❤ Fighting Love ❤: ഭാഗം 24

Fighting Love

രചന: Rizvana Richu

"ടക്ക്..." അരയിലെ ഭാഗത്ത്‌ കുത്തിയ പിൻ പൊട്ടി... ദേ ഊരി കിടക്കുന്നു നമ്മളെ സാരി... 

"പടച്ചോനെ പെട്ട് പോയല്ലോ... എന്ന് കരുതി.. സാരിയും പിടിച്ചു നിൽക്കുമ്പോൾ ദേ വരുന്നു കലിപ്പ് കേറി നമ്മളെ കെട്ടിയോൻ...  

"Nooo......." ആ കോന്തൻ അകത്തേക്ക് കയറി വരുന്നത് കണ്ടപ്പോൾ നമ്മള് അലറി...

****************

നമ്മള് ആ മാക്രിയുടെ അലർച്ച കേട്ടപ്പോൾ ഞെട്ടി പോയി... നോക്കുമ്പോൾ ദേ... സാരി കൈ കൊണ്ട് താങ്ങി പിടിച്ചു നിൽക്കുന്നു ആ പോത്ത്...

അയ്യേ.... ന്ന് പറഞ്ഞു നമ്മള് അപ്പൊ തന്നെ പുറം തിരിഞ്ഞ് നിന്നു...

"എടി മാക്രി... കമ്മൽ തിരയാൻ വന്നിട്ട് നീ എന്താ സാരിയും ഊരി നിൽക്കുന്നെ...." ഓളെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതെ ആണ്ട്ടോ  നമ്മള് ചോദിചേ...

"ഞാൻ ഊരിയതല്ല മനുഷ്യ.... ഊരി പോയതാ...."

"ഊരി പോയെങ്കിൽ അതിനെ കൊണ്ട് കളിക്കാതെ വേഗം ശെരിയാക്കിയിട്ട് വരാൻ നോക്ക്...."

"അത്.... പിന്നെ എനിക്ക് സാരി ഉടുക്കാൻ അറിയില്ല...." 

"പിന്നെ എന്തിനാടി പുല്ലേ അറിയാത്ത പണിക്ക് പോയത്.... " 

"ഞാൻ എന്തേലും ചെയ്യും അതിന് നിങ്ങൾക്ക് എന്താ... നിങ്ങള് ഉമ്മനോട് ഒന്ന് ഇങ്ങോട്ട് വരാൻ പറ....."

"ഓഹോ.... ബെസ്റ്റ്.... എടി പോത്തേ ഇവിടെ ആരും ഇല്ലാ അവരൊക്കെ പോയി... നീയെന്ന മാരണത്തെ എന്നോട് കൂട്ടി വരാൻ ഏല്പിച്ചു അവരൊക്കെ നേരത്തെ പോയി....." 

"അയ്യോ... ഇനി ഇപ്പോൾ എന്ത് ചെയ്യും.... " 

"ഹഹഹ ഒന്നും ചെയ്യാൻ ഇല്ലാ.. നീ ഇവിടെ സാരി ഉടുത്തു പഠിക്ക്... നമ്മള് എല്ലാരും കല്യാണം അടിച്ചു പൊളിച്ചു വാരാട്ടാ...."

"ഇവിടെ ആരും ഇല്ലേ...."

"ഉണ്ട് വാച്ചുമാൻ ഉണ്ട്... എന്താ അയാളെ വിളിക്കണോ....." നമ്മള് കിട്ടിയ അവസരത്തിൽ ഓളെയിട്ട് നല്ലോണം വട്ടാക്കി...  

"എന്നാ പൊന്ന് മോളു സാരി ഉടുത്തു പഠിക്ക്ട്ടാ...." എന്ന് പറഞ്ഞ് നമ്മള് നല്ല സന്തോഷത്തിൽ റൂമിന് പോവാൻ പോയപ്പോൾ ആണ് പിന്നിൽ നിന്ന് ഹബീബ് റഹ്മാൻ ഒന്ന് നിന്നെ എന്ന് ആ മാക്രി വിളിച്ചു പറഞ്ഞത്....." 

നമ്മള് ഓളെ ഭാഗത്തു തിരിഞ്ഞ് നോക്കാതെ തന്നെ അവൾ എന്തിനാ വിളിച്ചത് എന്ന് അറിയാൻ അവിടെ തന്നെ നിന്നു.... 

****************

അങ്ങനെ നമ്മളെ കളിയാക്കിയിട്ട് ഈ തെണ്ടിയെ വെറുതെ വിടുന്നത് ശെരിയാണോ... അപ്പൊ പിന്നെ ഇത് സച്ചു അല്ലാതെ ആവില്ലേ...

നമ്മള് വിളിച്ചപ്പോൾ തന്നെ ആ കോന്തൻ അവിടെ ബ്രൈക് ഇട്ടപോലെ നിന്നിട്ടുണ്ട്...

"അതെ.... ഇവിടെ വാച്ചുമാൻ അല്ലാത്ത ഒരാൾ കൂടി ഉണ്ടല്ലോ... നമ്മളെ കെട്ടിയോൻ ആയ നിങ്ങള്... നിങ്ങള് ഉടുത്തു തന്നാൽ മതി...." 

"അത് നിന്റെ മറ്റവനോട്‌ പോയി പറയെടി...." നമ്മള് അത് പറഞ്ഞപ്പോൾ തന്നെ കലിപ്പ് കേറി ആ കോന്തൻ നിന്ന് നമ്മളെ നേർക്ക് തിരിഞ്ഞു... 

"ചേ....." അപ്പൊ തന്നെ നമ്മളെ കണ്ടു വീണ്ടും തിരിഞ്ഞു... ചെക്കന്റെ കളി കണ്ടു നമ്മക്ക് ചിരി അടക്കാൻ പറ്റിയില്ല....

"എന്റെ മറ്റവൻ തന്നെ അല്ലെ നിങ്ങള്...." നമ്മള് ഇളിച്ചോണ്ട് പറഞ്ഞ്.... 

"കല്യാണത്തിന് വരണം എന്നുണ്ടെങ്കിൽ ആ സാരി മാറ്റി വേറെ എന്തേലും ഡ്രെസ്സ് എടുത്ത് ഇട്ട് വാ... അല്ലേൽ നീ വരണ്ട... എന്തായാലും സാരി ഞാൻ ഉടുത്തു തന്നിട്ട് നീ വരില്ല.... അല്ലേലും പെണ്ണായ നിനക്ക് ഇതൊന്നും അറിയില്ലേ... കഷ്ടം....." 

"എനിക്ക് ഈ സാരി തന്നെ ഉടുക്കണം... നിങ്ങള് തന്നെ ഉടുത്തും തരണം... അല്ലേൽ കല്യാണത്തിന് പോയി അവരൊക്കെ സാരി എന്താ ഇടാതെ നിന്നെ ചോദിച്ചാൽ അത് നിങ്ങള് ഊരിയത് ആണെന്ന് ഞാൻ പറയും...."  നമ്മള് എപ്പോഴത്തെയും പോലെ അവസാന അടവ് അങ്ങ് പ്രയോഗിച്ചു.... നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ ഒന്നും മിണ്ടാതെ പുറം തിരിഞ്ഞ് തന്നെ നിൽപ്പാണ്... 

****************

"പടച്ചോനെ മുൻ ജന്മത്തിൽ ഞാൻ എന്തോ പാപം ചെയ്തിനു എന്നാ തോന്നുന്നത് അതല്ലേ ഈ ജന്മം ഇവളെ അടുത്ത് ചെന്ന് പെട്ടത്... നാണവും മാനവും ഇല്ലാത്തവളാ... പറഞ്ഞത് പോലെ തന്നെ ചെയ്ത് കളയും... പിന്നെ നമ്മക്ക് സാരിയൊക്കെ നന്നായി ഉടുത്തു കൊടുക്കാൻ അറിയാം കോളേജിൽ പഠിക്കുമ്പോൾ നാടകത്തിന് പെൺ വേഷം കെട്ടുന്ന കൂട്ടുകാർക്ക് ഒക്കെ നമ്മള് ആണ് സാരി ഉടുത്തു കൊടുത്തിട്ട് ഉള്ളത്.. അത് കൊണ്ട് അത് നമ്മള് നല്ലോണം പഠിചിന്.... എന്നാലും ഈ മാക്രിക്ക് ഉടുത്തു കൊടുക്കാ എന്ന് വെച്ചാൽ അത് നാണക്കെടല്ലേ.... 

"അതെ നിങ്ങൾ ഉടുത്തു തരുന്നുണ്ടോ ഇല്ലയോ..." നമ്മള് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ആ മാക്രിയുടെ ഒരു ഡയലോഗ്...

"എന്തായാലും പെട്ടു... ഇനി അനുസരിക്കാം അല്ലെ..." നമ്മള് അതും മനസ്സിൽ കരുതി കണ്ണ് നല്ലോണം അടച്ച് പിടിച്ചു ഓൾക്ക് നേരെ തിരിഞ്ഞ് നിന്നു... 

"ശെരിക്കും കണ്ണ് ഒക്കെ അടച്ചിനല്ലൊ... നിങ്ങളെയൊന്നും വിശ്വസിക്കാൻ പറ്റില്ലാ... " നമ്മള് കണ്ണും അടച്ച് ഓളെ അടുത്ത് പോയി നിന്നപ്പോൾ ആണ് ആ മാക്രി ഇളിച്ചോണ്ട് ഇത് പറഞ്ഞെ... അപ്പൊ തന്നെ നീ പോടീ പുല്ലേ എന്ന് പറഞ്ഞ് പോവണം എന്ന് നമ്മക്ക് തോന്നിയത് ആണ്... പിന്നെ എന്ത് ചെയ്യാനാ... സഹിച്ചല്ലേ പറ്റു... 

"പിന്നെ... കണ്ണ് തുറന്ന് കാണാൻ പറ്റിയ ഒരു മൊതല്... കണ്ടാലും മതി....." 

"ഓ പിന്നേ നിങ്ങള് ഈ കണ്ണ് അടച്ച് പിടിക്കുന്നത് തന്നെ എന്നെ കണ്ടാൽ നിങ്ങളെ കണ്ട്രോൾ പോവുന്നത് കൊണ്ടല്ലേ... നിങ്ങള് അത്രയ്ക്ക് വലിയ പുള്ളി ആണേൽ കണ്ണ് തുറന്ന് എന്നെ നോക്ക്... അല്ലാതെ വല്യ ഡയലോഗ് അടിക്കല്ലേ.. ഡയലോഗ് അടിക്കാൻ ആർക്കും പറ്റും... " ഓളെ വെല്ലു വിളി കേട്ടപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല... അപ്പൊ തന്നെ നമ്മളെ കണ്ണ് തുറന്ന്... ഓൾക്ക് പ്രശ്നുല്ലേൽ പിന്നെ നമ്മക്ക് എന്താ.... 

നമ്മള് കണ്ണ് തുറന്ന് ഓളെ മുഖത്തേക്ക് നോക്കിയപ്പോൾ നമ്മളെ നോക്കി ഇളിക്കുകയാ മാക്രി...  നമ്മള് കുറെ പുച്ഛം വാരി വിതറി...

"ഞാൻ എന്താ ചെയ്യേണ്ടത്...." നമ്മള് ഗൗരവം വിടാതെ തന്നെ ചോദിച്ചു...

"സാരിയുടെ ഈ ചുരുക്ക് ആണ് അഴിഞ്ഞത് അത് ഒന്ന് ശെരിയാക്കിയാ മതി... "

"ഹ്മ്മ്മ്....." നമ്മള് ഒന്ന് മൂളി അത് ശെരിയാക്കി കൊടുക്കാൻ തുടങ്ങി... അപ്പോഴാ നമ്മളെ കണ്ണ് നമ്മളെ പോലും ചതിച്ചു അവളെ അരക്കെട്ടിലെക്ക് നോട്ടം ഇട്ടത്... ഗോതമ്പ് നിറം ഉള്ള അവളുടെ അരക്കെട്ടിൽ അതിനെ ഭംഗി കൂട്ടാൻ വേണ്ടി ഉള്ളത് പോലെ ഒരു കറുത്ത മറുക്.... അങ്ങോട്ട് നോക്കാതിരിക്കാൻ നമ്മള് പല തവണ ശ്രമിച്ചു എങ്കിലും നമ്മളെ കണ്ണ് നമ്മളെ ചതിച്ചു കൊണ്ടിരിന്നു... പടച്ചോനെ ഈ പോക്ക് പോയാൽ ഇത് ശെരിയാവൂലാ... നമ്മള് നമ്മളെ ജോബ് പെട്ടന്ന് തീർക്കാൻ തുടങ്ങി...

സാരി ഒക്കെ ok  ആയപ്പോൾ അവൾ കണ്ണാടിയുടെ മുന്നിലേക്ക് പോയി നിന്നു.. സത്യം പറയാലോ.. ഈ പെണ്ണിന് ഒടുക്കത്തെ മൊഞ്ചു ആണ്..  പിന്നെ അത് നമ്മക്ക് സമ്മതിച്ചു കൊടുക്കാൻ തല്ക്കാലം ഉദ്ദേശം ഇല്ലാ....

"പാടത്തു കോലം വെക്കാം കൊള്ളാം.... എന്ന് ഓളെ നോക്കി കളിയാക്കി പറഞ്ഞ് കൊണ്ട് നമ്മള് വേഗം താഴേക്ക് പോയി...

****************

"അത് നിന്റെ മറ്റവളെ കൊണ്ട് വെക്കടാ തെണ്ടി..." നമ്മളെ നോക്കി കളിയാക്കി ഇളിച്ചോണ്ട് ആ കോന്തൻ പോയപ്പോൾ നമ്മള് മനസ്സില് പിറു പിറുത്.... എന്തായാലും നേരത്തെ ഉടുത്തതിനെക്കാളും നന്നായിട്ട് ആ കോന്തൻ ഉടുത്തു തന്നിട്ടുണ്ട്... ഈ തെണ്ടിക്ക് എന്താ ഓഫീസിൽ സാരി ഉടുത്തു കൊടുക്കൽ ആയിരുന്നോ പണി.... എന്തായാലും ഉടുത്തത് അടിപൊളി ആയിട്ടുണ്ട്.... പിന്നെ ഉടുത്തു ഇരിക്കുന്നത് ഈ സച്ചു അല്ലെ....
 നമ്മള് കെട്ടിയോന് ഫുൾ ക്രെഡിറ്റ്‌ കൊടുക്കാതെ നമ്മളെ തന്നെ പൊക്കി പറഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞ് കളിച്ചു പിന്നെ താഴേക്ക് ഇറങ്ങിപോയി...  നമ്മളെ കെട്ടിയോൻ കാറിൽ നമ്മളെ വെയിറ്റ് ചെയ്യുകയാണ്... നമ്മള് വേഗം കാറിൽ കയറി ഇരുന്നു...

നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു ആ കോന്തൻ കാർ മുന്നോട്ട് എടുത്ത്.... 

"അതെ... നിങ്ങൾ സാരി ഉടുത്തു കൊടുക്കാൻ ഒക്കെ നന്നായി അറിയാം അല്ലെ... മുമ്പ് ഏതേലും പെണ്ണിന് ഉടുത്തു കൊടുത്തിട്ടുണ്ടോ... "  നമ്മള് അത് ചോദിച്ചതും ചെക്കൻ ബ്രൈക്കിൽ കാൽ അമർത്തി...

"അതേടി... എനിക്ക് ഓരോ ദിവസവും ഓരോരു പെണ്ണിന് സാരി ഉടുത്തു കൊടുക്കൽ ആണ് ഓഫീസിൽ പണി...." കലിപ്പ് കേറി ആ തെണ്ടി നമ്മളെ നോക്കി അലറി...

"ഓഹോ... ഞാനും ഊഹിച്ചു... വെറുതെ അല്ല ഇത്ര നന്നായിട്ട് ഇത് പഠിച്ചത്...." നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ നമ്മളെ നോക്കി പല്ല് ഞെരിച്ചു കാണിക്കുന്നുണ്ട് ആ കോന്തൻ...

"ഇനി ഒരു അക്ഷരം നീ മിണ്ടിയാൽ ചവിട്ടി ഞാൻ പുറത്ത് ഇടും... പിന്നെ ഓർമ ഉണ്ടല്ലോ അന്നത്തെ അവസ്ഥ... വെറുതെ എന്നെ കൊണ്ട് ചെയ്യിക്കണ്ടാ... " ആ തെണ്ടി അത് പറഞ്ഞപ്പോൾ നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു... പിന്നെ നമ്മള് ഒന്നും മിണ്ടാൻ പോയില്ല.... 


കല്യാണവീട്ടിൽ എത്തിയപ്പോൾ നമ്മളെ നമ്മളെ കാത്ത് ഒരുപാട് പേര് കാത്തിരിക്കുന്നുണ്ടായിരുന്നു... അബിയുടെ പെണ്ണ് എവിടെ എന്ന് ചോദിച്ചു ഓരോരുത്തർ ആയി നമ്മളെ അടുത്ത് വന്ന് പരിജയപ്പെട്ടു.. അപ്പോഴാ നമ്മക്ക് മനസ്സിലായത് നമ്മളെ കെട്ടിയോൻ കോന്തൻ വലിയ പുള്ളിയാ എന്ന്... എന്തൊരു സ്വീകരണം ആയിരുന്നു അബിക്കും എനിക്കും... നമ്മള് ആകെ അന്തം വിട്ടു എന്ന് പറഞ്ഞാ മതിയല്ലോ... 

ഫങ്ക്ഷൻ ഒക്കെ അടിപൊളിയാണ്... വീട് നമ്മളെ കെട്ടിയോന്റെ വീട് പോലെ തന്നെ കൊട്ടാരം എന്ന് തന്നെ പറയാം... 

നമ്മള് ആണേൽ ഓരോരുത്തരെയും പരിചയപ്പെട്ടു ഒരു വിതം ആയി...

"എന്തു പറ്റി ബാബി ക്ഷീണിച്ചു പോയോ...." വേറെ ആരും അല്ലാട്ടോ നമ്മളെ ഷഹീ ആണ്.. കൂടെ ഓന്റെ ഫ്രണ്ട്‌സും ഉണ്ട്.... എല്ലാരും നമ്മളെ നോക്കി ചിരിക്കുന്നുണ്ട്... നമ്മളും എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... 

"ഇത് നമ്മളെ ഫ്രണ്ട്‌സ് ആണുട്ടോ... ഇവിടത്തെ റിലേറ്റീവ്സ് ആണ്... " നമ്മക്ക് എല്ലാരേയും പരിജയപ്പെടുത്തി... 

"ഇതാണോ ഹബിക്കന്റെ വൈഫ്.... " അതില് ഒരുത്തൻ ഇളിച്ചോണ്ട് ചോദിച്ചപ്പോൾ അതേടാ.. ഇതാണ് ആ മഹാ സംഭവം എന്ന് തിരിച്ചു ഇളിച്ചോണ്ട് ഷഹീയും മറുപടി കൊടുത്ത്... നമ്മള് ഓനെ ഒരു പിരികം പൊക്കി കാണിച്ചപ്പോൾ അവൻ നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ച്...

"അതെ ബാബി... നിങ്ങക്ക് ഒരു സർപ്രൈസ് വെച്ചിട്ടുണ്ട് ഇവിടെ...." 

"എന്ത് സർപ്രൈസ്..." നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു...

"ഇപ്പോൾ പറഞ്ഞാൽ പിന്നെ അത് എങ്ങനെയാ സർപ്രൈസ് ആവുക...  അതൊക്കെ വഴിയേ മനസ്സിലാവുംട്ടോ.. എന്ന് പറഞ്ഞ് ഇളിച്ചോണ്ട് ഓന്റെ ഫ്രണ്ട്സിന്റെ കൂടെ ആ തെണ്ടി പോയി... 

നമ്മള് അവിടെ എത്തിയിട്ടും കല്യാണപ്പെണ്ണിനെ മാത്രം കണ്ടില്ല...  അവളെ അവളുടെ ഫ്രണ്ട്‌സ് ഒരുക്കുന്ന തിരിക്കായിരുന്നു അത് കോണ്ട് നമ്മള് ഒക്കെ കഴിഞ്ഞു കാണാം എന്ന് കരുതി നിന്നതാ... 

പിന്നെ നമ്മള് ഉമ്മാന്റെയും സനയുടെയും കൂടെ തന്നെ ആയിരുന്നു.. ഉമ്മ ഇതാണ് അബിയുടെ പെണ്ണ് പറഞ്ഞു നമ്മളെയും കൊണ്ട് കറക്കം ആണ്... ഉമ്മാമ ആണേൽ ഇവിടെത്തേ ഉമ്മാമയും ആയി റൂമിൽ സൊറ പറഞ്ഞു ഇരിക്കുകയാ.. സഹലയുടെയും നഹലയുടെയും പോടീ പോലും കാണാൻ ഇല്ലാ... നമ്മള് നമ്മളെ കെട്ടിയോനെ അവിടെ ഫുൾ ഒന്ന് കണ്ണോടിച്ചു നോക്കി... ദേ നിൽക്കുന്നു ഒരാളോട് സംസാരിച്ചു കൊണ്ട്... നമ്മള് നോക്കുന്ന കണ്ടപ്പോൾ നമ്മളെ ഒന്ന് നോക്കി ഒരു പുച്ഛ ചിരിയും പാസാക്കി കോന്തൻ...  നമ്മള് തിരിച്ചു കൊഞ്ഞനം കുത്താനും മറന്നില്ല... 

"സച്ചു....ഇവിടെ നിൽക്കുകയായിരുന്നോ... നമ്മള് എവിടെയൊക്കെ നോക്കി.. " നമ്മള് നമ്മളെ കെട്ടിയോനെ നോക്കി കോപ്രായങ്ങൾ കാട്ടുമ്പോൾ ആണ് നമ്മളെ പിറകിൽ ആരൊക്കെയോ വന്ന് നിന്നത്... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു നഹലയും സഹലയും കൂടെ നമ്മളെ കല്യാണ പെണ്ണും... 

"ഞാൻ നിങ്ങളെയും ഒരുപാട് നോക്കി എവിടെ ആയിരുന്നു... "

"അത് നമ്മള് ഇവളെ ഒരുക്കാൻ ഹെല്പ് ചെയ്യുകയായിരുന്നു... കല്യാണപെണ്ണിനെ കണ്ണ് കൊണ്ട് കാണിച്ചു തന്ന് സഹല പറഞ്ഞ്... 

"ശബാന...  ഇതാണ് നീ നേരത്തെ ചോദിച്ച ആള്.. അബിക്കയുടെ വൈഫ്... " നമ്മളെ കാണിച്ചു സഹല കല്യാണപെണ്ണിന് പരിജയപ്പെടുത്തി... 

"ഹായ്.... അയാം സായാന...  " നമ്മള് ഓൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞ്...

" അയാം ശബാന...  സുഖമല്ലേ... നിങ്ങളെ കല്യാണത്തിന് എനിക്ക് വരാൻ പറ്റിയില്ല.. നാട്ടിൽ ഇല്ലായിരുന്നു..." നമ്മള് നീട്ടിയ കൈ പിടിച്ചു ഓള് തിരിച്ചു പറഞ്ഞു... പിന്നെ നമ്മള് കുറച്ച് പരിജയപ്പെട്ടു... 

"അതെ... ഒരു കാര്യം ചോദിക്കട്ടെ...." സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ശബാന നമ്മളെ നോക്കി ഇത് ചോദിച്ചേ...

"എന്താ...." നമ്മള് ചോദ്യ ഭാവത്തിൽ ഓളെ നോക്കി....

"അബിക്ക ചിരിക്കാൻ തുടങ്ങിയോ...." ഓളെ ചോദ്യം കേട്ടിട്ട് നമ്മള് നിർത്താതെ ഒരേ ചിരിയാണ്... 

"നിങ്ങള് എന്താ ഇങ്ങനെ ചിരിക്കുന്നെ..."

"അന്റെ ചോദ്യം കേട്ടിട്ട് തന്നെ... "

"ഇക്ക ചിരിക്കുന്നത് നമ്മള് ഇത് വരെ കണ്ടിട്ടില്ല..  അത് കൊണ്ട് ചോദിച്ചത് ആണ്.. കാണാൻ നമ്മക്ക് ആഗ്രഹം ഉണ്ട്...." 

"നിന്റെ ആഗ്രഹം സാധിച്ചു തരാട്ടോ.... " നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ ഓളും നമ്മളെ നോക്കി ചിരിച്ചു... അപ്പോഴാ ഓളെ ആരോ വിളിച്ച് കൂട്ടി പോയത്... 

" അല്ല സച്ചു... നിങ്ങൾ രണ്ടാളും എന്താ വരാൻ ലേറ്റ് ആയത്... " ശബാന പോയപ്പോൾ നഹല നമ്മളോട് ചോദിച്ചു.. 

"അത് ഒന്നും പറയാതിരിക്കുന്നത് ആണ് ബേധം മോളെ... നമ്മളെ സാരി ഊരിപൊയി... "

"അയ്യോ... എന്നിട്ട് ആരാ ശെരിയാക്കി തന്നത്.. നിങ്ങൾക്ക് ഉടുക്കാൻ അറിയില്ലലോ...." 

"ഇല്ലാ... പിന്നെ നിങ്ങളെ ഇക്കയാ ഉടുത്തു തന്നെ..." നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ അത് രണ്ടും നമ്മളെ അന്തം വിട്ട് നോക്കുകയാണ്... 

"ആര് അബിക്കയോ... ചുമ്മാ പറയല്ലേ... നമ്മള് വിശ്വസിക്കില്ലാ...." അവര് അത് പറഞ്ഞപ്പോൾ നമ്മള് നമ്മളെ കെട്ടിയോനെ നോക്കി.. ചെക്കൻ നമ്മളെയും ഇടകണ്ണ് ഇട്ട് നോക്കുന്നുണ്ട്ട്ടാ... 

"അതെ... നിങ്ങള് ഇത്ര നന്നായി സാരി ഉടുത്തു തന്നു എന്ന് പറഞ്ഞിട്ട് ഇവര് വിശ്വാസിക്കുന്നില്ലാട്ടോ... " നമ്മള് നമ്മളെ കെട്ടിയോനെ നോക്കി അത് പറഞ്ഞപ്പോൾ ചെക്കൻ കണ്ണും മിഴിച്ചു നമ്മളെ നോക്കുകയാണ് നഹലയും സഹലയും വാ പൊത്തി ഒരേ ചിരിയും..
അപ്പൊ ദേ ആ കോന്തൻ കലി തുള്ളി നമ്മളെ അടുത്തേക്ക് വരുന്നു... 

***************

നമ്മള് നമ്മളെ പരിജയം ഉള്ള ആളോട് സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ഓളെ അലക്കിലെ ഡയലോഗ്.. നമ്മള് ആണേൽ അത് കേട്ടു ആദ്യം ഒന്ന് സ്റ്റക്ക് ആയി പോയി... നമ്മള് സംസാരിച്ചു നിന്ന ആളും നമ്മളെ പെങ്ങൾസും ഒരേ ചിരിയാണ് നമ്മക്ക് അത് കണ്ടപ്പോൾ ആകെ ചടച്ചു...  ചേ.. ഇവരൊക്കെ എന്ത് കരുതി കാണും... നമ്മക്ക് ആകെ ദേഷ്യം വന്നു... ഇവളെ വെറുതെ വിട്ടാൽ ശെരിയാവില്ല...  നമ്മള് പിന്നെ ഒന്നും നോക്കിയില്ല ഓളെ അടുത്തേക്ക് പോയി ഓളെ കയ്യും പിടിച്  ഒരേ നടത്തം ആയിരുന്നു... 

"മെല്ലെ പിടിച്ചു വലിക്ക് മനുഷ്യ.... എനിക്ക് നടക്കാൻ പറ്റുന്നില്ല... " പെണ്ണ് നമ്മളെ കയ്യിൽ നിന്ന് പിടി വിടാൻ ഉള്ള എല്ലാം ശ്രമവും നടത്തുന്നുണ്ട്... നമ്മളോടാ കളി നമ്മള് ഒന്നും നോക്കിയില്ല പിടിച്ച് വലിച്ചു ആളില്ലാത്ത ഭാഗത്ത്‌ എത്തിയപ്പോൾ ഓളെ കയ്യിൽ നിന്ന് പിടി വിട്ടു... 

അപ്പോഴാ നമ്മളെ കണ്ണിൽ വേറെ ഒരാള് പെട്ടത്... നമ്മള് മാക്രിയെ പിടിച്ച് കൊണ്ട് വരുന്നത് കണ്ടു ആ നാശം സന നമ്മളെ പിന്നാലെ വന്നിട്ടുണ്ട്.. നമ്മള് ഓളെ കാണാത്ത ഭാവം നടിച്ചു.. 

പിന്നെ നമ്മള് ഒന്ന് റൂട്ട് മാറ്റി പൊടിച്ചു... കൂട്ടി വന്നു നല്ലം രണ്ട് വർത്താനം പറയണം എന്നാ കരുതിയെ പക്ഷെ സനയെ കണ്ടപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല...  ആ മാക്രിയുടെ കയ്യിൽ പിടിച്ച് വലിച്ചു അവളെ നമ്മളെ നെഞ്ചിലേക്ക് ഇട്ടു.... 

****************

പടച്ചോനെ ഈ ചെക്കൻ ഇത് എന്താ ഈ ചെയ്യുന്നേ.. ഈ ചെക്കന്റെ കയ്യിൽ നിന്ന് നമ്മള് തല്ലു പ്രതീക്ഷിക്കുമ്പോൾ ഒക്കെ ഈ കോന്തൻ വേറെ എന്തൊക്കെയോ ആണ് ചെയ്യുന്നേ... ഒന് നമ്മളെ വലിച്ച് ഓന്റെ നെഞ്ചിലേക്ക് ഇട്ട് നമ്മളെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുകയാണ്.. ചുണ്ടിൽ ആണെങ്കിൽ നല്ലൊരു പുഞ്ചിരിയും... പടച്ചോനെ നമ്മള് സ്വപ്നം കാണുകയാണോ... 

****************

നമ്മളെ പ്രകടനം കണ്ടിട്ട് ഒരു പിടിയും കിട്ടാതെ നമ്മളെ തന്നെ അന്തം വിട്ട് നോക്കുകയാണ് നമ്മളെ കെട്ടിയോള്... നമ്മള് ഇടകണ്ണ് ഇട്ട് സന നിന്ന ഭാഗത്തേക്ക് നോക്കി ഓള് അവിടെ പല്ലും കടിച്ചു പിടിച്ച് നമ്മളെ തന്നെ നോക്കുന്നുണ്ട്... നമ്മള് നമ്മളെ കെട്ടിയോളെ അരയിലേക്ക് പിടുത്തം ഇട്ട് നമ്മളെ അടുത്തേക്ക് വീണ്ടും ചേർത്ത് നിർത്തി... പെണ്ണ് ആകെ വിയർത്തു പോയി... കഴുത്തിലൂടെ വിയർപ്പ് തുള്ളികൾ ഒളിച്ചു താഴുന്നത് നമ്മക്ക് കാണായിരുന്നു... അവളെ അരയിൽ വെച്ച എന്റെ കൈ പത്തിയിലും നനവ് അനുഭവപെടുന്നുണ്ട്... നമ്മള് ഒന്നുടെ അരയിലെ പിടുത്തം മുറുക്കിയപ്പോൾ..  പെണ്ണ് ഞെട്ടി മുകളിലെക്ക് ഒന്ന് തുള്ളിപോയി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story