ഹേമന്തം 💛: ഭാഗം 29

hemandham

എഴുത്തുകാരി: ആൻവി

വർധിച്ച ദേഷ്യത്തോടെ പുറത്തേക്ക് വന്നപ്പോൾ ഗേറ്റ് കടന്ന് ഒരു വാഹനം പോകുന്നത് അയാൾ കണ്ടു... അത് കണ്ട് അയാളൊന്ന് സംശയിച്ചു... ആ വലിയ മുറ്റത്ത്‌ ആര്യനെ കണ്ണുകൾ തിരഞ്ഞു.... നീണ്ടു കിടക്കുന്ന ഗോതമ്പു പാടത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അവൻ.. "എന്തിനാ നീ ഇങ്ങോട്ട് വന്നത്...." അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് കൊണ്ട് അയാൾ ചോദിച്ചു... ആര്യൻ അയാൾക്ക് നേരെ തിരിഞ്ഞു... "ഒന്ന് കാണാൻ വന്നതാണ്..." ആര്യൻ അയാളെ നോക്കി ചിരിച്ചു... "എന്ത് കണ്ടിട്ടാടാ നിനക്ക് ഇത്ര അഹങ്കാരം..." അയാൾ അവന് നേരെ മുരുണ്ടു.. ആര്യൻ അയാളെ അടിമുടി നോക്കി ഇരു കയ്യും മാറിൽ കെട്ടി നിന്നു.... അവന്റെ ചിരി അയാളെ ഭ്രാന്ത് പിടിപ്പിച്ചു... "

ഈ കാണുന്ന പാടങ്ങൾ എല്ലാം തന്റെയാണോ...." അയാളിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് അവൻ ചോദിച്ചു.... "നീ എന്റെ സ്വത്തുക്കളുടെ കണക്ക് എടുക്കാൻ വന്നതാണോ..??" അയാളുടെ വാക്കുകളിൽ അവനോടുള്ള ദേഷ്യവും വെറുപ്പും എല്ലാം ഉണ്ടായിരുന്നു... "ആണെങ്കിൽ...." ആര്യൻ മുഖം ചെരിച്ചയാളെ നോക്കി... അയാളുടെ മുഖത്ത് പുച്ഛം നിറഞ്ഞു... "ഇപ്പോൾ എന്റെ ലക്ഷ്യം വേറെയാണ്... ഇല്ലേൽ ഇത്ര ധൈര്യത്തിൽ നീ എന്റെ മുന്നിൽ വന്ന് നിൽക്കില്ലായിരുന്നു...." "എന്റെ അനുവാദമില്ലാതെ ഒരുത്തനും ഈ വീടിന്റെ പടി ചവിട്ടില്ലാറില്.അങ്ങനെ വന്നാൽ..." അയാൾ പറഞ്ഞു നിർത്തിയത് കേട്ട് ആര്യൻ ലോണിൽ ഇട്ടിരുന്ന ചെയറിൽ ഇരുന്നു കാലിന്മേൽ കാല് കയറ്റി വെച്ച് അയാളെ നോക്കി...

"ഇപ്പൊ ഞാൻ വന്നില്ലേ...." അവൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി...നരേന്ദ്രന് ദേഷ്യം അടക്കി നിർത്താകുന്നില്ല.. എങ്കിലും അയാൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചു... "ഇവിടുന്ന് ജീവനോടെ തിരിച്ചു പോകാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോടാ...." വർധിച്ച ദേഷ്യത്തോടെ പല്ല് ഞെരിച്ചയാൾ പറയുന്നത് കേട്ട് ആര്യന്റെ മുഖത്തെ ചിരി മാഞ്ഞു... ഗൗരവം നിറഞ്ഞു.. "ഇവിടെ വരാൻ അറിയാമെങ്കിൽ തിരിച്ചു പോകാനും അറിയാം...." അവന്റെ വാക്കുകൾക്ക് മൂർച്ച കൂടി... നോട്ടത്തിന് വല്ലാത്ത തീഷ്ണത.... അവന്റെ നോട്ടത്തിൽ അയാളൊന്ന് പതറി.... പക്ഷെ നിമിഷനേരം കൊണ്ട് അയാളുടെ മുഖത്ത്ദേഷ്യം നിറഞ്ഞു.... "ഡാനി...."

ആര്യൻ അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ വിളിച്ചു.... "സർ....." ഡാനി അവന്റെ പുറകിലായി വന്നു നിന്നു..... "ആ ഡോക്യുമെന്റ്സ് ഇങ്ങെടുക്ക്...." ആര്യൻ പറഞ്ഞു.. ഡാനി കയ്യിലുണ്ടായിരുന്നു ഫയൽ ആര്യന് നേരെ നീട്ടി... നരേന്ദ്രൻ എന്താണ് നടക്കുന്നത് എന്ന് അറിയാതേ അവനെ നോക്കി... "ക്ഷേത്രത്തിനടുത്തുള്ള ഗ്രാമത്തിൽ തന്റെ പേരിലുള്ള പ്രോപ്പർട്ടിസ് എനിക്ക് വേണം... അതിന് എത്ര ക്യാഷ് വേണേലും തരാം... താൻ ചോദിക്കുന്നത് എത്രയായാലും....." ആ ചെയറിൽ നിവർന്നിരുന്നു... "നീയെന്താ വിലപേശുവാണോ...??" അയാളുടെ കണ്ണുകൾ കുറുകി... "ആണെന്ന് കൂട്ടിക്കോ..?" ആര്യൻ അയാളുടെ കണ്ണിലേക്കു നോക്കി ചിരിച്ചു.... "ഹ്മ്മ്... നീയെത്ര കോടികൾ തരാമെന്ന് പറഞ്ഞാലും നാടും സ്ഥലവും വിട്ട് തരില്ല ഞാൻ..." "സ്വന്തമാക്കാൻ എനിക്കറിയാം...." "അതിന് ഞാൻ മരിക്കണം....." "എങ്ങനെ ആയാലും വേണ്ടില്ല..."

ആര്യൻ എഴുനേറ്റ് അവന്റെ ബ്ലേസർ ഒന്ന് കൂടെ ശെരിയാക്കി... "ഡാാ... വെല്ലുവിളിക്കുവാണോ നീ....ദേ ഈ ചുറ്റും കാണുന്നത് നഷ്ടംപെട്ടാലും നിന്റെ ആഗ്രഹം നടക്കില്ല..." അയാൾ പറഞ്ഞതും ആര്യൻ ചിരിയോടെ ചുറ്റും കണ്ണോടിച്ചു.... നീണ്ടു പരന്നു കിടക്കുന്ന ഏക്കറോളം ഭൂമി... എന്തൊക്കെയോ കൃഷിയുണ്ട് അതിൽ.... "അപ്പൊ എനിക്ക് തരില്ലെന്ന് ഉറപ്പ് അല്ലെ...??" ആര്യൻ അയാളെ മുഖം ചെരിച്ചു നോക്കി... അയാൾ മുരുണ്ടു... "ഡാനി...." ആര്യൻ അവന് നേരെ കൈ നീട്ടി... അതിനർത്ഥം മനസിലായെന്ന പോലെ ഡാനി ഒരു സിഗരറ്റും ലൈറ്ററും കയ്യിൽ വെച്ച് കൊടുത്തു... "എന്ത് ചെയ്യാനാ നേരേന്ദ്ര.. എന്റേത് അല്ലാത്തതിനോടൊന്നും എനിക്ക് വല്ല്യേ സിംപതിയൊന്നുമില്ല...

പ്രത്യേകിച്ച് എനിക്ക് തരില്ലെന്ന് പറയുന്നതിനോട്..." ആര്യൻ അയാളെ നോക്കി ക്രൂരമായി ചിരിച്ചു... "മനസ്സിലായില്ലേ.... നശിപ്പിക്കും.... അതാണ് ശീലം..." അതും പറഞ്ഞവൻ മുന്നോട്ട് നടന്നു... ചുണ്ടിനിടയിൽ സിഗരറ്റ് വെച്ചവൻ എരിയിച്ചു... പിന്നെയത് ഒരു ചിരിയോടെ ആ സിഗരറ്റ് വലിച്ചെറിഞ്ഞു.... ഒരു നിമിഷം കൊണ്ട് ചുറ്റും തീ പടർന്നു കയറുന്നത് അയാൾ നെടുക്കത്തോടെ കണ്ടു... "ഡാാാാാാാ.........." അയാൾ അലറി കൊണ്ട് അവന് നേരെ പാഞ്ഞു ചെന്നു... ആര്യൻ അയാളുടെ നെഞ്ചിൽ കൈ വെച്ച് ബ്ലോക്ക്‌ ചെയ്തു... "ഇതാ എന്റെ പ്രശ്നം എന്നെ എതിർത്താൽ ഞാൻ ഇങ്ങനെ നശിപ്പിച്ചോണ്ട് ഇരിക്കും....." ആര്യൻ പരിഹാസത്തോടെ പറഞ്ഞു.... അയാളെ പുറകിലേക്ക് ആഞ്ഞു തള്ളി..

അവന്റെ കണ്ണിലെ തീഷ്ണത അയാളുടെ വാക്കുകളെ കീഴ്പ്പെടുത്തി... "ഡാാ... നീ കരുതി ഇരുന്നോ.. വെറുതെ വിടില്ല ഞാൻ...." അയാൾ അലറി... ആര്യൻ തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടന്നു... നരേന്ദ്രൻ കത്തിയെരിയുന്ന അഗ്നിയിലേക്ക് നോക്കി.... ചുറ്റുമുള്ളതെല്ലാം കത്തി നശിക്കുന്നു... തനിക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയെ ഓർത്ത് അയാൾ സ്വയം പഴിച്ചു... 'സെക്യൂരിറ്റി..,.. " അലറി ചീറി... ഗേറ്റിന് മുന്നിൽ നിന്ന സെക്യൂരിറ്റി ഓടി വന്നു... അയാളുടെ മുഖം കണ്ടാൽ അറിയാം ആര്യൻ കൈ വെച്ചിട്ടുണ്ട് എന്ന്... "വെറുതെ വിടില്ലട നിന്നെ ഈ പൂജയൊന്നു കഴിഞ്ഞോട്ടെ..." അയാൾ മുഷ്ടി ചുരുട്ടി പിടിച്ചു.. "നീ വീട്ടിലെത്തിയോ ഹരി...."

"ഇല്ലമ്മ... പോയ്‌ക്കൊണ്ടിരിക്കുവാ... ഇവുടുത്തെ പൂജ കഴിയാൻ ഇനി വെറും മൂന്ന് ദിവസം കൂടെയേ ഒള്ളൂ... അത് കഴിഞ്ഞാൽ ഞാൻ അങ്ങോട്ട്‌ വരും...." പറയുമ്പോൾ അവന്റെ കണ്ണുകൾ ഗ്ലാസിന് പുറത്തേക്ക് നോക്കി ഇരുന്നു... "പിന്നെ അമ്മ... ഒന്ന് സൂക്ഷിക്കണം...." അവന്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞു നിന്നു... "എന്താടാ.... എന്തേലും പ്രശ്നമുണ്ടോ...??" "മ്മ്.... ചെറിയ ഒരു പ്രശ്നം ഉണ്ട്‌.. ഡോണ്ട് വറി അമ്മ ഞാൻ മാനേജ്‍ ചെയ്തോളാം..." "അതെനിക്ക് അറിയില്ലേ.... നീ മോനല്ലേ നീ..." ലക്ഷ്മി ചിരിച്ചു... "എന്നാ ശെരിയമ്മേ... ഞാൻ പിന്നെ വിളിക്കാം..." "ഹരി.... ആനി... ആ കുട്ടി...??" ലക്ഷ്മി അത്രയേ പറഞ്ഞൊള്ളൂ.. അവന്റെ ഭാഗത്ത്‌ നിന്ന് നിശബ്ദത...

"പാവാണ് അമ്മ... ആകെയുള്ള അവളുടെ അമ്മയല്ലേ പോയത്.."അവന്റെ സ്വരം നേർത്തു... "മ്മ്.... നീ വെച്ചോ.." അത്രയും പറഞ്ഞു കൊണ്ട് ലക്ഷ്മി ഫോൺ വെച്ചു... ആര്യൻ ചിരിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി... "സർ...അമ്മ വീട്ടിൽ ഒറ്റക്കല്ലേ.... നരേന്ദ്ര ചില്ലറക്കാരനൊന്നുമല്ല..." ഡ്രൈവ് ചെയ്യുന്നതിനിടെ ഡ്രൈവർ പറഞ്ഞു.... ആര്യൻ മറുപടി പറയാതെ ചിരിയോടെ സീറ്റിലേക്ക് ചാഇരുന്നു കണ്ണുകൾ അടച്ചു... "അതെന്റെ അമ്മയാണ്.... ആരെ എങ്ങനെ നേരിടണം എങ്ങനെ എന്നെ പഠിപ്പിച്ച ആളാണ്... വീഴണം എന്ന് കരുതിയാലല്ലാതെ വീഴ്ത്താൻ കഴിയില്ല..." ആര്യൻ ചിരിച്ചു ഡാനിയും...  "അവനിലേക്ക് ഓരോ തവണ അടുക്കുമ്പോഴും അവൾ അറിയുന്നുണ്ടായിരുന്നു അവന്റെ കണ്ണുകളിൽ ഒളിച്ചിരുന്ന പ്രണയം....

അതൊരു കാറ്റ് പോലെ അവൾക്ക് ചുറ്റും ആഞ്ഞു വീശുന്നുണ്ട്.... എന്തൊരു മായാജാലമാണത്...അനുഭവിച്ചറിയാൻ കഴിയുന്നുണ്ട്... പക്ഷേ അവനത് പ്രകടിപ്പിക്കുന്നില്ല... അവളുടെ ഹൃദയം കൊതിക്കുന്നുണ്ട്... അവന്റെ പ്രണയം അടുത്തറിയാൻ... ആഞ്ഞു വീശി കൊണ്ടിരിക്കുന്ന അവന്റെ പ്രണയകാറ്റിന്റെ തേരിലേറി സഞ്ചരിക്കാൻ കൊതിക്കുന്നുണ്ട് അവൾ...." വിരാജിന്റെ തൂലിക ചലിച്ചു കൊണ്ടിരുന്നു.... കാളിംഗ് ബെൽ മുഴങ്ങി കേട്ടതും അയാൾ മുഖത്തെ കണ്ണാട ഊരി വെച്ച് എഴുനേറ്റ് പുറത്തേക്ക് ചെന്നു.... "ആഹാ താനോ.. എന്താടോ അവിടെ നിന്നത് കയറി വാ..." ഉമ്മറത്ത് ആര്യനെ കണ്ട് അദ്ദേഹം വിളിച്ചു... ആര്യൻ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് ചെന്നു..

"ആനി... മോൾ എന്ത് പറയുന്നു..." "അവള് ഓക്കേ ആണ്...സംസാരം ഒന്നും അധികമില്ല...." ആര്യൻ പറഞ്ഞു... "മ്മ്... താൻ അകത്തേക്ക് വാ...." അയാൾ അവന്റെ തോളിലൂടെ കയ്യിട്ട് അകത്തേക്ക് നടന്നു... "Tea or coffee....?? " "Coffee...." ആര്യൻ മറുപടി കൊടുത്തു... അദ്ദേഹം കിച്ചണിലേക്ക് പോയി... "കഥയുടെ പ്രേസേന്റ് പാർട്ട്‌ എഴുതിയോ..??" കിച്ചണിലേക്ക് പോകുന്ന വിരാജിനെ നോക്കി അവൻ വിളിച്ചു ചോദിച്ചു... "ഏയ്‌ ഇല്ല...ആരാണെന്ന് അറിയാതെ അവരുടെ കഥ ഞാൻ എങ്ങനെ പൂർത്തിയാക്കും... എങ്കിലും.. ഏകലവ്യയുടെ കഥയിൽ നിന്ന് അറിഞ്ഞതൊക്കെ ഞാൻ കുത്തി കുറിച്ച് വെക്കുന്നുണ്ട്..." വിരാജ് ചിരിച്ചു... "May i...??" ടേബിളിൽ അയാൾ എഴുതി വെച്ച പേപ്പർ കണ്ട് അവൻ ചോദിച്ചു.

അയാൾ ചിരിയോടെ സമ്മതം കൊടുത്തു... അവൻ അത് എടുത്തു നോക്കി... വിരാജ് കോഫി എടുക്കാൻ പോയി... "ഇതെന്താ... അവൻ അവൾ എന്ന് മാത്രം....ശെരിക്കും ഏകലവ്യയുടെ പുനർജ്ജന്മമുണ്ടോ...??" ആര്യൻ കൗതുകത്തോടെ ചോദിച്ചു.. "ഉണ്ടെന്നല്ലേ പറയുന്നേ...മാത്രമല്ല ഏകലവ്യക്ക് പുനർജ്ജമമില്ല... ഏകലവ്യയുടെ ആത്മാവിന്റെ അംശം...." "എനിക്ക് ഇതൊന്നും വിശ്വസിക്കാനാവുന്നില്ല...ഇതൊക്കെ വെറും കെട്ടുകഥകൾ ആയിക്കൂടെ...??" ആര്യൻ ചോദിച്ചു.... വിരാജ് ചിരിച്ചു..... "ആര്യൻ ആ മല കണ്ടിട്ടില്ലേ... നേരെ ചൊവ്വേ ഒരാൾക്കും ആ മലകയറാൻ കഴിയില്ല... ഏകലവ്യക്ക് മാത്രമേ ആ മലമുകളിലുള്ള ക്ഷേത്രത്തിലേക്ക് കടക്കാനാവൂ....

ആ മലയുടെ താഴ്‌വാരത്ത് നിന്ന് കിട്ടിയതാണ് അവനെ.. അവനോ അല്ലേൽ അവന്റെ കൂടെ വരുന്നവർക്കോ മാത്രമേ അങ്ങോട്ട്‌ പോകാൻ കഴിയൂ.... എന്റെ അറിവിൽ ഇന്നേ വരെ ഒരാളും ആ മലകയറിയിട്ടില്ല..." "ഏകലവ്യ മാത്രമേ ഈസി ആയി കറയൂ എന്നാണോ..." ആര്യൻ മുഖം ചുളിച്ചു.. "തീർച്ചയായും..." ആര്യൻ പുച്ഛത്തോടെ ഒന്നു ചിരിച്ചു....താൻ കയറിയ കാര്യം അവൻ പറഞ്ഞില്ല... ആര്യൻ തിരിഞ്ഞ് ഷെൽഫിലെ ബുക്കുകൾ ഓരോന്നും എടുത്തു നോക്കി... അപ്പോഴാണ് വിരാജ് അവന്റെ പിൻകഴുത്തിലേക്ക് ശ്രദ്ധിക്കുന്നത്... കഴുത്തിലെ നേർത്ത മലയോട് ചേർന്നുള്ള ഒരു മറുകിന്റെ ചെറിയ ഭാഗം.... അലസമായി അയാൾ മുഖം വെട്ടിച്ചു..പിന്നെ എന്തോ ഓർത്തപോലെ അയാൾ അങ്ങോട്ട്‌ നോക്കി...

വെപ്രാളത്തോടെ ചെന്ന് അവന്റെ ഷർട്ടിന്റെ കോളർ താഴ്ത്തി അവിടെ തൊടാൻ ഒരുങ്ങിയതും... ആര്യൻ അനിഷ്ടത്തോടെ തിരിഞ്ഞു നോക്കി... "എന്താ...." അവന്റെ സ്വരം കടുത്തു... "നിന്റെ... നിന്റെ മറുക്... ഞാൻ..." അയാൾക്ക് അപ്പോഴും വല്ലാത്തൊരു excitement ആയിരുന്നു... "അങ്കിൾ...i don't feel bad... എനിക്ക് അത് ഇഷ്ട്ടമല്ല.... വല്ലാതെ ദേഷ്യം വരും... പ്ലീസ്....ഈ ബുക്ക്‌ ഞാൻ എടുക്കുന്നുണ്ട്... തിരികെ കൊണ്ട് തരാം പോകും മുൻപേ...." അവൻ അതും പറഞ്ഞു പുറത്തേക്ക്... വിരാജ് ഷെൽഫിൽ നിരത്തി വെച്ച ബുക്കുകൾക്കിടയിൽ നിന്ന് ഒരു ബുക്ക്‌ വലിച്ചെടുത്തു.... അതിൽ ഉണ്ടായിരുന്നു ഏകലവ്യയുടെ കയ്യിലെ പച്ചകുത്തിയത് പോലുള്ള പാട്.... ഏകലവ്യയുടെ വംശജർക്ക് മാത്രം കിട്ടുന്ന ഒരാടയാളം... ഏകലവ്യ ഒറ്റക്ക് ആയിരുന്നു... അദ്ദേഹത്തിന് ശേഷം അങ്ങനെ ഒരു അടയാളം കണ്ടത് ആര്യാനിലാണ്..... അയാൾ ഓർത്തു....................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story