❤ Fighting Love ❤: ഭാഗം 21

Fighting Love

രചന: Rizvana Richu 

കോന്തനെ കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി.. ഇങ്ങനെ ഒരു വരവ് നമ്മള് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര നേരത്തെ വരും എന്ന് കരുതിയില്ല.. 

ചെക്കന്റെ മുഖം കണ്ടിട്ട് പേടി ഇല്ലാതില്ല...  
അപ്പൊ ദേ ആ കോന്തൻ ഷർട്ടിന്റെയും കൈ മടക്കികൊണ്ട് നമ്മളെ അടുത്ത് വന്നു നിന്നു... 

"എന്താ....."പേടി മുഖത്തു കാണിക്കാതെ നമ്മള് ആ കോന്തനെ നോക്കി ചോദിച്ചതും നമ്മളെ അരയിലൂടെ കൈ ഇട്ട് ഒറ്റ വലിക്ക് നമ്മളെ ഓന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... ചെക്കന്റെ മട്ടും ഭാവവും കണ്ട് നമ്മളെ നെഞ്ച് പട പാടാന്ന് ഇടിക്കുന്നുണ്ട്... നമ്മള് ഓനെ തന്നെ തറപ്പിച്ചു നോക്കി.... 

"നീ എനിക്ക് വേണ്ടി ഇന്ന് എന്റെ ഷർട്ടിൽ ചെയ്ത കലാവിരുതിന് ഒരു സമ്മാനം വേണ്ടേ... " നമ്മളെ അടുത്തേക്ക് ഓന്റെ മുഖം അടുപ്പിച്ചു അത് പറഞ്ഞപ്പോൾ നമ്മള് ഉമിനീര് ഇറക്കി ഓനെ തന്നെ നോക്കി... അപ്പൊ ആ കോന്തൻ നമ്മളെ നോക്കി ഒരു പുച്ഛ ഭാവത്തിൽ ചിരിക്കുകയാണ്...

"മരിയാതിക്ക് എന്നെ വിട്ടോ അല്ലേൽ ഞാൻ ഒച്ച വെക്കും...." നമ്മള് ഓന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഉള്ള അവസാനത്തെ അടവ് എടുത്ത് പറഞ്ഞപ്പോൾ ആ തെണ്ടി ഒരേ ചിരിയാണ്... 

"ഒച്ച വെക്കോ നീ... ഒച്ച വെക്കഡീ.... അല്ല നീ എന്റെ കെട്ടിയോൾ അല്ലെ.. അപ്പൊ ഞാൻ നിന്നെ പിടിച്ചതിന് നീ നിലവിളിച്ചാൽ എനിക്ക് എന്താ... " 

"എന്നെ വിട്... വിടാന പറഞ്ഞത്....." 

"വിട്ടില്ലേൽ നീ എന്ത് ചെയ്യും പുല്ലേ... നിന്റെ ഇന്നത്തെ പ്രകടനത്തിനു നിന്റെ കാരണം നോക്കി തരാൻ ആണ് എനിക്ക് തോന്നിയത്... പക്ഷെ അതല്ല നിനക്ക് തരണ്ട സമ്മാനം... നീ ഒട്ടും ഇഷ്ടപെടാത്തത് തരാൻ ആണ് എനിക്ക് ഇഷ്ടം.... " അത് പറഞ്ഞതും ആ കോന്തൻ നമ്മളെ അരയിലെ പിടുത്തം ഒന്ന് കൂടി മുറുക്കി... മറ്റേ കൈ കൊണ്ട് നമ്മളെ തലയിൽ ബാക്കിൽ നമ്മളെ മുടിയിലും പിടുത്തം ഇട്ടു...

ആാാ... മുടിയിലെ പിടുത്തം ഇത്തിരി ശക്തിയോടെ പിടിച്ചത് കൊണ്ട് നമ്മള് അറിയാതെ തന്നെ നമ്മള് അലറിപോയി... 

"നിങ്ങൾക്ക് എന്താ വട്ട് പിടിച്ചോ... എന്തൊക്കെ ആണ് ചെയ്യുന്നത്... എന്നെ വിട് പ്ലീസ്..." 

"അതേടി എനിക്ക് വട്ടാ... നീ ഇന്ന് എന്നെ എല്ലാരുടെയും മുന്നിൽ ഒരു കോമാളി ആക്കിയില്ലേ... അപ്പൊ തൊട്ട് അബി നോർമൽ അല്ലാതെ ആയി എന്ന് നീ കരുതിക്കോ... " 

പിന്നെ നമ്മള് ഒന്നും നോക്കിയില്ല... ഒറ്റ അലർച്ച ആയിരുന്നു....

"ഉമ്മമ്മാ.............. " 

****************

അവൾ ഉമ്മാമയെ വിളിച്ചു അലറിയപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല... മനസ്സിൽ മുഴുവൻ നാണം കേട്ടതിന്റെ ദേഷ്യം മാത്രം ആയിരുന്നു.... 
അപ്പൊ തന്നെ അവളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു നമ്മളെ ചുണ്ട് അവളുടെ ചുണ്ടിന് ചേർത്തു  വെച്ച്.... അവൾ നമ്മളെ ഒരുപാട് തള്ളി മാറ്റാൻ നോക്കിയെങ്കിലും നമ്മളെ പിടിയിൽ നിന്ന് ഒന്ന് അനങ്ങാൻ പോലും പറ്റാതെ നിന്നു...  ഏകദേശം ഒരു അഞ്ചു മിനുട്ട് നമ്മളെ ചുണ്ട് ഓളെ ചുണ്ടിൽ ചേർന്ന് നിന്നു... മനസ്സിലേ ദേഷ്യം കുറച്ച് തണുത്തപ്പോൾ നമ്മള് ഓളെ തള്ളി മാറ്റി നിർത്തി... നമ്മള് ഓളെ മുഖത്തു നോക്കിയപ്പോൾ കണ്ണ് രണ്ടും അടച്ചു പിടിച്ചു നിൽക്കുകയാണ്... പക്ഷെ അപ്പോൾ തന്നെ അവളുടെ കവിളുകളിലൂടെ കണ്ണ് നീര് ഒഴുകുന്നതും നമ്മള് കണ്ട്... അപ്പോഴാണ് നമ്മക്ക് ആശ്വാസം ആയത്... ആ കണ്ണ് നീര് കാണാൻ വേണ്ടി തന്നെയാ ഇഷ്ടമില്ലാഞ്ഞിട്ടും നമ്മള് ഇത് ചെയ്തത്... അവളെ തോൽപ്പിക്കാൻ ഇതല്ലാതെ വേറെ ഒന്നും എന്റെ മനസ്സിൽ അപ്പൊ തോന്നിയിരുന്നില്ല... മനസ്സിലെ പക അടങ്ങിയപ്പോൾ നമ്മള് ആ ഷർട്ട്‌ ഊരി വേറെ ഒരു ടീ ഷർട്ട്‌ എടുത്ത് ഇട്ട് പുറത്തേക്ക് പോയി.... 

****************

നമ്മള് ഓന്റെ അടുത്ത് നിന്ന് ഒരു അടി ആണ് പ്രതീക്ഷിച്ചത് അവൻ ഇങ്ങനെ ചെയ്യും എന്ന് ഒട്ടും കരുതിയില്ല... എന്ത് ധൈര്യത്തിൽ ആണ് അവൻ...അവൻ ഇങ്ങനെ ചെയ്തത്... അവൻ എന്നെ മഹർ ചാർത്തിയവൻ തന്നെയാണ് പക്ഷെ... മനസ്സിൽ ഇഷ്ടം ഇല്ലാത്ത ഒരാളെ ഒരു പെണ്ണും തന്റെ ശരീരത്തിൽ തൊടുന്നത് പോലും ഇഷ്ട പെടില്ല... അത് കൊണ്ട് ആയിരിക്കണം അവൻ എനിക്ക് ഇങ്ങനെ ഒരു ശിക്ഷ തന്നത്... ഓരോന്ന് ഓർത്ത് നമ്മളെ കണ്ണിൽ നിന്ന് കണ്ണ് നീര് നിർത്താതെ ഒഴുകി... പിന്നെ നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോൾ അബിയെ അവിടെ ഒന്നും കണ്ടില്ല... നമ്മള് ബെഡിൽ കിടന്ന് കരഞ്ഞു നമ്മളെ സങ്കടം തീർത്തു....

*****************

 അവിടെ നിന്ന് ഇറങ്ങി നമ്മള്  നേരെ പോയത് അടുത്തുള്ള ഒരു ബീച്ചിലേക്കാണ്... അവിടെ കാർ നിർത്തി വെച്ച് നമ്മള് കാറിൽ നിന്ന് പുറത്ത് ഇറങ്ങാതെ അവിടെ തന്നെ ഇരുന്നു...

"ചേ.... നീ എന്ത് തോന്നി വാസം ആണ് ചെയ്തത് അബി.. എത്ര ദേഷ്യം ഉണ്ടായാലും ഒരു പെണ്ണിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെയാ നിനക്ക് പറ്റിയത്... അവൾ എന്ത് തന്നെ ചെയ്തു എങ്കിലും ഇപ്പോൾ നീ അവളോട്‌ ചെയ്തത് തെറ്റാണ്....  " ഡ്രൈവിംഗ് സീറ്റിൽ ചാരി കണ്ണ് അടച്ച് കിടന്ന് നമ്മള് നമ്മളെ തന്നെ കുറ്റപെടുത്തി... 
വേണ്ടായിരുന്നു.... പെട്ടന്ന് ഉള്ള ദേഷ്യത്തിൽ എന്തൊക്കെയോ ചെയ്ത് പോയതാണ്.. അവളെ മുഖത്തു എങ്ങനെ ഇനി നോക്കും... ചെയ്തത് തെറ്റാണ്... വലിയ തെറ്റ്... തെറ്റ് ചെയ്ത് എന്ന് തോന്നിയെങ്കിൽ അബി ആരോട് ആയാലും മാപ്പ് ചോദിക്കും അതിന് ഒരു അഭിമാനക്കുറവും ഈ അബിക്ക് ഇല്ലാ.... നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു അവിടെ കണ്ണ് അടച്ചു കുറച്ച് സമയം കൂടി സീറ്റിൽ ചാരി ഇരുന്നു...

****************

"മോളെ....." നമ്മള് ബെഡിൽ കിടക്കുമ്പോൾ ആണ് ഉമ്മ അങ്ങോട്ട് വന്നത്.... ഉമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ നമ്മള് വേഗം ഉമ്മ കാണാതെ കണ്ണ് തുടച്ചു മുഖത്തു ഒരു ചിരി വരുത്തി എണീറ്റു... 

"എന്താ ഉമ്മാ... " 

"എന്താ മോളെ നിനക്ക് വയ്യേ... എന്താ മുഖം ഒക്കെ വല്ലാതിരിക്കുന്നത്... " 

"ഹേയ് ഒന്നുല്ല ഉമ്മ...  ചെറിയൊരു തലവേദന... " 

"അബി എവിടെ... അവൻ വന്നു എന്ന് നിങ്ങളെ അമ്മായി പറഞ്ഞല്ലോ..." 

"വന്നിരുന്നു... പക്ഷെ പോയി...." അത് പറഞ്ഞപ്പോൾ നമ്മളെ കണ്ണ് വീണ്ടും നിറഞ്ഞു പോയി... 

"എന്താ മോളെ എന്തിനാ നീ കരയുന്നത്... അബി നിന്നോട് മോശമായി എന്തേലും പറയുകയോ പെരുമാറുകയോ ചെയ്തോ..." 

"സ്വന്തം ഉമ്മയോട് നല്ല രീതിയിൽ പെരുമാറാത്ത ഒരാൾ എങ്ങനെ ഇന്നലെ കയറി വന്ന ഭാര്യയോട് നന്നായി പെരുമാറും...." നമ്മളെ ഈ ഡയലോഗ് ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ആവും ഉമ്മ ഒന്ന് ഞെട്ടിയത്... 
പിന്നെ പതിയെ ഉമ്മയുടെ കണ്ണുകൾ നിറയുന്നത് നമ്മള് കണ്ടു... 
ഉമ്മ കണ്ണുകൾ തുടച്ചു നമ്മളെ മുറിയിൽ നിന്ന് പുറത്തേക്കു നടന്നു...

"ഉമ്മാ... ഒന്ന് അവിടെ നിൽക്കുമോ..." ഉമ്മ പോവുന്നത് കണ്ടപ്പോൾ നമ്മള് പിറകിൽ നിന്ന് വിളിച്ചു... അപ്പൊ ഉമ്മ അവിടെ നിന്ന് നമ്മളെ തിരിഞ്ഞ് നോക്കി നമ്മള് ഉമ്മാന്റെ അടുത്ത് പോയി നിന്ന്...

"ഒരുപാട് ദിവസം ആയി ഞാൻ ഉമ്മയോട് ഇത് ചോദിക്കണം എന്ന് കരുതുന്നത്... ഞാൻ വീട്ടിൽ വന്നത് തൊട്ട് ശ്രദ്ധിക്കുന്ന കാര്യമാണ് ഉമ്മയും മകനും തമ്മിൽ ഉള്ള ഈ അകൽച്ച... അബി ഉമ്മയെ ഒന്ന് നോക്കുന്നത് പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല... ഇത്രയും അബി ഉമ്മയിൽ നിന്ന് അകലാൻ എന്താ കാരണം.... " നമ്മള് ഉമ്മയോട് ഇത് ചോദിച്ചപ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി...

"പറയാം... വാ....." കണ്ണുകൾ തുടച്ചു എന്റെ കയ്യിൽ പിടിച്ചു ഉമ്മ താഴേക്ക് ഇറങ്ങി... പിന്നെ നമ്മളെ കൈ വിട്ടത് ഉമ്മാമയുടെ റൂമിൽ എത്തിയപ്പോയാ 
നമ്മളെ രണ്ടാളെയും മുഖ ഭാവം കണ്ടിട്ട് ആവണം ഉമ്മാമയുടെ മുഖത്തു ഒരു ടെൻഷൻ.... 

"എന്ത് പറ്റി മോളെ...." ഉമ്മാമയുടെ ഈ ചോദ്യം ഉമ്മയോട് ആയിരുന്നു... 

"അബിയും ഞാനും തമ്മിൽ എന്താ പ്രശ്നം എന്ന് മോള് ചോദിച്ചു... അതാ ഇങ്ങോട്ട് കൂട്ടി വന്നത്..." 

"എന്നിട്ട് നീ അത് പറഞ്ഞോ... "

"ഇല്ലാ...." ഉമ്മ അത് പറഞ്ഞപ്പോൾ ഉമ്മാമ നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... നമ്മള് ആണേൽ ആകാംഷയിൽ ആണ്... അപ്പൊ തന്നെ ഉമ്മാമ ഷെൽഫിൽ നിന്ന് ഒരു പഴയ ആൽബം എടുത്ത് വന്നു എന്റെ കയ്യിൽ തന്നു.. 
നമ്മള് ആ ആൽബത്തിലേക്കും ഉമ്മാമയുടെ മുഖത്തേക്കും മാറി മാറി നോക്കി... 
പിന്നെ ഒന്നും നോക്കിയില്ല നമ്മള് ആ ആൽബം തുറന്നു... നമ്മള് അതിലെ ഓരോ ഫോട്ടോയും മാറി മാറി നോക്കി... നമ്മളെ കെട്ടിയോന്റെ കുഞ്ഞിലേ ഒരുപാട് ഫോട്ടോസ്... പെട്ടന്ന് ആണ് അതിലെ ഒരു ഫോട്ടോയിൽ നമ്മളെ കണ്ണ് ഉടക്കിയത്... വിശ്വാസിക്കാൻ പറ്റാതെ നമ്മള് അതിലേക്ക് വീണ്ടും വീണ്ടും നോക്കി... അന്ന് അബിയുടെ റൂമിൽ നിന്ന് എനിക്ക് കിട്ടിയ ഫോട്ടോ പോലെ ഉള്ള വേറെ ഒരു ഫോട്ടോ.. പക്ഷെ അതിൽ അന്ന് ഞാൻ കണ്ട പോലെ ഫോട്ടോയിൽ വരചിട്ടിട്ടില്ല എല്ലാരുടെയും മുഖം നല്ല വ്യെക്തമായി കാണാം... ആ ഫോട്ടോയിൽ അബിയുടെയും ഉപ്പയുടെയും കൂടെ ഉള്ള മുഖം കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി... ഉമ്മ അല്ല.. വേറെ ഏതോ ഒരു സ്ത്രീ... 

"ഇത് ആരാ...." നമ്മള് സംശയത്തോടെ അത് ചോദിച്ചു... 

"അത് അബിയുടെ ഉമ്മ... ആയിഷ..." നമ്മള് അത് ചോദിച്ചപ്പോൾ അവർ രണ്ടു പെരും നമ്മളെ നോക്കി പറഞ്ഞു... 
അത് കേട്ടപ്പോൾ നമ്മള് ഒരു നിമിഷം ഷോക്ക് അടിച്ച അവസ്ഥയിൽ ആയിപോയി... 

 
"എന്ത്...." കേട്ട തരിപ്പ് ഒന്ന് മാറിയപ്പോൾ നമ്മള് വീണ്ടും ചോദിച്ചു...

"അതെ മോളെ....  ആയിഷ ആണ് അബിയെ പ്രസവിച്ച അവന്റെ ഉമ്മ... എന്റെ മകൻ ആയിഷയെ സ്നേഹിച്ചു വിവാഹം ചെയ്തതാ... അവന്റെ ഒരു ഇഷ്ടത്തിനും ഞാൻ എതിര് നിൽക്കാറില്ല.. അത് കൊണ്ട് തന്നെ ആയിഷ എന്റെ മരുമകൾ ആയി വീട്ടിലേക്ക് വന്നു... സന്തോഷമായിരുന്നു പിന്നെ എല്ലാവരും... പക്ഷെ അവൾ എല്ലാരേയും ചതിച്ചു... അബി ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ അവൾ വേറെ ആരുടേയോ കൂടെ ഇറങ്ങി പോയി... അന്ന് തകർന്നു പോയി എന്റെ മോൻ....." അത്രയും പറഞ്ഞു ഉമ്മാമ കരഞ്ഞു കൊണ്ട് ബെഡിൽ ഇരുന്നു.... സ്കൂളിലെ കുട്ടികളോക്കെ അവനെ കളിയാക്കാൻ തുടങ്ങി എന്ന് പറഞ്ഞ് എപ്പോഴും വീട്ടിൽ ബഹളം ആയിരുന്നു... നന്നായി പഠിക്കുമായിരുന്നു അവൻ... സ്കൂളിലെ മിടുക്കൻ... പക്ഷെ എല്ലാരും ഉമ്മ ഒളിച്ചോടി എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ ശെരിക്കും തകർന്നു പോയി ആ കുഞ്ഞു മനസ്സ്... പിന്നെ അവനെ സ്കൂൾ മാറ്റി ചേർത്തു... ഉപ്പ എന്ന് വെച്ചാൽ അവനു ജീവൻ ആയിരുന്നു... പിന്നെ അവന്റെ ലോകം ഞാനും അവന്റെ ഉപ്പയും മാത്രം ആയിരുന്നു... ഒരുപാട് ഞാൻ നിർബന്ധിച്ചപ്പോൾ ആണ് വേറെ ഒരു വിവാഹത്തിനു എന്റെ മോൻ സമ്മതിച്ചത്... ആയിഷയുടെ ഉപ്പയുടെ ജേഷ്ഠന്റെ മകൾ ആണ് ഇവൾ.... " ഉമ്മയെ ചൂണ്ടി കാണിച്ച് ഉമ്മാമ പറഞ്ഞു... 
ആ സമയം ഭർത്താവ് മരിച്ചു രണ്ടു കുട്ടികളുമായി തനിച്ചു ജീവിക്കുകയായിരുന്നു ഇവളും... എന്റെ മോനുമായി ഇവളുടെ കല്യാണം നടത്താൻ ആഗ്രഹം ഉണ്ടെന്ന് ഇവളുടെ വീട്ടുകാർ പറഞ്ഞപ്പോൾ എനിക്കും അത് നല്ലതായി തോന്നി.. ഞാൻ എന്റെ മകനെ ഒരുപാട് നിർബന്ധിചിട്ടാണ് വീണ്ടും ഒരു വിവാഹത്തിനു സമ്മതിപ്പിച്ചത്... പക്ഷെ അത് അബിയെ വീണ്ടും തളർത്തും എന്ന് ഞാൻ കരുതിയില്ല...  അവന്റെ ഉപ്പയെ കൂടി അവന്റെ അടുത്ത് നിന്ന് തട്ടിഎടുക്കാൻ നോക്കുന്ന ഒരു സ്ത്രീയെ പോലെ മാത്രം ആണ് അവൻ ഇവളെ കണ്ടത്... അവന്റെ ദേഷ്യം പിന്നെ എല്ലാത്തിനോടും ആയി... അവന്റെ ഉപ്പയോടും അവൻ കുറച്ച് കാലം പിണങ്ങി നടന്നു...  പക്ഷെ ഷഹബാസിനെയും ഷഹീറിനെയും അവൻ സ്വന്തം സഹോദരങ്ങളെ പോലെ തന്നെ സ്നേഹിച്ചു... പക്ഷെ ഇവളോട് ഉള്ള ദേഷ്യം മാത്രം ഇപ്പോഴും മാറിയില്ല...  " ഉമ്മാമ ഒക്കെ പറഞ്ഞു തീർന്നപ്പോൾ ശെരിക്കും നമ്മള് വല്ലാത്ത ഒരു അവസ്ഥയിൽ ആണ്... നമ്മള് ഉമ്മാന്റെ മുഖത്തെക്ക് നോക്കിയപ്പോൾ ഉമ്മ കരഞ്ഞു കലങ്ങിയ കണ്ണ്കളോടെ നമ്മളെ നോക്കുകയാണ് നമ്മള് ഉമ്മാന്റെ അടുത്ത് ചെന്നു...

"മോളെ... മോൾക്കും എന്നോട് ദേഷ്യം തോന്നുന്നുണ്ടോ... ഒരിക്കലും അബിയെ അവന്റെ ഉപ്പയിൽ നിന്ന് ഞാൻ അകറ്റാൻ നോക്കിയിട്ടില്ല ഞാൻ ...  " ഉമ്മ കരഞ്ഞു കൊണ്ട് അത് പറഞ്ഞപ്പോൾ നമ്മളെ കണ്ണും നിറഞ്ഞു പോയി... നമ്മള് ഉമ്മയെ കെട്ടി പിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുത്തു...

"ഉമ്മയോട് ദേഷ്യമോ... എന്തിന്..അതിന് ഉമ്മ ഒരു തെറ്റും ചെയ്തില്ലലോ..." 

"സത്യമായും അബിയെ എനിക്ക് എന്റെ മക്കളെ കാളും ഇഷ്ടം ആണ്... ആരും ആഗ്രഹിച്ചു പോവും അവനെ പോലെ ഒരു മകനെ കിട്ടാൻ...  മിടുക്കൻ ആണ് അവൻ...  പുറമെ ദേഷ്യക്കാരൻ ആണേലും അവൻ പാവം ആണ്... അവൻ ഒന്ന് എന്നെ ഉമ്മ എന്ന് വിളിക്കുന്നത് കേൾക്കാൻ എത്ര വർഷം ആയി ഞാൻ കൊതിക്കുന്നു... അവന്റെ ഉപ്പക്കും വലിയ ആഗ്രഹം ആയിരുന്നു അവൻ എന്നോട് സ്നേഹത്തോടെ പെരുമാരുന്നത് കാണാൻ...  പക്ഷെ അദ്ദേഹത്തിനു അതിന് ഭാഗ്യം കിട്ടിയില്ല...  എനിക്കും ഇനി ആ ഭാഗ്യം കിട്ടില്ലേ മോളെ.... പക്ഷെ എന്ത് തന്നെ ആയാലും മോള് അവനെ വെറുക്കരുത്... അവൻ പാവം ആണ്..അവന്റെ ജീവിതമാണ് അവനെ ഇങ്ങനെ ആക്കിയത്.. എന്ത് വന്നാലും മോള് അവനെ ഉപേക്ഷിച്ചു പോവരുത് പ്ലീസ്....." 

"ഉമ്മ ഈ കരച്ചിൽ ഒന്ന് നിർത്ത്.... എപ്പോഴെങ്കിലും അബിയെ വിട്ട് പോവേണ്ടി വരും എന്ന് കരുതി തന്നെയാ ഞാൻ ഇത്രയും ദിവസം ഈ വീട്ടിൽ താമസിച്ചത്... പക്ഷെ ഇപ്പോൾ സച്ചു നിങ്ങൾക്ക് വാക്ക് തരുകയാ... അബിയെ വിട്ട് ഒരിക്കലും ഈ സച്ചു പോവില്ല...  ഉമ്മ വിഷമിക്കണ്ട...  എന്റെ കഴുത്തിൽ കിടക്കുന്നത് അബി കെട്ടിയ മഹർ ആണെകിൽ ഈ സച്ചു നമ്മളെ കെട്ടിയോനെ മാറ്റിഎടുക്കും... ഉമ്മയുടെ ആഗ്രഹം പോലെ ഒരു തവണ അല്ല ഈ ജന്മം മുഴുവൻ അബി ഉമ്മാ എന്ന് വിളിക്കും.. സ്നേഹിക്കും... സത്യം..." നമ്മള് അത് പറഞ്ഞപ്പോൾ ഉമ്മാന്റെ കണ്ണിലെ സന്തോഷം നമ്മക്ക് ശെരിക്കും കാണാമായിരുന്നു... ആ കണ്ണിൽ ഉണ്ട് ഉമ്മാക് നമ്മളെ കെട്ടിയോനോട്‌ ഉള്ള സ്നേഹം... 

അപ്പൊ ഇന്ന് മുതൽ നമ്മള് നമ്മളെ കെട്ടിയോന് കൊടുക്കുന്ന പണികൾ വേറെ രീതിയിൽ ആവാൻ പോവാ... പുറമെ ഉള്ള ആ കാട്ടു പോത്തിന്റെ സ്വഭാവത്തേ നമ്മക്ക് അടിച്ചു ഓടിക്കണ്ടേ... അതിന് നിങ്ങളെ എല്ലാരേയും സപ്പോർട്ട് നമ്മക്ക് വേണംട്ടോ.... നമ്മള് കളിയൊന്നു മാറ്റി പിടിക്കാൻ പോവാ..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story