ഹേമന്തം 💛: ഭാഗം 39

hemandham

എഴുത്തുകാരി: ആൻവി

"ഹരീ...." അവാർഡ് ഫങ്ക്ഷൻ കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോഴേ ലക്ഷ്മി കണ്ട് കാറിൽ ചാരി നിൽക്കുന്ന ആര്യനെ.... സാരി ഒതുക്കി പിടിച്ചു കൊണ്ട് അവർ അവനരുകിലേക്ക് ചെന്നു.... ആര്യൻ അമ്മയെ മുറുകെ പുണർന്നു.... "ഞാനൊരുപാട് ഹാപ്പിയാണ് അമ്മ.... എത്ര ആഗ്രഹിച്ചതാണെന്നോ ഈ നിമിഷങ്ങൾ...." അവൻ പറഞ്ഞത് കേട്ട് ലക്ഷ്മി അവന്റെ നെറുകയിൽ തലോടി... "ഇതായിരുന്നോ നിന്റെ urgent മീറ്റിംഗ്.. മ്മ്..." അവന്റെ കയ്യിലൊരു കുഞ്ഞടി കൊടുത്തു കൊണ്ട് ലക്ഷ്മി ചോദിച്ചു.. അവൻ കുസൃതി ചിരി ചിരിച്ചു.... "സ്റ്റേജിൽ കയറി നിന്നപ്പോഴേ ഞാൻ അറിഞ്ഞതാ എന്റെ മോൻ എവിടെ എവിടെയൊ ഉണ്ടെന്ന്.." "അതെങ്ങനെ ...?"

"ഞാൻ നിന്നെ നൊന്ത് പ്രസവിച്ച നിന്റെ അമ്മയല്ലേഡാ... അത് കൊണ്ട് തന്നെ...". അത് കേട്ട് ആര്യൻ ചിരിച്ചു... അവൻ തലയിൽ നിന്ന് ക്യാപ് ഊരിയതും.. മീഡിയാസ് അവർക്ക് ചുറ്റും തടിച്ചു കൂടി... ചോദ്യങ്ങളുമായി അവർ എല്ലാം ആര്യന് നേരെ മൈക് നീട്ടി.... "Secret behind my success is..my mother.... Believe in yourself and anything is possible..." ആര്യൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അമ്മയെ ചേർത്ത് പിടിച്ച് കാറിൽ കയറി...."ഹരി...ഭാനുവമ്മക്ക് ഒരു സാരി വാങ്ങണം നിന്റെ കൈ കൊണ്ട് തന്നെ കൊടുക്കണം.. ഒരു സന്തോഷത്തിന്.. നിന്നെ ഒരുപാട് എടുത്തു നടന്നതാ... സ്വന്തം മക്കളെക്കാൾ നിന്നെയാവും അവർ നോക്കിയത്...."

മുബൈയിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ ലക്ഷ്മി പറഞ്ഞു... ആര്യൻ ഒന്ന് തലയാട്ടി... "എനിക്കറിഞ്ഞൂടെ അമ്മേ... ആനിക്കും വാങ്ങണം.... അവളും ഒരുപാട് ഹാപ്പിയാവും...." ആര്യൻ ചിരിയോടെ പറഞ്ഞു... ലക്ഷ്മിയും ചിരിച്ചു... പോകും വഴി ഭാനുവമ്മക്കും ആനിക്കും ഡ്രസ്സ്‌ വാങ്ങി.... വീട്ടു മുറ്റത്ത്‌ കാർ വന്നതെ അകത്ത് പുസ്തകവും വായിച്ചിരുന്ന ആനി ചാടി എഴുനേറ്റ് ഉമ്മറത്തേക്ക് ഓടി.... ഇന്നലെ രാവിലേ പോയതാ... അവളുടെ ഉള്ളിൽ പരിഭവം നിറഞ്ഞു... ലക്ഷ്മി കാറിൽ നിന്ന് ഇറങ്ങിയതും ആനിയെ കണ്ട് ചിരിച്ചു.. ആനിയുടെ കണ്ണുകൾ ആര്യനെ തേടി... "മോളുറങ്ങിയില്ലേ.. നേരം പത്തുമണി ആയല്ലോ...??"

ലക്ഷ്മി അവളോട് ചോദിച്ചു... "ഉ.. ഉറക്കം വന്നില്ല ലക്ഷ്മിയമ്മേ...ഭാനുവമ്മയുടെ കൂടെ ഇരുന്നതാ...." അവൾ ഇളിച്ചു കൊണ്ട് തൂണിന്റ മറവിലേക്ക് നിന്നു.... ആര്യൻ കവർ എല്ലാം കാറിന്റെ ബാക്കിൽ നിന്നെടുത്ത് ഉമ്മറത്തേക്ക് കയറി വന്നു.... ലക്ഷ്മി ബാഗ് ബാനുവമ്മയുടെ കയ്യിൽ കൊടുത്ത് അകത്തേക്ക് കയറി... "മ്മ്..??" തന്നെ ഉറ്റു നോക്കി നിൽക്കുന്ന ആനിയേ കണ്ട് ആര്യൻ ചോദ്യഭാവത്തിൽ പുരികം ഉയർത്തി... "മ്മ്ഹ്ഹ്...." അവൾ കുറുമ്പോടെ നിഷേധത്തിൽ തലയാട്ടി... "ഇവിടെ നിൽക്കാൻ പോകുവാണോ നീ... വരുന്നില്ലേ..." ഗൗരവത്തിൽ അവൻ ചോദിച്ചു.. "ആ... ദാ വന്നു...." അവൾ അവന്റെ പുറകെ ചെന്നു.... "ഇത് എന്റെ ഭാനുവമ്മക്ക്...."

ആര്യൻ ചിരിയോടെ കയ്യിലേക്ക് വെച്ച് തന്ന കവറിലേക്ക് ഭാനുവമ്മ സന്തോഷത്തോടെ നോക്കി... നിറഞ്ഞ കണ്ണുകളോടെ ആര്യന്റെ കവിളിൽ തലോടി... "ഞാൻ എപ്പോ എന്ത് ഗിഫ്റ്റ് തന്നാലും.. എന്റെ ഭാനുവമ്മ കരയും... കണ്ടോ അമ്മേ...." അവരെ ചേർത്ത് പിടിച്ചു കൊണ്ട് ആര്യൻ ലക്ഷ്മിയേ നോക്കി പറഞ്ഞു.... ലക്ഷ്മി ചിരിച്ചു.... ആനി ഹാളിന്റെ ഒരു ഭാഗത്ത്‌ പമ്മി നിൽക്കുവാണ്.... "മതി... മതി... എല്ലാവരും ചെന്ന് കിടക്ക്..നേരം ഒരുപാടായി.." ലക്ഷ്മി എല്ലാവരോടുമായി പറഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു.. പുറകെ ഭാനുവമ്മയും പോയി.. ഹാളിൽ ആനിയും ആര്യനും തനിച്ചായി... "ഗുഡ് നൈറ്റ്‌...." ആനി അവനെ പറഞ്ഞു.. "നിനക്ക് ഗിഫ്റ്റ് വേണ്ടേ ആനി..."

ആര്യൻ അവൾക്ക് അടുത്തേക്ക് വന്ന് ചോദിച്ചു.... അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.... "എനിക്ക് എന്തിനാ ഗിഫ്റ്റ്.." "അതെന്താ ഗിഫ്റ്റ് തന്നാൽ സ്വീകരിക്കില്ലേ.. മ്മ്..." അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു.... പെട്ടെന്ന് ആയത് കൊണ്ട് ആനിയോന്ന് ഞെട്ടി... കണ്ണ് മിഴിച്ചു കൊണ്ട് അവൾ ആര്യനെ നോക്കി.... അവൻ കണ്ണ് ചിമ്മി കൊണ്ട് അവളുടെ കൈ പിടിച്ചു അവനോട് ചേർത്ത് നിർത്തി... "പറ ഗിഫ്റ്റ് തന്നാൽ വാങ്ങില്ലേ...??" അവൻ നേർത്ത ശബ്ദത്തിൽ ചോദിച്ചു.. അവൾ മെല്ലെയൊന്ന് തലയാട്ടി... ആര്യൻ ചിരിച്ചു കൊണ്ട് അവളെ വിട്ടു... സോഫയിൽ കിടന്ന കവർ അവൾക്ക് നേരെ നീട്ടി.... "നിനക്കാ... തുറന്ന് നോക്ക്..."

അവൻ ആവേശത്തോടെ പറഞ്ഞു... അതിലേറെ ആകാംഷയോടെ ആനി അത് വാങ്ങി തുറന്നു.... വൈറ്റ് കളർ അനാർക്കലി ചുരിദാർ ആയിരുന്നു അത്... അത് കണ്ട് ആനി മുഖം ചുളിച്ചു... "എന്താ ഇഷ്ടായില്ലേ...??" അവൻ ചോദിച്ചു.. "മ്മ്... ഇഷ്ടായി... ബട്ട്‌ എന്റെ ഫേവ് കളർ റെഡ് ആണ് ആര്യൻ... എന്റെ മാത്രമല്ല അദ്രിയുടെയും..." അവൾ ചുരിദാർ ദേഹത്തേക്ക് വെച്ച് കൊണ്ട് പറഞ്ഞു... "ഓഹ്... അങ്ങനെ ആണോ... എന്നാൽ നീ ഇത് ഇടേണ്ട...ഇങ്ങ് തന്നേക്കൂ..." ആര്യൻ ഈഷ്യയോടെ അവളുടെ കയ്യിൽ നിന്ന് ഡ്രസ്സ്‌ വലിച്ചെടുക്കാൻ നോക്കി.. എന്നാൽ ആനി അത് കൊടുക്കാതെ നെഞ്ചോട് ചേർത്ത് വെച്ചു.. "അങ്ങനെ ഞാൻ തരുന്നില്ല...

എന്റെ വീട്ടിൽ വന്നിട്ട് എന്റെ കാശിനു ഞാനും വാങ്ങി തന്നിട്ടുണ്ട്... " അവൾ ചുണ്ട് കോട്ടി.... അവളുടെ മുഖഭാവം കണ്ട് ആര്യൻ ഇരു കയ്യും മാറി കെട്ടി നിന്ന് അവനെ നോക്കി... "ഓഹോ... കണക്കു പറയുവാണോ മിസ്സ്‌ അനഹിത...??" "ആണെന്ന് കൂട്ടിക്കോ.... തിരിച്ചു തരാം എന്ന് പറഞ്ഞത് ആര്യൻ തന്നെയല്ലേ..." അവൾ പുരികം, ഉയർത്തി കൊണ്ട് പറഞ്ഞതും ആര്യൻ ചിരിച്ചു.. "തരുന്നുണ്ട് ഞാൻ എല്ലാം കൂടെ..." താടിയൊന്ന് ഉഴിഞ്ഞ് അവളെ ആകെയൊന്ന് നോക്കിയവൻ പറഞ്ഞു... അവന്റെ നോട്ടത്തിൽ ആനിയോന്ന് പതറി.... "എനി... എനിക്കെ... ഉറക്കം വരുന്നു... പൊക്കോട്ടെ ഞാൻ...??" ഡ്രസ്സ്‌ കയ്യിൽ പിടിച്ചവൾ അവനെ മri കടന്ന് പോയി...

അവൾ പോകുന്നത് കണ്ട് അവൻ അറിയാതെ ചിരിച്ചു പോയി... "May i coming...." ഡോറിന്റെ ഭാഗത്ത്‌ നിന്ന് ആ ശബ്ദം കേട്ടതും സീറ്റിൽ കണ്ണടച്ച് ഇരുന്ന ആര്യന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. "Yes.. Come in mr അശോക്...." ആര്യൻ കണ്ണ് തുറന്ന് അയാളെ അകത്തേക്ക് ക്ഷണിച്ചു.... "എന്താണാവോ... ഈ വരവിന്റെ ഉദ്ദേശം..." ആര്യൻ പരിഹാസത്തോടെ ചോദിച്ചു. "ആര്യൻ... അത്,.." "ദുരുദ്ദേശം ആണെന്ന് മനസിലായി.. എന്തായാലും പറ.. എന്താ ഉദ്ദേശമെന്ന്..." സീറ്റിലേക്ക് ചാരി ഇരുന്ന് ആര്യൻ അയാളെ ഉറ്റു നോക്കി... "നിന്റെ കമ്പനിയുമായുള്ള partnership തന്നെയാണ് എന്റെ ലക്ഷ്യം....നമുക്ക് ഒരുമിച്ച് നിന്നൂടെ മോനെ.പഴയത് ഒക്കെ മറന്ന്....

നമ്മുടെ രണ്ട്പേരുടെയും ലക്ഷ്യം ഒന്നല്ലേ...." അശോക് സൗമ്യമായി പറഞ്ഞു കൊണ്ട് ഒരു എഗ്രിമെന്റ് ടേബിളിലേക്ക് വെച്ചു... ആര്യൻ ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് മുന്നോട്ട് ആഞ്ഞു ടേബിളിലേക്ക് കൈ വെച്ച് ഇരുന്നു... "ലക്ഷ്യം.... നമ്മുടെ രണ്ട് പേരുടെയും ലക്ഷ്യം ഒന്നല്ലല്ലോ അശോകേ... നിന്റെ ലക്ഷ്യം ഞാനുമായുള്ള പാർട്ണർഷിപ്പ് ആണേൽ.. എന്റെ ലക്ഷ്യം നിന്റെ ഓഫീസ് ആണ്...." ആര്യൻ പറഞ്ഞത് കേട്ട് അശോക് ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി.... ആര്യൻ അയാളുടെ ഭാവം കണ്ട് ചിരിയോടെ ടേബിളിൽ ഇരുന്ന് എഗ്രിമെന്റ് ചുരുട്ടി കൂട്ടി വേസ്റ്റ് ബിന്നിലേക്ക് എറിഞ്ഞു.... "ആര്യൻ...!!!!" അശോക് ദേഷ്യത്തിൽ ശബ്ദം ഉയർത്തി...

"Mr അശോക് ഒരു കാര്യം മറന്നെന്ന് തോന്നുന്നു... ഇത് എന്റെ ഓഫിസ് ആണ്... ഇവിടെ എന്റെ ശബ്ദം മാത്രം ഉയർന്നാൽ മതി... തനിക്ക് പോകാം... ഇല്ലേൽ കഴുത്തിന് പിടിച്ചു പുറത്തേക്ക് തള്ളും ഞാൻ....." മുറുകിയാ ശബ്ദത്തോടെ ആര്യൻ പറഞ്ഞത് കേട്ട് അയാൾ ദേഷ്യത്തിൽ വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് പോയി... "Bloody #&#%#&....എത്ര ധൈര്യം ഉണ്ടായിട്ടാ അയാൾ എന്റെ അടുത്തേക്ക് വന്നത്..." ആര്യൻ ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞടിച്ചു.... "ഡാനി.......!!!" അവൻ ഉറക്കെ വിളിച്ചു... നിശബ്ദതയെ അവന്റെ സ്വരം കീറി മുറിച്ചു.... "സർ.." ഡാനി ക്യാബിനകത്തേക്ക് വന്നു.. "ഇന്ന് വെച്ച മീറ്റിംഗ് എല്ലാം ക്യാൻസൽ ചെയ്തേക്ക് ഡാനി.."

ആര്യൻ സീറ്റിൽ നിന്ന് എഴുനേറ്റ് കൊണ്ട് കൊണ്ട് പറഞ്ഞു... "ഓക്കേ.. സർ...." ആര്യൻ സീറ്റിൽ വെച്ചിരുന്ന ബ്ലേസർ കയ്യിൽ എടുത്ത് ക്യാബിനിൽ നിന്നിറങ്ങി... 'സർ.. അവാർഡ് കിട്ടിയതിന്റെ ഭാഗമായി... ഒരു പാർട്ടി അറേഞ്ച് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു സ്റ്റാഫ്‌.... " അവന്റെ പുറകെ ചെന്ന് അൽപ്പം പേടിയോടെ ആണ് ഡാനി അത് ചോദിച്ചത്... "മ്മ്... സ്റ്റാഫിന് ഒരു ട്രീറ്റ്‌ അത്രമാത്രം മതീ... കൂടുതൽ വേണ്ട... ക്യാഷ് കമ്പനി അക്കൗണ്ടിൽ നിന്നെടുത്തോ... എനിക്ക് ജോയിൻ ചെയ്യാൻ പറ്റില്ല..." ആര്യൻ അതും പറഞ്ഞു നടന്നു നീങ്ങി... ആ മലമുഴുവൻ മഞ്ഞു മൂടിയിരുന്നു... താഴ്‌വാരം മഞ്ഞു പെയ്തു കൊണ്ടിരുന്നു...

അവന്റെ കൈ പിടിച്ചങ്ങോട്ട് ചെല്ലുമ്പോൾ ഉള്ളിലെ പ്രണയം അവനോട് പറയാൻ അവളുടെ ഹൃദയം വെമ്പുകയായിരുന്നു.... തന്നെ നോക്കി പുഞ്ചിരിക്കുന്ന അവന്റെ നീലമിഴികളിൽ അവൾ നോട്ടമിട്ടു.... ഒരു മായിക ലോകത്തേക്ക് ആണ് അവന്റെ കണ്ണുകൾ അവളെ കൂട്ടി കൊണ്ട് പോകുന്നത്.... ദേവധാരു മരങ്ങൾ കാറ്റിൽ മെല്ലെ ആടി.. ഇലകൾ പൊഴിച്ചു... പെയ്യുന്ന മഞ്ഞിൻ കണങ്ങൾ തിങ്ങി നിറഞ്ഞ അവന്റെ കൺപീലിയിൽ തങ്ങി നിൽക്കുന്നത് അവൾ കൗതുകത്തോടെ നോക്കി.... ആ കൺപീലികളിൽ ഒരു ചുംബനം നൽകാൻ വല്ലാതെ കൊതി തോന്നി അവൾക്ക്... അവനോടുള്ള അടങ്ങാത്ത പ്രണയത്തിൽ വിവശയായിരുന്നു അവൾ...

മെല്ലെ ആ നെഞ്ചോടു അമരാൻ അവളുടെ കൈ അവനെ വലയം ചെയ്തതും.... ഒരു കൈ വന്നവളെ അടർത്തി മാറ്റി.... അവനോട് ചേർന്ന് നിന്നു.... അരുതാത്തത് സംഭവിച്ഛ പോലെ ആനി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു.... ചുറ്റും അവളൊന്നു നോക്കി...കയ്യൊക്കെ ആകെ തണുത്തു മരവിച്ചു.... നെഞ്ചിൽ കൈ അമർത്തിയവൾ ബെഡിലേക്ക് തന്നെ കിടന്നു... പിന്നെ എന്തോ ഓർത്തപോലെ എഴുനേറ്റ് താഴേക്ക് ചെന്നു.... നടുതാളത്തിലെ തിണ്ണയിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്യുകയായിരുന്നു ആര്യൻ... 'നൈറ്റ്‌ പുറത്ത് കൊണ്ട് പോകാം എന്ന് പറഞ്ഞു പറ്റിച്ചവൻ...' അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി...

ഒന്ന് മുരടനക്കി കൊണ്ട് അവൾ അവനടുത്തേക്ക് ചെന്നു.... "ആഹാ ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റോ.... എന്താ പതിവില്ലാതെ ഈ ടൈമിൽ കിടന്നൊരു ഉറക്കം...." ലാപ്പിൽ നിന്ന് കണ്ണെടുക്കാതെ ആര്യൻ ചോദിച്ചു... "അത് പിന്നെ ഞാൻ ബോറടിച്ചപ്പോൾ..." അവൾ അവൻ ചെയുന്ന വർക്കിലേക്ക് എത്തി നോക്കി കൊണ്ട് പറഞ്ഞു നിർത്തി... "ബോറടിമാറാൻ ബുക്ക്സ് വായിച്ചൂടെ.. അമ്മയുടെ കയ്യിൽ കുറേ കളക്ഷൻസ് ഉണ്ട്.. എന്റെ ഷെൽഫിലും കാണും ഒന്ന് രണ്ടെണ്ണം...." ആര്യൻ അവളോട് പറഞ്ഞു... "അല്ലേൽ അമ്മയോട് പറ കുറച്ച് സെൽഫ് ഡിഫെൻസ് ഒക്കെ പറഞ്ഞു തരാൻ...." ആര്യൻ കള്ള ചിരിയോടെ അവളെ നോക്കി...

"അയ്യോ... വേണ്ടായേ...ഞാൻ നിർത്തി..." കൈ കൂപ്പി കൊണ്ട് അവൾ പറഞ്ഞതും ആര്യൻ പൊട്ടിച്ചിരിച്ചു... "ആര്യൻ... ആര്യന് നാട്ടിൽ ഫ്രണ്ട്സ് ഒന്നുമില്ലേ... അല്ല... അങ്ങനെ ആരെയും കുറിച്ച് പറഞ്ഞു കേട്ടില്ല അതോണ്ട് ചോദിച്ചതാ..." മറുപടിയായ് ആര്യൻ ചിരിച്ചു കൊണ്ട് ലാപ്പിലേക്ക് നോട്ടമിട്ടു... "ഫ്രണ്ട്സ് ഒക്കെയുണ്ട്... ബട്ട്‌ ക്ലോസ്.. ഡീപ് ഫ്രണ്ട്ഷിപ്പ് ഒന്നുമില്ല....കാണുമ്പോൾ പുഞ്ചിരിക്കുന്ന ബന്ധങ്ങൾ മാത്രം... എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും എന്റെ അമ്മയാ... എല്ലാം തുറന്നു പറയുന്നതും അമ്മയോടാ...." "വേറെ ആരോടും കൂടൂലെ...." അവൾ ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു... "നിന്നോട് കൂടിയില്ലേ ആനി... നിന്നോട് പറഞ്ഞില്ലേ എന്നെ കുറിച്ച്..."

ആര്യൻ മുഖം ഉയർത്തി അവളെ നോക്കി... "എന്നിട്ടും എന്താ ആര്യൻ എനിക്ക് നിന്നെ കുറിച്ച് മനസിലാകാത്തത്... മറ്റുള്ളരിൽ നിന്ന് നീ മാത്രം എന്താ ആര്യൻ വ്യത്യാസ്തനായത്...." "എന്നെ കുറിച്ച് അറിയാൻ ഞാൻ വിചാരിക്കണ്ടേ ആനി... പിന്നെ വ്യത്യസ്തനാവുന്നത്.. അത് നമ്മുടെ ആറ്റിട്യൂട് പോലെ ഇരിക്കും..." "അയ്യോ.. അതല്ല ആര്യൻ... ഞാൻ നിന്നെ കുറിച്ച് മനസിലാക്കിയാ അത്ര പോലും നീ സ്വയം മനസിലാക്കിയിട്ടില്ല..." അവൾ പറഞ്ഞത് കേട്ട് ആര്യൻ ചിരിച്ചു... ലാപ് മടക്കി മാറ്റി വെച്ച് അവൾക്ക് അരുകിലേക്ക് നീങ്ങിയിരുന്നു... "ആര്യൻ... നിന്റെ ബാക്കിലെ ആ ട്ടാറ്റൂ...അതിന് തന്നെ എന്തോ പ്രത്യേകതയുണ്ട്...അന്ന് നമ്മൾ മലകയറിയില്ലേ...

ആ തണുപ്പിൽ എന്റെ കൈ അതിൽ തൊട്ടപ്പോൾ പൊള്ളുന്ന ചൂടായിരുന്നു..." "ഹെലോ... Excuse me... നീ എങ്ങോട്ടാ പറഞ്ഞു പോകുന്നത്... ഏകലവ്യയുടെ സ്റ്റോറി വായിച്ചു ഞാൻ..ആ സ്റ്റോറിയിൽ പ്രണയം ഏകലവ്യയുടേത് അല്ല രുദ്രയുടേത് ആണ്. അതിലേതോ ഒരു പേജിൽ ഉണ്ടായിരുന്നു... രുദ്രയ്ക്ക് മാത്രമേ അവന്റെ സ്പെഷ്യലിറ്റിസ് കണ്ടെത്താൻ കഴിയൂ എന്ന്... മറുജന്മത്തിൽ അവളുടെ പ്രണയം അവൾ കണ്ട മനുഷ്യരിൽ നിന്ന് വത്യസ്തനായി അവൾക്ക് തോന്നും എന്ന്..." ആര്യൻ പറഞ്ഞു തീർന്നില്ല പുറത്ത് ഒരു കാർ വന്നു നിന്നു... ആനിയെ ഒന്ന് നോക്കിയശേഷം ആര്യൻ ഉമ്മറത്തേക്ക് ചെന്നു.... "ഡീ... ദീപു...."

കാറിൽ നിന്നിറങ്ങിയാ ആളെ കണ്ട് ആര്യന്റെ മുഖം വിടർന്നു... "ദീപു...." ആ പേര് ആനിയുടെ ചെവിയിൽ മുഴങ്ങി കേട്ടു... ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റവൾ പുറത്തേക്ക് പാഞ്ഞു.. ആര്യനോട് ചേർന്ന് നിൽക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ആനിയുടെ മുഖം മങ്ങി... ഉള്ളിലെവിടെയോ അസൂയ നിറഞ്ഞു....മുഖം വീർത്തു... "Congrats ആര്യൻ.... അവാർഡ് declare ചെയ്തത് അറിഞ്ഞപ്പോൾ തന്നെ ഓടി വരണം എന്ന് കരുതിയതാ... പറ്റിയില്ല...." ദീപു പുഞ്ചിരിയോടെ പറഞ്ഞു... ആര്യൻ ചിരിച്ചു... "നീ വാ.... അമ്മയൊക്കെ അകത്തുണ്ട്..." അവളുടെ കയ്യും പിടിച്ചവൻ തിരിഞ്ഞു നിന്നപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ആനിയെ കണ്ടത്...

ആനിയെ കണ്ട് ദീപു ഒന്ന് അമ്പരന്നു.. "ഈ... ഈ കുട്ടിഏതാ ആര്യൻ...??" ദീപു ആനിക്ക് നേരെ വിരൽ ചൂണ്ടി.. "ഇത് ആനി... എന്റെ.... എനിക്ക് വേണ്ടപെട്ടൊരാളാ... ആനി... ഇത് ദീപാക്ഷി.. അമ്മയുടെ ഫ്രണ്ടിന്റെ മോളാ...." ആര്യൻ ആനിയോട് പറഞ്ഞു.. ആനി ദീപുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... അരയോട് ഒപ്പം വെച്ച് വെട്ടി ഒതുക്കിയ ഗോൾഡൻ നിറമുള്ള മുടിയും...വെളുത്ത നിറവും...ബ്ലൂ കളർ സാരിയായിരുന്നു അവളുടെ വേഷം... ആനി ചുണ്ട് കൂർപ്പിച്ചവളെ നോക്കി... അവളെയും നോക്കി.. പിന്നെ സ്വയമൊന്നു നോക്കി അവൾ റൂമിലേക്ക് പോയി... അവളുടെ പോക്ക് കണ്ട് ആര്യൻ മുഖം ചുളിച്ചു... പിന്നെ ദീപുവിനെ വിളിച്ച് അകത്തേക്ക് ചെന്നു....

ദീപു വന്നതറിഞ്ഞതും ഭാനുവമ്മയും ലക്ഷ്മിയും പുറത്തേക്ക് വന്നു... കുറെ നേരമായിട്ടും ആനിയെ കാണാതെ വന്ന് ആര്യൻ അവളുടെ റൂമിലേക്ക് ചെന്നു.... "അമ്മ പറഞ്ഞത് കേട്ടാ മതിയായിരുന്നു... വെറുതെ മുടി വെട്ടി കളഞ്ഞു... ഇല്ലേൽ അരയോടൊപ്പം എനിക്കും മുടിയുണ്ടാവുമായിരുന്നു...' കണ്ണാടിയുടെ മുന്നിൽ നിൽക്കുകയായിരുന്നു ആനി..മുടിയിലൊന്ന് തലോടി അവൾ സങ്കടപെട്ടു.. ലിപ്സ്റ്റിക് എടുത്ത് ചുണ്ടിൽ തേച്ചു... ചുണ്ടൊന്ന് നനച്ചു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ട്... വാതിൽക്കൽ നിൽക്കുന്ന ആര്യനെ.. കാറ്റഴിഞ്ഞ ബലൂൺ പോലെ ആയി അവളുടെ മുഖം... "മേക്കപ്പ് ഒന്നും ഇട്ടില്ലേലും നീ സുന്ദരിയാ ആനി...." കുസൃതിയോടെ അവൻ പറഞ്ഞത് കേട്ട് അവൾ ചമ്മലോടെ മുഖം താഴ്ത്തി... "മുഖത്തുള്ളത് മായ്ച്ചു കളഞ്ഞു താഴേക്ക് വാ... ദീപു പരിജയപെടാം..." അവളെ ഒന്ന് അടിമുടി നോക്കി കൊണ്ട് അവൻ പുറത്തേക്ക് പോയി.......................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story