❤ Fighting Love ❤: ഭാഗം 26

രചന: Rizvana Richu

ആൻഡ് ലാസ്റ്റ് ജോഡി നമ്മളെ സ്വന്തം കാക്കു ആൻഡ് ബാബി..

ഹബീബ് റഹ്മാൻ ആൻഡ് സായാന.... 

"വാട്ട്‌......" ഒന് നമ്മളെ പേര് വിളിച്ചതും നമ്മള് ആകെ അന്തം വിട്ട് ഇരുന്നെടുത്ത് നിന്ന് എണീറ്റ് നിന്ന് പോയി... നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ നമ്മളെ സെയിം അവസ്ഥയിൽ ഇരുന്നെടുത്ത് നിന്ന് എണീറ്റ് അന്തം വിട്ട് നിൽക്കുകയാണ് ആ കോന്തനും...
പടച്ചോനെ നമ്മളെ പേര് ഇത് ആര് കൊടുത്ത്... നമ്മള് അത്  ആലോചിച്ചപ്പോൾ ആണ് ഷഹീ നമ്മളോട് പറഞ്ഞ സർപ്രൈസ് കാര്യം നമ്മക്ക് ഓർമ വന്നെ...
"എടാ ദുഷ്ട... ഇത് നിന്റെ പണി ആയിരുന്നോ... ഇതാണോ നിന്റെ ആ കോപ്പിലെ സർപ്രൈസ്..." നമ്മളും ഇത് പറഞ്ഞു ഷഹീയെ നോക്കിയപ്പോൾ ചെക്കൻ വായ പൊത്തി ഒരേ ചിരിയാണ്...

"നിനക്ക് ഞാൻ വെച്ചിട്ട് ഉണ്ട്ടാ കാലമാടാ... നമ്മള് ഓനെ നോക്കി പിറു പിറുത്തോണ്ട് നിന്നപ്പോ ദേ വരുന്നു നമ്മളെ കെട്ടിയോൻ നമ്മളെ നോക്കി ദഹിപ്പിച്ചു കൊണ്ട്...

"എടി മാക്രി... നിന്നോട് ആരാ പേര് കൊടുക്കാൻ പറഞ്ഞത്... " നമ്മളെ അടുത്ത് വന്നു പല്ല് ഞെരിച്ചു കൊണ്ട് ആ കോന്തൻ ശബ്ദം കുറച്ച് കൊണ്ട് ചോദിച്ചു.... 

"ആര് ഞാനോ... ഞാൻ പേരൊന്നും കൊടുത്തിട്ടില്ല... അല്ലേൽ ഇങ്ങനെ ഒരു മത്സരത്തിൽ പങ്കെടുക്കാൻ എനിക്കെന്താ വട്ടോ.. അതും നിങ്ങളെ കൂടെ..." 

"നീ കള്ളം പറയുകയാ... എനിക്ക് ഇട്ട് എന്തേലും പണി തരാൻ നീ മനപ്പൂർവം ചെയ്തത് ആവും എനിക്ക് അറിയാം... "

"നിങ്ങൾക്ക് എന്ത് വേണേലും കരുതാം... പക്ഷെ ഇപ്പോൾ നിങ്ങൾക് മാത്രല്ല എനിക്കും കൂടി പണി തന്നിരിക്കുവാ... ആരാണെന്നു എനിക്ക് അറിയാം.. അയാൾക്ക് ഉള്ള പണി നമ്മള് പിന്നെ കൊടുത്തോളാം...

"എന്താണ് രണ്ടാളും സ്വകാര്യം പറയുന്നത്... അതിനൊക്കെ ഇനിയും ഒരുപാട് സമയം ഉണ്ട്.. തല്ക്കാലം ബാബിയെ കൂട്ടി ഇങ്ങോട്ട് വാ ബ്രോ..."
നമ്മളും നമ്മളെ കെട്ടിയോനും അവിടെ നിന്ന് പിറു പിറുത്തോണ്ട് നിന്നപ്പോൾ ആണ് ആ തെണ്ടി ഷഹീയുടെ മൈക്കിലൂടെ ഉള്ള ഈ ഡയലോഗ്...
ബാക്കി ഉള്ളവർ ഒക്കെ മത്സരിക്കാൻ റെഡി ആയി നിന്നിട്ടുണ്ട്... 

"അതെ ഇനിയിപ്പോ മസിലും പിടിച്ചു നിന്നിട്ട് ഒരു കാര്യവും ഇല്ലാ.. എന്തായാലും പെട്ടു.. ഇനി മത്സരത്തിൽ പങ്കെടുത്തേ പറ്റു... അതോണ്ട് ഇങ്ങള് വാ എന്റെ കെട്ടിയോനെ..." എന്ന് നമ്മളെ കെട്ടിയോനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞ് നമ്മളെ കൈ ഓന്റെ കൈകൾക്കുള്ളിൽ കൊളുത്തി പിടിച്ചു.... എന്നിട്ട് ഷഹീയുടെ അടുത്തേക്ക് ഓനെയും പിടിച്ചു വലിച്ചോണ്ട് നടന്നു...

****************

നമ്മള് ആകെ എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥ ആണ്... ഇതിന്ന്  ഇനി എങ്ങനെ ഊരി പോരും എന്നും ആലോചിച്ചു നിന്നപ്പോൾ ആണ് ആ മാക്രി എന്തൊക്കെയോ ഡയലോഗും അടിച്ചു നമ്മളെ കയ്യും പിടിച്ച് വലിച്ചു നടന്നത്... അത്രയും ആൾക്കാർ ഉള്ളതോണ്ട് ദേഷ്യം ഒന്നും കാണിക്കാതെ ഒക്കെ വരുന്നെടുത്ത് വെച്ച് കാണാം എന്ന് കരുതി ഓളെ കൂടെ പോയി.... 

നമ്മളും അങ്ങനെ ബാക്കി ഉള്ളോരേ കൂടെ പോയി നിന്നു... നമ്മള് നമ്മളെ കെട്ടിയോളെ കയ്യിൽ ആരും കാണാതെ ഒരു നുള്ള് കൊടുത്തു... വേറെ ഒന്നിനും അല്ലാട്ടോ നമ്മളെ കയ്യ് ഓള് ഓളെ കയ്യോട് കോർത്തു പിടിച്ചു നിന്നിട്ടാ ഉള്ളെ... കെട്ടിയോളെ കയ്യും കോർത്തു പിടിച്ച് ആൾക്കാരെ മുന്നിൽ ഇങ്ങനെ പോസ്റ്റ്‌ പോലെ നിൽക്കാൻ ഈ അബി പെൺകോന്തൻ അല്ല... അപ്പൊ പിന്നെ നമ്മളെ നാണം കെടുത്താൻ വേണ്ടി മാത്രം ഓള് ഇങ്ങനെ കയ്യിൽ പിടിച്ചു നിന്ന നമ്മക്ക് വെറുതെ നിൽക്കാൻ പറ്റോ... 

നമ്മളെ നുള്ള് കിട്ടിയപ്പോൾ പെണ്ണ് വേഗം നമ്മളെ കയ്യിൽ നിന്ന് കൈ എടുത്ത് എന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് മെല്ലെ കൈ തടവുന്നുണ്ട്... നമ്മക്ക് അത് കണ്ടപ്പോൾ ചിരി അടക്കി പിടിക്കാൻ പറ്റാത്ത പോലെ തോന്നി... എങ്കിലും നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത് നിന്ന്... 

"അപ്പൊ നമ്മളെ ഗെയിം തുടങ്ങാൻ പോവുകയാണ്... പിന്നെ ഇതിൽ അത്ര വലിയ ഗൗരവം ആയ ചോദ്യ ഒന്നും അല്ലാട്ടോ... ഉത്തരം വായിക്കുമ്പോൾ നമ്മൾക്കു എല്ലാർക്കും ചിരിക്കാൻ  അവസരം കൂടി ഉള്ള ചോദ്യങ്ങൾ ആണ് ഉള്ളത്... അപ്പൊ എല്ലാരും കെട്ടിയോനെ സുഗിപ്പിക്കാൻ വേണ്ടി ഉള്ള ആൻസർ എഴുതാതെ സത്യ സന്തമായ ആൻസർ എഴുതുക... എല്ലാവർക്കും  all the best...." 

നമ്മള് നമ്മളെ കെട്ടിയോക്ക് ഒരു നുള്ള് കൊടുത്ത സന്തോഷത്തിൽ ഓളെ നോക്കി കളിയാക്കി ഇളിച്ചോണ്ട് നിന്നപ്പോൾ ആണ് നമ്മുക്ക് ഉള്ള പണിയുമായി നമ്മളെ അനിയൻ തെണ്ടിയുടെയും അറിയിപ്പ്... നമ്മള് കലിപ്പോടെ ആ തെണ്ടിയെ നോക്കിയപ്പോൾ അവൻ ഇടകണ്ണ് ഇട്ട് നമ്മളെ നോക്കി ഇളിക്കുന്നുണ്ട്.. നമ്മക്ക് ആണേൽ അത് കാണുമ്പോൾ അടി മുടി തരിച്ചു കേറുന്നുണ്ട്.. പിന്നെ ഒരു ഫങ്ക്ഷൻ ആയോണ്ട് നമ്മള് അട്ജെസ്റ്റ് ചെയ്ത് നിന്ന് അല്ലേൽ ഓന്റെ തലമണ്ട പൊളിഞെനെ.. ഓന്റെ കൂടെ ആണേൽ ഷബീയും ഉണ്ട്.. വേറെ കുറെ അലവലാതികളും.. ഷബീയും നമ്മളെ ഇടക്കിടെ നോക്കി ഇളിക്കുകയാ... 

"അപ്പൊ നമുക്ക് തുടങ്ങാം... ഇനി ഭാര്യമാർ എല്ലാരും റൈറ്റ് സൈഡിലും.. ഭർത്താക്കന്മാർ ലെഫ്റ്റ് സൈഡിലും നിൽക്ക്... " 
ഷഹീ അത് മൈക്കിലൂടെ പറഞ്ഞപ്പോൾ അത് പോലെ എല്ലാരും റെഡി ആയി നിന്നു... 
എന്നിട്ട് നമ്മള് പാവം കെട്ടിയോന്മാരെ കയ്യില് ഒരു പേപ്പറും പേനയും കൊണ്ട് തന്നു... ആ പേപ്പറിൽ നോക്കി നമ്മള് ചോദ്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും നമ്മക്ക് ചിരിയാ വന്നെ... പിന്നെ സഹിച്ചു പിടിച്ചു നിന്നു...

****************

ശെരിക്കും എല്ലാരെ മുന്നിലും മസിലും പിടിച്ച് നിൽക്കുന്ന നമ്മളെ കെട്ടിയോൻ ഇങ്ങനെ ഒരു ഗെയിം കളിക്കാൻ നിന്നിട്ട് കാണുമ്പോൾ ശെരിക്കും ചിരി വരുന്നു... നമ്മളെ കെട്ടിയോൻ ഇത്തിരി മാറിയിട്ടുണ്ട്.. പക്ഷെ എന്ത് ചെയ്യാന അത് പുറമെ കാണിക്കില്ലാല്ലോ... നമ്മള് ഇതും ആലോചിച്ചു നിന്നപ്പോൾ ആണ് കെട്ടിയോന്മാർകൊക്കെ പേപ്പറും പേനയും കൊണ്ട് കൊടുത്തത്... നമ്മളെ കെട്ടിയോൻ കിട്ടിയപ്പോൾ തന്നെ അത് വായിക്കുന്നുണ്ട്... നമ്മള് ഓന്റെ മുഖം തന്നെ നോക്കിയപ്പോൾ ചെക്കൻ ചിരി അടക്കി പിടിച്ചു നിൽക്കുകയാണ്...
"പടച്ചോനെ അതിൽ എന്തൊക്കെ ചോദ്യങ്ങൾ ആണാവോ... ഇനി നമ്മക്ക് ഒരിക്കലും കിട്ടാത്ത ചോദ്യങ്ങൾ ആയോണ്ട് ആണോ ആ കോന്തന് ഇത്ര സന്തോഷം..." നമ്മള് അതൊക്കെ ആലോചിച്ചു നിന്നപ്പോഴേക്കും ആൻസർ എഴുതി നമ്മളെ കെട്ടിയോൻമാര് ഒക്കെ പേപ്പർ ഷഹീയുടെയും ഫ്രണ്ട്സിന്റെയും കയ്യില് കൊടുത്തു... 

പിന്നെ നമ്മക്ക് എല്ലാർക്കും പേനയും പേപ്പറും തന്നു... നമ്മള് അത് നോക്കിയപ്പോ അല്ലെ ആ കോന്തൻ ചിരിച്ചത് എന്താ എന്ന് മനസ്സിലായത്.. ഇമ്മാതിരി ചോദ്യം കണ്ടാൽ ആരാ ചിരിച്ചു പോവാത്തത്... നമ്മള് അതും വിചാരിച്ചു ആ കോന്തനെ നോക്കിയപ്പോൾ നമ്മളെ നോക്കി ഒരു മാതിരിയിൽ ഇളിച്ചോണ്ട് നിൽക്കുകയാ ആ കോന്തൻ...  പിന്നെ നമ്മളും ആൻസർ എഴുതി പേപ്പർ കൊടുത്തു... എന്നിട്ട് നമ്മള് എല്ലാരും നമ്മളെ കെട്ടിയോന്മാരെ അടുത്ത് പോയി നിന്ന്... 

ഷഹീയും ഫ്രണ്ട്സും ആ പേപ്പർ ഒക്കെ നോക്കി സെറ്റ് ആക്കി വെച്ച് ആൻസർ വായിക്കാൻ ആയി മൈക്കും എടുത്ത് റെഡി ആയി നിന്ന്..  അവിടെ ഉള്ളവർ എല്ലാരും ഭയങ്കര ആകാംഷയിൽ നിൽക്കുകയാണ്... സഹലയും നഹലയും അവിടെ നിന്ന് കൈ കൊണ്ട് എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട്... ഷഹീ ആണേൽ ഓന്റെ ആ അവിഞ്ഞ ചിരിയിൽ ആണ് ഇപ്പോഴും... നമ്മക്ക് അത് ഒന്നും അല്ല ടെൻഷൻ.. നമ്മള് എഴുതിയ ആൻസർ ഓർത്തിട്ട് ആണ്... നമ്മളെ കെട്ടിയോന്റെ സ്വഭാവം നിങ്ങക്ക് അറീലെ അത് കൊണ്ട് നമ്മള് നമ്മക്ക് തോന്നിയ കാര്യങ്ങൾ ആണ് എഴുതിയത്.. പക്ഷെ അത് വായിച്ചാൽ നമ്മളെ കെട്ടിയോൻ നമ്മളെ മിക്കവാറും പഞ്ഞിക്കിടും... എന്തായാലും അനുഭവിക്കുക തന്നെ...." നമ്മള് അതും കരുതി സ്വയം ആശ്വസിച്ചു... 

"അപ്പൊ ദേ ആ ഷഹീ തെണ്ടി ആൻസർ വായിക്കാൻ തുടങ്ങി... ഓരോരു പേരെ ആൻസർ വായിക്കാൻ തുടങ്ങിയപ്പോൾ ഹാളിൽ മുഴുവൻ ചിരിയുടെ ബഹളം ആയിരുന്നു... നമ്മളും ചിരിച്ചു ഒരു വക ആയി... ശെരിക്കും സംഭവം അടിപൊളി ഗെയിം ആണ്... പക്ഷെ നമ്മളെ ആൻസറും വായിക്കുമല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു ടെൻഷൻ...  

"ഇനി അവസാനത്തേ ജോഡി ഹബീബ് റഹ്മാൻ ആൻഡ് സായാനയുടെ ആണ് നോക്കാൻ പോവുന്നത്...." 

പെട്ടന്ന് ഷഹീന്റെ കൂട്ടുകാരൻ നമ്മളെ പേര് വിളിച്ചപ്പോൾ നമ്മള് ശെരിക്കും ഞെട്ടി പോയി... നമ്മള് ആ കോന്തന്റെ മുഖം നോക്കിയപ്പോൾ ഒരു കൂസലും ഇല്ലാതെ നിൽക്കുകയാണ് ആ തെണ്ടി... 

അപ്പൊ ദേ ഷഹീ ഫ്രണ്ടിന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി നമ്മളെ പേപ്പറും കയ്യിൽ പിടിച്ചു റെഡി ആയി നിൽക്കുകയാണ്...

" ഇത് വരെ വായിച്ചതിൽ ആദ്യത്തെ ജോഡിക്ക് 5   ചോദ്യങ്ങൾക്ക് 2 ആൻസർ സെയിം ആക്കി 2 പോയിന്റ് ആണ് കിട്ടിയത്... 
2 മത്തെ ജോഡിക്ക് 3 പോയിന്റ്... 3 മത്തെ ജോഡിക്കും 2 പോയിന്റ്.. 4 മത്തെ ജോഡിക്ക് 4 പോയിന്റ്... 5 മത്തെ ജോഡിക്കും 4 പോയിന്റ്.. ഇനി ലാസ്റ്റ് ജോഡി എത്ര പോയിന്റ് നേടും എന്ന് നോക്കാം.... 
നമുക്ക് അവരുടെ ആൻസർ ആദ്യം വായിച്ചു നോക്കാം... എല്ലാരും റെഡി അല്ലെ......."  ഒന് അത് പറഞ്ഞപ്പോൾ തന്നെ ആവേശത്തിൽ എല്ലാരും yes എന്ന് മറുപടിയും കൊടുത്തു...

"ചോദ്യ നമ്പർ 1: ഭർത്താവ് ഏറ്റവും നിഷ്കളങ്കൻ ആയി ഇരിക്കുന്ന സമയം...?  

ഉറങ്ങുമ്പോൾ....  

ആ കോന്തൻ അത് വായിച്ചപ്പോൾ തന്നെ എല്ലാരും അലക്കിലെ ചിരി തുടങ്ങി... 

"ചോദ്യം നമ്പർ 2 : ഭർത്താവിനെ വേറെ ഏതേലും ജീവിയുമായി ഉപമിക്കാൻ പറഞ്ഞാൽ നിങ്ങൾ ഏത് ജീവിയുമായി ഉപമിക്കും..."

കണ്ടാമൃഗം...

"ചോദ്യം നമ്പർ 3: ഭർത്താവ് ഏറ്റവും പിശുക്ക് കാണിക്കുന്ന കാര്യം...." 

ചിരിക്കാൻ....  

"ചോദ്യം നമ്പർ 4: ഭർത്താവ് നിങ്ങളിൽ നിന്ന് ലഭിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത്..."

"സമാധാനം...." 

"ചോദ്യം നമ്പർ 5 : ഭർത്താവ് ജീവിതത്തിൽ ഏറ്റവും ഇഷ്ടപെടുന്നത്.. 

"ഉമ്മാമ... " 

ചോദ്യം വായിച്ചു കഴിഞ്ഞപ്പോൾ എല്ലാരും നമ്മളെ നോക്കി ചിരിക്കുകയാണ് നമ്മളും നല്ലോണം ഇളിച്ചു കൊടുത്തു... 
പക്ഷെ ഈ കോന്തൻ എന്തൊക്കെയാ എഴുതിയത് അത് പറഞ്ഞില്ലാലോ.... നമ്മള് അത് ആലോചിച്ചു നിന്നപ്പോൾ ആണ് ഷഹീ നമ്മള് കെട്ടിയോൻ എഴുതിയ ആൻസർ വായിച്ചത് സത്യം പറയാലോ നമ്മള് ശെരിക്കും വാ പൊളിച്ചു നിന്ന് പോയി... നമ്മളെ അതെ അവസ്ഥ ആണ് അവിടെ ഉള്ള പല ആൾക്കാരിലും...

"ഇതാ നമ്മളെ ഗെയിമിൽ എല്ലാം ചോദ്യങ്ങൾക്കും ഒരു അക്ഷരം പോലും വെത്യാസം ഇല്ലാതെ ആൻസർ എഴുതി 5 പോയിന്റ് നേടി ജയിച്ചിരിക്കുന്നു ഹബീബ് റഹ്മാൻ ആൻഡ് സായാന... " നമ്മള് ആൻസർ വായിച്ചു കേട്ട സ്റ്റക്കിൽ നിന്നപ്പോ ആണ് ഷഹീ ഇത് വിളിച്ച് പറഞ്ഞത്... അപ്പൊ തന്നെ എല്ലാരും കയ്യടിയും വിസിലടിയും തുടങിയിന്... 
"എന്നാലും ഇത് എങ്ങനെ സംഭവിച്ചു..." നമ്മള് അതും ആലോചിച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ദേ കോന്തൻ നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിക്കുന്നു... 

****************

"പെണ്ണ് നമ്മളെ അന്തം വിട്ട് നോക്കുകയാണ് ആൻസർ ഒരുപോലെ ആയതിൽ...  പക്ഷെ നമ്മക്ക്  ആദ്യം ചോദ്യങ്ങൾ കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു ഈ മാക്രി ഇങ്ങനെയേ എഴുതു എന്ന്... കരണം എന്ത് തന്നെ ആയാലും അത് ഉള്ളത് പോലെ ഒരു പേടി ഇല്ലാതെ വിളിച്ചു പറയുന്നവളാ... അപ്പൊ ആൻസർ അവൾക്ക് ശെരിക്കു അനുഭവപ്പെട്ടത് മാത്രേ എഴുതു എന്ന് നമ്മക്ക് ഉറപ്പായിരുന്നു.. അത് പോലെ ദേഷ്യം വന്നപ്പോൾ എന്നെ എത്രയോ തവണ അവൾ കണ്ടാമൃഗം എന്ന് വിളിക്കുന്നത് ഞാൻ കേട്ടിരിക്കുന്നു... അത് കൊണ്ട് ഓള് എഴുതാൻ സാധ്യത ഉള്ള ആൻസർ ആണ് നമ്മള് എഴുതിയത്... പെണ്ണ് ഇപ്പോഴും ഒരു പിടിയും കിട്ടാതെ എന്നെ നോക്കി നില്ക്കാ നമ്മക്ക് ആണേൽ ചിരിയും വരുന്നു... 

****************

നമ്മള് ഇപ്പോഴും പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയിൽ ആണ്..

"എന്റെ ബാബി നിങ്ങള് തകർത്തു കളഞ്ഞല്ലോ... ഇത് നമ്മള് ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ..." ഒരു പിടിയും കിട്ടാത്ത നമ്മളെ അടുത്ത് വന്നു ആ ഷഹീ അടിച്ച ഡയലോഗ് ആണ് ഇത്... 

"എടാ കാലമാട..  നിന്നോട് ആരാ നമ്മളെ പേര് ഇതിൽ ചേർക്കാൻ പറഞ്ഞത്..." 

"അതിന് ഇപ്പോൾ എന്താ... നിങ്ങള് ജയിച്ചില്ലേ.. അപ്പൊ നമ്മളെ ഇങ്ങനെ കടിച്ചു കീറാൻ വരാതെ എന്നോട് താങ്ക്സ് അല്ലെ പറയേണ്ടത്..." 

"താങ്ക്സ് അല്ല ചവിട്ട് ആണ് നിനക്ക് തരേണ്ടത്... സത്യം പറ... ശെരിക്കും നമ്മളെ ആൻസർ ഒരുപോലെ ആയിരുന്നോ... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... "

"വിശ്വസിക്കാൻ പറ്റുന്നില്ലാന്നോ... സത്യമായും ഒരുപോലെയാ എഴുതിയത്.. നിങ്ങളെ മുന്നിൽ നിന്ന് അല്ലെ നമ്മള് ഒക്കെ ചെയ്തേ..." 

"അത് ശെരിയാ എന്നാലും ഇത് എങ്ങനെ സംഭവിച്ചു...."

"അത് നിങ്ങള് ഇങ്ങളെ കേട്ടിയോനോട് തന്നെ ചോദിക്ക്ട്ടാ..." എന്ന് പറഞു ഇളിച്ചോണ്ട് ആ തെണ്ടി ഓന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി.. സമ്മാനം ആയി നമ്മക്ക് ഒരു കപ്പിൾസ് വാച്ച് സമ്മാനവും കിട്ടി... നമ്മളും കെട്ടിയോനും ഒന്നിച്ചു അത് വാങ്ങി... പിന്നെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് നമ്മളെ മൂടി... നമ്മള് എല്ലാരെ മുന്നിലും ഇളിച്ചോണ്ട് നിന്ന് കൊടുത്തു.. 
പിന്നെ ജയിച്ചതിന്റെ പേരിൽ സ്പെഷ്യൽ സമ്മാനമായി ഉമ്മാമ നമ്മക്ക് നല്ലൊരു മുത്തവും തന്നു.... 

പിന്നെ വീണ്ടും എല്ലാരും ഓരോ തിരക്കുകളിൽ ആയി.. ഇന്നത്തെ ഫങ്ക്ഷൻ മാത്രം ആണ് വീട്ടിൽ നാളെ ഓഡിറ്റോറിയത്തിൽ വെച്ച് ആണ് ഫങ്ക്ഷനും നിക്കാഹും ഒക്കെ... ശെരിക്കും കല്യാണം ഒക്കെ എല്ലാരും തകർക്കുകയാ... ഈ കല്യാണത്തിന് വരാൻ പറ്റിയില്ലേൽ നഷ്ടം ആയി പോയേനെ എന്ന് പോലും നമ്മക്ക് തോന്നി...

****************

നമ്മളെ അബിടെയും സച്ചുന്റെയും വിജയം കണ്ടു  സഹിക്കാൻ പറ്റാതെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ് സന... 

"സച്ചു.... നീ കൂടുതൽ സന്തോഷിക്കണ്ട... അബി എന്റെ ആണ്... അവന്റെ കൂടെ നീ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ എനിക്ക് നിന്നെ കൊല്ലാൻ ആണ് തോന്നുന്നത്... എതിര് ആയി നിൽക്കുന്നവരെ വെട്ടി മാറ്റിയിട്ടെ ഈ സനക്ക് ശീലം ഉള്ളൂ... നിനക്ക് ഉള്ളത് ഇവിടെ വെച്ച് തന്നെ ഞാൻ തന്നിരിക്കും...... ഈ സന ആരാണ് എന്ന് അറിയാൻ പോവുന്നതേ ഉള്ളൂ....

****************

ഫങ്ക്ഷൻ തല്ക്കാലം ഒരു സമാപനം പോലെ എല്ലാരും ഓരോ ഭാഗത്ത്‌ സൈഡ് ആവാൻ തുടങ്ങി... ഏകദേശം 1 മണി ഒക്കെ ആവാറായിന് കല്യാണ വീട്ടിൽ ആരും ഉറങ്ങരുത് എന്ന് പറഞ്ഞു നമ്മളെയും പിടിച്ച് വെച്ചിരിക്കുക ആയിരുന്നു പെൺപട... പിന്നെ ഉറങ്ങാതെ ഇരുന്നാൽ നാളെ ഒരു സുഖവും ഉണ്ടാവൂല എന്ന് പറഞ്ഞു നമ്മള് അവിടെ നിന്ന് എങ്ങനെയെല്ലോ മുങ്ങി... ഉറക്ക് വന്നിട്ട് ഏകദേശം സൈഡ് ആയിരുന്നു നമ്മള്...
നമ്മള് റൂമിൽ എത്തിയപ്പോൾ ദേ നമ്മളെ കെട്ടിയോൻ ഫ്രഷ് ആയി ഉറങ്ങാൻ ഉള്ള പുറപ്പാടിൽ ആണ്... നമ്മളെ കണ്ടപ്പോൾ മുഖത്ത് ഒരു പുച്ഛ ഭാവവും വരുത്തി ആ തെണ്ടി ബെഡിൽ പോയി കിടന്നു...

"അതെ.... അതെങ്ങനെ നിങ്ങൾ ഞാൻ എഴുതിയ പോലെ ആൻസർ എഴുതിയത്... " 

"അത് പിന്നെ നീ എന്നെ നല്ലത് ആക്കി ഒന്നും എഴുതില്ലാ എന്ന് എനിക്ക് അറിയാലോ... അത് കൊണ്ട് നീ എഴുതാൻ സാധ്യത ഉള്ളത് ഞാൻ അങ്ങ് എഴുതി..."

"ഞാൻ ജയിക്കണം എന്ന് നിങ്ങക്ക് ആഗ്രഹം ഉണ്ട്...  അപ്പൊ മനസ്സ് ഒക്കെ നന്നായി തുടങ്ങി എന്ന് അർത്ഥം..." 

" ഓ പിന്നെ... എടി മാക്രി നീ മാത്രം അല്ലാലോ മത്സരിക്കുന്നത്..  ഞാനും ഉണ്ടല്ലോ... കുഞ്ഞു മുതലേ പങ്കെടുത്ത മത്സരങ്ങളിൽ ജയിച്ചേ ഈ ഹബീബ് റഹ്മാനിന് ശീലം ഉള്ളൂ... അത് ഇപ്പോൾ ഏത് കൂതറയുടെ ഒന്നിച്ചു ആയാലും....." നമ്മളെ നോക്കി ആ കോന്തൻ അത് പറഞ്ഞപ്പോൾ നമ്മക്ക് ഓന്റെ തലക്കിട്ടു ഒന്ന് കൊടുക്കാൻ തോന്നിയിന് പിന്നെ വേറെ ഒരു വീട് ആയോണ്ട് നമ്മള് ക്ഷമിച്ചു... അല്ല പിന്നേ... 
"ഓ പിന്നേ... ഏത് സ്വാമിയുടെയും തപസ്സു ഇളക്കാൻ ഒരു പെണ്ണിന് പറ്റും... " നമ്മള് ഒട്ടും വിട്ടു കൊടുക്കാതെ ഡയലോഗ് അങ്ങ് കാച്ചി.....

" പക്ഷെ... അയാള് ചെയ്ത പോലെ ശാപം ആയിരിക്കില്ല നമ്മള് ചെയ്യുക...  അത്ക്കും മേലെ ആയിരിക്കും...." അപ്പൊ തന്നെ ചെക്കൻ തിരിച്ചും ഡയലോഗ് അടിച്ച്... അല്ലേലും ഈ കോന്തൻ നല്ല നല്ല ഡയലോഗ് അടിക്കാൻ പഠിച്ചേക്ക്ന്ന്... മോളെ സച്ചു നീ കുറച്ച് കൂടി ശക്തി ആർജിക്കാൻ ഉണ്ട്..." നമ്മള് അതും ചിന്തിച്ചു ഓനെ നോക്കി കൊഞ്ഞനം കുത്തി ഫ്രഷ് ആവാൻ കയറി....

****************

 "ശെരിക്കും നമ്മളെ ഈ കെട്ടിയോള് മാക്രി ഒരു സംഭവം ആണ് അല്ലെ... ഇനി എന്തൊക്കെ കാണണം.... പക്ഷെ എന്ത്‌ തന്നെ ആയാലും അബിയെ വശത്താക്കാൻ ഇത്ര മിടുക്ക് ഒന്നും പോര മോളെ... നമ്മള് അതും ആലോജിച്ചു പുതപ്പ് തല അടക്കം മൂടി പുതച്ചു അങ്ങ്‌ കിടന്നു....

****************
നമ്മള് ഫ്രഷ് ആയി വന്നപ്പോഴെക്കും നമ്മളെ കെട്ടിയൊൻ നല്ല ഉറക്കിൽ ആണ്... ഛെ "ഇങ്ങേര് ഉറങ്ങിയോ.. കുറച്ചു കൂടി എന്തേലും പറഞ്ഞു വട്ടാക്കാം എന്ന് കരുതിയത് ആണ്.. എന്നാ ഉറങ്ങാൻ കുറച്ചു കൂടി സുഖം തോന്നിയേനെ... " നമ്മള് നിരാശ ഭാവത്തിൽ ബെഡിന്റെ മറ്റേ സൈഡിൽ പോയി കിടന്നു...

****************
ചിക്‌...ചിചിക്‌ ..ചെ ചെ ചിക്‌ ..ചിചിക്‌ ..ചെ ചെ ചെ....

പെട്ടന്ന് എന്തോ പാട്ടിന്റെ ട്യൂൺ പോലെ കേട്ട് നമ്മള് കണ്ണു തുറന്ന് നോക്കിയപ്പോൾ സീറോ ബൾബിന്റെ ലൈറ്റിൽ മുന്നിൽ ഉള്ള ആളെ കണ്ടപ്പോൾ നമ്മള് വാ പൊളിച്ചു നിന്ന് പോയി.. നമ്മള് കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി.. അതെ അവൾ തന്നെ.. ബ്ലാക്ക് സാരി ഇട്ട് മുടി ഒക്കെ അഴിച്ചിട്ട് നമ്മളെ നോക്കി ഒരുമാതിരി ചിരി ചിരിച്ചു നിൽക്ക്ന്ന്... 

കട്ടിപ്പുടി കട്ടിപ്പുടി ഡാ കണ്ണാലെ... കണ്ട പാടെ കട്ടിപ്പുടിഡാ.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story