ഹരിനന്ദനം: ഭാഗം 2

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

ഞാൻ അയാളെ നോക്കിയതും തരിച്ചു നിന്ന് പോയി ഹരിയേട്ടൻ.... മനസ്സിൽ പറഞ്ഞതാണ്.. ഇയാൾ മാഹിയേട്ടന്റെ കൂടെ പഠിച്ചേ ആണോ??? പക്ഷേ ഞാൻ ഇതുവരെ കാലന്റെ കൂടെ കണ്ടിട്ടില്ലല്ലോ... എന്താടി ആലോചിക്കുന്നേ.... എന്നും പറഞ്ഞു മഹിയേട്ടൻ തലയ്ക്കു ഒരു കൊട്ട് തന്നു.. ഞാനും ശ്രീയും പത്താം ക്ലാസ്സ്‌ വരെ ഒരുമിച്ചായിരുന്നു.... പത്ത് കഴിഞ്ഞ് ശ്രീ അവന്റെ അമ്മന്റെ വീട്ടിൽ പോയി.. പിന്നെ അവിടെ ആയിരുന്നു പഠിച്ചതെല്ലാം.. അതാ നിനക്ക് പരിജയമില്ലാത്തത്... മ്മ്മ്.... ഞാൻ മുകളിലേക്ക് പോയി മോന് അവളോട് സംസാരിക്കണമെങ്കിൽ പോയിക്കോ... അവൾ മുകളിലുണ്ടാവും... ബാൽക്കണിയിൽ നിൽക്കുമ്പോഴും എന്റെ മനസ്സ് പിന്നിലേക്ക് സഞ്ചരിച്ചിരുന്നു....

പത്ത് കഴിഞ്ഞ് ഞാൻ അമ്മേന്റെ തറവാടിൽ നിന്നായിരുന്നു പ്ലസ് ടു പഠിച്ചത്.... എക്സാം ആയതുകൊണ്ട് ഉച്ചവരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു..... വീട്ടിലേക്ക് പോകുമ്പോഴാണ് ഞാൻ ആദ്യമായി ഹരിയേട്ടൻ കാണുന്നത് ഹരിയേട്ടൻ പഠിക്കുന്ന കോളേയ്ജ് സ്കൂളിന്റെ അടുത്ത് ആയിരുന്നു..... നിലാവേ..മായുമോ..കിനാവും നോവുമായ്.. ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്.. ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ.. അറിയാതലിഞ്ഞു പോയ്... നിലാവേ..മായുമോ..കിനാവും നോവുമായ്.. (സോങ്ങിൽ ലയിച്ചു ഞാൻ കോളേയ്ജ് ഓഡിറ്റോറിയത്തിന് മുന്നിൽ എത്തിയിരുന്നു... സ്റ്റേജിലുള്ള ആ കരീനില കണ്ണുകളിൽ ഞാൻ അലിഞ്ഞു ചേരുന്നതായി തോന്നി....

ആ കണ്ണുകളിലേക്ക് നോക്കു തോറും എന്റെ ഹൃദയമിടിപ്പി ഉയർന്നു വന്നു....... ) മുറ്റം നിറയെ..മിന്നിപടരും..മുല്ലക്കൊടി പൂത്ത കാലം.. തുള്ളിതുടിച്ചും..തമ്മിൽ കൊതിച്ചും..കൊഞ്ചികളിയാടി നമ്മൾ.. നിറം പകർന്നാടും..നിനവുകളെല്ലാം.. കതിരണിഞ്ഞൊരുങ്ങും മുമ്പേ..ദൂരെ..ദൂരെ.. പറയാതെയന്നു നീ മാഞ്ഞു പോയില്ലെ.. നിലാവേ..മായുമോ..കിനാവും നോവുമായ്.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി.. ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ..... നീലക്കുന്നിൻ മേൽ..പീലിക്കൂടിൻ മേൽ..കുഞ്ഞു മഴ വീഴും നാളിൽ.. ആടിക്കൂത്താടും മാരികറ്റായ് നീ..എന്തിനിതിലേ പറന്നു.. ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീണ്ടും..

വെറും മണ്ണിൽ വെറുതേ..കൊഴിയുഞ്ഞു..ദൂരെ..ദൂരെ.. അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു.. നിലാവേ..മായുമോ..കിനാവും നോവുമായ്.. ഇളം തേൻ തെന്നലായ്..തലോടും പാട്ടുമായ്.. ഇതൾ മാഞ്ഞോരോർമ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ.. അറിയാതലിഞ്ഞു പോയ്... നീണ്ട കരഘോഷം കേട്ടാണ് ഞാൻ ബോധത്തിലേക്ക് വന്നത്..... ഞാൻ യാന്ത്രികമായി മുന്നോട്ട് ചലിച്ചു..... പെട്ടെന്ന് ആരുമായോ കൂട്ടിയിടിച്ചു ഞാൻ താഴെ വീണു... ഞാൻ എഴുന്നേറ്റു നോകുമ്പോഴേക്കും സ്റ്റേജിൽ അയാൾ ഉണ്ടായിരുന്നില്ല.... "നന്ദന എന്താ ഇവിടെ " നല്ല പരിജിതമായ ശബ്ദ കേട്ട് നോക്കിയപ്പോ വീട്ടിന്റെ അടുത്തുള്ള ആരതി ചേച്ചിയാണ്..... "അത്...... പിന്നെ... ഞാൻ വീട്ടിലേക്ക് പോകുമ്പോ...

പാട് കേട്ട് ഇങ്ങോട്ട് വന്നതാ ചേച്ചി... ചേച്ചി എന്താ.... ഇവിടെ....." "നല്ല ചോദ്യം ഞാൻ ഇവിടെ അല്ലേ പഠിക്കുന്നേ... നിനക്ക് ഉച്ചവരെ ക്ലാസ്സ്‌ ഉള്ളോ???.. " "എക്സാം ആണ്.. ഇവിടെ എന്താ പ്രോഗ്രാം..? ആരാ ഇപ്പോ പാടിയത്.?? "ആനുവൽ ഡേയാണ് ഇന്ന്.. ശ്രീഹരിയാണ് പാടിയത്.... നീ കണ്ടിട്ടില്ലേ അവനെ നിന്റെ തറവാടിന്റെ അടുത്തല്ലേ അവന്റെ വീട്... ഇവിടെ ബി എ എക്കണോമിക്സ് ഫൈനൽ ഇയറാണ്... " "മ്മ്മ്...... എന്നാ ചേച്ചി ഞാൻ പോട്ടെ വീട്ടിൽ തിരക്കും.... " "ഓക്കേ ഡി... " ശ്രീഹരി.......... തറവാടിന്റെ അടുത്തയിട്ടു ഞാൻ കണ്ടിട്ടില്ലല്ലോ.... വീട്ടിൽ പോയിട്ട് ലച്ചുനോടെ ചോദിക്കാം...... തറവാടിൽ മുത്തശ്ശിയും മുത്തശ്ശനും മാമ്മനും അമ്മായിയും ലച്ചുവുമാണ് ഉള്ളത്..... ലച്ചുന് ഇന്ന് എക്സാം ഇല്ല..

അതാ ഞാൻ ഇന്ന് തനിച്ച്.... അവൾ ഇല്ലാത്തതു നന്നായി.... "അമ്മായി............. വിശക്കുന്നു...... "അയാളെ വായിനോക്കി നിന്ന് സമയം പോയത് അറിഞ്ഞിലായിരുന്നു..... ആ കരീനില കണ്ണുകളിലേക്ക് നോക്കി നിന്നപ്പോ ഞാൻ എന്നെ തന്നെ മറന്നു പോയിരുന്നു..... ഇപ്പൊ വിശന്നിട്ട് വയ്യാ.... "ഡ്രസ്സ്‌ മാറ്റിയിട്ടു വാ നന്ദു... ചോറ് എടുക്കാം.... " "ശരി അമ്മായി..... " റൂമിൽ ബുക്കിൽ തല വെച്ച് കിടന്നുറങ്ങുവായിരുന്നു... "ഡീ..... ഇതാണോ നിന്റെ പഠിത്തം...... അമ്മാവൻ വരട്ടെ ഞാൻ പറയുന്നുണ്ട്...." "നിന്നെ നോക്കിയിരുന്നു ഉറങ്ങിയതാ പെണ്ണേ... അല്ല എന്താ ലേറ്റ് ആയത്.... " "നിനക്ക് ശ്രീഹരിയെ അറിയുമോ..... " "ഏത് ശ്രീഹരി..? " "ഇവിടെ അടുത്ത വീട്... കോളേയ്ജിൽ പഠിക്കുന്ന.... പാട് പാടുന്ന ചേട്ടൻ..."

" ഹരിയേട്ടനോ.... ആ അറിയാം... നമ്മുടെ കൂടെ പഠിക്കുന്ന വിഷ്ണുവിന്റെ അപ്പച്ചിയുടെ മോനാ... എന്തെ???" "ഒന്നുമില്ല മുത്തേ ഞാൻ ഇന്ന് ആ ചേട്ടന്റെ പാട് കേട്ട്... ആരതിചേച്ചിയ പറഞ്ഞേ തറവാടിന്റെ അടുത്ത വീട് എന്ന്... അതുകൊണ്ട് ചോദിച്ചതാ.... " "മ്മ്മ്.........എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ മോളെ... " "ഒന്നുല്ലാ ന്റെ ലച്ചു... നീ വന്നേ എനിക്ക് വിശന്നിട്ട് വയ്യാ... " ചോറ് കഴിക്കുമ്പോഴും എന്റെ മനസ്സിൽ ആ ശബ്ദവും കണ്ണുകളും മാത്രമായിരുന്നു... " ആദ്യമായി പ്രണയം എന്നാ വികാരത്തിന് ഞാൻ അടിമ പെട്ടു..... "നന്ദു...... " മഹിയെട്ടന്റെ വിളിയാണ് എന്നെ ഓർമ്മയിൽ നിന്ന് തിരികെ വന്നത്... "എന്താ മാഹിയെട്ട... "

"ശ്രീയ്ക്ക് നിന്നോട് സംസാരിക്കണമെന്ന് നിങ്ങൾ സംസാരിക്ക്....." ഹരിയേട്ടൻ ആദ്യമായാണ് ഇത്രയും അടുത്ത് നിൽക്കുന്നത്...... "നന്ദന..... തുറന്നു പറയാല്ലോ എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല.... എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്..... തനിക്ക് എന്നെ ഇഷ്ടമായില്ല എന്ന് പറയണം......" ഹരിയേട്ടന്റെ മനസ്സിൽ വേറൊരാൾ ഉണ്ടോന്നോ.....ഞാൻ ഇത്രയും കാലം കാത്തിരുന്നത് വെറുതെ ആയോ... തുടരും......... സാഹിത്യം ഒന്നും വശമില്ല.... നന്നാവുന്നുണ്ടോ.. ഇഷ്ടമായില്ലെങ്കിൽ പറയണേ

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story