ഹേമന്തം 💛: ഭാഗം 36

hemandham

എഴുത്തുകാരി: ആൻവി

"പേടിയുണ്ടോ...??" വിറക്കുന്ന അവളുടെ കൈയ്യിൽ മെല്ലെ കൈ അമർത്തി കൊണ്ട് അവൻ ചോദിച്ചു.... പേടിച്ചു കൊണ്ട് ആനി ഫ്ലൈറ്റിന്റെ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി.. പിന്നെ മുഖം ചെരിച്ചവനെ നോക്കി തലയാട്ടി... "ആര്യൻ ചിരിച്ചു..." ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു... ഫ്ലൈറ്റ് ഉയർന്നപ്പോൾ അവൾ വിറച്ചു കൊണ്ട് അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... പിന്നെ അവളുടെ പിടി അയഞ്ഞത് ഫ്ലൈറ്റ് ഇറങ്ങിയതിന് ശേഷമാണ്... ഡാനി ആര്യന്റെ കയ്യിലെ ലാപ് വാങ്ങി പിടിച്ചു... എയർപോർട്ടിന് പുറത്തേക്ക് വന്നപ്പോഴേ ഒരു ബ്ലാക്ക് ജാഗ്വേർ അവർക്ക് മുന്നിലേക്ക് പാഞ്ഞു വന്നു നിന്നു.... ആനി ആര്യന്റെ പുറകിലായാണ് നിന്നത്...

കാറിൽ നിന്ന് ഡ്രൈവർ ഇറങ്ങി വന്ന് ഡാനിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി ബാക്കിൽ കൊണ്ട് വെച്ചു... അയാൾ വന്ന് ആര്യന് കാറിന്റെ ഡോർ തുറന്നു കൊടുത്തു... "സുഖമല്ലേ രാമേട്ടാ...." ആര്യൻ ചെറു ചിരിയോടെ ചോദിച്ചു... "ആഹ്... കുഞ്ഞേ...." അയാൾ ചിരിച്ചു... ആര്യൻ ആനിയെ ഒന്ന് നോക്കി... ആ നോട്ടത്തിന്റെ അർത്ഥം മനസിലായെന്ന പോലെ അവൾ കാറിൽ കയറി ഇരുന്നു... പിന്നെ അവനും കയറി.... ഡാനി ഫ്രന്റ്‌ഇൽ ആണ് ഇരുന്നത്.. "രാമേട്ടാ പോകാം...." ബ്ലേസർ ഊരി മാറ്റി.. സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് ആര്യൻ പറഞ്ഞു... "ഹരി കുഞ്ഞിന് അമ്മയെ കാണാൻ ദൃതിയായെന്ന് തോന്നുന്നു...." രാമേട്ടൻ ചിരിയോടെ ചോദിച്ചതും...

കണ്ണടച്ച് ഇരിക്കെ ആര്യനും ചിരിച്ചു... ആനി അവരെ മൂന്ന് പേരെയും ഒന്ന് നോക്കിയാ ശേഷം പുറത്തേക്ക് കണ്ണും നട്ടിരുന്നു... "ഇതാരാ കുഞ്ഞേ.... കുഞ്ഞിന്റെ ഫ്രണ്ട് ആണോ...??" ഡ്രൈവിങ്ങിന്റെ ഇടയിൽ അയാൾ ചോദിച്ചു.. "മ്മ്...." അവൻ കണ്ണടച്ചൊന്നു മൂളി... ഡാനി മിററിലൂടെ ആര്യനെയും ആനിയേയും മാറി മാറി നോക്കി... "ആ കുഞ്ഞേ.... ലക്ഷ്മികുഞ്ഞ് ഓഫീസിൽ ആണ്...ഇന്ന് എന്തോ മീറ്റിംഗ് ഉണ്ട്‌...8 മണിയാവും കഴിയാൻ .ഞാൻ പറയാൻ വിട്ടു....." "അത് സാരമില്ല രാമേട്ടാ....രാത്രി വരുമല്ലോ...." ആര്യൻ പറഞ്ഞു... മിനിറ്റുകൾ ദൈർഖ്യമുള്ള യാത്രക്ക് ഒടുവിൽ.... വീടിന് മുന്നിൽ കാർ ബ്രേക്ക്‌ ഇട്ട് നിന്നു... ആര്യൻ ഇറങ്ങി... "വാ ആനി..." പരിഭ്രമത്തോടെ നിന്നവൾക്ക് നേരെ കൈ നീട്ടി കൊണ്ട് അവൻ വിളിച്ചു...

അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.... അവൻ നീട്ടിയ കയ്യിൽ പിടിച്ച് കാറിൽ നിന്നിറങ്ങി... ഒരു വലിയ വീട്... രണ്ട് സൈഡിലും തണൽ മരങ്ങൾ വളർന്നു നിൽക്കുന്നുണ്ട്.... ചെടികൾ ഒരുപാട് നട്ടു പിടിപ്പിച്ചിട്ടുണ്ട്.... അവൾ ചുറ്റും ഒന്ന് നോക്കി.... "എന്താ...??" തോളുകൊണ്ട് അവളെ മെല്ലെ തട്ടി കൊണ്ട് അവൻ ചോദിച്ചു... അവൾ ചിരിച്ചു.. "ഒരു പീസ്ഫുൾ atmosphere..." അവൾ പറഞ്ഞത് കേട്ട് അവനും ചിരിച്ചു.. "വാടോ...." അവൻ അവളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് കയറി... "മോനെ....." സന്തോഷം നിറഞ്ഞ ആ വിളി കേട്ട ഭാഗത്തേക്ക് ആര്യനൊന്ന് നോക്കി... ഭാനുവമ്മയാണ്.... ഓടി അവനരുകിൽ എത്തിയിരുന്നു അവർ.... "ഭാനുവമ്മേ..." അവൻ അവൻ വാരി പുണരാൻ ആഞ്ഞതും...

"വേണ്ട മോനെ. അപ്പടി അഴുക്കാ... അടുക്കള വൃത്തിയാക്കി ഇപ്പൊ ഇറങ്ങിയതെ ഒള്ളൂ...." അവർ അവനെ നോക്കി വാത്സല്യത്തോടെ പറഞ്ഞു... അത് കണക്കിലെടുക്കാതെ ആര്യൻ അവരെ ചേർത്ത് പിടിച്ചു... "എത്രനാളായി എന്റെ കുഞ്ഞിനെ കണ്ടിട്ട്...." അവരുടെ കണ്ണുകൾ നിറഞ്ഞു.. അവൻ ചിരിച്ചു... "ആനി.. ഇതാണ് ഞാൻ പറഞ്ഞ ഭാനുവമ്മ...." ആര്യൻ അവരെ ചേർത്ത് പിടിച്ചു കൊണ്ട് ആനിയോട് പറഞ്ഞു... അവരെ മനസ്സിലായെന്ന പോലെ ആനി തലയാട്ടി.. അവരെ നോക്കി ചിരിച്ചു.. "ഇതാരാ മോനെ..." "ഇത് ആനി.... ഇനി മുതൽ ഇവിടെ കാണും... നിങ്ങള് രണ്ടാളും തമ്മിൽ പരിജയപെട്ടോ.. ഞാനൊന്ന് ഫ്രഷ് ആവട്ടെ.... ആ പിന്നെ ഭാനുവമ്മേ... ആനി ഒരു റൂം ഒരുക്കി കൊടുക്കണേ...." അതും പറഞ്ഞവൻ റൂമിലേക്ക് നടന്നു..

എന്തോ ഓർത്ത പോലെ തിരിഞ്ഞു നോക്കി.. "പിന്നേയ്.... മുകളിലെ.. ഏതേലും റൂമിൽ ഒരുക്കിക്കൊ...." ആനിയേ ഒന്ന് നോക്കി അതും പറഞ്ഞവൻ നടന്നു... "സർ... ഞാൻ പൊക്കോട്ടെ..." ലാപും ബാഗും സോഫയിലേക്ക് വെച്ച് ഡാനി ചോദിച്ചു.... "മ്മ്.. ഡാനി.....Come tomorrow morning 8 or clock " "ഓക്കേ സർ...."  "മോളുടെ വീട് എവിടാ....?" ഒരു ഗ്ലാസ് ജ്യൂസ് ആനിക്ക് നേരെ നീട്ടി കൊണ്ട് ഭാനുവമ്മ ചോദിച്ചു.. "ഉത്തരഖണ്ഡ്..." ഗ്ലാസ് വാങ്ങി ആനി ചിരിയോടെ പറഞ്ഞു... "ആഹാ... മോൾക്ക് മലയാളം ഒക്കെ അറിയാവോ....??" ഭാനുവമ്മ താടിക്കും കൈ കൊടുത്ത് അവളെ നോക്കി.. അവൾക്ക് ചിരി വന്നു.. മെല്ലെ തലയനക്കി ഒന്ന് മൂളി.... "എന്റെ പാപ്പ മലയാളി ആയിരുന്നു...."

"ആണോ... വീട്ടിൽ ആരൊക്കെയുണ്ട്,??" ആ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖം വാടി... "ആരുമില്ല ഇപ്പൊ.." ശബ്ദം വളരെ നേർത്തു പോയി... ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ഭാനുവമ്മക്ക്... അവർ അവളുടെ കവിളിൽ തലോടി.. "മോള് കുടിക്ക്... എന്നിട്ട് വാ ഞാൻ റൂം കാണിച്ചു തരാം...." "മ്മ്....." ഗ്ലാസ്സിലെ ബാക്കി ജ്യൂസ് കൂടെ ഒറ്റ വലിക്ക് കുടിച് കൊണ്ട് എഴുനേറ്റു.... ഭാനുവമ്മയുടെ റൂമിലേക്ക് നടന്നു... സ്റ്റയർ കയറിയപ്പോൾ കണ്ടത് ആര്യന്റെ റൂം ആണ്... അവന്റെ ശബ്ദം ഒന്നും കേൾക്കാനില്ല... അതിന്റെ തൊട്ടപ്പുറത്തെ റൂം ഭാനുവമ്മ അവൾക്കായ് തുറന്നു കൊടുത്തു.. "ഈ മുറി ഇപ്പൊ അടുത്ത് വൃത്തിയാക്കിയതാ.. ദീപുമോള് വന്നാൽ ഈ മുറിയില കിടക്കാ...."

ബെഡ് ഷീറ്റ് മാറ്റി വിരിച്ചു കൊണ്ട് അവർ പറഞ്ഞു... ആരാ ദീപു.... ആ നേരം കൊണ്ട് ഉള്ളിൽ ചോദ്യമുയർന്നു ..... "മോള് പോയി കുളിച് ഡ്രസ്സ്‌ ഒക്കെ മാറൂ....ലക്ഷ്മികുഞ്ഞ് ഇപ്പൊ വരാനായി.." അതും പറഞ്ഞ് റൂമിന്റെ വാതിൽ ചാരി അവർ പുറത്തേക്ക് പോയി.. ആനി ഒന്ന് നിശ്വസിച്ചു... ഒറ്റക്ക് ആയത് പോലെ...ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി... കണ്ണുകൾ നിറഞ്ഞു... വീടിന്റെ മുറ്റത്ത്‌ കാർ വന്ന് നിർത്തിയതും ലക്ഷ്മി കാറിൽ വേഗത്തിൽ ഇറങ്ങി.. രാമേട്ടൻ കയ്യിൽ തന്ന ബാഗും എടുത്ത് ദൃതിയിൽ വാതിൽക്കലേക്ക് കാലെടുത്തു വെച്ചതും... തനിക്ക് നേരെ ആഞ്ഞു ഒരു കയ്യിനെ വലം കൈ കൊണ്ട് പിടിച്ചടുത്തു....

"എന്റെ മോന് തീരെ ടൈമിംഗ് ഇല്ല..." പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് പിടിച്ചു വെച്ച കയ്യിനെ വലിച്ചു.... ആര്യൻ മുന്നിലേക്ക് വന്നു... തോറ്റു കൊടുക്കാൻ മനസ്സില്ലാതെ അവൻ ലക്ഷ്മിയേ ഞൊടിയിടയിൽ പിടിച്ചു തിരിച്ചു...അവന്റെ കൈ സ്വാതന്ത്രമായതും അവൻ ചിരിച്ചു... "ടൈമിംഗ് തെറ്റിയാലും രക്ഷപെടാൻ എനിക്ക് അറിയാം അമ്മ...." അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞു.... അവന്റെ നെഞ്ചിലേക്ക് ചാരി നിന്ന അമ്മയെ ഒന്നുകൂടെ മുറുകെ പിടിച്ചു അവൻ.... ലക്ഷ്മി ചിരിയോടെ അവന് നേരെ തിരിഞ്ഞു... അവന്റെ നെറ്റിയിൽ തലോടി... ആര്യൻ ചിരിച്ചു കൊണ്ട് അവരുടെ നെറുകയിലെ കുങ്കുമപൊട്ടിൽ ചുണ്ട് അമർത്തി... "എത്ര മിസ്സ്‌ ചെയ്‌തെന്നോ...??" അവൻ അവരെ നെഞ്ചോട് അമർത്തി പിടിച്ചു.... "ഞാനും....ആട്ടെ എന്റെ മോന്റെ കൂടെ ഒരു ഫ്രണ്ട് വന്നിട്ട് ഉണ്ടെന്ന് പറഞ്ഞു എവിടെ..."

ലക്ഷ്മി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.... "ആനി..." അവന്റെ ചുണ്ടുകൾ ചിരിയോടെ പറഞ്ഞു... പുറകിൽ നിന്ന് എന്തോ ഒരു ശബ്ദം കേട്ട് ലക്ഷ്മിയും ആര്യനും ഒരുപോലെ തിരിഞ്ഞു നോക്കി.. രണ്ട് പേരെയും നോക്കി പകച്ചു നിൽക്കുന്ന ആനി... "മോള് അന്തിച്ചു നിൽക്കണ്ട ഈ അമ്മയും മോനും നേരിൽ കണ്ടാൽ ഇങ്ങനാ...ഇച്ചിരി ഉള്ള ഈ ചെറുക്കന് കഥയും കവിതയും പറഞ്ഞു കൊടുക്കേണ്ട പ്രായത്തിൽ എന്നെ അടിക്കട...ചാടി ചവിട്ടെടാ എന്ന് പറഞ്ഞു കൊടുത്ത അമ്മയാണ്... ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.." കയ്യിലൊരു ചായ കപ്പും എടുത്ത് അങ്ങോട്ട്‌ വന്ന ഭാനുവമ്മ പറഞ്ഞു... ആര്യൻ ചിരിച്ചു കൊണ്ട് ലക്ഷ്മിയേ ഒന്ന് കൂടെ ചേർത്ത് പിടിച്ചു....

ആനിയേ നോക്കി... വിടർന്ന കണ്ണുകളോടെ ലക്ഷ്മിയേ ഉറ്റു നോക്കി നിൽക്കുവാണ് അവൾ... ലക്ഷ്മി ഭാനുവമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കൊണ്ട് സോഫയിൽ ചെന്നിരുന്നു... ആനിയെ നോക്കി ഒന്ന് ചിരിച്ചു.. "വാ...എന്താ അവിടെ നിന്നത്..?" ലക്ഷ്മി ചിരിയോടെ ചോദിച്ചതും ആനി മെല്ലെ നീങ്ങി നിന്നു... "ആനി അല്ലെ..??" "മ്മ്...." ആനി ചിരിച്ചു... ലക്ഷ്മിയേ ആരാധനയോടെ നോക്കി..ഫോട്ടോയിൽ കണ്ടതിനേക്കാൻ സുന്ദരിയാണ്... പെട്ടെന്ന് ആര്യന്റെ കൈകൾ അവളുടെ കയ്യിൽ കോർത്തു പിടിച്ചു... ആനി ഒന്ന് ഞെട്ടി അവനെ നോക്കി... "ആനി... നീ എന്താ ഇങ്ങനെ കിളി പോയി നിൽക്കുന്നത്... ദേ ഇതാണ് എന്റെ അമ്മ വരലക്ഷ്മി...."

"ഞാൻ പെട്ടെന്ന് കണ്ടപ്പോൾ... എനിക്ക്..." ആനിയുടെ വാക്കുകൾ വിറച്ചു... ലക്ഷ്മി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു... "മോള് ഇങ്ങനെ ടെൻഷൻ ആവുകയൊന്നും വേണ്ട.... ആദ്യം ഒന്ന് കൂളാവൂ.. വീടിനെയും വീട്ടുകാരെയും അറിഞ്ഞു കഴിഞ്ഞാൽ ഈ സ്റ്റാർട്ടിങ് ട്രബിൾ പൊയ്ക്കോളും....ഹരി പറഞ്ഞ് കാര്യങ്ങളൊക്കെ എനിക്കറിയാം...." ലക്ഷ്മി അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.. ആനിയുടെ ചുണ്ടുകൾ വിതുമ്പി... "ദേ ഇത്... ഈ കരച്ചിൽ അത്ര നല്ലതല്ല...ഹരി നിന്നിൽ നിന്ന് ഞാൻ കേട്ട ആനി ഇതല്ലാട്ടോ.." ആര്യനെ നോക്കി ലക്ഷ്മി പറഞ്ഞതും ആനി കണ്ണ് തുടച്ച് അവരെ നോക്കി...

"അങ്ങ് ശ്രീനഗറിൽ നിന്ന് ഇവിടെ കേരളത്തിലേക്ക് ഒറ്റക്ക് വന്നിട്ട് അജയ്നെ അടിച്ചു വീഴ്ത്തിയാ ആളാണോ ഈ ഇരുന്നു കരയുന്നത്...മ്മ്..." ലക്ഷ്മി ചിരിയോടെ ചോദിച്ചതും അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.. "അന്ന് ഉണ്ടായ ദൈര്യം മതി ഇനി അങ്ങോട്ട്‌ ജീവിക്കാനും... കേട്ടോ... മരണം അത് സംഭവിക്കേണ്ടത് തന്നെയാണ്... എന്നായാലും അനുവഭവിക്കേണ്ടത്.... അവരോടുള്ള സ്നേഹം കാണിക്കേണ്ടത്... കരഞ്ഞിരുന്നിട്ടല്ല... മോൾടെ അമ്മയുടെ ആഗ്രഹം മോള് പഠിച്ചു ജോലിക്ക് പോകാനല്ലേ... അത് സാധിച്ചെടുക്കൂ... ജോലിയൊക്കെ ആയി ജീവിക്കണം.. അതല്ലേ വേണ്ടത്.... ദേ.. ഞാനും ഹരിയും ഭാനുവമ്മയും ഒക്കെ ഉണ്ട്‌ കൂടെ കേട്ടോ..."

അത്രയേറെ പറഞ്ഞ് കൊണ്ട് ലക്ഷ്മി നിർത്തുമ്പോൾ ആ സ്വരം കേട്ടിട്ടും കൊതി തീരാത്ത പോലെ തോന്നി ആനിക്ക്... വാക്കുകളിൽ കലർന്ന ഗൗരവം കരുതൽ സ്നേഹം വാത്സല്യം... എല്ലാം ഒരുപോലെ അനുഭവിക്കാൻ കഴിന്നുണ്ടായിരുന്നു.... കൂടെ ഇരുന്ന് ആ വാക്കുകൾക്ക് കാതോർക്കവെ അതുവരെയില്ലാത്ത ഒരുന്മേഷം കൈ വന്നപോലെ... അവൾ ലക്ഷ്മിയുടെ കയ്യിൽ മുറുകെ പിടിച്ചു.. "എത്ര നാളായി എന്റെ അമ്മയുടെ മടിയിൽ കിടന്നിട്ട്....." അമ്മയുടെ ഇരു കാൽപാദങ്ങളെയും ചുറ്റി പിടിച്ചു കൊണ്ട് കിടന്ന് ആര്യൻ പറഞ്ഞു.... ലക്ഷ്മി ചിരിച്ചു... ബാൽക്കണിയുടെ കൈ വരിയിലേക്ക് ചാരി ഇരിക്കുകയാണ്....

ആര്യൻ ആ കാൽ വിരലുകളിൽ ഞൊട്ടയിട്ടു.. മെല്ലെ കിടന്ന് ഉരുണ്ടു വന്ന് അമ്മയുടെ മടിയിലേക്ക് തലചായ്ച്ചു... കണ്ണുകൾ അടച്ചു കിടന്നു.... "എനിക്ക് ഒരുപാട് പറയാനുണ്ട്... ഒന്ന് ഫ്രീയാവട്ടെ എന്നിട്ട് പറയാം...." അതും പറഞ്ഞ് ആര്യൻ ലക്ഷ്മിയുടെ വയറിലേക്ക് മുഖം അമർത്തി... ലക്ഷ്മിയുടെ കൈകൾ അവന്റെ മുടിയിഴകളെ തഴുകി.... കഴുത്തിൽ മെല്ലെ വിരലുകൾ കൊണ്ട് താളമിട്ടു.... പുറം കഴുത്തിൽ തെളിഞ്ഞു നിന്ന ആ തേൻ മറുകിന് നേരിയ ഒരു സ്വർണ നിറം പോലെ ലക്ഷ്മിക്ക് തോന്നി.. തന്റെ തോന്നലാണെന്ന് വിശ്വസിച്ചു....................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story