ഹേമന്തം 💛: ഭാഗം 25

hemandham

എഴുത്തുകാരി: ആൻവി

"ഞാ.... ഞാനോ... എപ്പോ...." ആനി അവന്റെ കണ്ണുകളിലേക്ക് നോക്കി.... "മ്മ്..... എപ്പോഴും..." അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു... ശെരിക്കും ആര് ആരെയാണ് വശീകരിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നുണ്ട്.... ആനി മനസ്സിൽ ഓർത്ത് കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി.... ആര്യൻ ചിരിയോടെ പുരികം ഉയർത്തി എന്തെ എന്ന് ചോദിച്ചു.... "ഒന്നൂല്യ...." ചുണ്ട് കോട്ടി പറഞ്ഞു കൊണ്ട് അവൾ.. അവന്റെ നെഞ്ചിൽ കൈ അമർത്തി തള്ളി മാറ്റാൻ നോക്കി... "ഒന്ന് മാറാമോ... നേരം വെളുത്തു തുടങ്ങി...." പറയുമ്പോൾ അവളുടെ ശബ്ദം വിറച്ചു.... അവന്റെ നെഞ്ചിൽ അമർന്ന കൈകൾ വിറപ്പൂണ്ടു... "നീ എന്തിനാണ് ഇങ്ങനെ വിറക്കുന്നത്....?" അവൻ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു... "അ.... അത്... അതുപിന്നെ തണുപ്പല്ലേ...." അവൾ അവനെ നോക്കിയതേയില്ല ... "തണുപ്പ് കൊണ്ട് തന്നെയാണോ...."

അവന്റെ ശ്വാസം അവളുടെ ഇടം കാതിനെ പൊതിഞ്ഞു.... "തണുപ്പ്.... തണുപ്പ് തന്നെയാ..." "ആണോ....?" അവന്റെ സ്വരത്തിൽ ചിരി കലർന്നിരുന്നു.... മെല്ലെ മുഖം ചെരിച്ചവൾ അവനെ നോക്കി.... "മ്മ്....." അവളുടെ ശബ്ദം നേർത്തു പോയി.... അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു.... അവന്റെ കണ്ണുകളിൽ അലയടിക്കുന്ന സഗരത്തിൽ സ്വയം നഷ്ടപെടുമെന്ന് അവൾക്ക് തോന്നി.... ഒരു സ്വപ്‌നലോകത്തെന്ന പോലെ അവൾ വലത് കൈ ഉയർത്തി അവന്റെ നീലകണ്ണുകളെ തൊടാൻ ആഞ്ഞതും... ആര്യൻ ശാസനയോടെ ആ കൈകൾ തടഞ്ഞു,... "എന്റെ മനസ്സിൽ ഏകലവ്യക്ക് നിന്റെ മുഖമാണ് ആര്യൻ....ഇതേ കണ്ണുകളാണ്..." അവൾ പറഞ്ഞു... "എന്റെ മുഖമായിക്കോട്ടേ... പക്ഷേ ഈ ആര്യൻ ഒരിക്കലും ഏകലവ്യയെ പോലെ ആരെയും കണ്ണടച്ചു വിശ്വസിക്കില്ല..." അവളുടെ തണുത്തുറഞ്ഞ കവിളിലേക്ക് അവന്റെ ഉള്ളം കൈ അവൻ ചേർത്ത് വെച്ചു....

"ഇന്ദ്രൻ ഏകലവ്യയുടെ ചെറുപ്പം മുതലുള്ള കൂട്ടാണ് ... അവൻ ചതിക്കുമെന്ന് അദ്ദേഹം ഒരിക്കലും ചിന്തിച്ചു കാണില്ല..." ആനി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു.. "ആനി അതാണ് പറഞ്ഞത്... ഞാൻ ഒരാളെയും പരിധിക്കപ്പുറം അടുപ്പിക്കാറില്ല.. ഒരു ഡിസ്റ്റൻസ് കീപ് ചെയ്യും.... ആരെയും പൂർണമായും വിശ്വസിക്കാറുമില്ല...എല്ലാവരും സ്വാർത്ഥരാണ്.. നീ ഞാനും അടങ്ങുന്ന എല്ലാവരും...." അവൻ അവളിൽ നിന്ന് അകന്ന് നിന്ന് കൊണ്ട് പറഞ്ഞു... "എന്നിട്ട് എന്നെ അടുപ്പിക്കുന്നുണ്ടല്ലോ....?" അവൾ ആകാംഷയോടെ ചോദിച്ചു.... അവളുടെ സംസാരം കേട്ട് ആര്യൻ ചിരിച്ചു... "ആര് പറഞ്ഞു.... നിനക്ക് എന്നെ കുറിച്ച് എന്തറിയാം... ബിസിനെസ്സ് മാൻ...വരലക്ഷ്മിയുടെ മകൻ ... അതല്ലേ... റൈറ്റ്...??" അവൻ അവൾക്ക് മുന്നിൽ കൈ കെട്ടി നിന്നു... അവൻ ചോദിച്ചതിന് മറുപടിയായി തലയാട്ടി... ആര്യൻ സൗമ്യമായി ചിരിച്ചു... "എന്നെ കുറിച്ച് നിനക്ക് പൂർണമായി ഒന്നുമറിയില്ല...."

അവളുടെ കവിളിൽ ഒന്ന് തട്ടി മുന്നോട്ട് നടന്നു... "അതേയ് അറിയാൻ താല്പര്യമുണ്ടെങ്കിലോ..." അവളും അവന്റെ പിന്നാലെ ഓടി... "അറിയിക്കാൻ താല്പര്യം ഇല്ലെങ്കിലോ...?" അവൻ നടത്തം നിർത്തി അവളെയൊന്ന് തിരിഞ്ഞു നോക്കി... അവളുടെ മുഖം കൂർത്തു... "എന്തേയ്...??" "മ്മ്ഹ്ഹ്.... ഇത്ര ജാഡ പാടില്ല ..." അവൾ മുഖം കോട്ടി... ആര്യൻ ചെന്ന് അവളെ പിടിച്ചു പുറകിലേക്ക് തള്ളി... അവൾ നിലത്തേക്ക് മലർന്നടിച്ചു വീണു.. "ആഹ്... അമ്മേ... എന്നെ കൊല്ലുവോ..." അവൾ നടുവിന് കൈ കൊടുത്ത് എഴുനേറ്റ് ഇരുന്നു... ആര്യ ഉറക്കെ ചിരിച്ചു... "ഇത്രേ ഒള്ളൂ നീ..." അവൻ പുച്ഛിച്ചു.. "അത് പിന്നെ... നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയോ...??" അവളുടെ മുഖം ചുവന്നു..

"എന്ത് കൊണ്ട് ചെയ്തു കൂടാ ....നമ്മൾ എപ്പോഴും കരുതിയിരിക്കണം... ഏകലവ്യക്ക് സംഭവിച്ചതും ഇതല്ലേ..." അവൻ പറഞ്ഞത് കേട്ട് ആനി കണ്ണ് മിഴിച്ചവനെ നോക്കി... "നീ നോക്കണ്ട... ഞാനിങ്ങനെയാണ്... എന്ത് ചെയ്യാനാ എല്ലാം നേടിയെടുത്താൽ മാത്രം പോരല്ലോ സ്വയം സംരക്ഷിക്കുക വേണ്ടേ... ശത്രുക്കൾ ഒരുപാട് ആണ്..." നിലത്ത് വീണു കിടക്കുന്നവളുടെ നേരെ അവൻ കൈനീട്ടി... അവളാ കയ്യിൽ പിടിച്ചെഴുനേറ്റു... മലയുടെ മുകളിൽ എത്താൻ ഇനി കുറച്ചൂടെ നടന്നാൽ മതി... അവളുടെ ഹൃദയം തുടി കൊട്ടി..... വിറച്ചു വിറച്ചു അവനൊപ്പം നടന്നു... നടക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ അവനെ തേടി ചെന്നു... എന്തിനെന്നില്ലാതെ ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാൻ വല്ലാതെ കൊതി തോന്നി അവൾക്ക്..

പുലർക്കാല സൂര്യന്റെ ഇളം ചൂടേറ്റ് ജനലോരത്ത് തലചായ്ച്ച് നിൽക്കുകയായിരുന്നു ദീപു... കൺപീലികൾ ചിമ്മിയടക്കാൻ പോലും മറന്നു അവൾ.... രാത്രിയിൽ മുഴുവൻ ആര്യനെ കുറിച്ചായിരുന്നു ചിന്ത.... അച്ഛൻ ലക്ഷ്മിയാന്റിയോട് സംസാരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.... അതോർത്ത് ആണ് ഒന്ന് കണ്ണടച്ചത് ... ആര്യന്റെ മുഖം മനസിലേക്ക് വന്നപ്പോൾ ഒരു തണുപ്പ്...പക്ഷെ അവനൊപ്പം ഒരു പെൺകുട്ടി..?? ആരായിരുന്നു അത്... മുഖം വ്യക്തമല്ല... പക്ഷേ... എന്തോ ഒരു അസ്വസ്ഥത.... പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.... ഒരുപാട് ആഗ്രഹിക്കരുത് എന്ന് ആര്യൻ പറഞ്ഞതാണ്... പക്ഷെ.. കഴിയുന്നില്ല.... ആഗ്രഹിച്ചു പോകുന്നു... "ദീപു...." വാതിലിൽ തട്ടിയുള്ള അമ്മയുടെ വിളിയാണ് ചിന്തകളിൽ നിന്നുണർത്തിയത്... ചെന്ന് വാതിൽ തുറന്നു നോക്കി.. "എന്താ അമ്മേ..??" "എന്താന്നോ.. ക്ഷേത്രത്തിൽ പോകണ്ടേ...നേരത്തെ പോകണം...

ഗുരുവായൂർ പോയിട്ട് തിരിച്ചു വരും വഴി ലക്ഷ്മിയെ കണ്ട് കാര്യം പറയാം.. അങ്ങനെയാ വിശ്വേട്ടൻ പറഞ്ഞത്..." അത് കേട്ട് അവളൊന്നു മൂളി... "എന്ത് പറ്റി മുഖം വാടിയിരിക്കുന്നു.... ഇന്നലെ ഉറങ്ങിയില്ലേ നീ..." അവർ അവളുടെ കവിളിൽ തലോടി.. "അങ്ങനെ അല്ല അമ്മേ... എനിക്ക് എന്തോ....ലക്ഷ്മിയാന്റി എന്ത് വിചാരിക്കും... ഇക്കാര്യം പറഞ്ഞു ചെല്ലുമ്പോൾ...." അവളുടെ മുഖത്ത് ദയനീത നിറഞ്ഞു... "എന്ത് വിചാരിക്കാൻ.. ലക്ഷ്മിക്ക് നിന്നെ ഒരുപാട് ഇഷ്ടാ... അവള് പറഞ്ഞാ ആര്യനും സമ്മതിക്കും... അതൊക്കെ അച്ഛൻ അവരോട് തഞ്ചത്തിൽ അവതരിപ്പിച്ചോളും.. ഇപ്പൊ എന്റെ മോള് ചെന്ന് കുറിച്ച് വേഷം മാറൂ...." അമ്മ അതും പറഞ്ഞു പോയി... ദീപയുടെ ഉള്ളിലെ ആശങ്കയൊഴിഞ്ഞില്ല..."വയ്യ.... ആര്യൻ ഇനി ഒരടി മുന്നോട്ട് വെക്കാൻ വയ്യാ..." ആനി തളർന്നു കൊണ്ട് അവന്റെ തോളിലേക്ക് ചാരി.... ആര്യൻ മുന്നോട്ട് നോക്കി...

ഇനി അധികമില്ല... കണ്ണ് പുളിക്കും വിധം സൂര്യ രശ്മികൾ അവരിലേക്ക് പതിച്ചു കൊണ്ടിരുന്നു.... "സൂര്യനെക്കൾ ചൂടാണല്ലോ നിന്നെ....." ആനി കുസൃതിയോടെ മുഖം ഉയർത്തി പറഞ്ഞു.. "കൂടുതൽ ഡയലോഗ് വേണ്ട... നടക്കാൻ നോക്ക്....." അവളോട് ഗൗരവത്തിൽ പറഞ്ഞവൻ മുന്നോട്ട് നടന്നു.. അവളുടെ കയ്യും പിടിച്ചു വലിച്ചു.... പെട്ടെന്ന് അവന്റെ കാലുകൾ നിശ്ചലമായി.... എന്തോ ഉരുണ്ടു വരുന്ന ശബ്ദം മുഖം ഉയർത്തി മുന്നോട്ട് നോക്കി... മലയുടെ മുകൾ ഭാഗത്ത്‌ നിന്ന് മഞ്ഞ് ഉരുണ്ടു കൂടി വരുന്നു.... അത് കണ്ട് ആനിയുടെ കണ്ണുകൾ മിഴിഞ്ഞു... "ഹേ.... ഭഗ്വാൻ..അതും എന്റെ നെഞ്ചത്തോട്ടാണോ..." അവളുടെ ഉള്ളൊന്ന് ആളി... ആര്യനെ ചുറ്റി പിടിച്ചു.... ഇതിപ്പോ ഏത് വഴി ഓടിയാലും മഞ്ഞിനടിയിലാവും.... തണുത്തു വിറച്ചു ചാവും... അവൾ പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു... ആര്യന്റെ കൈകൾ അവളെ വലയം ചെയ്തു.... ആ കൈക്കുള്ളിൽ അവൾ ഒതുങ്ങി...

മേലെ നിന്ന് ഇടിഞ്ഞു വരുന്ന മഞ്ഞും പാറകളും കണ്ട് അവൻ അവളെ ഭദ്രമാക്കി അടക്കി പിടിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.... നിന്നത് മാത്രമേ ആനിക്ക് ഓർമയൊള്ളൂ... ഭൂമി കുലുങ്ങും പോലെ തോന്നി ആനിക്ക്.... നിലത്തേക്ക് മറിഞ്ഞു വീണിരുന്നു ആനി... അവൾക്ക് മുകളിലായ് ആര്യനും..... പേടി കൊണ്ട് അവൾ കണ്ണ് തുറന്നില്ല.... ആര്യനെ മുറുകെ പിടിച്ചു.... കണ്ണ് തുറക്കുമ്പോൾ കണ്ടത് തന്നെ നോക്കുന്ന ആര്യന്റെ കണ്ണുകളാണ്.... അവന്റെ കൺപീലികളിൽ തങ്ങി നിൽക്കുന്ന മഞ്ഞു കണങ്ങൾ.... ഇമ ചിമ്മാൻ മറന്നു പോയി അവൾ... "പേടിച്ചോ...??" ചുണ്ടിൽ ചെറു ചിരി വിടർത്തി അവൻ ചോദിച്ചു... അവൾ കിതക്കുന്നുണ്ടായിരുന്നു... "നി... നിനക്ക് എന്തേലും പറ്റിയോ...??" അവളുടെ ആധി പിടിച്ച ചോദ്യം കേട്ട് അവന് ചിരിയാണ് വന്നത്.... "എനിക്ക് ഒന്നും പറ്റിയില്ല.. എഴുന്നേൽക്ക്...." അവൻ മെല്ലെ എഴുനേറ്റു.... അവളുടെ കൈ പിടിച്ചെഴുനേൽപ്പിച്ചു....

അവൻ തലയൊന്നു കുടഞ്ഞു.... ആനിയെ നോക്കിയപ്പോൾ നിന്ന് വിറക്കുവാണ്.... അവൻ അവൾക്ക് അടുത്തേക്ക് ചെന്ന് മഞ്ഞ് കുടഞ്ഞു കൊടുത്തു... "അവിടെ നിൽക്കാതെ ഇങ്ങ് വാ...." അവൻ അവളുടെ കൈ പിടിച്ചു മാറ്റി നിർത്തി.... "ഇവിടെ ഇരിക്ക്...." മറിഞ്ഞു വീണ മരത്തിന് മുകളിൽ ഇരുത്തി.... കാലിൽ നിന്ന് അവളുടെ ഷൂ ഊരി മാറ്റി നോക്കി... കാലൊക്കെ തണുത്തു മരവിച്ചു പോയിരിക്കുന്നു.. കാലിനടിയിൽ നീല നിറമാണ്... അവൾ ഒന്ന് ശ്വാസം വിട്ടു.... അവൻ കൈ ഉരസി ചൂടാക്കി അവളുടെ കാലിൽ വെച്ച് കൊടുത്തു..... ആനി വല്ലാത്ത ആശ്വാസം തോന്നി... "നീ ഈ നാട്ടിൽ തന്നെ ജനിച്ചു വളർന്നതല്ലേ...??" അവന്റെ ചോദ്യം കേട്ട് അവൾ നെറ്റി ചുളിച്ചു.... "അല്ല... തണുപ്പ് നിനക്ക് തീരെ പറ്റുന്നില്ലല്ലോ...?? " "തണുപ്പൊക്കെ ഞാൻ സഹിക്കും... പ... പക്ഷേ ഇത്... ഈ തണുപ്പിൽ മരിച്ചു പോകും...." അവൾ വിറച്ചു കൊണ്ട് പറഞ്ഞു... "എന്നാ... വാ.. ഞാൻ എടുക്കാം... നേരം വൈകി...."

അതും പറഞ്ഞവൻ ചിരിയോടെ കയ്യിൽ വാരി എടുത്തു..... മുകളിലേക്ക് കയറി പോകും തോറും തണുപ്പ് കൂടി.. കാറ്റിന്റെ വേഗതയേറി.... ആനി ആര്യന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി.... മുഖത്തേക്ക് ഏൽക്കുന്ന വെളിച്ചം കൊണ്ട് അവളുടെ കണ്ണ് പുളിച്ചു... അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.... "ആനി..." കാതിൽ കാറ്റ് പോലെയവന്റെ ശബ്ദം പതിഞ്ഞു... മെല്ലെ അവൾ കണ്ണ് തുറന്നു... ആര്യൻ ചിരിച്ചു കൊണ്ട് അവളെ താഴെ നിർത്തി... "അങ്ങോട്ട് നോക്ക്...." അവളെ തിരിച്ചു നിർത്തി കൊണ്ട് അവൻ പറഞ്ഞു... അവിടെത്തെ കാഴ്ച അവളുടെ കണ്ണ് മിഴിഞ്ഞു.... തണുത്തു മരവിച്ച കാലുകൾ ഇടർച്ചയോടെ മുന്നോട്ട് നടന്നു... മഞ്ഞു മൂടി കിടക്കുന്ന ഒരു ക്ഷേത്രം... അതിന് ചുറ്റും വിരിഞ്ഞു നിൽക്കുന്ന ബ്രഹ്മ കമലം..... "ആര്യൻ....." അവൾ വിശ്വാസം വരാത്ത പോലെ വിളിച്ചു... "Yes.. മിസ്സ്‌ അനഹിത..." ആര്യൻ അവൾക്ക് അടുത്തേക്ക് ചെന്നു....

"ഞാൻ ഈ കാണുന്നത് സത്യമാണോ....എനിക്ക്... എനിക്ക് വിശ്വസിക്കാനാകുന്നില്ല..." അവൾ പറഞ്ഞു... ആര്യൻ അവളുടെ കവിളിൽ ഒന്ന് നുള്ളി.... "സ്സ്... ആഹ്...." വേദന കൊണ്ട് അവളൊന്ന് ഏങ്ങി... കവിളിൽ കൈ വെച്ച് കൊണ്ട് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... "ഇപ്പൊ വിശ്വാസം ആയോ...? മ്മ്..." അവൻ കുസൃതിയോടെ ചോദിച്ചു.. അവൾ ചിരിച്ചു... അവനെ ഒന്ന് നോക്കിയിട്ട് മുന്നോട്ട് നടന്നു... ഒരുപാട് സ്വപ്നം കണ്ടതാണ് ഇവിടെ വരണം എന്ന്... ഇന്ന് അതാ അത് സാധ്യമായിരിക്കുന്നു.... അവൾ പൂക്കൾ അടുത്തേക്ക് ഓടി ചെന്നു.... കൈകൾ കൊണ്ട് പൂക്കളെ തലോടി....പൂക്കളുടെ മുകളിൽ പറ്റി പിടിച്ച ഹിമ കണങ്ങളെ വിരൽ കൊണ്ട് അവൾ തട്ടി മാറ്റി... ആര്യൻ കൗതുകത്തോടെ ചുറ്റും നോക്കി... മഞ്ഞിൽ മൂടി കിടക്കുന്ന ക്ഷത്രം ..!!! കഥയിൽ വായിച്ചറിഞ്ഞ ഭൈരവ ക്ഷേത്രം... ആനി അവന്റെ അടുത്തേക്ക് ചെന്നു... "ഈ ഭാഗ്യം അങ്ങനെ ആർക്കും കിട്ടിയിട്ടുണ്ടാവില്ല ആര്യൻ...

ഈ ക്ഷേത്രത്തിൽ വന്ന് തൊഴാൻ മാത്രം എന്ത് മുൻജൻമപുണ്യമാണോ ഞാൻ ചെയ്തത്.... താങ്ക്യൂ ആര്യൻ...." അവൾ അത്യാധികം സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു... അവന്റെ കവിളിൽ ചുംബിച്ചു.... ആര്യനും അവളെ ചേർത്ത് പിടിച്ചു... അവളുടെ തലക്ക് പിന്നിൽ വലത് കൈ ചേർത്ത് അവളെ അവനിലേക്ക് അടക്കി പിടിച്ചു.... ഒരു കാറ്റിനെ പോലും കടക്കാൻ അനുവദിക്കാതെ അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു... "ഈ മനസ്സ് എനിക്ക് വായിക്കാൻ കഴിയുന്നില്ലല്ലോ ആര്യൻ...." അവൾ അവന്റെ കാതിലേക്ക് ചുണ്ട് അടുപ്പിച്ചു കൊണ്ട് പറഞ്ഞു .. അവൻ ഒന്നും മിണ്ടിയില്ല.... " മറ്റുള്ളവരിൽ നിന്ന് നിന്നെ വ്യത്യസ്ഥനാക്കുന്നത് ഇതാണ്... നിന്നെ വ്യത്യസ്തനായി സൃഷ്ടിച്ചതിൽ എന്തേലും കാരണമുണ്ടാകും..." അവൾ അവനിൽ നിന്ന് അകന്ന് മാറി... ആര്യൻ ചിരിയോടെ അവളുടെ കവിളിൽ തലോടി.. അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു...

അവന്റെ നോട്ടം ഒരു പുഞ്ചിരിയാലെ എതിരിട്ടു കൊണ്ട് അവൾ ക്ഷേത്രത്തിന് മുന്നിൽ ചെന്ന് നിന്നു.. ഇടിഞ്ഞു പൊളിഞ്ഞിരിക്കുന്നു... എങ്കിലും ശ്രീ കോവിലിലേക്ക് ഉള്ള വാതിൽ കാണാം.... ആനി കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു...പിന്നെ കണ്ണ് തുറന്ന് മാറി നിൽക്കുന്ന ആര്യനെ കണ്ണുകൾ കൊണ്ട് അടുത്തേക്ക് വിളിച്ചു... പ്രാർത്ഥിക്കാൻ പറഞ്ഞു.... അവൻ ചിരിച്ചു പ്രാർത്ഥിച്ചു... അവൾ ഓടി ചെന്ന് ഒരു ബ്രഹ്മ കമലം പറിച്ചെടുത്ത് മഞ്ഞു മൂടിയ പടികെട്ടിലേക്ക് വെച്ചു.... 'അർഹിക്കുന്നതാണേൽ എനിക്ക് ആര്യനെ തന്നേക്കണേ...മറിച്ച് ആണേൽ ഓരോന്ന് കാട്ടി എന്നെ കൊതിപ്പിക്കരുത്.... മറ്റൊരു രുദ്രയാവാൻ വയ്യെനിക്ക്...... " അവളുടെ ഉള്ളം തേങ്ങി കണ്ണുകൾ ഇറുക്കി അടച്ച് ഉള്ളാലെ പ്രാർത്ഥിച്ചു....

കണ്ണ് തുറന്ന് മേലെ തൂക്കിയിട്ട വലിയ മണിയിലേക്ക് നോക്കി... കൈകൾ ഉയർത്തി അത് ഒന്ന് തൊടാൻ നോക്കി... പറ്റിയില്ല... അത് കണ്ട് ആര്യൻ ചെന്ന് ആ മണിൽ തൊട്ടു... ക്ഷേത്രത്തിnu മുന്നിൽ തൂങ്ങിയിരുന്ന മണികൾ എല്ലാം ശബ്ധിച്ചു.... ആനിക്ക് അതിശയം തോന്നി... "ഇതെങ്ങനെ ഇങ്ങനെ...." നിർത്താതെ ശബ്ധിച്ചു കൊണ്ടിരുന്ന മണികൾ കണ്ട് ആനി ചോദിച്ചു... "എനിക്ക് എങ്ങനെ അറിയാന..." ആര്യൻ കൈ മലർത്തി... അന്തിച്ചു നിൽക്കുന്ന ആനിക്കടുത്തേക്ക് അവൻ ചെന്നു... അവളുടെ മുഖം കയ്യിലെടുത്തു.... "എന്താ... ആര്യൻ...??" അവൾ പകച്ചു... അവന്റെ മുഖം താഴ്ന്നു വരുന്നതവളറിഞ്ഞു... മേൽച്ചുണ്ടി ഒരിളം ചൂട് ... അവളുടെ കണ്ണുകൾ മിഴിഞ്ഞു... മണി മുഴക്കം നിലച്ചു...

ചുറ്റും നിശബ്ദത.... പതിയെ അവളുടെ മിഴികൾ കൂമ്പി അടഞ്ഞു.... പിൻകഴുത്തിൽ മുറുകാൻ ഒരുങ്ങിയാ അവളുടെ കൈകളെ അവൻ അവന്റെ നെഞ്ചിലേക്ക് പിടിച്ചു വെച്ചു... സഞ്ചാരിയായി അവൻ അവളിലേക്ക് അദരങ്ങളിലൂട ഒരു യാത്ര പോലെ... ഏറ്റു മുട്ടുന്ന നിശ്വാസങ്ങളോട് മത്സരിച്ചു കൊണ്ട്... വേഗത്തിൽ ഒരു യാത്ര... അവളുടെ ഹൃദയത്തിലേക്ക് ഒരു യാത്ര... അവളുടെ മേൽച്ചുണ്ടിലെ നനുത്ത വെള്ളിരോമങ്ങളേ അവൻ ചുംബിച്ചു നനച്ചു....  അദ്രി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു... ആനി....!!! അവന്റെ ഹൃദയം മന്ത്രിച്ചു... ആകാരണമായി മിടിക്കുന്ന അവന്റെ ഹൃദയത്തെ പിടിച്ചു നിർത്താൻ അവന് കഴിഞ്ഞിരുന്നില്ല... ആനിയും ആര്യനും വീട്ടിൽ കാണുമോ...?? അവന് വല്ലാത്ത അസ്വസ്ഥത തോന്നി.... കണ്ണടച്ചാൽ ആനിയെ ചുംബിക്കുന്ന ആര്യനെയാണ് കാണുന്നത്... അവൻ എന്തോ ഓർത്ത പോലെ പുറത്തേക്ക് നോക്കി... നേരം വെളുത്തിരിക്കുന്നു.... അവൻ ചാടി എണീറ്റ് ആനിയുടെ വീട്ടിലേക്ക് ഓടി.................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story