ഹേമന്തം 💛: ഭാഗം 26

hemandham

എഴുത്തുകാരി: ആൻവി

അവളുടെ ചെമ്പൻ മുടിയിഴകൾക്കുള്ളിൽ അവൻ വിരലുകൾ ഒളിപ്പിച്ചു കൊണ്ട് അവളെ ചുംബിച്ചു... മലനിരകളെ തഴുകി വരുന്ന തണുത്ത കാറ്റ് അവരെ തഴുകി തലോടി പോയി... ആനി മെല്ലെ കണ്ണ് തുറന്നു..... അവളുടെ വിരലുകൾ അവന്റെ ഡ്രെസ്സിൽ മുറുകി... ചുംബിച്ചു തീരാത്തപോലെ.... ആര്യൻ മെല്ലെ അവളിൽ നിന്ന് അകന്ന് മാറി.. ആനി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.... ആര്യൻ ചിരിച്ചു കൊണ്ട് അവളുടെ മുഖം കയ്യിലെടുത്തു... പെരുവിരൽ കൊണ്ട് അവളുടെ കവിളിൽ തഴുകി.. "നീ ഒരുപാട് സുന്ദരിയാണ് ആനി..." അവന്റെ മിഴികൾ അവളെ ഉറ്റു നോക്കി.... "ആ.... ആര്യൻ ..." അവൾ അവനെ വിറച്ചു കൊണ്ട് വിളിച്ചു... "പറ... ആനി...." അവൻ അവൾക്കായ് കാതോർത്തു... "അ... അത്... അത് പിന്നെ...." അവളുടെ വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ചു... "തണുക്കുന്നുണ്ടോ...??" പതിവിലും കുസൃതി നിറഞ്ഞതായിരുന്നു അവന്റെ സ്വരം....

അവൾ അല്ലെന്ന് തലയാട്ടി.... ഉമിനീർ ഇറക്കി കൊണ്ട് അവനെ നോക്കി... "പിന്നെ...??" അവൻ ചിരിയോടെ ചോദിച്ചു... "ആര്യൻ... അത് പിന്നെ.... എനിക്ക്.." ബാക്കി പറയും മുന്നിൽ...ഒരു മണി മുഴക്കം.... ആനി ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി... ശ്രീകോവിലിന് മുന്നിൽ തൂങ്ങിയാടുന്ന മണിയുടെ മുകളിൽ കളിക്കുന്ന മലയണ്ണാൻ... ആര്യൻ അങ്ങോട്ട്‌ നോക്കി ചിരിച്ചു... ആനിയുടെ കവിളിൽ ഒന്ന് തട്ടിയിട്ട്... പൂത്തു നിൽക്കുന്ന ബ്രഹ്മകമലങ്ങളിൽ ഒന്ന് പറിച്ചെടുത്തു... എന്നിട്ട് അവൾക്ക് നേരെ നീട്ടി... അവൾ അവനെ നോക്കി ചുണ്ടൊന്ന് നനച്ചു... "ഞാൻ.. ഞാൻ പൂ വെച്ച് പ്രാർത്ഥിച്ചു..." അവൾ കൈകൾ കൂട്ടിയുരുമ്മി കൊണ്ട് വിറയലോടെ പറഞ്ഞു.... ആര്യൻ ചിരിച്ചു... "എന്നാലും വെച്ചോ....വീട്ടിൽ കൊണ്ട് പോകാലോ...." മറുപടിയായ് ഒരു പുഞ്ചിരി നൽകി കൊണ്ട് അവൾ ആ പൂക്കൾ വാങ്ങി... ആര്യൻ ഒന്ന് നെടുവീർപ്പിട്ടു... "ശെരി.... ഇനി ആ നിധി എവിടെയാ...."

അരക്ക് കയ്യും കൊടുത്ത് ചുറ്റും നോക്കി... ആനി കണ്ണ് തുറിച്ച് അവനെ നോക്കി.. "എന്ത്...??". "നീയല്ലേ പറഞ്ഞെ.. ഈ മലമുകളിൽ നിധിയുണ്ടെന്ന്...." അവൻ അവൾക്ക് മുന്നിൽ കൈ കെട്ടി നിന്ന് ഗൗരവത്തോടെ ചോദിച്ചു... "അത്... ഇവിടെ ഉണ്ടെന്നല്ലേ പറഞ്ഞൊള്ളൂ....എവിടെയാണെന്ന് എനിക്കറിയില്ല...." അവൾ കൈ മലർത്തി കാണിച്ചു... ആര്യൻ ശ്രീകോവിലിന്റെ മുന്നിലേക്ക് നോക്കി... അങ്ങോട്ട് കാലെടുത്തു വെച്ചതും..നിലത്ത് വിള്ളൽ വീണു . ചുറ്റും കുലുങ്ങാൻ തുടങ്ങി.... ആനി അവന്റെ കയ്യിൽ പിടിച്ചു... "തിരിച്ചു പോകാം ആര്യൻ..." അവൾ പേടിയോടെ പറഞ്ഞു.... അവിടെ ആകെ ഒന്ന് ഉലഞ്ഞു... രണ്ട് പേരും മലർന്ന് വീണു... ആര്യൻ ഒരു കൈ കൊണ്ട് ആനി ചുറ്റി പിടിച്ചു....

ആ മലയിൽ നിന്ന് അവർ താഴേക്ക് ഉരുണ്ടു വീണു..... _____________ "സരസ്വതിയമ്മേ...സരസ്വതിയമ്മേ...." വാതിൽ മുട്ടിവിളി കേട്ടാണ് സരസ്വതി കണ്ണ് തുറന്നത്... അടുത്ത് കിടന്ന ആനിയെ കണ്ടില്ല... "ഈ പെണ്ണ് ഇതെവിടെ പോയി...." അവർ മുടി വാരികെട്ടി എഴുനേറ്റു... "സരസ്വതിയമ്മേ... " അദ്രിയുടെ വിളി വീണ്ടും കേട്ടു... "ഈ രാവിലെ ഇവനെന്തിനാ ഇങ്ങനെ കിടന്നു കാറുന്നത്...??" സരസ്വതി എഴുനേറ്റ് ചെന്ന് ഉമ്മറത്തെ വാതിൽ തുറന്നു... മുന്നിൽ കിതച്ചു കൊണ്ട് നിൽക്കുന്ന അദ്രി.. "അദ്രി...ക്യാ ഹുവാ ബേട്ടാ...?" (എന്ത് പറ്റി മോനെ ) അവന്റെ മുഖത്തെ ടെൻഷൻ കണ്ട് അവർ ചോദിച്ചു.. "ആനി.... ആനിയെവിടെ....??" അവൻ കിതച്ചു കൊണ്ട് ചോദിച്ചു... "അവളിവിടെ എവിടെയോ...?" അവർ റൂമിലേക്ക് എത്തി നോക്കി.. അപ്പോഴേക്കും അദ്രി വീടിനകത്തേക്ക് കയറി.. ചുറ്റും നോക്കി.... "ആനി... ആനി... എവിടെയാ നീ..." അവൻ വെപ്രാളത്തോടെ വിളിച്ചു...

എന്തോ ഓർത്തപോലെ ആര്യന്റെ റൂമിലേക്ക് നോക്കി... അവനെയും അവിടെ കാണാനില്ല..... അദ്രിക്ക് എന്തെന്നില്ലാത്ത പേടി തോന്നി.... "ആനിയെയും ആര്യനെയും കാണുന്നില്ലല്ലോ അമ്മേ...." "നീ ഇങ്ങനെ വെപ്രാളപെടേണ്ട മോനെ...അവർ ചിലപ്പോൾ സൂര്യോദയം കാണാൻ പോയിട്ടുണ്ടാവും...." അവന്റെ വെപ്രാളം കണ്ട് സരസ്വതിയമ്മ പറഞ്ഞു... "എന്നിട്ട്... എന്നിട്ട് എന്നെ വിളിച്ചില്ലല്ലൊ..??" "മറന്നതാവും... പിന്നെ.. ആര്യൻമോൻ കൂടെ ഉണ്ടല്ലോ.. അത് കൊണ്ട് എനിക്ക് ടെൻഷൻ ഇല്ല... ഞാൻ പോലെ കുളിക്കട്ടെ ക്ഷേത്രത്തിൽ പോകണ്ടേ പൂജ തുടങ്ങി കാണും...." അദ്രിയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് അവർ അകത്തേക്ക് പോയി... അദ്രിക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു... മുഷ്ടി ചുരുട്ടി പിടിച്ചവൻ വീടിന് പുറത്തേക്ക് ഇറങ്ങി.... _____________ "ആനി......." കണ്ണടച്ചു കിടക്കുന്നവളുടെ മുഖത്തെ മുടിയിഴകൾ മാടി ഒതുക്കി കൊണ്ട് അവൻ വിളിച്ചു...

വീഴ്ചയിൽ അവളുടെ നെറ്റി മുറിഞ്ഞിട്ടുണ്ട്....ആര്യൻ അവളുടെ മേലിൽ നിന്ന് എണീക്കാൻ നോക്കി... ദേഹത്തേക്ക് എന്തോ ഒന്ന് പതിച്ചതും അവൻ അവളിലേക്ക് അമർന്നു... മുകളിൽ നിന്നുള്ള മഞ്ഞുമുഴുവൻ അവരുടെ മേലെയാണ്.... ഒരുവിധം അവൻ എഴുനേറ്റ് അവളുടെ കവിളിൽ തട്ടി വിളിച്ചു... കയ്യിലും കാലിലുമെല്ലാം ഉരഞ്ഞു മുറിവ് ഉണ്ടായിട്ടുണ്ട്... "ആനി......" ഒരു ഗർത്ഥത്തിൽ നിന്നെന്ന പോലെ അവന്റെ ശബ്ദം അവളുടെ കാതിൽ മുഴങ്ങി... "ആനി... എഴുനേല്ക്ക് ആനി..." അവൻ മെല്ലെ അവളുടെ കവിളിൽ തട്ടി.. അവൾ മെല്ലെ കണ്ണ് തുറന്നു... "നിനക്ക് കുഴപ്പമൊന്നുമില്ലല്ലൊ..." അവൻ ആശ്വാസത്തോടെ അവളെ നെഞ്ചോട് ചേർത്തു... അവന്റെ ചുണ്ടുകളിലെ ഇളം ചൂട് അവളുടെ നെറുകയിൽ പതിഞ്ഞു...

"വേദനയുണ്ടോ....?" അവൻ അലിവോടെ അവളുടെ കയ്യിൽ പിടിച്ചു നോക്കി... "നിനക്ക്... നിനക്ക് ഒന്നും പറ്റിയില്ലല്ലോ....?" അവളുടെ ചോദ്യം കേട്ട് അവൻ പുഞ്ചിരിച്ചു.. "എനിക്ക് ഒന്നും പറ്റിയില്ല... നിനക്കാ.. പറ്റിയത് മുഴുവൻ... വാ എഴുന്നേൽക്ക്... പോകാം..." അവൻ മെല്ലെ അവളെ പിടിച്ചെഴുനേൽപ്പിച്ചു.... "ഇനിയും കുറച്ചൂടെ ഉണ്ട്‌... വാ..." "ലക്ഷ്മി.. നീയൊന്നും പറഞ്ഞില്ല..." എന്തോ ആലോചനയോടെയിരിക്കുന്ന ലക്ഷ്മിയോട് ദീപുവിന്റെ അച്ഛൻ വിശ്വനാഥൻ ചോദിച്ചു.... "ഞാനെന്ത് പറയാനാ വിശ്വേട്ടാ.... ഹരിയുടെ ഇഷ്ടമല്ലേ നോക്കേണ്ടത്..." ചെറുചിരിയോടെ ലക്ഷ്മി അടുത്ത് ഇരിക്കുന്ന ദീപുവിനെ നോക്കി... "ലക്ഷ്മി പറഞ്ഞാൽ ആര്യൻ അനുസരിക്കും..." ദീപുവിന്റെ അമ്മ ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു...

ലക്ഷ്മി പുഞ്ചിരിച്ചു.... "എന്നെ അവൻ അനുസരിക്കും... അതിലെനിക്ക് ഒരു സംശയവുമില്ല... പക്ഷേ എനിക്ക് അവന്റെ ഇഷ്ടങ്ങളാണ് വലുത് ..." ലക്ഷ്മി അവരെ മൂന്ന് പേരെയും മാറി മാറി നോക്കി... "അല്ല... ലക്ഷ്മി..." വിശ്വനാഥൻ എന്തോ പറയാൻ വന്നതും ലക്ഷ്മി അയാളെ തടഞ്ഞു... "എനിക്ക് ഇതിൽ കൂടതലൊന്നും പറയാനില്ല ഏട്ടാ...ദീപുമോളോട് എനിക്ക് ഒരിഷ്ടകുറവുമില്ല....പക്ഷേ എന്റെ ഹരിയുടെ ഇഷ്ടത്തെക്കാൾ വലുതായി ഞാൻ ഒന്നും കാണുന്നില്ല.... എന്റെ ഇഷ്ട്ടത്തിന് വേണ്ടി പ്രസവിച്ചു വളർത്തിയത്.... ഇക്കാര്യത്തിൽ എനിക്ക് വേറെ ഒന്നും പറയാനില്ല.... തുറന്നു പറഞ്ഞതിൽ വിഷമമൊന്നും തോന്നരുത് ഏട്ടാ... ഇപ്പൊ ഞാൻ ഒന്നും പറഞ്ഞില്ലേൽ അത് ദീപുമോൾക്ക് പ്രതീക്ഷകൊടുക്കുന്നത് പോലെ ആവും....ഹരി ഇക്കാര്യത്തിൽ നോ പറഞ്ഞെങ്കിൽ പിന്നെ..." ലക്ഷ്മി ഒന്ന് നിർത്തി... ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു... "നീ എന്തിനാ ദീപുമോളെ കരയുന്നെ...

പാടില്ല...നമുക്ക് ഇഷ്ടമുള്ളവർ നമ്മളെ ഇഷ്ടപെടണമെന്നില്ലല്ലോ..? മോളെ ഞങ്ങൾക്ക് വിധിച്ചിട്ടില്ല...നല്ലയൊരു പയ്യനെ എന്റെ മോൾക്ക് കിട്ടും... കുറച്ചു സങ്കടപെട്ടാലും... ഇതിനെക്കൾ ഇരട്ടി സന്തോഷകാരമായ നിമിഷങ്ങൾ വരും...." ലക്ഷ്മി ദീപുവിന്റെ നെറുകയിൽ തലോടി.... ദീപു ഒന്ന് ചിരിക്കാൻ ശ്രമിച്ചു...  "വിശന്നിട്ട് വയ്യാ...." ആനി വയറും ആര്യനെ നോക്കി... സമയം ഉച്ചയായി.. "വേഗം നടക്ക്...." അതും പറഞ്ഞു മുന്നോട്ട് നടന്നു... "പോകുമ്പോൾ ഈ വഴി പോകാം ആര്യൻ... സമയം ഇത്രയും ആയില്ലേ ക്ഷേത്രത്തിൽ അമ്മയുണ്ടാവും...നമുക്ക് പോയി കാണാം....എനിക്ക് എന്തോ ഒരു ടെൻഷൻ...." നടക്കുന്നതിനിടയിൽ ആനി പറഞ്ഞു... അരുതാത്തതെന്തോ നടക്കാൻ പോകുന്ന പോലെ...

ആനി ആര്യന്റെ കയ്യിൽ മുറുകെ പിടിച്ചു... "ഇസ്കി കീമത് കിത്തനി ഹോതി ഹെ..?" (ഇതിന് എത്ര രൂപയാണ്.. ) സരസ്വതി കയ്യിൽ പിടിച്ചിരുന്ന രുദ്രാക്ഷത്തിന്റെ മലയിലേക്ക് നോക്കി കടക്കാരനോട് ചോദിച്ചു... "ഇസ്കി കീമത്ത് 200 രുപയെ ഹെ.." (ഇതിന് 200 രൂപയാണ്... ) "ഇരുന്നൂറൊ..? അത് കൂടുതലാ.. ഒരു നൂറ്റിഇരുപത് തരാം....അതൊക്കെ മതി.. അല്ലേയ്...." സരസ്വതി കടക്കാരനെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് കയ്യിലുള്ള കാശ് അയാളുടെ കയ്യിൽ കൊടുത്തു കൊണ്ട് തിരിഞ്ഞു നടന്നു.. "ആര്യൻ മോന് കൊടുക്കാനാ... വല്യേ വീട്ടിലേ കുട്ട്യാ... ഇതിഷ്ഠപെടുമോ ആവോ... കൊടുത്താൽ അവൻ നിഷേധിക്കില്ല..." കയ്യിലെ മല ഒന്നൂടെ നെഞ്ചോട് ചേർത്ത് പിടിച്ചവർ മുന്നോട്ട് നടന്നു....

"അമ്മാ....." ആനിയുടെ വിളികേട്ട് അവൻ സൈഡിലേക്ക് നോക്കി... ആനിയും കൂടെ ആര്യനും ഉണ്ടായിരുന്നു... ആര്യന്റെ കണ്ടപ്പോൾ സന്തോഷത്തോടെ അവരുടെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു.... മുന്നിലുള്ളവരെ തള്ളിമാറ്റി അവർ ആഹ്ലാദത്തോടെ മുന്നോട്ട് നടന്നു... "അമ്മേ.. സൂക്ഷിച്ച്..." ദൂരെ നിന്ന് ആര്യൻ വിളിച്ചു പറഞ്ഞു... ആനിയുടെ ഹൃദയം വല്ലാതെ മിടിച്ചു... ബ്ബും.....!!!!!!! അന്തരീക്ഷത്തെ വിറപ്പിച്ചു കൊണ്ട് അവിടെയാ ശബ്ദം മുഴങ്ങി..... "അമ്മ.......!!!!!!!" മുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ ആനി അലറി..................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story