ഹരിനന്ദനം: ഭാഗം 4

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

എവിടെയാണ് പെണ്ണേ നീ......... നിനക്ക് വേണ്ടി അല്ലേ ഞാൻ കാത്തിരിക്കുന്നത്...... ഈ കത്ത് കൈയിൽ കിട്ടിയ ദിവസം ഹരിയുടെ മുന്നിൽ തെളിഞ്ഞു....... കോളേജിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഞാൻ അമ്മയെ കണ്ടത് "ഹരി..... " "അമ്മയോ........ എപ്പോ വന്നു... അതും ഒരു മുന്നറിയിപ്പുമില്ലാതെ..." " എൻറെ വീട്ടിൽ എനിക്ക് വരാൻ നിന്റെ അനുവാദം വേണോ.....??" "അമ്മ എന്നോട് അടികൂടാനാണോ അവിടെന്ന് ഇങ്ങോട്ട് വന്നത്... "ഞാൻ റൂമിലേക്ക് പോകാൻ പോയതും "ഹരി ..... എന്താ ഇത്.... " "ഇത് ലെറ്റർ അല്ലേ....." "ഇത് നിനക്ക് വന്ന ലെറ്റർ ആണ്... വായിച്ചു നോക്ക്... " "എനിക്കോ??? " ഞാൻ ലെറ്റർ വാങ്ങി നോക്കി... എന്റെ കണ്ണ് തള്ളി പോയി...

"അമ്മേ ഇത്.... " "ഇനി പറ ഏതാ ആ പെണ്ണ്... " "എനിക്ക് എങ്ങനെ അറിയാന.... ഇത് ആരെങ്കിലും കളിപ്പിക്കാൻ എഴുതിയത് ആയിരിക്കും... " "മ്മ്മ്....നീ പോയി എന്തെങ്കിലും കഴിക്ക്.... " "അമ്മ ചുമ്മാ വന്നതാണോ.... " "മുത്തശ്ശിയെ കാണാൻ വന്നതാ... ഞാൻ നാളെ രാവിലെ തന്നെ പോകും.... " ഞാൻ റൂമിലേക്ക്‌ പോയി ആ ലെറ്റർ വീണ്ടു വായിച്ചു..... എന്നാലും ആരായിരിക്കും... ഒരാഴ്ച കടന്നു പോയി ഞാൻ കത്തിന്റെ കാര്യം മറന്നിരുന്നു.....ലൈബ്രറിയിൽ നിന്ന് എടുത്ത ബുക്ക്‌ വായിക്കാൻ എടുത്തപ്പോ അതിൽ നിന്ന് ഒരു പേപ്പർ തറയിൽ വീണു.... പേപ്പർ തുറന്നു നോക്കി..... "ഹരി നീ എന്നെ മറന്നുവോ...... ഞാൻ നിന്റെ തൊട്ട് അടുത്ത് തന്നെ ഉണ്ട്‌...... നിന്റെ അതേ കോളേജിൽ.......

നിന്റെ ആ കരീനില കണ്ണുകൾ എന്നെ നിന്നിലേക്ക്‌ ആകർഷിക്കുന്നു ഹരി...... നിന്റെ ഹൃദയത്തിൽ എനിക്ക് ഒരു ഇടം തരില്ലേ.... നിന്റെ സ്നേഹത്തിനായി ഞാൻ കാത്തിരിക്കുന്നു ... ഹരിയുടെ സ്വന്തം....... ഇത് ആരാ എന്നാലും.... പിന്നീട് കുറേ എഴുത്തുകൾ കിട്ടി.... എക്സമിന്റെ തലേ ദിവസമാണ് അവസാനം ലെറ്റർ കിട്ടിയത് അതിനു ശേഷം ഒരു വിവരവുമില്ലായിരുന്നു..... ഇതിനുള്ളിൽ അവൾ എന്റെ മനസ്സിൽ ഇടം പിടിച്ചിരുന്നു....... ആ കത്തുകളെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു...... "ഹരി....നിന്റെ കണ്ണുകളിൽ ഞാൻ എന്നോട് ഉള്ള പ്രണയം കാണുന്നുണ്ട്.... ഇനിയും എനിക്ക് അകന്നു ഇരിക്കാൻ വയ്യാ.... എന്റെ ഹരിയെ കാണാൻ ഞാൻ വരുവാ...... എന്റെ പ്രണയം നീ സ്വീകരിക്കില്ലേ.....

നിന്റെ എക്സാം കഴിഞ്ഞിട്ട് നമ്മുക്ക് കാണാം..... എവിടെ വെച്ച് എന്ന് ലാസ്റ്റ് എക്സമിന്റെ അന്ന് ഞാൻ പറയാം....... നിന്റെ സ്നേഹത്തിനായി ഞാൻ കാത്തിരിക്കുന്നു നിന്റേത് മാത്രമാവാൻ ഞാൻ വരുന്നു. " പിന്നീട് കത്തുകൾ ഒന്നും തന്നെ കിട്ടിയിരുന്നില്ല.... പക്ഷേ ഞാൻ ഇന്നും അവൾക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു.... "മോനേ ഹരി.......നീ എന്താ ഇവിടെ ചെയ്യുന്നേ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ..... " "മ്മ് അമ്മ പോയിക്കോ ഞാൻ വന്നോളാം..., " ഡയറി ഭദ്രമായി വെച്ചിട്ട് ഞാൻ താഴേക്ക് പോയി.... അച്ഛനും അമ്മയും തന്നെയും നോക്കി ഇരിക്കുന്നുണ്ട്.... അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു തുടങ്ങി.... "ഹരി നിന്നോട് അമ്മ കാര്യങ്ങൾ പറഞ്ഞല്ലോ....

നാളെ ഒരു പത്ത് മണി കഴിയുമ്പോ നമ്മുക്ക് അങ്ങോട്ട്‌ പോകാം... " "അച്ഛാ ഇത്ര പെട്ടന്ന് ഒരു കല്യാണം വേണോ..... " "പിന്നെ എപ്പോ കഴിക്കാനാ നീ ഉദേശികുന്നത്..." "അച്ഛന്റെ ഇഷ്ടം പോലെ ചെയ്തോ.... " കഴിച്ചെന്ന് വരുത്തി ഞാൻ എഴെന്നേറ്റു റൂമിലേക്ക്‌ പോയി..... കിടന്നിട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല... പെണ്ണേ നീ എവിടെയാ.... ഇപ്പോ എന്റെ മനസ്സ് നിറയെ നീ മാത്രമേയുള്ളു... നിന്റെ അക്ഷരങ്ങളിലൂടെ ഞാൻ നിന്നെ പ്രണയിച്ചു പോയി...... എന്തൊക്കെയോ ആലോചിച്ചു എപ്പോഴോ ഉറങ്ങി... രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്..... പെൺ കാണാൻ പോകുമ്പോഴും ഇത് എങ്ങനെങ്കിലും മുടക്കണമെന്ന ചിന്ത മാത്രെമേ ഉണ്ടായിരുന്നുള്ളു.......

അവിടെ എത്തിയപ്പോ ആണ് മഹിയെ കണ്ടത്... അവന്റെ പെങ്ങളാണ് പെൺ.... അവളെ കണ്ട് എല്ലാം പറഞ്ഞപ്പോ ഒരു സമാധാനം ഉണ്ട്..... പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം വെറുതെ ആയിരുന്നു...... അവർക്ക് കല്യാണത്തിന് സമ്മതമാണെന്ന് അറിയിച്ചു..... പിന്നീടെല്ലാം പെട്ടന്നായിരുന്നു....... രണ്ട് മാസം കഴിഞ്ഞ് വിഹാഹം നടത്താം എന്ന് തീരുമാനിച്ചു..... എങ്ങനെങ്കിലും ഇത് മുടക്കിയേ പറ്റു.... അവളെ ഒരുതവണ കൂടി കണ്ടല്ലോ.... ആലോചിച്ചിട്ട് ഒരു ഐഡിയയും കിട്ടുന്നില്ലല്ലോ..... അപ്പോഴാണ് ഫോൺ റിങ്‌ ചെയ്തത്..... നല്ല പരിചയമുള്ള നമ്പറാണല്ലോ.... എടുക്കാം "ഹലോ ACP Sreehari അല്ലേ..?" "Yes.... ആരാ സംസാരിക്കുന്നെ....? "ഡാ നിനക്ക് എന്നെ മനസിലായില്ലേ... ഇത്ര പെട്ടന്ന് എന്റെ ശബ്ദം മറന്നോ....?

" "എനിക്ക് മനസിലായില്ല.... " "ഹരി ഇത് ഞാനാ അപർണ.... " "ഡി അപ്പു നീ ആയിരുന്നോ..... എന്തൊക്കെ ഉണ്ട്‌ വിശേഷം.... നിന്റെ ഒരു വിവരവും ഇല്ലായിരുന്നല്ലോ...." "ഞാൻ ഡാഡിന്റെ കൂടെ ഡൽഹിയിലായിരുന്നു....ഇപ്പൊ നാട്ടിലുണ്ട്... "ഇവിടെ ഉണ്ടോ...?" "മ മ്...... ഒരു അത്യാവശ്യ കാര്യമുണ്ടായിരുന്നു..... അതാ വന്നേ..... നിന്റെ മാര്യേജ് ഉണ്ടെന്ന് കേട്ടു.... " "അതൊന്നും നടക്കില്ല അപ്പു.... അമ്മന്റെ വാശിയാണ്... നിനക്ക് എല്ലാ കാര്യവും അറിയില്ലേ.... " "നീ അത് ഇതുവരെ മറന്നില്ലേ ഹരി..... " "മറക്കാൻ പറ്റുന്നില്ല...... അല്ല നീ എങ്ങനെയാ അറിഞ്ഞേ... " "നിന്റെ തറവാടിൽ പോയിരുന്നു..... വിഷ്ണു പറഞ്ഞതാ.... നിന്റെ പ്ലാൻ എന്താ...? " "അപ്പു നിനക്ക് എന്നെ സഹായിക്കാൻ പറ്റുമോ.... വിവാഹം എങ്ങനെകിലും മുടക്കണം.... " "ഹരി... അത്.... " "പ്ലീസ് അപ്പു..... " "മ്മ് നമ്മുക്ക് നേരിട്ട് കാണാം..." "Ok... ഡാ ഓഫീസിന്ന് കോൾ വരുന്നുണ്ട്.... ഞാൻ വിളിക്കാം നിന്നെ " **************

രണ്ട് മാസം കഴിഞ്ഞ് വിവാഹം നടത്താം എന്ന് നിശ്ചയിച്ചു...... പക്ഷേ ഹരിയേട്ടൻ അന്ന് എന്താ അങ്ങനെ പറഞ്ഞേ.....ഹരിയേട്ടന്റെ പൂർണ്ണ സമ്മതത്തോടെയല്ല..... ഇല്ലെങ്കിൽ ഇത്രയും ദിവസമായിട്ടു തന്നെ ഒന്നു വിളിച്ചു പോലുമില്ല.... അമ്മ വിളികാറുണ്ട്..... എന്തായാലും ഹരിയേട്ടനെ നേരിട്ട് കണ്ട് സംസാരിക്കണം......അതിന് ഇപ്പോ എന്താ വഴി..... മാഹിയേട്ടന്റെ ഫോണിൽ നമ്പർ ഉണ്ടാവും...... ഏട്ടൻ വന്നിട്ട് ചോദിക്കാം.... "നന്ദേ..... "അച്ഛൻ എന്തിനാ ഇപ്പോ വിളിക്കുന്നേ... " "എന്തിനാ അച്ഛാ വിളിച്ചേ..... " "മോളെ ശ്രീ ആണ്.... അവൻ നിന്നോട് സംസാരിക്കണമെന്ന്.... " ഞാൻ ഫോണും വാങ്ങി പുറത്തേക്ക് പോയി "ഹലോ..... " "നന്ദന എനിക്ക് തന്നെ ഒന്ന് നേരിട്ട് കാണണമായിരുന്നു...... താൻ നാളെ ഫ്രീ ആണോ..... "

"എവിടെയാ വരണ്ടേ.... " "താൻ നാളെ നാലുമണി ആകുമ്പോ ബീച്ചിലേക്ക് വന്നോ.... നമ്മുക്ക് അവിടെന്ന് കാണാം.... " "മ്മ്മ് ഞാൻ വരാം.... " "തന്റെ നമ്പർ ഒന്ന് പറഞ്ഞേ.... " "8921****26..," "Ok......നാളെ കാണാം....." അങ്ങോട്ട്‌ എന്തെങ്കിലും പറയുന്നതിന് മുന്നേ കട്ട്‌ ചെയ്തു... നാളെ ഹരിയേട്ടനോട് എല്ലാം തുറന്നു പറയണം..... "ശ്രീ എന്താ പറഞ്ഞേ മോളെ... " "അച്ഛാ ഹരിയേട്ടൻ എന്നെ നേരിട്ട് കാണണം.... നാളെ ബീച്ചിലേക്ക് വരാൻ പറഞ്ഞു.. " "നാളെ ക്ലാസ്സ്‌ ഇല്ലേ നിനക്ക്... " "നാളെ ഈവെനിംഗ് കാണാം എന്നാ പറഞ്ഞേ " "മ്മ്മ് എന്നാ മോൾ പോയി കിടന്നോ.... " കിടന്നിട്ട് ഉറങ്ങാനും പറ്റുന്നില്ല.... എന്ത് പറയനാ കാണണമെന്ന് പറഞ്ഞേ... തനിക്ക് പറയാനുള്ളത് ഹരിയേട്ടൻ വിശ്വസിക്കുവോ.....

എന്തൊക്കെയോ ആലോചിച്ചു എപ്പോഴോ ഉറങ്ങി..... രാവിലെ മീര വിളിച്ചപ്പോഴാ എഴുന്നേറ്റത്.... "നീ ക്ലാസ്സിന് വരുന്നില്ലേ... " "മ്മ്മ്..... കുറേ ടൈം ആയോ.... " "8 മണി കഴിഞ്ഞു.... നീ പെട്ടന്ന് കുളിച്ചു റെഡിയാവാൻ നോക്ക്.... " ക്ലാസ്സിലിരുന്നിട്ടും ഒന്നു ശ്രെദ്ധിക്കാൻ പറ്റുന്നില്ല...മീരയോട് പറഞ്ഞിട്ട് ഞാൻ ബാഗും എടുത്ത് ലൈബ്രറിയിലേക്ക് പോയി..... ബീച്ചിൽ എവിടെയും ഹരിയേട്ടനെ കണ്ടില്ല..... വിളിക്കാനാണെങ്കിൽ നമ്പറുമില്ല.... പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്.... നമ്പറാണ്.... ഹരിയേട്ടൻ ആയിരിക്കും.... "ഹലോ.... " "നന്ദന..... സോറി ടോ എനിക്ക് വരാൻ പറ്റത്തില്ല .... ഒരു കേസിന്റെ അനേഷണത്തിന് ഒരിടം വരെ പോക്കാൻ ഉണ്ട്‌......തന്നെ വേറൊരാൾക്ക് കാണണം എന്ന് പറഞ്ഞായിരുന്നു.....

എനിക്ക് പറയാൻ ഉള്ളത് അയാൾ പറയും... " "ശരി....ഹരിയേട്ടാ എനിക്ക് അയാളെ അറിയില്ലല്ലോ...... " "ഞാൻ തന്റെ വാട്സാപ്പിൽ അവളുടെ നമ്പർ അയച്ചിടുണ്ട്......എന്നാ ശരി കുറച്ച് ബിസിയാണ്.... " "Ok......" ഹരിയേട്ടൻ നമ്പർ ആയിച്ചിട്ടുണ്ടായിരുന്നു..... അതിലേക്കു വിളിച്ചു... "ഹലോ.... ഞാൻ നന്ദനയാണ്...... ബീച്ചിലുണ്ട്.... ഇയാൾ എവിടെയാ ഉള്ളേ.... Ok... ഞാൻ അങ്ങോട്ട്‌ വരാം.... " ബീച്ചിന്റെ അടുത്തുള്ള പാർക്കിലേക്ക് ഞാൻ നടന്നു..... ഇവിടെ ഉണ്ടാവും എന്നല്ലേ പറഞ്ഞേ..... "നന്ദന............. "തന്നെ വിളിച്ച ആളെ കണ്ട് ഞെട്ടി പോയി.. "അപർണ..... "..... തുടരും......... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story