❤ Fighting Love ❤: ഭാഗം 22

Fighting Love

രചന: Rizvana Richu 

നമ്മള് അവരെ രണ്ടു പേരെയും നമ്മക്ക് പറ്റും പോലെയൊക്കെ സമാധാനിപ്പിച്ചു... 

"മോളെ... ഞാൻ ഒരു കാര്യം പറയാൻ ആണ് മോളെ റൂമിലെക്ക് വന്നിരുന്നത്..."

"എന്താ ഉമ്മാ...."

"അത് മോളെ മറ്റന്നാൾ അബിയുടെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോളെ കല്യാണം ആണ്.. അബിടെ ഉപ്പാക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ആണ്.. പക്ഷെ അബി എന്തായാലും വരില്ല...  മോള്  വരണം... " 

"ഞാൻ വരാം.... അബി എന്താ വരാത്തെ..." 

"അബിടെ സ്വഭാവം മോൾക്ക് അറിയില്ലേ...അവനു ഇതൊന്നും വലിയ ഇഷ്ടമുള്ള കാര്യം ഇല്ലാ..." 

"അങ്ങനെ വിട്ടാൽ പോരല്ലോ... അബി എന്തായാലും വരും... നമ്മള് എല്ലാരും ഒന്നിച്ചു പോവുകയും ചെയ്യും... " നമ്മള് ഉമ്മാനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ഉമ്മ ഒരേ ചിരിയാണ്... 

"എല്ലാരും ഉണ്ടാവില്ല...  ഷഹബാസ് നാളെ രാവിലെ ദുബൈയിലേക്ക് പോവുകയാ.. അവിടെ ബിസിനസ് ആവിശ്യത്തിന്.. കൂടെ അമ്മയിമാര് പോവുന്നുണ്ട്... അവർ രണ്ടു പെരും അമ്മാവന്മാരുടെ അടുത്തേക്ക് പോവുന്നതാ... " 

"അപ്പൊ സന പോവുന്നില്ലേ...." 

"ഇല്ലാ മോളെ... അവൾ പോവുന്നില്ല..  പിന്നെ എല്ലാരും അടുത്ത മാസം ഒന്നിച്ചു വരും... അമ്മാവൻമാരും വരും... അടുത്ത മാസം ഉമ്മാമയുടെ പിറന്നാൾ ആണ്... ഇത്തവണ ആഘോഷം ആക്കണം എന്നാ എല്ലാരുടെയും ആഗ്രഹം...." 

"അത് ശരിയാ... ഞാൻ ഈ വീട്ടിലേക്കു വന്നിട്ട് ഉമ്മാമയുടെ ആദ്യത്തെ പിറന്നാൾ അല്ലെ നമുക്ക് അടിച്ചു പൊളിക്കാം.." 
അല്ലെ ഉമ്മാമ..  എന്ന് പറഞ്ഞ് നമ്മള് ഉമ്മാമയെ കെട്ടിപിടിച്ചപ്പോൾ ഉമ്മാമ നമ്മളെ ചേർത്ത് പിടിച്ചു നമ്മക്ക് കവിളിൽ ഒരു മുത്തവും തന്നു.. നമ്മള് തിരിച്ചും ഒരു മുത്തം പാസാക്കി... 

****************

ഓളെ ഫേസ് ചെയ്യാൻ നമ്മക്ക് വല്ലാത്ത ചടപ്പ് തോന്നി.. അത് കൊണ്ട് നമ്മള് ബീച്ചിൽ നിന്ന് നേരെ പോയത് ഷിയാസിന്റെ അടുത്തേക്ക് ആണ്... 

"അല്ലടാ... നീ തിരക്കിട്ടു പോയത് ഓൾക്ക് കിസ്സ് കൊടുക്കാനാ...." നമ്മള് എല്ലാം ആ തെണ്ടിയോട് പറഞ്ഞപ്പോൾ ആ തെണ്ടിയുടെ ഡയലോഗ് കേട്ടില്ലേ... ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്... 

"കിസ്സ് കിസ്സ് കിസ്സ്.... നിന്നോട് ഇത് പറഞ്ഞത് മുതൽ നീ എന്തിനാ പുല്ലേ ഇത് തന്നെ പറയുന്നേ... നമ്മള് ഓനെ നോക്കി പല്ല് ഞെരിച്ചു കാണിച്ചു പറഞ്ഞപ്പോൾ ആ തെണ്ടി അലാക്കിലെ ചിരിയാണ്... 

"കിസ്സിനെ പിന്നെ കിസ്സ് എന്നല്ലാതെ ഞാൻ എന്ത് പറയാനാ... എന്നാ നിന്റെ ഒരു സമാധാനത്തിന് ഞാൻ മുത്ത് ഗൗ എന്ന് പറയാം മതിയോ...." നമ്മളെ നോക്കി ഇളിച്ചോണ്ട് ആ തെണ്ടി അത് പറഞ്ഞപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല കൊടുത്ത് നടുപ്പുറം നോക്കി രണ്ട് കുത്ത്... 

"ആാാാ... എടാ കലാമാടാ... നീ എന്നെ ഇങ്ങനെ പഞ്ഞിക്കിട്ടിട്ട് എന്താ കാര്യം...ഇതിപ്പോ നിന്നെ കല്യാണം കഴിപ്പിച്ചിട്ട്.. എനിക്ക് ഇനി കല്യാണം കഴിക്കാൻ പറ്റുന്നു തോന്നുന്നില്ല... മിക്കവാറും നീ എന്നെ കൊല്ലും...." 

"ആട പട്ടി... നിന്നെ ഞാൻ കൊല്ലും... കൊല്ലണ്ടെങ്കിൽ ഞാൻ ഇപ്പോൾ ഇനി എന്താ ചെയ്യേണ്ടത് എന്ന് കൂടി പറഞ്ഞു താ... "

" എടാ അബി... എന്തായാലും സംഭവിച്ചത് സംഭവിച്ചു... ഇനി അതും ഓർത്ത് ഇവിടെ ഇരുന്നിട്ട് എന്താ കാര്യം... നീ വീട്ടിലേക്ക് പോ... എന്നിട്ട് അവളോട് ഒരു സോറി പറഞ്ഞേക്ക്.. അതിന് ഒരു നാണക്കേടും നീ വിചാരിക്കണ്ട... "

"അപ്പൊ പോവാം അല്ലെ..." നമ്മള് ഓനെ നോക്കി മുഖം ചുളിച്ചു അത് ചോദിച്ചപ്പോൾ ധൈര്യമായി പോയി വാ എന്ന് പറഞ്ഞ് നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു....

****************

ശെരിക്കും ഇപ്പോൾ മനസ്സിൽ നേരത്തെ ഉള്ള വിഷമം ഒന്നും ഇല്ലാ.. ആകെ മനസ്സിന് ഒരു സുഖം തോന്നുന്നുണ്ട്... മനസ്സിൽ നമ്മളെ കെട്ടിയോനെ കുറിച്ച് ഉള്ള ഓർമ്മകൾ വന്നു കൊണ്ട് ഇരിക്കുക യാ... ബെഡിൽ നമ്മള് കണ്ണ് അടച്ച് കിടന്നു... കല്യാണ ദിവസം മുതൽ ഇന്ന് വരെ ഉള്ള കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നു... അവനെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചത് ഒക്കെ ഓർത്ത് നമ്മള് ഒരേ ചിരിയാണ്... അപ്പോഴാ നമ്മളെ ഫോൺ റിങ്ങ് ചെയ്യുന്നത് നമ്മള് കേട്ടത്... 

ബെഡിൽ നിന്ന് എണീറ്റ് ഫോൺ നോക്കിയപ്പോൾ പരിജയം ഇല്ലാത്ത ഒരു നമ്പർ..  നമ്മള് ഫോൺ അറ്റൻഡ് ചെയ്തു...

"ഹെലോ..... " 

"ഹലോ....." തിരിച്ചു ഉള്ള ഹെലോ കേട്ടപ്പോൾ തന്നെ നമ്മക്ക് ആളെ പിടികിട്ടി... നമ്മള് വേഗം റൂമിന്റെ ഡോർ ലോക്ക് ചെയ്തു...

"സൈബ....  സുഖമല്ലേ..."

"അതെ സച്ചു സുഖം... നിനക്ക് പ്രശ്നം ഒന്നും ഇല്ലാലോ...." 

"എനിക്ക് എന്ത് പ്രശ്നം ഒരു പ്രശ്നവും ഇല്ലാ... നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ ഓർത്ത് ടെൻഷൻ വേണ്ടാ എന്ന്..." 

"നിനക്ക് അങ്ങനെയൊക്കെ പറയാം പക്ഷെ എനിക്ക് ഇവിടെ ഒരു സമാധാനവും ഇല്ലാ.. കണ്ണ് അടച്ചാൽ ഒക്കെ ഓരോ മോശം സ്വപ്‌നങ്ങൾ കാണാ..."

"അത് നിന്റെ മനസ്സിൽ പേടിയുള്ളൊണ്ട് കാണുന്നതാ...  നീ വിഷമിക്കണ്ട... ഇപ്പോൾ ഇവിടെ നിന്ന് ഇങ്ങനെ സംസാരിക്കുന്നത് സേഫ് അല്ല..  ഞാൻ രണ്ടു ദിവസത്തിനുള്ളിൽ നിന്നെ നേരിൽ കാണാൻ വരാം നീ അവിടെക്കുള്ള അഡ്രെസ്സ് എനിക്ക് മെസ്സേജ് അയച്ചു താ.. ഒക്കെ.." 

"ആ അയച്ചു തരാം... സത്യമായും നിനക്ക് പ്രശ്നം ഒന്നും ഇല്ലാലോ... അതോ എന്നെ സമാധാനിപ്പിക്കാൻ നീ ചുമ്മാ പറയുന്നത് ആണോ..." 

"അല്ലാടി പൊട്ടി... എനിക്ക് സത്യമായും ഒരു പ്രശ്നവും ഇല്ലാ.. പിന്നെ രണ്ട് ദിവസം ഞാൻ തിരക്ക് ആയിരിക്കും അതാ അത് കഴിഞ്ഞ് നിന്നെ വന്നു കാണാം എന്ന് പറഞ്ഞത് അല്ലേൽ നാളെ തന്നെ വന്നേനെ... നീ സമാധാനമായി ഇരിക്ക്... ഞാൻ ഫോൺ കട്ട്‌ ചെയ്യുകയാണ്.. ഒക്കെ ഗുഡ് നൈറ്റ്‌...." 

"ഒക്കെ ഗുഡ് നൈറ്റ്‌...." 

നമ്മള് ശെരിക്കും ഓള് പറഞ്ഞ കാര്യം മറന്ന് പോയി... എന്നാലും ഈ വീട്ടിൽ നമ്മക്ക് ശത്രു ഉണ്ട് എന്ന് മാത്രം നമ്മക്ക് അങ്ങ്ട് വിശ്വാസിക്കാൻ പറ്റുന്നില്ല... ചിലപ്പോൾ അത് സൈബയുടെ ഒരു തെറ്റ്ധാരണ ആയിരിക്കുമോ..  എന്തായാലും അവളെ കണ്ടു ശെരിക്കു എല്ലാം ചോദിച്ചു മനസ്സിലാക്കണം..  നമ്മള് അതും ചിന്തിച്ചു നമ്മളെ റൂമിന്റെ ഡോർ തുറന്നപ്പോൾ ദേ വരുന്നു നമ്മളെ കെട്ടിയോൻ....

*****************

പടച്ചോനെ.... റൂമിൽ തന്നെ ഉണ്ടോ ഈ മാക്രി... എങ്ങനെയാ ഇതിന്റെ മുഖത്തു നോക്കുവാ.... 

"കണ്ണ് കൊണ്ട് തന്നെ നോക്കിയാൽ മതി... " നമ്മള് മനസ്സിൽ ചിന്തിച്ചപ്പോഴേക്കും ആ മാക്രി അടിച്ച ഡയലോഗ് കണ്ടാ... ഈ പെണ്ണിന് മനസ്സ് വായിക്കാൻ എന്തൊ പ്രത്യേകം കഴിവ് ഉണ്ട്... പക്ഷെ നമ്മള് മുഖത്ത് കഷ്ടപ്പെട്ടു ദേഷ്യം ഒക്കെ വരുത്തി ഓളെ തറപ്പിച്ചു നോക്കി... ദേ അപ്പൊ ഇളിച്ചോണ്ട് നമ്മളെ അടുത്ത് വരുന്നു ആ മാക്രി...

നമ്മള് ഓളെ വല്യ മൈൻഡ് ആക്കാതെ പോവാൻ പോയപ്പോൾ പെണ്ണ് നമ്മളെ മുന്നിൽ കാലു നീട്ടി വെച്ചു.. നമ്മള് ആണേൽ അതും തടഞ്ഞു മുന്നിലേക്ക് മറിഞ്ഞു വീണു... കൂടെ അട്ട പറ്റിയ പോലെ ആ മാക്രിയും... 
ദേ... കിടക്കുന്നു രണ്ടും നിലത്ത്... ഓള് താഴെയും നമ്മള് ഓളെ മേലെയും.... 

"അല്ല മനുഷ്യ വീഴുമ്പോൾ നിങ്ങൾക്ക് തനിച്ചു വീണാ പോരെ എന്തിനാ നമ്മളെയും കൂട്ടുന്നെ..." നിലത്ത് കിടന്നീട്ത്ത് നിന്ന് തന്നെ ആ മാക്രി ഈ ഡയലോഗ് അടിച്ചപ്പോൾ നമ്മള് ഓളെ തറപ്പിച്ചു നോക്കി... 

****************

നമ്മള് അത് പറഞ്ഞപ്പോൾ ആ കോന്തൻ നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്... നമ്മള് നേരത്തെ നമ്മളോട് ചെയ്തതിന് ചെറുതായി തള്ളിയിട്ട് വേദനിപ്പിക്കാം എന്ന് കരുതിയത് ആണ് പക്ഷെ ആ തെണ്ടി നമ്മളെയും പിടിച്ചു താഴെ ഇട്ട്...

"നീ എന്തിനാടി പുല്ലേ എന്നെ കാല് വെച്ച് വീഴ്ത്തിയത് എന്നിട്ട് എന്നെ കുറ്റം പറയുന്നോ... ചെലക്കാതെ എണീറ്റു പോടീ...." 

"അത് ഇപ്പോൾ എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല..." നമ്മള് ഓനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ നെറ്റിയും ചുളിച്ചു കൊണ്ട് നോക്കുന്നുണ്ട്...

"അതെന്താടി നിനക്ക് പറ്റാത്തേ... മറിയാതിക്ക് എണീറ്റ് പൊയ്ക്കോ...." 

" നമ്മളെ മേത്തു പാറ വീണ പോലെ കിടന്നിട്ട് എന്നോട് എണീക്കാൻ പറയാതെ നിങ്ങള് ആദ്യം എണീറ്റു പോ തടിയാ...." 

****************

ഓള് അത് പറഞ്ഞപ്പോ ആണ് നമ്മള് ഓളെ മുകളിൽ ആണെന്ന് ഓർമ്മ വന്നത്... ചമ്മിയത് മുഖത്തു കാണിക്കാതെ നമ്മള് വേഗം ഓളെ മേത്തു നിന്ന് എണീറ്റു.... കൂടെ ഓളും ഡ്രെസ്സ് ഒക്കെ നേരെയാക്കി എണീറ്റു നിന്നു.... 

"ഈ പോത്തിനോട് ആണോ സോറി പറയേണ്ടത്.. ഇവൾക്ക് ഒരു കൂസലും ഇല്ലാ.. ഇനി ഇപ്പോൾ ഞാൻ സോറി പറഞ്ഞാൽ ചിലപ്പോൾ അതും പറഞ്ഞു ഈ മാക്രി എന്നെ നാണം കെടുത്തും.. അത് കൊണ്ട് വേണ്ടാ... നമ്മള് ഓളെ ഒന്ന് തറപ്പിച്ചു നോക്കി തോർത്തും നമ്മളെ ഷോൾഡറിൽ ഇട്ട് ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് പോയി... 

നമ്മളെ പോക്ക് കണ്ടു ആ മാക്രി പുറകിൽ നിന്ന് ഇളിക്കുന്നുണ്ട്.... 

" ഹബീബ് റഹ്മാൻ......" നമ്മള് ബാത്‌റൂമിലേക്ക് കയറാൻ പോവുമ്പോൾ ആണ് ആ മാക്രി പുറകിൽ നിന്ന് നമ്മളെ പേര് വിളിച്ചു കൂവിയത്... 
നമ്മള് മുഖത്തു ഗൗരവം വരുത്തി ഓളെ തിരിഞ്ഞ് നോക്കിയപ്പോൾ... രണ്ട് കയ്യും മുന്നിൽ നെഞ്ചിന്റെ മേൽ കെട്ടി വെച്ച് നമ്മളെ നോക്കി ഇളിക്കുകയാണ്.... നമ്മള് എന്താ എന്നുള്ള ഭാവത്തിൽ പിരികം പൊക്കി കാണിച്ചപ്പോൾ നമ്മളെ നോക്കി  ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ഓളെ റൂമിലേക്ക് പോയി... 

പടച്ചോനെ ഇവൾക്ക് എന്താ വട്ട് പിടിച്ചോ.... 

*****************

ഉറങ്ങാൻ കിടന്നിട്ടു രണ്ട് 3 മണിക്കൂർ കഴിഞ്ഞ്.. പക്ഷെ ഉറക്കൊന്നും കിട്ടുന്നില്ല... എനിക്ക് ഇത് എന്താ പറ്റിയെ പടച്ചോനെ... നമ്മളെ കെട്ടിയോൻ തെണ്ടിയെ കുറിച്ച് മാത്രം എന്താ നമ്മള് ഇങ്ങനെ ചിന്തിച്ചോണ്ട് നിൽക്കുന്നെ... ഉറക്കും വരുന്നില്ലല്ലോ റബ്ബേ... ഇപ്പോ എന്താ ചെയ്യാ.. ഏതായാലും ഉറക്ക് കിട്ടുന്നില്ല ഇനി ആരുടെയെങ്കിലും ഉറക്കും കൂടി കളയാം... അല്ല പിന്നെ... ഞാൻ മാത്രം അങ്ങനെ ഉറങ്ങാതെ നിൽക്കണ്ട...  

നമ്മള് ഫോൺ എടുത്ത് ലാമിയുടെ നമ്പർ എടുത്ത് കാൾ ചെയ്തു... 

"ഹെലോ..." 

"ഹെലോ... ലാമി ഉറങ്ങിയോടാ...." 

"ഇല്ലാ മോളെ.... സമയം 2 മണിയല്ലേ ആയുള്ളൂ ഞാൻ ഇവിടെ തലകുത്തി നിൽക്കുകയാ...." 

"ഹഹഹഹ......" ഓളെ ഡയലോഗ് കേട്ടു ശെരിക്കും നമ്മക്ക് ചിരി അടക്കാൻ പറ്റിയില്ല... " 

" നിനക്ക് എന്താടി വട്ടായോ... നട്ടപാതിരാക്ക് വിളിച്ച് ഉറങ്ങിയോ എന്ന് ചോദിക്കുന്ന്.." 

"ചൂടാവല്ലടി... എനിക്ക് ഉറക്ക് കിട്ടുന്നെ ഇല്ലാ... "

"അതിന് എന്റെ ഉറക്ക് കൂടി കളയണോ... നീ ഒന്ന് ഫോൺ വെച്ച് പോയെ എനിക്ക് ഉറങ്ങണം... " 

"വെക്കല്ലേ.... വെക്കല്ലേ.... ഒരു കാര്യം ചോദിക്കാൻ ഉണ്ട്... "

"എന്ത് കാര്യം..." 

"എടി ഒരു പെണ്ണ് ഒരു ആണിനെ കുറിച്ച് തന്നെ ആലോചിച്ചിരിക്കുന്നത് എന്ത് കൊണ്ടാ..." 

"ഹഹഹ...  നിനക്ക് ഇത് എന്ത് പറ്റി... പാതിരാക്ക് ഓളെ ഒരു മറ്റേട്ത്തെ സംശയം... "

"കിണിക്കാതെ പറഞ്ഞ് താടാ പ്ലീസ്...." 

"അതിപ്പോ എന്താ പറയാ... ഒരു പെണ്ണ് ഒരു ആണിനെ തന്നെ ചിന്തിച്ചു ഇരിക്കുന്നതിന് കരണം പ്രണയം... അവൾ അവനെ പ്രണയിക്കുന്നുണ്ടാവും..." 

"എന്ത്.... പ്രണയമോ... " അത് കേട്ടപ്പോൾ നമ്മക്ക് ശീരരത്തിൽ എന്തോ വൈബ്രേഷൻ പോലെ തോന്നി...." 

"ഹെലോ..... ഹെലോ.... സച്ചു.... പടച്ചോനെ ഇവളെ കാറ്റ് പോയോ...." 
കുറച്ച് സമയം നമ്മള് സ്റ്റക്ക് ആയി നിന്ന് പോയി.. ലാമി ആണേൽ ഫോണിലൂടെ നമ്മളെ വിളിച്ചു കൂവുന്നുണ്ട്... 

"ഇല്ലടി നമ്മള് തട്ടി പോയിട്ടൊന്നും ഇല്ലാ... ഇവിടെ തന്നെ ഉണ്ട്..." തരിപ്പ് ഒക്കെ മാറിയപ്പോൾ നമ്മള് പറഞ്ഞ്.... 

"അല്ല മോളെ... ആരാ ഇങ്ങനെ ഓർക്കുന്ന ആ പെണ്ണ്... നീ തന്നെ ആണോ... " 

"അതൊക്കെ നിന്നോട് നമ്മള് പിന്നെ പറയാട്ടാ... ഇനി നീ ഉറങ്ങിക്കോ... ഗുഡ് നൈറ്റ്‌...." 

"ഹ്മ്മ്മ്മ്.....ഹ്മ്മ്മ്.... നടക്കട്ടെ.. നടക്കട്ടെ.. ഗുഡ് നൈറ്റ്‌...." നമ്മളെ ഓന്ന് ആക്കി മൂളിക്കൊണ്ട് അവള് ഫോൺ കട്ട് ചെയ്തു..

നമ്മള് പിന്നെയും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു... മോർണിംഗ് 5 മണിക്ക് ആണ് ഷഹബാസ്ക്കയും അമ്മായി മാരും പോയി.. നമ്മള് രാത്രി മുഴുവൻ ഉറങ്ങാത്തത് കൊണ്ട് തന്നെ അവരൊക്കെ ഇറങ്ങിയതിന് ശേഷം വീണ്ടും വന്ന് കിടന്നപ്പോൾ തന്നെ ഉറങ്ങിപോയി.. പിന്നെ എണീറ്റത് നമ്മളെ കെട്ടിയോന്റെ റൂമിന് ഉള്ള തട്ടലും മുട്ടലും കണ്ടിട്ടാ... 

****************

രാവിലെ എണീറ്റത് മുതൽ നമ്മള് തിരയാൻ തുടങ്ങിയത് ആണ് ഓഫീസിലേക്ക് ഉള്ള ഒരു ഫയൽ...  ഷെൽഫിലേ ഡ്രെസ്സ് ഒക്കെ വലിച്ചു വാരി താഴെ ഇട്ട്... ഒരുപാട് തിരഞ്ഞപ്പോൾ ഫയൽ നമ്മക്ക് കിട്ടി... കിട്ടിയല്ലോ എന്ന ആശ്വാസത്തിൽ നിന്നപ്പോൾ ആണ് നമ്മളെ കെട്ടിയോള് എന്ന് പറയുന്നവൾ നമ്മളെയും നമ്മള് താഴെ വലിച്ചു വാരി നിലത്ത് ഇട്ട ഡ്രെസ്സിലേക്കും മാറി മാറി നോക്കുകയാണ്..

"എന്താ ഇത്... ഞാൻ എത്ര നന്നായി അടക്കി വെച്ച ഡ്രെസ്സാ.. ഇത് എന്തിനാ ഇങ്ങനെ വലിച്ചു വാരി ഇട്ടിരിക്കുന്നത്..." 

"എന്റെ ഡ്രെസ്സ് ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും അത് നീ എന്തിനാ ചോദിക്കുന്നത്...."

"ആണോ എങ്കിൽ തന്നത്താൻ തന്നെ ഇതൊക്കെ മടക്കി വെച്ചേക്ക്...."

"അല്ലേലും നിന്റെ സഹായം ആരേലും ചോദിച്ചോ.. എനിക്ക് അറിയാം എന്റെ ഡ്രെസ്സ് മടക്കി വെക്കാൻ...  " അവളോട് വല്യ ജാഡ ഡയലോഗും അടിച്ച് നമ്മള് ഡ്രെസ്സ് മടക്കി വെക്കാൻ തുടങ്ങി... 
"പടച്ചോനെ... ഇതൊക്കെ എങ്ങനെയാ മടക്കുവാ... " നമ്മള് ഒരു ഷർട്ട്‌ കയ്യില് പിടിച്ചു തിരിച്ചും മറിച്ചും നോക്കി ആലോചിച്ചു... " നമ്മളെ കളി കണ്ടു നമ്മളെ നോക്കി ഇളിച്ചോണ്ട് ആ മാക്രി പുറത്തേക്ക് പോയി.... 

ഓള് പോയത് കണ്ടപ്പോൾ നമ്മള് വേഗം എല്ലാം കൂടി വാരി എടുത്ത് ഷെൽഫിൽ കുത്തി നിറച്ചു ഷെൽഫ് അടച്ചു.... അല്ല പിന്നെ ഇതൊക്കെ നമ്മള് ചെയ്തത് തന്നെ.... എന്ന് മനസ്സിൽ പറഞ്ഞ് നമ്മള് ഓഫീസിൽ പോവാൻ റെഡി ആവാൻ തുടങ്ങി.... 

റെഡി ആയി നമ്മള് നമ്മളെ മുടി ചീകി കൊണ്ട് നിന്നപ്പോൾ ആണ് നമ്മളെ പിറകിലൂടെ ആരോ വന്ന് നമ്മളെ അരയിലൂടെ കയ്യിട്ട് നമ്മളെ കെട്ടിപിടിച്ചു നിന്നത്... നമ്മളെ വയറിനു മുന്നിലൂടെ വന്ന ആ കൈകൾ കണ്ടപ്പോൾ തന്നെ നമ്മളെ മനസ്സിൽ വെറുപ്പും അറപ്പും കയറി വന്നു... നമ്മള് അറിയാതെ തന്നെ ആ കൈകളുടെ ഉടമയുടെ പേര് നമ്മളെ ചുണ്ടുകൾ മന്ത്രിച്ചു.... 

"സന...... ".........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story