ഹേമന്തം 💛: ഭാഗം 30

hemandham

എഴുത്തുകാരി: ആൻവി

ആര്യൻ ഒരു കാറ്റ് പോലെ അകത്തേക്ക് കയറി വരുന്നത് കണ്ടത് ഉമ്മറത്ത് ഇരുന്ന അദ്രി ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു... അവൻ വല്ലാത്ത ദേഷ്യത്തിലാണെന്ന് അദ്രിക്ക് തോന്നി... അവൻ പോയ വഴിയേ ഒന്ന് നോക്കി... പിന്നെ ദീർഘമായ് നിശ്വസിച്ചു കൊണ്ട് വീണ്ടും തിണ്ണയിൽ ഇരുന്നു.... ആര്യൻ അസ്വസ്ഥതയോടെ റൂമിൽ കയറി... കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം ഒന്ന് നോക്കി.... "എന്റെ അറിവിൽ ഇന്നേ വരെ ആ മലയാരും കേറീട്ടില്ല....." വിരാജിന്റെ വാക്കുകൾ അവന്റെ കാതിനുള്ളിൽ മുഴങ്ങി കേട്ടു.... "ഏകലവ്യക്ക് മാത്രമല്ല ഈ ആര്യനും സാധിക്കും എല്ലാം..." അവൻ സ്വയം പറഞ്ഞു മനസിലാക്കി... അവന്റെ കൈ പുറം കൈ കഴുത്തിലേക്ക് നീണ്ടു....

ഇതിന് മാത്രം ആ മറുകിന് എന്താ പ്രത്യേകത.... അവൻ സംശയത്തോടെ മറുകിൽ ഒന്ന് വിരലോടിച്ചു.... ഷർട്ട്‌ ഊരി കളഞ്ഞ് കണ്ണാടിക്ക് മുന്നിൽ തിരിഞ്ഞു നിന്ന് ആ മറുക് കാണാൻ ഒരു ശ്രമം നടത്തി.... ചെറുതായി ഒന്ന് കണ്ടു... തേൻ നിറമുള്ള ഒരു മറുക്... അവൻ കണ്ണാടിയിലേക്ക് ദീർഘ നേരം നിന്നു.... കണ്ണാടിയിൽ അവന്റെ മറ്റൊരു രൂപം... അവനെ നോക്കി ചിരിക്കുന്ന പോലെ.... ആര്യൻ ഒന്ന് കണ്ണ് മിഴിച്ചു.....രൂപം വക്തമാകുന്നില്ല... അവൻ വിറക്കുന്ന കൈകളോടെ കണ്ണാടിയിൽ തൊട്ട് നോക്കി.... ആ രൂപം അപ്രതീക്ഷിതമായി... ആരാ അത്... ആര്യന്റെ ഉള്ളിൽ ചോദ്യമുണർന്നു.... എന്റെ തോന്നലാണോ...? കണ്ണാടിയിലേക്ക് അവൻ വിശ്വാസം വരാതെ നോക്കി....

പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു...വീണ്ടും കണ്ണാടിയിലേക്ക് നോക്കി... പിന്നെ ചെന്ന് ഫോൺ എടുത്തു നോക്കി... അമ്മയാണ്... ഉള്ളിലെ ചിന്തകളെ തട്ടി തെറിപ്പിച്ചു കൊണ്ട് അവൻ കാൾ അറ്റൻഡ് ചെയ്തു... "ഹരീ...." ആദ്യം തന്നെയാ വിളിയാണ് കാതിൽ വന്നത്... "ആ... അമ്മേ.." "എന്താ നിന്റെ ശബ്ദം വല്ലാതെ .." ആ ചോദ്യം കേട്ട് ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... "ഏയ്‌... അമ്മക്ക് തോന്നിയതാവും...." ചിരിയോടെ തന്നെ മറുപടി കൊടുത്തു... "മ്മ്... അങ്ങനെ അമ്മക്ക് വെറുതെ തോന്നാറില്ലെന്ന് എന്റെ മോന് നന്നായി അറിയാം... ശരി ഞാൻ ചോദിക്കുന്നില്ല... പിന്നെ അവിടുത്തെ പൂജ തീരാൻ ഇനി മൂന്ന് ദിവസമേ ഒള്ളൂ.." "അത് കഴിഞ്ഞിട്ട് വേണം അമ്മയുടെ അടുത്തേക്ക് വരാൻ....

ഒരുങ്ങി ഇരുന്നോ എന്നോട് മത്സരിക്കാൻ...." അവൻ കളിയാലേ പറഞ്ഞു... "ആഹാ അപ്പൊ എന്നെ തോല്പിക്കാനാണോ എന്റെ മോൻ വരുന്നേ... ശെരി.. കാണാം.... ഞാനിവിടെ എന്റെ എതിരാളിക്കായ് കാത്തിരിക്കുന്നു.... വാളും പരിജയും വേണോടാ.. യുദ്ധത്തിന്.. മ്മ്..." അമ്മ പറഞ്ഞപ്പോൾ അവന്റെ ചുണ്ടിലൊരു ചിരിയോളമുണ്ടായിരുന്നു... "അമ്മയുടെ ഹരിയുടെ അടുത്ത് എന്തും പോകും... അതിപ്പോ വളായാലും ഉറുമി ആയാലും... " അവൻ കുതന്ത്രമായ് ചിരിച്ചു... "നമുക്ക് കാണാം.. ആരാ തോൽക്കുന്നത് എന്ന്...." അത് കേട്ട് അവൻ ചിരിച്ചു.. "ഡാനി... അവൻ നാട്ടിലേക്ക് തിരിച്ചോ...??" "ഇല്ല... ഇനിയിപ്പോ പൂജ കഴിഞ്ഞിട്ട് ഒരുമിച്ച് പോകാം...

ഇവിടെ അമ്പലത്തിനടുത്ത് ഒരു റിസോർട്ടുണ്ട് അവൻ അവിടെയാണ്...പൂജ കഴിയാതെ തിരിച്ചു പോകാൻ പറ്റില്ലല്ലോ..." ആര്യൻ നെടുവീർപ്പിട്ടു... "മ്മ് അത് മതീ...ആ കുട്ടിയെന്ത് പറയുന്നു...." അമ്മ ചോദിച്ചപ്പോൾ അവന്റെ കണ്ണുകൾ അടഞ്ഞു കിടന്ന ജനൽ പാളിയിലേക്ക് നോക്കി... "റൂമിൽ തന്നെയാണ്....സരസ്വതിയമ്മയുടെ അഭാവം വല്ലാത്തൊരു വേദനയാണ് അമ്മ.... എനിക്ക് അവരെ ഒരുപാട് ഇഷ്ടമായിരുന്നു... ഇപ്പോഴും....നിഷ്കളങ്കമായ സ്നേഹമായിരുന്നു...." "എനിക്ക് മനസിലാവുന്നുണ്ട്... യാഥാർഥ്യത്തെ ഉൾകൊണ്ടു കൊണ്ട് പെരുമാറാൻ നിന്നോട് പ്രത്യേകിച്ച് പറയണ്ട ആവശ്യമില്ലല്ലോ....പൊരുത്തപെടണം ഓരോ പ്രതിസന്ധികളെയും തരണം ചെയ്യണം..."

അമ്മയുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു നിന്നിരുന്നു..... അവൻ ചിരിച്ചു.. " ഞാൻ അമ്മയുടെ മോനല്ലേ... " അവന്റെ സ്വരത്തിൽ കളി നിറഞ്ഞു നിന്നിരുന്നു...  ആആആഹ്ഹ്ഹ്........ കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിഭിംമ്പത്തെ തച്ചുടച്ചു കൊണ്ട് നരേന്ദ്രൻ അലറി... എത്ര ധൈര്യമുണ്ടായിട്ടാണ് അവൻ എന്റെ മുന്നിൽ വന്നു നിൽക്കാൻ..എന്നെ വെല്ലുവിളിക്കാൻ... അയാൾ മുരുണ്ടു... ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... കയ്യിലെ കുപ്പിച്ചില്ല് പിടിച്ചു ഞെരിച്ചു... "ബൽദേവ്....!!!!" അയാൾ അലറി വിളിച്ചു.... ഒരാൾ റൂമിലേക്ക് ഓടി വന്നു... "ചെയ്യേണ്ടത് എന്താണെന്ന് അറിയാലോ....." അയാൾ ചുവന്ന കണ്ണുകളോടെ നോക്കി... ബൽദേവ് ഒന്ന് തലകുലുക്കി... നരേന്ദ്രൻ ക്രൂരമായി ചിരിച്ചു..

"ഇന്നേക്ക് മൂന്നാമത്തെ ദിവസം.... എന്റെ ലക്ഷ്യം പൂർത്തികരിച്ചതിന് ശേഷം... അവന്റെ തല എന്റെ കാൽകീഴിൽ കിടന്നുരുളണം...." അയാൾ പറഞ്ഞ് കൊണ്ടേ ഇരുന്നു... "കുഞ്ഞേ... ചായ...." രാവിലെ ഭാനുവമ്മയുടെ പതിവ് മുട്ടിവിളി കേട്ട് കേട്ട്.... ലക്ഷ്മി മുഖം ചെരിച്ച് വാതിൽക്കലേക്ക് നോക്കി.. പിന്നെ വീണ്ടും കണ്ണാടിയിലേക്ക് നോക്കി.. "അവിടെ വച്ചേക്ക് ഭാനുവമ്മേ...." അത്രയും പറഞ്ഞു കൊണ്ട് ടേബിളിൽ ഇരുന്ന കുങ്കുമചെപ്പിൽ തൊടുവിരൽ അമർത്തി പുരികകൊടികൾക്കിടയിൽ വട്ടപൊട്ടു തൊട്ടു.... ഭാനുവമ്മ കൊണ്ട് വന്നു വെച്ച ചായയും എടുത്ത് ബാൽക്കണിയിലേക്ക് ചെന്ന് നിന്നു... ചൂട് ചായ മുത്തി കുടിച്ചു കൊണ്ട് ദൂരേക്ക് കണ്ണ് നട്ട് നിന്നു..

പെട്ടനാണ് ഒരു വാൻ വീടിന് മുന്നിലെ ഗേറ്റ് തള്ളി തുറന്ന് മുറ്റത്തേക്ക് പാഞ്ഞു കയറിയത് ...... ലക്ഷ്മി നെറ്റി ചുളിച്ചു... മുറ്റത്തെ ചെടിചട്ടികൾ നിലത്ത് വീണുടയുന്ന ശബ്ദം കേട്ടു... അവർ വേഗം താഴേക്ക് ഇറങ്ങി ചെന്നു.... ഭാനുവമ്മ പേടിച്ചു അടുത്തേക്ക് വരുന്നത് കണ്ടു... "ആരാ അത്..." ലക്ഷ്മി സ്വരം ഉയർത്തി... ഉമ്മറത്തേക്ക് ചെന്നപ്പോൾ കാൽകീഴിലേക്ക് ഒരു ചെടി ചെട്ടി തെറിച്ചു വീണു... "ആരാ നിങ്ങൾ....." ആ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞു നിന്നു.... ചുറ്റുമുള്ളത് തച്ചുടക്കുന്നവർ ലക്ഷ്മിയുടെ ശബ്ദം കേട്ട് അവർക്ക് നേരെ തിരിഞ്ഞു... "ചോദിച്ചത് കേട്ടില്ലേ ആരാന്ന്....." ലക്ഷ്മിയുടെ സ്വരം അവിടെ മുഴങ്ങി.. നാല് പേരുണ്ടായിരുന്നു അവർ... അവർ ലക്ഷ്മി ഒന്നുഴിഞ്ഞു നോക്കി... ഒരുത്തന്റെ അമ്മയെ ഒന്ന് വിരട്ടണം എന്നാണ് ഓർഡർ കിട്ടിയത്.. പക്ഷേ ഇത്ര ചെറുപ്പമാണെന്ന് കരുതിയില്ല... പ്രായത്തെ തോല്പിക്കുന്ന അംഗലാവണ്യമുള്ള അതിസുന്ദരിയായ ഒരു സ്ത്രീ....

അവരുടെ കണ്ണുകൾ ലക്ഷ്മിയുടെ ലക്ഷ്മിയുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു... ലക്ഷ്മി അവരെ കൂർത്ത കണ്ണുകളാൽ നോക്കി ഇരു കയ്യും കെട്ടി നിന്നു.... ഒരുത്തൻ ചുണ്ടൊന്ന് തടവി മുന്നോട്ട് നടന്ന് ലക്ഷ്മിയുടെ കൈകളിൽ മുറുകെ പിടിച്ചു.... പിടിച്ചത് മാത്രമേ അവന് ഓർമയൊള്ളൂ... ലക്ഷ്മി അവന്റെ കൈ പിടിച്ചു തിരിച്ഛ് ചൂണ്ടു വിരൽ കൊണ്ട് അവന്റെ കഴുത്തിൽ കുത്തി.... വലത് പുറകിലേക്ക് തിരിച്ച് അടിവയറിലേക്ക് ചവിട്ടി..... അവൻ ശരീരം അനക്കാനാകാതെ നിലത്തേക്ക് വീണു... ലക്ഷ്മി ബാക്കിയുള്ളവരെ ഒന്ന് നോക്കി... സാരിതുമ്പ് ഇടുപ്പിലേക്ക് കുത്തി വെച്ച് മുന്നോട്ട് വന്നു.... പുറകിലേക്ക് വെച്ച് ഒരുത്തന്റെ മുഖത്തേക്ക് കൈ വീശി അടിച്ചു... പിടിച്ചു ശീലിച്ച അഭ്യാസമുറകൾ ഓരോന്നും അവർക്ക് മേൽ പ്രവർത്തിച്ചു.. അവന്മാരുടെ എല്ലുകൾ നുറുങ്ങി... കളരി പൂട്ടിട്ട് പൂട്ടി... നാലെണ്ണവും പിടഞ്ഞു കൊണ്ട് നിലത്ത് കിടന്നു....

"രാമേട്ടാ....." ഗേറ്റ് കടന്ന് വന്ന ഡ്രൈവർ രാമനെ നോക്കി അവർ ഗൗരവത്തോടെ വിളിച്ചു... "എന്താ ലക്ഷ്മികുഞ്ഞേ..?" "ഈ നാലെണ്ണത്തിനേയും ഗേറ്റിന് പുറത്തേക്ക് കൊണ്ടിട്ടേക്ക്...." ലക്ഷ്മി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി... ഭാനുവമ്മ ആ സമയം ആര്യനെ വിളിക്കുകയായിരുന്നു... അവർ ആകെ പേടിച്ചിരുന്നു.... "എന്റെ ഭാനുവമ്മേ..കാലം കുറേ ആയില്ലേ അമ്മയുടെ കൂടെ കൂടീട്ട് എന്നിട്ടും അമ്മയെ കുറിച്ച് ആലോചിച്ചു പേടിയോ..." ആര്യന്റെ ചിരി നിറഞ്ഞ ശബ്ദം അവരുടെ ഉള്ളിലെ ആശങ്കയെ ഇല്ലാതാക്കി... അകത്തേക്ക് വന്ന ലക്ഷ്മിയെ കണ്ടപ്പോൾ അവരുടെ ശ്വാസം വീണു.. "ആഹാ അപ്പോഴേക്കും എന്റെ മോനെ വിവരം അറിയിച്ചോ..??

' ലക്ഷ്മി ചിരിയോടെ ചോദിച്ചു.. "കുഞ്ഞിന് ചിരിക്കാം... എന്റെ നെഞ്ചിൽ തീ ആയിരുന്നു...." ഭാനുവമ്മ ശാസനയോടെ പറഞ്ഞു കൊണ്ട് ഫോൺ ലക്ഷ്മിയെ ഏല്പിച്ച് അകത്തേക്ക് പോയി... ലക്ഷ്മി ചിരിയോടെ ഫോൺ ചെവിയോട് ചേർത്തു... "അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ അമ്മേ..." ആര്യന്റെ ചിരി മറു വശത്ത് നിന്ന് കേൾക്കുന്നുണ്ട്.. "ഏയ്‌... നല്ല കളരി പൂട്ടിട്ട് പൂട്ടി... ഇനി ആ ലോക്ക് അയക്കണേൽ ഒന്ന് കഷ്ട്ടപെടും...." "Waahhh.... നേരിട്ട് കാണാൻ പറ്റിയില്ല...." "നീ ഉണ്ടേൽ എനിക്ക് ഇത് ചെയ്യേണ്ടി വരില്ലല്ലോ.... " അത് കേട്ടപ്പോൾ ആര്യന് ചിരിയാണ് വന്നത്... "അമ്മ... You are great...." "മോനെ ഹരി... ഞാൻ നിന്റെ അമ്മ മാത്രമല്ല..." "എന്റെ ഗുരുവാണ്..."

അവരുടെ വാക്കുകൾ പൂർത്തിയാക്കിയത് അവനാണ്...  ഇന്ന് പൂജയുടെ അവസാന ദിവസമാണ്.. അവസാന ദിവസത്തിൽ ആഘോഷങ്ങൾക്ക് ആക്കം കൂടും... വലിയ ഉത്സവം പോലെ.... ഒരു ദുരന്തം കഴിഞ്ഞതിന്റെ ആഖാതത്തിൽ നിന്ന് ആ നാട്ടുകാർ മുക്തിനേടിയിട്ടില്ല... അതിനാൽ ആഘോഷങ്ങൾ കുറവാണ്... എങ്കിലും പതിവിലും കൂടുതലായ് ക്ഷേത്രത്തിൽ നിന്ന് ആരവങ്ങൾ കേൾക്കുന്നുണ്ട്.... ഉമ്മത്തെ തൂണിലേക്ക് ചാരി ഇരുന്ന് ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു ആനി.... ദൂരെ അവളെ നോക്കി കണ്ണ് ചിമ്മുന്ന മൂന്നു നക്ഷത്രങ്ങൾ ഉണ്ടായിരുന്നു.. അവളുടെ കൺകോണിലൂടെ കണ്ണ് നീർ ഒഴുകി ഇറങ്ങി..... "ആനി....." പുറകിൽ നിന്ന് ആര്യന്റെ ശബ്ദം കേട്ടു...

അവൾ കവിൾ തുടച്ചു കൊണ്ട് അങ്ങനെ തന്നെ ഇരുന്നു... ആര്യൻ ചെന്ന് അവൾക്ക് അടുത്ത് ഇരുന്നു.. "ഇന്ന് പൂജ തീരും.." ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവൻ പറഞ്ഞു. "അ... അപ്പോൾ നാളെ പോവും അല്ലെ.." അവൾ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു... അവനൊന്നു തലയാട്ടി... "പക്ഷേ... എന്തോ എന്നെ ഇവിടെ പിടിച്ചു നിർത്തുന്നു...പിന്നെ പൂർത്തിയാക്കാൻ ഉള്ളത്...." അവൻ അവളെ നോക്കി പറഞ്ഞു... "ദേ അങ്ങോട്ട്‌ പോകാൻ തോന്നുന്നു ആര്യൻ... ആ നക്ഷത്രങ്ങളുടെ തൊട്ട് അടുത്ത് നിൽക്കാൻ കൊതിയാവുന്നില്ല...ഒരിക്കൽ കൂടെ പോകാൻ....." പറഞ്ഞു പൂർത്തിയക്കാതെ അവൾ ആര്യനെ നോക്കി.... "Seriously....?" "മ്മ്......" അവളൊന്നു മൂടി. അവൾ അവന്റെ മടിയിലേക്ക് ചാഞ്ഞു... "അമ്മ പോയപ്പോൾ ആകെ ഒറ്റ പെട്ടത് പോലെ...."

അവളുടെ സ്വരം ഇടറി. "പോകാം ആനി...." അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തഴുകി. ആനി മുഖം ഉയർത്തി അവനെ നോക്കി. അവളൊന്നു തലകുലുക്കി... ആര്യൻ എഴുനേറ്റു... അവളുടെ ആഗ്രഹങ്ങളേ കയ്യിലെത്തിച്ച് കൊടുക്കാൻ വല്ലാത്തൊരു ആവേശം... അവളെ കയ്യിലേന്തി നിലാവുള്ള രാത്രിയിലൂടെ നടന്നു.... മേലെ ഉയർന്നു പൊങ്ങിയ ഹെലികോപ്റ്റർ കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഇതേ സമയം.... ചാന്ദ്രസ്പർശമുള്ള ആ രാത്രി... ബൈരവ വഗ്രഹത്തിനടിയിൽ സർപ്പങ്ങളുടെ ചൂടിൽ തിളങ്ങി നിൽക്കുന്ന ആ നിധിയെ നരേന്ദ്രൻ മനസ്സിൽ കണ്ടു... അയാൾ ഹെലികോപ്റ്ററിൽ ഇരുന്ന് താഴേക്ക് നോക്കി.... പിന്നെ റോപ് താഴേക്ക് ഇട്ട് അതിലൂടെ തഴെക്ക് ഇറങ്ങാൻ ഒരുങ്ങി... മരണത്തെ തേടി.... അങ്ങ് മലമുകളിൽ ഒരു സംഹാരം.... അത് നടന്നെ തീരൂ....................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story