ഹേമന്തം 💛: ഭാഗം 17

hemandham

എഴുത്തുകാരി: ആൻവി

" morning വീരുപാപ്പ....." ആനി ഓടി ചെന്ന് അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു... "Good morning....." അദ്ദേഹം ചെറു ചിരിയോടെ അവളുടെ നെറുകയിൽ തലോടി.... "ഇതാരാ പുതിയൊരാൾ..." മുറ്റത്ത്‌ തന്നെ നിന്ന ആര്യനെ നോക്കി ചോദിച്ചു... "ആനിയുടെ ഫ്രണ്ട് ആണ്...." അദ്രിയായിരുന്നു മറുപടി കൊടുത്തത്.... ആര്യൻ അവർക്ക് അടുത്തേക് ചെന്നു... "എന്താ തന്റെ പേര്...??" അയാൾ നീണ്ടുവളർന്ന താടിയൊന്നുഴിഞ്ഞു കൊണ്ട് ആര്യനോട് ചോദിച്ചു.. "ആര്യമൻ......." അവൻ മറുപടി കൊടുത്തു... "മുഴുവൻ പേര് പറ.... അങ്ങനെയല്ലേ പരിജയപെടുത്തേണ്ടത്...." അയാൾ ചിരിയോടെ അവന്റെ തോളിൽ തട്ടി... "ഹരിഷ്വ ആര്യമൻ...." അവന്റെ കണ്ണുകളെ അയാളെ നോക്കി പുഞ്ചിരിച്ചു.... "എന്ത് ചെയ്യുന്നു...ജോബ് ആണോ...??' "Yea...ബിസിനസ് ആണ്...." "ഓഹ്.. ഗ്രേറ്റ്‌......" അയാൾ അവന്റെ തോളിൽ തട്ടി പുഞ്ചിരിയോടെ പറഞ്ഞു.... അവരെ അകത്തേക്ക് ക്ഷണിച്ചു.... മരം കൊണ്ടാണ് വീടിന്റെ ഇന്റീരിയർ മുഴുവൻ ചെയ്തിരിക്കുന്നത്.... വീടിനകത്തും നല്ല തണുപ്പാണ്.....വീടിനകം മൂകമായൊരു അന്തരീക്ഷമായിരുന്നു.... ആര്യൻ വീടിനകം മുഴുവൻ കണ്ണോടിച്ചു...ചുവരിൽ നിറയെ പെയിന്റിങ്‌സ് ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്.... ഷെൽഫിലും ടേബിളിലും എല്ലാം പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്.....

വാദ്യോപകരണങ്ങൾ പലതും ചുമരിൽ പ്രത്യേകം നിർമ്മിച്ച ഷോകേസിൽ വെച്ചിട്ടുണ്ട്.... അവൻ അതൊക്കെ ഒന്ന് നോക്കി... മ്യൂസികൽ അവാർഡുകൾ പലതും അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.... ആര്യൻ മുന്നോട്ട് ചെന്ന് ഷെൽഫിലേ പുസ്തകങ്ങളിലൂടെ വിരലോടിച്ചു..... "Hamlet..." പുസ്തകത്തിന്റെ പേര് അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.... "എന്താടോ വായിച്ചിട്ടുണ്ടോ....." പുറകിൽ നിന്ന് വീരാജിന്റെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി... കയ്യിൽ ഒരു ട്രേയും പിടിച്ച് നിൽക്കുകയാണ് അദ്ദേഹം.... "പിന്നെ വായിച്ചിട്ടുണ്ട്... The iconic tragic play of William Shakespeare....." അവൻ അയാളെ നോക്കി പുഞ്ചിരിച്ചു...പിന്നെ ട്രയിൽ ഒന്ന് ഒരു കപ്പ്‌ ചായ എടുത്തു... ആനിയുടെ അദ്രിയും അവരെ രണ്ട് പേരെയും നോക്കി ഇരിക്കുകയാണോ.. "ആര്യൻ ബുക്ക്സ് ഒക്കെ വായിക്കാറുണ്ടോ.../?" ആനി കൗതുകത്തോടെ ചോദിച്ചു... "വായിക്കാറുണ്ട്... അമ്മ വായിക്കാൻ കൊണ്ട് വരുന്ന ബുക്ക്സ് ഒക്കെ വായിക്കും...." അവൻ വീണ്ടും പുസ്തകശേഖരങ്ങളിലേക്ക് നോട്ടമിട്ടു..... "വായന എനിക്ക് ഒരുപാട് ഇഷ്ടമാണ്... വായിക്കുന്നവരെയും....."

വിരാജ് അതും പറഞ്ഞു... അവന്റെ അടുത്തേക്ക് ചെന്നു.... അദ്രിക്ക് എന്തോ അവർ തമ്മിൽ അടുക്കുന്നത് ഇഷ്ടമായി.... "എന്ത് പറ്റി അദ്രി..." മുഖം കേറ്റി പിടിച്ചിരിക്കുന്ന അദ്രിയെ കണ്ട് ആനി ചോദിച്ചു.. "ഒന്നൂല്യ...." അവൻ കനത്ത ശബ്ദത്തിൽ മറുപടി കൊടുത്തു.. "ഇതെന്താണ്.....??" പുസ്തകങ്ങൾക്കിടയിൽ കണ്ട കടലാസുകെട്ടുകൾ കണ്ട് ആര്യൻ ചോദിച്ചു... "അതോ.... അത്.. നടക്കാതെ എന്റെ സ്വപ്നം...." വെറുതെ അയാളൊന്ന് ചിരിച്ചു... ആര്യൻ കാര്യം മനസിലാകാതെ അയാളെ നോക്കി... "ഞാൻ എഴുതി വെച്ച ഒരു കഥ ... കഥയല്ല... ഈ ഗ്രാമത്തിന്റെ പഴയ കെട്ടുകഥകളിൽ മുങ്ങി പോയ ഒരു ജീവിതം....." അദ്ദേഹം പറഞ്ഞു... ആ കടലാസ് കെട്ടുകൾ പൊടി തട്ടി എടുത്തു.... "ഏകലവ്യ ......" ആദ്യത്തെ പേജിൽ എഴുതിയാ വലിയ അക്ഷരങ്ങൾ ആര്യൻ കൂട്ടി വായിച്ചു.... "Yes,.. ഏകലവ്യ ; Student who learned bow by watching.. " അദ്ദേഹം ചിരിച്ചു പറഞ്ഞു...ആര്യൻ അത് വാങ്ങി കയ്യിൽ പിടിച്ചു.... "പഠിക്കുന്ന കാലത്ത് തുടങ്ങിയത എഴുത്തും സിനിമാ ഭ്രാന്തും.... പഠിച്ചതൊക്കെ ബോംബയിൽ ആയിരുന്നു ഇപ്പോഴത്തെ മുംബൈ...ഈ നാട്ടിൽ വന്നപ്പോൾ ഇവിടുത്തെ കഥകൾ ഒരുപാട് കേട്ടു... അതൊക്കെ പേന കൊണ്ട് കടലാസിൽ എഴുതി തീർത്തു... പുസ്തകമാക്കണം സിനിമയാക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു...

അതിനിടക്ക് ഒന്ന് രണ്ട് പാട്ടുകൾ എഴുതി അതങ്ങ് ഹിറ്റ്‌ ആയി....പിന്നെ പാട്ടുകൾക്ക് പുറകെ ആയി... അതിനിടക്ക് സ്വപ്നം അവിടെ നിന്ന് പോയി....." അദ്ദേഹം പറയുകയായിരുന്നു.... ആര്യൻ അത് ശ്രദ്ധയോടെ കേട്ടു..... "ഏകലവ്യ കാലം അറിയാതെ പോയ ധീരനായ യോദ്ധാവ്....എന്റെ വാക്കുകളിലും മനസ്സിലും അവനെ നിറച്ചു കൊണ്ട് ഞാൻ എഴുതി തീർത്തതാണ്....കഴിഞ്ഞു പോയ തലമുറകളിൽ നിന്ന് പകർന്നു കിട്ടിയ അറിവുകൾ മാത്രാമാണ് ഈ കഥ...." അദ്ദേഹത്തിന്റെ വാക്കുകൾ ആര്യനെ കൂടുതൽ സ്വാധീനിച്ചു.... "എനിക്ക് വായിച്ചാൽ കൊള്ളാമെന്നുണ്ട്... If you don't mind...." ആര്യൻ അദ്ദേഹത്തെ ഉറ്റു നോക്കി... വാക്കുകൾ പൂർത്തിയാക്കാതെ നിന്നു... "അതിനെന്താ.... വായിച്ചോ...." അയാൾ ചിരിച്ചു....  "നീയെന്താ അദ്രി മുഖം വീർപ്പിച്ചു നടക്കുന്നെ...." തിരിച്ചുള്ള യാത്രയിൽ അദ്രിയുടെ കയ്യിൽ തൂങ്ങി പരിഭവത്തോടെ ചോദിച്ചു... അദ്രി അവളെ മൈൻഡ് ചെയ്തതെ ഇല്ല.... "ഒന്നും വേഗം നടക്കുമോ...." ആര്യന്റെ കൂർത്ത ശബ്ദം കേട്ടതും ആനി അവനെ നോക്കി.... ആര്യന്റെ നോട്ടം അദ്രിയുടെ കയ്യിൽ കോർത്തു പിടിച്ച ആനിയുടെ കയ്യിൽ എത്തി .. അവന്റെ മുഖം ചുവന്നു... പിന്നെ എന്തോ ഓർത്ത പോലെ അവൻ മുഖം വെട്ടിച്ചു.... അദ്രി അവന്റെ വീട്ടിലേക്ക് പോയി....

ആനിയുടെ വീട്ടിലേക് ഇത്തിരി നടക്കാനുണ്ടായിരുന്നു..... "വീരുപാപ്പക്ക് നിന്നെ വല്ല്യേ ഇഷ്ടായി... അതല്ലേ ചോദിച്ചപ്പോഴേക്കും ബുക്ക്‌ ഒക്കെ തന്നത്....." ആനി ആര്യന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു... അവൻ നടത്തം നിർത്തി അവളുടെ കയ്യിലേക്കും മുഖത്തേക്കുമായി നോക്കി... "എന്തേയ്...." അവൾ പുരികം ഉയർത്തി ചോദിച്ചു... "എന്ത് കൊണ്ടാ അദ്രിയെ പറഞ്ഞു മനസിലാക്കാത്തത്...." അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു.... "ശ്ശെടാ.. അതിനവൻ ഒന്നും വിട്ടു പറയുന്നില്ലല്ലോ... എന്തെങ്കിലും പറഞ്ഞാലല്ലേ അവനെ തിരുത്താൻ കഴിയൂ...." അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.... ആര്യൻ പിന്നെ ഒന്നും ചോദിച്ചില്ല... വേഗത്തിൽ മുന്നോട്ട് നടന്നു.... അവന്റെ പിന്നാലെ നടന്നെത്താൻ അവൾ പണി പെട്ടു....  "അനു......" സരസ്വതിയുടെ വിളികേട്ടപ്പോൾ... ആനി ഒന്ന് ഞെട്ടി... അതുവരെ ആര്യനെ നോക്കി ഇരിക്കുകയായിരുന്നവൾ.... ഫോണിലേക്ക് നോക്കിയിരിക്കുന്നവൻ അതൊന്നും അറിഞ്ഞതേയില്ല... സ്വയം തലക്ക് ഒന്നടിച്ചു കൊണ്ട് എഴുനേറ്റ് അടുക്കളയിലേക്ക് ചെന്നു... "എന്താ മാ...." അവൾ അലസമായി ചോദിച്ചു... "ഞാൻ ആ റിസോർട്ടിലേക്ക് പോകുവാ... അവിടെ എന്തോ പണിയുണ്ടെന്ന്... അടിച്ചു വരാനും മറ്റും ആവും ചെന്ന് നോക്കട്ടെ....

നീ ആര്യന് ഉച്ചക്ക് കഴിക്കാൻ എടുത്തു കൊടുക്കണം..." അവർ പറഞ്ഞു.... അവളൊന്നു തലയാട്ടി... "അല്ല നിന്റെ ഷാൾ എവിടെ...." അരക്ക് കൈ കുത്തി അവർ അവളെ അടിമുടിയൊന്നു നോക്കി... അഴയിൽ കിടന്ന ഷാൾ എടുത്തവൾ ദേഹത്തേക്ക് വിരിച്ചു... "പോരെ..." "മ്മ്മ്....." അവരൊന്നമർത്തി മൂളി കൊണ്ട് അവിടെന്ന് പോയി... അവർ പോകുന്നത് നോക്കി അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.... ആര്യൻ ഫോണിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു... ചുമരിലേക്ക് നിലത്ത് ഇരിക്കുന്ന അവനെ കണ്ട് അവൾക്ക് എന്തോ പോലെയായി.... വീട്ടിൽ ഒരു ചെയർ പോലുമില്ല.... അവൾ ചെന്ന് അവന്റെ അടുത്ത് ഇരുന്നു.... ആര്യൻ മുഖം ചെരിച്ചവളെ നോക്കി ചിരിച്ചു.... "എനിക്ക് എന്താ നിന്റെ മനസ്സ് മാത്രം അറിയാൻ കഴിയാത്തത്...." കാലിന്മേൽ മുഖം ചേർത്ത് ഇരുന്നവൾ അവനോട് ചോദിച്ചു... അത് കേട്ട് അവൻ മുഖം ചുളിച്ചു... "അതെനിക്കാണോ അറിയാ... നീയല്ലേ മൈൻഡ് റീഡർ...." അവൻ ചിരിച്ചു പറഞ്ഞു... "അങ്ങനെ അല്ല ആര്യൻ... You are somthing special...എനിക്ക് അത് ഫീൽ ചെയ്യുന്നുണ്ട്....നിന്റെ പ്രവൃത്തിയിൽ വാക്കുകളിൽ പേരുമാറ്റത്തിൽ....

എന്തിന് നിന്റെ നോട്ടം പോലെ വളരെ സ്പെഷ്യലായി എനിക്ക് തോന്നുന്നു..." പറയുമ്പോൾ അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ ആഴ്ന്നു..... "Your eyes are blue.like the ocean..." "Really...." അവന്റെ ചുണ്ടുകൾ ചിരിച്ചു.. "മനസ് അത്രമേൽ ശക്തമായവരുടെ മനസ്സ് വായിക്കുക എന്നത് അത്രഎളുപ്പമല്ലെന്ന് എന്റെ അച്ഛൻ പറയുമായിരുന്നു.... അങ്ങനെ ഒരാളെ ഇപ്പോ ഞാൻ കണ്ടു....." അവൾ അവനെ നോക്കി പറഞ്ഞു ... "പക്ഷേ ആര്യൻ... നീ ശ്രമിച്ചാൽ എനിക്ക് നിന്റെ മനസ്സ് വായിക്കാൻ പറ്റും..." "എങ്ങനെ....??" "അത് ഞാൻ പറയാം.... ആദ്യം എന്റെ കണ്ണിലേക്കു നോക്ക്....." അവൾ അവന് നേരെ ഇരുന്നു കൊണ്ട് പറഞ്ഞു... "അത് വേണോ...." അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,.. "അതെന്താ...??" അവൾ ചുണ്ട് ചുളുക്കി ചോദിച്ചു... "ഒന്നൂല.. ലീവ് ഇറ്റ്...." അതും പറഞ്ഞവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... ആനിയൊന്നു ശ്വാസമെടുത്തു കൊണ്ട് അവനെ നോക്കി.... ആ കണ്ണുകൾ തന്നിലാണ്.... അവളുടെ ഉള്ളം ഒന്ന് വിറച്ചു..... പതറുന്ന മനസിനെ പിടിച്ചു കെട്ടി കൊണ്ട് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി....

വിറക്കുന്ന കൈ എടുത്ത് അവന്റെ ഇടനെഞ്ചിലേക്ക് എടുത്തു വെച്ചു... തന്റെ നെഞ്ചിലമർന്ന അവളുടെ വലം വിറക്കുന്നത് ആര്യൻ അറിയുണ്ടായിരുന്നു... അവൻ ആ കൈ പിടിച്ച് ഒന്ന് കൂടെ അമർത്തി വെച്ചു.... "ഇതെന്താ ഇങ്ങനെ വിറക്കുന്നത്...." അവൻ കുസൃതിയോടെ അവളോട് ചോദിച്ചു.. "അ.... അത്.. പിന്നെ തണുപ്പല്ലേ...." അവളുടെ ശബ്ദം ഇടറി.... ആര്യൻ ചിരിച്ചു... നോട്ടം അവളുടെ കണ്ണുകളിലേക്ക് മാറ്റി.... അവന്റെ സാഗരം അലയടിക്കുന്ന കണ്ണുകളിൽ അവളോട് പറയാൻ ഒരായിരം കഥകൾ കാത്തുവെച്ചിരുന്നു.... ആ കണ്ണുകളിലേക്ക് നോക്കവേ ശ്വാസം നിലച്ചു പോകുമെന്ന് അവൾക്ക് തോന്നി.... "നിന്റെ കണ്ണുകളിൽ ഞാൻ മറ്റൊരു ലോകം തന്നെ കാണുന്നു ആര്യൻ...." അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.... "നീ കൂടുതൽ സഹിത്യം വിളമ്പാതെ എന്റെ മനസ്സിലുള്ളത് പറ...." അവൻ പറഞ്ഞു.... അവന്റെ കാണുകൾ മഞ്ഞു പെയ്യുന്നൊരു താഴ്‌വാരം കണ്ടു അവൾ... മഞ്ഞു മൂടികിടക്കുന്നൊരു മനോഹരമായ താഴ്‌വാരം.... ആനിയുടെ കണ്ണുകൾ വിടർന്നു.....അവന്റെ നെഞ്ചിലിരുന്ന അവളുടെ കൈകൾ ഷർട്ടിൽ പിടിമുറുക്കി.....

പെട്ടെന്ന് അവൾ കൈ എടുത്തു മാറ്റി.... പരിഭ്രമിച്ചുള്ള അവളുടെ ഇരിപ്പ് കണ്ട് ആര്യൻ ചിരിച്ചു.... "എന്തെ എന്റെ മനസ്സ് വായിക്കാൻ പറ്റീലേ....." അവൻ കളിയാക്കി കൊണ്ട് ചോദിച്ചു... "നിന്റെ നോക്കുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടമാവുന്ന ആര്യൻ...." അവൾ കിതച്ചു.... "നിനക്ക് വട്ടാണ്.... " അവൻ ചിരിച്ചു കൊണ്ട് അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് എഴുനേറ്റു.... അവന്റെ കളിയാക്കൽ അവളെ ചൊടിപ്പിച്ചു.... "ഞാൻ കാര്യം പറഞ്ഞതാ... നിനക്ക് എന്തൊക്കെയോ സ്പെഷ്യലെറ്റീസുണ്ട്...." അവൾ വിളിച്ചു പറഞ്ഞു.. "പറഞ്ഞ് പറഞ്ഞ് നീയെന്നെ ഒരുപാട് പൊക്കുന്നുണ്ട്....അധികം സോപ്പിടേണ്ട ആവശ്യം ഒന്നൂല്യ... നീ എനിക്ക് വേണ്ടി ചിലവാക്കിയാ ക്യാഷ് തരാതെ ഞാൻ മുങ്ങില്ല..." അവളെ ചൊടിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞു.... ഇരുന്നിടത്ത് നിന്ന് ദേഷ്യത്തോടെ ചാടി എണീറ്റവൾ അവന്റെ പുറത്ത് അടിക്കാൻ ഓങ്ങിയതും... ഒറ്റനിമിഷം കൊണ്ട് ആര്യൻ തിരിഞ്ഞ് അവളുടെ കയ്യിൽ പിടിച്ചവനോട്‌ അടുപ്പിച്ചു................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story