്കടെയ്.." സനു വേഗം എബിയുടെ കൈ എടുത്തു മാറ്റി അവനെ നോക്കി പേടിപ്പിച്ചു.. "കർത്താവെ..കാലം പോയൊരു പോക്ക്..ഇവന്റെയൊക്കെ പ്രായത്തിൽ ഞാൻ ടീവിയിൽ പോലും ഇത് പോലെത്തതൊന്നും കണ്ടിട്ടില്ല.. ഇന്ന് എല്ലാം ലൈവാ.. ഈ കാല ഘട്ടത്തിൽ എങ്ങാനും ജനിച്ചാൽ മതിയായിരുന്നു.. എല്ലാത്തിനും അപ്പച്ചനെയും അമ്മച്ചിയെയും പറഞ്ഞാൽ മതിയല്ലോ.." എബി നെടുവീർപ്പിട്ടു..

എന്നിട്ടു താജ്നെയും ലൈലയെയും നോക്കി. അപ്പോഴേക്കും അവരുടെ കിസ്സിങ് കഴിഞ്ഞിരുന്നു..അവൻ അടുത്ത് നിൽക്കുന്ന സനുവിനെ നോക്കി.. അവൻ രണ്ടു കണ്ണും ഉരുട്ടി മുഖവും കൂർപ്പിച്ചു നോക്കുന്നത് കണ്ടു.. "എന്തെടാ..? " "നിന്റെ തല.. ഞാനൊന്നും കണ്ടില്ല.. അപ്പോഴേക്കും എവിടുന്ന് വന്നു നീ.." "എന്റെ അപ്പൻറെ വയറ്റിന്ന്.. എന്തെ.. നിനക്ക് വല്ല മുടക്കും ഉണ്ടോ.. ഒന്ന് പോടാ പിശാശ്ശെ അവിടെന്ന്.. നീ കാണണ്ടതൊന്നുമല്ല അത്.. നീ ഇവിടെ നിൽക്കുന്നത് ഞാൻ ഓർത്തില്ല.. ഓർത്തിരുന്നു എങ്കിൽ ഞാൻ താജ്നെ കിസ്സടിക്കാൻ പ്രേരിപ്പിക്കില്ലായിരുന്നു... ആ.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഇനി എന്റെയും മുന്നയുടെയുമൊക്കെ കാര്യം വരുമ്പോൾ ശ്രദ്ധിക്കാം.. എന്റെ വീട്ടിലെ ഫങ്ക്ഷൻസിനൊന്നും നിന്നെ ഞാൻ ഏഴയലത്തേക്ക് പോലും അടുപ്പിക്കില്ലടാ അണ്ണാച്ചി.... " എബിയും കുറച്ചില്ല..തിരിച്ചു അവനെയും നോക്കി പേടിപ്പിച്ചു.. ഒപ്പം പുച്ഛിക്കുകയും ചെയ്തു.. "കണ്ണും കണ്ണും നോക്കിയതൊക്കെ മതി..കാര്യമെല്ലാം കഴിഞ്ഞിട്ടില്ല.. ഇനി ഒന്ന് കൂടെ ബാക്കിയുണ്ട്..അതാണ് മെയിൻ.. "

താജ്ന്റെ തീവ്ര ചുംബനത്തിൽ സ്വയം മറന്നു നിൽക്കുകയായിരുന്നു അവൾ.. അവൻ ആണേൽ ഒരു ചെറു ചിരിയോടെ അവളുടെ മുഖത്തേക്കും നോക്കി നിൽക്കുവായിരുന്നു.. രണ്ടിന്റെയും ഇടയിലേക്ക് എബി കടന്നു വന്നു.. അവൾ പെട്ടെന്ന് ബോധം വന്നു എബിയുടെ നേരെ തിരിഞ്ഞു.. താജുo ഇനി എന്താന്നുള്ള അർത്ഥത്തിൽ എബിയെ നോക്കി.. "ജുവൽ..അതിങ്ങ് കൊണ്ട് വാ.." എബി ജുവലിനോടു പറഞ്ഞു..അവൾ അപ്പോൾത്തന്നെ കയ്യിൽ ഓരോ കുഞ്ഞ് ബോക്സുമായി എബിയുടെ അരികിലേക്ക് വന്നു.. "ഇവള് പറഞ്ഞത് പോലെ അധികമാരും അറിയാതെ അല്ലായിരുന്നോ കെട്ട്... ഇവളുടെ കഴുത്തിൽ നീ അണിയിച്ചു കൊടുത്ത മിന്ന് ഉണ്ട്.. ഇനിയിപ്പോ എല്ലാവരും കാണാൻ വേണ്ടി അത് അഴിച്ചു വീണ്ടും കെട്ടുന്നത് അത്ര സുഖകരമല്ല..അതോണ്ട് മോൻ ഈ റിങ് ഒന്ന് പിടിച്ചേ..മാര്യേജ് റിങ് ആയിട്ടോ റിസപ്ഷൻ റിങ് ആയിട്ടോ അതല്ല ഇനി നിങ്ങളെ ജീവിതത്തിൽ നടക്കാതെ പോയ എൻഗേജ്മെന്റ് റിങ് ആയിട്ടോ എങ്ങനെ വേണേലും കണ്ടോ നീ ഇതിനെ..

നിന്നു ചിരിക്കാതെ വേഗം അവളുടെ വിരലിലേക്ക് ഇട്ടു കൊടുക്കടാ.. അവളുടെ മുഖം കണ്ടാൽ അറിഞ്ഞൂടെ കട്ട വെയ്റ്റിംഗ് ആണെന്ന്.. " എബി ജുവലിൻറെ കയ്യിലെ ബോക്സ് വാങ്ങിച്ചു അത് ഓപ്പൺ ചെയ്തു അതിലെ പ്ലാറ്റിനം റിങ് എടുത്തു താജ്ന്റെ കയ്യിൽ കൊടുത്തു.. അവനൊരു നിമിഷം പോലും കളഞ്ഞില്ല.. അവളുടെ മുഖം ഒന്നൂടെ വിടരുന്നത് കാണാൻ വേണ്ടി വേഗം റിങ് അവളുടെ വലത്തേ കയ്യിലെ മോതിര വിരലിൽ അണിയിച്ചു കൊടുത്തു.. അവൾക്ക് ഒന്നും വയ്യായിരുന്നു.. സന്തോഷം കൊണ്ട് പൊട്ടി കരയാൻ വരെ തോന്നുന്നുണ്ടായിരുന്നു.. ശരീരങ്ങൾ തമ്മിൽ ലയിച്ചു ചേർന്നിട്ടില്ല.. പക്ഷെ ഈ മനസ്സുകൾ കൊണ്ടുള്ള കൂടി ചേരലുകൾ കൊണ്ട് തന്നെ തന്റെ പ്രണയം പൂവണിഞ്ഞതു പോലെ തോന്നി അവൾക്ക്.. ഒരിക്കലും ഇവനെ എനിക്ക് നഷ്ടപെടുത്തരുതേ..മരണം വരെ ഒരുമിച്ചു ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകണേ അല്ലാഹ് എന്നൊരു പ്രാർത്ഥനയോടെ അവൾ കൈ വിരലുകൾ അവന്റെ വിരലുകളിലേക്ക് മുറുകെ കോർത്തു പിടിച്ചു നിന്നു.. 🍁🍁🍁🍁🍁🍁🍁🍁🍁🍁

നേരം ഉച്ചയായി..ഭക്ഷണം കഴിപ്പും മറ്റുമൊക്കെ കഴിഞ്ഞു വന്നവരൊക്കെ പോയി തുടങ്ങി.. ഹാളിൽ തിരക്ക് കുറഞ്ഞു.. എബിയും നുസ്രയും ജുവലും മുഹ്സിയും സനുവുമൊക്കെ ഒരു ഭാഗത്തു കൂടിയിരുന്നു ചിരിയും കളിയും വർത്താനവുമൊക്കെയാണ്.. താജ്നെയും മുന്നയെയും മാത്രം കാണുന്നില്ല.. അവൾ താഴെ എല്ലാടത്തും നോക്കി. എവിടെയും കാണാഞ്ഞപ്പോൾ പതിയെ ഗൗണും പൊക്കി പിടിച്ചു മുകളിലേക്ക് കയറി.. "അല്ല.. നിങ്ങള് രണ്ടാളും എന്താ മാറി നിൽക്കുന്നെ.. രാവിലേ തുടങ്ങിയതാണല്ലോ ഇത്.. എന്താ നിങ്ങക്ക്.. എന്താ ആരും അറിയാതെ ഒരു സംസാരം.. പെട്ടെന്നു പറഞ്ഞോ കാര്യം എന്താണെന്ന്.... " താജുo മുന്നയും ബാൽക്കണിയിൽ ആയിരുന്നു.. അവൾ രണ്ടുപേർക്കും ഇടയിലേക്ക് കയറി ചെന്നു. "എന്ത് കാര്യം..? നിങ്ങളൊന്നും അറിയാതെ എന്താ ഞങ്ങൾക്ക്.. ഒന്നുമില്ല ലൈല.. എനിക്ക് ലീവ് ഇല്ല..നാളെ തന്നെ അങ്ങെത്തണമെന്ന് പറയുവായിരുന്നു.. ഇവൻ ആണേൽ പോകണ്ടാന്നു പറഞ്ഞു നിർബന്ധിക്കുന്നു.. എനിക്ക് ഇപ്പൊത്തന്നെ ഇറങ്ങണം.." മുന്ന വേഗം പറഞ്ഞു..

"നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും മുന്ന..അവിടത്തെ ചിട്ടകളൊക്കെ നീ തന്നെ പറഞ്ഞിട്ട് ഉണ്ടല്ലോ.. അതുകൊണ്ട് ഞാൻ നിർബന്ധിക്കുന്നില്ല.. എന്നാലും ഇന്നുതന്നെ പോകണമെന്ന് പറഞ്ഞാൽ.. ആ സാരമില്ല..ഒഴിവ് കിട്ടുമ്പോൾ ഒക്കെ വിളിച്ചാൽ മതി.. ഞങ്ങളെ ടെൻഷൻ അടിപ്പിക്കരുത്.. പിന്നെ നിന്നെ താഴെ ഉമ്മ അന്വേഷിക്കുന്നത് കണ്ടു..നിന്നെക്കാൾ തിടുക്കം ഉമ്മാക്കാ ഇറങ്ങാൻ.. ഞാൻ ചെല്ലുവാ.. പെട്ടെന്നു വാ കേട്ടോ രണ്ടുപേരും താഴേക്ക്.. " അവൾ താജ്നെ മൈൻഡ് ഒന്നും ചെയ്തില്ല..മുന്നയോടു പറഞ്ഞിട്ട് വേഗം താഴേക്ക് പോയി.. "താജ്.. ഞാൻ എന്തുവേണം..നമ്മുടെ മുന്നിൽ സമയം ഇല്ലടാ കളയാൻ.. എനിക്ക് രാത്രിക്ക് മുന്നേ അങ്ങെത്തണം.. നീ എന്തേലുമൊന്നു പറാ.. ഇങ്ങനെ മൗനമായി നിന്നാൽ എങ്ങനെയാ.. എന്താ ഇതിൽ നിന്നും ഞാൻ മനസ്സിലാക്കണ്ടത്...നീ വരുന്നുണ്ടെങ്കിൽ അത് ലൈലയെയും കൊണ്ട് മാത്രമാണ്, അല്ലെങ്കിൽ ഇല്ലെന്നാണോ.. എന്താ താജ്.. നീ എന്തെങ്കിലുമൊന്നു പറയ്.." "ഇപ്പൊത്തന്നെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല..

എന്താ കാര്യം..എന്റെ മനസ്സിൽ ഉള്ളത് മുഖം നോക്കി കണ്ടെത്തുന്നവളാ അവൾ.. രാവിലേ നീ റൂമിന്ന് പോയതിനു ശേഷം അവളെന്നോട് ചോദിച്ചു എന്തെങ്കിലും പ്രശ്നം ഉണ്ടോന്ന്..? ഇപ്പൊ കയറി വന്നപ്പോഴും അവളു ചോദിച്ചതു കേട്ടതല്ലേ..നിന്നോടാ ചോദിച്ചത്.. കഴിയില്ല ടാ.. എത്ര ഒളിക്കാൻ ശ്രമിച്ചാലും അവൾ അത് കണ്ടുപിടിക്കും..അത് മാത്രമല്ല.. ഞാനിപ്പോ എങ്ങനെയാ അവൾ അറിയാതെ നിന്റെ ഒപ്പം വരുക.. എന്ത് പറഞ്ഞാ വരുക..ഞാനൊന്നു പുറത്ത് ഇറങ്ങി വരുന്ന സമയത്തിൽ നിന്നും അല്പം താമസിച്ചാൽ ഒരു നൂറു വട്ടം വിളിച്ചു എന്താ എവിടാ ഏതാന്നൊക്കെ ചോദിക്കുന്നവളാ.. ആ അവൾ അറിയാതെ ഞാൻ എങ്ങനെയാ ഇപ്പൊ.. എങ്ങനെയാ അവളോട്‌ ഇത്രയും വലിയൊരു കാര്യം ഒളിക്കുക.. എനിക്ക് കഴിയില്ല മുന്ന..ഒന്ന് മനസ്സിലാക്ക്.. അവൾ അറിയാത്ത ഒന്നും തന്നെ എന്റെ ജീവിതത്തിൽ ഇല്ലാ.. അത് ഞാൻ ആരാണെന്നുള്ള സത്യം അവൾ തിരിച്ചറിച്ചഞ്ഞന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചതാ..കണ്ടോട്ടേ ടാ.. അവൾ ഒരുവട്ടം കൂടെ കണ്ടോട്ടെ അവനെ.. പ്രാണനോളം സ്നേഹിച്ചതല്ലേ ടാ..

അവളിൽ നിന്നും ഇത് ഒളിക്കാൻ നമുക്ക് എന്താ അവകാശം..അവളോട്‌ ചെയ്യുന്ന ചതി ആയി പോകുമെടാ.. എല്ലാം അറിയുമ്പോൾ അവൾക്ക് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല.. എന്നാലും മറച്ചു വെക്കാൻ ഞാൻ തയാറല്ല മുന്ന.." "താജ്..എന്താ നിനക്ക്.. നീയെന്താ പറയുന്നത് മനസ്സിലാക്കാത്തത്.. നീ ഇങ്ങനൊക്കെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നത് നിനക്ക് അവളോടുള്ള സ്നേഹത്തിൽ കറ ഇല്ലാത്തത് കൊണ്ടാ..നിന്റെ മനസ്സ് അത്രക്കും തെളിച്ചമുള്ളതായത് കൊണ്ടാ.. പക്ഷെ അതുമാത്രം പോരാ താജ്.. ജീവിതമാ ഇത്.. എപ്പോഴും ഒരുപോലെ ആത്മാർത്ഥതയോടെ ജീവിക്കാൻ കഴിയില്ല നമുക്ക്..പിന്നെ ഇതിൽ എന്താ ഒരു വഞ്ചന ഉള്ളത്.. റമി ഇന്ന് പൂർണ ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്.. അവനു അവളെ സ്വീകരിക്കാൻ പഴയതിനേക്കാൾ കഴിവുണ്ട്.. അങ്ങനെയായിരുന്നു കാര്യങ്ങൾ എങ്കിൽ നീ ചെയ്യുന്നത് വഞ്ചന ആണെന്ന് പറയാമായിരുന്നു.. ഇതിപ്പോ അങ്ങനെയല്ല.. ഞാൻ രാവിലേ പറഞ്ഞല്ലോ.. അവളിപ്പോ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ട്.. നീ അത് നൽകൂ അവൾക്ക്..

ആഗ്രഹിക്കുന്ന പോലെ ജീവിക്കണമെങ്കിൽ അവൾ സന്തോഷവാതിയായിരിക്കണം.. അവളുടെ ഹാപ്പിനെസ്സ് മാത്രം നോക്കിയാൽ മതി നീ.. ഇനി ഞാൻ കൂടുതൽ ഒന്നും ചോദിക്കുന്നില്ല.. നീയൊന്നും പറയുകയും വേണ്ടാ.. ഞാൻ തീരുമാനിച്ചു.. ഞാനും നീയും ഉടനെ പുറപ്പെടുന്നു..ഒപ്പം നിന്റെ ഡാഡും..ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യുവാ.. ഉപ്പാനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം കാര്യങ്ങളൊക്കെ.. ഉമ്മയും ലൈലയും ഒന്നും അറിയുന്നില്ല.. ഇന്നെന്നല്ലാ.. ഒരിക്കലും അറിയുന്നില്ല അവര് ഇത്.. നീ വാ.. " മുന്ന താജ്നെയും കൂട്ടി ഉപ്പാന്റെ മുറി ലക്ഷ്യമിട്ടു.. 🍁🍁🍁🍁🍁 "ഇപ്പോഴാണല്ലേ ശെരിക്കും മൂന്നു നക്ഷത്രങ്ങൾ ആയത്..? " കാര്യങ്ങൾ താജിലും മുന്നയിലും ഉപ്പയിലും മാത്രം ഒതുങ്ങി രണ്ടു നാൾ കടന്നു പോയിരുന്നു.. ബെഡ് റൂമിന് പുറത്തെ ബാൽക്കണിയിൽ നിന്നു ആകാശത്തേക്ക് നോക്കുവായിരുന്നു അവൾ..അരികിൽ താജ്ന്റെ സാമീപ്യം അറിഞ്ഞതും അവൾ ദൂരെ മാനത്തുന്ന് കണ്ണുകൾ എടുക്കാതെ തന്നെ ചോദിച്ചു.. "ലൈലാ.. " അവൻ വല്ലാത്തൊരു തരം ഞെട്ടലോടെ അവളെ നോക്കി.. മറുപടിയായി അവൾ തല ചെരിച്ചവനെ നോക്കിയൊന്നു പുഞ്ചിരിച്ചു.. ആ പുഞ്ചിരിയുടെ അർത്ഥം എന്തെന്ന് അവനു മനസ്സിലായില്ല.. പക്ഷെ താൻ നിലയില്ലാ കയത്തിലേക്ക് ആണ്ടു പോകുന്നത് പോലെ തോന്നി അവന്........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story