ഹരിനന്ദനം: ഭാഗം 9

harinanthanam

എഴുത്തുകാരി: ഗ്രീഷ്മ വിപിൻ

നീ എന്താ പറഞ്ഞേ.... " "എത്ര കാലമെന്ന് വെച്ച ഇതുവരെ നേരിട്ട് കാണുത്തേ ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നേ..... ഇപ്പോ 4 വർഷം കഴിഞ്ഞില്ലേ.... ഇനി അത് ആരെങ്കിലും പറ്റിച്ചതാണെങ്കിൽ... പിന്നെ അമ്മയ്ക്ക് നന്ദനെയെ തന്നെ മരുമകളായി വേണമെന്ന പറയുന്നേ... അമ്മേയെ വിഷമിപ്പിക്കാൻ വയ്യാ അപ്പു.... " "പക്ഷേ നന്ദന ഇനി സമ്മതിക്കുമോ? " "അവൾക്ക് സമ്മതകുറവൊന്നുമില്ല.... പിന്നെ ഞാൻ എല്ലാം അവളോട് പറഞ്ഞു.... " അവളെ നോക്കി പേടിച്ചിട്ടുണ്ട്.മോളെ അപർണേ നിനക്ക് ഉള്ള പണി വരുന്നേ ഉള്ളൂ... ഞങ്ങളുടെ വിവാഹം ഒന്ന് കഴിയട്ടെ... എന്റെ വേറൊരു മുഖം നീ കാണും... "എന്നിട്ട് അവൾ എന്താ..... പറഞ്ഞേ.... " "നീ എല്ലാം അവളോട്‌ പറഞ്ഞിരുന്നു എന്നാ പറഞ്ഞേ.... പിന്നെ നിന്നെ പോലെ നല്ലോരു സുഹൃത്തിനെ കിട്ടിയ ഞാൻ ഭാഗ്യവാനാണെന്നും... " "നീ നല്ലോണം ആലോചിച്ചല്ലേ തീരുമാനിച്ചേ...

ഇനി നിങ്ങളുടെ വിവാഹം കഴിഞ്ഞതിന് ശേഷം കത്തിന്റെ ഉടമ വന്നാൽ എന്ത് ചെയ്യും" "ഇനി കാത്തിരിക്കാൻ വയ്യ...... ആരെങ്കിലും പറ്റിച്ചതാണെങ്കിൽ കാത്തിരിക്കുന്നത് വെറുതെ ആവും..... പിന്നെ അമ്മയെ സങ്കടപെടുത്താൻ വയ്യാടി... നീ പറ ഞാൻ ചെയുന്നത് ശരിയല്ലേ.. " "ഹ്മ് മ്..... നിന്റെ ഇഷ്ടം... "ആകെ വിളറി ഇരിക്കുവാ..... അപ്പു നിന്റെ നാവിന്ന് തന്നെ എനിക്ക് സത്യം കേൾക്കണം നിന്നെ സഹായിച്ചതരാന്ന്... "അല്ല നീ എപ്പോഴാ തിരിച്ചു പോകുന്നേ " "തീരുമാനിച്ചില്ല ഞാൻ പറഞ്ഞില്ലായിരുന്നോ എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..."അത് പറയുമ്പോ അവൾക്ക് ഒരു പുച്ഛം നിറഞ്ഞ ചിരി ഉണ്ടായിരുന്നു... "എന്റെ ഹെൽപ് എന്തെങ്കിലും വേണോ? "

"ഹേയ്... വേണ്ടെടാ..... ഹരി എനിക്ക് ഇപ്പോഴാ ഓർമ വന്നേ എനിക്ക് ഒരിടം വരെ പോകാനുണ്ട്..." "എന്നാ ഓകെ.... നീ വിട്ടോ ... " "ബൈ ടാ.. " ഞാൻ അവൾ പോകുന്നതും നോക്കിയിരുന്നു.... എന്നാലും അവൾക്ക് എങ്ങനെ അഭിനയിക്കാൻ കഴിയുന്നു.... ഇനി അവൾ നന്ദുനെ ഉപദ്രവിക്കാൻ ചാൻസ് കുടതലാണ്...ഇവളേ സൂക്ഷിച്ചേ പറ്റും... ************** "ടി....... നന്ദു..... "മീരയുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടി അവളെ നോക്കി "എന്താടി വിളിച്ചു കൂവുന്നേ.... എന്റെ ചെവി അടിച്ചു പോയല്ലോ....? "പിന്നെ ഞാൻ എത്ര തവണ നിന്നെ വിളിച്ചു... നീ കേട്ടോ... അതെങ്ങനെ സ്വപ്നലോകത്തല്ലേ " "അത്..."ഞാൻ ഒന്നു ചിരിച്ചു കാണിച്ചു. "മോളെ നന്ദു എന്ത് പറഞ്ഞു നിന്റെ ഹരിയേട്ടൻ... " "എന്ത് പറയാൻ..... ഒന്നും പറഞ്ഞില്ല.... " "എന്നാ മോൾ വേഗം കല്യാണത്തിന് മനസ് കൊണ്ട് ഒരുക്കി ഇരുന്നോ...അച്ഛനും വല്യച്ഛനും.... ജ്യോത്സ്യന്റെ അടുത്ത് പോയിട്ടുണ്ട്....നല്ലോരു മുഹൂർത്തം കുറിക്കാൻ... "

"അതിന് രണ്ട് മാസം കഴിഞ്ഞ് നടത്താമെന്നല്ലേ തീരുമാനിച്ചേ.... " "അത് ഹരിയേട്ടന്റെ അച്ഛൻ വിളിച്ചിരുന്നു..... വിവാഹം പെട്ടന്ന് നടത്തിക്കൂടേ എന്ന്.... " "എന്നിട്ട് അച്ഛൻ എന്താ പറഞ്ഞേ.... " "വല്യച്ഛൻ എല്ലാരോടും ആലോചിച്ചിട്ട് പറയാമെന്ന പറഞ്ഞത്....." "എന്നോട് ഇതേ കുറിച്ച് ആരും ചോദിച്ചില്ലല്ലോ..... " "മാഹിയേട്ടനാ നിന്നോട് ചോദിക്കേണ്ടേ ആവശ്യമില്ലെന്നു പറഞ്ഞേ... " "മീരേ.... എന്റെ കല്യാണമല്ലേ... അപ്പൊ അത് തീരുമാനിക്കുമ്പോ എന്നോടും..... "എനിക്ക് നല്ല സങ്കടവും ദേഷ്യവും വന്നു... "നന്ദു നിനക്ക് ഹരിയേട്ടനെ ഇഷ്ടല്ലേ.... അല്ലെങ്കിൽ..." "എനിക്ക് ഇഷ്ടമൊക്കെയാണ്.... പക്ഷേ പെട്ടന്ന്... " "അത് സാരില്ല നന്ദു...." "ഹ്മ്.... മഹിയേട്ടൻ വരട്ടെ ഞാൻ മിണ്ടില്ല.... നോക്കിക്കോ... " വൈകുന്നേരം ചായകുടിക്കുന്ന സമയത്താണ് അച്ഛനും ചെറിയച്ഛനും തീരിച്ചു വന്നത്.... അവരെ കണ്ടതും അമ്മയും ചിറ്റയും എഴുനേറ്റു "നിങ്ങൾ ഇരിക്ക്... ഞാൻ ചായ എടുത്തിട്ട് വരാം.... "

അമ്മയും ചിറ്റയും അടുക്കളയിലേക്ക് പോയി... അച്ഛൻ എന്റെ അടുത്ത് ഇരിന്നതും ഞാൻ മുഖം തീരിച്ചു... "അച്ഛന്റെ സുന്ദരി കുട്ടി അച്ഛനോട് പിണങ്ങിയോ " "പോ.... എന്നോട് മിണ്ടണ്ടാ...... പോകുന്നതിന് മുന്നേ എന്നോട് ഒരു വാക്ക് പറഞ്ഞോ... ഇല്ലല്ലോ.... ഞാൻ എല്ലാർക്കും ശല്യമാണല്ലോ.... അതുകൊണ്ടല്ലേ എന്നെ.... " "മോളെ........ അച്ഛന്റെ നന്ദുസേ..... ഇങ്ങോട്ട് നോക്കിക്കേ.... " "എന്തായി ദേവാ പോയ കാര്യം...." അവിടേക്ക് വന്ന മുത്തശ്ശൻ ചോദിച്ചു... അമ്മയും ചിറ്റയും ചായയും കഴിക്കാനുള്ളത് കൊണ്ട് വന്നു.... "അച്ഛാ അടുത്ത മാസം 10നാണ് മുഹൂർത്തം കുറിച്ച് തന്നത്.... ഹരിയുടെ അച്ഛനും ഉണ്ടായിരുന്നു.. " "ദേവേട്ടാ അപ്പൊ രണ്ടാഴ്ചയല്ലേ ഉള്ളു കല്യാണത്തിന്.... ഇതിനിടയിൽ കല്യാണം വിളിക്കണം... സ്വർണം എടുക്കണം.... ഓഡിറ്റോറിയം ബുക്ക്‌ ചെയ്യണം "ചിറ്റ ആയിരുന്നു "ദേവാ താലികെട്ട് കുടുംബം ക്ഷേത്രത്തിൽ വെച്ച് നടത്താം.... "

"ഹ്മ്മ്.... പിന്നെ മറ്റന്നാൾ ഡ്രെസ്സും ഗോൾഡും എടുക്കാൻ പോകാമെന്ന ഹരി പറഞ്ഞത്.... " ഞാൻ അവിടെന്നു എഴുനേറ്റ് പോകാനൊരുങ്ങി.... "നീ എവിടെ പോകുവാ നന്ദു... " "അമ്മേ ഞാൻ ഒന്നു കിടക്കട്ടെ... നല്ല തല വേദന " ഞാൻ റൂമിലേക്ക്‌ പോയി * "ദേവേട്ട അവൾക്ക് നല്ല വിഷമമുണ്ട്.... അവളോട് കൂടി ചോദിക്കാമായിരുന്നു... "അവൾ പോവുന്നതും നോക്കി ഭാമ paranju "ഭാമേച്ചി പറഞ്ഞത് ശരിയാ നിങ്ങൾ പറയാതെ പോയത് കൊണ്ട് നല്ല ദേഷ്യത്തില.... "സുമിത്രയും അത് ശരി വെച്ച്.. "അവളുടെ നല്ലതിന് വേണ്ടിയല്ലേ...." അങ്ങനെ പറഞ്ഞു ദേവൻ അവിടെന്ന് എഴുനേറ്റു... ************** അപർണയെ കാണാൻ പോകുന്നതിന് മുന്നേ അച്ഛനേ വിളിച്ചു എല്ലാം കാര്യവും പറഞ്ഞിരുന്നു.... ഒപ്പം പെട്ടന്ന് വിവാഹം നടത്തണമെന്നു.... അപ്പൊ തന്നെ അച്ഛൻ നന്ദുന്റെ അച്ഛനെ വിളിച്ചു വിവരം പറഞ്ഞു....

അവര് ജ്യോത്സ്യനെ കണ്ടു തീയതിയും നിശ്ചയിച്ചു രണ്ട് ദിവസം പെട്ടന്ന് കടന്ന് പോയി ഇന്നാണ് ഡ്രെസ്സും ഗോൾഡും എടുക്കാൻ പോകേണ്ടത്... ആദ്യം ഡ്രസ്സ്‌ എടുക്കാനാണ് പോയത്... അവിടെ നന്ദുന്റെ ഫാമിലി എത്തിയിട്ടുണ്ടായിരുന്നു... മഹി ഉണ്ടായിരുന്നില്ല... അവൻ ഇനി വിവാഹത്തിനെ വരും നന്ദു ബ്ലൂ കളർ ചുരിദാറാണ് ഇട്ടത്.... സുന്ദരി ആയിട്ടുണ്ട്.... പെണ്ണ് കണ്ട ഭാവം കാണിക്കുന്നില്ല..... ഞങ്ങൾ വെഡിങ് സെക്ഷനിലേക്ക് പോയി... ഗോൾഡൻ കളർ പട്ടുസാരിയാണ് നന്ദുന് എടുത്തത്... അവൾക്ക്....എനിക്ക് ചന്ദന കളർ കുർത്തയും... കസവു മുണ്ടും. അത് കഴിഞ്ഞ് റിസപ്ഷനുള്ളത് നോക്കി.... റെഡ് കളർ ഗൗൺ ആണ് അവൾ സെലക്ട്‌ ചെയ്തത്.... എന്നിട്ട് എന്നെ ഒന്നു നോക്കി...

ഞാൻ കണ്ണ് കൊണ്ട് സമ്മതം അറിയിച്ചു.... എനിക്ക് റെഡ് and ഗോൾഡൻ കോമ്പിനേഷൻ കുർത്തയും എടുത്ത്.... ബാക്കി എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ എടുത്ത് കഴിഞ്ഞപ്പോൾ തന്നെ ഉച്ച ആയി... പിന്നെ നേരെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കേറി എന്നെയും നന്ദുനേം മീര ഒരുമിച്ചിരുത്തി.... ഇത്രയും നേരം ഒന്നു മിണ്ടാൻ പോലും പറ്റിയിലായിരുന്നു... എല്ലാർക്കും ഫുഡ്‌ കൊണ്ട് വന്ന് കഴിക്കാൻ തുടങ്ങി... ഞാൻ നന്ദുനെ നോക്കിയിരുന്നു.... "അതേ എന്റെ മുഖത്തല്ല ഭക്ഷണം ഉള്ളത്...." "ഞാൻ എന്റെ പെണ്ണിനെ നോക്കിയത് അല്ലേ.. "പതുക്കെയാ പറഞ്ഞത് പക്ഷെ അവൾ കേട്ടോ എന്നൊരു സംശയം... പെണ്ണ് എന്നെ ആശ്ചര്യത്തോടെ നോക്കി "ഹരിയേട്ടൻ ഇപ്പൊ എന്താ പറഞ്ഞേ... "

"ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... " "ഹ്മ് മ്... എനിക്ക് തോന്നിയത് ആയിരിക്കും..." പിന്നെ ഒന്നും മിണ്ടാൻ പോയില്ല ഭക്ഷണം കഴിച്ച് കഴിഞ്ഞ്.. "അമ്മേ നിങ്ങൾ ജ്വല്ലറിയിലേക്ക് പോയിക്കോ.. " "നീ എവിടെ പോകുവാ " "എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്‌..." "ഹ്മ്... " നന്ദുന്റെ വീട്ടുകാരോടും പറഞ്ഞു ഞാൻ ഓഫീസിലേക്ക് പോയി ************** ഫുഡ്‌ കഴിച്ച് കഴിഞ്ഞത് ഹരിയേട്ടൻ പോയി.... എന്നോട് പോകുന്നു എന്ന് പറഞ്ഞു പോലുമില്ല.... പിന്നെ ഞങ്ങൾ നേരെ ജ്വല്ലറിയിലേക്ക് പോയി.... ജിമിക്കി കമ്മല്, മാങ്ങാമാല, കാശിമാല, പിച്ചി മൊട്ട് നെക്ലേസ് പിന്നെ കുറേ വളയും മോതിരവും എല്ലാം വാങ്ങി.. വീട്ടിൽ എത്തിയപ്പോ ക്ഷീണിച്ചിരുന്നു....

ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി.. ഞാൻ കോളേജിൽ ലീവ് പറഞ്ഞു..... ഹരിയേട്ടൻ ഏതോ കേസിന്റെ തീരക്കിലാണ്... അതുകൊണ്ട് വിവാഹത്തിന് രണ്ട് വിവാഹത്തിന് രണ്ട് ദിവസം മുന്നേ മാത്രെമേ ലീവ് എടുക്കാൻ പറ്റും.. ഇടയ്ക്ക് എന്നെ വിളികാറുണ്ട്... അധികം സംസാരിക്കില്ല.. ഇനി വിവാഹത്തിന് നാലു ദിവസം കൂടിയേ ഉള്ളൂ.... ഹരിയേട്ടന്റെ ഫോട്ടോ നോക്കി ഇരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്.... നമ്പറാണ്.... "ഹലോ.... " "ഹലോ നന്ദനയല്ലേ... " "അതേ... ഇതാരാ... " "ഞാൻ അപർണയാണ്... ".... തുടരും......... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story