ഹരിനന്ദനം: ഭാഗം 7

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

എന്റെ നന്ദു.... നീ അവൾ പറഞ്ഞത് വിശ്വസിച്ചോ..... ഒരു തവണ നിനക്ക് അബദ്ധം പറ്റിയത് അല്ലേടി... " "ലച്ചു ഇത് അതുപോലെ അല്ലേടാ... ഹരിയേട്ടനും സമ്മതിച്ചു തന്നില്ലേ.. " "ടി അതിനു നിങ്ങൾ തമ്മിൽ സംസാരിച്ചത് എന്താണെന്ന് ഹരിയേട്ടന് അറിയില്ലല്ലോ... " "എന്നാലും.... " "ഇനി നീ ഒന്നും പറയണ്ട നന്ദു...... നിശ്ചയിച്ച പോലെ വിവാഹം നടക്കെട്ടെ... ബാക്കിയൊക്കെ വരുന്നയിടത്തു വെച്ച് കാണാം... " അപ്പോഴേക്കും ഫുഡ്‌കഴിച്ച് അച്ഛനും അമ്മയും എത്തിയിരുന്നു.. "മാഹിയെട്ടനും ചെറിയച്ഛനും എവിടെ അമ്മേ.. " "അവര് വീട്ടിലേക്ക് പോയി മോളെ.. " "നന്ദു നീ കിടന്നോ... എനിക്ക് ഒരു ഫോൺ ചെയ്യാനുണ്ട്... ഇപ്പൊ വരാം.. " ലച്ചു ഫോണും എടുത്ത് റൂമിന് വെളിയിലേക്ക് പോയി "ഇപ്പൊ എന്തെങ്കിലും കുഴപ്പം ഉണ്ടോ മോളെ.." "ഇല്ല അച്ഛാ..... എനിക്കൊന്നും പെട്ടന്ന് വീട്ടിലേക്ക് പോയ മതി... "

"എന്നാലും എവിടെ നോക്കിയ നീ നടക്കുന്നെ നന്ദു... ആ കുട്ടി കണ്ടത് കൊണ്ട് ഒന്നും പറ്റിയില്ല... " മനുവേട്ടനും ലച്ചുവും റൂമിലേക്ക്‌ തിരിച്ചു വന്നു "അപ്പച്ചി എന്നാ ഞങ്ങൾ ഇറങ്ങട്ടെ... നേരെ ഇങ്ങോട്ടേക്കാ വന്നേ മനുവേട്ടന്റെ വീട്ടിൽ പോലും കേറീട്ടില്ല.... നാളെ വരാം ഞങ്ങൾ... " "ശരി മോളെ... " "നന്ദു ഞങ്ങൾ ഇറങ്ങുവാ... "ഞാൻ തലയാട്ടി.... അവര് പോകുന്നതും നോക്കി കിടന്നു.... "അച്ഛാ,.... " "എന്താ നന്ദുസേ... " "ഇവിടെ എന്റെ അടുത്തിരിക്ക്.... " അച്ഛന്റെ മടിയിൽ കിടന്നു ഞാൻ എപ്പോഴോ ഉറങ്ങി പോയി.. *******:******* ലച്ചു അപർണയെ പറ്റി പറഞ്ഞപ്പോ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലായിരുന്നു... എന്നാലും അവൾക്ക് എങ്ങനെ കഴിഞ്ഞു ഇതൊക്കെ ചെയ്യാൻ.പ്ലസ് ടു മുതലുള്ള എന്റെ ബെസ്റ്റ് ഫ്രണ്ടാണ്...

എനിക്ക് അവളറിയതായി ഒരു രഹസ്യവുമില്ലായിരുന്നു...ഇന്നും അവൾ എന്തെങ്കിലും കുരുട്ടു ബുദ്ധി കാണിച്ഛ് കാണും.... കാര്യങ്ങൾ അറിഞ്ഞപ്പോ അവളുടെ അടുത്തിന്ന് വരാൻ താല്പര്യമില്ലയിരുന്നു...താൻ എത്രയായി കാത്തിരിക്കുന്നു... അപർണ അന്ന് ഇടയിൽ കേറി കളിച്ചിലായിരുന്നെങ്കിൽ... എപ്പോഴേ നന്ദു തന്റേതയാനെ... ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നിട്ട് ഒന്നും കഴിച്ചുമില്ല....ഫ്രഷായതുമില്ല.... ലക്ഷ്മി കുട്ടിയാണെങ്കിൽ കലിപ്പിലും..... കുളിയൊക്കെ കഴിഞ്ഞു താഴേക്ക് ചെന്നു... മാതാശ്രീ കിച്ചണിലാണ്... പിതാശ്രീ സോഫയിലിരിപ്പുണ്ട്.... ഞാൻ ശബ്ദഉണ്ടാകാതെ അടുക്കളയിലേക്ക് ചെന്നു അമ്മയെ കെട്ടിപിടിച്ചു.... "ലക്ഷ്മിക്കുട്ടി...... വിശന്നിട്ട് വയ്യാ.... എന്തെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ..."

"കഴിക്കാനുള്ളതൊക്കെ തനിയെ എടുത്തു കഴിച്ച മതി.... " "എനിക്ക് അമ്മ എടുത്ത് തന്ന മതി.... " "എനിക്കിപ്പോ സൗകര്യമില്ല..... വേണമെങ്കിൽ പോയി കഴിക്ക്... " "എന്നോടുള്ള ദേഷ്യം മാറിയില്ലേ അമ്മേ.. " "നിനക്ക് ഞങ്ങളുടെ വാക്കിനൊന്നും ഒരു വിലയുമില്ലല്ലോ.... നാളെ തന്നെ ശ്രെമംഗലത്തു പോയി ക്ഷമചോദിക്കണം... നിനക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് പറയാം..... നീ ആ കത്തിനേം കെട്ടിപിടിച്ചു ഇരിന്നോ.... " "അമ്മേ... "ഞാൻ ഞെട്ടി അമ്മയെ നോക്കി എനിക്ക് എന്റെ അമ്മക്കിളിയുടെ സന്തോഷം കണ്ടാൽ മതി.... സൊ എനിക്ക് ഈ വിവാഹത്തിന് എതിർപ്പില്ല.... " "അങ്ങനെ എനിക്ക് വേണ്ടി ആരും ത്യാഗം ചെയ്യണ്ട... നിനക്ക് ഇഷ്ടായാൽ മാത്രം കെട്ടിയാൽ മതി... "

"എന്റെ ലക്ഷ്മിക്കുട്ടി....എനിക്ക് സമ്മതമാണ്... ഇനി ആരെങ്കിലും പറ്റിക്കാൻ അയച്ചതുമാണെങ്കിലോ... അതുകൊണ്ട് അതൊക്കെ ഞാൻ മറന്നു... " "സത്യം.... "അമ്മ ആചാര്യത്തോടെ നോക്കി "എന്റെ ഈ അമ്മക്കിളിയാണേ സത്യം... ഇപ്പൊ വിശ്വാസമായോ.... " "എന്റെ ലക്ഷ്മി അവൻ സമ്മതിച്ചില്ലേ ഇനി എങ്കിൽ ഭക്ഷണം എടുത്തു വെയ്ക്ക് "എന്നും പറഞ്ഞു കൊണ്ട് അച്ഛൻ അടുക്കളയിലേക്ക് വന്നു... "നിങ്ങൾ കഴിച്ചിലായിരുന്നോ.... "ഞാൻ രണ്ടുപേരെയും നോക്കി "നീ ഇവിടെയുള്ളപ്പോ ഒന്നിച്ചല്ലേ കഴിക്കാറുള്ളു.... " "എന്നാവാ...നമ്മുക്ക് കഴിക്കാം... " ഭക്ഷണം കഴിച്ചു റൂമിലേക്ക്‌ ചെന്ന്.. ഫോൺ നോക്കിയപ്പോ ലച്ചൂന്റെ 5 മിസ്സ്‌ കോൾ.. ഞാൻ തിരിച്ചു വിളിച്ചു "ഹലോ ലച്ചു... " "ബിസിയാണോ ഹരിയേട്ടാ.... എത്ര വിളിച്ചു "

"സോറി... ഫോൺ ചാർജീനിട്ടിരുന്നു....കണ്ടിലായിരിന്നു.. നീ അവളോട്‌ സംസാരിച്ചോ.. " "ഹ്മ് മ്... അത് പറയാനാ വിളിച്ചേ. " "അവൾ എന്താ പറഞ്ഞേ.... " ലച്ചു നന്ദു പറഞ്ഞ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു..... അപർണ നന്ദുനോട് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോ അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു... "നീ ഹോസ്പിറ്റലിലാണോ..? " "ഞാൻ വീട്ടിലേക്ക് പോകുവാ....കാറിലാണ് " "Ok... എന്ന് ശരിയാടോ... ഫോൺ വെച്ചോ.. " ഞാൻ ഫോൺ കട്ടാക്കി ബെഡിലിരുന്നു... മോളെ അപർണേ ഇനി നീ ഹരിയുടെ കളിയാണ് കാണാൻ പോകുന്നത്.... ഉറങ്ങാൻ കിടന്നപ്പോഴും നന്ദുവിന്റെ മുഖമാത്രയിരുന്നു മനസ്സിൽ... അവളെ കുറിച്ച് ചിന്തിച്ച് ഉറങ്ങി.... ഇന്ന്ഓഫിസിൽ വിളിച്ചു ലീവ് ഇൻഫോ ചെയ്തിരുന്നു...

ഹോസ്പിറ്റലിലേക്ക് പോണം.. പിന്നെ അപർണയെ നേരിട്ട് കാണണം.. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് ബൈക്കിന്റെ ചാവിയും എടുത്തു ഞാൻ പോകാനിറങ്ങി "അമ്മേ ഞാൻ ഇറങ്ങുവാ... അച്ഛാ ഞാൻ പോയിട്ട് വരാം.. " "നീ ഇന്ന് ലീവ് അല്ലേ പിന്നെ എവിടെക്കാ.. "അച്ഛൻ എന്നെ നോക്കി "അച്ഛാ ഞാൻ ഒന്നു ഹോസ്പിറ്റലിൽ പോയിട്ട് വരാം .... " "ഹോസ്പിറ്റലിലേക്കോ..... എന്തിന്... " "അത് അച്ഛാ നന്ദുനെ കാണാൻ... " "മ് മ്മ്മ്...... പോയിട്ട് വാ.... " ഞാൻ ചമ്മിയ ഒരു ചിരി ചിരിച്ചു..... ************** രാവിലെ തന്നെ മഹിയേട്ടനും മീരയും വന്നിരുന്നു... കുറച്ച് കഴിഞ്ഞു ഡോക്ടർ വന്നു... "എന്തുണ്ട് നന്ദന ക്ഷീണം മാറിയോ " "Iam ok....." "Ok...എന്താണ് ഇതിനുമാത്രം ടെൻഷൻ.... ബിപി കുറവാണ് " "ഒന്നുല്ല.... " "ടാബ്ലറ്റ്സ് ഒന്നും വേണ്ട....

രണ്ട് ദിവസം റസ്റ്റ്‌ എടുത്തോ.. ഉച്ചയ്ക്ക് ഒരു ഇൻജെക്ഷൻ ഉണ്ട്‌... അത് കഴിഞ്ഞു ഡിസ്ചാർജ് ചെയാം. " "Ok ഡോക്ടർ... " മീര എന്റെ കൂടെ ബെഡിൽ ഇരുന്നു. "നിന്റെ ആൾ വന്നിട്ടുണ്ട്.... " "എന്റെ ആളോ... " "ആ... ഹരിയേട്ടൻ " "ഹരിയേട്ടനോ..... എന്നിട്ട് എവിടെ... " "പുറത്ത് ഡോക്ടറോട് സംസാരികുവ.... " പെട്ടന്ന് ഡോർ തുറന്ന് ഹരിയേട്ടന് വന്നു.. എന്നെ നോക്കി ഒന്നു ചിരിച്ചു.... "ഭാമേ നീയും മീരയും വീട്ടിലേക്ക് പോയിക്കോ.... " "ശരി ദേവേട്ടാ... " അമ്മയും മീരയും തിരിച്ചു പോയി.... അച്ഛൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ പോയി... "ടാ ഹരി നീ ഇവിടെ ഉണ്ടല്ലോ... ഞാൻ ഒന്നു പുറത്ത് പോയിട്ട് വരാം... " "മ്മ് നീ പോയിക്കോ.. " മഹിയേട്ടൻ പോയതും... ഞാനും ഹരിയേട്ടനും മാത്രമായി... എന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി വർധിച്ചു ..... തുടരും......... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story