ഹേമന്തം 💛: ഭാഗം 31

hemandham

എഴുത്തുകാരി: ആൻവി

"ഏക് മിനിറ്റ് രുകിയേ സാബ്....." കൂടെയുള്ള ആൾ വിളിക്കുന്നത് കേട്ട് നരേന്ദ്രൻ കെറുവിച്ചു കൊണ്ട് തിരിഞ്ഞു നോക്കി... "സർ... നല്ല മഞ്ഞുണ്ട്... താഴെ ഒന്നും കാണാനില്ല.... ഇന്ന് ഇത് വേണോ...??" "വേണം....ഇന്ന് തന്നെ വേണം... പിന്നെ ഒരിക്കൽ എനിക്കത് പറ്റിയെന്നു വരില്ല..." അയാളുടെ കണ്ണുകൾ ചുവന്നു... ഹെലികോപ്റ്റർ ഒന്ന് താഴ്ന്നു...അപ്രതീക്ഷിതമായി ശക്തിയിൽ വീശിയടിക്കുന്ന കാറ്റ്... ആ ഹെലികോപ്റ്റർ ഒന്നുലഞ്ഞു... നരേന്ദ്രൻ പരിഭ്രമിച്ചു കൊണ്ട് പുറകിലേക്ക് നീങ്ങി.... വേഗം അതിന്റെ ഡോർ അടച്ചു.... "ഈ ഒരു കാലാവസ്ഥയിൽ വേണോ സർ...." മറുപടിയായ് നരേന്ദ്രൻ മുരണ്ടു.....

രാത്രിയുടെ പുഷ്പങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന പാതയിലൂടെ അവളെയും കയ്യിലെടുത്തു കൊണ്ട് ആര്യൻ വേഗത്തിൽ നടന്നു.... അവന്റെ ഇട നെഞ്ചിലേക്ക് മുഖം അമർത്തി കിടക്കുകയാണ് ആനി... ദൂരമെത്ര പിന്നിട്ടു.... കാല് കഴക്കുന്നില്ലേ അവന്.... ആനി മുഖം ഉയർത്തി അവനെ.... ആ മുഖത്ത് ഭാവവത്യാസമൊന്നുമില്ല... എത്ര വേഗത്തിലാണ് അവൻ തന്നെയും എടുത്തു നടക്കുന്നത് ആനിക്ക് അത്ഭുതം തോന്നി... "ഞാൻ നടന്നോളാം ആര്യൻ..." അവൾ പറഞ്ഞു... ആര്യൻ മറുപടി പറഞ്ഞില്ല....അവളെ ഒന്ന് കൂടെ അടക്കി പിടിച്ചവൻ മുന്നോട്ട് നടന്നു... "കാല് വേദനിക്കുന്നില്ലേ ആര്യൻ... ബുദ്ധിമുട്ട് ആവും..." അവളുടെ ശബ്ദം വിറച്ചു... തണുപ്പ് അത്രത്തോളമുണ്ട്...

അന്ന് വന്നതിനേക്കാൾ കൂടുതൽ ഉണ്ടെന്ന് അവൾക്ക് തോന്നി.... "തണുക്കില്ലേ നിനക്ക്...." അവൻ ചോദിച്ചു... "കുഴപ്പമില്ല...." അവളുടെ ചുണ്ടിൽ ഒരു വാടിയാ ചിരി വിരിഞ്ഞു... ആര്യനും ചിരിച്ചു... പതിയെ അവളെ താഴെയിറക്കി അവൻ കയ്യൊന്ന് കുടഞ്ഞു... "വാ....." അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു... ഇരുളിന്റെ മറവിൽ പെയ്തിറങ്ങുന്ന നിലവിൽ അവളുടെ മിഴികൾ ഇടക്ക് അവനെ തേടി പോകുന്നുണ്ട്.. അതറിഞ്ഞെന്നോണം അവന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു... "അങ്ങോട്ട്‌ പോകണം എന്ന് ഞാൻ പറഞ്ഞത് ബുദ്ധിമുട്ട് ആയോ ആര്യൻ...." ആനി ശബ്ദം താഴ്ത്തി ചോദിച്ചു... "സാരമില്ല നിനക്ക് വേണ്ടിയല്ലേ..." അവൻ ചെറു ചിരിയോടെ അവളുടെ കവിളിൽ തട്ടി..

അവന്റെ കയ്യിൽ ചുറ്റി പിടിച്ചവൾ അവന്റെ തോളിലേക്ക് നിറഞ്ഞ കണ്ണുകൾ മറച്ചു... "എനിക്ക് ആരുമില്ല ആര്യൻ... പാപ്പയും ഏട്ടനും അമ്മയും എല്ലാം പോയി... ഞാൻ ഒറ്റക്കായി.... ഭാഗ്യമില്ലാത്തവളാ ഞാൻ...." അവളുടെ കണ്ണുകൾ സജലങ്ങളായി... അവളുടെ പുറത്ത് മെല്ലെ തട്ടിയവൻ ആശ്വസിപ്പിച്ചു... "ഭാഗ്യമില്ലാത്തവളെന്ന് പറയരുത് ആനി... നിന്നെക്കാൾ സങ്കടവും നിസ്സഹായവസ്ഥയിലുമുള്ള എത്രപേരുണ്ട് ഈ ലോകത്ത്... ഭിക്ഷഎടുക്കുന്നവരെ കണ്ടിട്ടില്ലേ ആനി നീ.. തെരുവിൽ അലഞ്ഞു നടക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ നീ... അനാഥലായങ്ങളിലും ഹോസ്പിറ്റലിലും ആരോരുമില്ലാതെ കിടക്കുന്ന എത്രയൊ പേരുണ്ട്....അവരെ വെച്ച് നോക്കുമ്പോൾ നീ ഭാഗ്യവതിയല്ലേ....

നമ്മുടെ ലൈഫിൽ കുറേയൊക്കെ നമ്മളും എന്തേലും ചെയ്യണം... എങ്കിൽ മാത്രമേ success ഉണ്ടാവൂ... അല്ലാതെ മുഴുവനും ഭാഗ്യത്തിന് വിട്ട് കൊടുക്കണ്ട...." പൈൻ മരത്തിന്റെ ചില്ലയൊന്ന് കുലുക്കി കൊണ്ട് അവൻ പറഞ്ഞു... ഇലകളിലും ചെറു ചില്ലകളിലും തങ്ങി നിന്ന ഹിമകണങ്ങൾ അവർക്ക് മേൽ പൊഴിഞ്ഞു... തണുത്തു വിറച്ചു കൊണ്ട് ആനി അവനോട് ഒട്ടി നിന്നു.... "പ്രതിസന്ധികൾ ഇനിയും ഒരുപാട് ഉണ്ടാകും ആനി തരണം ചെയ്യേണ്ടത് നമ്മളാണ്... ഭാഗ്യമില്ലെന്ന് കരുതി ജീവിച്ചാൽ നമ്മൾ എവിടെയും എത്തില്ല... എന്റെ ലൈഫ് തന്നെ നോക്കൂ... ഈ നിലയിൽ എത്താൻ ഞാൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്...ഞാനും പട്ടിണി കിടന്നിട്ടുണ്ട് പഠിക്കുമ്പോൾ പാർട്ട്‌ ടൈം ജോബിന് പോയിട്ടുണ്ട്...

ജനിച്ചു വീണതെ പണത്തിലും പ്രധാപത്തിലും ഒന്നുമല്ല... എനിക്ക് അമ്മ മാത്രേ ഒള്ളൂ... അച്ഛനെ കുറിച്ചുള്ള അറിവ് ഒരു ഫോട്ടോ മാത്രമാണ്.." അന്നാധ്യമായി അവന്റെ സ്വരത്തിൽ വല്ലാത്തൊരു വേദന നിറഞ്ഞത് അവൾ ശ്രദ്ധിച്ചു... ആനി അവനെ ഉറ്റു നോക്കി.. "ഞാൻ ജനിക്കും മുന്നേ അച്ഛൻ മരിച്ചു.... അന്നെന്റെ അമ്മക്ക് ഇരുപത് വയസ്സ് തികഞ്ഞു കാണില്ല... ആ ചെറുപ്രായത്തിൽ എന്റെ അമ്മ എന്നെ വളർത്താൻ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്.. ഭർത്താവില്ലാത്ത സ്ത്രീക്ക് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ ഒരുപാട് ആണ്.. നിനക്ക് അറിയാലോ... ഞാൻ കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട്... വീട്ടു ജോലിക്കും...

അടുത്തുള്ള നേഴ്സറിയിൽ ഹെല്പർ ആയി വരെ പോയിട്ടുണ്ട് അതും ചെറുപ്രായത്തിൽ... സ്കൂളിൽ പോകാൻ എനിക്ക് മടിയായിരുന്നു... വേറൊന്നും കൊണ്ടല്ല കൂട്ടുകാരൊക്കെ അച്ഛന്റെ കൂടെ വരുമ്പോൾ എനിക്ക് മാത്രം ഇല്ലല്ലോ എന്നൊരു സങ്കടം കണ്ട് നിൽക്കാൻ പറ്റുന്നില്ലായിരുന്നു.. സ്കൂളിൽ പോകില്ല പഠിക്കില്ല എന്ന് വാശിയോടെ പറയുമ്പോൾ അമ്മ എതിർക്കില്ല... പോകണ്ട അമ്മ പഠിപ്പിച്ചു തരാം എന്ന് പറഞ്ഞു ...അന്നെനിക്ക് ഒരുപാട് സന്തോഷമായി.. പക്ഷേ അമ്മ ചോദിച്ചു.. "ഒരു ചെറിയ കാര്യത്തിന് സങ്കടം വന്ന് വീട്ടിൽ മടി പിടിച്ഛ് ഇരിക്കുന്ന നീ എങ്ങനെയാ മോനെ ഈ അമ്മയെ നോക്കുക....".." പറഞ്ഞു നിർത്തുമ്പോൾ ആര്യന്റെ ചുണ്ടുകൾ ചിരിക്കുന്നുണ്ടായിരുന്നു...

"അച്ഛനെ കുറിച്ച് ചോദിച്ചാൽ കരയുകയല്ല വേണ്ടത്.. എന്റെ അച്ഛൻ മരിച്ചു.. എനിക്ക് അമ്മ മാത്രേ ഒള്ളൂ എന്ന് പറയണം...." എന്നാണ് അമ്മയെന്നോട് പറഞ്ഞത്..ആരുടെ മുന്നിലും തോൽക്കരുത്...തലകുനിച്ചു നിൽക്കരുത്... എന്നൊക്കെ പറയും... എന്റെ അമ്മയും കഷ്ട്ടപാടുകൾ കണ്ട് തന്നെയാണ് ഞാൻ വളർന്നത്.. എല്ലാ കാര്യങ്ങളും അമ്മ എന്നോട് പറയും...ജീവിതത്തിലെ മധുരം മാത്രമല്ല കയപ്പുള്ള വശവും അറിഞ്ഞിരിക്കണം.... അമ്മ പറയാറുള്ളതാണ്.... ഞാൻ മറ്റെറിൽ നിന്ന് പോയോ...?? " ആനിയുടെ മുഖത്തേക്ക് നോക്കി അവൻ ചിരിച്ചു... അവൾ ഒരു ചിരിയോടെ ഇല്ലെന്ന് തലയാട്ടി.... "എന്നും എല്ലാവരും കൂടെ ഉണ്ടാവില്ല.. ഒറ്റക്ക് ജീവിക്കാനും പഠിക്കണം..

ആരെയും ഡിപെൻഡ് ചെയ്തു ജീവിക്കരുത് അവര് പോയാലും നമുക്ക് ജീവിക്കണമല്ലോ....കുറച്ചു നാളെ ആയുള്ളൂ നിന്റെ അമ്മയെ ഞാൻ കണ്ടിട്ട്... പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു... നിന്റെ വിഷമം മനസിലാകാഞ്ഞിട്ട് പറയുവല്ല ഞാൻ.... നീയിവിടെ ഹാപ്പി ആയിട്ട് ഇരുന്നാലല്ലേ അമ്മക്ക് മറ്റൊരു ലോകത്ത് സമാധാനത്തോടെ ഇരിക്കാൻ കഴിയൂ.... കുഞ്ഞിലേ അച്ഛൻ ആകാശത്തുണ്ട് എന്ന് പറഞ്ഞ് അമ്മ പറയുന്നതാണ്..ഞാൻ കരഞ്ഞാൽ അച്ഛന് സങ്കടം ആവും എന്ന്... പിന്നെ ഇതുവരെ കരഞ്ഞിട്ടില്ല..." അവൻ അവളെ നോക്കി കണ്ണ് ചിമ്മി... ആനി കണ്ണ് അമർത്തി തുടച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു... "തണുത്തിട്ടാണോ...??"

അവളുടെ മുടിയിഴകളിൽ മെല്ലെ തഴുകി കൊണ്ട് ചോദിച്ചു... "മ്മ്ഹ്ഹ്...." അവന്റെ നെഞ്ചിൽ തലയിട്ട് ഉരച്ചു കൊണ്ട് അവൾ നിഷേധത്തിൽ മൂളി... "പിന്നെ...?" "അറിയില്ല...." അവൾ മെല്ലെ മൊഴിഞ്ഞു... മിഴികൾ ഉയർത്തി അവനെ നോക്കി... അവളുടെ നനഞ്ഞ മിഴികൾ കാൺകെ ഹൃദയത്തിനറയിൽ നിന്ന് സ്നേഹത്തിന്റെ ഒരുറവ പൊട്ടിഒഴുകുന്നത് പോലെ അവന് തോന്നി... അവളുടെ മുഖം കയ്യിലെടുത്തവൻ... മുടിയിഴകളെയും ചെവിക്ക് പുറകിലേക്ക് ഒതുക്കി വെച്ചു... അവന്റെ ഹൃദയം അത്രമേൽ ആർദ്രമായിരുന്നു.... പെരുവിരൽ കൊണ്ട് അവളുടെ കവിളിലെ നനവ് തുടച്ച് എടുത്തു കൊണ്ട് അവൻ അവളെ നോക്കി ചിരിച്ചു... "ഇനി കരയണ്ട കേട്ടോ...." "മ്മ്...." മെല്ലെ തലകുലുക്കി അവളൊന്നു മൂളി...

ആര്യൻ ചിരിച്ചു.. "വാ......" അവളുടെ കയ്യും പിടിച്ചു നടന്നു...... "ഇങ്ങനെ നടന്നാൽ കഴിഞ്ഞ തവണത്തെ പോലെ വൈകും...." നടക്കുന്നതിനിടയിൽ അത്രയും പറഞ്ഞവൻ അവളെ വാരി എടുത്തു... എതിർക്കാതെ ആ നഞ്ചോരം ചേർന്നവൾ കിടന്നു... മെല്ലെ കണ്ണുകൾ അടച്ചു..... തണുപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറിയപ്പോൾ കണ്ണുകൾ ചിമ്മി തുറന്നു.... അപ്പൊ തന്നെ അവൾ അവന്റെ കയ്യിൽ നിന്ന് ചാടി ഇറങ്ങി... "എന്താപ്പോ ഉണ്ടായേ.. ഇത്ര പെട്ടെന്ന് എത്തിയോ....." അതിശയത്തോടെ അവൾ ഉറക്കെ ചോദിച്ചു... പതിവില്ലാതെ ആഞ്ഞു വീശുന്ന കാറ്റിൽ അവളുടെ ശബ്ദം ചിതറി... "നിന്റെ കാലിൽ വല്ല ചക്രവുമുണ്ടോ ആര്യൻ..." അവൾ പറഞ്ഞത് കേട്ട് അവൻ മുഖം ചുളിച്ചു.. "എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല..

ഈ മല എന്നെയും എടുത്ത് നീ ഇത്ര പെട്ടെന്ന് കയറിയൊ..." അവൾ അവന്റെ കയ്യിലും തോളിലും ഒക്കെ തൊട്ട് കൊണ്ട് അത്ഭുതത്തോടെ ചോദിച്ചു... ആര്യൻ ചിരിച്ചു... "വേഗത്തിൽ വന്നത് കൊണ്ട് നിനക്ക് തോന്നുന്നതാ..." അവൻ പറഞ്ഞു.. "മ.... മഞ്ഞു വീഴ്ചയില്ലായിരുന്നോ... മഞ്ഞ് ഇടിഞ്ഞു വീണില്ലായിരുന്നു... കാറ്റില്ലായിരുന്നോ...?.."" അവൾ ചോദിച്ചു കൊണ്ടേ ഇരുന്നു... "എല്ലാം ഉണ്ടായിരുന്നു... ഞാൻ നിന്നേം കൊണ്ട് പറന്നിങ്ങു വന്നതാ... നിനക്ക് ഇനി വേറെ വല്ലതും അറിയണോ...?? " അവൻ കെറുവിച്ചു കൊണ്ട് ചോദിച്ചു.. ആനിയുടെ വാ അടഞ്ഞു... പകച്ചു നിന്നവളുടെ കൈ പിടിച്ചു അടുത്തേക്ക് വലിച്ചടുപ്പിച്ചു.... ആനിയുടെ ഉടലൊന്ന് വിറച്ചു... "Look at there....." അവളെ ചേർത്ത് പിടിച്ചവൻ ദൂരേക്ക് ചൂണ്ടി...

അവൾ അങ്ങോട്ട് നോക്കി.. അവളുടെ കണ്ണുകൾ വിടർന്നു.. പതിവില്ലാത്തൊരു ഭംഗി മേലാകാശത്തിന്.... അർദ്ധചന്ദ്രന്റെ ചുറ്റും വാരി വിതറിയത് പോലെ കിടക്കുന്ന നക്ഷത്രങ്ങൾ.... താഴെ നിന്ന് കാണുന്ന പോലെയല്ല ഇവിടെ നിന്ന് കാണുമ്പോൾ.... അവളുടെ തണുത്തു വിറക്കുന്ന ഉടലിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് ആര്യൻ അവളെ നോക്കി.... ആര്യൻ കൗതുകത്തോടെ കൈ നീട്ടി ആകാശം തൊടുന്ന പോലെ... നിലാവും നക്ഷത്രങ്ങളും വിരൽ തുമ്പിൽ വന്ന് നിൽക്കുന്ന പോലെ... "തൊടാൻ തോന്നുന്നു ആര്യൻ... എന്തൊരു ഭംഗിയാണ് ഈ രാവിന്...." അവൻ അവന്റെ നെഞ്ചിലേക്ക് പുറം ചായ്ച്ചു നിന്നു.. "തൊടണോ..." അവളുടെ കാതിലേക്ക് മെല്ലെ ചുണ്ട് ചേർത്തവൻ ചോദിച്ചു.. "മം....."

അവൾ കുസൃതിയോടെ മൂളി... "Ok.. Just close your eyes.." അവളെ മുന്നിലേക്ക് നിർത്തി അവൻ പറഞ്ഞു... "ഹേ....!! ശെരിക്കും..." "മം...കണ്ണടക്ക്...." "എന്ത് ചെയ്യാൻ പോവാ...?" കണ്ണടച്ചു കൊണ്ട് അവൾ ചോദിച്ചു... "Magic...." കാതിൽ അവന്റെ സ്വരം ആർദ്രമായി പതിഞ്ഞു... കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളെ ഒതുക്കി വെച്ച് കൊണ്ട് അവൾ നിന്നു... ആര്യൻ അവളിൽ നിന്ന് ഒന്ന് അകന്ന് നിന്നു... "ആര്യൻ...." അവന്റെ ശബ്ദം കേൾക്കാതെ വന്നപ്പോൾ അവൾ വിളിച്ചു.. "ഞാനിവിടെ ഉണ്ട് ആനി..." അവൻ പറഞ്ഞു... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "മം കണ്ണ് തുറക്ക്...." കേൾക്കാൻ കാത്തിരുന്ന പോലെ അവൾ കണ്ണ് തുറന്നു.... അവളുടെ കണ്ണുകൾ ഒന്നൂടെ മിഴിഞ്ഞു...

വാ പൊത്തി പിടിച്ചവൾ അവന്റെ കയ്യിലേക്ക് അത്ഭുതത്തോടെ നോക്കി... "ഇത്... ഇതെന്ത് മാജിക്‌ ആണ് ആര്യൻ..."അവൾക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ... അവന്റെ കയ്യിലാണ് ആ പ്രപഞ്ചം എന്ന് അവൾക്ക് തോന്നി.... കയ്യിലൊരു പിടി നക്ഷത്രങ്ങൾ... ആനി അവനെ നോക്കി കണ്ണൊന്നു തിരുമ്മി വീണ്ടും നോക്കി... ആര്യൻ അവളെ നോക്കി പുരികമുയർത്തി.... അവൾ വിറക്കുന്ന കൈകൾ അവന് നേരെ നീട്ടി.... നക്ഷത്രങ്ങളേ തൊടാൻ വാശിപിടിക്കുന്ന കുഞ്ഞിനെ പോലെ ആയിരുന്നു അവൾ... ആര്യൻ അവളുടെ ഇരു കയ്യിലേക്ക് നക്ഷത്രങ്ങളേ വെച്ച് കൊടുത്തു... "എൻറെ ദൈവമേ...." അവളുടെ ഹൃദയം പൊട്ടി പോകും എന്ന് തോന്നി., ഒരിക്കലും നടക്കാത്ത ഒന്ന്...

അവൾ വിടർന്ന കണ്ണുകളാലെ അതിലേക് നോക്കി... എന്ത് മായാജാലമാണോ... ഒരു നിമിഷം കൊണ്ട് ആ നക്ഷത്രങ്ങളെല്ലാം വർണ ചിറകുകലുള്ള ശബ്ദങ്ങളായി അവളുടെ കയ്യിൽ കയ്യിൽ നിന്ന് പറന്നുയർന്നു.... ആനിയുടെ ഹൃദയം തുടിച്ചു... ശലഭങ്ങൾ അവൾക്ക് ചുറ്റും വട്ടമിട്ടു പറന്നു.... അവളത്തിലൊന്നിനെ തൊടാൻ കൈ ഉയർത്തിയപ്പോഴേക്കും അത് ഉയരങ്ങളിലേക്ക് പറന്നു.... ചുറ്റുമുള്ളതെല്ലാം അപ്രത്യക്ഷമായി... അവളപ്പോഴും ഒരു സ്വപ്നലോകത്ത് ആയിരുന്നു..... സന്തോഷം കൊണ്ട് ഹൃദയം പൊട്ടി പോകും എന്ന് തോന്നിയപ്പോൾ അവൾ ഓടി ചെന്ന് അവന്റെ നെഞ്ചിൽ മുഖം അമർത്തി.... "Thankyou ആര്യൻ.... നീ കൂടെ ഉള്ളപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നുന്നു...."

അത്രെയേ പറഞ്ഞൊള്ളൂ.... ആര്യൻ അവളെ ചേർത്ത് പിടിച്ചു ഒന്നും പറയാതെ അവളുടെ പുറത്ത് തലോടി... അന്തരീക്ഷത്തെ നെടുക്കി കൊണ്ട് ഒരു ശബ്ദം..... ചുഴലികാറ്റ് പോലെ.... കാറ്റിൽ പറന്നു പോകും എന്ന് ആനിക്ക് തോന്നി.. "എന്താ ആര്യനിത്..." ആനി ആര്യനെ ചുറ്റി പിടിച്ചു... ആര്യൻ മേലേക്ക് നോക്കി....ഹെലികോപ്റ്ററിന്റെ ശബ്ദമാണ്.... ആര്യനൊന്ന് നിശ്വസിച്ചു കൊണ്ട് ആനിയെ നോക്കി... "ആനി...." അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി...... "എന്താ ആര്യൻ....??" "Look at my eyes.." പറഞ്ഞു... ചുറ്റുമുള്ളതെല്ലാം വിസ്മരിച്ചു കൊണ്ട് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി... അവളുടെ മനസ്സിനെ അസ്വസ്ഥതകൾ പിടിച്ചുലച്ചു... തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക്...

മെല്ലെ അവളുടെ കണ്ണുകൾ അടഞ്ഞു.... മയങ്ങി അവന്റെ നെഞ്ചിലേക്ക് വീണു.... ആര്യൻ അവളെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു.... "സോറി...." അവളുടെ കാതിനരുകിൽ ചുംബിച്ചു കൊണ്ട്.... ബ്രഹ്മകമലം പൂത്തുനിലക്കുന്ന ക്ഷേത്രത്തിനോട്‌ ചേർന്നിടത്ത് അവളെ കൊണ്ട് പോയി കിടത്തി.... അവന്റെ ജാക്കറ്റ് കൂടെ അവൾക്ക് മേലെ ഇട്ടു കൊടുത്തു...  ആ നാടിന്റെ തന്നെ ഐശ്വര്യമാണെന്ന് നാട്ടുകാർ വിശ്വസിക്കുന്ന വിലപിടിപ്പുള്ള നിധിയാണ് അത്... അതെടുക്കാൻ തുനിഞ്ഞയാൾ ഇറങ്ങി തിരിച്ചാൽ തടയാൻ അവനുണ്ടാകും.... അയാൾ കർമഫലം അനുഭവിക്കാൻ വിധിക്കപ്പെട്ടവനെങ്കിൽ അവൻ കർമം പൂർത്തികരിക്കാൻ ജന്മം കൊണ്ടവനാണ്... ആ നാടിന്റെ വിശ്വാസത്തെ കാത്ത് സൂക്ഷിക്കുന്നവൻ...

"കർമം " ചെയ്യാനൊരുങ്ങുന്നവനെ തടയാൻ കഴിയില്ല.... തടയാൻ വരുന്നത് മനുഷ്യനായാലും മൃഗമായാലും അവന്റെ കൈ കൊണ്ട് മരണം സുനിശ്ചിതം... മനസ്സിൽ വരുന്നതെല്ലാം അപ്പാടെ കുത്തി കുറിക്കുന്നുണ്ട് വിരാജ്.... അങ്ങനെ ഹിതേന്ദ്രനും ഏകലവ്യയും നേർക്ക് നേർ വരും..... "നീ.... നീയെങ്ങനെ ഇവിടെ...." നിലവെളിച്ചത്തിൽ ആര്യന്റെ മുഖം ജ്വലിച്ചു കാൺകെ നരേന്ദ്രൻ ഇടറിയാ കാലടികൾ പുറകിലേക്ക് ആഞ്ഞു... ആര്യൻ ഇരു കയ്യും മാറിൽ കെട്ടി അയാളെ ഉറ്റു നോക്കി... "നിന്റെ ഉദ്ദേശം എന്തായാലും നടക്കാൻ പോണില്ല നരേന്ദ്ര....." "ഡാാാാ......" അയാൾ വർധിച്ച ദേഷ്യത്തോടെ അലറി.... "ചാകാൻ ഇറങ്ങിയതാണോടാ....'

"ചാവാൻ നീ റെഡി ആണേൽ... കൊല്ലാൻ ഞാനും റെഡി...." ആര്യൻ ഉറച്ച കാലടികളോടെ അയാൾക്ക് അരുകിലേക്ക് നടന്നു.. "അതിന് മാത്രം ഉണ്ടോടാ നീ....." ഒരു നിമിഷം പകച്ചെങ്കിലും ധൈര്യം വീണ്ടെടുത്തു കൊണ്ട് നേരേന്ദ്രൻ പാഞ്ഞു ചെന്ന് ആര്യന് നേരെ കൈ വീശിയെങ്കിലും... ഞൊടിയിടയിൽ ആ കൈയ്യിനെ തന്റെ കൈകൾക്കിടയിൽ ലോക്ക് ചെയ്തു.... "ആാാഹ്.... വേദന കൊണ്ട് അലറി .. ആര്യൻ അയാളെ പിടിച്ചു നിലത്തേക്ക് ഇട്ടു... കൈ കുടഞ്ഞു കൊണ്ട് നിലത്ത് നിന്ന് എഴുനേൽക്കാൻ നിന്നപ്പോൾ... ആ നെഞ്ചിലേക്ക് അവൻ ആഞ്ഞു ചവിട്ടി....................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story