ഹേമന്തം 💛: ഭാഗം 24

hemandham

എഴുത്തുകാരി: ആൻവി

ആര്യൻ മുന്നോട്ട് നടക്കാതെ കാത് കൂർപ്പിച്ചു.... മുന്നോട്ട് വെച്ച കാൽ അവൻ പിന്നോട്ട് വെച്ച് മഞ്ഞിൽ അമർത്തി ചവിട്ടി നിന്നു.... ആനിയുടെ ശബ്ദം ഒന്നും കേൾക്കാനില്ല.... കാലടികൾ അടുത്ത് വരുന്നത് അവൻ അറിഞ്ഞു.... പിന്നിൽ നിന്നൊരു കൈ വന്ന് അവന്റെ തോളിൽ വെക്കും മുന്നെ... ആ തിരിഞ്ഞാ കയ്യിനെ ബ്ലോക്ക് ചെയ്ത് പുറകിലേക്ക് തള്ളി.... "അമ്മേ......." ആനി കരച്ചിൽ മാത്രമേ അവൻ കേട്ടോള്ളൂ.... അവന്റെ കണ്ണ് മിഴിഞ്ഞു... നിലത്ത് വലത് കയ്യും പിടിച്ചു വേദന കൊണ്ട് പുളയുന്ന ആനി.... "ആഹ്... അമ്മേ... എന്തൊരു അടിയാ ദുഷ്ടാ...." അവൾ വേദന കൊണ്ട് ചുളിഞ്ഞ മുഖത്തോടെ അവനെ നോക്കി... "നീ അവിടെ ഇരിക്കുവല്ലായിരുന്നോ... എന്തിനാ ഇങ്ങോട്ട് വന്നത് ..." അവൻ അവൾക്ക് മുന്നിൽ കൈ കെട്ടി നിന്ന് പുരികം ഉയർത്തി കൊണ്ട് ചോദിച്ചു... "ദേ.. അപ്പറത്ത് വേറെയും കുറെയുണ്ട്.. അത് കാണിച്ചു തരാൻ വന്നതാ...

എന്റെ കയ്യും പോയി നടുവും പോയി...ഇനി ഞാൻ എങ്ങനെ നടക്കും....." അവൾ കരഞ്ഞു... ആര്യൻ അവളെ ഒന്ന് ഇരുത്തി നോക്കി... എന്നിട്ട് അവളെ കയ്യിൽ കോരി എടുത്തു... ആനി ഏങ്ങി കരഞ്ഞു കൊണ്ട് അവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു..... "പ്രൈസ് വല്ലതും കിട്ടിയിട്ടുണ്ടോ...??" മുന്നോട്ട് നടക്കുന്നതിനിടെ ചുണ്ടിലൊരു ചിരിയൊളിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു.. "എന്തിന്..." ആനി നെറ്റി ചുളിച്ചു... "അഭിനയതിന്..." അവൻ അവളെ നോക്കി പുരികം ഉയർത്തി പറഞ്ഞതും... ആനിയുടെ മുഖം വിളറി... "നീ നന്നായി ആക്ട് ചെയ്യന്നുണ്ട്... ഓവർ ആക്ടിങേ.,..." അവസാനവാക്കിൽ പരിഹാസം നിറഞ്ഞത് അവൾ മനസിലാക്കി... ചുണ്ട് കൂർപ്പിച്ചവനെ ഒന്ന് നോക്കി... "മ്മ്...." അവളുടെ നോട്ടം കണ്ട് അവൻ പുരികം ഉയർത്തി എന്തെന്ന് ചോദിച്ചു... "മ്മ്ഹ്ഹ്...." നിഷേധത്തിൽ തലയാട്ടി അവൾ മറ്റെങ്ങോ നോക്കി.... ആര്യൻ ചിരിച്ചു....

മരത്തിന് ചുവട്ടിലെത്തി അവളെ താഴെയിറക്കി... "ഈ പഴം കഴിക്കാൻ കൊള്ളാവോ...??" ഒരിക്കൽ കൂടെ അവൻ ചോദിച്ചു.. "മ്മ്....ഉത്തരഖണ്ഡ് ഹിമാലായം എന്നിവിടങ്ങളിൽ മാത്രം കണ്ടു വരുന്ന പഴങ്ങളിൽ ഒന്നാണ് ഹിസാലു.... പിന്നെ ദേ ആ നിൽക്കുന്ന ബെറിയും..." അവൾ ചുവന്ന നിറമുള്ള പഴകുലയിലേക്ക് വിരൽ ചൂണ്ടി.... മൾബെറി പോലെയുണ്ട് അവ കാണാൻ... ആര്യൻ ഒന്ന് അമർത്തി മൂളി... അത് പറിച്ചെടുക്കാൻ മരം കയറേണ്ടി വന്നു അവന്... മരചില്ലയിൽ ഒളിഞ്ഞിരുന്ന മഞ്ഞുകണങ്ങൾ ചുവട്ടിലിരുന്ന ആനിയുടെ മുഖത്തേക്ക് ചിതറി വീണു... ആ കുളിരിൽ അവളൊന്നു വിറച്ചു.... മരം ഒന്ന് കുലുങ്ങിയപ്പോൾ നിലത്തേക്ക് പൊഴിഞ്ഞു വീണ ഞാവൽ പഴത്തിന്റെ നിറമുള്ള ഹിസാലു പഴങ്ങൾ അവൾ കയ്യിൽ എടുത്തു.. നിലത്ത് നിന്ന് ഓരോന്ന് എടുക്കുമ്പോഴും അവൾ തിന്നുന്നുമുണ്ടായിരുന്നു... ആര്യൻ ചുവന്ന ബെറികളും പറിച്ചെടുത്തു....

മരച്ചുവട്ടിൽ കൂനിക്കൂടി ഇരിക്കുന്നവളുടെ അടുത്തേക്ക് ചെന്നിരുന്നു.... കയ്യിലുള്ള പഴങ്ങൾ കൂടി അവൻ അവൾക്ക് നേരെ നീട്ടി... "ഇത്രക്ക് വിശപ്പുണ്ടോ...??" ആർത്തിയോടെ രണ്ട് പഴവർഗവും മാറി മാറി ആസ്വദിച്ചു കഴിക്കുന്നവളെ കണ്ട് ആര്യൻ ചോദിച്ചു... "എനിക്ക് ഇത് ഒരുപാട് ഇഷ്ടാ... വല്ലപ്പോഴും കഴിക്കാൻ കിട്ടുന്നതാ..." അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു... തണുത്ത കാറ്റിനൊപ്പം തണുപ്പ് ഒന്ന് കൂടിയപ്പോൾ അവൾ അവനരുകിലേക്ക് ചേർന്ന് ഇരുന്നു... "തണുക്കുന്നു..." വിറച്ചു കൊണ്ട് അവൾ അവന്റെ കൈ എടുത്തു കവിളിൽ അമർത്തി വെച്ചു.... ആര്യൻ തെല്ലും കൗതുകത്തോടെ അവളെ നോക്കി... "എന്താന്ന് അറിയില്ല ആര്യൻ നിന്റെ ഉള്ളം കയ്യുടെ ഇളം ചൂട് മതി തണുപ്പ് അകറ്റാൻ....." അവന്റെ ഇടത് കൈ കൂടെ കവിളിലേക്ക് അവൾ ചേർത്ത് വെപ്പിച്ചു... മെല്ലെ കണ്ണ് തുറന്നവൾ അവനെ നോക്കി.... "ഞാൻ പറഞ്ഞിട്ടില്ലേ ആര്യൻ നിനക്ക് എന്തോ പ്രത്യേകതയുണ്ടെന്ന്....

അത് നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ മനസിലാക്കുന്നു..." ആര്യൻ ചിരിച്ചു.... "I am note joking... ആര്യൻ ഞാൻ സീരിയസ് ആയി പറയുവാ..." അവളുടെ ചുണ്ടുകൾ കൂർത്തു... " ഈ പഴത്തിന് നല്ല മധുരമാണോ...?? " അവളുടെ നോട്ടത്തെ അവഗണിച്ചവൻ ചോദിച്ചു... "അല്ല നല്ല പുളിയാ..." അവൾ ചുണ്ട് കോട്ടി.. ആര്യൻ ചുണ്ടിലൊരു ചിരി ഒളിപ്പിച്ചു കൊണ്ട് അവളുടെ കയ്യിൽ നിന്ന് ഒരു ചുവന്ന ചെറി എടുത്തു... ആ പഴത്തിന്റെ നിറത്തിലേക്ക് അവൻ നോക്കി ചിരിച്ചു... "എന്താ ആര്യൻ..." അവന്റെ ചിരിയിലേക്ക് നോക്കി അവൾ ചോദിച്ചു... "ഈ നിറം കണ്ടപ്പോൾ എന്തിനെയോ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..." നേർത്ത ശബ്ദത്തിൽ പറഞ്ഞു... കണ്ണുകൾ ദൂരേക്ക് നീണ്ടു... "അമ്മയെ ആണോ...??" അവൾ കൗതുകത്തോടെ ചോദിച്ചു... "അമ്മ... അമ്മയെ ആണ്... അതിലുപരി അമ്മയുടെ നെറ്റിയിലെ ചുവന്ന പൊട്ടിനെ...." പുഞ്ചിരി പറഞ്ഞവൻ ദീർഘമായി നിശ്വസിച്ചു.... "പൊട്ടോ...??"

അവൾ ചിരിച്ചു... "മ്മ്....ആ കുങ്കുമ പൊട്ടാണ് എനിക്കേറെ ഇഷ്ടം..." അവനും ചിരിച്ചു.... ആനി ബെറി എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു... അവൻ അവളെയൊന്ന് നോക്കി കണ്ണുരുട്ടി... അവൾ ഇളിച്ചു കൊണ്ട് വീണ്ടും ഓരോന്ന് എടുത്തു കഴിക്കാൻ തുടങ്ങി.. അവളുടെ അവസാന ശ്വസവും നിലക്കുന്നത് ഏൽകലവ്യ...."" വിരജിന്റെ തൂലിക മഷിയിൽ മുങ്ങി വെള്ളം കടലാസ്സിൽ ചലിച്ചു... എഴുതിയതിൽ സംതൃപ്തി വരാതെ അയാൾ ആ പേജ് വലിച്ചു കീറി ബാസ്ക്കറ്റ് ബിന്നിലേക്ക് ഇട്ടു.... "അവളുടെ ജീവൻ കണ്മുന്നിൽ പൊഴിഞ്ഞു വീഴുന്നത് കാൺകെ അന്നാദ്യമായ് അവന്റെ മിഴികൾ നിറഞ്ഞു...." ചുണ്ടിനിടിയിൽ തത്തിയ വാക്കുകൾ അയാൾ എഴുതി തീർത്തു.... നേത്രഗോളങ്ങൾ നിശ്ചലായിരുന്നു... ആ ചുവന്നു കലങ്ങിയാ കണ്ണുകൾ അവനെ ഉറ്റു നോക്കുന്നുണ്ടായിരുന്നു....

ആ കണ്ണിൽ നിന്ന് പ്രിയപ്പെട്ടവന് വേണ്ടി അവസാന തുള്ളി കണ്ണ് നീർ ഭൂമിയിലേക്ക് പതിച്ചപ്പോൾ... കാലം തെറ്റിയൊരു മഴ പെയ്തു അവിടെ.... വേദനയിൽ ചുരുണ്ടു പോയ അവളുടെ കൈ പത്തി തളർന്നു..... പെയ്തു വീഴുന്ന മഴയിൽ ആ നാട് മുഴുവൻ നനഞ്ഞു.... ആരുടെയൊക്കെയോ ഉറക്കെയുള്ള കരച്ചിലുകൾ മഴയുടെ ശബ്ദത്തിൽ മുങ്ങി... അവന് വേണ്ടി അവൾ പൊഴിച്ച കണ്ണ് നീർ ആയിരുന്നോ അവ...?? കാലം തെളിയിക്കും.. കുതിച്ചു പെയ്ത മഴയിൽ നെറുകയിൽ ചുവപ്പിച്ച സിന്ദൂരം ഒഴുകി അവളുടെ രക്തത്തിൽ ഇഴുകി ചേർന്നു... ഏകലവ്യക്ക് ഒന്ന് അനങ്ങാൻ കഴിഞ്ഞില്ല.... എല്ലാം വെട്ടിപിടിച്ചവന്റെ ആഹ്ലാദത്തോടെ ഹിതേന്ദ്രൻ മൂർച്ചയുള്ള ആയുധം കൊണ്ട് പകയോടെ... അതിലുപരി ഉന്മാദത്തോടെ.... ഏകയുടെ ശരീരത്തിലേക്ക് ആഴ്ത്തി... "രു... രുദ്ര.....!!!!" വേദന കൊണ്ട് പിടഞ്ഞവന്റെ ചുണ്ടുകൾ മന്ത്രിച്ചു.... ആ വിളി അവൾ കേട്ടു കാണുമോ....

മഞ്ഞുമലയുടെ ഒരു ഭാഗം കുത്തിയൊഴുകി താഴേക്ക് പതിച്ചു... ഭൂമി കുലുങ്ങും പോലെ... അവന്റെ കണ്ണുകൾ തലതാഴ്ത്തി നിൽക്കുന്ന ഇന്ദ്രനിൽ പതിഞ്ഞു.... മെല്ലെ അവന്റെ കണ്ണുകൾ അടഞ്ഞു.... ഇനി ഒരിക്കലും നിന്നെ കാണാതെ ഇരിക്കട്ടെ ഇന്ദ്രാ...!!!! അവന്റെ ഹൃദയമിടുപ്പുകൾ അവസാനമായ് മൊഴിയുന്നുണ്ടായിരുന്നു... പറയാതെ പോയ ഒരു പ്രണയം ബാക്കിയായി... പിടിച്ചു വാങ്ങിയാ ജീവിതങ്ങൾ പാതിവഴിയിൽ നിശ്ചലമായി.... മൗനവും സ്വാർത്ഥതയും പ്രണയവും പ്രതികാരവും അസൂയയും..... ഏകരുദ്ര പ്രണയത്തിന്റെ അവസാന തുടിപ്പുകളെയും ഇല്ലാതാക്കി... ചുറ്റും നിശബ്ദത പരന്നപ്പോൾ വൈദേഹി അലറി കരഞ്ഞു.... ജീവിച്ചു കൊതിതീർന്നില്ല ഭഗവാനെ.... അവൾ ഉറക്കെ കരഞ്ഞു.. ഉറക്കെ ഉറക്കെ.... കാലം ഒരവസരം നൽകും .. നിനക്കല്ല രുദ്രക്ക്... അവളുടെ പ്രണയത്തിന്...""

ബാക്കിയായ മഴത്തുള്ളികൾ പെയ്തിറങ്ങുമ്പോൾ വൈദേഹിയുടെ കാതിലാരോ പറയും പോലെ.... ചുറ്റും നിന്നവരുടെ ദേഹം ജീവനറ്റു വീണു.... "കൂടെ പിറപ്പിനെ പോലെ കണ്ടവനെ ചതിക്കാൻ കൂട്ടു നിന്നെ എനിക്ക് വേണ്ട ഇന്ദ്രാ.... നീ ചതിക്കും....." ഹിതേന്ദ്രന്റെ വാക്കുകൾ ഇന്ദ്രന്റെ ചെവിയിൽ മുഴങ്ങി കേട്ടു...ഒപ്പം അവന്റെ ശിരസ്സ് ഭൂമിയിൽ പതിച്ചു കഴിഞ്ഞിരുന്നു... ചുറ്റും മരിച്ചു വീഴുന്ന ശരീരങ്ങൾ കണ്ട് ഹിതേന്ദ്രൻ ആർത്തു ചിരിച്ചു..... വിജയത്തിന്റെ ഉന്മാദാവസ്ഥയിലായിരുന്നു അവൻ.... പക്ഷേ അവനറിഞ്ഞിരുന്നില്ല.... കാലം അവന് കരുതി വെച്ചത്...." അത്രെയും എഴുതി തീർത്ത് വിരാജ് ഒന്ന് കണ്ണുകൾ അടച്ചു... പണ്ടൊരിക്കൽ തന്റെ മുത്തശ്ശൻ പറഞ്ഞു തന്ന കഥയൊന്നു കൂടെ ഓർത്തു... ആ നാടിന്റെ അവസ്ഥയിൽ പൊട്ടിചിരിക്കുന്ന ഹിതേന്ദ്രനെ വിരാജ് മനസ്സിൽ കണ്ടു... കാലങ്ങൾക്ക് ശേഷം നീ വീണ്ടും പുനർജനിക്കും..... നിന്റെ രക്തത്താൽ മഞ്ഞുമലയുടെ മുകൾ വാരം ചുവക്കും...ഭൈരവ മൂർത്തി നിന്റെ രക്തത്തിൽ പ്രസന്നനാവും.... വിധി ഹിതേന്ദ്രനോട്‌ വിളിച്ചു പറയും പോലെ... കാറ്റ് ആഞ്ഞു വീശി....

പരമശിവന്റെ വരമാണ് ഏകലവ്യ....അവന്റെ മരണം മറ്റൊരു ഏകലവ്യക്ക് ഉള്ള തുടക്കമാവും... പുനർജ്ജന്മമല്ല.... ഉയർത്തെഴുനേൽപ്പ്... ഇരട്ടി ശക്തിയോടെ അവന്റെ അംശം ഈ ഭൂമിയിൽ ജീവിക്കും... നാട് കാക്കുന്നവന്നനായ് മാത്രംമല്ല നാട് വാഴാൻ പ്രാപ്തിയുള്ളവൻ.... ഒരു ശക്തിക്കും തൊടാൻ കഴിയാത്ത വിധം അവന് ചുറ്റും സംരക്ഷണ വലയമുണ്ടാകും... ഏകലവ്യയുടെ ആത്മാവ്....!!! ഏകലവ്യയുടെ ആത്മാവിൽ നിന്ന് ഉയിർ കൊണ്ടവൻ കാലങ്ങൾക്ക് ശേഷം പിറക്കും... അവനിലൂടെ ആവണം ഹിതേന്ത്രന്റെ മരണം എന്ന് കാലത്തിന്റെ കണക്ക് പുസ്തകത്തിൽ എഴുതപെട്ടിരിക്കണം...!!!  "ഇതെന്താ ആര്യൻ....." പിൻകഴുത്തിലെ മറുകിലേക്ക് അവളുടെ കൈ നീണ്ടപ്പോൾ ആര്യൻ അവളുടെ കയ്യിൽ പിടിച്ചു,... അവൾ സംശയത്തോടെ മുഖം ചുളിച്ചു... ആര്യൻ ചിരിച്ചു കൊണ്ട് വീണ്ടും പറക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിൽ കൈ കഴുകി....

കൈ മരവിക്കും പോലെ തണുപ്പാണ്.... ആനിയുടെ കണ്ണുകൾ അപ്പോഴും...അവന്റെ പിൻകഴുത്തിലെ ആ തേൻ നിറമുള്ള മറുകിലായിരുന്നു... "ആര്യൻ ഇതെന്താണ്...??" അവൾ വീണ്ടും ചോദിച്ചു... "ടാറ്റൂ ചെയ്തതല്ല.... അത് മറുകാണ്,.." അവൻ ഒഴുക്കാൻ മട്ടി പറഞ്ഞു.... ഹൂഡിയുടെ സിപ് മേലേക്ക് വലിച്ചിട്ട് അവൻ കൈകൾ കൂട്ടിയുരുമ്മി... "വിചിത്രമായിരിക്കുന്നു.... സൂര്യനെ പോലെ തോന്നുന്നു...." അവൾ വിടർന്ന കണ്ണുകളോടെ പറഞ്ഞു... ആര്യൻ ചിരിച്ചു.. "അമ്മയും പറഞ്ഞു.... ഞാൻ ജനിച്ച അന്ന് മുതൽ അതവിടെ ഉള്ളതാ.. അമ്മക്കും അത്ഭുതം ആയിരുന്നത്രേ..." അവൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു... അവളുടെ മനസ്സിൽ ആ മറുക പതിഞ്ഞു കഴിഞ്ഞിരുന്നു.. അതൊന്ന് തൊടാൻ അവൾ കൊതിച്ചു.... ആ മറുക് മുൻപ് എവിടെയോ കണ്ട പോലെ അവൾക്ക് തോന്നി... ഒരിക്കൽ വീരുപാപ്പ വരച്ച ഏകലവ്യയുടെ ചിത്രത്തിൽ.... അവളൊന്ന് ഓർത്തു.... അതെ ആ ചിത്രത്തിന്റെ ഏകലവ്യയുടെ കൈ തണ്ടയിൽ ഉണ്ടായിരുന്ന അതെ സൂര്യൻ.... തനിക്ക് തോന്നിയതാണോ...

ഒരു നിമിഷം അവൾ ചിന്തിച്ചു... തിരിച്ചു പോയിട്ട് എന്തായാലും ഒരിക്കൽ കൂടെ ആ ചിത്രം കാണണം.... അവൾ മനസ്സിൽ ഉറപ്പിച്ചു... നേരം പുലരാൻ തുടങ്ങിയിരിക്കുന്നു... സൂര്യൻ മേഘ പാളികളെ നീക്കി പുറത്ത് വരാൻ വെമ്പൽ കൊള്ളുന്നുണ്ട്.... ഓർത്ത് നിൽക്കവേ അവന്റെ ചൂട് അകന്ന് പോയത് അറിഞ്ഞു... തണുപ്പ് ഇരച്ചു കയറി... അവൻ മുന്നോട്ട് പോയിരുന്നു.... "ആര്യൻ......" ഉറക്കെ വിളിച്ചു കൊണ്ട് അവൾ ഓടി... പിന്നാലെ ഓടി ചെന്ന് അവന്റെ പിൻകഴുത്തിൽ തൊടാൻ ആഞ്ഞതും അവൻ അത് മുൻകൂട്ടി കണ്ടെന്ന പോലെ അവളുടെ കൈ പിടിച്ചു കെട്ടി അടുത്തുള്ള മരത്തിലേക്ക് ചേർത്ത് നിർത്തി..... അവളുടെ കഴുത്തിൽ വിരൽ അമർത്തി... "Why are you always trying to seduce me like this?..." അവൻ അവളിലേക്ക് ഒന്ന് കൂടെ ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു.... അവളുടെ കൈ അവന്റെ പിൻകഴുത്തിലേക്ക് കുറുമ്പോടെ നീണ്ടതും ആ കൈ പിടിച്ചു അവളുടെ പുറകിലേക്ക് അമർത്തി വെച്ചു.................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story