❤ Fighting Love ❤: ഭാഗം 28

Fighting Love

രചന: Rizvana Richu


 ശെരിക്കും ഈ കാട്ട് പോത്ത് നല്ല മൊഞ്ചൻ ആണ്... പൂച്ച കണ്ണും നല്ല ഉഗ്രൻ താടിയും... ഹിന്ദി നടന്മാർ ബാക്കിൽ നിൽക്കണം.. നമ്മള് ഓനെ നോക്കി മയങ്ങി നിന്നപ്പോ ആണ് പെട്ടന്ന് അത് സംഭവിച്ചത്...
നമ്മളെ ബെഡിലേക്ക് ഒറ്റ ഇടൽ ആയിരുന്നു... കൂടെ ഒരു കലിപ്പൻ നോട്ടവും... അല്ലേലും ഈ ചെക്കൻ ഇങ്ങനെയാണ് റൊമാൻസ് തോനെണ്ട സമയം കലിപ്പ്... കലിപ്പ് കേറും എന്ന് തോന്നുന്ന ടൈം റൊമാൻസും കളിക്കും... നമ്മള് അതും ചിന്തിച്ചു ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി ഒരു മാതിരി ഇളി പാസ് ആക്കി ബെഡിന്റെ മറ്റേ സൈഡിൽ പോയി കിടന്നു... പിന്നെ നമ്മളും കണ്ണടച്ചു അങ്ങ് കിടന്നു...

രാവിലെ നേരത്തെ തന്നെ എണീറ്റു... നമ്മള് ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ടും നമ്മളെ കെട്ടിയോൻ കോന്തൻ എണീറ്റിട്ടില്ല...  നമ്മള് നോക്കുമ്പോൾ ചെക്കൻ ഒരു തലയണയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്ന്... ഈ ചെക്കന് ഇത് എന്ത് പറ്റി കിടത്തം ഒക്കെ ഈ രീതിയിൽ ഒക്കെ ആയി തുടങ്ങിയോ... ഓന്റെ ഈ കിടത്തം കണ്ടപ്പോൾ നമ്മക്ക് ഒരു പാട്ട് ആണ് മനസ്സിൽ വന്നത്... "കട്ടി പുടി കട്ടി പുടിഡാ കണ്ണാലേ കണ്ട പാടെ കട്ടി പുടിഡാ...." നമ്മള് ഈ പാട്ടും പാടി കണ്ണാടിയുടെ മുന്നിൽ നിന്ന് തല തോർത്തി കൊണ്ട് നിന്നപ്പോ ആണ് കണ്ണാടിയിലൂടെ നമ്മള് ആ കാഴ്ച കണ്ടത്... നമ്മളെ കെട്ടിയോൻ പെട്ടന്ന് ഒരു മിന്നൽ വേഗത്തിൽ ബെഡിൽ എണീറ്റ് ഇരുന്ന് അന്തം വിട്ട് നമ്മളെ നോക്കുന്നു... പടച്ചോനെ ഈ ചെക്കന് ഇത് എന്ത് പറ്റി..

****************

പെട്ടന്ന് ആ പാട്ട് കേട്ടപ്പോൾ നമ്മള് ഞെട്ടിപോയി... ഇന്നലെ നമ്മള് സ്വപ്നം കണ്ട കാര്യം നിങ്ങക്ക് അറിയാലോ... ആ പാട്ട് ഈ മാക്രി പാടുന്ന കേട്ടാൽ പിന്നെ നമ്മള് ഞെട്ടാതിരിക്കുവോ... നമ്മള് അന്തം വിട്ട് നോക്കുന്നത് കണ്ടിട്ട് ആവണം കണ്ണാടിയിൽ നോക്കി തല തോർത്തി കൊണ്ട് നിന്ന പെണ്ണ് തിരിഞ്ഞു നമ്മളെ നോക്കിയത്... uff ഈ പെണ്ണിന്റെ നോട്ടം ഒരു വല്ലാത്ത നോട്ടം തന്നെ... പക്ഷെ ഇത്ര നാളും നമ്മക്ക് അതിൽ പ്രത്യേകത തോന്നിയിട്ടില്ല...  പക്ഷെ ഇപ്പോൾ കുറച്ച് ഡേ ആയി നമ്മള് ഈ മാക്രിയെ വല്ലാതെ ശ്രദ്ധിച്ചു പോവുന്നു... മനസ്സിൽ എവിടെയോ ഒരു മുഹബത്തിന്റെ മൊട്ടു വിരിഞ്ഞ പോലെ... ബട്ട്‌ ഉമ്മ എന്ന സ്ത്രീയെയും ആ പുല്ല് സനയെയും ഓർക്കുമ്പോൾ പെണ്ണ് എന്ന വർഗത്തെ ഉൾകൊള്ളാൻ ഒരു മടി പോലെ...

"ഈയിടെ ആയിട്ട് ആലോചന ഇത്തിരി കൂടുതൽ ആണല്ലോ മിസ്റ്റർ ഹബീബ് റഹ്മാൻ.... " നമ്മള് ചിന്തിച്ചു നിന്നപ്പോൾ ആണ് മാക്രിയുടെ വക ഈ ഡയലോഗ്... അല്ലേലും ഡയലോഗ് അടിക്കാൻ നമ്മളെ വൈഫ്‌ മിടുക്കി ആണല്ലോ...

"അതെ ഞാൻ ആലോചിക്കുന്നത് കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ..."

"ആലോചിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഒന്നും ഇല്ലാ പക്ഷെ ആലോചന കൂടിയിട്ട് ഇന്നലെ ചെയ്തത് പോലെ ചെയ്‌താൽ ഇനി നമ്മള് നല്ല തിളക്കുന്ന വെള്ളം ആയിരിക്കും തല വഴി ഒഴിക്കുവാ... കേട്ടോ മിസ്റ്റർ കണ്ടാമൃഗം...." 

"കണ്ടാ മൃഗം... അന്റെ വീട്ടിൽ ഉണ്ടാവും... നിന്റെ വാപ്പ... അങ്ങേരെ പോയി വിളിക്ക്..." 

"ദേ... നിങ്ങളോട് ഞാൻ കുറെ തവണ പറഞ്ഞ് എന്റെ ഉപ്പാനെ ഒന്നും പറയണ്ടാ എന്ന്..." 

" പറയും... ഇനിയും പറയും... നീ എന്ത് ചെയ്യും...." 

"നിങ്ങളെ ഞാൻ കൊല്ലും...." 

"ഓഹോ കൊല്ലുമോ... എങ്കിൽ കൊല്ല്...." എന്ന് പറഞ്ഞ് നമ്മള് ബെഡിൽ നിന്ന് എണീറ്റ് ഓളെ അടുത്തേക്ക് പോയപ്പോൾ പെണ്ണ് ഒന്ന് പേടിച്ചു... നമ്മള് ഒന്നുടെ മീശപിരിച്ചു ഓളെ അടുത്തേക്ക് ചെന്നപ്പോൾ പെണ്ണ് മെല്ലെ പിറകോട്ടു നടക്കുന്നുണ്ട്... നടന്നു നടന്ന് ചുമരിൽ തട്ടി അവൾ നിന്നപ്പോൾ നമ്മള് ഓളെ അടുത്ത് ചെന്ന് നിന്നു.. എന്നിട്ട് രണ്ട് കൈകളും ഓളെ രണ്ട് സൈഡിലും ആയി ചുമരിൽ വെച്ച് ഓളെ നമ്മള് ലോക്ക് ഇട്ട് നിർത്തി.... 

****************

കണ്ടോ നമ്മള് പറഞ്ഞില്ലേ... ഈ ചെക്കൻ കലിപ്പ് കേറും എന്ന് തോന്നുന്ന ടൈം ആണ് റൊമാന്റിക് ആവുകാ എന്ന്..... ഇവൻ ഇത് എന്തിനുള്ള പുറപ്പാട് ആണാവോ... നമ്മള് ഇത്തിരി കലിപ്പ് കേറി ഓനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി ഒരു പിരികം പൊക്കി കാണിച്ചു....

"മാറി നിൽക്ക്... നിങ്ങൾ എന്താ ഈ ചെയ്യുന്നേ...." 

"ഞാൻ അതിന് ഇപ്പോൾ ഒന്നും ചെയ്തില്ലാലോ ചെയ്യാൻ പോവുന്നല്ലേ ഉള്ളൂ..." 
ചെക്കന്റെ ഡയലോഗ് കേട്ടു നമ്മള് ആകെ വല്ലാതെ ആയി... 

"ഓഹ് നാക്കിന് ഉള്ള കട്ടി മനസ്സിന് ഇല്ലാലോ... നീ എന്തിനാ ഇങ്ങനെ വിയർക്കുന്നെ...." ചെക്കന്റെ ചോദ്യം കേട്ടു നമ്മക്ക് ഒന്നും പറയാൻ കിട്ടാത്ത അവസ്ഥയിൽ ആണ്... ഈ കോന്തൻ ഇങ്ങനെ അടുത്ത് വന്ന് നിന്നാൽ ആരായാലും വിയർത്തു പോവില്ലേ... 

"അതെ കൂടുതൽ ഓവർ ആക്കണ്ട... എനിക്ക് ഒരു പേടിയും ഇല്ലാ..."

"ഇല്ലേ...."

"ഇല്ലാ.." നമ്മള് ഇല്ലാ എന്ന് പറഞ്ഞതും ചെക്കൻ നമ്മളെ അരയിലൂടെ കൈ ഇട്ട് ഒറ്റ വലി ആയിരുന്നു... നമ്മള് ഞെട്ടി പോയി... ഇപ്പോൾ നമ്മള് ഒനും ആയി സ്റ്റിക്കർ ഒട്ടിച്ച പോലെ നിൽക്കുകയാ... നമ്മളെ നെഞ്ചിടിപ്പു നമ്മക്ക് തന്നെ കേൾക്കാം... ചെക്കൻ ആണേൽ ഓന്റെ പൂച്ച കണ്ണുകൾ കൊണ്ട് നമ്മളെ കണ്ണിലേക്കു തന്നെ നോക്കുകയാണ്... എല്ലാം മറന്നു ഒരു നിമിഷം നമ്മളും ഓന്റെ കണ്ണിൽ തന്നെ നോക്കി നിന്നു പോയി...

"ടക്... ടക്ക്...." 
പെട്ടന്ന് ആരോ ഡോറിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ നമ്മളും ആ കോന്തനും ഒരുമിച്ചു ഞെട്ടി പോയി... അപ്പൊ തന്നെ നമ്മളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ചെക്കൻ തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി... നമ്മള് വേഗം പോയി ഡോർ തുറന്നു... ദേ നിൽക്കുന്നു സഹല.. 

"എന്താണ് മോളെ... കല്യാണം ആണെന്ന് ഓർമ ഒന്നും ഇല്ലേ..." ഓള് അത് പറഞ്ഞപ്പോൾ നമ്മള് നല്ലോണം ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.. 

"ഇളിച്ചു നിൽക്കാതെ ഈ ചായ വാങ്ങി കുടിച് വേഗം റെഡി ആവാൻ നോക്കി സച്ചു മോളെ... ഓടിറ്റോറിയത്തിൽ പോവണ്ടേ... " ഓള് അത് പറഞ്ഞപ്പോ ആണ് നമ്മള് ഓളെ കൈ ശ്രദ്ധിച്ചത് ഓളെ കയ്യിൽ ഒരു ട്രേയും അതിൽ രണ്ട് കപ്പ്‌ നല്ല ആവി പറക്കണ ചായയും... 

"എല്ലാരും റെഡി ആയോടി... " അതും ചോദിച്ച് ഓളെ കയ്യിൽ നിന്ന് നമ്മള് ആ  ചായ വാങ്ങി... 

"എല്ലാരും റെഡി ആയി തുടങ്ങി... നിങ്ങൾ വേഗം റെഡി ആയി വാ.. ഞാനും റെഡി ആവട്ട്..." 

"എടി സഹല.. അയൺ ബോക്സ്‌ എവിടെയാ ഉള്ളത്... എനിക്ക് എന്റെ ഡ്രെസ് അയൺ ചെയ്യാൻ ഉണ്ട്... "

"ഓഹ് ഇതൊന്നും ഇനിയും ചെയ്തില്ലേ..."

"ഞാനും മറന്നു പോയെടി... നീ എവിടെയാ എന്ന് പറ..." 

"അതാ... ആ റൂമിൽ ഉണ്ട്... എല്ലാരും അവിടെ നിന്ന അയൺ ചെയ്തത്..." അടുത്തുള്ള ഒരു റൂം ചൂണ്ടി കാണിച്ചു തന്നു അതും പറഞ്ഞ് പെണ്ണ് അവിടെ നിന്ന് പോയി... നമ്മള് വേഗം ചായ കുടിച് അയൺ ചെയ്യേണ്ട നമ്മളെ ഡ്രെസ്സും എടുത്ത് ആ റൂമിലെക്ക് പോയി... 
അയൺ ചെയ്തോണ്ട് നിന്നപ്പോ ആണ് നമ്മളെ കെട്ടിയോൻ റൂമിൽ നിന്ന് നമ്മളെ വിളിച്ച് അലറുന്നത് കേട്ടത്... നമ്മള് വേഗം അയൺ ബോക്സ്‌ ഓഫ്‌ ചെയ്ത് റൂമിലെക്ക് പോയി...  

"എന്താ മനുഷ്യ...  വിളിച്ചു കൂവുന്നത്.. ഇങ്ങളെ വിളി കേട്ടാൽ എല്ലാരും ഇങ്ങോട്ട് ഓടി വരുമല്ലോ.. " 

"നിന്റെ ഫോൺ റിങ്ങ് ചെയ്തു... കുറെ ടൈം ആയി ആരോ വിളിച്ചോണ്ട് നിൽക്കുകയാണ്..." നമ്മളെ നോക്കി പുച്ഛം ഭാവത്തിൽ ആ കോന്തൻ അത് പറഞ്ഞപ്പോൾ നമ്മള് അതിനേക്കാൾ പുച്ഛം വാരി വിതറി നമ്മളെ ഫോൺ എടുത്ത് നോക്കി.. നമ്പർ കണ്ടതും നമ്മള് ചെറുതായി ഒന്ന് ഞെട്ടി...

****************

സന മുകളിലേക്ക് വരുമ്പോൾ ആണ് സച്ചു റൂമിൽ നിന്ന് ഇറങ്ങി ഡ്രെസ്സ് എടുത്ത് അയൺ ചെയ്യാൻ വേണ്ടി അടുത്തുള്ള റൂമിലേക്കു പോയത്... സച്ചുനെ കണ്ടപ്പോൾ തന്നെ അവളെ പിന്നാലെ സനയും ചെന്നു... ഡോറിന്റെ സൈഡിൽ മറഞ്ഞു നിന്ന് അവൾ സച്ചുനെ നോക്കി.. പെട്ടന്ന് ആണ് അബി സച്ചു.... എന്ന് വിളിച്ച് കൂവുന്നത് സന കേട്ടത്... സച്ചു പുറത്തേക്കു വരുന്നത് കണ്ടപ്പോൾ സന വേഗം അവിടെ മറഞ്ഞു നിന്നു....

സച്ചു റൂമിലേക്ക് കയറി പോവുന്നത് കണ്ടപ്പോൾ സനക്ക് ദേഷ്യം അടക്കാൻ പറ്റാത്തത് പോലെ തോന്നി...

" എടി സച്ചു... ഈ സന മോഹിച്ച ചെക്കന്റെ കൂടെ ആണ് നീ ജീവിക്കുന്നത്... പക്ഷെ നിങ്ങൾ ഒരു ഭാര്യ ഭർത്താവ് എന്ന രീതിയിൽ അല്ല ജീവിക്കുന്നത് എന്ന് എനിക്ക് അറിയാം.. എന്നാലും എന്റെ അബിയുടെ കൂടെ ഒരു റൂമിൽ നീ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ എനിക്ക് നിന്നെ കൊല്ലാൻ തോന്നുവാ... അധിക കാലം നീ ഇങ്ങനെ ജീവിക്കില്ല... " മനസ്സിൽ ഇതും പിറു പിറുത് പല്ലുകൾ കടിച്ചു പിടിച്ചു നിന്നപ്പോൾ ആണ് സച്ചുന്റെ ഡ്രെസ്സ് സനയുടെ കണ്ണിൽ പെട്ടത്... അവൾ റൂമിലേക്ക് കയറി ഡ്രെസ്സ് കയ്യിൽ പിടിച്ചു... അവൾ രണ്ട് കൈകൾ കൊണ്ടും ആ ഡ്രെസ്സ് ചുരുട്ടി പിടിച്ചു... അവൾക്ക് സച്ചുനെ കയ്യിൽ കിട്ടിയത് പോലെ ആണ് അപ്പൊ തോന്നിയത്... അവൾ ഡ്രെസ്സ് അയൺ ചെയ്യുന്ന ആ ടേബിളിൽ വെച്ച് അയൺ ബോക്സ്‌ ഓൺ ആക്കി അതിന്റെ മേലെ വെച്ചു...

"നിന്റെ മുഖം ഒരു ദിവസം ഞാൻ ഇത് പോലെ കത്തിക്കും സച്ചു.... " ഡ്രെസ്സിൽ നോക്കി ഒരു പരിഹാസചിരിയോടെ അവൾ അത് പറഞ്ഞപ്പോ ആണ് ആരോ അവിടേക്ക് വരുന്ന സൗണ്ട് സന കേട്ടത് അപ്പൊ തന്നെ അവൾ ആ റൂമിലെ ബാത്‌റൂമിൽ കയറി ഒളിച്ചു നിന്നു.... 

****************

നമ്മളെ കാൾ ചെയ്തത് വേറെ ആരും അല്ല..  സൈബ ആയിരുന്നു.. അതാ പെട്ടന്ന് നമ്മള് ഒന്ന് ഞെട്ടിയത്... ഈ പെണ്ണോട് ഇങ്ങോട്ട് ഇങ്ങനെ വിളിക്കരുത് എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല..  നേരിൽ കാണട്ടെ നല്ലോണം കൊടുക്കുന്നുണ്ട്... നമ്മള് അതും ചിന്തിച്ചു ഫോൺ സൈലന്റ് ആക്കി വെച്ചു... എന്നിട്ട് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ശെരിക്കും നമ്മക്ക് ആ കൊന്തന്റെ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ തോന്നിയില്ല...  ബ്രൗൺ കളർ ഷർട്ട്‌ ഇട്ട് നിൽക്കുന്ന നമ്മളെ കോന്തനെ കണ്ടാൽ ഏത് പെണ്ണും വീണ് പോവും... നമ്മള് ഓനെ നോക്കുന്നത് കണ്ടപ്പോൾ ചെക്കൻ എന്താ എന്നുള്ള ഭാവത്തിൽ നമ്മളെ നോക്കി പിരികം പൊക്കി കാണിച്ചു... നമ്മള് ഒന്നും ഇല്ലാ എന്ന ഭാവത്തിൽ തലയാട്ടി കൊടുത്ത് വീണ്ടും അയൺ ചെയ്യാൻ വേണ്ടി റൂമിലേക്ക് പോയി.. 

നമ്മള് റൂമിൽ ചെന്നതും അവിടത്തെ കാഴ്ച കണ്ടു കരയണോ ചിരിക്കണോ എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിപോയി... റൂമിൽ മൂന്ന് ഇത്താത്ത മാര്.. അതിൽ ഒരു ഇത്ത നമ്മളെ ഡ്രെസ്സ് കയ്യിൽ എടുത്ത് ഉയർത്തി പിടിച്ചു നിൽക്കുന്നു... പിടിച്ച ഇത്താന്റെ മുഖം നമ്മള് കാണുന്നത് നമ്മളെ ഡ്രെസ്സിൽ ഉണ്ടായ ഹോൾസിൽ കൂടി ആണ്... 

"അയ്യോ... എന്റെ ഡ്രെസ്സ്..." അറിയാതെ തന്നെ നമ്മള് നിലവിളിച്ചു പോയി...

"മോളെ ഡ്രെസ്സ് ആണോ ഇത്... എന്താ മോളെ അയൺ ബോക്സ്‌ ഓൺ ആക്കിയിട്ട് ആണോ പോവാറ്..." 

" ഞാനും ഓഫ്‌ ആക്കിയിട്ട് ആണ് പോയത് ഇത്താ..."

"അല്ല മോളെ നമ്മള് വരുമ്പോൾ അയൺ ബോക്സ്‌ ഓൺ ആയിരുന്നു... ഞാൻ ആണ് ഓഫ്‌ ചെയ്തത്... പക്ഷെ അപ്പോഴേക്കും ഡ്രെസ്സിന്റെ കോലം ഇങ്ങനെ ആയി... "

"എനിക്ക് നല്ല ഓർമ ഉണ്ട് ഇത്താ ഞാൻ ഓഫ്‌ ചെയ്തിരുന്നു..." 

"എങ്കിൽ പിന്നെ കുട്ടികളോ മറ്റോ വന്നു ഓൺ ചെയ്ത് കാണും.. എന്തായാലും ഇനി ഈ ഡ്രെസ്സ് ഇടാൻ പറ്റില്ല... 
നമ്മക്ക് നമ്മളെ ഡ്രെസ്സ് കണ്ടിട്ട് കരച്ചിൽ ആണ് വരുന്നത്.. പാവം ഉമ്മ സ്നേഹത്തോടെ വാങ്ങിച്ചു തന്നത് ആണ് അത് ഓർക്കുമ്പോൾ ആണ് നമ്മക്ക് സങ്കടം കൂടിയത്.. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താന്ന് വെച്ച ഇതല്ലാതെ ഇനി നമ്മളെ അടുത്ത് ഇന്ന് ഇടാൻ വേറെ ഡ്രെസ്സും ഇല്ലാ... നമ്മള് അതും ചിന്തിച്ചു നമ്മളെ റൂമിലേക്ക് പോയി...
റൂമിൽ എത്തിയപ്പോൾ നമ്മളെ കെട്ടിയോന്റെ പൊടി പോലും കാണാൻ ഇല്ലാ...

"പടച്ചോനെ ഇനി എന്ത് ചെയ്യും.. ഇന്ന് ഫങ്ക്ഷൻ കഴിഞ്ഞ് നേരെ വീട്ടിലേക്കു പോവും എന്ന് പറഞ്ഞത് കൊണ്ട് നമ്മള് എക്സ്ട്രാ ഡ്രെസ്സ് ഒന്നും എടുത്തും ഇല്ലാ... നമ്മള് കുറെ സമയം റൂമിൽ തന്നെ ഇരുന്നു... 

"ഇതെന്താ ഇനിയും റെഡി ആയില്ലേ..." നമ്മള് ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് സഹലയും നഹലയും കലി തുള്ളിക്കൊണ്ട് നമ്മളെ അടുത്തേക്ക് വന്നെ...

 "എടി സഹല ഒരു പ്രോബ്ലം ഉണ്ട്..." 

"എന്ത് പ്രോബ്ലം..." അവര് രണ്ട് പെരും ഒന്നിച്ചു അത് ചോദിച്ചപ്പോൾ മറുപടി ആയി നമ്മള് നമ്മളെ കത്തിയ ആ ഡ്രെസ്സ് കാണിച്ചു കൊടുത്തു...

"അയ്യോ... ഇത് എന്തു പറ്റി...." 

"നീ കാണുന്നില്ലേ... അയൺ ചെയ്തപ്പോൾ ഡ്രെസ്സ് കത്തി പോയി... ഞാൻ ആണേൽ വേറെ ഡ്രെസ്സ് ഇനി എടുത്തിട്ടും ഇല്ലാ... ഇനി ഇപ്പോൾ എന്ത് ചെയ്യും... " നമ്മള് അവരോട് അത് പറഞ്ഞതും നമ്മളെ മേത്തേക്ക് എന്തോ വന്ന് വീണതും ഒന്നിച്ചു ആയിരുന്നു.. സംഭവം ഒരു കവർ ആണ്... നമ്മള് ചുറ്റും നോക്കി റൂമിന്റെ പുറത്ത് വേഗം പോയി നോക്കിയപ്പോൾ അവിടെ ഒന്നും ആരെയും കാണാൻ ഇല്ലാ... 

ഇതെന്താ സംഭവം എന്ന് ചിന്തിച്ചു നമ്മള് സഹലയെയും നഹലയെയും നോക്കിയപ്പോൾ അവര് രണ്ട് പെരും നമ്മളെ സെയിം അവസ്ഥയിൽ നിൽക്കുകയാണ്... ഈ കവർ ഇത് എവിടെ നിന്ന് വന്ന്.... നമ്മള് അതും ചിന്തിച്ച് താഴെ വീണ് കിടക്കുന്ന ആ കവർ എടുത്ത് തുറന്ന് നോക്കിയപ്പോൾ നമ്മളെ ആകെ ഞെട്ടി അന്തം വിട്ട് പണ്ടാരം അടങ്ങി പോയി............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story