ഗീതാർജ്ജുനം: ഭാഗം 11

Geetharjunam

എഴുത്തുകാരി: ധ്വനി

വല്ലാത്തൊരു അനുഭൂതി ഗീതുവിനു ചുറ്റുംവന്നു പൊതിയുന്നപോലെ തോന്നി.. എപ്പോൾ മുതലാണ് ഞാൻ അയാളെ സ്നേഹിച്ചു തുടങ്ങിയത് ആദ്യത്തെ കണ്ടുമുട്ടൽ തന്നെ ഒരു വീഴ്ചയിൽ നിന്നായിരുന്നു പക്ഷെ ആ വീഴ്ചക്ക് ശേഷം മുഖമുയർത്തി നോക്കിയപ്പോൾ തന്നെ ആ കണ്ണുകളിൽ എനിക്കെന്നെ തന്നെ നഷ്ടപെടുംപോലെ തോന്നി.. വല്ലാത്തൊരു കാന്തിക ശക്തി എനിക്കാ കണ്ണുകളിൽ തോന്നി എന്റെ ഹൃദയത്തിന്റെ ആഴത്തിലേക്ക് ആ നോട്ടം ചെന്നെത്തും പോലെ. ആ കണ്ണുകളും ആ നോട്ടവും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.. പിന്നീട് എനിക്ക് ഭാരമുള്ള ജോലി തന്ന് എന്നെ കഷ്ടപെടുത്തിയപ്പോഴും ഓരോ തവണ പാരവെക്കുന്നതും ഞാൻ ആസ്വദിച്ചിരുന്നു പക്ഷെ അന്ന് കഷ്ടപ്പെട്ട് ചെയ്ത വർക്ക്‌ ഒരു വിലയും ഇല്ലാതെ കളഞ്ഞപ്പോൾ എന്റെ മനസ് നീറി.. പക്ഷെ ആക്‌സിഡന്റ് ആയെന്നു കേട്ട നിമിഷം അതുവരെ ഉണ്ടായിരുന്ന എല്ലാ സങ്കടവും ദേഷ്യവും വാശിയും എല്ലാം എങ്ങോ പോയിമറഞ്ഞു ആ നിമിഷം മുതൽ അർജുനോടുള്ള സ്നേഹം എന്റെയുള്ളിൽ ഉടലെടുത്തു .എന്നെ കാണുമ്പോൾ ആ കണ്ണുകൾ തിളങ്ങുന്നതും എനിക്കായി മാത്രം ആ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയുമെല്ലാം എന്റെ ഹൃദയത്തെ അത്രയേറെ സ്പർശിച്ചിരുന്നു..

എല്ലാം ഓർത്തപ്പോൾ അവളുടെ ചുണ്ടിലും ഒരുചിരി വിരിഞ്ഞു. പക്ഷെ ഈ ഉത്തരത്തിലേക്ക് എത്തി ചേരാൻ എനിക്ക് ഇത്രയും സമയം വേണ്ടിവന്നു.. ഇന്ന് മഞ്ജുവിനോടും അനുവിനോടും സ്നേഹത്തോടെ സംസാരിച്ചപ്പോൾ എന്നെ മനഃപൂർവം അവഗണിച്ചു.. ആ ചെറിയൊരു അവഗണ എന്നെ വല്ലാണ്ട് തളർത്തി എത്രയൊക്കെ നിയന്ത്രിച്ചിട്ടും അടക്കിപിടിക്കാൻ എനിക്ക് കഴിയുന്നില്ല.. മുന്നിൽ കാണുന്ന ഓരോ നിമിഷവും ആ സ്നേഹം എന്റെ ഉള്ളിൽ അലയടിക്കുന്നുണ്ട്..പക്ഷെ അവന്റെ അവഗണ ഓർത്തപ്പോൾ അറിയാതെ രണ്ടുതുള്ളി കണ്ണുനീർ ഗീതുവിന്റെ കൺകോണിൽ ഇടംപിടിച്ചു. അർജുനെ താൻ പ്രണയിക്കുന്നു എന്ന തിരിച്ചറിവിൽ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു ഗീതു എണീറ്റു "എന്താ ഗീതു കണ്ണുനിറഞ്ഞിരിക്കുന്നെ എന്ത്പറ്റി " അവളുടെ നിറഞ്ഞകണ്ണുകൾ കണ്ടപ്പോൾ വേവലാതിയോടെ രാഹുൽ ചോദിച്ചു. "ഹേയ് ഒന്നുല്ല രാഹുലേട്ടാ മീറ്റിംഗ് തുടങ്ങാൻ പോവല്ലേ അതും സർ നു അത്ര ഇമ്പോര്ടന്റ്റ്‌ ആയ വർക്ക്‌ പ്രസന്റേഷൻ.. തയ്യാറാക്കിയതോ ഈ ഞാൻ.. എല്ലാംകൂടി ഓർത്തപ്പോൾ വല്ലാത്ത ടെൻഷൻ അതുകൊണ്ടാ.." ഗീതു രാഹുലിനോടായി പറഞ്ഞു "ഓഹ് അതാണോ കാര്യം താൻ വിഷമിക്കാതെടോ എല്ലാം ശരിയാവും സ്വന്തം കഴിവിൽ വിശ്വസിക്കു...

"ഗീതുവിന്റെ തോളിൽ തട്ടിക്കൊണ്ടു രാഹുൽ പറഞ്ഞു പക്ഷെ ഈ കാഴ്ച കണ്ടുകൊണ്ടാണ് അർജുൻ പുറത്തേക്ക് വന്നത് അവന്റെ പിന്നിലായി ഗായത്രിയും പെട്ടെന്ന് അർജുൻ നിശ്ചലനായപ്പോൾ ഗായത്രിയും അവിടെനിന്നു അവന്റെ കണ്ണുകൾ ചുമക്കുന്നതും അവൻ മുഷ്ടി ചുരുട്ടി ദേഷ്യം അടക്കിപിടിക്കുന്നതും അവളുടെ കണ്ണിൽ പെട്ടു കാരണം എന്തെന്നറിയാൻ അർജുന്റെ കണ്ണുകളെ പിന്തുടർന്നപ്പോൾ ഗീതുവിന്റെ തോളിൽ കയ്യ് വെച്ചു നിൽക്കുന്ന രാഹുലിനേയും അവൾ കണ്ടു അതാണ്‌ അർജുന്റെ ദേഷ്യത്തിന് പിന്നിലെ കാരണം ഗായത്രിക്ക് മനസിലായി കിട്ടിയ അവസരം മുതലാക്കാൻ തന്നെ അവൾ തീരുമാനിച്ചു.. "ആഹ് സർ അത് നോക്കി നിൽക്കുവാണോ അതിപ്പോൾ ഇവിടെ സ്ഥിരമാ ഇപ്പോൾ ഇത്രേയുമല്ലേ സംഭവിച്ചൊള്ളു സർ ഇല്ലാതിരുന്ന സമയത്ത് ഇതിലും ക്ലോസ് ആയിട്ടായിരുന്നു രണ്ടുപേരുടെയും ഇടപെടൽ ഒരുമിച്ച് കൈകോർത്തു നടക്കലും കെട്ടിപിടിത്തവും ഒക്കെ ഉണ്ടായിരുന്നു സർ ഇല്ലാത്തത്കൊണ്ട് നാഥനില്ലാ കളരി പോലെയായിരുന്നു ഓഫീസ് കിട്ടിയ അവസരം രണ്ടുപേരും നന്നായി ഉപയോഗിച്ചു

അതുമാത്രമല്ല ... ബാക്കി സർ നോട്‌ പറയാൻ തന്നെ എനിക്ക് ബുദ്ധിമുട്ടാണ് സ്റ്റോപ്പ്‌ ഇറ്റ് കയ്യുയർത്തി ഗായത്രിയെ തടഞ്ഞുകൊണ്ട് ഗീതികയോട് ആ പ്രസന്റേഷൻ റിപ്പോർട്ട്‌ എടുത്തുകൊണ്ട് ക്യാബിനിലേക്ക് വരാൻ പറയ്യ് എന്നുപറഞ്ഞു അർജുൻ ക്യാബിനിലേക്ക് കയറിപ്പോയി.. അവിടെ ചെന്നു മുന്നിൽ കിടന്ന ചെയർ തള്ളിമറിച്ചു അർജുൻ അവന്റെ സീറ്റിലേക്ക് ഇരുന്നു.. ഗായത്രി പറഞ്ഞ വാക്കുകൾ അവന്റെ ഉള്ളിൽ ആഴത്തിലുള്ള ഒരു മുറിവ് സൃഷ്ടിച്ചിരുന്നു തലക്ക് ഭാരം തോന്നുംപോലെ അവനുതോന്നി അന്ന് ഹോസ്പിറ്റലിൽ വെച്ച് തനിക്കായി ഗീതു പൊഴിച്ച കണ്ണുനീർ പോലും കള്ളത്തരം ആണെന്ന് അവനുതോന്നി അതെ സമയം അന്ന് അവളുടെ കണ്ണിൽ കണ്ട നീർമുത്തുകൾ തന്നോടുള്ള നിസ്വാർത്ഥ സ്നേഹത്തിന്റെ അടയാളം ആണെന്ന് അവന്റെ മനസു പറഞ്ഞു കൊണ്ടിരുന്നു..ഇതുവരെ ഉണ്ടായ കാര്യങ്ങളത്രെയും അർജുന്റെ മനസ്സിൽ ഒരു തിരമാല പോലെ അലയടിച്ചുകൊണ്ടിരുന്നു അന്ന് അവൾ രാഹുലിനോടൊപ്പം പോയതും ആക്‌സിഡന്റ് നു മുന്നേ അവരെ ഒന്നിച്ചുകണ്ടതും ഗായത്രിയുടെ വാക്കുകളും എല്ലാം.. അതെ സമയം അന്ന് ആശുപത്രിയിൽ വെച്ചുണ്ടായ സംഭവവും.. എന്താണ് സത്യം എന്നറിയാതെ അവൻ ഉഴറി..

ഗായത്രി പറഞ്ഞതൊന്നും സത്യമാവില്ല ഗീതു അങ്ങനെ ചെയ്യില്ല എന്നു മനസ് മന്ത്രിച്ചുകൊണ്ടേയിരുന്നു.. പക്ഷെ ഇതുവരെ ഉണ്ടായ സംഭവങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ ഗീതു ഒരേ സമയം രാഹുലിനെയും തന്നെയും സ്നേഹിക്കുന്നുവോ എന്നുപോലും അവൻ ചിന്തിച്ചു. ഗായത്രിയുടെ വാക്കുകൾ അർജുനെ ആകെ ഉലച്ചിരുന്നു.. ഗായത്രിയുടെ നിർദേശപ്രകാരം ഗീതു പ്രേസേന്റ്റേഷനും ആയി അർജുന്റെ അടുത്തേക്ക് ചെന്നു അനുവാദം ചോദിച്ചു അകത്തു കയറിയപ്പോൾ കണ്ടു ടേബിളിൽ കയ്യൂന്നി തലക്ക് കൈകൊടുത്തു ഇരിക്കുന്ന അർജുനെ " സർ... അവൾ പതിയെ വിളിച്ചു പക്ഷെ ആ നോട്ടം കണ്ടവൾ ഒരുനിമിഷം പതറി അവൾക്ക് പേടിതോന്നി പോയി അവന്റെ ആ നോട്ടത്തിൽ അവൾ വിറച്ചുകൊണ്ട് ഫയൽ അവനായി നീട്ടി ഒട്ടും മയമില്ലാതെ അവൻ അത് തട്ടിപറിച്ചുവാങ്ങി അത് തുറന്ന് നോക്കിയതും അർജുൻ കണ്ണുകളിലെ ഭാവം ഗീതുവിന്‌ തിരിച്ചറിയാനായില്ല മുമ്പത്തേക്കാൾ അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകുന്നത് അവൾ കണ്ടു ഞരമ്പുകൾ തെളിഞ്ഞുവരും വിധം അവന്റെ മുഖം ആകെ ചുമന്നു ക്രോധം നിറഞ്ഞ കണ്ണുകളുമായി അവൻ ഗീതുവിനെ നോക്കി എന്താണീ ഭാവമാറ്റത്തിന്റെ കാരണം എന്നവൾക്ക് മനസിലായില്ല അവൾ സംശയത്തോടെ അവനെ തന്നെ നോക്കിനിന്നു അതിനുമറുപടി എന്നോണം അർജുൻ ആ ഫയൽ അവൾക്ക് നേരെ എറിഞ്ഞുകൊടുത്തു അത് കയ്യിലെടുത്തു നോക്കിയപ്പോൾ ഗീതുവിനും ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ അവസ്ഥ ആയിപോയി..

ആ പ്രസന്റേഷൻ റിപ്പോർട്ടിനു പകരം വേറെ കുറച്ച് പേപ്പേഴ്സ് ആയിരുന്നു അതിൽ.. മുഴുവനും കളർപെൻസിൽ കൊണ്ട് ചിത്രം വരച്ചും കുത്തിവരച്ച രീതിയിൽ ഉള്ള പേപ്പേഴ്സ് അർജുന്റെ ആദ്യത്തെ വർക്ക്‌ ആണ് അതെന്നും അതിന് എത്രയേറെ പ്രാധാന്യം ഉണ്ടെന്നും അവൾക്കറിയാമായിരുന്നു.. താൻ തയ്യാറാക്കിയ ആ പ്രസന്റേഷൻ അത് തന്റെ കയ്യിൽനിന്നും നഷ്ടപ്പെട്ടിരിക്കുന്നു പക്ഷെ എങ്ങനെ?? ഇന്ന് രാവിലെക്കൂടി അത് ഞാൻ നോക്കിയതാണല്ലോ.. അവൾ എന്ത് പറയണമെന്നറിയാതെ പകച്ചുനിന്നു.. അർജുന്റെ നോട്ടവും ദേഷ്യവുമെല്ലാം അതിന്റെ കൊടുമുടിയിൽ എത്തിനിൽക്കുകയാണെന്ന് അവൾക്ക് മനസിലായി അവൻ അടുത്തേക്ക് വരുംതോറും അവൾ പിന്നോട്ട് ചുവടുവെച്ചു ദേഷ്യം സഹിക്കാനാവാതെ ടേബിളിൽ ഇരുന്ന സാധനങ്ങളെല്ലാം അവൻ തട്ടി താഴെയിട്ടു.. നിനക്ക് തമാശ കളിക്കാൻ ഇതേ കിട്ടിയുള്ളൂ അല്ലെ??ഇത് എനിക്കെത്ര പ്രാധാന്യം ഉള്ളതാണെന്ന് നിനക്കറിയുമോ.. ഇതിനു ഞാൻ കൊടുക്കുന്ന വില... നീ എന്താ ഈ ചെയ്ത് വെച്ചിരിക്കുന്നേ ഞാൻ നിന്നോട് ചെയ്യാൻ ആവശ്യപ്പെട്ട പ്രസന്റേഷൻ എവിടെ ഇപ്പോൾ ഈ നിമിഷം എനിക്കത് കിട്ടണം.. നീ അത് എന്ത് ചെയ്തു?? ഈ കുത്തിവരച്ചുവെച്ചതൊക്കെ ആരാ എന്തായിരുന്നു നിന്റെ ലക്ഷ്യം എന്നോട് പകരം വീട്ടുകയായിരുന്നോ??? അർജുൻ ദേഷ്യംകൊണ്ട് വിറച്ചു നിന്ന് അലറുകയായിരുന്നു.. അർജുന്റെ ആ രൂപം ഗീതുവിന്‌ പരിചിതമല്ലായിരുന്നു അവൾ പേടികൊണ്ട് വിറച്ചു..

ശബ്ദം പോലും പുറത്ത് വരാത്ത അവസ്ഥ.. നടുങ്ങിനിന്ന അവളുടെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് അർജുൻ വീണ്ടും ചോദിച്ചു ശബ്ദം കേട്ട് ഗായത്രി ക്യാബിനിലേക്ക് കേറി വന്നു വിളറിവെളുത്ത് പേടിച് കരയാറായി നിൽക്കുന്ന ഗീതുവിനെയും ദേഷ്യംകൊണ്ട് വിറച്ചുനിക്കുന്ന അർജുനെയും കണ്ടപ്പോൾ അവളുടെ സന്തോഷം ഇരട്ടിച്ചു.. വിജയീഭാവത്തോടെ അവൾ അവർക്കരികിലേക്ക് നടന്നടുത്തു പതിയെ അർജുൻറെ തോളിൽ കൈവെച്ചു അവനെ ചെയറിലേക്ക് ഇരുത്തി അവളെ കണ്ടതും ഗായത്രിയോട് അവൻ കാര്യങ്ങളൊക്കെ പറഞ്ഞു " അന്ന് ഞാൻ ഫയൽ തന്നപ്പോൾ ഇത് കൊളമാക്കി തരാമെന്ന് നീ പറയുന്നത് ഞാൻ കേട്ടു അത് വെറുതെ ആണെന്നാ ഞാൻ കരുതിയത് സർ അന്ന് നീ ചെയ്ത വർക്ക്‌ കളഞ്ഞതിനു നീ പകരം വീട്ടിയതാണോ ഗീതു "അവളോടായി ഗായത്രി ചോദിച്ചു "എന്താ പറഞ്ഞത് കൊളമാക്കി തരുമെന്ന് പറഞ്ഞെന്നോ "അർജുൻ സംശയത്തോടെ ഗായത്രിയെ നോക്കി "അതെ സർ അന്ന് ഞാൻ ഫയൽ ഇവളെ ഏൽപ്പിച്ചു പോകാൻ നേരം ഇതുകൊളമാക്കി തരാമെന്നിവൾ പറയുന്നത് ഞാൻ കേട്ടിരുന്നു അവൾ അത് വെറുതെ പറഞ്ഞെന്ന ഞാൻ ഓർത്തത് പക്ഷെ ഈ രീതിയിൽ സർ നോട്‌ പ്രതികാരം വീട്ടാൻ ആണെന്ന് ഞാൻ അറിഞ്ഞില്ല " ഗായത്രി നിഷ്കളങ്കതയോടെ പറഞ്ഞു അത് കേട്ടതും അർജുൻ ഗീതുവിന്‌ നേരെ തിരിഞ്ഞു

"ഇത്രയുംനേരം നിനക്ക് എന്തെങ്കിലും തെറ്റ് സംഭവിച്ചതാവാം എന്നു ഞാൻ കരുതി പക്ഷെ ഇപ്പോൾ ഗായത്രി പറഞ്ഞത് കേട്ടപ്പോൾ അത് അങ്ങനെ അല്ലെന്ന് മനസിലായി ഗായത്രി പറഞ്ഞത് സത്യമാണോ എനിക്ക് നിന്നിൽ നിന്ന് തന്നെ ആ ഉത്തരം കിട്ടണം "സാർ.... ഞാൻ അങ്ങനെയല്ല..... അങ്ങനെ പറഞ്ഞതല്ല.... അത് ഇത്..... ഇമ്പോർട്ടന്റെ ആണെന്നറിഞ്ഞപ്പോൾ ഞാൻ...... വിക്കി വിക്കി ഗീതു പറഞ്ഞു തൊണ്ടയിൽ ഒരു ഗദ്ഗദം വന്നു അവൾക്ക് ബാക്കി പറയാൻപോലും സാധിച്ചില്ല "വേറൊന്നും എനിക്ക് കേൾക്കണ്ട ഗീതിക മേനോൻ ഗായത്രി പറഞ്ഞത് സത്യമാണോ അല്ലയോ അത് മാത്രമാണ് ഞാൻ ചോദിച്ചത് say YES OR NO???? "yes വിറച്ചുകൊണ്ട് ഗീതു പറഞ്ഞതും ഒരൊറ്റയടിയിൽ ഗീതു നിലംപതിച്ചു വീഴ്ചയിൽ ഫ്ലവർ വേസ് താഴെവീണു പൊട്ടി ഗീതു കണ്ണുയർത്തി നോക്കിയപ്പോൾ തന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന അർജുനെയാണവൾ കണ്ടത്. അവളുടെ കണ്ണുകൾ നിറഞ്ഞുതൂവി അടിയുടെ വേദനയിൽ തലചുറ്റുംപോലെ തോന്നി ചുണ്ടുപൊട്ടി ചോര പൊടിഞ്ഞു കണ്ണുനീർ അതിൽവീണു പക്ഷെ ആ അടിയുടെ ആഘാതത്തെക്കാൾ അവളുടെ നെഞ്ചുനീറിയത് ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ ആണല്ലോ അതെന്നോർത്തായിരുന്നു.. ഓരോ നിമിഷവും അവൾ ഇല്ലാതാവും പോലെ തോന്നി തന്റെ പ്രിയപെട്ടവനിൽ നിന്നും അറപ്പോടെയും വെറുപ്പോടെയും ഉള്ള ആ നോട്ടം നേരിടാനാവാതെ അവൾ തലകുനിച്ചു ആ വെറുംനിലത്ത് ഇരുന്നു..

ശബ്ദം കേട്ടു ഓടിയെത്തിയ കാർത്തിയും അഭിയും അനുവും മഞ്ജുവും കണ്ടത് നിലത്തിരുന്ന് കരയുന്ന ഗീതുവിനെയാണ് അനുവും മഞ്ജുവും കൂടി അവളെ താങ്ങി എഴുന്നേൽപ്പിച്ചു.. കാർത്തി ഗീതുവിന്റെ അടുത്തേക്ക് ചെന്നു അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകളും അടികൊണ്ട കവിളിലെ പാടും ചുണ്ട്പൊട്ടി ചോരപൊടിഞ്ഞതും കണ്ടതും കാർത്തിക്ക് സഹിക്കാനായില്ല എന്താമോളെ എന്നവൻ ചോദിച്ചതും പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഏട്ടാ എന്നുവിളിച്ചവൾ അവന്റെ നെഞ്ചിലേക്ക് വീണു.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഞാൻ അറിഞ്ഞിട്ടില്ല എന്നൊക്കെ കരച്ചിലിനിടയിൽ അവൾ വിതുമ്പുന്നുണ്ടായിരുന്നു കാർത്തിയുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.. അവൻ അവളെ തന്നിൽനിന്ന് അടർത്തിമാറ്റി മുഖം കഴുകി കോൺഫറൻസ് റൂമിലേക്ക് വരാൻ പറഞ്ഞു. "വേണ്ടാ കോൺഫറൻസ് റൂമിലേക്ക് വന്നിട്ടെന്തിനാ എന്റെ എല്ലാ സ്വപ്നങ്ങളും... എന്റെ ആദ്യത്തെ ചുവട്‌വെയ്പ്പ് പോലും തകർത്തില്ലേ ഇനി എന്തിനാ... നിന്നെ ആ പരിസരത്തു കണ്ടുപോകരുത് " അർജുൻ ദേഷ്യത്തോടെ ഗീതുവിനോടായി പറഞ്ഞു നിർത്തിയതും കാർത്തി അവനെ നോക്കി "ശരി നീ അങ്ങോട്ട് വരണ്ട കാന്റീനിൽ പോയിരുന്നോ മീറ്റിംഗ് കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാം എന്നു പറഞ്ഞു..

മഞ്ജുവിനോടും അനുവിനോടും കോൺഫറൻസ് ഹാളിലേക്ക് പൊയ്ക്കോളാനും പറഞ്ഞു കാർത്തി അർജുന് നേരെ തിരിഞ്ഞു അവർ ഗീതുവിനെ ക്യാന്റീനിലാക്കി വിഷമിക്കാതെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു ശേഷം കോൺഫറൻസ് റൂമിലേക്ക് പോയി കാർത്തി ഗായത്രിയോടും അങ്ങോട്ട് പോവാൻ ആവശ്യപ്പെട്ടു.. ഒടുക്കം അർജുന്റെ ക്യാബിനിൽ അഭിയും കാർത്തിയും അർജുനും മാത്രമായി "അർജുൻ എന്താ നീ കാണിച്ചത് അവളെ അടിച്ചത് എന്തിനാ ആ പാവം എന്ത് തെറ്റാ ചെയ്തേ "കാർത്തി അവന്റെ ദേഷ്യം അടക്കിപ്പിടിച്ചു ചോദിച്ചു "ഹോ നീ ഇപ്പോൾ അവളുടെ സൈഡ് ആയോ മഞ്ജിമയെ വളക്കാൻ ആയി പെങ്ങളായിട്ട് അവളെ അങ്ങ് ഏറ്റെടുത്തേക്കുവല്ലേ അതുകൊണ്ടാവുമല്ലേ ഇന്നലെകണ്ട അവൾക്ക് വേണ്ടി എന്നോട് തട്ടി കയറുന്നത് " അർജുനും വിട്ടുകൊടുക്കാൻ തയ്യാറായില്ല "അവളെ ഞാൻ പെങ്ങളായി ഏറ്റെടുത്തു ശരിയാ എനിക്ക് ജനിക്കാതെ പോയ എന്റെ കൂടപ്പിറപ്പ് ആയ ഞാൻ അവളെ കാണുന്നത്.. പക്ഷെ അത് നീ പറഞ്ഞപോലെ മഞ്ജുവിനെ വളക്കാൻ വേണ്ടി മാത്രം ഏറ്റെടുത്തതല്ല.. പിന്നെ അവൾക്ക് വേണ്ടി നിന്നോട് വാദിക്കുന്നത് അത് ന്യായം അവളുടെ ഭാഗത്ത്‌ ആണെന്ന് ആരെക്കാളും നന്നായി എനിക്കറിയാവുന്നതുകൊണ്ടാ.... "

" ഓഹ് ഒന്ന് നിർത്തുന്നുണ്ടോ അവന്റെ ഒരു ഗീതുപുരാണം... മനുഷ്യനിവിടെ എല്ലാം നഷ്ടപെട്ട് നിക്കുവാ എന്റെ ബിസിനെസ്സിലേക്ക് ഉള്ള ആദ്യത്തെ ചുവട്‌വെയ്പ്പാ വർമ്മ ഡിസൈൻസും ആയുള്ള ആ പ്രൊജക്റ്റ്‌ ബാക്കി എല്ലാം ശരിയായി ആ പ്രസന്റേഷൻ കൂടി അവർക്ക് ഇമ്പ്രെസ്സ്ഡ് ആയാൽ ഇനിയുള്ള അവരുടെ എല്ലാ ബിസിനസ്‌ സംരംഭം ആയി ഒരു കയ്യൊപ്പ് ചാർത്താൻ എനിക്ക് സാധിച്ചേനെ പക്ഷെ എല്ലാം തകത്തുകളഞ്ഞില്ലേ അവൾ അച്ഛന്റെ മുഖത്തു ഞാൻ ഇനി എങ്ങനെ നോക്കും?? അർജുൻ നിരാശ കലർന്ന സ്വരത്തിൽ പറഞ്ഞു "നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല അർജുൻ എല്ലാം സേഫ് ആണ് പിന്നെ ഇപ്പോൾ നീ ഗീതുവിനോട് ചെയ്തത് ഒട്ടും ശരിയായില്ല.. അതും അവൾ ചെയ്യാത്ത തെറ്റിന്.. അഭി നീ ഇവനെയും കൂട്ടികൊണ്ട് കോൺഫറൻസ് ഹാളിലേക്ക് ചെല്ല് 10മിനുറ്റിനുള്ളിൽ പ്രസന്റേഷൻ റിപ്പോർട്ടും ആയി ഞാൻ അവിടെ എത്തും എന്നിട്ട് സ്റ്റാർട്ട്‌ ചെയ്യാം.. കാർത്തി അഭിയോടായി പറഞ്ഞു എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ പോയി.. അവന്റെ വാക്കുകളിലെ കോൺഫിഡൻസ് കണ്ടപ്പോൾ അവനെ വിശ്വസിച്ചുകൊണ്ട് അർജുനും അഭിയും കോൺഫറൻസ് ഹാളിലേക്ക് പോയി വർമ്മ ഗ്രൂപ്സിൽ നിന്ന് എത്തിയവരും വിശ്വനാഥനും പുതിയ എംപ്ലോയീസിൽ നിന്നും സെലെക്ടഡ് ആയ കുറച്ചുപേരും അവിടെ സ്ഥാനം ഉറപ്പിച്ചിരുന്നു.. അഭി എല്ലാവരെയും വെൽക്കം ചെയ്തു

പറഞ്ഞപോലെ 10മിനിറ്റ് കഴിഞ്ഞപ്പോൾ കാർത്തി ഫയലും ആയി എത്തി അനുവിനും അഭിക്കും അർജുനും മഞ്ജുവിനും എല്ലാവർക്കും സന്തോഷം തോന്നി ഒപ്പം വല്ലാത്തൊരു ആശ്വാസവും എന്നാൽ ഒരാളുടെ കണ്ണിൽ മാത്രം അത്ഭുതം നിറഞ്ഞിരുന്നു ഒപ്പം ഭയവും.. അർജുൻ ഉടനെ അതൊന്ന് ബ്രീഫ് ആയി വായിച്ചു നോക്കി ഓരോ കാര്യങ്ങളും മനസിലാവും വിധം നന്നായി എക്സ്പ്ലെയിൻ ചെയ്തിട്ടുണ്ടായിരുന്നു യൂണിക്‌ ആയുള്ള രീതിയിൽ ആയിരുന്നു അതിലെ ആശയങ്ങൾ ഓരോന്നും അവതരിപ്പിച്ചിരുന്നത് ഉടനെ തന്നെ പ്രൊജക്ടർ ഓൺ ചെയ്തു അർജുൻ അതിലെ ഓരോ കാര്യങ്ങളും നല്ലരീതിയിൽ അവതരിപ്പിച്ചു ഇടക്കൊക്കെ അവന്റെ കണ്ണുകൾ ഗീതുവിനായി അനുവദിച്ച സ്ഥാനത്തേക്ക് പോയി അവിടേം ശൂന്യമായി കിടക്കുന്നത് അവനെ കുത്തിനോവിച്ചു ഇടക്ക് അങ്ങോട്ട് നോട്ടം പോകുമ്പോൾ അവൻ പതറിയിരുന്നു പ്രകൃതിയുമായി ഇണങ്ങി ചേർന്ന വിധത്തിലുള്ള ഒരു എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അതായിരുന്നു ഗീതുവിന്റെ ആശയം... നന്നായി എക്സ്പീരിയൻസ്ഡ് ആയ ഒരാൾ തയ്യാറാക്കിയ പ്രസന്റേഷൻ പോലെയാണ് എല്ലാവർക്കും തോന്നിയത് പ്രസന്റേഷൻ കഴിഞ്ഞതും വർമ്മ ഗ്രൂപ്സിൽ നിന്നു വന്നവരും അവിടെകൂടിയിരുന്ന സ്റ്റാഫുകൾ എല്ലാം എഴുന്നേറ്റ് നിന്നു കയ്യടിച്ചു.. ശേഷം അർജുനെ തേടി ഒരു അഭിനന്ദന പ്രവാഹം തന്നെ എത്തി എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു എന്നതിൽ പ്രേത്യേകിച് അത്ഭുതം ഒന്നും കാർത്തിക്ക് തോന്നിയില്ല

കാരണം അർജ്ജുന്റെയും ഗീതുവിന്റെയും കഴിവിൽ ആരെക്കാളും വിശ്വാസം കാർത്തിക്ക് ഉണ്ടായിരുന്നു "The presentation was amazing ഒരു എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നു പറഞ്ഞപ്പോൾ ഈ രീതിയിലൊരു ആശയം ഒട്ടും പ്രതീക്ഷിച്ചില്ല അർജുന്റെ അവതരണവും നന്നായി ആദ്യത്തെ attempt ആയതുകൊണ്ട് ഇടക്ക് ഒരു പതർച്ച തോന്നിയെങ്കിലും ആ presentation 100/100 മാർക്ക്‌ കൊടുക്കാം വർമ്മ ഡിസൈൻസിൽ നിന്നും എത്തിയവരുടെ വാക്കുകൾ വിശ്വനാഥനെയും അർജുനെയും ഒരുപോലെ സന്തോഷിപ്പിച്ചു സ്വന്തം മകനെ ഓർത്തു ആ അച്ഛൻ അഭിമാനം കൊണ്ട നിമിഷമായിരുന്നു അത്.. മീറ്റിംഗ് നു ശേഷം അവരേയും കൂട്ടികൊണ്ട് വിശ്വനാഥനും അദ്ദേഹത്തിന്റെ PA പ്രിയയും കൂടി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോയി... അർജുനും അഭിയും കാർത്തിയും അനുവും മഞ്ജുവും ഗായത്രിയും മാത്രമായി ഗായത്രി പോവാൻ തുടങ്ങിയതും കാർത്തി അവളോട് പോവരുതെന്ന് പറഞ്ഞു.. അവൾക്ക് ഒരു കാൾ ഉണ്ടെന്നു പറഞ്ഞു വീണ്ടും അവൾ പോവാൻ തുടങ്ങിയപ്പോൾ കാർത്തി അവളുടെ കയ്യില്പിടിച്ചു വലിച്ചു ബാക്കിയുള്ളവരുടെ അടുത്തേക്ക് വലിച്ചിട്ടു...."കാർത്തി നീ എന്താ ഈ കാണിക്കുന്നത് "അർജുൻ അവൾക്കുവേണ്ടി സംസാരിച്ചതും അവൾക്കും അല്പം ധൈര്യം വന്നു "താൻ എന്തിനാ എന്നെ പിടിച്ചു നിർത്തുന്നത് എന്നു പറഞ്ഞു ഗായത്രി കാർത്തിക്കുനേരെ ചാടാൻ തുടങ്ങിയതും കരണം പുകച്ചൊരു അടികൊടുത്തു കൊണ്ടാണ് അവൻ അതിനു മറുപടി കൊടുത്തത് ..................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story