ഹരിനന്ദനം: ഭാഗം 1

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

നന്ദു..... പെട്ടന്ന് ഒരുങ്ങിവാ... അവര് എത്താറായി.. അമ്മേ എനിക്ക് ഇപ്പോ കല്യാണം ഒന്നും വേണ്ട... എനിക്ക് ഒരു ജോലി കിട്ടിയിട്ട് മതി കല്യാണം.... മോളെ അവര് വന്നിട്ട് പോട്ടെ.... പിന്നെ 22വയസ്സിനുള്ളിൽ നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ.... പിന്നെ ഒരു മംഗല്യം യോഗം ഇല്ല മോളെ..... നീ പെട്ടന്ന് ഒരുങ്ങി വാ ഞാൻ താഴെ ചെല്ലട്ടെ... മീര മോളെ പറഞ്ഞു വിടാം... --- ഇതാണ് നമ്മുടെ കഥാനായിക നന്ദന ദേവൻ ശ്രീമംഗലത്തെ ദേവന്റെയും പ്രിയ പത്‌നി ഭാമയുടെയും ഓമനപുത്രി... അതേ മതി നീ പറഞ്ഞത്... ഇത് എന്റെ കഥയല്ലേ ബാക്കി ഞാൻ പറഞ്ഞോളം..... ---- ഞാൻ നന്ദന ദേവൻ അച്ഛൻ ദേവൻ ബാങ്ക് മാനേജറാണ് അമ്മ ഭാമ ടീച്ചറാണ്.... പിന്നെ ഞാൻ MSc mathematics first year പഠിക്കുവാ.... ഇന്ന് എന്നെ പെൺ കാണാൻ വരുവാ.... എനിക്ക് ആണെങ്കിൽ തീരെ താല്പര്യമില്ല..... അതിനൊരു കാരണവുമുണ്ട് എനിക്ക് ഒരു ചെറിയ ഇഷ്ടം ഉണ്ട്‌.. ഇഷ്ടം എന്ന് പറഞ്ഞ പോരാ നല്ല അസ്ഥിക്ക് പിടിച്ച പ്രേമം.... പക്ഷേ one side ആണ്.. പുള്ളിക്ക് എന്നെ ഇഷ്ടം ആണോ എന്ന് അറിയില്ല. അറിയാൻ ഞാൻ ഇതുവരെ നേരിട്ട് പറഞ്ഞിട്ടില്ല.....

ബാക്കി പിന്നെ പറയാട്ടോ ആരോ വരുന്നുണ്ട്. വേറെ ആരുമല്ല മീരയാണ്. അച്ഛന്റെ അനിയന്റെ മോളാണ് എന്റെ അതേ പ്രായം ആണ് ഒരുമിച്ചാണ് പഠിക്കുന്നത്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.പക്ഷേ എന്റെ പ്രേമത്തിന്റെ കാര്യമൊന്നും അറിയില്ല. മീര : എന്താ നന്ദു നീ ഇനിയും ഒരുങ്ങിയിലെ.. നന്ദു : എനിക്ക് വയ്യാ മീര.. എനിക്ക് ഇപ്പോ കല്യാണം വേണ്ട മീര : ഡി നീ പോയി പെട്ടന്ന് ആ സാരീ ഉടുത്തേ... അല്ലെങ്കിൽ ഞാൻ ഇപ്പോ മഹിയെട്ടനെ വിളിക്കും... നന്ദു : അയ്യോ വേണ്ട ആ കാലൻ വന്നാൽ എന്നെ എടുത്തിട്ട് കുടയും... (മീരയുടെ ഏട്ടനാണ് മഹേഷ്‌ ജയദേവൻ.... ജില്ലാ കളക്ടറാണ്... എനിക്ക് ആരെയെങ്കിലും പേടി ഉണ്ടെങ്കിൽ അത് മഹിയെട്ടനെയാണ്.. ) അപ്പൊ ഞാൻ പോയി പെട്ടന്ന് റെഡിയാവട്ടെ മഞ്ഞയിൽ ചുവപ്പ് കസവുള്ള സാരിക്ക് മാച്ച് ചെയുന്ന കമ്മലും മാലയും വളയും എടുത്തിട്ടു... മുടിയിൽ കുറച്ചു പൂവും ചൂടി തന്നു മീര എന്നെ തീരിച്ചു നിർത്തി.. നന്ദു : ഡീ പൂവ് ഒന്നും വേണ്ട മീര : ദേ പെണ്ണേ അടക്കി നിന്നോ.... അപ്പോഴേക്കും മുറ്റത്ത്‌ കാർ വന്ന ശബ്ദം കേട്ട് മീര ബാൽക്കണിയിലെക്ക് പോയി -------

കാറിൽ നിന്ന് 28 വയസ്സ് തോന്നിക്കുന്ന ആറടി പൊക്കവും കട്ട മീശയും കരിനീല കണ്ണുകളും ഉള്ള ചെറുപ്പക്കാരൻ ഇറങ്ങി. ശെരിക്കും പറഞ്ഞാൽ ആര് കണ്ടാലും നോക്കി പോകുന്ന ഒരു ചുള്ളൻ അവരെ സ്വീകരിക്കാൻ ശ്രീമംഗലത്തെ ഉമ്മറത്ത് നന്ദയുടെ മുത്തശ്ശൻ നാരായണനും ദേവനും ദേവന്റെ അനിയൻ ജയദേവനും മഹിയും ഉണ്ട്.. ദേവൻ അവരെ അകത്തേക്ക് ക്ഷണിച്ചു... മഹിയുടെ സുഹൃത്താണ് പയ്യൻ.അവര് ഒന്നിച്ചു പഠിച്ചതാണ്. മഹി : മുത്തശ്ശാ ഇത് ശ്രീഹരി.. ഇവിടെത്തെ എസിപിയാണ്.. ഇത് ശ്രീയുടെ അച്ഛൻ മാധവൻ റിട്ടയേർഡ് ഡിജിപിയാണ്.. അമ്മ ലക്ഷ്മി. --------  ശ്രീഹരിയാണ് നമ്മുടെ നായകൻ മേലേടത്തെ മാധവന്റെയും ലക്ഷ്മിയുടെയും മൂത്ത പുത്രൻ.... ശ്രീക്ക് ഒരു അനിയത്തി കൂടി ഉണ്ട്‌ ശ്രീവിദ്യ... കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിസിൻ പഠിക്കുവാ.. -------  മീര : ഡാ നിന്റെ ചെക്കൻ ചുള്ളനാണ് മോളെ... മഹിയെട്ടന്റെ ഫ്രണ്ടാണ് ശ്രീയേട്ടൻ നന്ദു :ഒരു ചീയേട്ടൻ.. എനിക്ക് ഒന്നും വേണ്ട.. മീര : ഡീ വേണ്ട.... വാ നമ്മുക്ക് താഴെ പോവാം..

അടുക്കളയിൽ അമ്മ എല്ലാം എടുത്തു വെയ്ക്കുകയാണ്... മീരയുടെ അമ്മ സുമിത്ര ചിറ്റ ചായ ഗ്ലാസ്സിലേക്ക് മാറ്റുകയാണ്... സുമിത്ര : ചിറ്റേടെ കുട്ടി സുന്ദരിയായിട്ടുണ്ട്... ഭാമേ മോളെ കൊണ്ട് വന്നോളു.. അപ്പോഴേക്കും അച്ഛന്റെ വിളി വന്നു.. അമ്മയും ചിറ്റയും ട്രേയിൽ മധുര പലഹാരങ്ങളുമായി ഹാളിലേക്കു പോയി പുറകെ മീരയും ഒരു ട്രേയിൽ ചായയുമായി ഞാനും പോയി അമ്മ പലഹാരം ടീപ്പോയിൽ വെച്ച് മോളെ നന്ദു ചായ എല്ലാർക്കും കൊടുക്ക് ഞാൻ ചായ എല്ലാർക്കും കൊടുത്തു് പയ്യന്റെ അടുത്ത് എത്തിയപ്പോൾ മഹി : നന്ദു ശ്രീയുടെ മുഖത്തു നോക്ക്... ഇനി കണ്ടില്ല എന്ന് പറയാൻ പാടില്ല... ഞാൻ അയാളെ നോക്കിയതും തരിച്ചു നിന്ന് പോയി ഹരിയേട്ടൻ.... തുടരും... ആദ്യമായി എഴുതുന്നതാണ്... അതിന്റെ എല്ലാ പോരായ്മകളും ഉണ്ടാവും... എല്ലാവരും കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു....

Share this story