ഹരിനന്ദനം: ഭാഗം 15

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

നന്ദന ശ്രീമംഗലം തറവാടിൽ എത്തിയതും ഒരു ഇളം കാറ്റ് അവളെ തഴുകി പോയി. സുമിത്ര ഓടിവന്നു അവളെ കെട്ടിപിടിച്ചു.. "ന്റെ കുട്ടി ക്ഷീണിച്ചു പോയി...... " പൊട്ടിക്കരഞ്ഞു കൊണ്ട് കുറേ ഉമ്മയും പരിഭവം പറയലുമൊക്കെ ആയിരുന്നു... മീരയും കരഞ്ഞിട്ടുണ്ടായിരുന്നു... നന്ദു അവളെ കെട്ടിപിടിച്ചു.... "എന്നെ ഇവിടെ തന്നെ നിർത്താനാണോ ചിറ്റേ തീരുമാനം... " നന്ദു കപട ദേഷ്യത്തോടെ സുമിത്രയോട് ചോദിച്ചു.... "മോൾ വാ.... " സുമിത്ര അവളെയും വിളിച്ചു അകത്തേക്ക് കയറി.. ഹരി കാറിന്റെ ഡിക്കിയിൽ നിന്ന് ബാഗും എടുത്തു പുറകെ കയറി . .... നന്ദു മാലയിട്ട തന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി നില്കുവായിരുന്നു.. മൗനമായി അവൾ കരഞ്ഞു... കണ്ണ് തുടച്ചു തിരിഞ്ഞു നോക്കി... എല്ലാവരും അവളെ തന്നെ നോക്കി ഉറ്റു നോക്കി നിൽക്കുവായിരുന്നു....കുറച്ച് സമയത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ തന്നെ സംസാരത്തിന് തുടങ്ങം ഇട്ടു... "മുത്തശ്ശൻ എവിടെ....... എന്നോട് പിണങ്ങി ഇരിക്കുവാണോ.... " "മോളെ........മുത്തശ്ശൻ സുഖമില്ല.... കിടപ്പിലാണ്.. "ജയനായിരുന്നു മറുപടി പറഞ്ഞത്... "ന്താ പറ്റിയെ..... " അവൾ വെപ്രാളത്തോടെ ചോദിച്ചു.

മഹി അവളെയും വിളിച്ചു നാരായണൻ കിടക്കുന്ന റൂമിലേക്ക്‌ പോയി.... "വല്യച്ഛനും വല്യമ്മയും...... അന്ന് മുതൽ തളർന്നു കിടക്കാൻ തുടങ്ങിയതാ...... സംസാരിക്കാറുമില്ല.... നിന്നെ കുറിച്ച് എന്തെങ്കിലും കേട്ടാൽ കരയും... അല്ലെങ്കിൽ ഈ കിടപ്പ് തന്നെ " നന്ദു മുത്തശ്ശന്റെ അടുത്ത് പോയിരുന്നു... "മുത്തശ്ശാ....... " മുത്തശ്ശൻ പതിയെ കണ്ണ് തുറന്നു... അവളെ കണ്ടതും ആ കണ്ണിലൊരു തിളക്കമുണ്ടായി.... അയാൾ എഴുനേൽക്കാൻ ശ്രമിക്കുന്നുണ്ട്.... "മുത്തശ്ശാ.... എന്തെങ്കിലും സംസാരിക്ക്.... എന്റെ പേരെങ്കിലും ഒന്ന് വിളിക്ക്.... " അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു...... മഹി അവളെ റൂമിലാക്കിയതിന് ശേഷം പുറത്തേക്ക് പോയി.. "മുത്തശ്ശാ... നന്ദുവാ വിളിക്കുന്നേ.... എന്തെങ്കിലും സംസാരിക്ക്.... " മുത്തശ്ശൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്... പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല... ഞാൻ മുത്തശ്ശന്റെ കൈയിൽ തലവെച്ചു കിടന്നു...... മഹി ലിവിങ് റൂമിലേക്ക്‌ വന്നപ്പോ എല്ലാവരും അവിടെ ഇരിപ്പുണ്ട്.... ഹരി മാത്രം ദൂരെ മാറി നിൽക്കുന്നുണ്ട്... മഹി അവന്റെ അടുത്തേക്ക് പോയി.... അവന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു...

"ഹരി......." മഹി വിളിക്കുന്ന കേട്ടിട്ടും അവൻ ആ നിൽപ്പ് തുടർന്നു "എന്തടാ ഇത്.... അവൾ നിന്നെ മനസിലാക്കും... " മഹി ഹരിയോട് പറഞ്ഞു.. ഹരി കണ്ണുതുടച്ചു അവനെ നോക്കി " ഡാ... അവൾ എന്നെ ഒന്ന് നോക്കുന്നു പോലുമില്ല.... എനിക്ക് വയ്യടാ... അവൾ ഇല്ലാതെ പറ്റില്ല എനിക്ക്... " "ഛെ..... നീ....എല്ലാം ശരിയാവും...." മഹി ഹരിയുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു. "നീ ഇവിടെ മാറി നിൽക്കാതെ അവിടെ വന്നിരിക്ക്.... " ഹരി അവന്റെ കൂടെ സോഫയിൽ പോയിരുന്നു..... "മഹിയേട്ട..................ഇങ്ങോട്ട് വന്നേ എല്ലാവരും ദേ മുത്തശ്ശൻ സംസാരിക്കുന്നു...." നന്ദു വിളിക്കുന്നത് കേട്ട് എല്ലാവരും അവിടേക്ക് ചെന്നു.... അവരെ കണ്ടതും അവൾ അവിടെനിന്നു എഴുനേറ്റ്... "ചിറ്റേ മുത്തശ്ശൻ സംസാരിച്ചു...... എന്നെ നന്ദുന്നു വിളിച്ചു മഹിയേട്ട .... " ആർക്കും വിശ്വാസം വരുന്നുണ്ടായിരുന്നില്ല ..... "സത്യാ..... പറഞ്ഞേ..... എന്നെ വിളിച്ചു.... മുത്തശ്ശാ.....ഇനിയും വിളിക്ക് മുത്തശ്ശാ.... " "മോ.... ളെ.... ന...നന്ദു.... " അയാൾ സംസാരിക്കുന്നത് കണ്ടതും അവിടെ നിന്നവർക്ക് സന്തോഷമായി.... "മോനേ മഹി ഡോക്ടറെ വിളിച്ചു ഇങ്ങോട്ട് വരാൻ പറ... "

ജയൻ മഹിയോട് പറഞ്ഞു... മഹി ഫോണുമായി പുറത്തേക്ക് പോയി.. "മോനേ ജയാ... എന്നെ ഒന്ന് എണീപ്പിച്ചിരിത്തുമോ....." മുത്തശ്ശൻ ജയനോട് പറഞ്ഞു.... മഹി തിരിച്ചു വരുമ്പോൾ കാണുന്നത് ചുമരിൽ ചാരി ഇരിക്കുന്ന മുത്തശ്ശനെയാണ്... "കൊച്ചുമോൾ വന്നപ്പോഴേക്കും മുത്തശ്ശന്റെ അസുഖമൊക്കെ മാറിയോ... " എന്ന് ചോദിച്ചു കൊണ്ട് മഹി മുത്തശ്ശന്റെ അടുത്ത് വന്നിരുന്നു... "ഡോക്ടർ എന്താ പറഞ്ഞേ മഹി ..... " മാധവനായിരുന്നു.... "ഡോക്ടർ സ്ഥലത്തില്ല അങ്കിൾ.... നാളെ വരാമെന്നാ പറഞ്ഞേ.... " ഹരി ഇടിയ്ക്കിടെ നന്ദുനെ നോക്കുന്നുണ്ട്.... അവൻ നോക്കുന്നത് കാണുമ്പോൾ അവൾ നോട്ടം മറ്റും... ഇതൊക്കെ മഹി കാണുന്നുണ്ടായിരുന്നു.... സുമിത്രയും ലക്ഷ്മിയും അവരെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നു... എല്ലാവരും ഡൈനിങ് ഹാളിലേക്ക് പോയി.. "ചിറ്റേ മീരയെ നമ്മുക്ക് കെട്ടിച്ചു വിട്ടേണ്ടേ...." നന്ദു മീരയെ നോക്കി ചോദിച്ചു... അവൾ നാണിച്ചു തലതാഴിത്തിരുന്നു..... "അവൾക്കൊരു ആലോചന വന്നിട്ടുണ്ട്... ബാങ്ക് മാനേജരാണ്..... നീ വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന് വെച്ച് ...

"ജയൻ അവൾക്ക് മറുപടി കൊടുത്തു... "എന്നാൽ നമ്മുക്ക് മാഹിയേട്ടനും നമ്മുക്ക് ഒരു പെണ്ണിനെ നോക്കിയാല്ലോ "നന്ദു മഹിയെ നോക്കി... അവൻ അവളെ നോക്കി പേടിപ്പിച്ചു... "ആദ്യം ഇവളുടെ കഴിയട്ടെ...... എന്നിട്ട് മതി എനിക്ക് ആലോചിക്കുന്നത്.... " കുറേ നാളുകൾക്ക് ശേഷം എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു... അപ്പോഴും ഒരാൾ മാത്രം സങ്കടത്തിലായിരുന്ന..... മഹി അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു... ഭക്ഷണം കഴിച്ചു കഴിഞ്ഞു നന്ദു തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന അസ്ഥി തറയ്‌ക്ക് മുന്നിൽ മുട്ടകുത്തി നിന്ന് കുറേ കരഞ്ഞു..... പുറകിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്.. മഹി ആയിരുന്നു.. അവൾ പതുക്കെ അവിടെന്ന് എണീച്ചു അവന്റെ അടുത്തേക്ക് പോയി... "മഹിയേട്ട........ അവസാനമായി.... എനിക്ക് ശരിക്കൊന്നു.... കാണാൻ പോലും... " വാക്കുകൾ പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞില്ല.... അവൾ അവന്റെ നെഞ്ചിൽ കിടന്നു കുറേ കരഞ്ഞു...... മഹിയ്ക്ക് എന്ത് പറഞ്ഞു അവളെ ആശ്വാസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.... കുറേ കഴുഞ്ഞു അവൾ അവനിൽ നിന്ന് അടർന്നു മാറി.... "ഞാൻ എല്ലാവരെയും ഒരുപാടു സങ്കടപെടുത്തിയല്ലേ..... " അവൾ അവനെ നോക്കി ചോദിച്ചു.... "നന്ദു ഞങ്ങളെക്കാളും നിന്റെ അവസ്ഥയോർത്തു കരഞ്ഞ ഒരാളുണ്ട്.....

ആ അവസ്ഥയിലും നിന്നെ കൈവിടാതെ ചേർത്ത് പിടിച്ചത്..... " "മഹിയേട്ട..... അറിയാം എനിക്ക്.... " "പിന്നെ നീ എന്തിനാ നന്ദു അവനോട് അകൽച്ച കാണിക്കുന്നേ.... അവൻ എത്രമാത്രം.... " "ഏട്ടാ........ ഹരിയേട്ടനെ ഫേസ് ചെയ്യാനുള്ള മടികൊണ്ട ഞാൻ..... അല്ലാതെ എനിക്ക്..... " "അവൻ വീട്ടിലേക്ക് പോകാൻ നിൽകുവാ.... നീ പോയി സംസാരിക്ക്...... " ഞാനും മഹിയേട്ടനും ഉമ്മറത്തു എത്തിയപ്പോഴേക്കും അമ്മയും അച്ഛനും ഹരിയേട്ടനും പോകാനിറക്കിരുന്നു... "മോൾ ഇവിടെ കുറച്ച് ദിവസം നിന്നിട്ട് അങ്ങോട്ട്‌ വന്നാ മതി... ഞങ്ങൾ ഇറങ്ങട്ടെ..." അമ്മ എന്റടുത്തു വന്നു പറഞ്ഞു... "അമ്മേ ഹരിയേട്ടന് ഇന്ന് ഇവിടെ നിൽക്കട്ടെ.... ഞങ്ങൾ രണ്ടു ദിവസം കഴിഞ്ഞു അങ്ങോട്ട്‌ വന്നോളാം.... "ഞാൻ പ്രതീക്ഷയോടെ ഹരിയേട്ടനെ നോക്കി. അച്ഛനും ഞാൻ പറഞ്ഞതിനോട് യോജിച്ചു..... "ഹരി എന്നാ രണ്ടുപേരും കൂടി കുറച്ച് ദിവസം ഇവിടെ നിന്നിട്ട് വന്ന മതി.... " എന്നും പറഞ്ഞു മാധവനും ലക്ഷ്മിയും എല്ലാവരോടും യാത്ര പറഞ്ഞു അവിടെന്ന് ഇറങ്ങി... മീര അവളുടെ ചെക്കന്റെ ഫോട്ടോ കാണിച്ചു തന്നു... കിരൺ എന്ന പേര്... ബാംഗ്ലൂർ sbi ബാങ്കിൽ മാനേജരാണ്..

ഞാൻ അവളെ കുറേ കളിയാക്കി... മാഹിയെട്ടനും ഹരിയേട്ടനും പുറത്ത് പോയിരിക്കുവാ.. ചിറ്റ എനിക്ക് വേണ്ടി എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കുന്നുണ്ട്... കുറേ സമയം മുത്തശ്ശന്റെ കൂടെ ഇരുന്നു... കുറേ കഴിഞ്ഞു റൂമിലേക്ക്‌ പോയി.... ഞാൻ റൂം മൊത്തമായി നോക്കി... വലിയ മറ്റൊന്നുമില്ല.... ഞാൻ ബെഡിൽ കിടന്നു എപ്പോഴോ ഉറങ്ങി പോയി.... നെറ്റിയിൽ ആരുടെയോ സ്പർശം അറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നത്..... കണ്ണ് തുറന്നതും മുന്നിൽ ഹരിയേട്ടൻ കണ്ണൊക്കെ ചുവന്നിട്ടുണ്ട്.... ആൾ കരഞ്ഞിട്ടുണ്ടെന്നു തോന്നുന്നു... ഞാൻ പെട്ടെന്ന് ചാടി എണീച്ചു.... എന്നെ തന്നെ നോക്കി നിൽക്കുവാ... "ഹരിയേട്ടൻ വന്നിട്ട് കുറേ നേരമായോ... " ഞാൻ ചോദിച്ചതൊന്നും കേട്ടില്ലെന്നു തോന്നുന്നു. "ഹരിയേട്ടാ....... " നന്ദു വിളിച്ചത് കേട്ട് അവൻ ഞെട്ടി അവളെ നോക്കി "ന്താ..... ചോദിച്ചേ " "ഏട്ടൻ വന്നിട്ട് കുറേ നേരാമോയോ.... " "ഇല്ല... ഞാൻ ഇപ്പൊ.... " "മ്മ് മ്..... " കുറേ നേരത്തേക്ക് ഞങ്ങൾക്കിടയിൽ മൗനമായിരുന്നു... "നന്ദു....... " ഞാൻ ഹരിയേട്ടനെ നോക്കി.... "എന്നോട് എന്താ ഒന്നും മിണ്ടാത്തെ.... " "അത്....... ഞാൻ...... " "എന്നോട് ദേഷ്യം ഉണ്ടോ തനിക്ക്..... "

"എന്തിന്....... ഹരിയേട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാം.... " "പിന്നെ എന്തിനാ എന്നോട്...... ഈ അകൽച്ച.... " ഹരിയേട്ടന്റെ ശബ്ദം ഇടറിയിരുന്നു... "എനിക്ക് ഇനിയും വയ്യാ നന്ദു...... നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല..... നിന്റെ മുഖമോ പേരോ... ഒന്നുമറിയാതെ സ്നേഹിക്കാൻ തുടങ്ങിയതാ.... ആദ്യമൊക്കെ ആരെങ്കിലും പറ്റിക്കാൻ അയച്ചതായിരിക്കുമെന്ന കരുതിയത് പക്ഷേ പിന്നീട് നിന്റെ ഓരോ കത്തിനും വേണ്ടി കാത്തിരിക്കുവായിരുന്നു.... അവസാനം നീ നേരിട്ട് കാണാമെന്നു പറഞ്ഞപ്പോൾ ലോകം കിഴടക്കിയ സന്തോഷമായിരുന്നു എനിക്ക്...... അവിടെയും അപർണയുടെ രൂപത്തിൽ വിധി എന്നെ തോൽപിച്ചു... അന്ന് നിനക്ക് ആക്സിഡന്റ് ആയപ്പോഴാണ് ലച്ചു പറഞ്ഞു എല്ലാം കാര്യവും അറിഞ്ഞത്.... ആദ്യം എനിക്ക് വിശ്വസിക്കാൻ പറ്റിയിരുന്നില്ല... പിന്നെ വിഷ്ണുവും പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നു പോയിരുന്നു..... അപർണയെ ഞാൻ വിദ്യയെ പോലെ താനായ കണ്ടിരിന്നേ.... എന്നിട്ടും അവൾ എന്നോട്....... " ഹരി പറയുന്നത് ഒരു ഞെട്ടലോടെയാണ് നന്ദു കേട്ടത്.... "ഹരിയേട്ടനോട് ലച്ചു എല്ലാം പറഞ്ഞിരുന്നോ.... "

"മ് മ്മ്...... അതിന് ശേഷമാണു ഞാൻ വിവാഹത്തിന് സമ്മതിച്ചത്..... ഞാൻ പറഞ്ഞതുഅനുസരിച്ചാണ് ലച്ചു നിന്നോട് അപർണയെ കുറിച്ച് സംസാരിച്ചത്. അവിടെയും അപർണ കളിച്ചിട്ടുണ്ടെന്നു അറിഞ്ഞപ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.... പിന്നെ വിവാഹം കഴിയുന്ന വരെ കാത്തിരിക്കാം എന്ന് കരുതിയ അവളെ വെറുതെ വിട്ടത്... " "എല്ലാം അറിഞ്ഞിട്ടും എന്തിനാ എന്നെ വിവാഹം അകറ്റി നിർത്തിയത്...... " "നിനക്ക് ഒരു സർപ്രൈസ് താരനായിരുന്നു എന്റെ പ്ലാൻ.... പക്ഷെ പിന്നീട് നടന്നതൊക്കെ..... ഇനിയും വയ്യാ നന്ദു....... നീ.... " അവൾ അവനെ പറയാൻ സമ്മതിക്കാതെ അവളുടെ കൈ കൊണ്ട് വായ പൊത്തി..... "ഇനി ഒന്നും പറയണ്ടാ ഹരിയേട്ടാ... ഈ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട്‌ എന്നോടുള്ള പ്രണയം.... " ഹരി അവളെ ചേർത്ത് പിടിച്ചു....

ഹരി അവളെ നോക്കിനിൽകുവായിരുന്നു... അവന്റെ നോട്ടം നേരിടാനാവാതെ അവൾ തലതാഴ്ത്തി.... "നന്ദു......... " ഹരി അവളെ വിളിച്ചു "മ് മ്മ്മ്...... " ഹരി അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.........അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു......നാണത്താൽ അവളുടെ കവിളുകൾ ചുവന്നു തുടുത്തു...... നന്ദുന്റെ രണ്ട് കവിളിലും അവൻ മാറിമാറി ചുംബിച്ചു.... ഹരിയുടെ കണ്ണുകൾ അവളുടെ അധരങ്ങളിൽ പതിച്ചു.... അവന്റെ കരിനീല കണ്ണിലെ പ്രണയത്തിന് മുന്നിൽ അവൾ പൂത്തുലഞ്ഞു..... അവൻ അവളുടെ മുഖം തന്നോട് അടുപ്പിച്ചു...അവന്റെ മുഖം തന്നോട് അടുക്കുതോറും അവളുടെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി..... അവൻ അവളുടെ അധരങ്ങളെ സ്വന്തമാക്കി....അവൾ മിഴികൾ കൂമ്പിയടച്ചു... നന്ദുവിന്റെ കൈകൾ ഹരിയുടെ മുടിയിഴികളെ തഴുകി..... അവളുടെ അധരങ്ങളിലെ തേൻ നുകർന്നു.... എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല... കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് അവർ പരസ്പരം അകന്നു മാറിയത്.......... തുടരും......... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story