ഹേമന്തം 💛: ഭാഗം 27

hemandham

എഴുത്തുകാരി: ആൻവി

പുകയും പൊടിപടലങ്ങളും പടർന്ന അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങി നിലത്തേക്ക് പതിക്കുന്ന ശരീരങ്ങൾ കണ്ട് ആര്യൻ നിമിഷം തറഞ്ഞു നിന്നു... ചുറ്റും ഒരു നിമിഷം നിശ്ചലമായ പോലെ.... ആരൊയൊക്കെ ആർത്ത് കരയുന്നത് കേട്ടു... "അമ്മേ........." ആനിയുടെ ഉറക്കെയുള്ള കരച്ചിലാണ് ആര്യനെ യാഥാർഥ്യത്തിലേക്ക് കൊണ്ട് വന്നത്.... നിലത്ത് കരിവാളിച്ച് ദേഹം പൊള്ളി പിടയുന്ന അമ്മയെ കണ്ട് അവന്റെ ശരീരം വിറച്ചു... ആദ്യമായ് മനസൊന്നു പതറി... അലറി കരഞ്ഞു കൊണ്ട് അമ്മക്ക് അടുത്തേക്ക് ഓടാൻ നിന്ന ആനി അവൻ പിടിച്ചു വെച്ചു.... അപ്പോഴും അവന്റെ കണ്ണുകൾ സരസ്വതിയിലായിരുന്നു.... ഹൃദയം നിലച്ചു പോകുമെന്ന് അവന് തോന്നി..... ബ്ബും........*

വീണ്ടും അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ആ ശബ്ദം മുഴങ്ങി... പൊടി പടലങ്ങൾ ഉയർന്നു.. ആര്യൻ ആനിയേയും കൊണ്ട് നിലത്തേക്ക് വീണിരുന്നു... ആനി അവൻ നെഞ്ചോട് അമർത്തി പിടിച്ചു.... കണ്ണുകൾ ഇറുക്കി അടച്ചു.... എന്താണ് സംഭവിക്കുന്നത്.... ചുറ്റും ജീവനും കൊണ്ട് ഓടുന്നു കുറെ പേർ.... മറ്റു ചിലർ പൊള്ളിയടർന്ന ശരീരവുമായി ചലിക്കാനാവാതെ കിടക്കുന്നു... എങ്ങോട്ട് ഓടണം.. എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ പകച്ചു നിൽക്കുന്ന കുഞ്ഞുങ്ങളും വൃദ്ധരും.... ആര്യൻ ദൃതിയിൽ ചാടി എണീറ്റു... ആനി തളർന്നു പോയിരുന്നു... ആര്യൻ അവളെയും ചേർത്ത് പിടിച്ചു ചുറ്റും നോക്കി.. "ആര്യൻ... എന്റെ അമ്മ...." ആനി ഉറക്കെ കരഞ്ഞു...

രണ്ട് പേരും സരസ്വതി കിടന്നിരുന്ന ഭാഗത്തേക്ക്‌ നോക്കി... ആര്യൻ അവളെ വിട്ട് അങ്ങോട്ടേക്ക് ഓടി... ജീവൻ കയ്യിൽ പിടിച്ചു കൊണ്ട് ഓടുന്നവർ പലരും നിലത്ത് കിടക്കുന്നവരെ കണക്കാതെ ഓടുകയാണ്..ഓടുന്നതിനിടയിൽ ആരെയൊക്കെയോ ചവിട്ടുന്നുണ്ട്... പക്ഷേ നോക്കാൻ അവർ തുനിഞ്ഞിരുന്നില്ല... ആര്യൻ ഓടി ചെന്ന് ചുറ്റും നോക്കി... ആരൊക്കെയോ നിലത്ത് കിടക്കുന്നു... അവന്റെ കണ്ണുകൾ അമ്മയെ തേടി... നെഞ്ചിടിപ്പ് ഉയർന്നു... സരസ്വതിയമ്മ കിടന്നിടത്ത് അവൻ അവരെ നോക്കി...ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയവന്.. വെന്ത മാംസത്തിന്റെ ഗന്ധം അവിടെയാകെ പടർന്നു... പെട്ടന്നാണ് അവന്റെ കാലിൽ ആരോ പിടിച്ചത്... ഒരു ഞെട്ടലോടെ നോക്കിയപ്പോൾ കണ്ടു....

വേദനയാൽ പിടയുന്ന സരസ്വതിയെ... "അ... അമ്മേ....." അവൻ അവർക്ക് അടുത്ത് മുട്ട് കുത്തിയിരുന്നു... മുഖമെല്ലാം പൊള്ളി...നെഞ്ചു പൊട്ടുന്ന പോലെ തോന്നി അവന്... അവരെ വാരി എടുത്തു നെഞ്ചോട് ചേർത്തു..... "മോ... മോനെ...." അവരുടെ വിറച്ചു.... "അമ്മ....ഒന്നൂല്യ.. ഹോസ്പിറ്റലിൽ പോകാം...." അവൻ അവരെ നെഞ്ചോട് അടക്കി പിടിച്ചു എഴുനേറ്റ്.. "ആാാാ....." ദേഹം ആകെ നീറുന്ന പോലെ തോന്നി ആ അമ്മക്ക്..... "എനി.. നിക്ക്.. എന്റെ ആനന്ദിനെ പോലെ... ത... തന്നെയാ നീയ്യ്..." ആര്യന്റെ കാലുകൾ ഇടറി...വേഗത്തിൽ മുന്നോട്ട് നടന്നു... സരസ്വതിയമ്മ മാത്രമേ അവന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ... അപ്പോഴേക്കും അവിടെ രക്ഷാപ്രവർത്തകരും ആരോഗ്യപ്രവർത്തകരും എത്തി ചേർന്നിരുന്നു.... അവർക്ക് അടുത്തേക്ക് ഓടും മുന്നേ ആര്യന്റെ കാലുകൾ നിശ്ചലമായി... ഒരു തരം നിർവികാരതയോടെ കയ്യിൽ കിടക്കുന്ന അമ്മയെ നോക്കി...

അവന്റെ ഷർട്ടിൽ പിടിച്ചിരുന്ന സരസ്വതിയുടെ കൈ മുറുകിയിരുന്നു.. ആര്യൻ അവരെ ഒന്ന് കുലുക്കി വിളിച്ചു... "അമ്മേ...." അവന്റെ സ്വരം വിറച്ചു.... അവരുടെ തുറന്നു പിടിച്ചു കണ്ണുകളിൽ ഒഴുകിയിറങ്ങിയാ കണ്ണുനീർ അവൻ കണ്ടു.... അവന്റെ ഉള്ളൊന്ന് പൊള്ളി പിടഞ്ഞു... അവരുടെ നെറുകയിൽ ചുംബിച്ചവൻ സ്‌ട്രക്ച്ചറിൽ കൊണ്ട് കിടത്തി നിവർന്നു നിൽക്കാൻ നേരമാണ് ശ്രദ്ധിച്ചത്... തന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്ന ആ കൈകളെ.... "ആര്യൻ........." പുറകിൽ നിന്ന് ആനിയുടെ വിളികേട്ടു തിരിഞ്ഞു നോക്കാനായില്ല.... തിരിഞ്ഞു നോക്കാതെ അവൻ നിന്നു.... അവളെ നേരിടാൻ കഴിയാത്ത പോലെ.... ഷർട്ടിൽ പിടിച്ചിരുന്ന സരസ്വതിയുടെ കൈകളെ വിടുവിക്കാൻ നോക്കി....

അപ്പോഴാണ് ആ കൈകളിൽ നിന്ന് ഉതിർന്ന് വീണ മലയുടെ ഒരു കഷ്ണം മാത്രം കണ്ടത്.... "ആര്യൻ... എന്റെ... അമ്മ....." അവനെ തള്ളിമാറ്റി ആനി മുന്നോട്ട് വന്നു... ജീവനറ്റു കിടക്കുന്ന അമ്മയുടെ ശരീരം കണ്ടതും അവൾ ആർത്തു കരഞ്ഞു... തളർന്നു വീഴാൻ പോയവളെ അവൻ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. ആര്യന്റെ കണ്ണുകൾ ചുറ്റും ഓടി...ആ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ അവൻ കണ്ടറിയുകയായിരുന്നു... ചുറ്റും പരതിയ അവന്റെ കണ്ണുകൾ ഒടുവിൽ എത്തി നിന്നത് കാറിനുള്ളിൽ ഇരുന്ന് അവനെ തന്നെ വീക്ഷിക്കുന്ന ആളിളാണ്.... നരേന്ദ്രൻ....!!! അയാൾ ചുണ്ട് കോട്ടി പുച്ഛത്തോടെ ചിരിച്ചു... അയാളുടെ കാർ കണ്മുന്നിൽ നിന്ന് അകന്ന് പോകുന്നത് ആര്യൻ നോക്കി നിന്നു.....

"അദ്രി...കർമങ്ങൾ നീ ചെയ് മോനെ...." അദ്രിയുടെ അമ്മ അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.. അദ്രി ചുറ്റും നോക്കി... കൂടി നിന്നവരെല്ലാം മുറുമുറുപ്പ് തുടങ്ങി... ഹാളിൽ നിലത്ത് അമ്മയുടെ ശരീരത്തിന് മുന്നിൽ തളർന്നു കിടക്കുന്ന ആനിയെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു,... "ഞാൻ ചെയ്തോളാം...." ആര്യന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു... അദ്രി എതിർത്തില്ല.. അവൻ ചെയ്യട്ടെ... ആര്യൻ പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു.... ചടങ്ങുകൾ ചെയ്യാൻ പോകും നേരം ആര്യൻ ഒരിക്കൽ കൂടെ ആനിയെ നോക്കി... അമ്മയുടെ ശരീരം ദഹിപ്പിക്കാൻ എടുക്കുമ്പോഴാണ്.. നിശബ്ദയായിരുന്നവൾ വാവിട്ട് കരഞ്ഞത്... അദ്രി അവളെ അടക്കി പിടിച്ചു....

അമ്മയുടെ ശരീരം ഏറ്റു വാങ്ങിയത് ആര്യനായിരുന്നു.... ചടങ്ങുകൾ എല്ലാം തീർത്ത് നദിയിൽ മുങ്ങി വന്നു.... അദ്രിയും അമ്മയും ഒഴികെ ബാക്കി എല്ലാവരും പോയിരുന്നു... ആനി അദ്രിയുടെ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു... ആര്യൻ ഉമ്മറത്ത് ഇരുന്നു... അപ്പോഴാണ് അദ്രി കുറച്ചു മാറി ആരോടൊക്കെയോ സംസാരിക്കുന്നത് കണ്ടത്... കയ്യും കെട്ടി തലതാഴ്ത്തി നിൽക്കുകയാണ് അവൻ... ആര്യൻ ഒന്ന് സംശയിച്ചു.... പിന്നെ എഴുനേറ്റ് അങ്ങോട്ട്‌ ചെന്നു... "ഇവരൊക്കെ ആരാ...." ആര്യൻ തന്റെ സംശയം ചോദിച്ചു. "ഇവര് ഇവിടുത്തെ സ്റ്റേഷനിലേ പോലീസ് ആണ്...." അദ്രി മുഖം താഴ്ത്തി പറഞ്ഞു.. ആര്യൻ അവരെയൊന്നു അടിമുടി നോക്കി... രണ്ട് പേർ കാക്കി ധരിച്ചവരാണ്...

മറ്റു രണ്ട് പേർ casual വസ്ത്രവും.. കണ്ടാൽ പോലീസിന്റെ ലൂക്ക് ഒക്കെ ഉണ്ട്‌.. "നിങ്ങൾ എന്താ ഇവിടെ..??" അവൻ ഗൗരവം വിടാതെ ചോദിച്ചു... "ഞങ്ങൾ ഈ ആക്‌സിഡന്റിന്റെ ഡീറ്റെയിൽസ് എടുക്കാൻ വന്നതാണ്.." കൂടെ ഉണ്ടായിരുന്ന മലയാളി ഓഫിസർ പറഞ്ഞു... "ആക്‌സിഡന്റോ...??" ആര്യന്റെ കണ്ണുകൾ കുറുകി.. "ആര് പറഞ്ഞു ഇത് ആക്‌സിഡന്റ് ആണെന്ന്...ഇത് കൃത്യമായി പ്ലാൻ ചെയ്ത ഒരു ബോംബ് ബ്ലാസ്റ്റ് ആണ്... അത് മനസിക്കാതിരിക്കാൻ മാത്രം പൊട്ടന്മാരെ ആണോ നിങ്ങൾ..." ആര്യന്റെ ശബ്ദം ഉയർന്നു... "മനസിലാകാഞ്ഞിട്ടല്ല mr...??" അയാൾ ഒന്ന് നിർത്തി... "ആര്യൻ..." ആര്യൻ അയാൾക്ക് തന്നെ പരിജയപെടുത്തി. "ഓക്കേ മിസ്റ്റർ ആര്യൻ...

ഇതൊരു ടെററിസ്റ്റ് അറ്റാക്ക് ആണെന്നാണ് ഞങ്ങളുടെ നിഗമനം..." ഓഫിസർ പറഞ്ഞത് കേട്ട് ആര്യൻ ഒന്ന് തലയനക്കി.... "ടെററിസ്റ്റ് അറ്റാക്ക് എന്ന് ഞാൻ പറയില്ല... ഇത് ആ നരേന്ദ്രൻ പ്ലാൻ ചെയ്തതാണ്. എനിക്ക് അതിന്...." ആര്യൻ ബാക്കി പറയും മുന്നേ അദ്രി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് മാറി നിന്നു... "എന്താ...." ആര്യൻ ദേഷ്യത്തോടെ ചോദിച്ചു.. "നിനക്ക് വട്ടാണോ ആര്യൻ... ആ നരേന്ദ്രനെതിരെ എന്തേലും പറഞ്ഞാൽ പിന്നെ ഈ നാട്ടിൽ നില്കാൻ കഴിയില്ല.. ഇപ്പൊ തന്നെ മരിച്ചു വീണത് എത്രപേരാണ്.....നീ ഇന്നല്ലേൽ നാളെ പൊടിയും തട്ടി പോകും അനുഭവിക്കേണ്ടത് ഞങ്ങളാണ്...." അദ്രി അമർഷത്തോടെ പറഞ്ഞു... അവൻ പറഞ്ഞത് കേട്ട് ആര്യന് വല്ലാതെ ദേഷ്യം വന്നു..

"നീ എന്താണ് അദ്രി ഇങ്ങനെ.. അയാൾക്ക് എതിരെ ഇങ്ങനെ മിണ്ടാതെ ഇരിക്കാനാണോ പ്ലാൻ... ഈ നാട്ടിലുള്ളവരുടെ പ്രധാന പ്രശ്നം ഇതാണ്... അയാളെ ഇങ്ങനെ പേടിച്ചാൽ... പിന്നെ എങ്ങനെയാണ് നിങ്ങൾ ഇവിടെ ജീവിക്കുക... നെക്സ്റ്റ് ഇയർ ഈ ഗ്രാമത്തിൽ ഒരു ജർമ്മൻ കമ്പനിയുടെ പ്രൊജക്റ്റ്‌ വരാൻ പോകുവാണ്.... അതിന് വേണ്ടിയാണ് അയാൾ ഇങ്ങനെ ഇവിടുന്ന് പുറത്താക്കാൻ നോക്കുന്നത്.. ഇപ്പൊ കണ്ടില്ലേ... മരിച്ചു വീണത് എത്ര പേരാണ്....." സരസ്വതിയമ്മയുടെ മുഖം ഓർമവന്നപ്പോൾ അവന്റെ ഉള്ളു പിടഞ്ഞു.... അദ്രി മുഖം താഴ്ത്തി നിൽക്കുവാണ്.... "പിന്നെ... ഞാൻ പൊടിയും തട്ടി പോകുവാണേൽ .. എല്ലാത്തിനും ഒരു തീരുമാനം ആയിട്ടേ അതുണ്ടാവൂ....

എന്നെ തടയാൻ നിനക്ക് ഒരാവകാശമില്ല... അതിന് നീ വരരുത് ..." ആര്യൻ അവന്റെ തോളിൽ കൈ അമർത്തി മുറുകിയ ശബ്ദത്തോടെ പറഞ്ഞു.... പിന്നെ അവനെ തള്ളി മാറ്റി മുന്നോട്ട് നടന്നു.... "നീ എന്താ ഹരി ഒന്നും മിണ്ടാത്തത്....??" ലക്ഷ്മിയുടെ സ്വരം കേട്ട് അവൻ ഉമ്മറത്തെ തിണ്ണയിൽ അങ്ങനെ കിടക്കുകയാണ്... സംസാരിക്കാൻ പതിവിലും വിപരീതമായി വാക്കുകൾ കിട്ടിയില്ല.... അവന്റെ കണ്ണുകൾ ഉള്ളം കയ്യിൽ ഭദ്രമായി പിടിച്ചു പൊട്ടി പോയ ആ മലയിലേക്ക് ആയിരുന്നു... "തളർന്നു പോകുന്ന പോലെ അമ്മ... ആ അമ്മയുടെ മുഖമാണ്..." അവന്റെ സ്വരത്തിൽ വല്ലാത്ത വേദന നിറഞ്ഞു നിന്നിരുന്നു... ലക്ഷ്മി അത് മനസിലാക്കുകയും ചെയ്തു... നേരിട്ട് കണ്ടിട്ട് ഇല്ലേലും ആര്യനിലൂടെ അറിഞ്ഞതാണ് ആനിയുടെ അമ്മയെ...സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മ.... ആദ്യമായാണ് ആര്യന്റെ വാക്കുകളിൽ ഇത്ര സങ്കടം നിറയുന്നത്....

"ഹരി...." ദീർഘ നേരത്തെ നിശബ്ദതക്ക്‌ ശേഷം ലക്ഷ്മി വിളിച്ചു... "മ്മ്....." "എന്ത് പറ്റി.. ഇത് പതിവ് ഇല്ലാത്തത് ആണല്ലോ ഇത്രയും സങ്കടം...." "എന്റെ കയ്യിൽ കിടന്നല്ലേ അമ്മ...ഇത്തിരി ജീവനെങ്കിലും ഉണ്ടായിരുന്നേൽ എന്നെ കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യുമായിരുന്നു...ഇതിപ്പോൾ.... ഒരു സങ്കടം...." അവൻ ഒന്ന് നിശ്വസിച്ചു... "അമ്മ മനസിലാവും മോനെ... പക്ഷേ ദുഖിച്ഛ് ഇരിക്കേണ്ട സമയമാണോ ഇത്... ആനി.... ആ കുട്ടിയെ ആശ്വസിപ്പിച്ചോ നീ...എന്റെ ഹരി തളർന്ന് കാണുന്നത് എനിക്കിഷ്ടമല്ല... നീ വേണം എല്ലാവരുടേയും ധൈര്യമാകാൻ...മറക്കണ്ട നിനക്ക് ഇനി അധികം നാൾ അവിടെ നിൽക്കാനാവില്ല...." ലക്ഷ്മി ഗൗരവത്തോടെ പറഞ്ഞു... ആര്യൻ ദീർഘമായൊന്ന് നിശ്വസിച്ചു...

ഫോൺ കട്ടാക്കി അകത്തേക്ക് ചെന്നു.. ഹാളിൽ ഇരിക്കുന്നുണ്ട് അദ്രിയും അമ്മയും... അവരെ ഒന്ന് നോക്കിയാ ശേഷം അവൻ അവൻ ആനിയുടെ റൂമിലേക്ക് നോക്കി... മൺനിലത്ത് ചുരുണ്ടു കൂടി കിടക്കുകയാണ്.... അവൻ അവൾക്ക് അരുകിലേക്ക് ചെന്നു.... എത്ര നേരമായി ആ കിടപ്പ് തുടങ്ങീട്ട്... അവൾക്ക് അരുകിൽ ഇരുന്ന് മെല്ലെ തട്ടി വിളിച്ചു.. "ഹേയ്... ആനി...." അവന്റെ വിളി കേട്ടതും... അവൾ ഒന്ന് കൂടെ ചുരുണ്ടു കൂടി കിടന്നു... അവൻ ആ റൂം മുഴുവൻ കണ്ണോടിച്ചു... സരസ്വതിയമ്മയെ ഓർമ വരുന്നു... നിഷ്കളങ്കമായ ആ ചിരി കൺമുന്നിൽ നിറഞ്ഞു നിൽക്കുകയാണ്... കണ്ണുകൾ ഒന്ന് ഇറുക്കി അടച്ചവൻ അവളെ ബലമായി പിടിച്ചെഴുനേൽപ്പിച്ചു... അത്ര നേരം ശാന്തമായിരുന്നവൾ ഉറക്കെ കരയാൻ തുടങ്ങി...

"എനിക്ക് ഇനി ആരുമില്ല ആര്യൻ...ഒറ്റക്കായി ഞാൻ..." അവൾ ഏങ്ങലടിച്ചു കൊണ്ട് പദം പറഞ്ഞു... ആര്യൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു... "നിനക്ക് എല്ലാവരുമില്ലേ ആനി... അദ്രിയും അവന്റെ അമ്മയും... പിന്നെ ഞാൻ...ഞാനില്ലേ...പിന്നെങ്ങനെയാണ് നീ ഒറ്റക്ക് ആകുന്നത്...." അവൻ സൗമ്യ പറഞ്ഞു കൊണ്ട് അവളുടെ മുടിയിഴകളിലൂടെ തലോടി.... അപ്പോഴും കരഞ്ഞു കൊണ്ട് അവൾ അവനെ രണ്ട് കൈ കൊണ്ടും ചുറ്റി പിടിച്ചിരുന്നു.. പതിയെ ഊർന്ന് അവന്റെ മടിയിലേക്ക് ചാഞ്ഞു.... "ഹമേം ചോട്ട് മത് പഹൂoചാവോ...." (ഞങ്ങളെ ഉപദ്രവിക്കരുത്...) തങ്ങൾക്ക് നേരെ വരുന്നവരെ കണ്ട് ഒരു പേടിയോടെ ആ വൃദ്ധൻ പറഞ്ഞു... "ഏക് ഓർ ഘഡെ ഹൊ ജാവോ "

(മാറി നിൽക്കട ) കൂട്ടത്തിൽ ഒരാൾ അലറി കൊണ്ട് അയാളെ പിടിച്ചു തള്ളിയിട്ടു.... നിലയില്ലാതെ ആ വൃദ്ധൻ നിലത്തേക്ക് നെഞ്ചലച്ചു വീണു... ചെന്നു വീണത്... ബഹളം കേട്ട് കാര്യം എന്തെന്നറിയാൻ വന്ന ആര്യന്റെ കാൽ ചുവട്ടിലേക്ക്... ആര്യൻ അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു... "എന്താ കാര്യം...." അവൻ അദ്രിയോടാണ് ചോദിച്ചത്.. "ഇദ്ദേഹത്തിന്റെ കൊച്ചു മകൾ മരിച്ചു... പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടിയാണ്.. ഇന്നലത്തെ അപകടത്തിൽ പൊള്ളലേറ്റ് സീരിയസ് ആയി കിടക്കുകയിരുന്നു...ഇന്ന് പുലർച്ചെ മരിച്ചു,... അടക്കം ചെയ്യാൻ ഒരുങ്ങിയപ്പോൾ നരേന്ദ്രന്റെ ആളുകൾ വന്ന് തടഞ്ഞു... സ്ഥലം നരേന്ദ്രന് പണയ പെടുത്തി കുറച്ചു കാശ് വാങ്ങിയിരുന്നു... അതിന് ഇന്നിപ്പോൾ അയാൾ പറയുന്നു അയാളുടെ സ്ഥലത്ത് ഒരു പരിപാടിയും പാടില്ലെന്ന്.... ആ കുട്ടിയെ വേറെ എവിടെയെങ്കിലും കൊണ്ട് കളയാൻ എന്നിട്ട് ഇദ്ദേഹത്തിനോട്‌ ഈ വീട്ടിൽ നിന്നിറങ്ങാൻ...."

അദ്രി വിവരിച്ചു കൊടുത്തു... ആര്യന്റെ കണ്ണുകൾ കുറുകി.... അവൻ ചിലത് മനസ്സിൽ കണക്ക് കൂട്ടി വീട്ടിലേക്ക് നടന്നു...  വീടിന് മുന്നിൽ ഒരു റോൾസ് റോയ്സ് കാർ പൊടി പറത്തി വന്ന് നിന്നതും അദ്രി ഇരുന്നിടത്ത് നിന്ന് ചാടി എഴുനേറ്റു.... കാറിൽ നിന്ന് ഫോർമൽ സ്യൂട്ട് ധരിച്ച ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു... മുഖത്തെ കൂളിംഗ് ഗ്ലാസ്‌ എടുത്തു മാറ്റി അവൻ ചുറ്റും നോക്കി.... അദ്രി ആരാണെന്നുള്ള ഭാവത്തിൽ മുറ്റത്തേക്ക് ഇറങ്ങി ചെന്നു... "ആരാ...??" അവൻ ചോദിച്ചു... കൂളിംഗ് ഗ്ലാസ്‌ ഷർട്ടിൽ ഹാങ്ങ്‌ ചെയ്തു കൊണ്ട് ആ ചെറുപ്പക്കാരൻ അദ്രിയെ നോക്കി... "ഡാനിയേൽ ഡെന്നിസ്...." ഡാനി അവന് നേരെ കൈകൾ നീട്ടി... അദ്രി മനസിലാകാതെ എന്താണെന്ന് ചോദിക്കാൻ ഒരുങ്ങും മുന്നേ ആര്യന്റെ ശബ്ദം അവിടെ ഉയർന്നു... "ഡാനി.....!!!!"..................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story