ഹേമന്തം 💛: ഭാഗം 34

hemandham

എഴുത്തുകാരി: ആൻവി

"നിന്നെ ഞാൻ മിസ്സ്‌ ചെയ്യും...." ആ സ്വരം നന്നേ നേർത്തു പോയിരുന്നു.... ചുറ്റി പിടിച്ച കൈകളുടെ മുറുക്കം കൂടി വന്നത് അവൻ അറിഞ്ഞു... ആ കൈകളെ വേർപെടുത്തിയവൻ അവളെ മുന്നിലേക്ക് നിർത്തി... "നിന്നെ ഞാനും മിസ്സ്‌ ചെയ്യും.. മിസ്സ്‌ അനഹിത...." അവൻ കുസൃതിയോടെ പറഞ്ഞു... നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു.... "നിന്നെ മാത്രമല്ല... ഈ നാടും വീടും.. ഈ മുറിയും എല്ലാം... എല്ലാം മിസ്സ്‌ ചെയ്യും... പിന്നെ അദ്രി അവനെയും മിസ്സ്‌ ചെയ്യും..." അവൻ ചിരിച്ചു.... ആനിയും മുഖത്തൊരു ചിരിയണിഞ്ഞു... "ഞാ... ഞാനിപ്പോ വരാം ആര്യൻ..." അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞു നിന്നു... "എങ്ങോട്ടാ...." അവൻ ചോദിച്ചു... "ആര്യൻ പോകുവല്ലേ... ഉച്ചക്ക് ഭക്ഷണം.." അവളൊന്നു നിർത്തി..

"അതായിരുന്നോ... ഭക്ഷണം ഒന്നും ഉണ്ടാക്കേണ്ട ആനി... ഡാനി വരും.. നമുക്കുള്ള ഭക്ഷണം അവൻ കൊണ്ട് വന്നോളും..." അവൻ ചിരിയോടെ അവളുടെ കവിളിൽ തട്ടി... "ഞാനൊന്ന് ഫ്രഷ് ആവട്ടെ..." അതും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി... ആനി അവൻ പോകുന്നത് നോക്കി നിന്നു... അറിയാതെ കണ്ണുകൾ നിറഞ്ഞു.. ചുണ്ടുകൾ വിതുമ്പി... "ആനി... ആനി...." പുറത്ത് നിന്ന് അദ്രിയുടെ വിളി കേട്ട് അവൾ ഒന്നു ഞെട്ടി... കണ്ണ് രണ്ടും അമർത്തി തുടച്ചവൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും അദ്രി അവൾക്ക് മുന്നിലേക്ക് വന്ന് കഴിഞ്ഞിരുന്നു... "നീ എന്തിനാ കരഞ്ഞത്...." ഇരു കയ്യും മാറിൽ കെട്ടി നിന്നു കൊണ്ട് അവൻ ചോദിച്ചു.... അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞു നിന്നിരുന്നു... "ഒന്നൂല്യ....."

അവൾ വിതുമ്പി കൊണ്ട് തല താഴ്ത്തി.... അദ്രി അവളുടെ മുഖം പിടിച്ചുയർത്തി... "നിന്നെ ഇന്നോ ഇന്നലെയോ അല്ലല്ലോ കാണുന്നത്.... പറ എന്തിനാ കരഞ്ഞത്....?" അവൻ സ്നേഹത്തോടെ ചോദിച്ചു.. "ആ... ആര്യൻ പോകുവാ അദ്രി... ഇനി ഇങ്ങോട്ട് വരില്ല..." അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു... അദ്രിക്ക് ഒരേ സമയം ഡി ദേഷ്യവും സങ്കടവും വന്നു.... "അവൻ പിന്നെ ഇവിടെ സ്ഥിരതാമസം ആക്കണോ... പോയാലിപ്പോ എന്താ... പോകേണ്ടവൻ തന്നെയല്ലേ....." "അവനെ വിട്ടു നിൽക്കാൻ എനിക്ക് പറ്റുന്നില്ല അദ്രി..ഒറ്റക്ക് ആകും ഞാൻ...." അവൾ ദയനീയമായി പറഞ്ഞു... "ഒറ്റക്കോ... അപ്പൊ ഞാനോ എന്റെ അമ്മയോ.... ഞങ്ങളൊക്കെ പിന്നെ ആരാ...

ഇന്നലെ കണ്ട അവനാണോ ഇതിന് മുൻപ് ഒക്കെ നിനക്ക് ഉണ്ടായിരുന്നത്..." പറയുമ്പോൾ അദ്രിയുടെ മുഖം ചുവന്നു... ആനി അവനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി... "നിന്നെ പോലെയല്ല അവനെനിക്ക്... ഞാൻ.... ഞാൻ അവനെ പ്രണയിക്കുന്നു അദ്രി.... ഒരുപാട്.... ഒരുപാട്... ഒരുപാട്..ഇഷ്ടമാണ്.." അവൾ തേങ്ങലുക്കിടയിൽ പതിയെ പറഞ്ഞു.... നെഞ്ചിനുള്ളിലൊരു ഭാരം തോന്നി അദ്രിക്ക്... അവളെ ചുറ്റി പിടിച്ച കൈകൾ അയഞ്ഞു.... """"ഞാൻ അവനെ പ്രണയിക്കുന്നു അദ്രി... ഒരുപാട്... ഒരുപാട്.. ഒരുപാട്....ഇഷ്ടമാണ്....'""""" വാക്കുകൾ അവന്റെ ഹൃദയത്തെ കുത്തി മുറിവേൽപ്പിച്ചു.... അവന്റെ കണ്ണുകൾ നിറഞ്ഞു.... തന്നെപോലെയല്ലെന്ന്... അവനോട് പ്രണയമാണെന്ന്....

അവന്റെ ഹൃദയം വിങ്ങി... കണ്ണുനീർ കാഴ്ചയെ മറച്ചു... അവളെ അടർത്തി മാറ്റി കാറ്റ് പോലെ പുറത്തേക്ക് ഇറങ്ങി പോയി... ആനി മുഖം പൊത്തി നിന്നു... വാതിലിൽ തുരു തുരെ മുട്ട് കേട്ടു... "ആനി.... ഡാനിയാണ്... ഫുഡ്‌ വാങ്ങി വെക്ക്....." അടുക്കള ഭാഗത്ത്‌ നിന്നെ ആര്യൻ വിളിച്ചു പറഞ്ഞു... മുഖം തുടച്ചവൾ ചെന്ന് ഡോർ തുറന്നു... പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു ഡാനി ശബ്ദം കേട്ട് തിരിഞ്ഞു നോക്കി... "സർ ഇല്ലേ.. ഫുഡ്‌..??" ഡാനി അകത്തേക്ക് ഒന്നു നോക്കി ചോദിച്ചു... "ആര്യൻ ഫ്രഷ് ആകുവാ..." ആനി അവന്റെ കയ്യിൽ നിന്നും ഷോപ്പർ വാങ്ങി കൊണ്ട് പറഞ്ഞു.. "ഒഹ്... Its ok....ഒരു മൂന്നു മണിക്ക് ഞാൻ വരാം എന്നൊന്ന് പറഞ്ഞേക്കണേ...." "മ്മ്...."

ആനി ഒന്ന് തലയാട്ടി.. ഡാനി ഒന്ന് ചിരിച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു... ആനി വാതിലടച്ചു.... ഫുഡ്‌ കൊണ്ട് പോയി അടുക്കളയിൽ വെച്ചു... ആര്യൻ ഫ്രഷ് ആയി വന്നിരുന്നു... ആനി റൂമിൽ കിടക്കുകയായിരുന്നു... അവളുടെ റൂമിലേക്ക് ഒന്ന് നോക്കിയവൻ അടുക്കളയിൽ ചെന്നു... ഫുഡ്‌ എല്ലാം എടുത്ത് ഹാളിലേക്ക് വന്ന് ആനിയെ വിളിച്ചു... "എനിക്ക് വേണ്ട ആര്യൻ വിശപ്പില്ല..." അവൾ അലസമായി പറഞ്ഞു.. "അതെന്താടോ... ഒരുമിച്ചിരുന്നു കഴിക്കാലോ എന്ന് കരുതിയാ ഞാൻ ഫുഡ്‌ ഓർഡർ ചെയ്തത് അല്ലേൽ ഞാൻ പോകും വഴിയേ കഴിക്കൂ...താൻ ഒന്നും കഴിച്ചില്ലല്ലോ എന്ന് കരുതിയാ...." അവന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു.. അവൾ പിന്നെ ഒന്നും മിണ്ടിയില്ല അവനൊപ്പം ചെന്നു...

ഹാളിൽ നിലത്ത് ഇരുന്നു... സെർവ് ചെയ്തതും ആര്യനായിരുന്നു,... അവളുടെ വാടിയ മുഖം അവൻ ശ്രദ്ധിച്ചിരുന്നു... "തനിക് വെജ് ആണോ നോൺ വെജ് ആണോ ഇഷ്ടം...?" കഴിക്കുന്നതിനിടയിൽ അവൻ ചോദിച്ചു... "നോൺ വെജ്...." അവൻ ചെറു ചിരിയോടെ പറഞ്ഞു... "ഹേ....!! വെജിറ്റെറിയൻ അല്ലെ നീ...??" "മ്മ്ഹ്ഹ്... നോൺ വെജ് ആണ് കൂടുതൽ ഇഷ്ട്ടം... അതോണ്ട് തന്നെ പൂജ തുടങ്ങിയാൽ ഞാൻ ഹോസ്റ്റലിലേക്ക് പോകുമായിരുന്നു..വെജ് തിന്ന് മടുത്തു..." പണ്ടത്തെ ഓർമയിൽ അവൾ അറിയാതെ ചിരിച്ചു പോയി.. "അപ്പൊ ഇത്തവണ പോയില്ലലോ..." ആര്യൻ അവളുടെ ചിരി കണ്ട് ചോദിച്ചു.. "ഇത്തവണ.... അജയുടെ പ്രശ്നം... പിന്നെ നീയുണ്ടായിരുന്നല്ലോ.,.." അവൾ മുഖം ഉയർത്തി അവനെ നോക്കി...

ആര്യനും അവളെ നോക്കി... "ഞാൻ നോൺ വെജ് കഴിക്കാറില്ല... എന്റെ അമ്മയും...." അവളിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... "നീ കഴിക്ക്... ഞാൻ പോകാനുള്ളത് ഒരുക്കട്ടെ...." അവൻ കഴിച്ചെണീട്ടു.. "ആര്യൻ ആ ചേട്ടൻ 3 മണിക്ക് വരും എന്ന് പറഞ്ഞു.." "ആണോ... ഇനി അധികം സമയമില്ല..." അവൻ ദൃതിയിൽ എഴുനേറ്റ് പോയി.. ആനി വിതുമ്പി കൊണ്ട് ഭക്ഷണത്തിലേക്ക് നോട്ടമിട്ടു... "ആനി....." ആര്യന്റെ വിളി കേട്ട് അവൾ മുഖം ഉയർത്തി നോക്കി... "ഈ രണ്ടും ഷർട്ടും ഞാൻ കൊണ്ട് പൊക്കോട്ടെ...??" അവൻ അവന്റെ കയ്യിലുള്ള രണ്ട് ഷർട്ടും ഉയർത്തി കാണിച്ചു.. ആനി അവനെ മുഖം ചുളിച്ചു നോക്കി.... "അല്ല... ഈ ഷർട്ട്‌ നിന്റെ അമ്മ ആനന്ദിന് വാങ്ങിയതാണെന്ന് പറഞ്ഞിരുന്നു....

ഇത്രയും ദിവസം ഞാനല്ലേ ഇതിട്ടത്... അമ്മ സന്തോഷത്തോടെ തന്നതാ... അതാ ഞാൻ ചോദിച്ചത്...." ആനിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവളൊന്നു തലയാട്ടി... കണ്ണുകൾ നിറഞ്ഞു.... "Thanks...." അവൻ റൂമിലേക്ക് പോയി..  "മോൻ പോകുവാണോ...??" അദ്രിയുടെ അമ്മ ചോദിച്ചു.... ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ച് കൊണ്ട് ആര്യൻ ചിരിച്ചു.. "മ്മ്..." അവൻ ഡ്രസ്സ്‌ പാക്ക് ചെയ്തു.. ആനി അതും നോക്കി വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു... അവളെ നോക്കി അദ്രിയും... "ആ നരേന്ദ്രനെ കാണാൻ ഇല്ലത്രെ....മറ്റേ ഹെലികോപ്റ്റർ ഇല്ലേ അതിൽ കയറി മലയിൽ പോയതാണത്രേ... ഈ നേരം ആയിട്ടും ഒരറിവുമില്ല.... ഇന്നലെ രാത്രി മഞ്ഞിടിഞ്ഞു വീണു...താഴ്‌വാരത്ത് ഇപ്പൊ മഞ്ഞിടിയുന്നുണ്ട്...."

അദ്രിയുടെ അമ്മ പറയുന്നത് കേട്ട് ആനി ആര്യനെ ഒന്ന് സൂക്ഷിച്ചു നോക്കി,.. അവനൊന്നും മൈൻഡ് ചെയ്യുന്നേ ഇല്ല... "അല്ലേൽ തന്നെ അയാൾക് വല്ല ബോധവുമുണ്ടോ... അത്രയും അപകടം പിടിച്ചതിന്റെ മേലേക്ക് പോകാൻ... ഇന്നേ അവരെ ഒരു മനുഷ്യൻ പോലും അതിന്റെ മേലേക്ക് പോയിട്ടില്ല... അങ്ങനെ പോയൊരൊക്കെ പകുതി വെച്ച് തിരികെ വന്നതാ ചിലരൊക്കെ മരിച്ചും പോയി....അത്രക്ക് ശക്തിയുള്ള ദേവനാ ആ മലമുകളിൽ..." "മരണം... അത് തടയാനാകില്ലല്ലോ..." മറുപടി പറഞ്ഞു കൊണ്ട് ആര്യൻ ഡ്രസ്സ്‌ മടക്കി വെച്ചു... അദ്രി മുഖം വല്ലാതെ വീർത്തിരുന്നു... എത്രയും പെട്ടെന്ന് ആര്യനൊന്ന് പോയാൽ മതിയെന്നായിരുന്നു അവന്റെ മനസ്സിൽ.... ആര്യനെ പ്രതീക്ഷയോടെ നോക്കി ആനിയെ കാൺകെ അവന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും നിറഞ്ഞു നിന്നു.. എന്റെയല്ലേ... ഞാനല്ലേ പ്രണയിച്ചത്... ആദ്യം ആഗ്രഹിച്ചത് ഞാനല്ലേ... അവന്റെ ഹൃദയം വാശി പിടിച്ചു..

അവിടെ തിങ്ങി നിന്ന നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ആര്യന്റെ ഫോൺ റിങ് ചെയ്തു.... "Tell me ഡാനി..." "സർ...ഒരു പ്രശ്നം... ഇപ്പൊ വരുന്ന വഴി ബ്ലോക്ക്‌ ആണ്... സർ ഞാനിപ്പോ ക്ഷേത്രത്തിന്റെ മുന്നിലുള്ള റോഡിൽ പെട്ടു പോയി.." "What..! ഉച്ചക്ക് നീ വന്നതല്ലേ... ഇപ്പൊ എന്താ..." ആര്യൻ ദേഷ്യത്തോടെ ചോദിച്ചു. "സർ... പൂജ കഴിഞ്ഞതിന്റെ തിരക്കാണ്.. പലരും തിരിച്ചു പോകുന്നതിന്റെ ആണ്.. കൂടാതെ പൂജക്ക് വേണ്ട സാധനങ്ങൾ എല്ലാം കൊണ്ട് പോകുന്ന ലോറികൾ വേറെയും... സർ ക്ഷേത്രത്തിന്റെ അടുത്തേക്ക് ഒന്ന് വന്നാൽ..." ഡാനി ശബ്ദം താഴ്ത്തി പറഞ്ഞു.. ആര്യന് വല്ലാതെ ദേഷ്യം വന്നിരുന്നു.. "What the f** ഡാനി....." "സർ.. പ്ലീസ്.. അല്ലാതെ വേറെ വഴിയില്ല..." ഡാനി ദയനീയമായി പറഞ്ഞു.. ആര്യൻ ഫോൺ കട്ടാക്കി... "There is a problem.... വഴി ബ്ലോക്ക് ആയി കിടക്കുവാ.. എന്റെ PA വഴിയിൽ പെട്ടു പോയി..." ആര്യൻ അദ്രിയുടെ അമ്മക്ക് നേരെ തിരിഞ്ഞു പറഞ്ഞു..

"അയ്യോ ഇനി എന്ത് ചെയ്യും...??" "Its ok... ഞാൻ നടന്നോളാം കുറച്ചല്ലേ ഒള്ളൂ..." ആര്യൻ പറഞ്ഞു.. "പോട്ടേ...." അവൻ അദ്രിയുടെ അമ്മയുടെ കയ്യിൽ പിടിച്ചു... അവർ സ്നേഹത്തോടെ അവന്റെ നെറുകയിൽ തലോടി... ആനിയെ ഒന്ന് നോക്കി.. ശ്വാസം പിടിച്ചു നിൽക്കുകയാണ് അവൾ... ഉള്ളിലെ സങ്കടം മുഖത്ത് കാണിച്ചില്ല.. ചിരിച്ചു നിന്നു... കണ്ണുകൾ കൊണ്ട് അവൻ യാത്ര പറഞ്ഞു... അവളൊന്നു തലയാട്ടി... മറ്റെങ്ങോ നോക്കി നിൽക്കുകയായിരുന്നു അദ്രി... അവന്റെ നെഞ്ചിടിപ്പു കൂടെ... ആര്യൻ അടുത്തേക്ക് വരുന്നത് അവൻ അറിഞ്ഞു... "By.. Man..." ആര്യൻ അവനെ കെട്ടിപിടിച്ചു... അദ്രി ഒരു നിമിഷം തറഞ്ഞു നിന്നു... "ഒന്നും മനസ്സിൽ വെച്ചേക്കരുത്..." ആര്യൻ ചിരിയോടെ പറഞ്ഞു.. അദ്രി ഒന്ന് ചിരിക്കാൻ ശ്രമിച്ചു...

"അദ്രി നീ കൂടെ മോന്റെ കൂടെ ചെല്ല്..." അദ്രിയുടെ അമ്മ പറഞ്ഞു.. അദ്രി ഒന്ന് തലയാട്ടി.. "ഞാനിപ്പോ വരാം.." അദ്രി അതും പറഞ്ഞു അവന്റെ വീട്ടിലേക്ക് പോയി.. ആര്യനും പുറത്തേക്ക് ഇറങ്ങി.. അദ്രി കാത്ത് നിന്നു... ആനി അവന്റെ അടുത്തേക്ക് വന്നു നിന്നു... ആര്യൻ മുഖം ചെരിച്ചവളെ നോക്കി.. "ഇനിയെന്ത പ്ലാൻ... തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്നുണ്ടോ..?? കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ...??" ആര്യൻ ചോദിച്ചു.. "ഇല്ല... ഇനി എങ്ങോട്ടും ഇല്ല... ഇവിടെ അദ്രിയുണ്ടല്ലോ.. പിന്നെ അവന്റെ അമ്മയും.. ഇനി അങ്ങോട്ട്‌ അവരല്ലേ ഒള്ളൂ..." അവൾ അവനെ നോക്കി.. "അദ്രി... അദ്രിയോട് പറഞ്ഞേക്ക് നീ അവനെ ഒരു സഹോദരനായാ കാണുന്നതെന്ന്... ഇല്ലേൽ..." ആര്യൻ പറഞ്ഞു നിർത്തുമ്പോൾ അവന്റെ മുഖം ചുവന്നിരുന്നു... "മ്മ്... ഇനിയെല്ലാം അവർ പറയുന്ന പോലെ..." അവൾ ചിരിച്ചു... ആര്യൻ അവളിൽ നിന്നെ മുഖം തിരിച്ചു...

അദ്രി വന്നപ്പോൾ അവർ പോകാനിറങ്ങി.. "ആനി മോളെ.. നീ കൂടെ ചെല്ല്... തിരിച്ചു വരുമ്പോൾ അദ്രിക്ക് കൂട്ടാവുമല്ലോ..." അമ്മ പറയേണ്ട താമസം ആനിയുടെ മുഖം വിടർന്നു... അദ്രിക്ക് അതിഷ്ഠമായില്ല... മനസിൽ വല്ലാത്ത അസ്വസ്ഥത നിറഞ്ഞു... ആനി അവന്റെ കൂടെ പോകുമോ..?? ആദിയോടെ അവൻ ഓർത്തു... ആനി ആര്യനൊപ്പം നടന്നു... ദൂരം കുറയും തോറും.. അവൾക്ക് സങ്കടം കൂടി... ആര്യനെ ഇടക്ക് ഇടക്ക് നോക്കി കൊണ്ടേ ഇരുന്നു.. "എന്നോട് എന്തേലും പറയാനുണ്ടോ ആനി...?" നടക്കുന്നതിന്റെ ഇടയിൽ ആര്യൻ ചോദിച്ചു... ആനി ഞെട്ടി കൊണ്ട് അവനെ നോക്കി.. "ഉണ്ടോ..??" "മ്മ്ഹ്ഹ്...." അവൾ ഇല്ലെന്ന് തലയാട്ടി.. "ഒന്നും പറയാനില്ലേ..??" അവൻ വീണ്ടും ചോദിച്ചു.. അവൾ ഇല്ലെന്ന് തന്നെ പറഞ്ഞു... "ശെരിയെന്നാൽ... എന്നേലും കാണാം... ഇതെന്റെ കാർഡ് ആണ്... നിനക്ക് എന്തേലും ആവശ്യം വന്നാൽ വിളിക്കാം..."

അവൻ അവളുടെ കാർഡ് ഏൽപ്പിച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു... ആനിക്ക് ഹൃദയം പൊട്ടുമെന്ന് തോന്നി... നടന്നു നീങ്ങുന്നവനെ കാൺകെ കണ്ണുകൾ നിറഞ്ഞു... ആര്യൻ പോകുന്നത് കണ്ട് അദ്രിക്ക് ആശ്വാസം തോന്നി... അവൻ ആനിയുടെ കയ്യിൽ മുറുകെ പിടിച്ചു... ആനി ഫോണിൽ സംസാരിച്ച് നടന്നു നീങ്ങുന്ന ആര്യനെ നോക്കി നിന്നു... അവന്റെ കൂടെ ചെല്ലാൻ ഉള്ളം തുടിച്ചു... ഇഷ്ട്ടമല്ലായിരുന്നോ എന്നാ...?? പിന്നെ എന്തിനാണ് ചുംബിച്ചത്.. അത് പ്രണയമല്ലായിരുന്നോ..?? ഞാനൊരു മണ്ടി.... അവൾ തേങ്ങി കരഞ്ഞു.... ഫോണിൽ അമ്മയോടു സംസാരിച്ചു കാറിൽ കയറുകയായിരുന്നു ആര്യൻ... "നീ വേഗം ഒരുപാട് പറയുന്നുണ്ട് നിന്നോട്..."

അമ്മയുടെ സന്തോഷം ആ വാക്കുകളിൽ നിന്ന് അറിയുന്നുണ്ടായിരുന്നു അവൻ... "മ്മ്... വരാം അമ്മ.... പക്ഷേ...?" "എന്താ ഒരു പക്ഷേ... മ്മ്..??' "അറിയില്ല അമ്മ.. എന്തൊക്കെയോ വിട്ടിട്ട് വരുന്ന പോലെ....?" പറയുമ്പോൾ അവന്റെ കണ്ണുകൾ ഫ്രന്റ്‌ മിററിൽ തെളിഞ്ഞു കാണുന്ന ആനിയുടെ രൂപത്തിൽ ആയിരുന്നു.... ഡ്രൈവർ കാർ മുന്നോട്ട് എടുത്തു.... അവന് അവളിൽ നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല.... കാർ മുന്നോട്ട് എടുത്തു....ആനി കരഞ്ഞു കൊണ്ട് നിലത്ത് മുട്ട് കുത്തിയിരുന്നു... "സ്റ്റോപ്പ് തെ കാർ...." ആര്യൻ ദൃതിയിൽ പറഞ്ഞു... കാർ നിന്നു.... അവൻ കാറിൽ നിന്നിറങ്ങി ആനിക്ക് അടുത്തേക്ക് ഓടി.... മുഖം പൊത്തി കരയുകയായിരുന്നു... സങ്കടം തികട്ടി വന്നു കൊണ്ടിരുന്നു.... "ആനി......!!!!!!!" ആര്യന്റെ ശബ്ദം....!........................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story