ഹരിനന്ദനം: ഭാഗം 3

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

"നന്ദന..... തുറന്നു പറയാല്ലോ എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല.... എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്..... തനിക്ക് എന്നെ ഇഷ്ടമായില്ല എന്ന് പറയണം......" ഹരിയേട്ടന്റെ മനസ്സിൽ വേറൊരാൾ ഉണ്ടോന്നോ.....ഞാൻ ഇത്രയും കാലം കാത്തിരുന്നത് വെറുതെ ആയോ.. "ടോ..... താൻ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ...?? അമ്മ തന്നെ കണ്ടു ഇഷ്ടപ്പെട്ടിട്ട ഈ ആലോചനയുമായി ഇങ്ങോട്ട് വന്നേ... അമ്മയെ ഞാൻ ഇതുവരെ എതിർത്ത് സംസാരിച്ചിട്ടില്ല... അതകൊണ്ടാണ് തന്നോട് എല്ലാം തുറന്ന് പറയുന്നത്... ഇയാൾ എന്നെ സഹായിക്കും എന്ന് വിശ്വസിക്കുന്നു.... " ഞാൻ കഴിഞ്ഞ 6വർഷമായി ഹരിയേട്ടനെ മാത്രം മനസ്സിൽ കൊണ്ട് നടക്കുവാ ...... ഞാൻ എന്താ പറയണ്ടത്....

പരസ്പരം സ്നേഹിക്കേണ്ടവർ അല്ലേ ഒരുമിക്കേണ്ടത്....അതിനിടയിൽ ഞാൻ എന്തിനാ...... "മ്മ് ഞാൻ അച്ഛനോട് പറയാം....... അവരെ എതിർത്ത് ഞാനും ഇതുവരെ ഒന്നും ചെയ്തിട്ടില്ല.. " "മ മ്.... കാണാം..... തന്നെ വിശ്വസിച്ചു ഞാൻ പോകുവാ.... " തന്റെ പ്രണയം കൈയെത്തി പിടിക്കാവുന്ന അടുത്താണ്..... പക്ഷേ.... ഹരിയേട്ടൻ ഇപ്പോഴും എന്നിൽ നിന്ന് അകലെ ആണ്.... ************** "എല്ലാരും കൂടി സംസാരിച്ചിട്ട് തീരുമാനം അറിയിച്ച മതി......അപ്പൊ ഞങ്ങൾ ഇറങ്ങുവാ.... "അതും പറഞ്ഞു മാധവനും കുടുംബവും തീരിച്ചു പോയി... രാത്രി ശ്രീമംഗലത്ത്...... "ദേവ എന്താ നിന്റെ തീരുമാനം.... നല്ല ആലോചനയാണ്. പയ്യനും മോശമില്ല ജോലിയും ഉണ്ട്‌... "നാരായണൻ ദേവനോടെ ചോദിച്ചു "എനിക്ക് ഇഷ്ടക്കുറവന്നുമില്ല.....

എന്നാലും നന്ദുവിന്റെ അഭിപ്രായം അറിയണ്ടേ... അവൾ അല്ലേ ജീവിക്കേണ്ടത്.... " "മ്മ്... അവൾക്ക് വേറെ ഇഷ്ടമൊന്നിലെങ്കിൽ നമ്മുക്ക് ഇത് ഉറപ്പിക്കാം..... " "ഞാൻ അവളോട്‌ സംസാരിക്കട്ടെ അച്ഛാ എന്നിട്ട് അവരെ വിളിക്കാം നമ്മുക്ക്... ഭാമേ നന്ദു എവിടെ.... അത്താഴത്തിനും കണ്ടില്ല.... " "അവൾ കിടക്കുവാ ദേവേട്ടാ.... തലവേദന എന്നാ പറഞ്ഞേ.... അവര് വന്ന് പോയേപ്പിന്നെ മോൾക്ക്‌ എന്തോ വിഷമം ഉണ്ട്‌.... " "വല്യച്ഛ....ഞാൻ സംസാരിക്കാം അവളോട്...."മഹി ദേവനെ നോക്കി പറഞ്ഞിട്ട് മുകളിലെത്തെ നിലയിലേക്ക് പോയി ഹരിയെ ആലോചിച്ചു കിടക്കുവായിരുന്നു നന്ദു..... അവന്റെ ഓർമ്മകൾ അവൾക്ക് മുന്നിൽ തെളിഞ്ഞു വന്നു.......

ആ ദിവസത്തിന് ശേഷം ഹരിയേട്ടനെ പലയിടത്തും വെച്ച് കണ്ടു... പക്ഷേ അടുത്തേക്ക് പോകാനോ സംസാരിക്കുവാനോ പറ്റിയില്ല.... പ്ലസ്ടു കഴിഞ്ഞ് ഹരിയേട്ടന്റെ കോളേജിൽ തന്നെ ഡിഗ്രിക്ക് ചേർന്നു....... ഒരുനോക്ക് കാണാനും തന്റെ പ്രണയം തുറന്നു പറയാനും കൂടിയ അച്ഛൻ വന്നു വിളിച്ചിട്ടും നാട്ടിലേക്കു പോകാതെ ഇവിടെ നിന്ന് ഡിഗ്രി ചെയാം എന്ന് പറഞ്ഞത്. ഹരിയേട്ടൻ അവിടെ പിജി രണ്ടാം വർഷമായിരുന്നു.... ക്ലാസ്സ്‌ തുടങ്ങിയിട്ട് ഇപ്പോ ഒരുമാസമായി..... എന്നിട്ടും ഹരിയേട്ടനോട് ഒന്നു സംസാരിക്കാന് പറ്റിയിട്ടില്ല..... അവസരം ഉണ്ടായിട്ടും ധൈര്യം ഉണ്ടായില്ല... ഇഷ്ടമായില്ലെങ്കിലോ എന്നാ ഭയം ആയിരുന്നു.... "നന്ദു...."

മീരയുടെ ശബ്ദ കേട്ട് ഞെട്ടി അവളെ നോക്കി "നീ ഏത് ലോകത്താണ്...... മഹിയേട്ടൻ വിളിക്കുന്നുണ്ട് നിന്നെ.... " "എന്നെയോ.... എന്തിന്... " "എനിക്ക് ഒന്നും അറിയില്ല... നിന്നോട് ടെറസിലേക്ക് പോക്കാൻ പറഞ്ഞു.... " "മ മ്..... "ഏട്ടൻ മൊബൈലിൽ നോക്കി ഇരിക്കുവായിരുന്നു... "മാഹിയേട്ട..... എന്തിനാ വിളിച്ചേ.... " "ഇവിടെ ഇരിക്ക് നീ ഞാൻ പറയാം... " ഏട്ടന്റെ അടുത്തുള്ള കസേരയിൽ ഞാൻ ഇരുന്നു. "തലവേദന കുറവുണ്ടോ... " "മ മ്.. " "നിനക്ക് ശ്രീയെ ഇഷ്ടമായോ..... മൂന്ന് മാസത്തിനുള്ളിൽ കല്യാണം നടത്തണം..... " "ഏട്ടാ എനിക്ക് പഠിക്കണം... " "കല്യാണം കഴിഞ്ഞാലും പഠിക്കാം നന്ദു.... ശ്രീ നല്ല പയ്യനാണ്....." "എന്നാലും ഏട്ടാ..... "

"നിനക്ക് ശ്രീയെ ഇഷ്ടമല്ലേ...എന്നോട് നുണ പറയണ്ട അവനെ കണ്ടപ്പോ നിന്റെ കണ്ണിലെ തിളക്കം ഞാൻ കണ്ടതാ..... വല്യച്ഛനോടെ ഇത് ഉറപ്പിക്കാൻ പറയട്ടെ.. " "ഏട്ടാ.... അവർക്ക് എന്നെ ഇഷ്ടപ്പെട്ടേണ്ടേ...." "അവർക്ക് സമ്മതമാണ്.....അവന്റെ അച്ഛൻ വിളിച്ചിരുന്നു " "പക്ഷേ... ഏട്ടാ.... " "നീ ഇനി ഒന്നും പറയണ്ട... ഇത് ഉറപ്പിക്കാൻ പോകുവാ..."മഹി താഴേക്ക് പോയി... അയാൾക്ക്‌ വേറെ ഇഷ്ടം ഉണ്ടെന്നല്ലേ പറഞ്ഞേ... എന്നിട്ട് ഇപ്പൊ.... ശോ ഒന്നും മനസിലാകുന്നില്ലല്ലോ..... ************** അതേ നീ പറഞ്ഞത് മതി.... ഇനി ഞാൻ പറഞ്ഞോളാം ഇത് നിന്റെ മാത്രം കഥയല്ല ... എന്റേതും കൂടി ആണ്...... ഇനി ഞാൻ പറയല്ലേ...... ഞാൻ ശ്രീഹരി എസിപി ആണ്.....

ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോഴാ അമ്മ പറഞ്ഞേ നാളെ ഒരു പെണ്ണ് കാണാൻ പോകാനുണ്ട് എന്ന്.... "അമ്മയ്ക്ക് എല്ലാം അറിയുന്നേ അല്ലേ... " "എന്ത് അറിയാം എന്നാ നീ പറയുന്നേ..... " "എനിക്ക് വേറെ ഒരു ഇഷ്ടം ഉണ്ട്‌ അവൾക്ക് വേണ്ടിയാ ഞാൻ കാത്തിരിക്കുന്നേ.... " "ഏത് പെണ്ണിനെയാ നീ സ്നേഹിക്കുന്നേ... അവളേ നീ നേരിട്ട് കണ്ടിട്ടുണ്ടോ.... പേര് അറിയോ നിനക്ക് ഇല്ലാലോ... കുറേ കത്തുകളേ അല്ലേ നീ പ്രണയിക്കുന്നെ.... ഇത്രയും വർഷമായിട്ടും അത് ആരാ എന്ന് നിനക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞോ.... " "അമ്മേ.... പ്ലീസ്..... എനിക്ക് ഒരുമാസം സാവകാശം താ.... " "ഹരി നീ ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട.... ഞാനും നിന്റെ അച്ഛനും തീരുമാനിച്ചു....

അതേ നടക്കും... കുട്ടിയെ ഞാൻ ക്ഷേത്രത്തിൽ വെച്ച് കണ്ടതാ... നിനക്ക് ചേരും.... നാളെ നമ്മൾ അങ്ങോട്ട്‌ പോകുന്നു... " "അമ്മ ഞാൻ പറയുന്നത്... " "നിനക്ക് ഇത് അല്ലാതെ വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ " "ഇല്ല... " "എന്നാ പോയി ഫ്രഷ് ആയി വാ നിനക്ക് കഴിക്കാൻ എടുത്ത് വെയ്ക്കാം.... " റൂമിൽ ചെന്ന് ഫ്രഷ് ആയി..... തന്റെ ഡ്രോയറിൽ നിന്ന് ഡയറി എടുത്ത് ബാൽക്കണിയിലെ സോഫയിൽ പോയിരുന്നു..... ഡയറിയിൽ നിന്ന് ഒരു പേപ്പറിലേക് നോക്കി "പ്രകടമാക്കാനാവാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവു പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും" മാധവി കുട്ടിയുടെ ഈ വാക്കുകൾ എത്ര ശരിയാണല്ലേ ഹരി....

എന്റെ പ്രണയം പ്രകടിപ്പിക്കാൻ എനിക്ക് ഭയം ആണ്..... നിന്നോടുള്ള എന്റെ പ്രണയത്തിന് വാക്കുകൾ ഇല്ല ഹരി... എന്റെ ഓരോ ദിവസവും നിനക്ക് വേണ്ടിയാണ്..... എന്റെ ഹൃദയതുടിപ്പ് പോലും നിനക്ക് വേണ്ടി മാത്രമാണ് ഹരി........ എന്റെ പ്രണയം നീ സ്വീകരിക്കില്ലേ ഹരി..... കഴിഞ്ഞ കുറേ നാളുകളായി ഞാൻ നിന്റെ പുറകെ ഉണ്ട്‌ ഹരി...... നിന്റേതു മാത്രമാവാൻ ഞാൻ കാത്തിരിക്കുന്നു ഹരി..... നീ എന്നെ പ്രണയിച്ചു തുടങ്ങുമ്പോ ഞാൻ വരും നിന്റെ മുന്നിൽ... എന്ന് ഹരിയുടെ മാത്രം............ എവിടെയാണ് പെണ്ണേ നീ......... നിനക്ക് വേണ്ടി അല്ലേ ഞാൻ കാത്തിരിക്കുന്നത്...... ഈ കത്ത് കൈയിൽ കിട്ടിയ ദിവസം ഹരിയുടെ മുന്നിൽ തെളിഞ്ഞു....... തുടരും......... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story