❤ Fighting Love ❤: ഭാഗം 23

Fighting Love

രചന: Rizvana Richu 

നമ്മളെ വയറിനു മുന്നിലൂടെ വന്ന ആ കൈകൾ കണ്ടപ്പോൾ തന്നെ നമ്മളെ മനസ്സിൽ വെറുപ്പും അറപ്പും കയറി വന്നു... നമ്മള് അറിയാതെ തന്നെ ആ കൈകളുടെ ഉടമയുടെ പേര് നമ്മളെ ചുണ്ടുകൾ മന്ത്രിച്ചു.... 

"സന...... "

നമ്മള് ഓളെ കൈ നമ്മളെ ശരീരത്തിൽ നിന്ന് പിടിച്ചു മാറ്റി... എന്നിട്ട് തിരിഞ്ഞു നിന്ന് പുറകോട്ടു തള്ളി.... ബാലൻസ് കിട്ടാതെ അവൾ ബെഡിലേക്ക് മറിഞ്ഞു വീണു...

"എന്താ ഡിയർ... എന്തിനാ എന്നോട് ഇത്ര ദേഷ്യം.. ഞാൻ നിന്റെ സന അല്ലെ..." 

"സന... നീ മറിയാതിക്ക് എന്റെ റൂമിന്ന് പോ... നീ നിന്റെ സ്ഥാനം മറന്ന് പ്രവർത്തിക്കരുത് എന്ന് ഞാൻ ഒരു പാട് തവണ നിന്നോട് ഞാൻ പറഞ്ഞിട്ട് ഉള്ളതാണ്... " 

"അബി... ഈ സനക്ക് ഒരു സ്ഥാനമെ വേണ്ടു.. നിന്റെ പെണ്ണ് എന്നുള്ള സ്ഥാനം..." 

"നിന്റെ തോന്നിവാസം നീ നിർത്തിക്കോ... ഇത്ര നാളും ഞാൻ നിന്നോട് ക്ഷമിച്ചത് എന്റെ ഇക്കയെ ഓർത്തിട്ട് ആണ്... പിന്നെ ഇതൊന്നും താങ്ങാൻ ഉള്ള ശേഷി എന്റെ ഉമ്മാമക് ഇല്ലെന്ന് തോന്നിയത് കൊണ്ടും.. ഇനിയും നീ നന്നാവാൻ ഒരുക്കമല്ലെങ്കിൽ അവരുടെ മുഖം എനിക്ക് മറക്കേണ്ടി വരും... ഇനിയെങ്കിലും ഷഹബാസ്ക്കയുടെ ഒരു നല്ല ഭാര്യ ആയി ജീവിക്കാൻ നോക്ക്...

"ഷഹബാസിന്റെ ഭാര്യയോ.... ആ മണ്ണബുദ്ധിയെ ആർക്ക് വേണം... സന കൊതിച്ചത് നിന്നെയാണ്.. അതും കോളേജിൽ പഠിക്കുന്ന കാലം മുതൽക്കേ തന്നെ... ഒരുപാട് തവണ പിറകെ നടന്നു ഞാൻ നിന്നോട് അത് പറയുകയും ചെയ്തു... നീ എന്നെ ഒന്ന് ശ്രദ്ധിച്ചത് പോലും ഇല്ലാ... നിന്നെ കാണാനും സംസാരിക്കാനും വേണ്ടിയാ ഷഹബാസിനെ ഞാൻ പ്രണയിക്കുന്നത് പോലെ അഭിനയിച്ചതും അവന്റെ ഭാര്യ ആയിട്ട് ഇവിടെക്ക് വന്നതും... എന്റെ മനസ്സിൽ ഷഹബാസ് വെറും എന്റെ ലക്ഷ്യം നടക്കാൻ ഉള്ള ഒരു കളിപ്പാട്ടം മാത്രം ആണ്... ഒക്കെ നിനക്കും അറിയാവുന്നത് അല്ലെ.. എന്റെ മനസ്സിൽ നീ ആണ് അബി... i love u... അബി...." ഇതും പറഞ്ഞു ആ നാശം എന്റെ കയ്യിൽ കയറി പിടിച്ചപ്പോൾ നമ്മക്ക് ദേഷ്യം കൊണ്ട് അടി മുടി തരിച്ചു കേറി.... ഞാൻ അവളെ വീണ്ടും എന്റെ അടുത്ത് നിന്ന് തള്ളി മാറ്റി...

"അറിയാം.... നിന്നെ എനിക്ക് നന്നായി അറിയാം.. സ്വന്തം സന്തോഷത്തിന് വേണ്ടി നീ എന്തും ചെയ്യും... നിന്റെ ഈ ആട്ടം കണ്ടു നിന്റെ പിന്നാലെ കൂടുന്ന ഒരുപാട് ആണ്പിള്ളേരെ നീ കണ്ടു കാണും... പക്ഷെ ഈ അബിയെ നീ ആ കൂട്ടത്തിൽ കൂട്ടണ്ട... പിന്നെ പ്രതീക്ഷിക്കാതെ ആണേലും എന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നു സച്ചു... ഇനി മരിക്കുന്ന വരെ ആ സ്ഥാനത്തു അവൾ മാത്രമേ കാണു...." നമ്മള് അത് പറഞ്ഞപ്പോൾ ആ പന്ന മോൾ ഒരേ ചിരിയാണ്... എനിക്ക് ആണേൽ ആ നാശത്തിന്റെ മോന്ത കാണുമ്പോൾ തന്നെ കഴുത്തു ഞെരിച്ചു കൊല്ലാൻ ആണ് തോന്നുന്നത്..

"ഹഹഹ... ആര് സച്ചുവോ... നീ എന്തിനാ എന്റെ മുന്നിൽ ഇങ്ങനെ അബിനയിക്കുന്നത് അബി.. നിനക്ക് അവളെ ഇഷ്ടമല്ല എന്ന് എനിക്ക് അറിയാം... എന്നെ ഒഴിവാക്കാൻ കൂടി ആണല്ലോ നീ ഒരു കല്യാണ നാടകത്തിന് സമ്മതിച്ചത്... സച്ചുന് നിന്നെയും ഇഷ്ടമല്ല... എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടമാണ്... എന്താ നിന്റെ പ്രശ്നം ഷഹബാസ് ആണോ അതോ ഉമ്മാമ എന്ന് പറയുന്ന ആ കിളവിയോ... " ഓളെ നാവിന്ന് അത് വീണപ്പോൾ പിന്നെ നമ്മക്ക് ക്ഷമിക്കാൻ പറ്റിയില്ലാ....

"ടപ്പെ......." കൊടുത്തു കരണം നോക്കി ഒന്ന്... നമ്മളെ അടിയുടെ ശക്തിയിൽ അവൾ നിലത്ത് വീണു.. ചായം പൂശിയ അവളെ കവിളുകൾ നമ്മളെ അടി കിട്ടിയപ്പോൾ ഒന്ന് കൂടി ചുവന്നു... 
പക്ഷെ എന്നിട്ട് ആ കുരിപ്പ് വീണെനട്ത്ത് നിന്ന് എണീറ്റു നിന്ന് കവിളും തടവിൽ ചുണ്ട് കൊണ്ട് നമ്മക്ക് കിസ്സ് തരുന്ന പോലെ ആക്ഷൻ കാണിക്കുകയാണ്... ഇനി ആ മോന്ത കണ്ടാൽ നമ്മളെ കണ്ട്രോൾ തെറ്റി ആ നാശത്തെ കഴുത്ത് ഞെരിച്ചു കൊന്നു പോവും... അത് കൊണ്ട് നമ്മള് ഓളെ ഭാഗത്തു നിന്ന് തിരിഞ്ഞ് നിന്നു... 

"മറിയാതിക്ക് നീ ഇവിടെ നിന്ന് പൊയ്ക്കോ... അല്ലേൽ അബി ആരെന്ന് നീ ശെരിക്കും അറിയും..."

****************

നമ്മള്  നമ്മളെ റൂമിലേക്ക് പോവാൻ പാട്ടും പാടി മുകളിലെക്ക് കയറുമ്പോൾ ആണ് കവിളിൽ ഒരു കൈ വെച്ച് കൊണ്ട് സന താഴേക്ക് ഇറങ്ങിവരുന്നതു... ഇവൾക്ക് ഇത് എന്ത് പറ്റി എന്താ ഇവള് കവിളിൽ കൈ വെച്ച് വരുന്നേ... 

"എന്തു പറ്റി സന.... പല്ല് വേദന ആണോ...." ഓളെ അടുത്ത് എത്തിയപ്പോൾ നമ്മള് ചോദിച്ചു... മറുപടി ഒന്നും പറഞ്ഞില്ലെന്നു മാത്രം അല്ല നമ്മളെ നോക്കി പേടിപ്പിക്കുകയും ചെയ്ത് അവള് താഴേക്ക് ഇറങ്ങി പോയി... 

നമ്മള് പിന്നെ അത് വല്യ മൈൻഡ് ആകാതെ നമ്മളെ റൂമിലേക്ക് പോയി... അപ്പൊ ദേ നമ്മളെ കെട്ടിയോൻ പുറം തിരിഞ്ഞ് നിൽക്കുന്നു... കാര്യമായ എന്തോ ആലോചനയിൽ ആണെന്നാ തോന്നുന്നേ... എന്തായാലും നാളെ കല്യാണത്തിന് വരാൻ അബിയെ കൊണ്ട് സമ്മതിപ്പിക്കും എന്ന് നമ്മള് ഉമ്മാക് വാക്ക് കൊടുത്തത് ആണ്.. നമ്മള് പറഞ്ഞാൽ ഈ കോന്തൻ സമ്മതിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ... ഒരിക്കലും ഇല്ലാ.. ഇനി വരാൻ ഉദ്ദേശിച്ചത് ആണെങ്കിൽ പോലും നമ്മള് പറഞ്ഞതിന്റെ പേരിൽ വരില്ലാന്ന് പറയും അത് കൊണ്ട് എന്തേലും ഒരു കുരുട്ട് ബുദ്ധി പ്രയോഗിച്ചേ പറ്റൂ.... നമ്മള് അതും ചിന്തിച്ചു ആ കോന്തന്റെ പിറകിൽ പോയി നിന്നു... ഇങ്ങേരു ഇതെന്താ പ്രതിമ നിന്നപോലെ നിൽക്കുന്നെ.. പടച്ചോനെ ഇനി നിന്നെടുത്ത് നിന്നും കാറ്റ് പോയി കാണോ...  നമ്മള് അതും ചിന്തിച്ചു ആ കോന്തന്റെ ഷോൾഡറിൽ കൈ വെച്ചതും... സിംഹം അലറുന്ന പോലെ അലറിക്കൊണ്ട് നമ്മളെ നേർക്ക് തിരിഞ്ഞു....നമ്മള് ആകെ ഞെട്ടിപോയി.. 

****************

നമ്മളെ ഷോള്ഡറിൽ കൈ വെച്ചപ്പോൾ നമ്മള് കരുതിയത് സന ആണെന്നാ... അതാ അവളെ മോന്തക്ക് നോക്കി ഒന്നുടെ പൊട്ടിക്കാം എന്ന് കരുതി അത്രയും ദേഷ്യത്തിൽ തിരിഞ്ഞത്... അപ്പോഴേക്കും ദേ നിൽക്കുന്നു നമ്മളെ കെട്ടിയോള്..... നമ്മളെ പ്രകടനം കണ്ടു പെണ്ണ് പേടിച്ചു പോയി എന്നാ തോന്നുന്നത്... 

"അല്ല മനുഷ്യ ഇങ്ങള് ഇത് വരെ മനുഷ്യന്മാരെ കണ്ടിട്ടില്ലേ... ഒരുമാതിരി മനുഷ്യരെ കാണാത്ത രീതിയിൽ പെരുമാറുന്ന്...." അരക്കെട്ടിൽ കൈ വെച്ച് കൊണ്ട് ഓളെ ഡയലോഗടി കേട്ടിട്ട് നമ്മക്ക് ശെരിക്കും ചിരിയാണ് വന്നത്... അല്ലേലും ഈ പെണ്ണിന്റെ കളി കാണാൻ ഒരു പ്രത്യേകം രസാ.. എന്ന് കരുതി നമ്മക്ക് ഓളെ ഇഷ്ടാ എന്നൊന്നും നിങ്ങള് തെറ്റ് ധരിക്കണ്ടാട്ടോ... ഇഷ്ടമൊന്നും ഇല്ലാ... പക്ഷെ പഴയ പോലെ വെറുപ്പൊന്നും ഇല്ലാ... 😜 എങ്കിലും ഓള് അങ്ങനെ പറഞ്ഞപ്പോൾ നമ്മള് പതിവ് പോലെ തന്നെ ഓളെ നോക്കി പേടിപ്പിച്ചു... 

"ഓഹോ അപ്പൊ നീ മനുഷ്യ ജീവി ആണല്ലേ... കണ്ടാൽ പറയില്ലാട്ടോ.... എന്ന് ഒരു ഡയലോഗും അങ്ങ് കാച്ചി....
നമ്മള് അത് പറഞ്ഞപ്പോൾ ആ മാക്രി നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.... 

"അതെ ഞാൻ നിങ്ങളോട് വഴക്കിടാൻ വന്നതല്ല..  ഉമ്മാമ ഒരു കാര്യം എന്നോട് പറഞ്ഞു അത് അറിയിക്കാൻ വന്നതാ...." 

"എന്ത് കാര്യം...." 

" അത് നാളെ ഇവിടെ എല്ലാരും കല്യാണത്തിന് പോവുകയല്ലേ... ഉമ്മാമ പറഞ്ഞു നിങ്ങൾക്ക് കല്യാണത്തിന് പങ്കെടുക്കുന്നത് ഒന്നും ഇഷ്ടല്ല അത് കൊണ്ട് വരില്ലാ എന്ന്... അത് കൊണ്ട് എന്നോടും കല്യാണത്തിന് വരണ്ട അബിയെ കൂട്ടി നിന്റെ വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു...അതായത് നാളെ നിങ്ങളും ഞാനും എന്റെ വീട്ടിൽ പോവണം എന്ന്..." ഓള് പറയുന്നത് കേട്ടു നമ്മള് ഒന്ന് ഞെട്ടിപോയി... പടച്ചോനെ ആ വീട്ടിൽ പോയാൽ ഈ ജന്തു എനിക്കിട്ട് പണി തരും... അതിനേക്കാൾ എത്രയോ നല്ലത് കല്യാണത്തിന് പോവുന്നതാ... 

"എന്താ അതിന് ഇത്ര ആലോചിക്കാൻ...  അപ്പൊ രാവിലെ നമ്മള് വരും എന്ന് ഞാൻ എന്റെ വീട്ടിൽ വിളിച്ചു പറയട്ടെ...." നമ്മള് അത് ആലോചിച്ചു നിന്നപ്പോ ആണ് ആ മാക്രി ഇളിച്ചോണ്ട് ഈ ഡയലോഗ് വിട്ടത്...

"എന്തിന്... കല്യാണ ഫങ്ക്ഷൻ എനിക്ക് വലിയ ഇഷ്ടമല്ല എന്നുള്ളത് ശെരിയാ പക്ഷെ ഇത് ഉപ്പാടെ അത്രയും അടുത്ത ഫ്രണ്ടിന്റെ മോളെ കല്യാണം അല്ലെ.. അത് കൊണ്ട് ഞാൻ പോവുന്നുണ്ട്... " എന്ന് പറഞ്ഞ് നമ്മള് ഓളെ നോക്കി ഗൗരവ ഭാവം കാണിച്ചു റൂമിന് മെല്ലെ മുങ്ങി.... അല്ല പിന്നെ നമ്മളോടാ കളി.....

****************

"ഹഹഹ....  നിങ്ങളെ കൊണ്ട് ഇങ്ങനെ എന്തേലും പണി ഒപ്പിച്ചാലേ സമ്മതിപ്പിക്കാൻ പറ്റു എന്ന് ഈ സച്ചുന് നന്നായി അറിയാം മോനെ... എന്റെ വീട്ടിൽ പോവാൻ പറഞ്ഞുന്നു ഉമ്മാമ പറഞ്ഞു എന്ന് പറഞ്ഞാൽ നിങ്ങള് രക്ഷപെടാൻ കല്യാണത്തിന് വരും എന്ന് പറയും എന്ന് നമ്മക്ക് ഉറപ്പായിരുന്നു... എന്തായാലും സംഗതി ഏറ്റു...

നമ്മള് നമ്മളെ കെട്ടിയോനെ എങ്ങനെ സമ്മതിപ്പിച്ചു എന്ന് കേട്ടപ്പോൾ ഉമ്മയും ഉമ്മാമയും ഒരേ ചിരി ആയിരുന്നു... 

ഉപ്പാന്റെ ഫ്രണ്ടിന്റെ വീട് ഇത്തിരി ദൂരെ ആണ്... നാളെയും മറ്റന്നാളെയും ആയി 2 ഡേ ആണ് കല്യാണം... രണ്ട് ദിവസവും പോയി വരാൻ പറ്റാത്തത് കൊണ്ട് നാളെ പോയാൽ അവിടെ സ്റ്റേ ചെയ്ത് കല്യാണ ഫങ്ക്ഷൻ മുഴുവൻ തീർന്നിട്ട് മാത്രേ നമ്മളെ അവിടെ നിന്നും വിടൂ എന്ന് ഉപ്പാന്റെ ഫ്രണ്ടിന്റെ ഭാര്യ ഉമ്മാനെ വിളിച്ചു പറഞ്ഞിനത്രെ... അത് കൊണ്ട് നമ്മള് 2 ഡേക്കുള്ള ഡ്രെസ്സ് ഒക്കെ പാക്ക് ചെയ്ത് വെച്ചു.. പിന്നെ നമ്മളെ കെട്ടിയോൻ എന്നെ കൊണ്ട് ചെയ്യിക്കില്ല എന്ന വാശിയിൽ അങ്ങേരെ ഡ്രെസ്സ് ഒക്കെ ആ കോന്തൻ തന്നെ ആണ് എടുത്ത് വെച്ചത്...... 

രാവിലെ എണീറ്റപ്പോൾ തൊട്ട് ഫുൾ bz ആണ് എല്ലാരും... കല്യാണത്തിന് പോവേണ്ട തിരക്ക്... 

കല്യാണത്തിന് എല്ലാർക്കും ഇടേണ്ട ഡ്രെസ്സ് ഒക്കെ എല്ലാരും പോയി വാങ്ങിചിന്.. നമ്മള് ആ കാര്യം ഉമ്മാക്ക് വിട്ട് കൊടുത്തിരുന്നു... ഉമ്മാന്റെ സെലെക്ഷൻ അടിപൊളി ആയിരിക്കും എന്ന് ഉമ്മ അന്ന് തന്നാൽ സാരി കണ്ടപ്പോൾ തന്നെ നമ്മക്ക് മനസ്സിലായിന് അത് കൊണ്ട് നമ്മക്ക് ഉള്ള ഡ്രെസ്സ് ഉമ്മയെ കൊണ്ടാ വാങ്ങിപ്പിചേ.. ഉമ്മ രണ്ട് ദിവസത്തെക്കും ഉള്ള ഡ്രെസ്സ് നമ്മക്ക് വാങ്ങിച്ചു തന്നു... എന്താ അറിയോ... സാരി എനിക്ക് നന്നായി ചേർന്നിന് എന്ന് പറഞ്ഞു ഇന്ന് ഇടാൻ നല്ല ഗോൾഡൻ കളർ സാരി ആണ് വാങ്ങിച്ചത്... നാളെ ഇടാൻ ചുരിദാറും... നമ്മള് പ്രതീക്ഷിച്ചതിലും സൂപ്പർ ആയിരുന്നു ഉമ്മാന്റെ സെലെക്ഷൻ...  

പിന്നെ നിങ്ങൾക്ക് അറിയാലോ നമ്മക്ക് സാരി ഉടുക്കാൻ ഒന്നും അറിയില്ല അത് കൊണ്ട് നമ്മള് ആ സാരിയും പിടിച്ച് ഉമ്മ വരുന്നതും കാത്ത് ഇരിപ്പായിരുന്നു നമ്മക്ക് ഇത് ഉടുത്തു തരാൻ...  

"അല്ല സച്ചു.... ഇനിയും റെഡി ആയില്ലേ...." നമ്മള് സാരിയും പിടിച്ചു നമ്മള് ഇരിക്കുമ്പോ ആണ്... നഹലയും സഹലയും റെഡി ആയി നല്ല മൊഞ്ചത്തികൾ ആയി ഇളിച്ചോണ്ട് നമ്മളെ അടുത്ത് വന്നത്...

"ഇല്ല മക്കളെ.... ഈ സാരി ഉടുക്കാൻ എനിക്ക് അറിയില്ല ഉമ്മയെ വെയിറ്റ് ചെയ്യുകയാ... എല്ലാരും റെഡി ആയോ..."

" സനത്താത്ത റെഡി ആയില്ല...  അത് പിന്നെ മേക്കപ്പ് ഒക്കെ ഇട്ട് ഒക്കെ ആവാൻ ലേറ്റ് ആവും ബാക്കി എല്ലാരും റെഡി ആയി..." ഇളിച്ചോണ്ട് സഹല അത് പറഞ്ഞപ്പോൾ നമ്മളും ചിരിച്ചു... 

അപ്പൊഴാ ഉമ്മ അവിടേക്ക് വന്നെ... പിന്നെ വേഗം റെഡി ആയിവാട്ടോ എന്ന് പറഞ്ഞ് അത് രണ്ടും താഴേക്ക് പോയി....

****************

"ഈ ലേഡീസിനു ഒരുങ്ങാൻ ഇത്ര സമയം ആണ്..   വെയിറ്റ് ചെയ്ത് പിരാന്ത് പിടിക്ക്ന്ന്... എല്ലാരും റെഡി ആയിരുന്നു ഹാളിൽ എത്തി നമ്മളെ കെട്ടിയോള് എന്ന് പറയുന്നവളു മാത്രം ആണ് വരാൻ ബാക്കി... 

നമ്മള് അത് ആലോചിച്ചതും ദേ വരുന്നു ആ മാക്രി.... സത്യം പറയാലോ ഗോൾഡൻ കളർ സാരി ഉടുത്തു ഓള് വരുന്നത് കണ്ടാൽ ആരും ഒന്ന് നോക്കി പോവും... നാക്കിനു 6 അടി നീളം ഉണ്ടേലും ഷിയാസ്‌ പറഞ്ഞപോലെ നമ്മളെ കെട്ടിയോള് മാക്രി മൊഞ്ചത്തി ആണ്.... നമ്മളെ മനസ്സിൽ ഇതൊക്കെ ആണ് തോന്നിയത് എങ്കിലും നമ്മള് ഓളെ മുഖത്തു നോക്കി ഒരു പുച്ഛ  ഭാവം ആണ് കാണിച്ചത്.... 

"അല്ല...  സച്ചുന്റെ ഒരു കമ്മൽ എവിടെ...."  നഹല അത് പറഞ്ഞപ്പോൾ ആണ് നമ്മളും ശ്രദ്ധിച്ചത്.. മാക്രിടെ ഒരു കാതിൽ മാത്രേ കമ്മൽ ഉള്ളൂ.... പെണ്ണ് ചെവിയൊക്കെ തൊട്ട് നോക്കുന്നുണ്ട്....

"മോളെ അത് റൂമിൽ എങ്ങാനും വീണു പോയിക്കാണും പോയി നോക്കിയിട്ട് വാ..." ഉമ്മ എന്ന് പറയുന്ന ആ സ്ത്രീ അത് പറഞ്ഞപ്പോൾ അവള് വേഗം മുകളിലേക്ക് കയറി പോയി..

"ഏതായാലും അബിയും സച്ചുവും അബിടെ കാറിൽ വരും അല്ലോ... നമുക്ക് ഇറങ്ങാം..." 

"അതെ..  അത് ശരിയാ... നമുക്ക് ഇറങ്ങാം..." ആ ഷബീൽ തെണ്ടി അത് പറഞ്ഞപ്പോൾ നമ്മളെ അനിയൻ ഷഹീയും അതിനെ സപ്പോർട് ചെയ്തു... 

നമ്മള് പിന്നെ ഒന്നും പറയാൻ ഒന്നും നിന്നില്ല..  സമ്മതം എന്ന രീതിയിൽ അവിടെ നിന്നു.... 

അവര് എല്ലാരും ഷബീലിന്റെയും ഷഹീയുടെയും കാറുകളിൽ ആയി പോയി.... 

ഈ തെണ്ടി ഇത് എന്താ വരത്തെ എന്ന് മനസ്സില് പിറു പിറുത് നമ്മള് റൂം ലക്ഷ്യം വെച്ച് നടന്നു...

*****************

നമ്മള് റൂം ഫുൾ കുറെ ടൈം തപ്പിയപ്പോൾ ആണ് നമ്മളെ കമ്മല് കണ്ടത്... സോഫയുടെ താഴെ കിടക്കുന്നു ആ സാധനം... കിട്ടിയ സമാധാനത്തിൽ നമ്മള് കുനിഞ്ഞു അത് എടുക്കാൻ പോയപ്പോൾ ആണ് നമ്മള് തന്നെ നമ്മളെ സാരിയിൽ ചവിട്ടിയെ... 

"ടക്ക്..." അരയിലെ ഭാഗത്ത്‌ കുത്തിയ പിൻ പൊട്ടി... ദേ ഊരി കിടക്കുന്നു നമ്മളെ സാരി... 

"പടച്ചോനെ പെട്ട് പോയല്ലോ... എന്ന് കരുതി.. സാരിയും പിടിച്ചു നിൽക്കുമ്പോൾ ദേ വരുന്നു കലിപ്പ് കേറി നമ്മളെ കെട്ടിയോൻ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story