ഹേമന്തം 💛: ഭാഗം 20

hemandham

എഴുത്തുകാരി: ആൻവി

മഞ്ഞ് പെയ്യുന്ന രാവ്..... ഉള്ള് വിറക്കും വിധം കുളിർ അവരെ ചുറ്റി വരിഞ്ഞു.... കണ്ണുകൾ പരസ്പരം ഉറ്റു നോക്കി... വാക്കുകൾ മരിച്ചിരുന്നു.... മൗനം ഉടലെടുത്തു..... അവന്റെ തിളങ്ങുന്ന കണ്ണുകളെ നോക്കാൻ കഴിയാതെ ആനി മുഖം വെട്ടിച്ചു... ആര്യൻ അത് കണ്ട് ചിരിച്ചു... "നമുക്ക് പോയാലോ ആര്യൻ...." അവളുടെ ശബ്ദം വിറച്ചിരുന്നു.... അപ്പോഴും അവൻ അവളെ നോക്കിയിരുന്നില്ല.... "ഇവിടെ വന്നിട്ട് ഒരു തിരിച്ചു പോക്ക്....." അവൻ പറഞ്ഞു നിർത്തിൽ... "ഞാനില്ല ആനി... നീ പൊക്കോ..." അവൻ തിരിഞ്ഞു നിന്നു.... കണ്ണുകൾ മഞ്ഞു മൂടിയാ മലയുടെ മുകളിലേക്ക് ആയിരുന്നു... മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പൈൻ മരങ്ങളും ഓക് മരങ്ങളും.... അവൻ അങ്ങോട്ട് തന്നെ നോക്കി നിശ്വസിച്ചു.... മലയുടെ തൂവെള്ള മേനിയിൽ ഭംഗികൂട്ടാൻ എന്നോണം അങ്ങിങ്ങായി കൂട്ടം കൂടി കുറക്കുന്ന കറുത്ത പാറകൂട്ടങ്ങൾ..... ഇടം കയ്യിൽ തണുപ്പ് അറിഞ്ഞപ്പോൾ അവൻ മുഖം ചെരിച്ചു നോക്കി...

തന്റെ കയ്യിൽ കോർത്തു പിടിച്ചു നിൽക്കുന്ന ആനി.... അവളുടെ ചുണ്ടുകൾ തമ്മിൽ വിറച്ചു കൊണ്ട് പരസ്പരം ചുംബിക്കുന്നുണ്ട്.... മേലാകാശത്ത് അരിമുല്ല പൂക്കൾ വാരി വിതറിയാ പോലെ നക്ഷത്രകുഞ്ഞുങ്ങളുൾ ചിതറി കിടപ്പുണ്ട് അവർ ആര്യനേയും ആനിയേയും കൗതുകത്തോടെ നോക്കി ഇരിപ്പാണ്..... അപ്പോഴാണ് ആര്യൻ തന്റെ വലത് കയ്യിൽ പിടിച്ച പുസ്തകകത്തെ കുറിച്ച് ഓർത്തത്..... ഏകലവ്യ.... അവന്റെ മനസ്സ് മന്ത്രിച്ചു.... ഹൃദയത്തിനുള്ളിൽ ഒരു ഹേമന്തം...ആ മഞ്ഞുമലയിൽ എന്ന പോലെ പെയ്യുന്നുണ്ട്.... അവൻ അത് ഇട്ടിരുന്ന വൂളൻ ജാക്കറ്റിന്റെ ഉള്ളിലേക്ക് എടുത്തു വെച്ചു....വീട്ടിൽ വെച്ച് വരാൻ തോന്നാത്ത നിമിഷത്തേ അവൻ പഴിച്ചു... ആനിയുടെ വിറക്കുന്ന കൈ അവന്റെ ഉള്ളം കയ്യുടെ ചൂടിൽ മയങ്ങിയിരുന്നു.... "പോകാം....." അവൻ ചോദിച്ചു... ആനി പേടിയോടെ ചുറ്റും നോക്കി.... പിന്നെ മുകളിലേക്ക് നോക്കി.... പേടിയാണോ??

അല്ല.... മറിച്ച് പേരറിയാത്തൊരു വികാരം....വീട്ടിലേക്ക് തിരിച്ചു പോകണം എന്നുണ്ട്... പക്ഷെ കാലുകൾ ചലിക്കുന്നില്ല... മനസ്സ് ഇന്നേവരെ കണ്ടിട്ടില്ലാത്ത ആ ഹിമമലയിലേ കൗതുകമുണർത്തുന്ന മായലോകത്തേക്ക് എത്തി പെടാൻ വെമ്പുകയാണ്..... ആര്യൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.... അവൾ ഞെട്ടി.... കാലടികൾ പോലും വിറക്കുന്നുണ്ട്..... അൽപ്പം ചെരിഞ്ഞു നിൽക്കുന്ന മലയുടെ പ്രതലത്തിലൂടെ കയറുമ്പോൾ അവളുടെ നെഞ്ചിടിപ്പുയർന്നു.... ആര്യന് ആവേശമായിരുന്നു.... എത്രയും പെട്ടെന്ന് അവിടെ എത്താൻ അവന് ദൃതിയായി..... നടക്കുമ്പോൾ ആനി അവനെ മുറുകെ പിടിച്ചിരുന്നു..... കാലുകൾ മഞ്ഞിലേക്ക് ആഴ്ന്നു പോകുന്ന പോലെ... ആര്യൻ അടുത്തുള്ള പൈൻ മരത്തിന്റെ ചില്ലയൊന്നിൽ നിന്ന് വടി ഓടിച്ചെടുത്തു... അപ്പോഴും ആനി അവനെ ചുറ്റി പിടിച്ചിരുന്നു.... അവൻ ആ വടി നിലത്ത് കുത്തി നടക്കാൻ തുടങ്ങി....

തണുപ്പിനോടൊപ്പം അസഹനീയമായ കാല് വേദനയും ആനിയെ തളർത്തി... അപ്പോഴും ആർജവത്തോടെ നടക്കുന്ന ആര്യൻ അവളെ അതിശയിപ്പിച്ചു.... ചെറുതായി കിതക്കുന്നതൊഴിച്ചാൽ... തണുപ്പ് പോലും അവനെ ബാധിക്കുന്നില്ല എന്നാ മട്ടാണ്..... സമയം മെല്ലെ നീങ്ങി.. ആനി നടത്തം നിർത്തി താഴേക്ക് നോക്കി... അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി...ഒരുപാട് ഉയരത്തിലാണിപ്പോൾ... താഴെ ചുവന്ന പൊട്ടുപോലെ കാണാം ലൈറ്റ് തെളിയിച്ച വീടുകൾ.... അവൾ തളർന്നു കൊണ്ട് പുറകിലെ പൈൻ മരത്തിലേക്ക് ചാഞ്ഞു നിന്നു... "ആനി.... " കുറച്ചു നടന്ന ശേഷം തിരിഞ്ഞു നിന്ന് ആര്യൻ വിളിച്ചു.... അവൾക്ക് ശ്വാസം എടുക്കാൻ പോലും കഴിയുന്നില്ലായിരുന്നു.... "എനി.... എനിക്കിനി വയ്യാ ആര്യൻ... ഞാൻ.... ഞാൻ ചത്തു പോകും.... വീട്ടീ പോണം എനിക്ക്..." അവളുടെ ഒച്ചയടഞ്ഞു..... ഇനിയും ദൂരങ്ങൾ താണ്ടാനുണ്ട്.....

അതിന് മുന്നേ തണുത്തു വിറച്ചു താൻ മരിച്ചു പോകും.... ഇങ്ങോട്ട് പോകരുത് പോകരുത് എന്ന് എല്ലാരും പറയുന്നത് വെറുതെയല്ലെന്ന് അവൾക്ക് തോന്നി.... ആര്യൻ വെപ്രാളത്തോടെ അവൾക്ക് അടുത്തേക്ക് ഓടി ചെന്നു.... അവളുടെ ചുണ്ടുകൾ വിളറി വെളുത്തിരുന്നു... കൈകൾ തണുത്തു മരവിച്ചിരുന്നു..... അവൻ അവളെ കയ്യിൽ വാരി എടുത്തു... ഒരു റോസപുഷ്പം പോൽ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അവളെയും എടുത്തവൻ പെയ്യുന്ന മഞ്ഞിനെ വെല്ലുവിളിച്ചു മുന്നോട്ട് നടന്നു..... ആനി ഉയർന്ന് അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് വെച്ചു....അവന്റെ ശരീരത്തിനപ്പോഴും ഇളം ചൂടാണ്.... അവൾ ആശ്വാസത്തോടെ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.... "ഇവിടെ ജനിച്ചു വളർന്ന എനിക്ക്..... എനിക്ക്... തണുപ്പ് സഹിക്കാൻ.. കഴിയുന്നില്ല....നിനക്ക് തണുക്കുന്നില്ലേ ആര്യൻ....." വല്ലാതെ വിറച്ചു പോയിരുന്നു അവളുടെ ശബ്ദം....

ചൂടുള്ള നിശ്വാസം അവന്റെ കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു.... ആര്യൻ ചിരിയോടെ നിഷേധത്തിൽ തലയാട്ടി.... ആനി അവന്റെ കൈക്കുള്ളിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഒതുങ്ങിയിരുന്നു.... നടക്കുന്നതിനിടെ ആര്യൻ അവളെ ഒന്ന് നോക്കി.... വിറച്ചു കൂനികൂടി ഇരിക്കുന്ന അവളുടെ മുഖത്തേക്ക് മെല്ലെ ഒന്നൂതി.... ആ ചൂട് ശ്വാസമേറ്റ് അവൾ അവനെ ഇറുക്കി പിടിച്ചു.... ഇരുട്ട് ഏറി കൊണ്ടിരിക്കെ മുന്നിലെ വഴി മറയുന്നത് പോലെ ആര്യന് തോന്നി... തന്നേക്കാൾ ഉയരത്തിലുള്ള പാറകെട്ടുകൾക്ക് മുന്നിൽ അവൻ നിന്നു.... ദീർഘമായി ഒന്ന് നിശ്വസിച്ചു.... പതിവില്ലാതെ ആഞ്ഞു വീശുന്നുണ്ട് കാറ്റ്.... "ഹലോ മേഡം....മതി മതി... ഇറങ്ങിക്കെ...." അവന്റെ കഴുത്തിലേ ചൂടിലേക്ക് മുഖം അമർത്തി കിടക്കുന്ന ആനിയെ നോക്കി അവൻ വിളിച്ചു.... ആനി മുഖം ഉയർത്തി അവനെ നോക്കി ഒന്നിളിച്ചു കൊടുത്തു....

അവളെ ഒന്ന് ഗൗരവത്തോടെ നോക്കി കൊണ്ട് അവൻ താഴെയുള്ള കുഞ്ഞു പാറയിലേക്ക് അവളെ നിർത്തി.... വീണ്ടും വാശിയോടെ വീശുന്ന കാറ്റേറ്റ് വീണ്ടും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... വിറച്ചു കൊണ്ട് ദയനീയമായി മുഖം ഉയർത്തി അവനെ നോക്കി.... ആര്യൻ അവളെ അടർത്തി മാറ്റി... ആനി സ്വയം കൈകൾ ചുറ്റി വരിഞ്ഞു.... അവളുടെ നിൽപ്പ് കണ്ട് ആര്യൻ ചിരിച്ചു... എന്നിട്ട് അവൾ ഇട്ടിരുന്ന ജാക്കറ്റിന്റെ ക്യാപ് എടുത്തു തലയിലേക്ക് ഇട്ടു കൊടുത്തു.. "എനിക്ക് വയ്യ ആര്യൻ....തണുപ്പ് സഹിക്കാൻ വയ്യ..... നമുക്ക് പോകാം.... പ്ലീസ്...." ആര്യൻ അവൾ പറഞ്ഞത് കേട്ടിരുന്നതേയില്ല.... അവൻ കൈകൾ കൂട്ടിയുരുമ്മി അവളുടെ കവിളിൽ ചേർത്ത് വെച്ച് ചൂടുപകർന്നു..... "ഇതുവരെ എത്തിയില്ലേ... ഇനി ഞാൻ പിന്മാറില്ല... തുടങ്ങി വെച്ചത് പൂർത്തിയാക്കിയാണ് എനിക്ക് ശീലം... എന്റെ അമ്മ എന്നെ പഠിപ്പിച്ചത് അങ്ങനെയാണ്...മാത്രമല്ല ഈ മലയിൽ വരണം എന്നത് നിന്റെ കൂടെ ആഗ്രഹമല്ലേ.... എന്താ ആഗ്രഹിച്ചത് ചുമ്മാ അങ്ങ് കിട്ടുമെന്ന് കരുതിയോ..." അവന്റെ ചുണ്ടുകൾ ചിരിക്കുന്നുണ്ടായിരുന്നു....

ആനി കണ്ണുകൾ അടച്ച് നിൽക്കുകയാണ്... അവന്റെ കയ്യുടെ മേൽ അവൾ കൈ അമർത്തി വെച്ചു... അവളുടെ നിൽപ്പ് കണ്ട് അവന് ചിരി വന്നു.... ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നത്.... "വല്ലാതെ തണുക്കുന്നു ആര്യൻ....." അവളുടെ ശബ്ദം നേർത്തു.... ആര്യൻ അവളുടെ അവസ്ഥ മനസിലാക്കി അവനെ ചേർത്ത് പിടിച്ചു.... കാറ്റ് ശക്തിയിൽ വീശുന്നുണ്ട്.... അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് പാറ കെട്ടുകൾക്കിടയിൽ അവളെയും ചേർത്ത് പിടിച്ചിരുന്നു.... അവൾ അപ്പോഴും അവനെ അള്ളി പിടിച്ചിരുന്നു.... കൈ കൂട്ടിയുരുമ്മി അവളുടെ കയ്യിലും കവിളിലും അവൻ വെച്ച് കൊണ്ടിരുന്നു....ആനിക്ക് അത് വല്ലാത്ത ആശ്വാസമായിരുന്നു... മഞ്ഞുമലകളെ തട്ടി തഴുകി പോകുന്ന കാറ്റ് അവരെ വലയം ചെയ്തു.... "ഇപ്പോഴും തണുക്കുന്നുണ്ടോ...??" കാതിൽ മെല്ലെയവൻ ചോദിച്ചു... "മ്മ്...." അവനോട് ചേർന്നിരുന്നവൾ മൂളി....

ആര്യ അവന്റെ ജാക്കറ്റിന്റെ സിപ് അഴിച്ചിട്ടു...പുറത്തേക്ക് വീണ ബുക്ക്‌ അവിടെ നിലത്ത് വെച്ചു.... ആനി മുഖം ഉയർത്തി നോക്കി... "Come... I will help you..." അവൻ ഗൗരവത്തോടെ എന്നാൽ നേർത്ത സ്വരത്തിൽ പറഞ്ഞു.. "എനിക്ക് ഇങ്ങനെ അല്ലാതെ നിന്നെ ഹെല്പ് ചെയ്യാൻ കഴിയില്ല......" അവളുടെ കവിളിൽ കൈ ചേർത്ത് വെച്ചവൻ പറഞ്ഞു...കൈ പിൻവലിക്കാൻ നോക്കിയപ്പോൾ അവൾ അതെ പോലെ ആ കൈകൾ കവിളിലേക്ക് തന്നെ വെപ്പിച്ചു.... അത് കണ്ട് ചിരിച്ചു കൊണ്ട് അവൻ അവളെ എടുത്തു ഉയർത്തി മടിയിലേക്ക് ഇരുത്തി.... അവൾ അവന്റെ നെഞ്ചിലെ ചൂടിലേക്ക് ചുരുണ്ടു കൂടി.... കൈകൾ ടി ഷർട്ടിനിടയിലൂടെ അവനെ ചുറ്റി വരിഞ്ഞു.... ആര്യൻ അവളെ അവന്റെ ജാക്കറ്റ് കൊണ്ട് പുതപ്പിച്ചു... "നല്ല കാറ്റ് വീഴുന്നുണ്ട് അത് കുറഞ്ഞിട്ടു നമുക്ക് മേലേക്ക് കയറാം...." അവൻ പറഞ്ഞു... "മ്മ്....." ഏതോ സ്വപ്ന ലോകത്ത് എന്ന പോലെ അവൾ മൂടി.....

അവന്റെ ശരീരത്തെ വശ്യമായ ഗന്ധം അവളെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു... ആര്യൻ പാറയിലേക്ക് ചാരി ഇരുന്ന് ഉയർന്നു നിൽക്കുന്ന പൈൻ മരങ്ങളെ നോക്കി.... അവിടം വട്ടം കറങ്ങിയാ കാറ്റിന്റെ കുസൃതി കൈകളാൽ നിലത്ത് വെച്ചിരുന്ന പുസ്തകത്തിന്റെ താളുകൾ മറഞ്ഞു... ആര്യന്റെ കണ്ണുകൾ ആ പേജിൽ ഉടക്കി.... ചുവന്ന മഷിയാൽ എഴുതിയിട്ട പേരിൽ കണ്ണിമ വെട്ടാതെ അവൻ നോക്കി.... അനിരുദ്ര.... ❤️ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.. അവന്റെ നിശ്വാസമേറ്റ് ആലസ്യത്തോടെ ഉറക്കത്തിലേക്ക് വഴുതിവീഴവേ ആനി ആ വിളി ഒരു സ്വപ്‌നത്തിലെന്ന കേട്ടു... അവൾ മെല്ലെ കണ്ണ് തുറന്നു.... ആര്യനെ ഒന്ന് കൂടെ ചുറ്റിപിടിച്ചു.. ആര്യൻ ആ പുസ്തകം കയ്യിലെടുത്തു.... ആദ്യത്തെ പേജ് തുറന്നവൻ അതിലൂടെ കണ്ണോടിച്ചു.... "പ്രണയം ഒരു തെറ്റാണോ..... പ്രണയിക്കുന്നത് തെറ്റാണോന്ന്......" അവൻ അതിലെ ആദ്യത്തെ വരികൾ വായിച്ചു..... "എന്താ ആര്യൻ..."

ആനി മുഖം ചുളിച്ചു... "നിന്നോടല്ല... ഞാനിത് വായിച്ചതാ....." അവൻ ചിരിച്ചു... അവളും... "എന്നാ വായിക്ക്.. എനിക്കും കേൾക്കലോ...." അവൾ വിറച്ചു കൊണ്ട് പറഞ്ഞു.... അവന്റെ ഒരു കൈ എടുത്തവൾ അവളുടെ കവിളിലേക്ക് വെച്ചു.... ആര്യൻ വായിക്കാൻ തുടങ്ങി.... "പ്രണയം തെറ്റാണോ....??പ്രണയിക്കുന്നത് തെറ്റാണോ.....??" ഒരീണത്തിൽ പറഞ്ഞു കൊണ്ടവൾ കൊട്ടാരത്തിന്റെ ജാലകത്തിന്റെ പുറത്തേക്ക് നോക്കി..... കാറ്റിൽ അവളുടെ നീളൻ മുടികൾ പാറി പറഞ്ഞു.... നീട്ടിയെഴുതിയ വാൽകണ്ണുകകൾ എല്ലായിടവും ഓടി കൊണ്ടിരിന്നു.... "അല്ല രുദ്ര.... എന്താണിപ്പോൾ ഇങ്ങനെ ഒരു ചോദ്യം....." കൂട്ടുകാരിയുടെ കളി നിറഞ്ഞ ചോദ്യം കേട്ട് രുദ്ര കൂർത്ത മിഴികളാൽ അവളെ.... അവൾ പെട്ടെന്ന് തലതാഴ്ത്തി.... ആഭരണപെട്ടിയിൽ നിന്ന് ലക്ഷ്മി വളകൾ കയ്യിലണിഞ്ഞവൾ വാൽകണ്ണാടിയിൽ സ്വയമൊന്നു നോക്കി....

അവളുടെ വധനത്തിൽ അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു.... ഒരു പെൺകുട്ടി വന്ന് അവളുടെ ഉത്തരീയം മേനിയിലേക്ക് ഇട്ടു കൊടുത്തു... മൂക്കിൻ തുമ്പിലൊരു കുഞ്ഞു നക്ഷത്രം (മൂക്കുത്തി) തിളങ്ങി നിന്നു... അവൾ അനിരുദ്ര..... അനന്തപുരി നാട്ടുരാജ്യത്തിന്റെ ഏകാധിപതിയായ ജയന്ത്‌ ശ്രീറാമിന്റെ ഏക പുത്രി.... അനന്ദപുരി....ഇത്രമേൽ മനോഹരമായ ഒരിടം മറ്റെവിടെ ഉണ്ട് ....അത്രമേൽ പ്രകൃതിയോട് ഇണങ്ങി ചേർന്ന ദേശം.... ക്ഷേത്രങ്ങൾക്കും ആചാരങ്ങൾക്കും പ്രാദാന്യം നൽകുന്നിടം... മഞ്ഞു മലകളാൽ ചുറ്റപെട്ടു കിടക്കുകയാണ് അവിടം.... മലയുടെ ഉയരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പടികൾ കയറവേ രുദ്രയുടെ കാലുകൾക്ക് വേഗതയേറി... അവളുടെ മിഴികൾ ആരെയോ തേടി കൊണ്ടിരുന്നു. വാരത്തിൽ ഒരിക്കൽ സൂര്യനുദിക്കും മുന്നേ ആ ക്ഷത്രേമുറ്റത്ത്‌ എത്തുക എന്നതിന് അവൾക്കൊരു ലക്ഷ്യമുണ്ട്...

"ഓം ഭാനവേ നമ ഓം ഖഗായ നമ ഓം പൂഷ്ണേ നമ ഓം ഹിരണ്യഗര്‍ഭായ നമ...." കാതിലേക്ക് പതിഞ്ഞ സൂര്യനമസ്കാരമന്ത്രം അവളുടെ വിടർന്ന മിഴികൾ ഒന്നൂടെ വിടർന്നു....കൺപ്പീലികൾ പിടച്ചു.... കിഴക്കുഭാഗത്തേക്ക് അവളുടെ കണ്ണുകൾ നീങ്ങി.... "ഓം മരീചയേ നമ ഓം ആദിത്യായ നമ ഓം സവിത്രേ നമ ഓം അര്‍ക്കായ നമ..." അവൾ ആരാധനയോടെ ആ ശബ്ദം കാതോർത്തു.... സൂര്യനെക്കാൾ പതിൻമടങ് തിളക്കത്തോടെ അവളുടെ ചെമ്പൻ മിഴികളിൽ തിളങ്ങി നിന്ന പുരുഷരൂപം... ഏകലവ്യ...... അവളുടെ ഉള്ളിലൊരു തണുപ്പ്... നീട്ടിയൊരു ശ്വാസമെടുത്തവൾ പുഞ്ചിരിച്ചു..... ഏകലവ്യ.... ആ യുവവിനെ അനുകരിച്ചു കൊണ്ട് കുറച്ചു പേർ സൂര്യനമസ്കാരം ചെയ്യുന്നുണ്ട്..... അവൾ അവനെ നോക്കി അങ്ങനെ നിന്നു.... അയോദ്ധനകലയിൽ അവനെക്കാൾ മികവ് പുലർത്തിയാ വേറാരുണ്ട്...

അൽപ്പനേരത്തിന് ശേഷം കണ്ണ് തുറന്ന ഏകലവ്യ കണ്ടത് അവനെ നോക്കി നിൽക്കുന്ന അനിരുദ്രയെയാണ്... അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു... നീലകണ്ണുകൾ അവളെ നോക്കി മെല്ലെ ചിമ്മി തുറന്നു.... ആ നാട്ടിലെ കുട്ടികൾക്കും ചെറുപ്പകാർക്കും മുതിർന്നവർക്കും അയോദ്ധനകല അഭ്യസിപ്പിക്കുന്നവനാണ് അവൻ... അവന് അസാധ്യമായതൊന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.... അനിരുദ്രക്ക് ഏകലവ്യയോട് പ്രണയമാണ്.. അടങ്ങാത്ത അഭിനിവേശമാണ്.... തന്റെ പിറന്നാൾ ദിനത്തിൽ ഇക്കാര്യം അച്ഛനോട് ഉണർത്തിക്കാൻ കാത്തിരിക്കുകയാണവൾ... ആ ദിവസം താൻ എന്ത് പറഞ്ഞാലും ആ പിതാവ് സാധിച്ചു നൽകും.... ആഗ്രഹിച്ചതൊക്കെയും അവൾക്ക് മുന്നിൽ എത്തിയിട്ടേ ഒള്ളൂ.... വാശി കൂടുതലാണ്... അതിലേറെ സ്നേഹിക്കാൻ അറിയുന്നവളാണ്...

ഒറ്റമകളും രാജകുടുംബത്തിലെ അനന്തരാവകാശിയുമായ അവൾക്ക് ആഗ്രഹിച്ചത് നേടിഎടുക്കുക എന്നത് ഏറെ പ്രയാസമില്ലാത്തതാണ്.... രുദ്ര നിറഞ്ഞ ചിരിയോടെ അവനരുകിലേക്ക് നടന്നു...മുന്നോട്ട് നടക്കവേ പടിയിലെ കല്ലിൽ വസ്ത്രം ഉടക്കി വീഴാൻ ആഞ്ഞതും ഒരു കൈ അവളെ താങ്ങി പിടിച്ചിരുന്നു..... അവളൊന്നു ഞെട്ടി....മുഖം ഉയർത്തി നോക്കി...അവളെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന കാതിൽ കടുക്കനിട്ട സുന്ദരനായൊരു ചെറുപ്പക്കാരൻ... വൈഭവ്....!!! അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... "സൂക്ഷിക്കണ്ടേ രുദ്ര.... ഞാൻ വന്നില്ലായിരുന്നെങ്കിലോ....??" വൈഭവ് അവളെ നേരെ നിർത്തി കൊണ്ട് ചോദിച്ചു.... ആ ചോദ്യത്തിന് ഉത്തരമെന്ന പോലെ അവളുടെ കണ്ണുകൾ ഏകലവ്യനിലേക്ക് പോയി.... അവൻ അവളിൽ നിന്ന് നോട്ടം മാറ്റി അവിടെ ചുവന്ന ശീലയിൽ വെച്ചിരുന്ന ഉടവാൾ എടുത്തു.... പഠിക്കാൻ വന്നവരോട് നിർദ്ദേശങ്ങളോരൊന്നും നൽക്കാൻ തുടങ്ങി....

അവളുടെ മുഖമൊന്നു വാടി... "രുദ്ര....." വൈഭവിന്റെ വിളിയാണ് ഏകലവ്യയിൽ ലയിച്ചു പോയവൾക്ക് യഥാർത്യത്തിൽ എത്താൻ കാരണമായത്... അവൾ ഞെട്ടി തിരിഞ്ഞവനെ നോക്കി... "നീ എന്താണ് നോക്കി നിൽക്കുന്നത് പോയി തൊഴുതു വരൂ...." അവന്റെ വാക്കുകളിൽ വല്ലാത്ത അമർഷം ഉണ്ടെന്ന് അവൾ അറിഞ്ഞു... രുദ്രയുടെ അച്ഛന്റെ സഹോദരിയുടെ മകനാണ് വൈഭവ്.... സ്വരമാധുര്യത്തിലൂടെ മനുഷ്യ ഹൃദയം കീഴടക്കിയവൻ....പക്ഷേ രുദ്രയുടെ ഹൃദയത്തിൽ മാത്രം കയറി കൂടാൻ അവന് സാധിച്ചില്ല.... വൈഭവ് കൂർത്ത കണ്ണുകളോടെ ഏകലവ്യയെ നോക്കി.... അവന്റെ മെയ് വഴക്കവും .... സൗന്ദര്യവും.. നീലകണ്ണുകളും വൈബവിൽ അസൂയ നിറച്ചു.....കൂടാതെ കൊട്ടാരത്തിന്റെ ആ നാടിന്റെയും സമ്പത്തും ഐശ്വര്യവും കുടികൊള്ളുന്ന മഞ്ഞുമക്ക്‌ മേൽ സ്ഥിതിചെയ്യുന്ന ബൈരവ ക്ഷേത്രത്തിന്റെ കാവൽക്കാരൻ...

രുദ്രക്ക് അവനോടുള്ള താല്പര്യം വൈഭവിനറിയാമായിരുന്നു.. ആനി ആര്യൻ വായിക്കുന്നത് കേട്ട് അതിൽ ലയിച്ചിരിക്കുകയായിരുന്നു....അവളുടെ ഹൃദയതാളം അവന്റെ നെഞ്ചിലേക്ക് ഇടിച്ചു കയറുന്നുണ്ടായിരുന്നു.... "നീ എന്താ ആലോചിക്കുന്നത്.....??" തന്റെ പറ്റിചേർന്നിരിക്കുന്നവളെ മെല്ലെ തട്ടി വിളിച്ചവൻ ചോദിച്ചു... അവൾ ഞെട്ടി മുഖം ഉയർത്തി നോക്കി..... "എന്.... എന്താ....." അവളുടെ ശബ്ദം വിറച്ചു... ആര്യൻ ചിരിച്ചു... "തണുക്കുന്നുണ്ടോ...??" ഉള്ളം കൈ അവളുടെ കവിളിലേക്ക് ചേർത്ത് വെച്ചവൻ കരുതലോടെ ചോദിച്ചു.... "ബാക്കി വായിക്കാം...."അവൾ മെല്ലെ ചോദിച്ചു... "മ്മ്....." അവൻ ആദ്യമൊന്നു മുഖം ചുളിച്ചു.... ഇരുട്ട് മെല്ലെ മാറി തുടങ്ങുന്നുണ്ടായിരുന്നു.. "രുദ്ര.... തിരുമനസ്സിനെ കാണാൻ ഏകലവ്യ വന്നിട്ടുണ്ട്....." മുറിയിലേക്ക് ഓടി കിതച്ചു വന്ന പെൺകുട്ടി വന്ന പറഞ്ഞതും രുദ്ര വിടർന്ന കണ്ണുകളോടെ അവളെ നോക്കി... പിന്നെ മുറിവിട്ട് ആ വലിയ ഇടനാഴിയിലൂടെ ഓടി.... സധസ്സിലെത്തുമ്പോൾ കണ്ടു.. അവനെ ചേർത്ത് പിടിച്ചു നിൽക്കുന്ന അവളുടെ പിതാവിനെ..... അവൾ സന്തോഷത്തോടെ അവർക്ക് അടുത്തേക്ക് ചെന്നു.....

അവന്റെ നോട്ടം അവൾക്ക് നേരെ വന്നില്ലെന്നത് അവളെ ചൊടിപ്പിച്ചു.... "നിന്നെ വിളിപ്പിച്ചത് വേറൊന്നിനുമല്ല...ഭൈരവ ക്ഷേത്രത്തിന് കാവൽ ശക്തമാക്കണം... നമ്മുടെ നാടിന്റെ രഹസ്യമറിഞ്ഞു പലരും ഇവിടെ ഇല്ലാതെയാക്കാൻ ഒരുങ്ങി നിൽപ്പുണ്ടെന്ന് ദൂത് ലഭിച്ചിട്ടുണ്ട്...നാളെ പൂജ ആരംഭിച്ചാൽ 20 ദിവസം പൂർത്തിയാകും വരെ കടുത്ത ജാഗ്രത വേണം....അതിന് മുന്നേ ഒരക്രമണം പ്രതീക്ഷിക്കാം...." തികച്ചും ഒരധികാരിയുടെ ഗൗരവത്തോടും ദാർഷ്ട്യത്തോടും ജയന്ദ് പറഞ്ഞു...ഏകലവ്യ ഉത്തരവ് അനുസരിച്ചതും പോലെ തലയാട്ടി.... രുദ്രയിലേക്ക് ഒരു നോട്ടം നൽകാതെ പോകുന്നവനെ കണ്ട് അവൾക്ക് ക്രോധം അടക്കാനായില്ല.... സധസ്സിൽ വെച്ച തളികയിലെ കത്തിയെടുത്തവൾ വാശിയോടെ അതിലേറെ പരിഭവത്തോടെ എറിഞ്ഞു.... ഞൊടിയിടയിൽ അവൻ തിരിഞ്ഞു നോക്കി... ആ കത്തി കയ്യിലൊതുക്കി...

ചുണ്ടിലൊരു വിജയചിരി ഒളിപ്പിച്ചവൻ മുന്നോട്ട് വന്ന് ആ കത്തി അവളുടെ വയറിലേക്ക് ചേർത്ത് വെച്ചു.... രുദ്ര ഒരു നിമിഷം കൊണ്ട് വെട്ടി വിയർത്തു...എന്നാൽ അതിലേറെ ആവേശത്തോടെ അവന്റെ സാമിപ്യം ആസ്വദിച്ചു.... "ആയുധം വെച്ച് പെരുമാറാൻ തമ്പുരാട്ടി ഒന്നൂടെ ശ്രദ്ദിക്കേണ്ടിയിരിക്കുന്നു.... ഉന്നം തെറ്റി എന്റെ നേരെയാണ് വന്നത്..." ചെവികുടയിൽ അവന്റെ നിശ്വാസം വന്നലച്ചു.... രുദ്ര കറുത്ത പുരികകൊടികൾ ഉയർത്തി കൊണ്ട് അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു... "ഞാൻ താങ്കളെ തന്നെയാണ് ഉന്നം വെച്ചത്...." ഗൗരവത്തിലേറെ അവളുടെ സ്വരത്തിൽ കുസൃതി നിറഞ്ഞിരുന്നു... മറുപടിയായ് ചിരിച്ചു കൊണ്ട് അവൻ പിന്മാറി തിരിഞ്ഞു നടന്നു... അവൻ പോകുന്നത് നോക്കി നിൽക്കെ രുദ്രയുടെ ഉള്ളിൽ അവനോടുള്ള പ്രണയം തുളുമ്പി..... ഏകലവ്യ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവനെയും കാത്ത് ഉറ്റ തോഴൻ ഇന്ദ്രൻ ഉണ്ടായിരുന്നു...

"ഇന്ദ്ര...നാളെ പൂജ തുടങ്ങിയാൽ നീയും എന്റെ കൂടെ മലയിലേക്ക് വരണം....." " ഞാൻ വന്നിട്ട് എന്താണ്...നിനക്ക് മാത്രമല്ലെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശമൊള്ളൂ.... " ഇന്ദ്രൻ അവനോടൊപ്പം കവാടത്തിനടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.... "ഞാൻ വിചാരിച്ചാൽ നിനക്കും എന്റെ കൂടെ വരാൻ കഴിയും... അത് കൊണ്ട് അക്കാര്യം മറന്നേക്കൂ... എന്റെ കൂടെ വരാൻ നീ തയ്യാറെടുക്കൂ....." അവൻ ഇന്ദ്രന്റെ തോളിൽ മെല്ലെ തട്ടി മുന്നോട്ട് നടന്നു... ഇന്ദ്രൻ ചതിക്കുകയാണെന്ന് അറിയാതെ....  അതുവരെ വായിച്ചു നിർത്തിയപ്പോൾ ആര്യന്റെ മുഖം ചുവന്നു .. "വിശ്വാസ വഞ്ചന... ഞാൻ ആണേൽ ഒറ്റ ബുള്ളറ്റിൽ തീർക്കും അവനെ..."

എന്തോ... ആര്യന്റെ രക്തം തിളച്ചു മറിഞ്ഞു....മുഷ്ടി ചുരുണ്ടു... ആനി കണ്ണിമവെട്ടാതെ അവനെ നോക്കി... അവന്റെ കണ്ണുകളിലെ നീലാകാശം കാർമേഘങ്ങൾ വന്ന് മൂടിയത് പോലെ ചുവന്നു... ആനിയുടെ നോട്ടം കണ്ട് ആര്യൻ പുരികം ചുളിച്ചു... "നീ എന്താ ഇങ്ങനെ നോക്കുന്നെ...." അവൻ ചോദിച്ചു...അവൾ മെല്ലെ കണ്ണ് ചിമ്മി കൊണ്ട്... കൈകൾ കൂട്ടിയിരുമ്മി... ആര്യൻ ചിരിച്ചു.. "I think you are in......" അവനെ പറയാൻ അനുവദിക്കാതെ അവൾ അവന്റെ ചുണ്ടുകൾ ചൂണ്ടുവിരലാൽ ബന്ധിച്ചു... "I'm in the prison...." (ഞാൻ തടവറയിലാണ് )...പറയുമ്പോൾ അവളുടെ വിരൽ അവന്റെ ഹൃദയത്തിൽ തൊട്ട് കാണിച്ചു................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story