ഗീതാർജ്ജുനം: ഭാഗം 17

Geetharjunam

എഴുത്തുകാരി: ധ്വനി

അർജുൻ കണ്ണുകളുയർത്തി നോക്കി തോളിൽ കൈവെച്ചു നിൽക്കുന്ന വിശ്വനാഥനെ കണ്ടതും അവൻ ആ തോളിലേക്ക് ചാഞ്ഞു അച്ഛന്റെ കരവലയത്തിനുള്ളിൽ ഒരു കൊച്ചുകുട്ടിയെ പോലെ അവൻ നിന്നു അവന്റെ കണ്ണുനീർ വിശ്വനാഥനെ പൊള്ളിച്ചുകൊണ്ടിരുന്നു "മോനെ കണ്ണാ കരയാതെടാ നിനക്ക് ഇഷ്ടമല്ലെങ്കിൽ ഗായത്രിയുടെ കാര്യം നീ മറന്നേക്ക്.. നിന്റെ ഇഷ്ടത്തെക്കാൾ വലുതാണോ അച്ഛൻ ഒരാളോട് പറഞ്ഞുപോയ ഒരു വാക്ക്.. ജീവിതം നിന്റെയല്ലേ അതാരോടൊപ്പം എങ്ങനെ വേണമെന്നുള്ളത് നിന്റെ മാത്രം തീരുമാനമാണ് ഗായത്രിയുടെ കാര്യം മുരളിയോട് ഞാൻ സംസാരിച്ചോളാം " അർജുന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് വിശ്വനാഥൻ പറഞ്ഞു എങ്കിലും ആ കരവലയത്തിനുള്ളിൽ നിന്നും മാറാതെ അവിടെ തന്നെ അവൻ നിന്നു "അച്ഛന്റെ കണ്ണന്റെ മനസ്സിൽ കൂടുകൂട്ടിയത് ഗീതുവാണല്ലേ?? " പെട്ടെന്നുള്ള അച്ഛന്റെ ചോദ്യം കേട്ടതും അർജുൻ അടർന്നു മാറി മുഖമുയർത്തി വിശ്വനാഥനെ നോക്കി " ഗീതു റിസൈൻ ചെയ്തുവെന്ന് അറിഞ്ഞപ്പോളെ നിന്റെ മുഖത്തെ ഞെട്ടലും നിരാശയും ഞാൻ ശ്രെദ്ധിച്ചിരുന്നു.. പിന്നെ പത്മിനിയെ വിളിച്ചപ്പോഴാണ് എല്ലാം അറിയുന്നത് വിഷമിക്കാതെ നീ വിളിച്ചുപറ മംഗലത്ത് വിശ്വനാഥന്റെ മരുമകളാവാൻ എന്തുകൊണ്ടും അവൾ യോഗ്യ ആണെന്ന്... എന്നിട്ട് എത്രയും വേഗം അവളെ കൂട്ടികൊണ്ടുവാ..എന്റെ മോൻ പെണ്ണുചോദിക്കാൻ എവിടെയാ വരണ്ടതെന്ന് ഞാൻ തന്നെ നേരിട്ടവളോട് ചോദിച്ചോളാം "

ഒരു ചിരിയോടെ അർജുന്റെ ചുമലിൽ തട്ടി വിശ്വനാഥൻ പറഞ്ഞതും അർജുൻ അദ്ദേഹത്തെ വാരി പുണർന്നു.. തന്റെ ഇഷ്ടങ്ങൾക്ക് ഇത്രത്തോളം പ്രാധാന്യം നൽകുന്ന അച്ഛനും അമ്മയുമാണ് തനിക്ക് കിട്ടിയ ഏറ്റവും വല്യ നിധി എന്നവന് തോന്നി കരച്ചിലിന്റെ വക്കിൽ നിന്ന അർജുനെ കുറച്ച് സമയം ഒറ്റക്ക് വിട്ട് മാറി നിൽക്കുകയായിരുന്നു കാർത്തിയും കൂട്ടരും ലോകം കീഴടക്കിയ പോലുള്ള സന്തോഷത്തിൽ അവർക്കരികിലേക്ക് നടന്നു വരുന്ന അർജുനെ കണ്ടതും എല്ലാവരുടെയും കണ്ണുകളിൽ സംശയം നിഴലിച്ചു "രണ്ട് മിനിറ്റ് മുന്നേ നിരാശ കാമുകനെ പോലെ നടന്നവനാ ഇപ്പോൾ ദേ പൊട്ടൻ ലോട്ടറി അടിച്ച ലുക്ക്‌ " കാർത്തി അർജുന്റെ വരാവുകണ്ടു പറഞ്ഞു "പൊട്ടൻ നിന്റെ ഡാഡി " അർജുൻ കാർത്തിയുടെ വയറ്റിനിട്ടു ഇടിച്ചുകൊണ്ട് പറഞ്ഞു "അർജുൻ അങ്ങോട്ട് പോയപോലെ അല്ലല്ലോ നിന്റെ വരവ് എന്താ കാര്യം അത് പറ " അഭി അർജുനോടായി ചോദിച്ചു "പറയാടാ... അതിനുമുൻപ് mr.കാർത്തി..... അളിയന്റെ പെങ്ങളെ എനിക്ക് കെട്ടിച്ചു തന്നേക്കുവോ?? "അർജുൻ കാർത്തിയോടായി കയ്യുംകെട്ടിനിന്നു ചോദിച്ചു " "ഡാ " കാർത്തി കണ്ണുമിഴിച്ചു ചോദിച്ചു "അച്ഛൻ സമ്മതിച്ചെടാ...മരുമോളെ ഉടനെ വിളിച്ചോണ്ട് വരാനാ ഉത്തരവ്.. ഞാൻ അവളുടെ വീട്ടിലേക്ക് പോകുവാ പൊന്നുമോളെ കെട്ടിച്ചു തരുവോന്ന് അവളുടെ അച്ഛനോട് നേരിട്ട് ചോദിക്കണം. അവളെ വിളിച്ചിട്ട് കാര്യമില്ല നേരിട്ട് പോകാന്നു വെച്ചു എന്നോട് ഒരു വാക്ക് പോലും പറയാതെ റിസൈൻ ചെയ്ത് ഇറങ്ങി പോയതല്ലേ അതിനുള്ളത് നേരിട്ട് കൊടുത്തേക്കാം നിങ്ങൾ വരുന്നോ " 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

"അഛേ ഇനിയേലും പറയ്യ് എങ്ങോട്ടാ നമ്മൾ പോകുന്നെ.. ഫോൺ വിളിച്ചു ലീവ് പറഞ്ഞിട്ട് വരാൻ പറഞ്ഞു.. ഞാൻ വന്നു..എന്ത് സീരിയസ് ആയിട്ടാ സംസാരിച്ചേ മനുഷ്യനാണേൽ ടെൻഷൻ അടിച്ചുപോയി " മാധവന്റെ ഭാഗത്തു നിന്നും പ്രതികരണം ഇല്ലാതായതും ഗീതുവിന്‌ ദേഷ്യം വന്നു ജാനകിയെ നോക്കിയപ്പോൾ അവിടെയും മൗനം "രണ്ടുപേരും ഞാൻ പോകുന്നത് വരെ രണ്ടുപേർക്കും ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ ഇപ്പോൾ രണ്ടുപേരും മൗനവൃധമാണോ?? പിന്നെയും മറുപടി ഒന്നും കിട്ടാത്തതുകൊണ്ട് ഗീതു സൈഡ് സീറ്റിലെ ഗ്ലാസ്‌ താഴ്ത്തിയിട്ട് പുറത്തേക്ക് കണ്ണും നട്ടിരുന്നു.. അർജുനെ കുറിച്ച് കുറച്ചുനേരത്തേക്ക് എങ്കിലും ഒന്ന് മറക്കാനാണ് ഇവരുടെ അടുത്ത് കിടന്ന് വായിട്ടലക്കുന്നത് അപ്പോൾ ദേ രണ്ടും കൂടി മുഖവും കെട്ടിപിടിച് ഇരിക്കുന്നു ഗീതു എന്തോ പിറുപിറുത്തു പിന്നെയും പുറത്തേക്ക് നോക്കിയിരുന്നു അതുകണ്ട്കൊണ്ട് മാധവനും ജാനകിയും അടക്കി ചിരിച്ചു അവരുടെ വണ്ടി ചെന്ന് നിന്നത് ഒരു വലിയ തറവാട്ടിലേക്കാണ് ഗീതു ചുറ്റും നോക്കി അച്ഛന്റെ തറവാട്ടിലാണ് അവർ എത്തിയതെന്ന് അവൾക്ക് വേഗം മനസിലായി പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുള്ള ഒരു തറവാട് ജനിച്ചിട്ട് ഇന്ന് ആദ്യമായാണ് ഇവിടെ വരുന്നത് വല്ലാത്തൊരു കൗതുകം അവളെ പൊതിഞ്ഞു മാധവനെ നോക്കിയതും ഇറങ്ങാനായി ആംഗ്യം കാണിച്ചു അവർ തറവാട്ടിനുള്ളിലേക്ക് കാലെടുത്തു വെച്ചു അകത്തളത്തിൽ നിന്നും ഓടി വരുന്ന ഒരു സ്ത്രീയിലേക്ക് ഗീതുവിന്റെ കണ്ണുകൾ പാഞ്ഞു..

പ്രായമായ എന്നാൽ സൗമ്യമായ ഒരു ചിരി എപ്പോഴും കാത്തുസൂക്ഷിച്ച ഒരു മുഖം മുടിയിഴകൾ എല്ലാം നരച്ചുവെങ്കിലും ഐശ്വര്യം തുളുമ്പുന്ന തേജസുള്ള മുഖം.. ഓടിവന്നു ഗീതുവിന്റെ കവിളിൽ തലോടി അവളെ ചേർത്തുപിടിച്ചു..ഗീതു സംശയത്തോടെ മാധവനെ നോക്കി "ഇത് എന്റെ അമ്മ സരസ്വതി..... നിന്റെ മുത്തശ്ശി" മാധവൻ പറഞ്ഞതും ഗീതു അത്ഭുതത്തോടെ അവരെ നോക്കി സരസ്വതി അവളെ നെഞ്ചോട് ചേർത്തു അവളും ആ സ്നേഹത്തണലിൽ അൽപനേരം നിന്നു സരസ്വതി ഗീതുവിന്റെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു അങ്ങനെയൊരു സാമിഭ്യവും തലോടലും ഗീതുവിന്‌ പുതിയ അനുഭവമായിരുന്നു.. അച്ഛന്റെയും അമ്മയുടെയും സ്നേഹം ആവോളം അനുഭവിച്ചു വളർന്നതാണെങ്കിലും ഒരു മുത്തശ്ശിയുടെ വാത്സല്യമൊന്നും ആഗ്രഹിച്ചെങ്കിലും കിട്ടിയിരുന്നില്ല.. ഗീതുവിനെ അടർത്തി മാറ്റി സരസ്വതിയമ്മ മാധവന് നേരെ നോക്കി "അമ്മേ " ആ ഒരു വിളിയിൽ സരസ്വതിയമ്മ മാധവനെയും നെഞ്ചോടു ചേർത്തു ഒപ്പം ജാനകിയേയും.. വാക്കുകൾ നാവിൻ തുമ്പിൽ ഉണ്ടെങ്കിലും ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടെങ്കിലും മൗനം ഭാഷയായി മാറിയ സമയം ആയിരുന്നു അത് . ഇത്രയും നാളും തനിക്ക് അന്യമായിരുന്ന അമ്മയുടെ സ്നേഹാലണനകളിൽ മാധവൻ സ്വയം മറന്നുനിന്നു അടർന്നു മാറിയപ്പോൾ മൂവരുടെയും കണ്ണുകൾ ഈറനണിഞ്ഞു... അവരെയും കൂട്ടി സരസ്വതിയമ്മ അകത്തേക്ക് കടന്നു മുകളിൽ മാധവന്റെ മുറിയിലേക്ക് അവരെ പറഞ്ഞയച്ചു ഗീതുവിനായി ഒരുക്കിയ മുറിയിലേക്ക് അവളെയും...

ഗീതു ആ മുറി മുഴുവനും ഒന്ന് നോക്കി അടുക്കും ചിട്ടയുമുള്ള വിശാലമായ ഒരു മുറി അതിനോട് ചേർന്ന് തന്നെ ചെറിയൊരു ബാൽക്കണി.. "ഇവിടെ എനിക്ക് ഓടികളിക്കാൻ സ്ഥലം ഉണ്ടല്ലോ മുത്തശ്ശി " "അതിനെന്താ മുത്തശ്ശിയുടെ അമ്മുട്ടി ഓടികളിച്ചോ..മോൾക്ക് ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ കയ്യിലുണ്ടോ ഇല്ലെങ്കിൽ മുത്തശ്ശി കൊടുത്തയക്കാം മോൾ വേഗം കുളിച്ചിറങ്ങി വാ "ചിരിച്ചുകൊണ്ട് പറഞ്ഞു സരസ്വതി താഴേക്ക് പോയി ഗീതു ബാൽക്കണിയുടെ അങ്ങോട്ടേക്ക് പോയി ചുറ്റും കണ്ണോടിച്ചു അവിടെ നിന്നാൽ നാലുപാടും നോട്ടമെത്തും അവിടെ നിൽക്കുമ്പോൾ ഒരു ഇളംകാറ്റ് അവളെ തഴുകി തലോടി പോയി പെട്ടെന്ന് അർജുന്റെ ഓർമ്മകൾ അവളുടെ മനസിലേക്ക് അലയടിച്ചു അവൾ വേഗം ഫോൺ എടുത്ത് നോക്കി ഇല്ല ഒരു കാൾ പോലും ഇല്ല മഞ്ജുവിന്റെയും അനുവിന്റെയും കാർത്തിയേട്ടന്റെയും ഒരുപാട് മിസ്സ്ഡ് കാൾസ് ഉണ്ട് അർജുന്റെ ഒരു മെസ്സേജ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു അത് കാണാത്തപ്പോൾ അവളുടെ മനസ് തളർന്നു കൈവരിയിൽ അമർത്തി പിടിച്ച കൈകളിലേക്ക് ഒരുതുള്ളി കണ്ണുനീർ അടർന്നുവീണു ഫോൺ സ്വിച്ച് off ചെയ്തു അവൾ കട്ടിലിലേക്ക് ഇട്ട് അവൾ കേറി കുളിച്ചു വന്നു കുളിച്ചു വന്നു താഴേക്ക് ചെന്നപ്പോൾ മുത്തശ്ശിയും അടുത്തൊരു പാട്ടുപാവാട ഇട്ടിരുന്ന ഒരു പെൺകുട്ടിയും ഗീതുവിന്റെ ശ്രദ്ധയിൽപെട്ടു ആ പെൺകുട്ടി ആരെന്ന സംശയം അവളിൽ ഉടലെടുത്തു അവൾക്കരികിലേക്ക് വന്നു തോളിൽ കൈവെച്ച ആളെ കണ്ടതും ഗീതു കണ്ണുമിഴിച്ചു വീണ്ടും നോക്കി ശേഷം മാധവനെയും മുൻപിൽ കാണുന്നത് സത്യമാണോ മിഥ്യയാണോന്ന് അറിയാതെ അവൾ തരിച്ചുനിന്നു

💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഗീതുവിന്റെ വീടിനു മുന്നിൽ എത്തി അർജുൻ കാളിങ് ബെൽ അടിച്ചു അർജുനും കൂട്ടരും അക്ഷമയോടെ കാത്തുനിന്നു പ്രതികരണം ഒന്നും ഇല്ലാത്തത് അർജുനെ വേവലാതിപ്പെടുത്തി വീണ്ടും കാളിങ് ബെൽ അടിച്ചിട്ടും ഒരു പ്രതികരണവും ഉണ്ടായില്ല സംശയത്തോടെ അവൻ ചുറ്റും നോക്കി ഈ "ഗീതു ഇതെവിടെപോയി?? ജാനകി അമ്മ എപ്പോഴും ഇവിടെ ഉണ്ടാവുന്നതാണല്ലോ?? അനു സംശയം പ്രകടിപ്പിച്ചു ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു മഞ്ജു പുറത്തേക്ക് ഇറങ്ങി "അവൾ ഇതെങ്ങോട്ടാ "കാർത്തി ചോദിച്ചു "ഇവിടെ അടുത്ത് ഗീതുവിന്റെ ഒരു കൂട്ടുകാരിയുണ്ട് അവിടേക്കാവും അവരറിയാതെ എവിടെയും പോവാൻ സാധ്യതയില്ല " അനു പറഞ്ഞു "ഡാ കാർത്തി എനിക്കെന്തോ ഭയം പോലെ ആരോടും ഒരു വാക്കുപോലും പറയാതെ അവൾ പോയി അന്വേഷിച്ചിവിടെ വന്നപ്പോൾ വീട്ടിലും ആരൂല്ല "അർജുൻ കാർത്തിയുടെ തോളിലേക്ക് കൈവെച്ചു "ആരെയും കാണാത്ത സ്ഥിതിക്ക് എവിടെയെങ്കിലും ദൂരെ യാത്രക്ക് പോയതാവും നീ വിഷമിക്കാതെ " അർജുന്റെ കൈകളിൽ കൈ ചേർത്തുവെച്ചു കാർത്തി പറഞ്ഞു ദൂരെ നിന്നും മഞ്ജു വരുന്നത് കണ്ടപ്പോൾ അർജുന്റെ മുഖത്തു ഒരു ആശ്വാസം നിഴലിച്ചു അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു പിന്നാലെ കാർത്തിയും പക്ഷെ മഞ്ജുവിന്റെ മുഖത്തെ ഭാവം അർജുന്റെ ആശ്വാസം ഇല്ലാതാക്കി "എന്താ മഞ്ജു എന്താ പറഞ്ഞത് " അർജുൻ അത്യധികം ആകാംഷയോടെ ആകുലതയോടെ ചോദിച്ചു "സാർ അത് ഗീതുവിന്റെ അച്ഛന്റെ തറവാട്ടിലേക്ക് പോയതാ അവർ അവരെ വിളിക്കാനായി ഇന്നലെ ആരൊക്കെയോ ഇവിടെ വന്നിട്ടുണ്ട്..

ഇന്ന് ഓഫീസിൽ വന്നു അവളെയും കൂട്ടികൊണ്ട് പോകുമെന്നാ പറഞ്ഞിരുന്നേ അതിൽ കൂടുതലൊന്നും അവർക്കാർക്കും അറിയില്ല " മഞ്ജുവിൽ നിന്ന് കേട്ടതും അർജുന്റെ സകല സമനിലയും തെറ്റുന്ന പോലെയായി അവൻ ഒരു ആശ്രയത്തിനായി അവിടെയുള്ള മരത്തിൽ പിടിച്ചു അവിടെ ഇരുന്നു അർജുന്റെ ഇരുപ്പ് കണ്ടതും കാർത്തിക്കും ഭയം തോന്നി പണ്ട് ഇതുപോലെ തകർന്നിരുന്ന അർജുന്റെ മുഖം അവന്റെ മനസ്സിൽ ഓടിയെത്തി അതിൽനിന്നും ജീവിതത്തിലേക്ക് അവനെ പിടിച്ചുകൊണ്ടുവന്നത് ഒക്കെ അവന്റെ മനസ്സിൽ തെളിഞ്ഞു ഇനിയൊരിക്കൽ കൂടി അവനെ ആ അവസ്ഥയിൽ കാർത്തി പെട്ടെന്ന് അർജുന്റെ തോളിൽ കൈവെച്ചു അവന്റെ കണ്ണിലെ നനവ് കാർത്തിയിലും നോവുണ്ടാക്കി "ഡാ എനിക്ക് അവളെ എന്നത്തേക്കുമായി നഷ്ടപ്പെട്ടോ ഇനിയെനിക്ക് അവളെ ഒരിക്കലും തിരിച്ചു കിട്ടാതെ ഇരിക്കുവോടാ " അർജുന്റെ ആ ചോദ്യം കാർത്തിയുടെ ഇടനെഞ്ചിലാണ് തറച്ചത്.. വർഷങ്ങൾക്ക് മുന്നേയുള്ള അർജുന്റെ ഇതേ ചോദ്യം അവന്റെ കാതുകളിൽ അലയടിച്ചു "ഹേയ് ഒന്നുമില്ലെടാ അങ്ങനെയൊന്നും സംഭവിക്കില്ല വാ നമുക്ക് പോവാം " അർജുനു നേരെ കൈനീട്ടി കൊണ്ട് കാർത്തി പറഞ്ഞു. അവനാ കൈകളിൽ കൈ ചേർത്തു കാർത്തി ഒന്നുകൂടി മുറുകെ പിടിച്ചു ഒരിക്കലും പിടിവിടില്ലെന്നതുപോലെ... വീട്ടിലേക്ക് തിരിച്ചുവന്ന അർജുന്റെ മുഖം കണ്ടതും വിശ്വനാഥനും പത്മിനിക്കും ഉള്ളിൽ സങ്കടം നിഴലിച്ചു.. ഓടിച്ചെന്നു അവനെ മാറോടടക്കാൻ അവരുടെയുള്ളം കൊതിച്ചു വർഷങ്ങൾക്ക് മുൻപ് ഉള്ളിൽ ഉണ്ടായ അതെ ഭയം അവരുടെ ഉള്ളിൽ നുരഞ്ഞു പൊന്തി... അകാരണമായ ആ ഭയം ആ രണ്ടുപേരുടെ ഉള്ളിൽ ഒരു തീക്കനൽ സൃഷ്ടിച്ചു..

പക്ഷെ കാർത്തി വിളിച്ചു നേരത്തെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നത് കൊണ്ട് അവരൊന്നും ചോദിക്കാൻ തുനിഞ്ഞില്ല... രാത്രിയിൽ ഫോണിന്റെ ഡിസ്‌പ്ലേയിലെ ഗീതുവിന്റെ ഫോട്ടോയിലേക്ക് നോക്കി അർജുൻ കിടന്നു.. "എവിടെയാ ഗീതു നീ... ഞാൻ ചെയ്തത് അത്ര വല്യ തെറ്റായിപോയോ എല്ലാം ഇട്ടെറിഞ്ഞുപോവാൻ നിനക്കെങ്ങനെ കഴിഞ്ഞു.. നിനക്ക് അല്ലാതെ വേറൊരാൾക്ക് എന്റെയുള്ളിൽ സ്ഥാനം ഉണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ " അവളുടെ ഓർമ്മകൾ വല്ലാതെ മനസ്സിൽ അലയടിച്ചതും അർജുൻ അവളുടെ നമ്പർ ഡയൽ ചെയ്തു പക്ഷെ സ്വിച്ച് ഓഫ്‌ ആണെന്ന് കേട്ടത് അർജുനെ വീണ്ടും തളർത്തി ഗീതുവിനെ കുറിച്ചോർത്തപ്പോൾ രണ്ടുതുള്ളി കണ്ണുനീർ കൺകോണിലൂടെ ഒലിച്ചിറങ്ങി പിറ്റേന്ന് അർജുൻ യാന്ത്രികമായി ഓരോന്നും ചെയ്തു അവനെ കൊണ്ടുപോകാനും കൊണ്ടുവിടാനും എല്ലാം എപ്പോഴും കാർത്തി കൂടെയുണ്ടായിരുന്നു രണ്ടു ദിവസം വേഗം കടന്നുപോയി തൊട്ടടുത്ത ദിവസം അർജുൻ ക്യാബിനിൽ ഇരുന്ന് cctv ക്യാമറയിൽ ഗീതുവിന്റെ സ്ഥാനത്തേക്ക് നോക്കി ഇരുന്നു അവളുടെ കുസൃതികളും കുറുമ്പും ആസ്വദിച്ചിരുന്ന ആ നിമിഷങ്ങൾ അർജുൻ ഓർത്തു... പെട്ടെന്ന് വിശ്വസിക്കാനാവാത്ത പോലെ ഗീതു എൻട്രൻസിൽ നിൽക്കുന്നത് അർജുൻ ലാപ്ടോപ്പിൽ കണ്ടു സന്തോഷവും സങ്കടവും ദേഷ്യവും എല്ലാം അർജ്ജുന്റെയുള്ളിൽ നിറഞ്ഞുവന്നു ക്യാബിനിൽ നിന്നു എണീറ്റു ഗീതുവിന്റെ അടുത്തേക്ക് പാഞ്ഞു..

നഷ്ടപെട്ട കളിപ്പാട്ടം തിരിച്ചുകിട്ടിയ കുട്ടിയുടെ സന്തോഷമായിരുന്നു അപ്പോൾ അവനു അകലെനിന്ന് തന്നെ കണ്ണിമ വെട്ടാതെ തന്നെ തന്നെ നോക്കി നിൽക്കുന്ന അർജുനെ ഗീതു കണ്ടു അവളുടെ ഹൃദയം വല്ലാതെ മിടിച്ചുകൊണ്ടിരുന്നു എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രെമിച്ചിട്ടും അവളുടെ ഹൃദയതാളം തെറ്റികൊണ്ട് ഇരുന്നു അർജുനെ നോക്കാതെ മറികടന്നു പോവാൻ തുടങ്ങിയ ഗീതുവിന്റെ കൈകളിൽ അർജുൻ പിടിത്തമിട്ടു തലയുയർത്തി നോക്കിയ ഗീതുവിന് അർജുന്റെ മുഖത്തെ ഭാവം കണ്ടതും ഭയം തോന്നി.. കൈവിടുവിക്കാൻ നോക്കിയിട്ടും പിടിത്തം മുറുകി കൊണ്ടിരുന്നു അതെ പിടിത്തത്തിൽ അവളുടെ കൈവിടാതെ അർജുൻ ഓഫീസിൽ നിന്നും കാറിൽ കേറ്റി ഉള്ളിലെ ദേഷ്യവും സങ്കടവുമെല്ലാം അവൻ സ്റ്റിയറിങ്ങിൽ തീർത്തുകൊണ്ടിരുന്നു ഗീതുവിന്‌ പരിജയമില്ലാത്ത വഴികളിലൂടെ അർജുന്റെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു ഒടുക്കം കുന്നിൻ മുകളിലുള്ള ഒരു അമ്പലത്തിലാണ് അർജുന്റെ വണ്ടി വന്നു നിന്നത് ഒന്നും മനസിലാകാതെ ഇരിക്കുന്ന ഗീതുവിനെ വലിച്ചിറക്കി അവൻ പടികൾ ഓരോന്നും കയറി അമ്പലത്തിനുള്ളിൽ കയറി വിഗ്രഹത്തിലേക്ക് നോക്കി കണ്ണുകളടച്ചു അവൻ പ്രാർത്ഥിച്ചു ശേഷം ഇലച്ചീന്തിലേക്ക് അല്പം പ്രസാദമായി വന്നു ഒന്നും മനസിലാവാതെ നിൽക്കുന്ന ഗീതുവിന്‌ നേരെ തിരിഞ്ഞു പോക്കറ്റിൽ നിന്നും അവന്റെ പേരുകൊത്തിയ മഞ്ഞച്ചരടിൽ കോർത്ത താലി കയ്യിലെടുത്തു ഗീതുവിന്റെ കഴുത്തിലേക്ക് ചേർത്തുവെച്ചു താലി അണിയിച്ചു.... ഇലച്ചീന്തിൽ നിന്നും ഒരുനുള്ള് സിന്ദൂരമെടുത്ത് അവളുടെ സീമന്ത രേഖയിൽ ചുവപ്പുരാശി പകർത്തി .........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story