ഗീതാർജ്ജുനം: ഭാഗം 13

Geetharjunam

എഴുത്തുകാരി: ധ്വനി

കിളിയെ കിളിയെ........ (കിളി പറന്നുപോയെന്റെ പാട്ട് ആണുട്ടോ ) ചിരിച്ചുകൊണ്ട് കാർത്തി അർജുന്റെ ചെവിയിൽ പാടിയതും അവൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നു തല ഒന്ന് കുടഞ്ഞു അവൻ നേരെ നോക്കിയതും തല കുനിച്ചുനിൽക്കുന്ന ഗീതുവിനെയാണ് കണ്ടത്.. ആ നിൽപ്പ് കണ്ടപ്പോഴേ അവൻ ചിരി വന്നു അർജുൻ എന്തോ ചോദിക്കാനായി വന്നതും "കാർത്തിയേട്ടാ ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞവൾ പുറത്തേക്ക് ഓടി " അർജുനിൽ നിന്നും രക്ഷപെടാനുള്ള മാർഗം ആണതെന്ന് എല്ലാവർക്കും മനസിലായി.. അർജുൻ കാർത്തിക്ക് നേരെ നോക്കി ശേഷം അഭിയെ തപ്പിയതും അവൻ അനുവുമായി നിന്ന് കുറുകുന്നത് കണ്ടു. അതും നോക്കി കാർത്തി ദീർഘനിശ്വാസം വിട്ടതും അർജുന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. അവൻ മഞ്ജുവിന്റെ നേരെ തിരിഞ്ഞു "പെങ്ങളെ, എനിക്കൊരു തെറ്റ് പറ്റി എന്നുള്ളത് നേരാ അത് ഞാൻ ഇപ്പോൾ തന്നെ പറഞ്ഞു ശരിയാക്കും അതുംകൂടി കഴിഞ്ഞാൽ ദേ ഇവൻ മാത്രം വഴിയാധാരം ആവും അത് കാണുമ്പോൾ ഞാൻ ഇവനുവേണ്ടി പെണ്ണുനോക്കും അത് വേണ്ടെങ്കിൽ മനസ്സിൽ ഈ കൊരങ്ങനോട് ഇഷ്ടം വല്ലതും ഉണ്ടേൽ വേഗം പറഞ്ഞേക്ക് " അർജുൻ മഞ്ജുവിനോടായി പറഞ്ഞു

കാർത്തിക്ക് നേരെ തിരിഞ്ഞു എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തു ഇനിയെല്ലാം നിന്റെ കയ്യിലാ നീ നിന്റെ കാന്താരിമുളകിന്റെ എരിവൊന്ന് കുറയ്ക്ക് ഞാൻ പോയി ആ സൽഫ്യൂറിക് ആസിഡിന്റെ വീര്യം കുറക്കാൻ പറ്റുമോന്ന് നോക്കട്ടെ " കാർത്തിയോടായി പറഞ്ഞു അർജുൻ പുറത്തിറക്കിറങ്ങി ഓഫീസിലെ ഗാർഡൻ ഏരിയയോട് ചേർന്നുള്ള സിമന്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു ഗീതു അർജുൻ അടുത്തേക്ക് വന്നതും അവൾ എഴുന്നേറ്റ് പോവാൻ തുടങ്ങി പക്ഷെ അവൻ ഗീതുവിന്റെ കയ്യില്പിടിച്ചു " അവിടെയിരിക്ക് എനിക്ക് സംസാരിക്കണം " "എനിക്ക് സംസാരിക്കേണ്ട " "നീ സംസാരിക്കേണ്ട പക്ഷെ എനിക്ക് സംസാരിക്കാനുള്ളത് കേൾക്കണം കേട്ടെ പറ്റൂ " അർജുന്റെ സ്വരം മാറിയതും ഗീതു അവിടെ ഇരുന്നു " ഗീതു ചെയ്തത് തെറ്റാ ഞാൻ സമ്മതിക്കുന്നു.. സോറി പറയുന്നതുകൊണ്ട് ഞാൻ ചെയ്ത തെറ്റ് ഇല്ലാതെയാവാനും പോണില്ല നിന്നോട് ഒന്ന് ചോദിക്കാനുള്ള മര്യാദ എങ്കിലും ഞാൻ കാണിക്കണമായിരുന്നു.. കഴിഞ്ഞില്ല അപ്പോഴത്തെ എന്റെ മാനസികാവസ്ഥ കൂടി നീ ഒന്ന് മനസിലാക്ക്.. നിന്നെ വേദനിപ്പിക്കണം എന്നുവെച്ചു ചെയ്തതല്ല അറിയാണ്ട് കൈവെച്ചുപോയതാ I'm sorry.. really sorry... അവളിൽ നിന്നു പ്രതികരണം ഒന്നും കിട്ടാത്തതുകൊണ്ട് അർജുൻ വീണ്ടും അവളെ നോക്കി

"ഞാൻ ഇത്രയും പറഞ്ഞിട്ടും നിനക്ക് ഒന്നും പറയാനില്ലേ " ക്ഷമ നശിച്ചപ്പോൾ അവൻ ചോദിച്ചു "സാർ അല്ലെ പറഞ്ഞെ ഞാൻ ഒന്നും സംസാരിക്കണ്ട കേട്ടാൽ മതിയെന്ന് ഞാൻ കേട്ടു.." അർജുൻ അങ്ങനൊരു മറുപടി പ്രതീക്ഷിച്ചതുകൊണ്ട് പ്രേത്യേകിച്ചു ഞെട്ടലൊന്നും അവനു തോന്നിയില്ല "ഗീതു പ്ലീസ് ഞാൻ സോറി പറഞ്ഞില്ലേ.. താൻ പറയുന്ന എന്ത് ശിക്ഷ വേണമെങ്കിലും ഞാൻ സ്വീകരിച്ചോളാം... രാഹുലിനെയും നിന്നെയും കൂടി അന്ന് കണ്ടപ്പോൾ നീ എന്നോട് കള്ളം പറഞ്ഞു പോയതോർത്തപ്പോൾ നിയന്ത്രണംവിട്ടാണ് അന്ന് ആക്‌സിഡന്റ് ഉണ്ടായത് വീണ്ടും നിന്നെയും അവനെയും ഒരുമിച്ച്..... എന്റെയുള്ളിലെ ആ സംശയം വീണ്ടും..... ഒക്കെകൂടിയായപ്പോൾ എനിക്ക് പറ്റിയൊരു തെറ്റാ.. ഒരു പെണ്ണിന്റെ മുഖത്തടിച്ചിട്ട് വേണ്ടാ ഞാൻ ആരാണെന്ന് എനിക്ക് തെളിയിക്കാൻ പക്ഷെ ചതി അതുമാത്രം എനിക്ക് സഹിക്കാനാവില്ല അന്ന് ഹോസ്പിറ്റലിൽ വെച്ചുള്ള നിന്റെ കണ്ണുനീർ പോലും കള്ളമാണെന്ന് തോന്നിപോയ aa നിമിഷത്തിലാ എന്റെ കൈ നിന്റെ നേരെ ഉയർന്നത്..ഉള്ളിന്റെയുള്ളിൽ ആദ്യമായി സ്നേഹം തോന്നിയ പെണ്ണ് മനസ്സിൽ നെയ്തുകൂട്ടിയതൊക്കെ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാവുന്നതിനെ കുറിച് എനിക്ക് അംഗീകരിക്കാൻ പോലും ആയില്ല yes geethu I LOVE YOU❤️

ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു ആയുസുള്ള നാളത്രെയും എന്നോടൊപ്പം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു നിറ കണ്ണുകളോടെ അർജുൻ കുറ്റസമ്മതം നടത്തിയതും അതുവരെ ഉണ്ടായിരുന്ന ദേഷ്യവും പരിഭവവും എല്ലാം അലിഞ്ഞു ഇല്ലാതെയായി തന്നെ ഏൽപ്പിച്ച വർക്ക്‌ ഗായത്രി എടുത്തുകൊണ്ടു പോയത് തന്റെ ശ്രദ്ധക്കുറവ് മൂലം ആയിരുന്നു... അന്ന് അത് കുളമാക്കി കൊടുക്കുമെന്നും താൻ പറഞ്ഞിരുന്നതാ അതുകൊണ്ട് പൂർണമായും അർജുനെ തെറ്റ് പറയാൻ പറ്റില്ലെന്ന് അവൾക്ക് അറിയാമായിരുന്നു അവന്റെയുള്ളിലെ തന്നോടുള്ള സ്നേഹവും ആ വാക്കുകളിൽ നിന്ന് ഗീതുവിന്‌ മനസിലാക്കാൻ സാധിച്ചു.. രാഹുലിന്റെ കാര്യം അവനോട് പറയാൻ തന്നെ അവൾ തീരുമാനിച്ചു (ഇനി അന്ന് നടന്ന സംഭവങ്ങൾ അതുപോലെ എഴുതുകയാണ്.. അന്ന് രാഹുൽ ഗീതുവിനെ വിളിച്ചുകൊണ്ടു പോയത് മുതൽ ഉള്ള കാര്യങ്ങൾ ) "എന്താ രാഹുലേട്ടാ എന്താ അത്യാവശ്യ കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞത് " "ഗീതു ഞാൻ ഈ ഓഫീസിൽ വന്നിട്ട് 3 മാസം ആവുന്നതേയുള്ളു എനിക്ക് ഇവിടെ പറയത്തക്ക പരിജയമോ സൗഹൃദമോ ഒന്നുമില്ല എല്ലാവരും അവരവരുടെ ജോലി ചെയ്യുന്നു തിരിച്ചു പോവുന്നു അതിനിടയിൽ ഒരു സൗഹൃദ വലയം സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം തന്നോട് പക്ഷെ ഇത് പറയണമെന്ന് തോന്നി തനിക്ക് ഒരു പക്ഷെ എന്നെ സഹായിക്കാൻ ആവും "

"എന്താ രാഹുലേട്ടാ എന്താണെങ്കിലും പറഞ്ഞോളൂ എന്നെകൊണ്ട് പറ്റുന്ന സഹായം ആണെങ്കിൽ ഞാൻ അത് ചെയ്തിരിക്കും " "ഗീതു ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്.. കഴിഞ്ഞ 5വര്ഷമായിട്ട് കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു പേര് സ്വാതി... ഞാൻ ഇല്ലാതെ അവൾക്കോ അവളില്ലാതെ എനിക്കോ ജീവിക്കാൻ കഴിയില്ല എന്നൊരു സാഹചര്യം വന്നപ്പോൾ ഞാൻ അമ്മയോട് ഈ വിഷയം അവതരിപ്പിച്ചു എനിക്കാകെയുള്ളത് എന്റെ അമ്മ മാത്രമാണ് അമ്മയുടെ നിർദേശപ്രകാരം ഞങ്ങൾ അവളുടെ വീട്ടിലേക്ക് പോയി പക്ഷെ സാമ്പത്തികമായി ഞങ്ങളെക്കാൾ വളരെ ഉയർന്ന നിലയിലുള്ള അവളുടെ അച്ഛൻ ഞങളുടെ ബന്ധം അംഗീകരിക്കാൻ ആയില്ല ഞങ്ങളെ അദ്ദേഹം അവിടുന്ന് ആട്ടിയിറക്കി സ്വാതിയുടെ പഠിപ്പും നിർത്തി കരഞ്ഞിട്ടോ കാലുപിടിച്ചിട്ടോ അവളുടെ അച്ഛന്റെ വാക്കിനുമാറ്റം ഒന്നും ഉണ്ടായില്ല.. അവസാനം എല്ലാ പ്രണയങ്ങൾ പോലെ ഇത്രയുംകാലും കണ്ടൊരു സ്വപ്നം സന്തോഷമുള്ള ജീവിതം മറ്റെല്ലാർക്കും വേണ്ടി വേണ്ടെന്ന് വെച്ച് സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു വേറെ ഒരാൾക്കൊപ്പം ജീവിക്കാൻ ഞങ്ങൾ തയ്യാറല്ല.. അവളുടെ അച്ഛൻ വകയിലെ തന്നെയൊരു ബന്ധുവിനെ കൊണ്ട് അവളെ കെട്ടിക്കാനുള്ള പ്ലാനിലാ..

അതുകൊണ്ട് തന്നെ അവളെ വിളിച്ചിറക്കികൊണ്ട് വരാൻ തന്നെയാണ് തീരുമാനം നാളെ എന്റെ അമ്മയുടെ പിറന്നാളാണ് ഞങ്ങളുടെ കല്യാണവും.. നാളെ അവളെ വീട്ടിൽനിന്നും ഇറക്കികൊണ്ട് വരണം ആ പാവത്തിനെ ഇനിയും അവിടെയിട്ട് കൊല്ലാകൊല ചെയ്യുന്നത് കാണാൻ എനിക്കാവില്ല.. അമ്മയ്ക്കും എന്റെ തീരുമാനത്തോട് എതിർപ്പൊന്നുമില്ല അവളുടെ അമ്മയ്ക്കും സമ്മതമാണ് നാളെ നല്ലൊരു മുഹൂർത്തം ഉണ്ട് രജിസ്റ്റർ മാരിയേജ്ന് വേണ്ട എല്ലാ ഏർപ്പാടുകളും നെററ്ജ് തന്നെ ചെയ്തിട്ടുമുണ്ട് നാളെ തന്നെ എനിക്കവളെ താലിചാർത്തണം എന്റെ ജീവന്റെ പാതിയാക്കണം.. അത്യാവശ്യം ആൾക്കാരെല്ലാം അവളുടെ വീടിനു മുന്നിൽ അവളുടെ അച്ഛൻ കാവൽ നിർത്തിയിട്ടുണ്ട് അതുകൊണ്ട് തന്നെ എനിക്ക് നേരിട്ട് ചെന്ന് അവളെ വിളിച്ചിറക്കികൊണ്ട് വരാൻ ആവില്ല അതിനാണ് എനിക്ക് ഗീതുവിന്റെ സഹായം വേണ്ടത്... എനിക്കറിയാം ഇതുകുറച്ചു ഗൗരവം ഉള്ള വിഷയമാണ് താൻ ആലോചിച്ചൊരു മറുപടി പറഞ്ഞാൽ മതി.. പറ്റില്ലെങ്കിലും സാരമില്ല തുറന്ന് പറഞ്ഞോളൂ " " സ്നേഹിക്കുന്നവർ ഒന്നാകണം എന്നു ചിന്തിക്കുന്ന ഒരാൾ തന്നെയാണ് രാഹുലേട്ടാ ഞാനും.. മറ്റൊരാളെ ആ കുട്ടിക്ക് അംഗീകരിക്കാൻ ആവില്ലെങ്കിൽ പിന്നെ അതിനെപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ല അവനവന്റെ മനസ് പറയുന്നപോലെ ചെയ്യുക നിങ്ങളുടെ സ്നേഹം സത്യമാണെങ്കിൽ എല്ലാം നന്നായി തന്നെ സംഭവിക്കും " ഗീതു പറഞ്ഞു നിർത്തി അർജുൻ നേരെ നോക്കി "

എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ലല്ലേ?? അന്ന് ടെക്സ്റ്റയിൽസിൽ വെച്ച് ഞങ്ങൾ ഇറങ്ങി വന്നതല്ലേ ഇപ്പോൾ ആലോചിക്കുന്നേ " ഗീതു ചോദിച്ചതും അർജുൻ അതെയെന്ന് തലയാട്ടി " അന്ന് ടെക്സ്റ്റയിൽസ് ൽ പോയത് സ്വാതിക്കും രാഹുലേട്ടന്റെ അമ്മക്കും ഒക്കെ ഡ്രസ്സ്‌ എടുക്കാനാ... അന്ന് ഉച്ചക്ക് ശേഷം ആയിരുന്നു മുഹൂർത്തം അനുസരിച്ചു അവരുടെ രജിസ്റ്റർ മാര്യേജ് ഇതിൽ കൂടുതൽ എന്തെങ്കിലും കൂടി അറിയണമെങ്കിൽ രാഹുലേട്ടനോട് ചോദിക്കണം അത്രയും പറഞ്ഞു ഗീതു പോവാനായി തുനിഞ്ഞതും അവളുടെ ദേഷ്യം പൂർണമായും മാറിയിട്ടില്ല എന്നവന് മനസിലായി ഉടനെ തന്നെ അവളുടെ കയ്യിൽ പിടിച്ചു അർജുൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു തെറ്റ് ധാരണകൾ എല്ലാം മാറിയില്ലേ ഗീതു ഇനിയും എന്തിനാ ഈ വാശി അതുകൊണ്ട് എന്ത് നേട്ടമാ ഉള്ളത് ഒടുക്കം നമുക്ക് നമ്മളെ തന്നെ നഷ്ടപ്പെടും അതുവേണോ നിന്റെയുള്ളിൽ ഞാൻ ഉണ്ടെന്ന് എനിക്കറിയാം അതുപോലെ എന്റെയുള്ളിലും നീ മാത്രമേയുള്ളു പരസപരം അറിഞ്ഞിട്ടും ഇനിയും ഒളിച്ചുകളിക്കണോ?? സ്വീകരിച്ചൂടെ എന്റെപ്രണയത്തെ നിനക്ക്... അതിനു മറുപടി എന്നോണം avante നെഞ്ചിൽ അവൾ ആഴത്തിൽ കടിച്ചു "ആഹ് വലിയൊരു അലർച്ചയോടെ അവൻ അവളെ അടർത്തി മാറ്റി "എന്തോന്നെടി നീയെന്താ പട്ടിയുടെ ജന്മമോ " അവൻ കണ്ണുകൂർപ്പിച്ചു നോക്കി ചോദിച്ചു "

അർജുൻ കരണം പുകച്ചൊന്ന് തിരിച്ചു തന്ന് ഈ ജോലിയും വലിച്ചെറിഞ്ഞുപോവാൻ എനിക്കറിയാന്മേലാഞ്ഞിട്ടല്ല പക്ഷെ ഗായത്രി ആ ഫയൽ കൊണ്ടുപോയത് എന്റെ കയ്യിൽനിന്നും പറ്റിയ തെറ്റാ അത് സൂക്ഷിക്കേണ്ടത് എന്റെ മാത്രം ഉത്തരവാദിത്തം ആയിരുന്നു അതുകൊണ്ടല്ലേ ഞാൻ ആണെന്ന് സംശയിച്ചതുപോലും പിന്നെ എന്നെ അടിച്ച അടി അത് സൗകര്യംപോലെ നിങ്ങൾക്കിട്ട് തിരിച്ചു തന്നോളം... എന്നാലും എന്നാ ഒരു അടിയാ മനുഷ്യ നിങ്ങൾ അടിച്ചത് എന്റെ അണപ്പല്ലിളകി എന്നു തോന്നുന്നു അവനെ നോക്കി ചുണ്ടുകൂർപ്പിച്ചു ഗീതു അവനോട് ചേർന്ന് നിന്നു" ഒരു ചിരിയോടെ അവളെ നെഞ്ചോരം ചേർത്തുനിർത്തി അർജുനും നിന്നു "ഗീതു ഒരു ചേർത്ത് നിർത്തലിലോ ഒരു സ്നേഹ ചുംബനത്തിലോ അലിഞ്ഞില്ലാതെയാവണം നമ്മുടെ പിണക്കങ്ങൾ അത്രയും അതിൽ കൂടുതൽ നീണ്ടുപോവരുത് ഇനി എന്തിന്റെ പേരിലായാലും നിന്നെ ഞാൻ നുള്ളി നോവിക്കില്ല വാക്ക് ❤️❤️" അവിടെ തുടങ്ങുകായാണ് ഗീതുവിന്റെയും അർജ്ജുന്റെയും പ്രണയം ഉപാധികളില്ലാതെ അവർ പ്രണയിക്കട്ടെ ഇനി വരാനിരിക്കുന്നത് അവരുടെ പ്രണയ നാളുകൾ.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story