ഹേമന്തം 💛: ഭാഗം 14

hemandham

എഴുത്തുകാരി: ആൻവി

"ഇന്നത്തെ ഭക്ഷണം കൊള്ളാം..." ചിരിച്ചു കൊണ്ട് അവൻ പറഞ്ഞത് അവളുടെ മുഖം വിടർന്നു... കപ്പിൽ വെള്ളമെടുത്ത് അവന്റെ കയ്യിലേക്ക് ഒഴിച്ച് കൊടുക്കുകയായിരുന്നു ആനി... അവൾ ഒഴിച്ച് തന്ന വെള്ളം കൊണ്ട് കൈ കഴുകി നേരെ നിന്നതും.... കൈ തുടക്കാൻ ടവൽ അവൾ തന്നെ നീട്ടി.... അവളെ ഒന്ന് നോക്കിയ ശേഷം അത് വാങ്ങി കയ്യും മുഖവും തുടച്ചു... "ഇനി എന്നും ഉച്ചക്കും രാത്രിയും ചോറ് ഉണ്ടാക്കാം....." അവൾ അവനോട് പറഞ്ഞു... "ഏയ്‌ അതൊന്നും വേണ്ട...നിങ്ങളൊക്കെ കഴിക്കുന്നത് തന്നെ മതി...കുറച്ചു ദിവസത്തേക്ക് അല്ലെ... Its ok...." അവൻ സൗമ്യമായി പറഞ്ഞു...പിന്നെ റൂമിലേക്ക് നടന്നു.... ആനി റൂമിൽ ചെല്ലുമ്പോൾ അമ്മ ഉറങ്ങിയിരുന്നു.... അവൻ ചെന്ന് അമ്മയെ കെട്ടിപിടിച്ചു കിടന്നു .. ആ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ച് മെല്ലെ മിഴികൾ ഉയർത്തി ചാരിയിട്ട ജനൽ പാളികൾ കാറ്റിന്റെ കൈകളിൽ തുറന്നപ്പോൾ കണ്ടു കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന ആര്യനെ.... ആ മുഖത്തേക്ക് നോക്കി അങ്ങനെ കിടക്കുന്നു... തണുപ്പ് കൂടിയപ്പോൾ പുതപ്പിനുള്ളിൽ കയറി അമ്മയെ ചുറ്റി പിടിച്ചു കിടന്നു..... അദ്രിക്ക് എന്ത് കൊണ്ടോ ഉറങ്ങാൻ കഴിഞ്ഞില്ല.... എന്തൊക്കെയോ നഷ്ട പെടാൻ പോകുന്നു എന്നൊരു തോന്നൽ.... ആര്യൻ.....! അവന്റെ വരവ് മനസിനെ അസ്വസ്ഥമാക്കുന്നു....ആനി തന്നിൽ നിന്ന് അകലുന്ന പോലെ... ഇങ്ങനെയൊന്നും ആയിരുന്നില്ല... എപ്പോഴും തന്റെ കൂടെ... തന്റെ കയ്യും പിടിച്ചു നടക്കുന്നവളാണ്... പക്ഷേ ഇന്ന് അവളുടെ കണ്ണുകൾ ആര്യനെ തേടി പോകുന്നു.... വല്ലാത്തൊരു വേദന.. ആര്യൻ...അവന്തോ പ്രത്യേകതയുണ്ട്... മുൻപ് എവിടെയോ കണ്ട് മറന്ന പോലെ... അവന്റെ മുഖം തന്നെ വേട്ടയാടുന്നു....

അദ്രി തലയിണയിലേക്ക് മുഖം പൂഴ്ത്തി...  "അനു.... അനു.... നേരം ഒരുപാട് ആയി...." "മ്മ്മ്.... മാ....5 മിനിട്സ്..." പുതപ്പിനുള്ളിലേക്ക് ഒന്ന് കൂടെ അവൾ ചുരുണ്ടു കൂടി.... പിന്നെ എന്തോ ഓർത്തപോലെ ചാടി എണീറ്റു.... ഓടി ചെന്ന് ജനവാതിൽ തള്ളി തുറന്നു നോക്കി.... അപ്പുറത്തെ റൂമിൽ ആര്യനെ കണ്ടില്ല.... ക്ഷേത്രത്തിൽ പൂജയുടെ രണ്ടാം ദിവസത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കൊട്ടും ആരവങ്ങളും കേൾക്കുന്നുണ്ട്... അവനെ തിരഞ്ഞ് ഉമ്മറത്തേക്ക് ചെന്നപ്പോൾ മുറ്റത്ത്‌ നിൽപ്പുണ്ട്..... "അനു....." അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ട് അവൾ മുഖം വീർപ്പിച്ചു കൊണ്ട് അങ്ങോട്ട്‌ ചെന്നു.... "ആ... നീ ഈ ചായ ആര്യന് കൊണ്ട് കൊടുക്ക്..." അത് കേട്ടപ്പോൾ മുഖം വിടർന്നു..... ഒറ്റ കുതിപ്പിന് അമ്മയുടെ കയ്യിൽ നിന്ന് ചായയും വാങ്ങി അവിടെ നിന്ന് പോന്നു.... പോകും മുന്നേ റൂമിൽ കയറി മുടിയൊന്ന് ഒതുക്കി... ഷാൾ നേരെയിട്ടു.... ചുണ്ടൊന്ന് ചുവപ്പിച്ചു.... "Whaaah...." അവൾ സ്വയമൊന്ന് നോക്കി... ചായകപ്പുമെടുത്ത്‌ മുറ്റത്തേക്ക് ചെന്നു.... സൂര്യനെ നമസ്കരിക്കുകയായിരുന്നു ആര്യൻ.... ആനി ഉമ്മറത്ത് നിന്ന് അവനെ നോക്കി.... ഓം ഭാനവേ നമ ഓം ഖഗായ നമ ഓം പൂഷ്ണേ നമ ഓം ഹിരണ്യഗര്‍ഭായ നമ.. മന്ത്രം ഉരുവിടുന്ന അവന്റെ ചുണ്ടിലേക്ക് അവൻ കൗതുകത്തോടെ നോക്കി... ദൃഡമായ ശരീരത്തിൽ വിയപ്പുകണങ്ങൾ സൂര്യന്റെ ശോഭയിൽ തിളങ്ങുന്നത് കണ്ട് അവളുടെ കണ്ണുകൾ ഒന്ന് പിടച്ചു....കഴുത്തിലെ ഞെരമ്പിൽ ചേർന്ന് കിടന്ന നേർത്ത സ്വർണമാല അവന്റെ കണ്ണുകളെ പിടിപ്പിക്കും വിധം തിളങ്ങി ... പുറം കഴുത്തിലെ മറുകിലേക്ക് അവളൊന്നു സൂക്ഷിച്ചു നോക്കി.. അയ്യേ.....മോശം " ചമ്മലോടെ മുഖം തിരിച്ചു...

അയലിൽ കിടന്ന ടവലും മറു കയ്യും ചായയുമെടുത്ത് അവൾ അവനരുകിലേക്ക് ഓടി.... ഒരു ദീർഘ നിശ്വാസത്തോടെ തിരിഞ്ഞ ആര്യൻ കണ്ടത് തനിക്ക് അരുകിലേക്ക് നടന്നു വരുന്ന ആനിയെയാണ്.... കയ്യിലുള്ള ടവൽ അവൾ അവന് നേരെ നീട്ടി.... "താങ്ക്സ്...." അവളുടെ കവിളിൽ മെല്ലെയൊന്ന് തട്ടിയവൻ അത് വാങ്ങി.... ഒപ്പം ചായയും വാങ്ങി ചുണ്ടോട് ചേർത്തു.... "ഞാൻ ഇപ്പൊ വരാം... കേട്ടോ അനു.... ആര്യന് കഴിക്കാൻ എടുത്തു കൊടുക്കണം...." അടുക്കള ഭാഗത്ത്‌ നിന്ന് അമ്മ വിളിച്ചു പറഞ്ഞത് അവൾ കേട്ടോ.... ശെരി എന്ന് അവൾ ഉറക്കെ മറുപടി കൊടുത്തു... ദൂരെ കാണുന്ന മഞ്ഞു മലയിലേക്ക് നോട്ടം മാറ്റി കൊണ്ട് ആര്യൻ ചൂട് ചായ മുത്തി കുടിക്കുകയായിരുന്നു.... ആനി ചൂണ്ടു വിരൽ കൊണ്ട് അവനെ തോണ്ടി വിളിച്ചു.... "മ്മ്..??" മുഖം ചെരിച്ചവൻ അവളെ സംശയത്തോടെ നോക്കി.... "പഠിപ്പിച്ചു തരാവോ...??" അവളുടെ മുഖം താഴ്ന്നു ശബ്ദം നേർത്തു... "ഞാൻ പഠിപ്പിച്ചാൽ ശെരിയാവില്ല....." അവന്റെ സ്വരം ഗൗരവം നിറഞ്ഞതാണെങ്കിലും അതിൽ ഒളിച്ചിരുന്ന കുസൃതി അവൾ അറിഞ്ഞില്ല.... അവളുടെ ചുണ്ടുകൾ കൂർത്തു.... "കുറച്ചൊക്കെ എനിക്കും അറിയാം...ഞാനും അടിച്ചിട്ട് രണ്ടു മൂന്ന് പേരെയൊക്കെ..." കൈ രണ്ടും പുറകിലേക്ക് കെട്ടി നിന്ന് അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.... അവളുടെ നിൽപ്പും സംസാരവും കേട്ട് ആര്യന് ചിരിയാണ് വന്നത്... "Really...." അവൻ അത്ഭുതഭാവത്തോടെ ചോദിച്ചു... ആനിയോന്ന് തലയാട്ടി...

"എന്നാൽ ഒന്ന് കാണണമല്ലോ...." അവൻ കപ്പ് അരമതിലിൽ വെച്ചു.... "വാ... എന്നെ അടിക്ക്...." ചുണ്ടിലൊരു ചിരിയൊളിപ്പിച്ചവൻ അവളോട് പറഞ്ഞു... ആനി ഒരുനിമിഷം പകച്ചു.... "ഞാൻ... ഞാൻ ചിലപ്പോൾ വടിയൊക്കെ എടുത്ത് അടിക്കും...." അവൾ കുറുമ്പോടെ പറഞ്ഞു.... "ശെരി... നിന്റെ അടിയൊന്നു കാണട്ടെ..." അവൻ അവളെ അടിമുടിയൊന്ന് നോക്കി പറഞ്ഞു.... അവൻ പരിഹസിക്കുന്നത് കേട്ട് അവളുടെ മുഖം വീർത്തു... ചുറ്റും ഒന്ന് നോക്കി... താഴെ കിടന്ന വടിയെടുത്ത് കയ്യിൽ പിടിച്ചു.... അത് കണ്ട് ആര്യൻ ചിരിച്ചു...ആനി കയ്യിലുള്ള വടി അവന് നേരെ വീശി.... തലക്ക് നേരെ വന്ന ആ അടി ആര്യൻ വലത് കൈ കൊണ്ട് ബ്ലോക്ക്‌ ചെയ്ത് കഴിഞ്ഞിരുന്നു...ആനിയൊന്നു പകച്ചു.... അവളെ നോക്കി അവനൊരു കള്ളചിരിച്ചു ചിരിച്ചു... "സോറി മിസ്സ്‌ അനഹിത...." അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് കണ്ണടച്ചു തുറക്കുന്ന നിമിഷം കൊണ്ട് ഇടത് കൊണ്ട് ബ്ലോക്ക്‌ ചെയ്ത അവളുടെ കൈക്ക് ഉള്ളിലൂടെ എടുത്തു ഒന്ന് പിടി മുറുക്കിയതും അവളുടെ കയ്യിൽ നിന്ന് വടി തെറിച്ചു പോയി.... ആ അവളുടെ കൈ പിടിച്ചു തിരിച്ചു... "ആാാാ........." വേദന കൊണ്ട് അവൻ നിന്നിടത്ത് നിന്ന് തുള്ളി.... ആര്യൻ അവളുടെ കൈ വേർപെടുത്തി അവളെ പിടിച്ചു തിരിച്ച് അവന്റെ ശരീരത്തോട് അമർത്തി വെച്ചു.... അവൻ പിടിച്ചു തിരിച്ച അവളുടെ കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.... ഒപ്പം അവന്റെ ശരീരത്തിലൂടെ അവളെ വല്ലാതെ തളർത്തി..... കാതിനടുത്തേക്ക് തെന്നി വരുന്ന നിശ്വാസത്തിന്റെ ചൂട് അവളെ പൊള്ളിച്ചു.... "വേദനിക്കുന്നുണ്ടോ...." കാതിൽ അവന്റെ പതിഞ്ഞ സ്വരം മുഴുങ്ങി... ഉമിനീർ ഇറക്കി അവൾ തലയാട്ടി....

അവൻ ഞൊടിയിടയിൽ അവളെ തനിക്ക് നേരെ പിടിച്ചു നിർത്തി.... "വേദനയൊക്കെ ഉണ്ടാവും... കുറച്ചു വേദനിച്ചാലേ പഠിക്കാൻ കഴിയൂ..." അവന്റെ ചുണ്ടിൽ അതുവരെ കാണാത്ത കുസൃതി ചിരി മിന്നി മാഞ്ഞു... ആ ചിരി കൊതിയോടെ അവൾ വീണ്ടും തിരഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല... "മ്മ്... അടിക്ക്.." അവൻ പറഞ്ഞു... "മ്മ്ഹ്ഹ്... ഞാനില്ല...." കൈ കെട്ടി അവൾ പുറകിലേക്ക് നീങ്ങി നിന്നു... ആര്യൻ അവളെ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞു നടന്നു.... പുറകിൽ നിന്ന് കാലനക്കം കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു വല്ലാത്തൊരു ചിരി മൊട്ടിട്ടു... കൈ കൊണ്ട് പുറത്തടിക്കാൻ ആനിയുടെ അടി ഒഴിഞ്ഞു മാറിയവൻ അവളുടെ കയ്യ്നൊരു തട്ട് കൊടുത്തു... "അമ്മച്ചി....." അവളുടെ കയ്യൊന്ന് തരിച്ചു.... വേദന കൊണ്ട് നിലത്ത് കുനിഞ്ഞിരുന്നു... ആര്യനും അവൾക്ക് അടുത്ത് ഇരുന്നു... ആനി അവനെയൊന്ന് കൂർപ്പിച്ചു നോക്കി.... "ഇങ്ങനെ ഒക്കെ തന്നെയാ പഠിക്കുന്നത്..." അവൻ പറയുന്നത് കേട്ട് അവളുടെ മുഖം വീർത്തു... കൈ അനക്കാൻ പറ്റുന്നില്ല... ആ ആ കൈ മെല്ലെ എടുത്തു നോക്കി.... ചെറുതായി നീരുവന്നിട്ടുണ്ട്.... "സ്സ്.... ആഹ്..." അവളുടെ മുഖം ചുളിഞ്ഞു.... "ഓരോന്നിനും അതിന്റെ റിസ്ക് ഉണ്ട് അത് ആദ്യം മനസിലാക്ക്...." അതും പറഞ്ഞവൻ അവളുടെ കൈ പിടിച്ചു കുടഞ്ഞു....അവൾ ഞെരിപിരി കൊണ്ടു... "അടങ്ങി നിൽക്കടി... ഇപ്പോ കഴിയും...." അവളിലേക്ക് ഒരു കൂർത്ത നോട്ടം നൽകി അവൻ പറഞ്ഞു... ആനി വേദന കടിച്ചു പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു.... അവളുടെ മുഖം കണ്ട് അവന് ചിരി വന്നു.... കയ്യിൽ ഞെരമ്പ് പിടച്ചു നിൽപ്പുണ്ട്... അവൻ അവളുടെ വിരലിൽ ഉഴിഞ്ഞു കൊടുത്തു കുടഞ്ഞു.... "ഇനി മാറിക്കോളും...."

കണ്ണടച്ച് നിൽക്കുന്ന ആ പെണ്ണിന്റെ കവിളിൽ മെല്ലെ തട്ടി വിളിച്ചു കൊണ്ട് അവൻ പറഞ്ഞു... പതിയെ അവളെ പിടിച്ചെഴുനേൽപ്പിച്ചു.... "കയ്യൊന്ന് അനക്കി നോക്ക്..." അവളൊന്നു തലയാട്ടി കൊണ്ട് കൈ ഒന്ന് കുടഞ്ഞു... നേരെത്തെ തോന്നിയ വേദനയില്ല.... "കുറഞ്ഞോ...?? മ്മ്..." "മ്മ്..." അവളൊന്നു ചിരിച്ചു... അത് കണ്ട് അവൻ തിരിഞ്ഞു നടന്നു.... അവൻ പോകുന്നത് നോക്കി അവളൊന്ന് ദീർഘശ്വാസമെടുത്തു... നെഞ്ചിന്റെ പിടപ്പ് ഇപ്പോഴും നിന്നിട്ടില്ല.... കഴുത്തിലിപ്പോഴും അവന്റെ ശ്വാസം തീ പോലെ പൊള്ളിച്ചു കൊണ്ടിരിക്കുന്നത് പോലെ....അവൻ മുറുകെ പിടിച്ച കൈ തണ്ടയിൽ അവന്റെ വിരലുകൾ പതിഞ്ഞു കിടപ്പുണ്ട്.... അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.... ദേഹം മുഴുവൻ ഒരു കുളിർ.... പ്രണയത്തിന്റെ മഞ്ഞുകണങ്ങൾ അവളിൽ പെയ്തു തുടങ്ങുകയായിരുന്നു.... "ആര്യൻ.... ദേ അവിടെയൊരു ക്ഷേത്രമുണ്ട്.... തൊട്ടപ്പുറത്തൊരു വെള്ളചാട്ടവും.... കാണാൻ നല്ല ഭംഗിയാണത്രേ...." ക്ഷേത്രത്തിന്റെ മതിൽ കെട്ടിനോട് ചേർന്ന് നിന്നവൾ കുറച്ചകലെ കാട് പിടിച്ചു കിടക്കുന്നിടത്തേക്ക് അവൾ വിരൽ ചൂണ്ടി.... "എന്നാ പിന്നെ കാണാൻ പോക്കൂടെ...." മൊബൈലിൽ ചുറ്റുമുള്ള മനോഹാരിത പകർത്തുന്നതിന്റെ ഇടക്ക് ആര്യൻ ചോദിച്ചു... "ഏയ്‌... അങ്ങോട്ട്‌ പോയാൽ പല്ലും നഖവും പോലും ബാക്കി കിട്ടില്ലെന്നാ എല്ലാരും പറയണേ..." അവള് മെല്ലെയൊന്ന് ചിരിച്ചു.... "എത്ര നേരമുണ്ടാകും പൂജ...." അവൻ ചോദിച്ചു... "ഇന്ന് പുലർച്ചെ വരെയുണ്ട്... രാത്രിയിൽ നല്ല രസാ...." അവൾ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി.... കുറച്ചു നേരം രണ്ട് പേരും അവിടെ നിന്നു.... "അവരൊക്കെ എങ്ങോട്ടാ....??" കുറച്ച് മാറി വരി വരിയായി നടന്നു പോകുന്നവരെ കണ്ട് അവൻ കൗതുകത്തോടെ ചോദിച്ചു..

"ഓരോ ജോലിക്ക് പോകുന്നവരാ.... സൂര്യൻ അസ്‌തമിക്കും മുന്നേ തിരിച്ചു വരണം എല്ലാവരണത്രേ..." "എന്തൊക്കെ ആചാരങ്ങളാ...." അവൻ അറിയാതെ ചിരിച്ചു പോയി.. വീണ്ടും അങ്ങോട്ട് തന്നെ ദൃഷ്ടിയൂന്നി... എല്ലാവരും നിരാശയോടെ തിരിച്ചു വരുന്നത് അവൻ ശ്രദ്ധിച്ചു.... "ബായ്... എന്താ തിരിച്ചു പോകുന്നത്...." അതിലൂടെ പോയ ഒരാളോട് ആനി ചോദിച്ചു... അവർ ജോലി ചെയ്യുന്ന സൈറ്റിലെ സർ ന് ഇവരെ നേരത്തെ ജോലി കഴിച്ചു വിടാൻ സമ്മതമല്ലത്രേ... അത് കൊണ്ട് ആരും പോകുന്നില്ലെന്ന്.... അയാളുടെ മറുപടി കേട്ട് ആര്യൻ മുഖം ചുളിച്ചു.... ആനി അവരോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്... "അവര് ഇവിടെ കുറച്ചകലെ ഒരു റിസോട്ടിന്റെ പണി നടക്കുന്നുണ്ട്.. അവിടെയാണത്രേ അവർ ജോലി ചെയ്യുന്നത്...." ആനി പറഞ്ഞത് കേട്ട് അവൻ ഒന്ന് സംശയിച്ചു.... പിന്നെ ഫോൺ എടുത്തു ആർക്കോ വിളിച്ചു കൊണ്ട് മാറി നിന്നു... ആനി അവൻ പറയുന്നത് കേൾക്കാൻ കാത് കൂർപ്പിച്ചു... "No more questions ശേഖർ....ഞാൻ പറഞ്ഞത് ചെയ്താൽ മതീ..." അവൻ ഫോണിലൂടെ അലറുന്നത് കേട്ട് അവളൊന്നു ഞെട്ടി.... ഫോൺ കട്ടാക്കി ആര്യൻ അവൾക്ക് അടുത്തേക്ക് വന്നു.. "ആ റിസോർട്ട് എന്റേതാ...." അവൻ അവളെ നോക്കി കണ്ണിറുക്കി.. "എന്നിട്ട് എന്താ ചെയ്തത്...??" "അവരെ ജോലിക്ക് വിളിക്കാൻ പറഞ്ഞു.... അല്ലാതെ എന്താ...." അവൻ ചിരിച്ചു പിന്നെ ഫോണിലേക്ക് നോട്ടമിട്ടു... ആരൊക്കെയോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയ ആര്യൻ അവൻ മുഖം ചെരിച്ചൊന്ന് നോക്കി....

കുറച്ചു പേര് അവനെ തന്നെ നോക്കി നിൽപ്പാണ്.... അവൻ അവർക്ക് നേരെ തിരിഞ്ഞു.... ഷർട്ട്‌ മെല്ലെയൊന്ന് പൊക്കി അരയിലുള്ള ഗൺ അവർക്ക് കാണിച്ചു കൊടുത്തു.... അതെടുക്കാൻ ഒരുങ്ങിയതും അവർ വേഗം അവിടെ നിന്നും മാറി... അവന്റെ ചുണ്ടിലൊരു പുച്ഛം നിറഞ്ഞൊരു ചിരിയുണ്ടായിരുന്നു... "Aaryan is dangerous...." വാതിൽ തുറന്നു വന്നയാൾ പറഞ്ഞത് കേട്ട് നരേന്ദ്രൻ തന്റെ മുന്നിലുണ്ടായിരിന്ന ടേബിളിൽ തട്ടി തെറുപ്പിച്ചു..... "ഹരിഷ്വ ആര്യമൻ..... അവന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് എനിക്ക് വേണം......" "ടീക്കെ സർ...." ഇരുട്ടിൽ നിന്നായാൾ അകന്ന് പോയതും... നരേന്ദ്രൻ ദേഷ്യത്തിൽ അലറി.... "അങ്ങനെ അവന് എന്നെ ജയിക്കാൻ കഴിയുമെങ്കിൽ ഞാൻ കാണട്ടെ...." അയാൾ മുഷ്ടി ചുരുട്ടി പിടിച്ചു..."ഇന്ന് അദ്രിയെ കണ്ടില്ലല്ലോ.... അല്ലേൽ എപ്പോഴും ആനി.... ആനി എന്ന് വിളിച്ചു നടക്കുന്നവന...." ആനി പറഞ്ഞത് കേൾക്കാൻ താല്പര്യമില്ലാതെ ആര്യൻ വേഗത്തിൽ മുന്നോട്ട് നടന്നു... ആനി അവന് പിന്നെ ഓടിയെത്തി.... "എന്തോ നടത്തമാണ്.... ഹോ..." അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ പറഞ്ഞു..തണുത്തു മരവിച്ച കൈ രണ്ടും കൂട്ടി ഉരുമ്മി അവൾ അവനൊപ്പം നടന്നു.. "അദ്രി... അവന് നിന്നെ ഒരുപാട് ഇഷ്ടമാണല്ലേ..??." ഇടക്ക് തളം കെട്ടി നിന്ന മൗനത്തെ കീറി മുറിച്ചത് അവനായിരുന്നു... "മ്മ്... വല്ല്യേ ഇഷ്ടാ...." അവൾ മറുപടി കൊടുത്തു... അവനൊന്നു ചുണ്ട് കോട്ടി.. "ഇഷ്ട്ടം എന്ന് പറഞ്ഞാൽ..??" "ഇഷ്ട്ടം എന്ന് പറഞ്ഞാൽ... ഇഷ്ടം തന്നെയാ...." അവൾ ചിരിച്ചു... "അവന് നിന്നോട് മറ്റൊരു തരത്തിൽ ഇഷ്ട്ടം ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ...." "ഞാൻ നിഷേധിക്കില്ല....." അത് കേട്ട് ആര്യൻ നടത്തം നിർത്തി അവളെ നോക്കി.......................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story