ഹേമന്തം 💛: ഭാഗം 32

hemandham

എഴുത്തുകാരി: ആൻവി

അന്ന് രാത്രിക്ക് പതിവിലും കാഠിന്യകൂടിയിരുന്നു.... ഇരുട്ടിന്റെ നിഗൂഢത ഭയപ്പെടുത്തുന്നതായിരുന്നു....ആഞ്ഞു വീശുന്ന കാറ്റ്.... നിലാവിനെ മറച്ചു കൊണ്ട് കാർമേഘങ്ങൾ ഉരുണ്ടു കൂടി.... ഇടിമിന്നൽ ശക്തമായി ഒപ്പം ആഞ്ഞടിക്കുന്ന കാറ്റ്..... നരേന്ദ്രന്റെ ഉള്ളിൽ ആകാരണമായ ഭയം നിറഞ്ഞു... മുന്നിൽ നിൽക്കുന്ന ആര്യന്റെ മുഖം മാത്രമേ അയാൾ കൊണ്ടുള്ളൂ... ഉമിനീർ ഇറക്കി കൊണ്ട് അയാൾ പിന്നിലേക്ക് ആഞ്ഞു... ആര്യൻ അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചെഴുനേൽപ്പിച്ചു... മുഷ്ടി ചുരുട്ടി അയാളുടെ മൂക്കിനിട്ട് ഇടിക്കാൻ ആഞ്ഞതും... അയാൾ അവന്റെ കയ്യിനെ തടഞ്ഞു... അവനെ പുറകിലേക്ക് തള്ളി...ഒരു പുച്ഛചിരിയോടെ അവനെ നോക്കി..

"എൻറെ വഴിയിൽ വരാതെ ഇരിക്കുന്നതാ നിനക്ക് നല്ലത്....ദിവസങ്ങൾക്ക് മുന്നേ എന്റെ പവർ നിനക്ക് ഞാൻ കാണിച്ചു തന്നതാ... അന്നെന്റെ വീട്ടിൽ വന്നപ്പോൾ മിണ്ടാതെ ഇരുന്നത് പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല...." അയാൾ മുരുണ്ടുകൊണ്ട് അവന്നേരെ പാഞ്ഞടുത്തു.... വലിഞ്ഞു മുറുകിയ മുഖത്തോടെ ആര്യൻ മുഷ്ടി ചുരുട്ടി അയാളുടെ വയറ്റിലേക്ക് ശക്തിയിൽ ഇടിച്ചു.... അടിയുടെ ആഗാധത്തിൽ പുറകിലേക്ക് വെച്ച് പോയ അയാളുടെ നെഞ്ചിലേക്ക് അവൻ ആഞ്ഞു ചവിട്ടി... "നീ പ്രതികരിച്ചാൽ എനിക്ക് പുല്ലാടാ...." ആര്യൻ അലറി..... കാറ്റ് ആഞ്ഞു വീശി അയാളുടെ കാഴ്ചയെ മറച്ചു കൊണ്ട് ആര്യൻ മുന്നിലേക്ക് വന്നു.... "ഡാാാാ...... " വായിലെ ചോര തുപ്പി കളഞ്ഞു കൊണ്ട് അലറി....

ആര്യൻ അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു... നിലത്തേക്ക് മുഖമടിച്ചു വീണു അയാൾ... ആര്യൻ അയാളുടെ തല തണുത്തുറഞ്ഞ നിലത്തേക്ക് അമർത്തി.... ശരീരത്തിലേക്ക് ഇരച്ചു കയറുന്ന തണുപ്പ് അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല... "എന്നെ കുറിച്ച് നിനക്ക് ശെരിക്ക് അറിയില്ല.... നിന്നെ പോലുള്ള ഒരുപാട് അവന്മാരെ കണ്ടിട്ടാ ഞാൻ വരുന്നത്..." ആര്യൻ ഒരു പുച്ഛചിരിയോടെ പറഞ്ഞു.... നരേന്ദ്രൻ കഴിയുന്ന അത്ര ശക്തിയുമെടുത്ത് നരേന്ദ്രൻ ആര്യനെ പിടിച്ചു താഴെയിട്ടു... വർധിച്ച ദേഷ്യത്തോടെ എഴുനേറ്റ് ആര്യനെ അടിക്കാൻ ആഞ്ഞതും ആര്യൻ അയാളുടെ കൈ പിടിച്ചു ലോക്ക് ചെയ്തു.... "ആാാഹ്......" അയാൾ വേദന കൊണ്ട് അലറി.... ആര്യൻ ചിരിച്ചു...

"ആ ക്ഷേത്രത്തിനുള്ളിലിരിക്കുന്നത് ഈ നാടിന്റെ വിശ്വാസമാണ്...അതെടുക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല....അതുപോലെ തന്നെ ഈ നാട് ഇല്ലാതാക്കും മുന്നെ നിന്നെ ഞാൻ ഇല്ലാതാക്കിയിരിക്കും...." അയാളുടെ കൈ രണ്ടും പിടിച്ചു തിരിച്ചു കൊണ്ട് അവൻ മറുകിയാ ശബ്ദത്തോടെ പറഞ്ഞതും... വേദന കൊണ്ട് അയാൾ വെപ്രാളപെട്ടു.... ആര്യന്റെ മനസ്സിലേക്ക് പുഞ്ചിരിക്കുന്ന സരസ്വതിയമ്മയുടെ മുഖം കടന്നു വന്നു... ഉള്ളിൽ എവിടെയോ ഒരു വേദന.. നഷ്ടപ്പെട്ടു പോയതിന്റെ ദേഷ്യം.... അവൻ അയാളുടെ പുറം കാലിൽ ശക്തിയിൽ ചവിട്ടി... മുട്ട് മടങ്ങി അയാൾ നിലത്തേക്ക് ഇരുന്നു... "നിന്നോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നുന്നു....." അവൻ അയാളുടെ കഴുത്തിൽ കൈ അമർത്തി.... അയാൾ പിടഞ്ഞു... മരണവെപ്രാളത്തിൽ നരേന്ദ്രൻ അവന്റെ കയ്യിൽ നിന്ന് കുതറി മാറി ചെരിഞ്ഞു കിടന്ന് ശ്വാസം എടുത്തു... വാശി തോന്നി അയാൾക്ക്...

തോൽക്കാൻ മനസ്സില്ലായിരുന്നു അവന്റെ മുന്നിൽ..... അരയിൽ വെച്ചിരുന്ന കത്തി എടുത്ത് ആര്യന്റെ നെഞ്ചിലേക്ക് തറക്കാൻ ഒരുങ്ങിയതും കാഴ്ച മറയും പോലെ തോന്നി.... അയാൾ കണ്ണുകൾ ഇറുക്കി അടച്ചു... ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു യുവാവിന്റെ രൂപം കണ്മുന്നിൽ തെളിഞ്ഞു വന്നു... തന്റെ അതെ രൂപമുള്ള ഒരാൾ ആ യുവാവിന്റെ വാള് കൊണ്ട് മുറിവേൽപ്പിച്ചു കൊണ്ട് ഇരിക്കുന്നു.... നരേന്ദ്രൻ ഞെട്ടി കണ്ണുകൾ തുറന്നു.... ഒരു നിമിഷം ചുറ്റും നോക്കി... ഉള്ളിൽ ഭയം കുമിഞ്ഞ് കൂടി.... നിലത്ത് നിന്ന് ചാടി എഴുനേറ്റതും... ആര്യന്റെ ചവിട്ടേറ്റ് അയാൾ ക്ഷേത്രന്റെ നടയിലേക്ക് തെറിച്ചു വീണു... കൽപടിയിൽ നെറ്റിയിടിച്ച് ചോര പൊടിഞ്ഞു...

ശ്രീകോവിലിന് മുന്നിൽ തൂങ്ങിയിരുന്ന മണികൾ ആടിയുലഞ്ഞു ശബ്ധിച്ചു... "ആ.... ആരാ നീ..... നീ.. ആരാ..." തന്നിലേക്ക് നടന്നടുക്കുന്ന ആര്യനെ കണ്ട് അയാളുടെ ശബ്ദം വിറച്ചു.... ആര്യൻ ചിരിച്ചു കൊണ്ട് അയാളിലേക്ക് നടന്നടുത്തു.... അയാൾ വിറച്ചു കൊണ്ട് പുറകിലേക്ക് നീങ്ങി... അടഞ്ഞു കിടന്ന വാതിലിന്റെ മേൽ അമർന്നു... ആര്യൻ അവളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും അയാൾ പുറകിലെ ഡോറിൽ ഇടിച്ച് തുറന്ന് അകത്തേക്ക് വീണു... ഇരുട്ട് നിറഞ്ഞൊരു മുറി... മുന്നിൽ തന്നോളം വലുപ്പമുള്ളൊരു ഭൈരവസ്വാമിയുടെ പ്രതിഷ്ഠ...അതിന്റെ കാൽകീഴിൽ പഴക്കം ചെന്നൊരു ഉടവാൾ ഉണ്ടായിരുന്നു... അയാൾ ഒരു ആശ്രയത്തിനായ് അത് എടുത്തു കയ്യിൽ പിടിച്ചു.. അവിടെ മുഴുവൻ ആർത്തിയോടെ എന്തോ തിരഞ്ഞു...വിലപിടിപ്പുള്ള എന്തോ ഒന്ന്.. കാലങ്ങളായി നിധിയെന്ന് പറഞ്ഞു വിശേഷിച്ചത്... അതിന് വേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നത്....

പൊടുന്നനെ എന്തോ ഒന്ന് കാറ്റ് പോലെ വന്ന് അയാളെ വലിച്ചു പുറത്തേക്ക് ഇട്ടു... പകച്ചു നോക്കിയപ്പോൾ കണ്ടു ആര്യനെ... "എന്റെ അടുത്തേക്ക് വരാതെ ഇരിക്കുന്നതാ നല്ലത്... എൻറെ മാർഗത്തിൽ വഴിമുടക്കിയാകാതെ പോയാൽ... നിന്നെ ഞാൻ വെറുതെ വിടും.. പൊക്കോ.. എൻറെ കണ്മുന്നിൽ പെടാതെ..." അയാൾ വാൾ ആര്യന് നേരെ വീശിക്കൊണ്ട് പറഞ്ഞു.. ശരീരത്തിലേക്ക് ഏൽക്കുന്ന തണുപ്പിനെ ഇല്ലാതാക്കാൻ കഴിയാതെ അയാൾ ശ്വാസം മുട്ടി ചുമച്ചു.. "ഞാൻ പോകുന്നതിനേക്കാൾ നല്ലത് നീ പോകുന്നതാ... തിരിച്ചു വീട്ടിലേക്ക് അല്ല.. മരത്തിലേക്ക്..." "ആ... ആരാ നീ... നി.. നിന്റെ ഉദ്ദേശം എന്താ...." അയാൾ പുറകിലേക്ക് നീങ്ങി... "ഇപ്പൊ എന്റെ ഉദ്ദേശം നിന്നെ കൊല്ലുക... അത് മാത്രമാണ്‌...

ഞാൻ നിന്റെ മരണത്തിന്റെ ദൂതൻ...." ആര്യൻ ക്രൂരമായി ചിരിച്ചു.... "അങ്ങനെ മരിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലടാ..." അയാൾ അലറി കൊണ്ട് ആര്യന് നേരെ വാൾ വീശി... മുഖത്തേക്ക് ശക്തമായ വെളിച്ചം അടിച്ചു... കണ്ണ് തുറന്നപ്പോൾ അയാൾ ഞെട്ടി.. ആര്യന് ചുറ്റും... കണ്ണ് പുളിക്കും വിധം പ്രകാശം വലയം ചെയ്തിരിക്കുന്നു.. അയാൾക്ക് അവനെ നോക്കാൻ കഴിഞ്ഞില്ല.... """എന്റെ മരണമോ...?? അതും ഏതോ ഒരുത്തന്റെ എന്നെ കൊല്ലാൻ വരുന്നു... ഹും... ഇതെന്താ വല്ല പുരാണകഥകളും പോലെ...." നരേന്ദ്രന്റെ മുഖത്ത് പുച്ഛമായിരുന്നു.... "അങ്ങനെ ഒരാൾ വരും....നിന്റെ മരണം ഒരിക്കലും നിനക്ക് തടയാൻ കഴിയില്ല... നിന്റെ രക്തം മഞ്ഞുകണങ്ങളേ ചുവപ്പിക്കും....നിന്റെ ശിരസ്സ് അറ്റു വീഴും....

""""'''' ആ ഓർമയിൽ നരേന്ദ്രന്റെ ഉള്ളം പിടച്ചു.... "നിന്റെ മരണമിതാ നിന്റെ തൊട്ടടുത്ത്.." നാളുകൾക്ക് മുന്നേ ആര്യൻ പറഞ്ഞതും കാതിൽ മുഴങ്ങി... അയാളുടെ ശരീരം തളർന്നു... തണുത്തു മരവിച്ച ശരീരം വിയർത്തു... വീണ്ടും ആരുടെയൊക്കെയൊ ശബ്ദം... """"""ആ നിധികൈക്കലാക്കാനാണ് ഞാൻ ഓരോ ദിനവും കാത്തിരിക്കുന്നത്..." അയാൾ അലറി.... "അതിന് മുന്നേ നിന്റെ ശിരസ്സ് അറ്റു വീഴും ഹിതേനന്ദ്രാ....നിന്റെ മരണം അത് അവന്റെ കൈ കൊണ്ട് ആയിരിക്കും....."""""" ആ വാക്കുകൾ കാതിൽ കേട്ടതും നരേന്ദ്രന്റെ ഞരമ്പുകൾ പിടച്ചു... """""വേണ്ട ഗുരു... മരണം ഏകലവ്യയുടെതാണ് അവന്റെ ഉറ്റ മിത്രത്തിന്റെ കൈ കൊണ്ട്.. ഈ ജന്മം അവന് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല...."

ഹിതേന്ദ്രൻ പറഞ്ഞു.. "എങ്കിൽ വരും ജന്മത്തിലാണേൽ..." "ഏയ്യ്... മൂഢത്തരം പറയാതെ എന്റെ മുന്നിൽ നിന്ന് പോകൂ...""""" നരേന്ദ്രൻ കണ്ണുകൾ വലിച്ചു തുറന്നു.... ഏകലവ്യ....!!!!! അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.... അയാളുടെ കണ്ണുകൾ ചുവന്നു.... ഒരു നിമിഷം കൊണ്ട് ചാടി എഴുനേറ്റു... തോറ്റു കൊടുക്കാൻ മനസില്ലെന്നപോലെ... വാളെടുത്ത് വീണ്ടും വീശി... ആര്യൻ ഇടത് കയറി നിന്ന് അയാളുടെ കയ്യിനെ തടഞ്ഞു കൊണ്ട് ആ വാൾ കൈക്കലാക്കി..... """നിന്റെ മരണം ഒരിക്കലും നിനക്ക് തടയാൻ കഴിയില്ല... നിന്റെ രക്തം മഞ്ഞുകണങ്ങളേ ചുവപ്പിക്കും....നിന്റെ ശിരസ്സ് അറ്റു വീഴും....""""''' കാതിൽ മുഴങ്ങി കേൾക്കുന്ന വാക്കുകൾ കേട്ട് മരണം ഭയം അയാളെ പിടി മുറുക്കി...

രക്ഷപെടാനുള്ള വ്യാഗ്രത നിറഞ്ഞു.... ആര്യൻ ഞൊടിയിടയിൽ അയാളെ പിടിച്ചു വലിച്ചു... അയാൾ അവനെ തള്ളിയിട്ട് ഓടാൻ തുനിഞ്ഞു... അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഇടിമിന്നൽ പ്രവാഹം ഭൂമിയിലേക്ക് പതിച്ചു.... അപ്പോഴാണ് നരേന്ദ്രൻ ക്ഷേത്രത്തിന്റെ ചുമരിനോട്‌ ചേർന്ന് അബോധാവസ്ഥയിൽ കിടക്കുന്ന ആനിയെ കണ്ടത്.. വെപ്രാളത്തോടെ ഉള്ളിൽ പകയോടെ അയാൾ അവൾക്ക് അരുകിലേക്ക് ഓടാൻ ഒരുങ്ങിയതും അയാളുടെ ലക്ഷ്യം മനസിലാക്കി ആര്യൻ കാറ്റ് പോലെ വന്ന് അവന്റെ ശിരസ്സിലേക്ക് വാൾ ആഞ്ഞു വീശി.... "ഏകലവ്യ...," ശിരസ്സ് പിളർന്നു പോകും മുന്നേ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.... "അഹ്....,."

ജീവൻ പോകുന്നതിന്റെ വെപ്രാളത്തിൽ ഒരേങ്ങൽ അയാളിൽ നിന്നുയിരുന്നു...രക്തം അവിടെ വാർന്നൊഴുകി..... അയാളുടെ ശിരസ്സ് അറ്റ് ക്ഷേത്രത്തിന് മുന്നിൽ ചെന്ന് വീണു.... ആര്യന്റെ കയ്യിൽ നിന്ന് വാൾ ഊർന്നു വീണു.... കുറച്ചു സമയം വേണ്ടി വന്നു അവന് എന്താണ് ചെയ്തതെന്ന ബോധം വരാൻ.... അവൻ നിശ്വസിച്ചു കൊണ്ട് ആകാശത്തേക് നോക്കി... നക്ഷത്രങ്ങളെല്ലാം അവനെ നോക്കി കണ്ണ് ചിമ്മും പോലെ.... കാറ്റിന്റെ വേഗത കുറുഞ്ഞു.. മെല്ലെ താളത്തിലായി... കലപിലകൂട്ടിയിരുന്ന മണികൾ പതിയെ നിശബ്ദരായി... കാലിന്റെ ചുവട്ടിലേക്ക് മഞ്ഞിലൂടെ രക്തം ഒലിച്ചിറങ്ങി.... ക്ഷേത്രത്തിനുള്ളിൽ നിന്ന് അസാധാരണമായ വെളിച്ചം.... അവൻ വേഗം മുഖം വെട്ടിച്ചു...

പിന്നെ മെല്ലെ മുന്നോട്ട് ചെന്നു... ഷൂ അഴിച്ചു മാറ്റി ക്ഷേത്രത്തിനകത്തേക്ക് കയറി... അവന്റെ ഹൃദയമിടിപ്പ് കൂടി.... ചുറ്റും അവനൊന്നു നോക്കി... തീർത്തും നിശബ്ദത.. അവന്റെ നിസ്വാസം മാത്രം ഉയർന്നു കേൾക്കാൻ... കണ്ണ് പുളിക്കും വിധം വെളിച്ചം കൂടി വന്നു.... പരമശിവന്റെ പ്രതിഷ്ഠയുടെ താഴെനിന്നുമാണ് ആ വെളിച്ചം... അവനാ പ്രതിഷ്ഠ മെല്ലെ നീക്കി നോക്കി.... കണ്ണിലേക്കു ശക്തിയായി വെളിച്ചമടിച്ചപ്പോൾ അവൻ മുഖം വെട്ടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു.... സ്വർണനിറമുള്ള നാഗങ്ങളാൽ സംരക്ഷിക്കപെട്ട ഒരു വെളിച്ചം മാത്രം... ആര്യന്റെ കണ്ണുകൾ വിടർന്നു... അവന്റെ സാമിപ്യം അറിഞ്ഞതും സർപ്പങ്ങൾ വഴിമാറി.... ആര്യന് അത്ഭുതം തോന്നി... ഇതാണോ നിധി..??

ആ സ്വർണ വെളിച്ചത്തിലേക്ക് അവൻ നോക്കി... അതിലവന്റെ മുഖം തെളിഞ്ഞു വന്നു.... "ആര്യാ......." സ്നേഹത്തോടെയുള്ള ആ പുരുഷശബ്ദം കേട്ട് ആര്യൻ ഞെട്ടി... ചുറ്റും നോക്കി... ആരാണെന്ന് അറിയാനുള്ള ആകാംഷയോടെ... പുറം കഴുത്തിലെ മറുകിൽ വല്ലാത്തൊരു ചൂട് അനുഭവപെട്ടു അവന്.... "ആരാ......." കഴുത്തിലെ മറുകിലൊന്ന് അമർത്തി പിടിച്ചവൻ ചുറ്റും നോക്കി ചോദിച്ചു.... ഒരിളം കാറ്റ് അവനെ ചുറ്റും വീശുന്നുണ്ട്.... ചാരി കിടന്ന പുറത്തേക്കുള്ള വാതിൽ കാറ്റിൽ തുറന്നു.... അവിടെ ആകെ ഒരു വെളിച്ചം.. അവൻ പുറത്തേക്ക് ഇറങ്ങിയതും...ക്ഷേത്രത്തിന്റെ വാതിൽ താനേ അടഞ്ഞു... ആര്യൻ അമ്പരപ്പോടെ തിരിഞ്ഞു നോക്കി....

ആകാശത്ത് ഇരുണ്ടു കൂടിയ കാർമേഘങ്ങൾ മെല്ലെ വഴിമാറി നിലാവും നക്ഷത്രങ്ങളും വീണ്ടും തെളിഞ്ഞു നിന്നു.... കാറ്റിന്റെ ഈരടികളല്ലാതെ മറ്റു ശബ്ദങ്ങളൊന്നും തന്നെയില്ല..... പെട്ടെന്ന് മുന്നിൽ ഒരു രൂപം വന്ന് നിന്നു .. ആര്യൻ പകച്ചു കൊണ്ട് പുറകിലേക്ക് വേച്ച് പോയി... വിരാജ് വരച്ചെടുത്ത ചിത്രത്തിലെ രൂപം.. ആര്യന്റെ കണ്ണുകൾ മിഴിഞ്ഞു... "ഏകലവ്യ...." അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... എന്തൊരു തേജസ്സുള്ള മുഖമായിരുന്നു... ആ കൈകൾ ആര്യന് നേരെ നീണ്ടു.... ആര്യൻ ഏകലവ്യയെ ഉറ്റു നോക്കി..... ആര്യന്റെ കവിളിലാകൈകൾ തലോടിയതും ശരീരത്തിലൂടെ ഒരു തരിപ്പ് കടന്ന് പോയി... കണ്ണ് പുളിക്കും വിധം വെളിച്ചം വന്നവന്റെ കാഴ്ച്ചയെ മറച്ചു...

ആര്യൻ മുഖം വെട്ടിച്ചു... പിന്നെ നോക്കിയപ്പോൾ ഏകലവ്യയുടെ രൂപം അവിടെ ഉണ്ടായിരുന്നില്ല... ആര്യൻ ആകാശത്തേക്ക് നോക്കി നിന്നു.... ആ നേരം അവന്റെ പുറം കഴുത്തിലെ സൂര്യന് സ്വർണനിറമായിരുന്നു..... എത്ര നേരം മാനത്തേക്ക് നോക്കി നിന്നെന്ന് അറിയില്ല.... നിന്നിടം കുലുങ്ങുന്നത് പോലെ അവന് തോന്നി.... ആനിയുടെ മുഖം മനസിലേക്ക് ഓടി വന്നു... "ആനി...." അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.... അവൾക്ക് അടുത്തേക്ക് ഓടി ചെന്നു... കൂടി വരുന്ന തണുപ്പിൽ അവളുടെ ശരീരം തണുത്തു വിറക്കുന്നുണ്ടായിരുന്നു.... വാരി എടുത്തവളെ നെഞ്ചോട് ചേർത്തു... എന്തോ ഒരു അപകടം വരുന്നത് പോലെ... ആര്യൻ അവളെ അടക്കി കൊണ്ട് മലയിറങ്ങി. വേഗത്തിൽ... താഴേക്കു വേഗത്തിൽ ഇറങ്ങുമ്പോൾ അവൻ കണ്ടു മലമുകളിൽ മഞ്ഞു വന്ന് വീഴുന്നത്........................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story