ഹരിനന്ദനം: ഭാഗം 11

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

എന്റെയും നന്ദുന്റെയും കാർ ഒരേ സമയത്താണ് ക്ഷേത്രത്തിന് മുന്നിൽ എത്തിയത്. കാറിൽ നിന്ന് ഇറങ്ങുന്ന അവളെ ഒരു നിമിഷം ഞാൻ നോക്കി നിന്നും പോയി. പെണ്ണ് സുന്ദരിയായിട്ടുണ്ട്... "നോക്കി വെള്ളമിറക്കിയത് മതി ഏട്ടാ. പാവം എന്റെ ഏട്ടത്തി ഏട്ടന്റെ നോട്ടത്തിൽ ദഹിച്ചു പോകും " അവന്റെ അടുത്തേക്ക് വന്ന് നിന്നു വിദ്യ പറഞ്ഞു "ടി വേണ്ട... ഞാൻ എന്റെ പെണ്ണിനെയാ നോക്കിയത്... " "മ്മ് മ്മ്മ്... നടക്കട്ടെ... ഞാൻ എന്റെ ഏട്ടത്തിയെ പരിചയ പെട്ടിട്ടു വരാം.. " എന്ന് പറഞ്ഞു അവൾ നന്ദുന്റെ അടുത്തേക്ക് പോയി റിസപ്ഷൻ ഹരിയേട്ടന്റെ ഫ്രണ്ട്സും കൂടെ വർക്ക്‌ ചെയ്യുന്നവരും ഉണ്ടായിരുന്നു.. എല്ലാരേയും പരിചയപെട്ടു. ** കാറിൽ നിന്ന് ഇറങ്ങിയപ്പോഴു എന്നെ തന്നെ നോക്കി നിൽക്കുന്ന ഹരിയേട്ടൻയാ കണ്ടത്. ക്രീം കളർ കുർത്തയും കസവു മുണ്ടിലും ഹരിയേട്ടൻ സുന്ദരനായിട്ടുണ്ട്. അപ്പോഴാണ് ഹരിയേട്ടന്റെ അടുത്തേക്ക് ഒരു പെൺകുട്ടി വന്നത്. ഹരിയേട്ടനോട് എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്. കണ്ടിട്ട് ഹരിയേട്ടന്റെ പെങ്ങളെ പോലെ ഉണ്ട്‌. അവരെ നോക്കി നിന്നപ്പോഴാണ് അവൾ എന്റെ അടുത്തേക്ക് വന്നത്.

"ഹായ് ഏട്ടത്തി... മനസ്സിലായോ? " "ഹായ്.... ഹ്മ് മ്.. ഹരിയേട്ടന്റെ അനിയത്തി അല്ലേ ശ്രീവിദ്യ " "കറക്റ്റ്..... എക്സാം ആയിരുന്നു അതാ മുന്നേ കാണാൻ വരാതിരുന്നേ.. പിന്നെ ഹരിയേട്ടൻ ഫോട്ടോ അയച്ചു തന്നിരുന്നു " "മ് മ്മ്. " "മുഹൂർത്തത്തിന് സമയമായി...... വാ അകത്തേക്ക് കയറാം... "ഹരിയേട്ടന്റെ അച്ഛൻ വന്ന് പറഞ്ഞു. എല്ലാവരും ക്ഷേത്രത്തിന് അകത്തേക്ക് പ്രേവശിച്ചു. ദേവിയെ തൊഴുതാതിന് ഞങ്ങൾ മണ്ഡപത്തിലേക്ക് കയറി.പൂജാരി പൂജിച്ച താലി ഹരിയേട്ടന്റെ അച്ഛൻ ഹരിയേട്ടന്റെ കൈയിൽ കൊടുത്തു. ആ താലി എന്റെ കഴുത്തിൽ ചാർത്തുമ്പോൾ എന്റെ കണ്ണും മനസും നിറഞ്ഞിരുന്നു. ദേവി എന്റെ മരണം കൊണ്ടല്ലാതെ ഈ താലി എന്നിൽ നിന്ന് വേർപെടല്ലേ എന്ന് പ്രാർത്ഥിച്ച് ഞാൻ ഹരിയേട്ടനെ താലിയുടെ ഉടമയായി. തുളസമാല ഞങ്ങൾ പരസ്പരം ചാർത്തി. അതിന് ശേഷം ഹരിയേട്ടൻ എന്റെ സിന്ദുരരേഖ ചുവപ്പിച്ചു. പിന്നീട് പരസ്പരം മോതിരം അണിയിച്ചു. അച്ഛൻ ഞങ്ങളെ രണ്ടുപേരെയും അനുഗ്രഹിച്ചതിന് ശേഷം എന്റെ കൈപിടിച്ച് ഹരിയേട്ടന്റെ കൈയിൽ കൊടുത്തു.

ഹരിയേട്ടന്റെ കൈപിടിച്ചു ഞാൻ പ്രദിക്ഷണം വെച്ച്. ക്ഷേത്രത്തിലേ ചടങ്ങുകൾ കഴിഞ്ഞ്. കുറച്ച് ഫോട്ടോ അവിടെന്ന് എടുത്തതിനു ശേഷം സൽക്കാരത്തിനായി ഒരുക്കിയിരുന്ന ഓഡിറ്റോറിയത്തിലേക്ക് പോയി. ഞാനും ഹരിയേട്ടനും പൂക്കൾ കൊണ്ട് അലങ്കരിച്ച സ്റ്റേജിൽ കയറി നിന്നു. ബന്ധുക്കൾ പരിചയ പെടാൻ വന്നു കൂടെ ഫോട്ടോയും എടുക്കുകയും ചെയ്തു. തുടർന്ന് ഫോട്ടോ സെക്ഷനായിരുന്നു. ഫോട്ടോഗ്രാഫർ പറയുന്നതനുസരിച്ചു പല രീതിയിലും നിന്നു ഫോട്ടോ എടുത്ത്. എല്ലാം കഴിഞ്ഞപ്പോഴേക്കും വിശപ്പിന്റെ വിളി വന്നിരുന്നു. രാവിലെ ടെൻഷൻ കാരണം ഒന്നും കഴിക്കാൻ പറ്റിയിരുന്നില്ല. ഫോട്ടോ എടുത്ത് കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നു. ഞങ്ങളുടെ കൂടെ മീരയും വിദ്യയും ഇരുന്നിരുന്നു.. ഭക്ഷണം കഴിച്ചു കൊണ്ടിരിന്നപ്പോഴാണ് മഹിയേട്ടൻ വന്നത്. "നന്ദു കുറച്ച് കഴിച്ച മതിട്ടോ..... എപ്പോഴും കഴിക്കുന്ന പോലെ വാരി വലിച്ചു കഴിക്കേണ്ട... നിന്റെ കല്യാണം ആണ്... " ഞാൻ ഏട്ടനെ ദേഷ്യത്തോടെ നോക്കി. ഹരിയേട്ടൻ ചിരിക്കുന്നതും കൂടി കണ്ടപ്പോ എനിക്ക് ദേഷ്യം ഇരട്ടിച്ചു... ഞാൻ ഹരിയേട്ടനെ രൂക്ഷമായി ഒന്ന് നോക്കി...

എന്നെ ഒന്നു ഇളിച്ചു കാണിച്ചിട്ട് ഹരിയേട്ടൻ കഴിക്കാൻ തുടങ്ങി. വീട്ടിലേക്ക് ഇറങ്ങാൻ നേരമായതു എന്റെ കണ്ണുകൾ നിറഞ്ഞു വന്നു... ഞാൻ അമ്മയെയും ചിറ്റയും കെട്ടിപിടിച്ചു കരഞ്ഞു... "മോളെ കരയല്ലേ... അമ്മ പറഞ്ഞോതൊക്കെ ഓർമയുണ്ടല്ലോ.... നല്ല കുട്ടിയായിരിക്കണം.. " അമ്മയും ചിറ്റയും എന്നെ ചേർത്ത് പിടിച്ചു ഉമ്മ തന്നു....അപ്പോഴാണ് ഞാൻ മീരയെ നോക്കിയത് അവൾ മാറി നിന്നു കരയുന്നുണ്ട്.. ഞാൻ ഓടി പോയി അവളെ കെട്ടിപിടിച്ചു കരഞ്ഞു.. "നിന്റെ ആഗ്രഹം പോലെ നിനക്ക് നിന്റെ ഹരിയെ കിട്ടിയില്ലേ നന്ദു.... " ഞാൻ ഞെട്ടി അവളെ നോക്കി... "മീരേ നീ..... " "എനിക്ക് അറിയാമായിരുന്നു നന്ദു മാഹിയേട്ടനെല്ലാം എന്നോട് പറഞ്ഞിരുന്നു... " "മീരേ.... ഞാൻ... " "നീ ഒന്നു പറയണ്ട.... നീ എന്നും സന്തോഷമായിരുന്ന മതി.. " ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു..... മഹിയേട്ടൻ എന്നെ ഹരിയേട്ടന്റെ അടുത്തേക്ക് കൊണ്ടുപോയി... എന്നെ ചേർത്ത് പിടിച്ചു.. "ഡാ ശ്രീ എന്റെ പെങ്ങളെ നോക്കിക്കൊള്ളണം.. അവളെ ഒരിക്കലും കരായിക്കരുത്.... " എന്നും കൂടെയുണ്ടാവും എന്നാ പോലെ എന്റെ കൈ ചേർത്ത് പിടിച്ചു..

അച്ഛൻ എന്റെ അടുത്തേക്ക് വന്നതും ഹരിയേട്ടന്റെ കൈ വിട്ട് ഞാൻ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു... "അച്ഛേ.... ഞാൻ നിങ്ങളൊന്നും വിട്ട് എവിടേം പോകുന്നില്ല.... എനിക്ക് എങ്ങോട്ടും പോകേണ്ട അച്ഛാ... "ഞാൻ കരഞ്ഞു പറഞ്ഞു "എന്താ മോളെ ഇനി നീ ഹരിയുടെ കുടെയാ ജീവിക്കണ്ടത്..... എന്റെ മോൾ സന്തോഷത്തോടെ ജീവിക്കണം... മോൾ വാ ഇറങ്ങാൻ നേരാമായി.. " **** കാറിൽ ഇരിക്കുമ്പോഴും നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ അവളെ ചേർത്ത് പിടിച്ചു.. അവൾ എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു. വീടിൽ വന്ന് ഇറങ്ങിയപ്പോൾ അമ്മയും വിദ്യയും ബന്ധുക്കളും മുന്നിൽ തന്നെ ഉണ്ടായിരുന്നു... അമ്മ ഞങ്ങളെ ആരതിയുഴിഞ്ഞ ശേഷം നിലവിളക്ക് നന്ദുന്റെ കൈയിൽ കൊടുത്തു. "വലതു കാൽ വെച്ച് കയറി വാ മോളെ. " നന്ദു വിളക്ക് വാങ്ങി വലതുകാൽ വെച്ച് കയറിയപ്പോൾ ഒപ്പം ഞാനും. വിളക്ക് പൂജാമുറിയിൽ വെച്ച് അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു. അവളുടെപ്പം ഞാനും. "മോള് റൂമിൽ പോയി വേഷം മാറ്റിക്കോ.... റിസപ്ഷൻ റെഡി ആകേണ്ടേ..വിദ്യ റൂം കാണിച്ചു തരും.... "ബാക്കി ചടങ്ങുകൾ കഴിഞ്ഞു അമ്മ അവളോട് പറഞ്ഞു

"വാ ഏട്ടത്തി... " വിദ്യ അവളുടെ കൈയും പിടിച്ചു മുകളിലത്തെ നിലയിലേക്ക് കൊണ്ട് പോയി ** വിദ്യ ഹരിയേട്ടന്റെ റൂമിലേക്ക്‌ കൊണ്ട് പോയി.. ഞാൻ റൂം മൊത്തമായി ഒന്ന് നോക്കി സാമാന്യം വലിപ്പമുള്ള റൂം ആണ്.. ഞാൻ ആഭരണങ്ങളെല്ലാം അഴിച്ചു വെച്ചു "ഏട്ടത്തി കുളിച്ചിട്ടു വാ... അപ്പോഴേക്കും ബ്യുട്ടിഷ്യൻ എത്തും... "അവൾ എനിക്ക് ഷെൽവിൽ നിന്ന് എനിക്ക് മാറ്റാനുള്ള ഡ്രസ്സ്‌ എടുത്തു തന്നു ഞാൻ അതുമായി ബാത്‌റൂമിൽ കയറി. ഷവറിന്റെ കിഴിൽ നില്കുമ്പോ മനസിന്‌ ഒരു കുളിർമ കിട്ടുന്നുണ്ട്....കുളിച്ച് വന്നപ്പോഴേക്കും.. ബുട്ടിഷ്യൻ വന്നിരുന്നു.. അവര് എന്നെ പെട്ടെന്ന് തന്നെ ഒരുക്കി. നിറയെ സ്റ്റോൺ പിടിപ്പിച്ച റെഡ് ഗൗണായിരുന്നു... മുടി കെട്ടിവെച്ചിലായിരുന്നു... കഴുത്തിൽ ഒരു നെക്ലേസും അതിന് ചേരുന്ന കമ്മലും ആയിരുന്നു.. വിദ്യ എന്നെയും കൊണ്ട് താഴേക്ക് പോയി... ഹരിയേട്ടന് റിസപ്ഷൻ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു... ഹരിയേട്ടൻ എന്റെ കൈ പിടിച്ചു സ്റ്റേജിലേക്ക് പോയി.ഹരിയേട്ടന്റെ ഫ്രണ്ട്സും കൂടെ വർക്ക്‌ ചെയുന്നവുരും വന്നിരുന്നു. എല്ലാവരെയും ഹരിയേട്ടൻ പരിചയം പെടുത്തി..

അപ്പോഴാണ് അവിടേക്ക് വലിഞ്ഞു മുറുകിയ മുഖവുമായി അപർണ വന്നത്. "നീ എന്താടി രാവിലെ വരാതിരുന്നേ.. " ഹരിയേട്ടനായിരുന്നു. "അത് ഹരി എനിക്ക് വേറൊരു പ്രോഗ്രാം ഉണ്ടായിരുന്നു.. " "ഹ്മ് മ്മ്.... നീ ഇപ്പോഴെങ്കിലും വന്നാലോ.. " "നീ അധികം കാലം ഹരിയുടെ കൂടെ ഉണ്ടാവില്ല. അപർണയാ പറയുന്നേ "അവൾ എന്റെ അടുത്ത വന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ട് ചെവിയിൽ പറഞ്ഞു. ഞാൻ ഹരിയേട്ടനോട് ചേർന്നു നിന്നു അവളെ പുച്ഛത്തോടെ നോക്കി. അവിടെയും പലരീതിയിലും നിന്നു ഫോട്ടോ എടുത്ത്.. സ്റ്റേജിലേക്ക് മൈക്കും എടുത്തു വിഷ്‌ണു കയറി വന്നു.ഹരിയേട്ടനോട് പാടാൻ പറഞ്ഞു.. അവന്റെ കൈന്ന് മൈക് വാങ്ങി... ഏട്ടൻ എന്നെ നോക്കി പാടാൻ തുടങ്ങി നിലാവിന്‍റെ നീലഭസ്മക്കുറിയണിഞ്ഞവളേ കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ നിന്‍ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിം ഞാൻ ഹരിഏട്ടന്റെ ശബ്ദത്തിൽ ലയിച്ചു നിന്നു ഹരിയേട്ടൻ എന്നെ തട്ടി വിളിച്ചപ്പോഴാണ്...

ഞാൻ ഇത്രയും നേരം ഹരിയേട്ടനെ നോക്കി നിൽക്കുകയാണെന്ന് മനസിലായത്.. ഞാൻ മുഖം താഴ്ത്തി നിന്നു. റിസപ്ഷൻ കഴിഞ്ഞപ്പോഴേക്കും ഞാൻ ആകെ ക്ഷീണിച്ചിരുന്നു. ഞാൻ വേഗം റൂമിൽ ചെന്ന് ഡ്രസ്സ്‌ മാറി... താഴേക്ക് പോയി.. കുറേ സമയം എല്ലാവരുമായി സംസാരിച്ചിരുന്നു. വീട്ടിലേക്ക് ഫോണും ചെയ്തു... കുറച്ച് കഴിഞ്ഞ് അമ്മ എന്നെ അമ്മയുടെ റൂമിലേക്ക്‌ കൊണ്ട് പോയി. അപ്പോഴേക്കും വിദ്യ വന്നിരുന്നു.. അവൾ എനിക്ക് സെറ്റ് സാരി ഉടുത്തു തന്നു... മുടിയിൽ പൂവും ചൂടി... കഴുത്തിൽ താലി മാത്രേ ഇട്ടിരുന്നുള്ളു.. എന്റെ കൈയിൽ ഒരു ഗ്ലാസ്‌ പാലും തന്നു എന്നെ റൂമിലേക്ക്‌ പറഞ്ഞു വിട്ടു. റൂമിന്റെ വാതിൽ അടഞ്ഞു കിടക്കുവായിരുന്നു.. കുറച്ച് സമയം അവിടെ നിന്നിട്ട് ഞാൻ വാതിൽ തുറന്ന് റൂമിലേക്ക്‌ പോയി. ഞാൻ നന്നായി വിറക്കുന്നുണ്ടായിരുന്നു....... തുടരും......... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story