ഗെയിം ഓവർ – PART 5

ഗെയിം ഓവർ – PART 5

നോവൽ

******

ഗെയിം ഓവർ – PART 5

എഴുത്തുകാരൻ: ANURAG GOPINATH

വില്യം പാടി….
“Dreaming, I was only dreaming
I wake and I find you asleep
In the deep of my heart here
Darling I hope
That my dream never haunted you
My heart is tellin’ you
How much I wanted you
Gloomy Sunday..”
“ഈ പാട്ടിന്റെ ചരിത്രമറിയുമോ അക്ബ൪?”
വില്യം ചോദിച്ചു …
“അറിയാം ” അക്ബര് പറഞ്ഞു.
“Hungarian Suicide Song”
ഹംഗേറിയന് ആത്മഹത്യാഗാനം…
അയാള് മന്ത്രിച്ചു.
“അതെ. ഇതൊരു ആത്മഹത്യാഗാനം തന്നെയാണ് ..”
വില്യം തുട൪ന്നു

“ഹൃദയംകൊണ്ടു കേട്ടവരെല്ലാം ഈ പാട്ടിലേക്കു പിടഞ്ഞുമരിക്കുകയായിരുന്നു. അതുവരെ കേട്ട പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും സ്വരമധുരങ്ങളെല്ലാം ഗ്ലൂമി സൺഡേയുടെ നിരാശയിലേക്കും വിഷാദമൂകതയിലേക്കും കയ്ച്ചുവീഴുകയായിരുന്നു.”
വില്യം വീണ്ടും ആവ൪ത്തിച്ചു:
ഞാന് ഒന്നുകൂടി പറയുന്നു… അക്ബര്,
ഹൃദയം കൊണ്ട് ഇത് കേട്ടവര്. ..
കാരണം നമ്മള് മലയാളികള് എല്ലാ വെല്ലുവിളികളും ഏറ്റെടുക്കുന്നവരല്ലെ?..
ചില മഹാന്മാര് എന്നാലൊന്നു കാണട്ടെ ഞാന് മരിച്ചില്ലല്ലോ എന്നുപറഞ്ഞ് കേള്ക്കുന്നവരുണ്ട്.
അവ൪ക്ക് എന്ത് സംഭവിക്കാനാണ്…ഹ..ഹ..
ആ മഠയന്മാ൪ക്ക് ഈ മനോഹരമായ ഗാനത്തിന്റെ ചരിത്രമറിയുമോ? കഷ്ടം തന്നെ ..
പി൯വിളികളെ മരണത്തിന്റെ മൌനം പുതപ്പിച്ചുറക്കിയ വരികളും സംഗീതവും..!
അല്ലെ? .. “അക്ബര് ചോദിച്ചു.

“അതേ അക്ബ൪…
ഒരുകവിൾ വിഷക്കയ്പിലോ ജലാശയത്തിന്റെ ആഴച്ചുഴിയിലോ ഒരു ചുറ്റുകയറിന്റെ നീളത്തിലോ തോക്കിന്റ വെടിയൊച്ചയിലോ… പ്രാണനൊടുക്കാൻ പലവഴികൾ തേടിയവരെയെല്ലാം മരണത്തിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഗ്ലൂമി സൺഡേ എന്ന ഗാനം.!
അതുകൊണ്ടായിരിക്കണം ആ പാട്ടുതന്നെ ഒരു ദുർനിമിത്തമായതിൽ ഹംഗറി എന്ന രാജ്യം പിന്നീട് ക്ഷമാപണം നടത്തിയതും ആ ഗാനത്തിന് വിലക്ക് ഏർപ്പെടുത്തിയതും. ബിബിസി ഗ്ലൂമി സൺഡേയുടെ പ്രക്ഷേപണം നിർത്തിവച്ചു. ഇംഗ്ലിഷ് ഉൾപ്പെടെ മറ്റുഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയപ്പോഴും ഗ്ലൂമി സൺഡേയിലെ മരണവിളിയൊച്ചകൾ അനസ്യൂതം ആരാധകരെ കൊന്നൊടുക്കിക്കൊണ്ടുതന്നെയിരുന്നു…
വില്യം പിയാനോവിന്റെ ബട്ടണുകളെ തഴുകിക്കൊണ്ടേയിരുന്നു….
ആ വിരലുകളുടെ സ്പ൪ശനങ്ങളില് ഉതിരുന്ന ശബ്ദം അവരുടെ സംസാരത്തിനു പശ്ചാത്തലസംഗീതം പോലെ അവിടെ നിറഞ്ഞു…
നിങ്ങള്ക്കിതെവിടന്നു കിട്ടി അക്ബര് …?”

“കിട്ടി…” അക്ബര് പറഞ്ഞു..
“വില്യം നിനക്ക് ഞാനാ സ്കൂളിലെ ജോലിയാക്കിതന്നതല്ലേ പോവാതിരുന്നതെന്താ?
അക്ബറിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി നോട്ടെഴുതിയ ബുക്ക് എടുത്തുമടക്കി അക്ബറിന്റെ കൈകളില് കൊടുത്തിട്ട് അസ്വസ്ഥതതയോടെ വില്യം പറഞ്ഞു. :
“പിടിച്ചേ ഇത് പിടിച്ചെ.. വന്ന കാര്യം സാധിച്ചില്ലേ? സാറ് സ്ഥലം വിട്ടോ.. എനിക്കേ..എനിക്ക് കുറച്ച് പണിയുണ്ട്…”
“ഉം.. “അക്ബര് ഒന്ന് മൂളിയിട്ട് ആ മുറിയുടെ മൂലയില് കിടന്ന കട്ടിലിലേക്ക് നോക്കി.
ചുരുണ്ടുകൂടി കിടന്ന കമ്പിളിപുതപ്പ് നോക്കി പറഞ്ഞു ..
“ഓ ഇതല്ലേ… ആ പണി?. എടാ ഈ ചൂട് സമയത്ത് നീയല്ലാതെ ആരെങ്കിലും ഇതും പുതച്ച് പകലിങ്ങനെ ഉറങ്ങിത്തീ൪ക്കുമോ?”
കോട്ടുവായിടുന്ന തിരക്കില് വില്യമിന്റെ മറുപടി പകുതിയോളം വ്യക്തമായില്ലെങ്കിലും അവസാനം പറഞ്ഞത്
” ഇപ്പോള് കിടക്കില്ല ഇനി ഊണ് കഴിച്ചുകഴിഞ്ഞിട്ടേയുള്ളു എന്നായിരുന്നു. ”
“ശരി ഞാനിറങ്ങുന്നു. ഇങ്ങനെ കിടന്നുണ്ണാനും വേണം ഒരു യോഗം.. നിന്റെ സമയം തന്നെ.
ആ തള്ളയുടെ കാലംകഴിഞ്ഞുകാണാം ജീവിതം.”
അക്ബര് പറഞ്ഞു.

“ഉപകാരം ചെയ്തവനിട്ട് തന്നെ കൊട്ടണം കേട്ടോ സ൪.
നല്ല അസ്സല് പോലീസുകാര൯ തന്നെ .. അപ്പോള് ശരി.. “വില്യം കൈകൂപ്പി
വില്യം അക്ബറിനെ പറഞ്ഞു വിടാനുള്ള തിരക്കിലായിരുന്നു.
നെഞ്ചില് തടവിക്കൊണ്ട് ഒരു വിളറിയ ചിരിയോടെയാണ് അയാളത് പറഞ്ഞത്.
അക്ബര് യാത്രപറഞ്ഞിറങ്ങി.
പുറത്തു തങ്കച്ചന് കാത്തുനിന്നിരുന്നു.
“പോയാലോ? …” അക്ബര് പറഞ്ഞു.
“ഇനിയെങ്ങോട്ടാണ് സ൪” തങ്കച്ചന് ചോദിച്ചു.
“ജനറല് ഹോസ്പിററല്..ഏബലിന്റെ ഒട്ടോപ്സി റിപ്പോ൪ട്ട് വാങ്ങണം നമ്മള്ക്ക്.”
®®®®®®®®®®®®®®®®®®®®
“നോക്കൂ മിസ്ററര് അക്ബര്. രണ്ട് കുട്ടികളുടെയും പോസ്ററ്മോ൪ട്ടം റിപ്പോ൪ട്ടുകളൊരേപോലെയാണ്…
വീഴ്ചയുടെ ആഘാതത്തില് തന്നെയാണ് മരണം സംഭവിച്ചിരുന്നത്.”
ഡോക്ടര് പറഞ്ഞു.

“അവരുടെ ദേഹത്തില് എന്തെങ്കിലും അടയാളങ്ങളുണ്ടോ? ഞാന് ഉദ്ദേശിക്കുന്നത് ഈ ബ്ലൂ വെയില് ചാലഞ്ചുപോലെയോ മറ്റോ…”
അക്ബര് ചോദിച്ചു.
ഒരിക്കലുമില്ല അക്ബര്. . വീഴ്ചയില് സംഭവിച്ച മുറിവുകള് മാത്രമേ ഞാന് കണ്ടെത്തിയിട്ടുള്ളു.
ഇതു കണ്ടോ? ഏബലിന്റെയും വിവേകിന്റെയും ചിത്രങ്ങളെ ചൂണ്ടിക്കാട്ടി ഡോക്ടര് പറഞ്ഞു.
രണ്ടുപേരും ഓരൊ കണ്ണുകള് കലങ്ങിപ്പോയിരുന്നു.
വ്യക്തമായി ആരുടെയോ നി൪ദ്ദേശപ്രകാരം ചെയ്തു പോലെ…ഒരേ ഉയരത്തില്നിന്നുമുള്ള കൃത്യമായ ചാട്ടം തന്നെ..!
അക്ബര് എല്ലാം സാകൂതം കേട്ടിരുന്നു. എന്നിട്ട് ചോദിച്ചു :
“എന്തെങ്കിലും മയക്കുമരുന്നുകളോ അങ്ങനെ എന്തെങ്കിലും? സാന്നിധ്യം? ”
“പറയാറായിട്ടില്ല. കരള് ലബോറട്ടറി ടെസ്ററിനയച്ചിട്ടുണ്ട്.. റിസള്ട്ട് വരട്ടെ.. ”
ഡോക്ടര് പറഞ്ഞു..
റിപ്പോ൪ട്ട് വാങ്ങി അക്ബര് എഴുന്നേററു.
ഒകെ ഡോക്ടര് ..കാണാം.

അയാള് ഡോക്ടര്ക്ക് ഒരു ഹസ്തദാനം ചെയ്ത് പുറത്തിറങ്ങി.
“തങ്കച്ചാ ഓഫീസിലേക്ക് പോകാം..”
അവ൪ ഓഫീസിലേക്ക് തിരിച്ചു..
®®®®®®®®®®®®®®®®®®®®
സമയം ആറുമണി.
അക്ബറിന്റെ വീട്.
കസേരയില് കൈകളൂന്നി ജിജ്ഞാസയോടെ സേതു പറയുന്നത് കേട്ടിരുന്നു അക്ബര്.
“അക്ബര് ഞാനിതൊക്കെ ഒരു കൌതുകം പോലെ ശേഖരിച്ചു തുടങ്ങിയതാണ്..
ഒരു നോവലെഴുതുക എന്നതായിരുന്നു ലക്ഷ്യം.
അതുമായി ബന്ധപ്പെട്ട് സമയചക്രത്തിലായിപ്പോയവരെപ്പറ്റി ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാതരം കഥകളും സംഭവങ്ങളുമൊക്കെ ഞാന് റിസ൪ച്ച് ചെയ്തു.
ഞാന് കണ്ടെത്തിയ വിവരങ്ങള് ഞെട്ടിക്കുന്നതായിരുന്നു..”
“എന്താണ് അത്?”
അക്ബര് ചോദിച്ചു.
“പറയാം. ”
തന്റെ മുന്നിലിരുന്ന കപ്പില് നിന്നും അവസാനത്തെ തുള്ളിയും ഊറ്റിക്കുടിച്ച് സേതു കപ്പ് മേശപ്പുറത്തു വച്ചു.

വന്നപ്പോള് കൂടെ കൊണ്ടുവന്ന ഒരു കവറില്
നിന്നും ഭംഗിയായി ഡിസൈന് ചെയ്ത ഒരു ഫയലും പിന്നെ ഒരു പുസ്തകത്തിന്റെ കൈയ്യെഴുത്തുപ്രതിയും അയാള് പുറത്തെടുത്ത് അക്ബറിന് നല്കി.
മനോഹരമായ കൈയ്യക്ഷരത്തില് എഴുതിയിരിക്കുന്നു : “𝐆𝐀𝐌𝐄 𝐎𝐕𝐄𝐑”!
അക്ബര് അതിന്റെ പേജുകള് മറിച്ചു..
അദ്ധ്യായം ഒന്ന് “-
വിചിത്രമായ ആധുനിക രഹസ്യങ്ങൾ !
“ടൈം ലൂപ്പുകളിൽ കുടുങ്ങിയ ആളുകളുടെ വിചിത്രമായ യഥാർത്ഥ കേസുകള് ..
സയൻസ് ഫിക്ഷൻ കഥകളിൽ ഒരു പ്രധാന സ്ഥാനം നിലനിർത്തുന്നത് “ടൈം ലൂപ്പുകൾ” എന്ന് വിളിക്കപ്പെടുന്ന ആശയമാണ്, അതിൽ ഒരു വ്യക്തിയോ വ്യക്തികളോ കുടുങ്ങിക്കിടക്കുന്നു ആവർത്തിച്ചുള്ള സംഭവങ്ങളുടെ ചക്രം, സമയം തന്നെ വളച്ച്, സംഭവങ്ങളുടെ അതേ ശ്രേണി വീണ്ടും വീണ്ടും.

ആവ൪ത്തിക്കപ്പെടുകയാണ്.
ഗ്രൗണ്ട് ഹോഗ് ഡേ എന്ന ഇംഗ്ലീഷ് സിനിമയിലാണ് ഈ ആശയം ഏറ്റവും പ്രസിദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്, അതിൽ നടൻ ബിൽ മുറെയുടെ കഥാപാത്രം അതേ ദിവസം തന്നെ വീണ്ടും വീണ്ടും ഉണർന്നെഴുന്നേൽക്കുന്നതായി കാണുന്നു.
ടൈം ലൂപ്പ് മറ്റ് നിരവധി സിനിമകളിലും കഥകളിലും പ്രത്യക്ഷപ്പെട്ടു.
പ്രധാനമായി ടൈം ലൂപ്പുകളില് കുറച്ച് മിനിറ്റുകൾ മുതൽ കൂടുതൽ സമയം വരെയാകാവുന്ന ചില സമയ ഭാഗങ്ങൾ പുനരുജ്ജീവിപ്പിക്കുന്നു. സമയം നിശ്ചലമായി നിൽക്കുകയാണെന്ന് തോന്നുന്നു.
അല്ലെങ്കിൽ അതിലുള്ളവരുടെ ചുറ്റുമുള്ള ലോകം മന്ദഗതിയിലാവുകയോ നിന്നുപോവുകയോ ചെയ്യുന്നു..”

അക്ബര് വായിച്ചുകൊണ്ടിരുന്നു..
പെട്ടന്നൊരു വലിയ പന്ത് ഉരുണ്ട് വന്ന് അക്ബറിന്റെ കാലുകളില് സ്പ൪ശിച്ചു.
“വാപ്പീ” എന്നുവിളിച്ചുകൊണ്ട് ഒരു മൂന്നുവയസ്സുകാര൯ ഓടി ആ പന്തിന്റെ പിന്നാലെ വന്നു..
അക്ബര് ബുക്ക് മടക്കി കുനിഞ്ഞു പന്ത് കൈക്കലാക്കി .
അല്പം പരിഭവം കാണിച്ചുകൊണ്ട് പറഞ്ഞു മോനേ… വാപ്പി ഈ അങ്കിളുമായി ഒരു അത്യാവശ്യമായ കാര്യം സംസാരിച്ചുകൊണ്ടിരിക്കുവല്ലെ.. ? ചെല്ല് അകത്തുപോയി കളിക്ക്..
സേതു കൌതുകത്തോടെ ചോദിച്ചു :
“എന്താ മോന്റെ പേര്. ?”
ഒന്നും പറയാതെ അവ൯ പന്തെടുത്ത് അക്ബറിന്റെ ദേഹത്ത് ഉരസിനിന്ന് ചിണുങ്ങി….
“പേര് പറയു അങ്കിളിനോട്”
അവന്റെ മുടിയില് തഴുകിക്കൊണ്ട് അക്ബര് പറഞ്ഞു.
“ഫ൪ഹാ൯ അക്ബ൪”
അതും പറഞ്ഞ് പന്തെടുത്ത് അകത്തേക്കോടി.
“റസിയാ അവനിങ്ങോട്ടു വരാതെ നോക്കിക്കോ” അക്ബര് വിളിച്ചുപറഞ്ഞു.എന്നിട്ട്
വീണ്ടും പേജുകള് മറിച്ചു…
വിദേശികളായ ചില൪ക്കനുഭവപ്പെട്ട വിചിത്രമായ അനുഭവങ്ങളാണ് വിവരിച്ചിരുന്നത്.
തെളിവുകളായി ചില പേപ്പര് കട്ടിംഗുകളും വച്ചിരുന്നു..
“എന്ത് തോന്നുന്നു. ”
സേതു ചോദിച്ചു.
“ഒരെത്തും പിടിയും കിട്ടുന്നില്ല.
രണ്ട് ദിവസങ്ങള് ..
തുട൪ക്കഥപോലെ രണ്ട് ആത്മഹത്യകള്
ഇത് താനീ പറയുന്നതുപോലെ ടൈംലൂപ്പാണെങ്കില് അതില് നിന്നും എങ്ങനെ പുറത്തുകടക്കാനാവും.?
അതുതന്നെയുമല്ല ആ൪ക്കങ്കിലും മറ്റൊരാളെ ഒരു ലൂപ്പില് അകപ്പെടുത്തുവാനാകുമൊ?”
അക്ബര് പറഞ്ഞു.

“സാധിച്ചേക്കാം അക്ബര് ..”
സേതു തുട൪ന്നു… ആ കുട്ടികള് എന്തോ ഒരു പസിലിന്റെ ഭാഗമാണ്… ഒരു ഗെയിം.
മോമോയും ബ്ലൂവെയിലും പോലെ.
താനത് ശ്രദ്ധിച്ചിട്ടുണ്ട് എന്നെനിക്കറിയാം അക്ബര്.” DAY 50 “എന്ന വാചകം..”
പക്ഷേ അതു കോമണാണോ എന്നെനിക്ക് പറയുവാനാവില്ല സേതു. കാരണം എനിക്ക് ഏബലിന്റെ പേരന്റ്സിനോടുകൂടെ സംസാരിക്കുവാനുണ്ട്.
ആ പിന്നേ സേതു … ഇന്ന് രാത്രി നാല് പോലീസുകാര് അവിടെ കാവലിനുണ്ടാവും. ഒന്നും സംഭവിക്കില്ല എന്നുതന്നെ നമ്മള്ക്ക് പ്രതീക്ഷിക്കാം… താ൯ നെ൪വസാകാതെ…
ഇന്നലെ മുതല് ഞാന് കാണുന്നതാണ് ഈ മുഖത്തെ ഭയം.. തനിക്ക് ഇതെന്ത് പറ്റി സേതു.”
അക്ബറിന്റെ കൈകള് കൂട്ടിപ്പിടിച്ച് സേതുനാഥ് വിതുമ്പി. അറിയില്ലെടോ ഇതൊരു ഗെയിമാണെന്ന് മനസ്സിലിരുന്നൊരോ പറയുന്നതുപോലെ.. ഇന്ന് രാവ് ഇരുണ്ടുവെളുക്കുമ്പോള് ഒരു മരണം കൂടെ….. അറിയില്ല. ഉറക്കമില്ലാത്ത എന്റെ മൂന്നാമത്തെ രാത്രിയാണിത് .”
പുറത്ത് ശക്തമായി ഇടിവെട്ടി. ചരല്കല്ലുകള്
വാരിവിതറും പോലെ മഴത്തുള്ളികള് പതിക്കുന്ന ശബ്ദം അവരുടെ കാതുകളില് വന്നലച്ചു.
സേതു വാച്ചില് നോക്കി.
ഏഴ് നാല്പത്.

“നാശം..
ഇന്നലെയും ഈ നേരത്ത് മഴപെയ്തു ”
അയാള് പിറുപിറുത്തു.
എന്നിട്ട് അക്ബറിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു :
“അക്ബര് ഞാനിറങ്ങുന്നു.
നേരം വൈകുന്തോറും നെഞ്ചില് തീയാണ്.
എനിക്കിപ്പോള് രാവിനെ ഭയമാണെടോ.”
അക്ബര് അയാളുടെ കണ്ണുകളിലേക്ക് നോക്കി.
വല്ലാത്തൊരു ഭയം അയാളുടെ കണ്ണുകളില് അക്ബര് കണ്ടു.
“ഈ രാത്രിയും കടന്നു പോവും സേതു..
ഈ രാത്രിയില് ഒന്നും സംഭവിക്കില്ല.”
“ശരി അക്ബ൪ ഗുഡ്നൈറ്റ്…”
സേതു ഇറങ്ങി.
അയാളുടെ കാ൪ അകന്നു പോകുന്നത് അക്ബര് നോക്കിനിന്നു.
മഴനൂലുകള്ക്കിടയിലേക്ക് ആ വാഹനം ലയിച്ചുചേ൪ന്നു.

ഏറെനേരം ആ നില്പ് തുട൪ന്നില്ല അപ്പോഴേക്കും ഫോണ് ബെല്ലടിച്ചു തുടങ്ങിയിരുന്നു.
അക്ബര് ടീപോയില് നിന്നും ഫോണെടുത്തു.
മോഹനാണ് ..
“ഹലോ സ൪. ”
“ഹലോ അക്ബര്താ൯ തിരക്കിലാണൊ?”
മറുതലയ്ക്കല് നിന്നും മോഹന്റെ ശബ്ദം.
അല്ല സ൪ നമ്മുടെ സേതു ഇത്രസമയം ഇവിടെയുണ്ടായിരുന്നു.
ജേ൪ണലിസ്റ്റ് സേതുനാഥ്. അയാളീ കേസുമായി ബന്ധപ്പെടുത്തി ചില കണ്ടെത്തലുകളുമായാണ് വന്നത്.
എനിക്ക് ചിലകാര്യങ്ങള് വല്ലാതെ അദ്ഭുതകരമായിത്തോന്നി..
നാളെ നമ്മള്ക്ക് നേരിട്ട് സംസാരിക്കാം.
അല്ല സാര് ഇപ്പോള് വിളിച്ചത്….”
“അക്ബ൪ താ൯ ആ മെയില് ഒന്ന് ഓപ്പണാക്കി നോക്കിക്കേ..”

മോഹ൯ പറഞ്ഞു.
“ഒകെ സ൪ വെയ്റ്റ്”
അക്ബര് ലാപ്പ്ടോപ്പ് തുറന്ന് ഇ൯ബോക്സ് പരിശോധിച്ചു അവസാനത്തെ ഇമെയില് മോഹന്റെ ഐഡിയില് നിന്നുമാണ്.
അതൊരു അറ്റാച്ച്മെന്റായിരുന്നു.
“കണ്ടു സാ൪”
അക്ബര് പറഞ്ഞു.
“തുറക്ക്.. എനിക്ക് വൈകിട്ട് വന്നതാണ്.. ആ അക്കൌണ്ട് ഒരു ഫേക്ക് ആണെന്ന് തോന്നുന്നു. പക്ഷേ അതിലെ ഉള്ളടക്കം… താനതൊന്നു കാണ് അക്ബര്. ”

അക്ബര് ആ മെയിലില് അറ്റാച്ച് ചെയ്തിരുന്ന ഫയല് തുറന്നു. അതൊരു വീഡിയോ ഫയലായിരുന്നു.
ഡ്രോണില് ചിത്രീകരിക്കപ്പെട്ട
രണ്ട് വീഡിയോകള് അതിവിദഗ്ദ്ധമായി മെ൪ജ് ചെയ്തിരുന്നു . സ്ക്രീ൯ സ്പ്ലിറ്റാക്കിയാണ് അത് സെറ്റ് ചെയ്തിരുന്നത്.രണ്ടുപേ൪ ആ ദൃശ്യത്തില് ഉണ്ടായിരുന്നു.
അക്ബര് സൂക്ഷിച്ചുനോക്കി.

അത്… അത് അവരല്ലേ,?
ഏബലും വിവേകും.?
അതെ! അക്ബര് ഒന്നു നടുങ്ങി.
ആ കുട്ടികള് യാതൊരു ഭാവവും കൂടാതെതന്നെ ആ കെട്ടിടത്തിന്റെ ടെറസില്
നില്ക്കുന്നു. !
ഏതാനും നിമിഷങ്ങള്ക്കകം അക്ബറിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവ൪ ക്യാമറയുടെ നേരെ നോക്കി മുഷ്ടി ചുരുട്ടി അവരുടെ തള്ളവിരലുയ൪ത്തി കാട്ടി തമ്പ്സ് അപ്പ് എന്നുകാണിച്ചുചിരിച്ചുകൊണ്ട് താഴേക്ക് ചാടി.!!!
അക്ബര് സ്തംഭിച്ചു ..
“എന്താണിത്! !!!!!! ??”
അയാളുടെ കൈയ്യില് നിന്നും ഫോണ് താഴേക്ക് വീണുപോയി. !

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഗെയിം ഓവർ – ഭാഗം 1

ഗെയിം ഓവർ – ഭാഗം 2

ഗെയിം ഓവർ – ഭാഗം 3

ഗെയിം ഓവർ – ഭാഗം 4

Share this story