ഹേമന്തം 💛: ഭാഗം 33

hemandham

എഴുത്തുകാരി: ആൻവി

തലക്ക് വല്ലാത്ത വേദന തോന്നി ആനിക്ക്... ശരീരത്തിലേക്ക് ചൂട് അരിച്ചു കയറുന്നത് അറിഞ്ഞ് അവൾ കണ്ണ് വലിച്ചു തുറന്നു...ശരീരത്തെ പൊതിഞ്ഞിരുക്കുന്ന ബ്ലാങ്കറ്റിലേക്ക് ഒന്ന് നോക്കി..മെല്ലെ എഴുനേറ്റ് ഇരുന്നു... എന്തോ ഓർത്ത പോലെ അവൾ ചുറ്റും നോക്കി... അപ്പൊ... അപ്പൊ മലമുകളിൽ പോയില്ലേ....? ആര്യൻ... ആര്യാനെവിടെ...?? എപ്പോഴാ വീട്ടിൽ എത്തിയത്...?? അവൻ സ്വയം ചോദിച്ചു കൊണ്ട് ബ്ലാങ്കറ്റ് മാറ്റി എഴുനേറ്റു... റൂമിന് പുറത്തേക്ക് ഇറങ്ങി...ആരെയും കാണാനില്ല... അടുക്കളയിലെ നിശബ്ദത അവളെ വല്ലാതെ വേദനിപ്പിച്ചു... "ആഹാ... നീയെഴുന്നേറ്റോ..." ഉമ്മറത്തെ വാതിൽ തുറന്ന് കയറി വന്ന അദ്രി ചോദിച്ചു... ആനി നെറ്റി ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി...

"നിനക്ക് തലവേദന ആണെന്ന് ആര്യൻ പറഞ്ഞു... എന്ത്‌ പറ്റിയെടി...." അവൻ അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു... അവളൊരു ഇളം ചിരിയോടെ അവനെ ചുറ്റി പിടിച്ചു... അദ്രിയും അവളെ ചേർത്ത് പിടിച്ചു.... "ആര്യൻ... ആര്യാനെവിടെ അദ്രി...." മുഖം ഉയർത്തി അവൾ ചോദിച്ചു.... അദ്രിയുടെ മുഖത്ത് അനിഷ്ടം നിറഞ്ഞു നിൽക്കുന്നത് അവൾ കണ്ടു... "നിനക്ക് എപ്പോഴും ആര്യനെ മതിയല്ലേ...." അവന്റെ സ്വരത്തിൽ പരിഭവം നിറഞ്ഞു നിന്നു... "അങ്ങ... അങ്ങനെയല്ല അദ്രി... കാണാതെ വന്നപ്പോൾ..." അവൾ നേർത്ത സ്വരത്തിൽ പറഞ്ഞു നിർത്തി... "മ്മ്..... ആനി.. ഇനി നീ ഇവിടെ ഒറ്റക്ക് നിൽക്കണ്ട... നമുക്ക് എന്റെ വീട്ടിലേക്ക് പോകാം...." അത് കേട്ടപ്പോൾ ആനി ഒന്ന് പതറി... "അല്ല അദ്രി... ആര്യൻ...."

അവളുടെ വാക്കുകൾ ഇടറി... "ആനി പൂജ ഇന്നലെ കഴിഞ്ഞു.... ഇനി ആര്യന് തിരിച്ചു പോകാം... ചിലപ്പോൾ അവനിന്ന് പോകും... അല്ലേൽ നാളെ.. ഫോണിൽ പറയുന്നത് കേട്ടു.... അല്ലേലും അവൻ പോകാനുള്ളതല്ലേ...." അദ്രി അൽപ്പം ഗൗരവത്തോടെ പറഞ്ഞത് കേട്ട് ആനിയുടെ ഉള്ള് പിടഞ്ഞു.... ഹൃദയത്തിന്റെ കോണിലെവിടെയോ വല്ലാത്തൊരു വേദന... അത് ശരീരമാകെ വ്യാപിക്കുന്നത് പോലെ..... ശെരിയാ അവൻ പോകാനുള്ളതാ... അവളൊന്നും മിണ്ടാതെ നിന്നു... "ഇന്ന് പതിവില്ലാതെ മലയുടെ മേൽ കഴുകാൻ മാർ പാറി നടക്കുന്നുണ്ടല്ലോ...?" വിരാജ് പറഞ്ഞത് കേട്ട് ആര്യൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്തി...

എഴുനേറ്റ് അയാൾക്ക് ഒപ്പം ജനാലക്ക് അടുത്ത് ചെന്ന് നിന്നു.... അങ്ങ് മലയുടെ മുകളിൽ ചെറുതായി കാണാം പക്ഷികൾ ഏതൊക്കെയോ പാറി എത്തുന്നത്... "അത് കഴുകന്മാർ ആണെന്ന് എങ്ങനെ മനസ്സിലായ്..." അവൻ ചോദിച്ചു.. "അതൊക്കെ മനസിലാവും... എന്തോ ജീവനറ്റു വീന്നിട്ടുണ്ട്..??' അയാൾ നിശ്വസിച്ചു.... "വല്ല മൃഗങ്ങളും ചത്തു വീണു കാണും..." ആര്യൻ നിസ്സാരമായി പറഞ്ഞു കൊണ്ട് ബുക്കുകൾ അടക്കി വെച്ച ഷെൽഫിനടുത്തേക്ക് നടന്നു... "പറയാനാകില്ല... ഇന്നലെ പൂജയുടെ അവസാന ദിവസമായിരുന്നു... എല്ലാകൊല്ലവും പൂജ കഴിയുന്ന ദിവസം ഞാൻ വിചാരിക്കും.. ഹിതേന്ദ്രന്റെ മരണം അന്ന് കാണും എന്ന്... വർഷം ഇത്ര കഴിഞ്ഞിട്ടും അങ്ങനെ ഒന്ന് നടന്നില്ല...."

ആര്യൻ അയാളെ മുഖം ചെരിച്ചു നോക്കി... "ആ മലമുകളിൽ വെച്ച് ഹിതേന്ദ്രന്റെ ശിരസ്സ് ഏകലവ്യ ചേധിച്ചു കളയുന്ന രംഗം എത്രയോ ചിന്തിച്ചു കൂട്ടിയിരുന്നു... ദേ നോക്കൂ.. ഇന്നലെ എഴുതി കൂടി വെച്ചു....." അയാൾ എഴുതി തീർത്ത വരികൾ അവന് നേരെ നീട്ടി... ആര്യൻ അത് വായിച്ചു നോക്കി...... അവന്റെ ഉള്ളിൽ ഇന്നലെ രാത്രിയിൽ നടന്ന കാര്യങ്ങൾ ഒരു സിനിമപോലെ കടന്നു വന്നു... വേഗം പുസ്തകം തിരിച്ചു കൊടുത്തു.... "ഈ ചിത്രം കണ്ടോ ആര്യൻ.... " അയാൾ നീട്ടിയ ചിത്രത്തിലേക്ക് ആര്യൻ നോക്കി... തന്റെ പുറം കഴുത്തിലെ മറുക് പോലെ ഒന്ന്... അവന്റെ കൈകൾ അറിയാതേ പുറം കഴുത്തിൽ തൊട്ടു.. "ഇതേ പോലെ ഒന്ന് നിന്റെ കഴുത്തിൽ കണ്ടപ്പോൾ ഒരു കൗതുകം തോന്നി...

ചിലപ്പോൾ നീ ആണെങ്കിലോ ഏകലവ്യയുടെ...." "ഞാനിന്ന് വൈകീട്ട് നാട്ടിലേക്ക് തിരികെ പോകും അങ്കിൾ..." അയാൾ ബാക്കി പറയും മുന്നേ ആര്യൻ പറഞ്ഞു... "ഹേ....!!" "മ്മ്.... വൈകീട്ട് ശ്രീനഗറിൽ നിന്ന് ഫ്ലൈറ്റ്...." അവൻ പറഞ്ഞു കൊണ്ട് പുസ്തകം അയാളെ തിരികെ ഏല്പിച്ചു... അവന്റെ പോക്കറ്റിൽ നിന്ന് ഒരു കാർഡ് എടുത്ത് അയാൾക്ക് കൊടുത്തു... "ഇതെന്റെ വിസിറ്റിംഗ് കാർഡ് ആണ്.... കഥ പൂർത്തിയാകുമ്പോൾ എന്നെ വിളിക്കണം...അങ്ങേയുടെ തൂലികയിൽ നിന്ന് അടർന്നു വീഴുന്ന ഏകലവ്യയുടെ കഥമുഴുവനായി എനിക്ക് വായിക്കണം.." മുന്നോട്ട് വന്നവൻ അയാളെ കെട്ടിപിടിച്ചു... "ആര്യൻ....." തിരിഞ്ഞു നടക്കവേ വിരാജ് വിളിച്ചു... ആര്യൻ തിരിഞ്ഞു നോക്കി...

"സത്യം അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുവാണോ...." അയാൾ ചോദിച്ചതും ആര്യൻ ചിരിച്ചു... "ഏകാവല്യ നിന്നിൽ തന്നെയാണെന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കുമോ...?" അവന്റെ മൗനം കണ്ട് അയാൾ ഒരിക്കൽ കൂടെ ചോദിച്ചു..... അവനെന്തോ പറയാൻ വന്നതും പോലീസ് ജീപ്പിന്റെ ശബ്ദം മുഴങ്ങി... വിരാജ് ഉമ്മറത്തേക്ക് ഇറങ്ങി നോക്കി... വഴിയിലൂടെ ചീറി പാഞ്ഞു പോകുന്ന ജീപ്പ് കണ്ട് അയാൾ സംശയിച്ചു... "ക്യാ സമസ്യ ഹെ?(എന്താ പ്രശ്നം )" വഴിയിൽ നിന്ന ആളോട് അയാൾ ചോദിച്ചു.... "നരേന്ദ്രൻ സർ ഗായബ് ഹെ...!( നരേന്ദ്രൻ സർനെ കാണാനില്ല...)" അത് കേട്ട് വിരാജ് മുഖം ചുളിച്ചു... "അയാള് ആ മലയിൽ കയറാൻ തീരുമാനിച്ചിരുന്നു ചെയ്തിരുന്നു എന്നൊക്കെയാ പറഞ്ഞു കേൾക്കുന്നത്...

അതിന്റെ മേലെ കേറിയ ഒറ്റരെണ്ണവും തിരികെ വന്നിട്ടില്ല...." മറ്റൊരാൾ പറഞ്ഞത് കേട്ട് ആര്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... വിരാജ് ആ ചിരിയിലേക്ക് നോക്കി.... "പോട്ടേ അങ്കിൾ.... കഥക്ക് പുതിയ വഴിതിരിവുകൾ കിട്ടിയാൽ എഴുതി തീർക്കൂ..." ചെറുചിരിയോടെ അതും പറഞ്ഞവൻ നടന്നകന്നു.. ഉമ്മറത്തെ തൂണിൽ തലചായ്ച്ച് ഇരിക്കുകയായിരുന്നു ആനി... ദൂരെ നിന്ന് ആര്യൻ നടന്നു വരുന്നത് കണ്ടു... അവൾ എഴുനേറ്റു നിന്നു... "ആഹാ ഉറക്കം കഴിഞ്ഞു... ഇപ്പൊ എങ്ങനെ ഉണ്ട്‌..." ആര്യൻ ചിരിയോടെ അവളുടെ കവിളിൽ തലോടി... "ഇന്നലെ എപ്പഴാ ആര്യൻ നമ്മൾ തിരിച്ചു വന്നത്...ഞാൻ ഒന്നും അറിഞ്ഞില്ല...?" അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.. "നീ ഉറങ്ങി പോയിരുന്നു ആനി .. അതാകും..." അവൻ പറഞ്ഞു.. "നടക്കുന്നതിനിടക്ക് ഞാൻ ഉറങ്ങിയെന്നോ..??" "ആം ..." അവനൊന്നു തലയാട്ടി കൊണ്ട് അകത്തേക്ക് കയറി...

ആനി അവൻ പോകുന്നത് നോക്കി നിന്നു... "ആര്യൻ നരേന്ദ്രനെ കാണാൻ ഇല്ല അറിഞ്ഞോ....?" പുറകിൽ നിന്ന് ആനിയുടെ ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കിയില്ല... "നീ അയാളെ എന്തെങ്കിലും ചെയ്തോ ആര്യൻ ..??" അത് കേട്ട് ആര്യൻ അവളെ മുഖം ചെരിച്ചു നോക്കി... "എസ്ക്യൂസ്‌ മി..." അവന്റെ ശബ്ദം ഉയർന്നു.. "അയാൾക്ക് നേരെ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് നിനക്ക് മാത്രമാണ്....." "നീ തമാശ പറയുവാണോ..??" അവൻ പരിഹാസത്തോടെ ചോദിച്ചു... "നീ ആരാ ആര്യൻ.... നീ ഈ നാട്ടിൽ വന്നത് മറ്റെന്തോ ഉദ്ദേശം കൊണ്ടാണ്....??" "നീ എന്തൊക്കെയൊ ചിന്തിച്ചു കൂട്ടി വെച്ചിട്ടുണ്ട്... ആദ്യം അതൊക്കെ മാറ്റി വെച്ച് ഒന്നു കൂൾ ആവൂ... കുറച്ചു കഴിഞ്ഞാൽ ഞാൻ പോകും....." അവൻ കെറുവിച്ചു കൊണ്ട് തിരിഞ്ഞു നിന്നു... "പോകുവാണോ..??" അവളുടെ ശബ്ദം ഇടറി... "മ്മ്....." അവൻ മൂളി.... പെട്ടെന്ന് ആയിരുന്നു അവൾ അവനെ ചുറ്റി പിടിച്ചത്... അവന്റെ പുറത്ത് കവിൾ അമർത്തി വെച്ചു....അവളുടെ കണ്ണുനീർ അവന്റെ പുറം നനച്ചു......................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story