ഹരിനന്ദനം: ഭാഗം 12

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

ബാൽക്കണിയിൽ നിൽക്കുമ്പോഴായിരുന്നു. കതക് തുറക്കുന്ന ശബ്ദം കേട്ടതു. പെണ്ണ് സുന്ദരിയായിട്ടുണ്ട്. പാലും കൈയിൽ പിടിച്ചു കതകിന്റെ അവിടെ തന്നെ നിൽകുവാ... നല്ല ടെൻഷൻ ഉണ്ട്‌ മുഖത്തു. ഞാൻ റൂമിനകത്തേക്ക് ചെന്നു. അവൾ എന്നെ കണ്ടതും പാൽ ടേബിളിൽ വെച്ചു "ടി നീ ഈ രാത്രിയിൽ വല്ല കല്യാണത്തിനും പോകുന്നുണ്ടോ... " "ഇല്ലാ...... ന്തേ... " "അല്ല നിന്റെ വേഷം കണ്ടു ചോദിച്ചതാ.... " "അത്..... ഞാൻ പറഞ്ഞിട്ട്...... ഛെ.. അല്ല... അമ്മ പറഞ്ഞിട്ടാ... " "ഹ്മ് മ്...... ഷെൽഫിൽ നിനക്ക് വേണ്ട ഡ്രസ്സ്‌ ഉണ്ട്‌... പോയി മാറ്റിയിട്ട് വന്നോ.... " കേൾക്കണ്ട താമസം അവൾ ഷെൽഫിന്ന് ഒരു ചുരിദാറുമായി ബാത്‌റൂമിൽ പോയി.. ഞാൻ ഫോണും പിടിച്ചു സോഫയിലിരിക്കുമ്പോഴാണ് അവൾ ഡ്രസ്സ്‌ മാറ്റി വന്നത്. പെണ്ണ് നിന്ന് പരുങ്ങുന്നുണ്ട്... അവൾ പതിയെ എന്റെ അടുത്തേക്ക് വന്നു.. "ഹരിയേട്ടാ...... " ഞാൻ തലയുയർത്തി അവളെ നോക്കി "മ്മ്.... എന്താ..... " "അത് എനിക്ക് കുറച്ച് സംസാരിക്കാനുണ്ടായിരുന്നു... " "എനിക്ക് ഉറക്കം വരുന്നുണ്ട്.. സംസാരിക്കാനുള്ളതൊക്കെ നാളെ ആവാം...." "അത് ഹരിയേട്ടാ..... എനിക്ക് പറയാനുള്ളത് .... "

"ഞാൻ പറഞ്ഞല്ലോ നന്ദന... എനിക്ക് നല്ല ക്ഷീണം ഉണ്ട്‌.... " ഞാൻ കുറച്ച് ദേഷ്യത്തോടെ പറഞ്ഞതും അവൾ ബെഡിന്റെ ഒരു സൈഡ് ചേർന്ന് കിടന്നു.. പാവം പേടിച്ചിട്ടുണ്ട്.. മറ്റന്നാൾ അവളുടെ ബിർത്തഡേയാണ് അതുവരെ ഇങ്ങനെ തന്നെ പോട്ടെ..... അന്ന് തന്റെ പെണ്ണിനോട് മനസ് തുറക്കണം.... അവൾ ഉറങ്ങി എന്ന് തോന്നിയപ്പോൾ അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു. മുടിയിൽ തലോടി നെറ്റിയിൽ ഒരുമ്മ കൊടുത്തു..അവളെ കുറേ നേരം ചേർത്ത് പിടിച്ചു കിടന്നു. ഞാൻ ഉറക്കത്തിലേക്ക് വീണു. **** ഉറക്കമുണർന്ന ഞാൻ കണ്ണുതിരുമി ചുറ്റും നോക്കി..എന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന താലിയെ മുറുക്കെ പിടിച്ചു... എഴുനേൽക്കാൻ നോക്കിയപ്പോഴാണ് തന്നെ ചുറ്റിപിടിച്ചിരിക്കുന്ന കൈ കണ്ടത്... എന്റെ ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി വിരിഞ്ഞു എന്നാൽ ഇന്നലെ രാത്രിയിലേ ഹരിയേട്ടന്റെ പെരുമാറ്റം ഓർത്തതും അത് വിഷമത്തിലേക്ക് വഴിമാറി...

ഹരിയേട്ടനെ ഒന്ന് നോക്കിയ ശേഷം പതുകെ ഹരിയേട്ടന്റെ കൈ എടുത്ത് മാറ്റി എഴുനേറ്റ്. ഷെൽഫ് തുറന്ന് എനിക്ക് വേണ്ട ഡ്രെസ്സുമെടുത്തു ബാത്‌റൂമിൽ കുളിക്കാൻ കയറി. കുളിച്ച് വന്നപ്പോഴും ഹരിയേട്ടൻ ഉറക്കമായിരുന്നു തലയിൽ കെട്ടിയിരുന്ന തോർത്ത് അഴിച്ചു തലതോർത്തി. സിന്ദുരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദുരം സീമന്തത്തിൽ ചാർത്തി. അടുക്കളയിൽ അമ്മ ഉണ്ടായിരുന്നു. "അമ്മേ.. " "മോൾ എഴുനേറ്റോ....? കുറച്ച് നേരം കൂടി കിടന്നുണ്ടായിരുന്നോ. " "അത് സാരമില്ല അമ്മേ.. " " ഹരി എഴുനേറ്റായിരുന്നോ? " "ഇല്ല അമ്മേ... " "കാപ്പിക്ക് എന്താ ഉണ്ടാക്കുന്നെ..." "ദോശയും ചട്നിയും ഉണ്ടാക്കാം.... " "ഞാൻ ദോശ ചുട്ടോളാം " "ഇന്ന് ഞാൻ തന്നെ ചെറുതോളാം.. മോൾ പോയി ഹരിയെ വിളിക്ക്... രണ്ടുപേരും അമ്പലത്തിൽ പോയിട്ട് വാ... പിന്നെ ചായയും കൂടി എടുത്തോ അവൻ എഴുന്നേറ്റാൽ ഉടനെ ചായ വേണം... " "അപ്പൊ അച്ഛനോ.... "

"അച്ഛൻ നേരത്തെ എഴുനേറ്റു പത്രം വായിക്കുന്നുണ്ട്.. ഞാൻ ചായ കൊടുത്തായിരുന്നു... മോൾ പോയിക്കോ... " ഞാൻ ശരി എന്ന് തലയാട്ടി ഹരിയേട്ടനുള്ള ചായയുമായി മുകളിലേക്ക് പോയി.. റൂമിൽ ചെന്നപ്പോൾ ബെഡിൽ ആരുമുണ്ടായിരുന്നില്ല... അപ്പോഴാണ് ബാത്‌റൂമിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടത്... ചായ മേശ പുറത്ത് വെച്ച്.. ബെഡ് നേരെ വിരിച്ചിട്ടു. ഞാൻ ബാൽക്കണിയിൽ പോയി നിന്നു.. ഹരിയേട്ടന്റെ മനസ്സിൽ എന്താണെന്ന് മനസിലാകുന്നില്ലല്ലോ.... എന്റെ തീരുമാനം തെറ്റായി പോയോ... എല്ലാം മാഹിയേട്ടനോട് എങ്കിലും പറയാമായിരുന്നു... ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ റൂമിലേക്ക്‌ വന്നത്... ചായ എടുത്തു ഹരിയേട്ടന് കൊടുത്തു. "ഹരിയേട്ടാ അമ്മ അമ്പലത്തിൽ പോകാൻ പറഞ്ഞായിരുന്നു " "ഹ്മ് മ്..... താൻ റെഡിയായിക്കോ..... "ഹരിയേട്ടന് ചായയുമായി പുറത്തേക്ക് പോയി ഞാൻ കതക് അടച്ച്.. ഷെൽഫിന്ന് ഒരു മുണ്ടും നേര്യതും എടുത്ത് ഉടുത്തു. ഞാൻ ഒരുക്കി കഴിഞ്ഞപ്പോഴേക്കും ഹരിയേട്ടന് വന്നിരുന്നു "താൻ താഴേക്ക് ചെല്ല്... ഞാൻ ഇപ്പൊ വരാം" വിദ്യ എഴുനേറ്റിട്ട് ഉണ്ടായിരുന്നു.

സോഫയിലിരുന്നു ഫോണിൽ കുത്തുന്നുണ്ട്. എന്നെ കണ്ടതും അവൾ ഫോൺ താഴെ വെച്ചു എന്റെ അടുത്തേക്ക് വന്നു "ഗുഡ് മോർണിംഗ് ഏടത്തി.... " "ഗുഡ് മോർണിംഗ്.... രാവിലെ തന്നെ ഫോണിലാണല്ലോ.. " "അത് ചുമ്മാ..... ചുന്ദരി കുട്ടി ആയിട്ട് എങ്ങോട്ടേക്കാ... " "അമ്പലത്തിലേക്കാണ്... നീ വരുന്നോ... " "ഞാനില്ല...... വെറുതെ എന്തിനാ സ്വാർഗത്തിലെ കട്ടുറുമ്പാകുന്നെ... നിങ്ങൾ പോയിട്ട് വാ.. " "ഹരിയേട്ടൻ വന്നതും അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് വീട്ടിൽ നിന്ന് ഇറങ്ങി. കാറിലിരിക്കുമ്പോഴും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല... എനിക്ക് സംസാരിക്കണം എന്ന് ഉണ്ട്‌... പക്ഷേ ഹരിയേട്ടൻ ഒന്നു നോക്കുന്നു കൂടിയില്ല... "താൻ ഇറങ്ങിക്കോ.... ഞാൻ വണ്ടി പാർക്ക്‌ ചെയ്യട്ടെ... " അമ്പലത്തിന് മുന്നിൽ കാർ നിർത്തിയിട്ട് പറഞ്ഞു... ഭഗവാന്റെ മുന്നിൽ നിൽക്കുമ്പോഴും... ഹരിയേട്ടൻ എന്നും കൂടെ ഉണ്ടാവണേ എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു... **** വീട്ടിൽ എത്തിയതും അമ്മ കാപ്പി കുടിക്കാൻ വിളിച്ചു. നന്ദു ഡ്രസ്സ്‌ മാറ്റി വന്ന് അമ്മയെ സഹായിക്കാൻ നിന്നും... അവൾ എല്ലാവർക്കും ഭക്ഷണം വിളമ്പി...

എല്ലാവരും ഒരുമിച്ചാണ് എന്നും കഴിക്കുന്നത്. "ടി നിനക്ക് എപ്പോഴാ ഇനി തീരിച്ചു പോകേണ്ടത്... " ഞാൻ വിധ്യയോട് ചോദിച്ചു... "എനിക്ക് അടുത്താഴ്ച ക്ലാസ്സ്‌ തുടങ്ങും ഏട്ടാ... ഞാറാഴ്ച പോകും ഞാൻ... " "നന്ദു മോൾക്കും ക്ലാസ്സ്‌ ഇല്ലേ... എപ്പോഴാ മോൾ പോയി തുടങ്ങുന്നേ.. " അച്ഛൻ നന്ദുനോടായി ചോദിച്ചു... അവൾ എന്നെ നോക്കി.... "അവൾ ഒരാഴ്ച കഴിഞ്ഞ് പോകാൻ തുടങ്ങട്ടെ... അപ്പോഴേക്കും വിരുന്നൊക്കേ പോയി തീർക്കാം... " ഞാൻ അച്ഛനോട് പറഞ്ഞു "അതാ നല്ലത്.... നിനക്കും ഡ്യൂട്ടിയ്‌ക്ക് കയറേണ്ടതല്ലേ...." ഭക്ഷണം കഴിച്ച് കഴിഞ്ഞ് നാളെത്തേക്കുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യുകായിരുന്നു.. ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു . നന്ദുന്റെ അച്ഛനായിരുന്നു. "ഹലോ അച്ഛാ... " "മോനേ ഹരി.... ഭക്ഷണം കഴിച്ചോ.. " "കഴിച്ചു.... അച്ഛനോ..... എല്ലാവരും എന്താ ചെയ്യണേ... " "കഴിച്ചു മോനേ.... ഇവിടെ ഇരിക്കുന്നുണ്ട്... മോനേ നന്ദു എവിടെ... ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല .. " "അത് അച്ഛാ ഫോൺ റൂമിലാ ഉള്ളതെന്ന് തോന്നുന്നു... അവൾ താഴെ അമ്മന്റെ കുടെയുണ്ട്.... ഞാൻ ഫോൺ കൊടുക്കാം ..." "ശരി മോനേ... "

ഞാൻ താഴെ ചെന്നപ്പോ അവൾ വിദ്യയും ആയി സംസാരിച്ചിരിക്കുവായിരുന്നു.. *** ഭക്ഷണം കഴിച്ച് പണിയൊക്കെ ഒരുക്കി.. വിദ്യയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹരിയേട്ടൻ വന്നത്... "ദാ തനിക്കാണ്.... വീട്ടിൽ നിന്ന... തന്റെ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലന്ന് പറഞ്ഞു.. " ഞാൻ ഫോൺ വാങ്ങി... "ഹലോ...... അച്ഛേ ... " "നീ അവിടെ എത്തിയപ്പോഴേക്കും ഞങ്ങളെ മറന്നോ... " "അയ്യോ..... അച്ഛാ... ഞാൻ..... " "ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... മോൾക്ക്‌ അവിടെ സുഖമല്ലേ.... " "മ്മ്മ്... അച്ഛാ അമ്മ എവിടെ " "ദാ ഞാൻ അമ്മയ്ക്ക് ഫോൺ കൊടുക്കാം.." "മോളെ നിനക്ക് അവിടെ കുഴപ്പമൊന്നുമില്ലല്ലോ " അമ്മ ആശങ്കയോടെ ചോദിച്ചു "എനിക്ക് ഒരു കുഴപ്പവുമില്ല.... നാളെ ഞങ്ങൾ അങ്ങോട്ടേക്ക് വരുന്നുണ്ട്... നാളെത്തെ ദിവസം മോൾക്ക്‌ ഓർമയുണ്ടല്ലോ.... " "മ്മ്മ്... അതൊക്കെ ഓർമയുണ്ട്... " "നിങ്ങളെ വിരുന്നിന് ക്ഷണിക്കാൻ കൂടിയ ഞങ്ങൾ വരുന്നത്... " "ശരി അമ്മേ.... ബാക്കിയുള്ളവരൊക്കെ എവിടെ അമ്മേ..... " "ഇവിടെ ഉണ്ട്‌ മോളെ. മഹി രാവിലെ തന്നെ പോയായിരുന്നു. " "മഹിയേട്ടൻ നാളെ വരില്ലേ.... "

"ആ... അവൻ വരാതിരിക്കോ... ഞാൻ സുമിത്രയ്ക്ക് ഫോൺ കൊടുക്കാം... " മീരയോടും ചിട്ടയോടും സംസാരിച്ച ശേഷം ഞാൻ ഫോൺ വെച്ചു. ഫോൺ വെച്ച ശേഷം ഞാൻ അടുക്കളയിൽ ചെന്നു.... അമ്മ ഊണിന് ഉള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. അമ്മയെയും സഹായിച്ചു അവിടെ തന്നെ നിന്നും.. അമ്മയ്ക്കും അച്ഛനും എന്നോട് നല്ല സ്നേഹമാണ്. ഹരിയേട്ടന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് മാത്രം മനസിലാക്കുന്നില്ല... ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എല്ലാവരും ടീവി കാണാനിരുന്നു... "അമ്മേ.... " അമ്മ ന്റെ മുഖത്തേക്ക് നോക്കി "എന്താ മോളെ " "അത് നാളെ അച്ഛനും അമ്മയും വരുന്നുണ്ട്." "ആണോ എപ്പോഴാ വരുക... " "അവര് ഉച്ചയ്ക്ക് എത്തും അമ്മേ.... നാളെ ചെറിയൊരു സദ്യ ഉണ്ടാക്കണം....നന്ദുന്റെ അച്ഛനും അമ്മയും മാത്രമല്ല വരുന്നത് അവിടെനിന്നു എല്ലാവരും വരും... "ഞാൻ മറുപടി പറയുന്നതിന് മുന്നേ ഹരിയേട്ടൻ പറഞ്ഞു. അന്നത്തെ ദിവസം പ്രതേകിച്ചു ഒന്നുമുണ്ടായില്ല... ഞാൻ ഹരിയേട്ടന്റെ അടുത്തേക്ക് പോകുമ്പോഴൊക്കെ എന്തെങ്കിലും കരണമുണ്ടാക്കി എന്നിൽ നിന്ന് അകന്നു പോകും. രാത്രി കിടക്കാൻ നേരത്തും ഹരിയേട്ടന് റൂമിൽ ഉണ്ടായിരുന്നില്ല.

കാത്തിരുന്നു ഞാൻ എപ്പോഴോ ഉറങ്ങി... രാവിലെ എഴുനേറ്റ ഞാൻ കാണുന്നത് എന്റെ അടുത്ത് കമിഴ്ന്നു കിടന്നു ഉറങ്ങുന്ന ഹരിയേട്ടനെ ആണ്. ഞാൻ എഴുനേറ്റ് കുളിച്ച് വന്നോപ്പോഴേക്കും ഹരിയേട്ടൻ എഴുനേറ്റിട്ടുണ്ടായിരുന്നു... "താൻ പെട്ടെന്നു റെഡിയായിക്കോ... നമ്മുക്ക് അമ്പലത്തിൽ പോയിട്ട് വരാം... " ഞാൻ ശരി എന്ന് തലയാട്ടി... അമ്മയോടും അച്ഛനോടും പറഞ്ഞിട്ട് ഞങ്ങൾ അമ്പലത്തിലേക്ക് പോയി.. തിരിച്ചു വീട്ടിലെത്തി നേരെ അടുക്കളയിലേക്ക് പോയി... അമ്മയെ സഹായിച്ചു.. "Happy birthday ഏട്ടത്തി " അവിടേക്ക് വന്ന വിദ്യ പറഞ്ഞു... "ഇന്ന് മോളുടെ പിറന്നാൾ ആണോ..? "അമ്മ എന്നെ നോക്കി ചോദിച്ചു... ഞാൻ അതെയെന്ന് തലയാട്ടി.. "എന്നിട്ട് എന്തെ ഇന്നലെ പറഞ്ഞില്ല.... മോളുടെ വീട്ടീന്ന് അവര് വരുന്നതല്ലേ.. അവര് എത്തിയിട്ട് നമ്മുക്ക് കേക്ക് മുറിക്കാം.. ഞാൻ അവനോട് പറഞ്ഞൊളാം. " പ്രാതൽ കഴിഞ്ഞ് അമ്മയെ സഹായിക്കുകയായിരുന്നു ഞാൻ. അവിടേക്ക് വന്ന ഹരിയേട്ടൻ അമ്മയെ വിളിച്ചിട്ട് പോയി... തിരിച്ചെത്തിയ അമ്മയുടെ മുഖത്തു നല്ല വിഷമം ഉണ്ടായിരുന്നു...

"എന്താ അമ്മേ... എന്തുപറ്റി.. " "ഒന്നുല മോളെ നീ റൂമിലേക്ക്‌ ചെല്ല് ഹരി വിളിക്കുന്നുണ്ട്.. " ഞാൻ റൂമിലേക്ക്‌ ചെന്നപ്പോൾ എവിടെയോ പോകാൻ റെഡിയവുമായിരുന്നു. "ഹരിയേട്ടാ.... " "നന്ദു പെട്ടന്ന് ഡ്രസ്സ്‌ മാറ്റിവാ ഒരു സ്ഥലം വരെ പോകാനുണ്ട്. " എന്റെ മുഖത്തു നോക്കാതെ പറഞ്ഞിട്ട് പുറത്തേക്ക് പോയി.... ഞാൻ താഴെ ചെന്നപ്പോഴേക്കും അച്ഛനും അമ്മയും വിദ്യയും കാറിൽ ഉണ്ട്‌... എല്ലാവരുടെ മുഖത്തും നല്ല ടെൻഷൻ ഉണ്ട്‌... "അമ്മേ എവിടെയാ പോകുന്നേ.... " ഞാൻ പുറകിൽ കയറി ഇരുന്നു അമ്മയോട് ചോദിച്ചു... അമ്മ എന്നെ നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല... പിന്നെ ഞാനും ഒന്നും ചോദിക്കാൻ പോയില്ല... പോകുന്ന വഴി എന്റെ വീട്ടിലേക്കുള്ളതാണെന്നു മനസ്സിലായതും. ഈശ്വര മുത്തശ്ശൻ എന്തെങ്കിലും പറ്റികാണുമോ. വീടിന് മുന്നിൽ എത്തിയതും. അവിടെ നിറച്ചു ആൾക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. ഹരിയേട്ടന്റെ കൈ മുറുക്കെ പിടിച്ചു ഞാൻ അകത്തേക്ക് കയറി... ഉമ്മറത്തു രണ്ട് വെള്ളപുതപ്പിച്ച കിടത്തിയ ശരീരങ്ങൾ കണ്ടതും ഞാൻ ഹരിയേട്ടന്റെ കൈയിലേക്ക് ഊർന്നു വീണു......... തുടരും......... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story