💙ഗൗരിപാർവതി 💙: ഭാഗം 39

gauriparvathi

രചന: അപ്പു അച്ചു

ഈശ്വരമഠത്തിലെ സ്ത്രികൾ ഒരു സദ്യതന്നെ ഒരുക്കിയിരുന്നു. സദ്യകണ്ട മാളു തന്റെ മുമ്പിൽ ഇരുന്ന വിച്ചൂനെ കണ്ടില്ല. ഫുൾ കോൺസെൻട്രേഷൻ ഫുഡിലാണ്. മഹിക്ക് ഇടക്ക് ഗൗരി വിഭവങ്ങൾ വിളമ്പി കൊണ്ടിരുന്നു. "ഞങ്ങളും ഇവിടെ ഉണ്ട്... ഞങ്ങൾക്കും വിളബാം. കണ്ണിൽ പിടിക്കത്തില്ലെന്നാ തോന്നുന്നേ.. " അലൻ അർത്ഥം വെച്ച് ഗൗരിയോട് പറഞ്ഞു. ഗൗരി അവനെ കൂർപ്പിച്ച് നോക്കി. " ചേച്ചി മോന് വിളമ്പി തരാല്ലോ " ഗൗരി അവന്റെ ഇലയിലേക്ക് രണ്ട് തവി ചോറും മോരും ഒഴിച്ചുകൊടുത്ത്. അലൻ കഴിച്ച് കഴിഞ്ഞതായിരുന്നു. ചുമ്മാ ഗൗരിയെ കളിയാക്കിയതാണ്. അവൻ ചോറിനേയും അവളെയും മാറി മാറി ദയനീയമായി നോക്കി. " കഴിച്ചോട്ടോ... " അവൾ അവന്റെ കവിളിൽ തട്ടി. വെല്ല കാര്യവും ഉണ്ടായിരുന്ന എന്നപോലെ എല്ലാരും അവനെ ചിരി കടിച്ചു പിടിച്ച് നോക്കി. ഇടക്ക് മഹിയുടെയും ഗൗരിയുടെയും കണ്ണുകൾ കോർത്തു. അലന്റെ ചുമയാണ് അവരെ ബോധത്തിലേക്ക് കൊണ്ടുവന്നത്.

" കുറച്ചു വെള്ളം " ഇളിച്ചുകൊണ്ട് അലൻ ഗൗരിക്ക് നേരെ ഗ്ലാസ്സ് നീട്ടി. ഗൗരി ഗ്ലാസ്സിലേക്ക് അവനെ സുക്ഷിച്ചു നോക്കികൊണ്ട് വെള്ളം ഒഴിച്ചു. ഇടക്ക് മഹി ആരുമറിയാതെ അവളുടെ വായിൽ ഒരു ഉരുള വെച്ചു കൊടുത്തു. അവൾ ചിരിച്ചുകൊണ്ട് അത് കഴിച്ചു. എന്നാൽ ഗൗരിയെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ജിത്തു ഇത് കാണുന്നുണ്ടായിരുന്നു. അവന്റെ കൈയിൽ ഇരുന്ന പപ്പടം ദേഷ്യത്തിൽ പൊടിഞ്ഞു. അവൻ കഴിക്കാതെ എഴുനേറ്റു. "എന്താ മോനേ കഴിക്കാതെ എഴുനേറ്റെ " അവിടേക്ക് വന്ന പത്മ അവനോട് ചോദിച്ചു. "വിശപ്പില്ല ആന്റി " അവൻ അതും പറഞ്ഞ് അവിടുന്ന് പോയി. ദേഷ്യത്തിൽ പോകുന്ന ജിത്തുവിനെ ആൽബി സംശയത്തോടെ നോക്കി കഴിച്ചെന്ന് വരുത്തി അവൻ ജിത്തുന്റെ പിന്നാലെ പോയി. " എന്താ അളിയാ നിന്റെ പ്രശ്നം "ആൽബി അവന്റെ തോളിൽ കൈയിട്ടു. "ഹ്മ്മ്.. " അവൻ ദേഷ്യത്തിൽ അവന്റെ കൈതള്ളി മാറ്റി ബെഡിൽ പോയി ഇരുന്നു. " ഹാ.. പറയടാ.. "

ജിത്തൂന്റെ തോളിൽ അടിച്ചു കൊണ്ട് അവൻ അവിടെ ഇരുന്നു. " എനിക്ക്... എനിക്ക്.. ഗൗരിയെ വേണം ആർക്കും വിട്ട്കൊടുക്കില്ല ഞാൻ അവളെ... അവൾ എന്റെയാ.. എന്റെ..എന്റെ.. മാത്രം... ഈ വിശ്വജിത്തിന്റെ പെണ്ണാ അവൾ.. ആരെങ്കിക്കും ഇടയിൽ വന്നാൽ കൊന്ന്... കൊന്ന് കളയും ഞാൻ അവനെ.. ആ.... " ഒരു ഭ്രാന്തനെ പോലെ അവൻ തല മുടി വലിച്ച് അലറി. അവനിലെ ക്രൂരതഉള്ളവൻ ഉണർന്നു. ആൽബി ജിത്തൂന്റെ മാറ്റം കണ്ട് അമ്പരന്നു. ശാന്തനെ പോലെയേ ജിത്തൂ എല്ലാരുടെയും മുമ്പിൽ നില്കാറുള്ളു. ഈ നാട്ടിൽ വന്നപ്പോൾ തൊട്ട് അവനിൽ ഉണ്ടായ മാറ്റാതെ കുറിച്ച് ചിന്തിക്കുവായിരുന്നു ആൽബി. എന്തിനും ദേഷ്യം. ജിത്തൂനെ കുറച്ചു നേരം തനിച്ചു വിട്ട് ആൽബി അവന്റെ റൂമിൽ പോയി. ആരും കാണാതെ തന്റെ ബാഗിൽ സൂക്ഷിച്ച വേറെ ഒരു ഫോൺ എടുത്ത് അവൻ ആരെയോ വിളിച്ചു. അവിടുന്ന് വന്ന മറുപടി കേട്ട് അവന്റെ ചുണ്ടി പുഞ്ചിരി വിരിഞ്ഞു. ഗൂഢമായ പുഞ്ചിരി. അവൻ മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ് അനു അതുവഴി വന്നത്.

"തന്റെ പേരെന്താ.. " ചിരിയോടെ അവൻ അവളോട് ചോദിച്ചു. " അനീറ്റ മാത്യു... ചേട്ടായിടെയോ.. " അവളും പുഞ്ചിരിച്ചു. "ആൽബർട്ട് " അവൻ പാന്റിന്റെ പോക്കറ്റിൽ കൈയിട്ടു. "Full name ? " അനു അവനെ തന്നേ നോക്കി നിന്നു. " ആൽബർട്ട് ജോസഫ് " "വീട്ടു പേര് ? " " എന്നാത്തിനാ കൊച്ചിന് എന്റെ വീട്ടു പേര് " ആൽബി ഒരു കുസൃതി ചിരിയോടെ ചോദിച്ചു. " ചുമ്മാ.. എന്ന ഞാൻ പോട്ടെ.. " അനു അവനോട് അനുവാദം വാങ്ങി. " മ്മ്.. " അവൻ ഒന്ന് മൂളി. അവളും അവനും പരസ്പരം തിരിഞ്ഞു നോക്കി ചിരിച്ചു. അനു പോകുന്നതും നോക്കി അവൻ പൊട്ടിചിരിച്ചു. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕💕🌿💕🌿💕🌿💕🌿💕🌿💕 🎶ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ 🎶 ട്രെയിൻ പോലെ വരിവരിയായി തോളിൽ പിടിച്ച് പോകുകയാണ് ഗായുവും കീർത്തിയും അനുവും കൂടെ മാളുവും. മാവിൻ ചുവട്ടിലേക്ക് പോകുന്നതിനൊപ്പം അവൾ പാടുന്നുമുണ്ട്.

അവരോടൊപ്പം അലനും ഗൗരിയും കാത്തുവും അമ്മുവും ഉണ്ട്. ഒരു സംരക്ഷകനെ പോലെയാണ് അലൻ. ഗൗരിയുടെ കൂടെ എപ്പോഴും അവൻ ഒരു നിഴലായി കാണും. " ചേട്ടായി .. എല്ലാം മുകളിലാ.. നീ ഒന്നും കേറ്.. "മുകളിലേക്ക് മാങ്ങയെ നോക്കി അനു അലനോട് പറഞ്ഞു. " ഒന്ന് പോയേടി.. എന്നെ കൊണ്ടൊന്നും മേലാ.. മുഴുവൻ നീറാ.. " അലൻ മരത്തിലൂടെ പോകുന്ന നീറിനെ നോക്കി കാലിലെ നീറിനെ എടുത്തുകളഞ്ഞു. " Plzzz ചേട്ടായി... നീ ഒന്ന് കേറന്നേ... പോയാൽ ഒരു നീറ് കിട്ടിയാൽ ഒരു മാങ്ങ " അനു അവന്റെ കൈയിൽ തൂങ്ങി. "ഹമ് കേറാം " അലൻ സമ്മതികൊണ്ട് മരത്തിലേക്ക് കേറാൻ തുടങ്ങി. ചാടി കേറുന്ന അവനെ അനു ഒഴികെ എല്ലാരും വായും തുറന്നു നോക്കി നിന്നു. " ഇവൻ പുലിയാട്ടാ... " അമ്മു അവനെ നോക്കി പറഞ്ഞു. " ആളെ വേണ്ടത്ര പരിചയമില്ലാന്ന് തോന്നണു. " ഞങ്ങള്ടെ നാട്ടിൽ പ്രസിദ്ധനാ ഇവൻ. തനി വാനരൻ. പത്ത് കൈയും കാലുമാ ഇവന്. പ്രസിദ്ധനായ മരം കേറൂകാരൻ കുമാരൻ ഇവന്റെ ഗുരുവായിരുന്നു.

ആധുനിക മരം കേറ്റത്തിൽ ലോക പ്രസിദ്ധമായ രണ്ട് പ്രെബന്ധങ്ങകൾ ഇവന്റെയാ.. ഈ വാനരന്റെ.. കുരങ്ങൻ . "മണിച്ചിത്രത്താഴിൽ തിലകന്റെ സ്റ്റൈലിൽ പറയുന്ന അനൂനെ എല്ലാരും കണ്ണുമിഴിച്ചു നോക്കി. അത് കേട്ട അലൻ ദേഷ്യത്തിൽ അവളുടെ തലയിലേക്ക് രണ്ടുമൂന്ന് മാങ്ങ ഒരുമിച്ച് ഇട്ടു. " കൊല്ലുവോടാ ചേട്ടായി നീ എന്നെ... തേങ്ങയും ചക്കയും പോലെയല്ല മാങ്ങ തലയിൽ വീണു മരിച്ചാൽ ഒരു ഗുമ്മില്ല.. " അവൾ തല തടവി കൊണ്ട് മുകളിലേക്ക് അവനെ നോക്കി. അവരുടെ കൂടെ കാളിയും കാർത്തിയും വരുണും മഹിയും മനുവും ഐഷുവും നീരുവും രഞ്ജുവും കൂടി. വിച്ചു മാത്രം മാളു ഉണ്ടായത് കൊണ്ട് വന്നില്ല. മൂവാണ്ടൻ മാമ്പഴവും കഴിച്ച് കളിതമാശകളിലൂടെ സമയം നീണ്ടു. കാളി ഗൗരിയോട് ചോദിക്കാൻ കണ്ണുകൊണ്ട് കാണിച്ചു. അവൾ തലയാട്ടി. " രഞ്ജുവേട്ടാ..... " രഞ്ജുവിന്റെ ഷർട്ടിൽ മാമ്പഴത്തിന്റെ ചാറും തേച്ചുകൊണ്ട് ഗൗരി ഒരു ഈണത്തിൽ വിളിച്ചു. " എന്താ ഗൗരി... ".. രഞ്ജു. "അത് വിച്ചുവേട്ടന് lover ഉണ്ടോ " ചോദിച്ചത് ഗൗരി ആണെങ്കിലും പറയുന്നത് കേൾക്കാൻ മാളുവാണ് ആഗ്രഹിച്ചത്. അവൾ അവൻ പറയുന്നത് കേൾക്കാൻ കാതുകൂർപ്പിച്ചിരുന്നു.

"എന്താ ഇപ്പൊ ഇങ്ങനെ ഒരു സംശയം " രഞ്ജു അവളെ സംശയത്തിൽ നോക്കി. "ഹാ പറ " ഗൗരി. " എനിക്ക് അറിയില്ല " രഞ്ജു അവിടെന്ന് എഴുനേൽക്കാൻ തുടങ്ങി. " പറഞ്ഞിട്ട് പോയാൽ മതി ഇവിടെ ഇരി " ഗൗരി അവന്റെ കൈപിടിച്ച് അവിടെ ഇരുത്തി. " എനിക്ക് അറിയില്ല ഗൗരി നീ അവനോട് തന്നെ ചോദിക്ക് ".രഞ്ജു ഒഴിഞ്ഞു മാറി. " പറയത്തില്ലേ... " ഗൗരി അമ്മുനേയും അവനെയും മാറി മാറി നോക്കികൊണ്ട് തലയാട്ടി. " പ..പറയാം " രഞ്ജു അവള്ടെ നോട്ടം കണ്ട് പറയാൻ സമ്മതിച്ചു. " ആ.. അങ്ങനെ വഴിക്ക് വാ " ഗൗരി അവന്റെ തലയിൽ കൊട്ടി. " അവന് ഒരു പെണ്ണിനെ ഇഷ്ട്ടമായിരുന്നു. കോളേജിൽ ഞങ്ങൾടെ കൂടെ ആയിരുന്നു അവളും. " രഞ്ജു പറഞ്ഞ് തുടങ്ങി. മാളൂന്റെ നെഞ്ചിൽ ആരോ കല്ലേടുത്ത് വെച്ചപോലെ അവൾക്ക് തോന്നി. " അവളും അവനും മുടിഞ്ഞ പ്രേമം...ഹമ്.... " രഞ്ജു ദിർക്കശ്വാസം വിട്ടു. " എന്നിട്ട്... " മാളു ഇപ്പൊ പൊട്ടും എന്നായി. " എന്നിട്ട് എന്താ അവൾ അവനെ തേച്ചിട്ടു വേറെ ഒരുത്തന്റെ കൂടെ പോയി...

അവൻ മാനസ മൈനയും പാടി. " രഞ്ജു പറഞ്ഞ് നിർത്തി. മാളൂന്റെ മുഖം ബൾബ് പോലെ പ്രകാശിച്ചു. " ആ തേപ്പുപെട്ടീടെ പേര് എന്നാ "അലൻ. "പൂജ ഷെട്ടി " " ഷട്ടിയോ " അതുവരെ മിണ്ടാതിരുന്ന കാളി വാ തുറന്നു. " ഷട്ടി അല്ലടാ ഷെട്ടി ഷെട്ടി " ഗൗരി അവന്റെ തലക്കിട്ട് ഒന്ന് കൊടുത്തു. " പക്ഷേ അവൻ തേച്ചിട്ടുപോയെന്ന് പറഞ്ഞ് കരഞ്ഞുപിടിച്ച് നടന്നട്ടില്ല.. പിന്നെ ഒരു ട്രെന്റിന് മുടിയും താടിയും വളർത്തി. പിന്നെ മാളൂനെ കാണുമ്പോൾ അവന് പഴയത് ഓർമ്മ വരും അതാണ് അവൻ ദേഷ്യപ്പെടുന്നത്. "രഞ്ജു പറഞ്ഞു നിർത്തി. മാളു അവനെ നോക്കി പുഞ്ചിരിച്ചു. മഹിയെ എല്ലായിടവും കാണിക്കാൻ എല്ലാരും കുളത്തിലേക്ക് നടന്നു. " പെങ്ങളെ കെട്ടിയ സ്ത്രിധനതുക തരുമോ അളിയാ " കാളി മഹിയുടെ തോളിൽ കൈയിട്ടു. മഹി അവനെ സംശയത്തോടെ നോക്കി. " ഞാൻ എല്ലാം അറിഞ്ഞു ഞാൻ മാത്രമല്ല എല്ലാരും. കൊച്ചു ഗള്ളൻ.. "മുമ്പിൽ പോകുന്നവരെ വിരൽ ചൂണ്ടി അവൻ പറഞ്ഞു. മഹി അവനെ നോക്കി ചിരിക്കുക മാത്രം ചെയ്‌തു. അലനെ പോലെ പെട്ടന്ന് അടുക്കുന്ന റ്റൈപ്പ് ആണ് കാളിയെന്ന് അവന് മനസിലായി. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕💕🌿💕🌿💕🌿💕🌿

എല്ലാരും കുളപ്പടവിൽ ഇരിന്നു. " ഗൗരിയേച്ചി ഒരു പാട്ട് പാട്... നല്ല മൂഡ് കേൾക്കാൻ " കീർത്തി ഗൗരിയോട് കൊഞ്ചി. "ഞാൻ ഒരു കീർത്തനം പാടാം കീർത്തനേ.... " കാളി ചാടി കീർത്തിടേ അടുത്ത് വന്നിരുന്നൂ. "വേണ്ടാ... " കീർത്തി അവനെ കൂർപ്പിച്ചു നോക്കി. എല്ലാരും അത് കണ്ട് ചിരിച്ചു. എല്ലാവരുടെയും കാര്യം എല്ലാരും അറിഞ്ഞിരുന്നു. " വേണ്ടങ്കിൽ വേണ്ടാ.. ഹ്മ്... " എല്ലാരുടെയും ചിരി കാളി പുച്ഛിച്ചു തള്ളികൊണ്ട് മുഖം തിരിച്ചിരുന്നു. അപ്പോഴാണ് വിച്ചു അവിടേക്ക് വന്നത്. അവനെകണ്ട് മാളു അവന്റെ അടുത്തേക്ക് പോയിരുന്നു പാടി. 🎶എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന് മാളു അവന്റെ നെഞ്ചിൽ ഇടിച്ച് ആക്ഷൻ കാണിച്ചുകൊണ്ട് പാടി. അവൾ കാണിക്കുന്നത് കണ്ട് അവന് അറിയാതെ വന്ന ചിരി കടിച്ചു പിടിച്ചിരുന്നു. അവൻ ഗൗരവത്തിൽ അവളുടെ കൈനെഞ്ചിൽ നിന്ന് എടുത്തു മാറ്റി. ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ തുണ്ടാണ് കണ്ടതയ്യാ - ചക്കര ത്തുണ്ടാണ് കണ്ടതയ്യാ🎶 "

എന്റെ പൊന്ന് മോളേ നീ ആ കാളരാഗം ഒന്ന് നിർത്ത് " അതുവരെ മിണ്ടാതെ ഇരുന്ന മഹി അവളോട് പറഞ്ഞു. " ഗൗരിയേച്ചി... ചേച്ചീടെ പാട്ടിനെ ഞങ്ങളുടെ ചെവി നേരെ ആക്കാൻ പറ്റു. " ഇടത്തെ ചെറുവിരല് കൊണ്ട് ചെവിയിൽ കറക്കികൊണ്ട് അനു പറഞ്ഞു. " ഇങ് വാ പെങ്ങളേ " കാളി അവന്റെ അടുത്തേക്ക് മാളൂനെ വിളിച്ചു. " പോടീ...ഞ..ഞ.. ഞാ " മാളു അനൂനെ കൊഞ്ഞണം കൊത്തികാണിച്ചുകൊണ്ട് കാളിയുടെ അടുത്ത് പോയി തോളിൽ കൂടി കൈയിട്ടിരുന്നു. ഗൗരി കുളത്തിന്റെ ഏറ്റവും താഴത്തെ പടിയിൽ വെള്ളത്തിൽ കാലിട്ടിരുന്നു.ഇടത്തെ കൈകൊണ്ട് മുടി മുന്നിലേക്ക് ഇട്ടു. അവളുടെ കാലിൽ മീനുകൾ ഇക്കളിയാക്കി. എല്ലാരും നിശബ്തതയോടെ ഗൗരിയുടെ പാട്ടിനായി കാതോർത്തു . 🎶 ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ ആരും കാണാതെ.. കാറ്റും കേൾക്കാതെ.. എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ... നീയിതു കാണാതെ പോകയോ... നീയിതു ചൂടാതെ പോകയോ ...

നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ നിന്നെ പ്രതീക്ഷിച്ചു നിന്നു.. ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ എന്നും പ്രതീക്ഷിച്ചു നിന്നു.. നീയിതു കാണാതെ പോകയോ.. നീയിതു ചൂടാതെ പോകയോ... 🎶 മഹിക്ക് അന്ന് കോളേജിൽ വെച്ച് അവൾ പാടിയത് ഓർമ്മവന്നു. അതോടൊപ്പം ഒരു പുഞ്ചിരിയും അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു. അവൾ വെള്ളത്തിൽ കൈയിട്ടു ഓളം വരുത്തി. പാട്ടിനൊപ്പം അവളുടെ കുപ്പിവളകൾ ഈണം പിടിച്ചു. 🎶 മഴയുടെ തന്ത്രികൾ മീട്ടി നിന്നാകാശം മധുരമായാർദ്രമായ് പാടി (2) അറിയാത്ത കന്യതൻ നേർക്കെഴും ഗന്ധർവ- പ്രണയത്തിൻ സംഗീതം പോലെ പുഴ പാടി തീരത്തെ മുള പാടി പൂവള്ളിക്കുടിലിലെ കുയിലുകൾ പാടി..🎶 മഴയിലൂടെ മഹിയെ മനസ്സിൽകണ്ട് ഓടിയതും അലനോട് പ്രണയത്തെ കുറിച്ച് പറഞ്ഞതും ഗൗരി ഓർത്തു. 🎶ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം (2) ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന നിനവുകളാരെയോർത്താവാം അറിയില്ലെനിക്കറിയില്ല പറയുന്നു സന്ധ്യതൻ മൗനം മൗനം (ഒരു നറുപുഷ്പമായ്..)🎶

മഹിയുടെ കണ്ണുകൾ ഗൗരിയിൽ തന്നെ കുരുങ്ങി കിടക്കുവായിരുന്നു. വെള്ളത്തിന്റെ ഓളത്തിൽ പ്രതിധ്വനിക്കുന്ന അവളുടെ വൈര്യക്കൽ മുക്കൂത്തിയിൽ അവന്റെ മിഴികൾ ഉടക്കി. മുടികൾ കാറ്റിൽ പാറി അവളുടെ മുഖത്തേക്ക് വീണുകൊണ്ടിരുന്നു. അവന്റെ കണ്ണിൽ പ്രണയം അലതല്ലി. അവന്റെ നോട്ടത്തെ താങ്ങാൻ ആവാതെ മിഴികൾ താഴ്ത്തി വെള്ളത്തിലേക്ക് വീഴുന്ന ഇലഞ്ഞിപൂവിലേക്ക് അവൾ പുഞ്ചിരിയോടെ നോട്ടമെറിഞ്ഞു. വിച്ചുവിന്റെ കണ്ണുകൾ അറിയാതെ മാളുവിലേക്ക് സഞ്ചരിച്ചു. അവൾ അവനെ നോക്കി പുച്ഛിച്ചു. അവനും തിരികെ പുച്ഛിച്ചു. കാർത്തിയുടെ കണ്ണുകൾ. ഭിത്തിയിൽ ചാരി കണ്ണുകൾ അടച്ചിരിക്കുന്ന കാത്തുവിൽ എത്തി.അവൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവന്റെ ഫോണിൽ ആ ചിത്രം പകർത്തി. കീർത്തിയെ നോക്കി ചിരിച്ചുകൊണ്ട് കാളി അവളുടെ അടുത്തേക്ക് നീങ്ങി ഇരിക്കാൻ ശ്രമിച്ചു. അവളുടെ ഒറ്റ നോട്ടത്തിൽ അവൻ ആ ശ്രമം ഉപേക്ഷിച്ചു.

രഞ്ജുവിന്റേയും അമ്മുവിന്റെയും കൈകൾ കോർത്തു. മനുവിന്റെ നെഞ്ചിൽ കുഞ്ഞുമായി ഐഷു ചാരിയിരുന്നു അവൻ അവരെ ചേർത്തുപിടിച്ചു. അങ്ങ് ചെമ്പകശ്ശേരി മനയിൽ ഭൂമി മഹിയെ ഓർത്തിരിക്കുമ്പോൾ ഇങ് ഈശ്വരമഠത്തിൽ ജിത്തു ഗൗരിയെ ഓർത്തിരുന്നു. ജിത്തു പലതും മനസ്സിൽ കണ്ടുകൊണ്ട് അവസരത്തിനായി കാത്തിരുന്നു. നേരം വൈകിയതോടെ മഹിയും മാളുവും മനയിലേക്ക് തിരികെ പോയി. പോകുന്നതിന് മുമ്പ് ആരുമില്ലാതിരുന്ന സമയം ഗൗരിയുടെ വിരിഞ്ഞ നെറ്റിയിൽ അവൻ മുത്തി. ഗൗരിയുടെ ചുണ്ടിൽ നാണത്തിൽ കുതിർന്ന പുഞ്ചിരി വിരിഞ്ഞു. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕 "ഹാ... ഓക്കേ ഡാ.. ബൈ " അവന്റെ തലയിൽ തൊട്ടു തൊട്ടില്ല എന്നപോലെ ശബ്ദമുണ്ടാക്കി ഒരു വവ്വാൽ പറന്നു പോയി. രാത്രിയിൽ ഫോൺ വിളിക്കാൻ മിറ്റത്ത് ഇറങ്ങിയ ജിത്തൂന്റെ പിന്നിൽ ആരോ ഉണ്ടെന്ന് അവന് തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ ആരും ഉണ്ടായിരുന്നില്ല.

ചുറ്റും ചീവിടിന്റെ ശബ്‌ദം മുഴങ്ങി. തന്റെ പിന്നിൽ ആരോ ഉണ്ടെന്ന് അവന് ഉറപ്പായിരുന്നു. ദേഹത്തേയ്ക്ക് എവിടെ നിന്നോ രക്തം തെറിച്ചു വീഴുന്നത് കണ്ട് പകച്ചു പോയി അവൻ. അവന്റെ മനസ്സിൽ പലതും മിന്നിമാഞ്ഞു. തന്റെ പുറകിൽ കണ്ട നിഴൽ പതിയെ മാഞ്ഞു. അവൻ പേടിച്ച് അകത്തേക്ക് കേറി പോയി. ബാൽക്കണിയിൽ ഇരുന്ന ജിത്തൂന്റെ തോളിൽ ആൽബി തൊട്ടു. "ആ...." ജിത്തു പേടിച്ച് തിരിഞ്ഞു നോക്കി. "എന്താടാ.. " ആൽബി അവന്റെ വിളറിയ മുഖം കണ്ട് സംശയത്തോടെ പിരികം ചുളിച്ചു. "ഹേയ് നത്തിങ് " ജിത്തു കൈകൊണ്ട് മുഖം തുടച്ചു. "ഹ് മ്.... " ആൽബി മൂളികൊണ്ട് അവന്റെ റൂമിൽ പോയി. 💕🌿💕 🌿💕🌿💕🌿💕 ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു.. ജിത്തു കൂടുതൽ ഗൗരിയോട് അടുക്കാൻ ശ്രമിച്ചു അതുപോലെ ഭൂമി മഹിയോടും.

പക്ഷേ ആ ശ്രമമെല്ലാം വിഫലമായി പോയി. " മഹിയേട്ടാ.. ചായ " രാവിലെ പത്രം വായിക്കുന്ന മഹിയുടെ അടുത്തേക്ക് ഭൂമി ചെന്നു. "താങ്ക്സ് " മഹി ഒരു പുഞ്ചിരിയോടെ അത് വാങ്ങി. " താൻ എന്താടോ ഒന്നും മിണ്ടാതെ നിൽക്കുന്നെ " ചായ കുടിച്ചുകൊണ്ട് മഹി അവളോട് ചോദിച്ചു. "ഭൂമി.... " താഴെ നിന്ന് രാധു അവളെ വിളിച്ചു. " ഏയ്യ്... ഞാ... ഞാൻ താഴേക്ക് ചെല്ലട്ടെ.. " ഭൂമി വെപ്രാളത്തോടെ അവിടെന്ന് നടന്നു. "ഇവൾക്ക് ഇത് എന്താ പറ്റിയത് " ഭൂമിടെ പോക്ക് കണ്ട് മഹി സ്വയം പറഞ്ഞു. " കൂടുതൽ മിണ്ടിപ്പിക്കേണ്ട... പിന്നെ അത് ഒഴിയാബാധയാക്കും പറഞ്ഞേക്കാം. " അത് വഴി വന്ന മാളു മഹിയോട് പറഞ്ഞുകൊണ്ട് പോയി. "നീ അവിടെ ഒന്ന് നിന്നെ... " പോകാൻ തുടങ്ങിയ മാളൂനെ മഹി പിടിച്ചു നിർത്തി. " നിനക്ക് എന്താ അവളോട് ഇത്ര ദേഷ്യം " മഹി അവളോട് ചൂടായി. " എനിക്ക് ഭുമിയേച്ചിയോട് ദേഷ്യമോ പിണക്കമോ ഒന്നുമില്ല.. പിന്നെ എന്റെ ഗൗരിക്ക് പാരയുണ്ടാക്കാൻ ഞാൻ സമ്മതിക്കില്ല. അതാ സൂക്ഷിക്കാൻ പറഞ്ഞത്.

"മാളു മഹിയുടെ മുഖത്ത് നോക്കി പറഞ്ഞു. "നീ കൂടുന്നുണ്ട് മാളു... എന്റെ കൈയിൽ നിന്ന് നല്ലത് കിട്ടും " മഹി വലതുകൈപ്പത്തി ഉയർത്തി അടിക്കുന്ന പോലെ കാണിച്ചു. " പിന്നെ എന്തിനാ ഏട്ടൻ ഒന്ന് മിണ്ടുമ്പോൾ ഭൂമിയേച്ചി വെപ്രാളപ്പെട്ട് പോയെ... ആദ്യം കണ്ണുതുറന്ന് നോക്ക് എന്റെ ഏട്ടാ..." മാളു അവന്റെ ചായ വാങ്ങി കുടിച്ച് ഗ്ലാസ്സ് കൈയിൽ വെച്ചുകൊടുത്തു. " ചെറിയവർ പറയും ചെറിയ നെല്ലിക്ക.. ആദ്യം കൈക്കും ചിലപ്പോ മധുരിക്കും. " മാളു അതുംപറഞ്ഞ് പോയി. " ഏയ്യ് ഭൂമിക്ക് അങ്ങനെ ഒന്നും കാണില്ല.. ആ വട്ടിന് ഒരുപണിയും ഇല്ല "മാളു പറഞ്ഞിട്ട് പോയതിനെ കുറിച്ച് ആലോചിക്കുവായിരുന്നു മഹി. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿 " നിനക്ക് മതിയായില്ലേ.. ഭൂമി. നടന്നതെല്ലാം ഇനിയും ആവർത്തിക്കുവാനാണോ നീ.. നിന്റെ ആഗ്രഹം നടക്കില്ല ഭൂമി..

ഇന്ദ്രൻ എന്നും ദേവിടെ മാത്രമായിരിക്കും. " സർപ്പഗന്ധിടെ ചോട്ടിൽ ഇരുന്ന നാഗയക്ഷി പറഞ്ഞു. യക്ഷിക്ക് മീതെ സർപ്പഗന്ധി പൊഴിയുന്നുണ്ടായിയുന്നു. അടച്ചിട്ടിരിക്കുന്ന മുറിയിൽ ജനാലകൾ വലിച്ച് തുറന്നുകൊണ്ട് കാറ്റ് ആഞ്ഞുവീശി. ചുമപ്പും പട്ടും നിറത്തിലെ കർട്ടനുകൾ കാറ്റത്തു ആടികൊണ്ടിരുന്നു. മേശയുടെ പുറത്ത് ഇരുന്ന ഡയറിയുടെ താളുകൾ മറിഞ്ഞു. ❣️ദേവന്റെ മാത്രം ദേവി.... ❣️ പൊടികളെ മായിച്ചുകൊണ്ട് ആ വരികൾ തെളിഞ്ഞു. അവിടെ ഇരുന്ന വീണയിൽ സമാജവരാഗമന ഹിന്ദോളം രാഗത്തിൽ സംഗീതം ഉയർന്നു. ചിലങ്കയിലെ മണികൾ കിലുങ്ങി. മൺകുടത്തിൽ ഇരുന്ന മയിൽപ്പീലികൾ കാറ്റത്ത് ആടി. അവിടെ ചെമ്പകപൂവിന്റെ മാസ്മരിക ഗന്ധം നിറന്നു അതോടൊപ്പം മര പൊത്തിൽ ഇരുന്ന ഇന്ദ്രനീലകല്ല് മോതിരത്തിന്റെ തിളക്കം വർധിച്ചു. 🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿💕🌿 " ദേവേട്ടാ.. ഞാൻ ഇപ്പൊ വിളിക്കാവേ.. "

കാവിലേക്ക് നോക്കി മഹിയോട് സംസാരിക്കുവായിരുന്ന ഗൗരി പെട്ടന്ന് വീണയുടെ ശബ്ദം കേട്ട് ഫോൺ വെച്ചു. ഫോൺ ടേബിളിൽ വെച്ച് അവൾ വേഗത്തിൽ നടന്നു. നടപ്പ് മാറി അവൾ ഓടി. "ഏട്ടാ.. ഇവിടെ ആരെങ്കിലും വീണ വായിച്ചോ... " ഓടുന്നതിന്റെ ഇടയിൽ എതിരെ വന്ന കാർത്തിയോട് അവൾ ചോദിച്ചു. "ഇല്ല... ഇവിടെ നീയല്ലേ വായിക്കൂ..., " കാർത്തി ഫോണിൽ നിന്ന് തലഉയർത്തി അവളെ നോക്കി. "അല്ല ഞാൻ ഇപ്പോ കേട്ടു.... " ഗൗരി. "പോടീ ഇവിടെ ആരും വായിച്ചില്ല... ഞാൻ കേട്ടില്ലല്ലോ... " കാർത്തി അവളെ പിരികം ചുളിച്ചു നോക്കി. പിന്നെയും വീണയുടെ ശബ്‌ദം കേട്ടതും അവൻ പറയുന്നത് കേൾക്കാതെ... അവൾ ഓടി ആ മുറിക്ക് മുമ്പിൽ വന്നു. അത് അവൾ തുറക്കാൻ ശ്രമിച്ചു. പക്ഷേ പുട്ടിയിരിക്കുവായിരുന്നു. അവൾ നിരാശയോടെ തിരികെ പടികൾ ഇറങ്ങി. അവൾക്ക് മാത്രമേ അത് കേൾക്കാൻ കഴിഞ്ഞുള്ളു. മുറിയിൽ വന്ന് അവൾ ജനൽ തടിയിൽ പിടിച്ച് കാവിലേക്ക് നോക്കി നിന്നു. വീണയുടെ ശബ്‌ദം മസ്സിൽ വരുമ്പോൾ അവളുടെ തലയിൽ മിന്നൽ പോലെ പലതും വന്നു മറഞ്ഞു. ഒരു തുള്ളി കണ്ണുനീർ അറിയാതെ അവളുടെ കണ്ണിൽ നിന്ന് ഉതിർന്നു വീണു.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story