ഹേമന്തം 💛: ഭാഗം 41

hemandham

എഴുത്തുകാരി: ആൻവി

ആര്യന്റെ കൈകൾ അവളുടെ ഇരു ചെവിക്കും പുറകിലായ് മെല്ലെ തഴുകി കൊണ്ടിരുന്നു... ആനി ചുണ്ട് നനച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി... ആ കണ്ണുകളിൽ കാണുന്നുണ്ടായിരുന്നു തന്റെ മുഖവും.. ചുറ്റും പാറി നടക്കുന്ന മിന്നാമിനുങ്ങുകളേയും... അവളുടെ കൈ അവന്റെ കൈ തണ്ടയിൽ മുറുകി.... ഉമിനീർ ഇറക്കി കൊണ്ട് അവൾ കിതച്ചു... കണ്ണുകൾ അവനെ ഉറ്റു നോക്കി... കഴിഞ്ഞു പോയ നിമിഷങ്ങളേ ഓർത്തപ്പോൾ അവയൊന്ന് പിടച്ചു... ചെവിക്ക് അരുകിൽ കുസൃതി കാട്ടി കൊണ്ടിരുന്ന ആര്യന്റെ കൈകളുടെ മന്ത്രികതയിൽ അവളൊന്നു കഴുത്തനക്കി... അത് കണ്ട് ആര്യൻ ചിരിച്ചു...

ഇറക്കി വെട്ടിയ ചുരിദാറിന്റെ ഷോൾഡറിൽ അവളുടെ നഗ്നമായ തോളിൽ വിശ്രമിച്ചിരുന്ന മിന്നാമിനുങ്ങിനെ നോക്കി ചിരിയോടെ അവൻ നിന്നു... തോളിലേക്ക് അവന്റെ തീ നിറഞ്ഞ ശ്വാസമേറ്റപ്പോൾ ആനി കണ്ണുകൾ ഇറുക്കി അടച്ചു.... ശരീരം ശരീരത്തിനോട് വിളിച്ചു പറയുന്നില്ല.. ഹൃദയം ഹൃദയത്തോടെ മന്ത്രിച്ചു കൊണ്ടേ ഇരുന്നു അവന്റെ പ്രണയം.. "ആനി......" മെല്ലെ അവളുടെ കവിളിൽ തട്ടിയവൻ വിളിച്ചു... മറ്റേതോ ലോകത്തെന്ന പോലെ അവൾ വിളി കേട്ടു.. "ആനി....." തോളിൽ പിടിച്ചു ശക്തിയിലൊന്ന് കുലുക്കിയപ്പോൾ അവളൊന്നു ഞെട്ടി... കണ്ണ് മിഴിച്ചവനെ നോക്കി... അവളുടെ നോട്ടം കണ്ട് ആര്യൻ എന്തെന്ന് ഭാവത്തിൽ പുരികം ഉയർത്തി...

"എന്താ ആനി... ഞാൻ...." ബാക്കി പറയും മുന്നേ ആനി അവന്റെ വാ പൊത്തി... "ഇനിയൊന്നും പറയണ്ട....just hug me and tell me i am here...." അവൾ ഇടം നെഞ്ചിൽ കൈ ചേർത്ത് വെച്ചതും ആര്യൻ അവളെ നെഞ്ചോട് ചേർത്തിരുന്നു..... "നീ മാത്രേ ഒള്ളൂ...." തന്നിലേക്ക് അടക്കി പിടിച്ചു കൊണ്ട് അവളുടെ ചെവിയിൽ മന്ത്രിച്ചു.... ആനിയുടെ കൈകളും അവനെ വലയം ചെയ്തു... കണ്ണടക്കാൻ പേടി തോന്നി അവൾക്ക്.. ഒരു പക്ഷെ കണ്ണടച്ച് തുറന്നാൽ നടന്നത് വെറുമൊരു സ്വപ്നമാണെന്ന് പറഞ്ഞാൽ തളർന്നു പോകും.... ഇരുട്ടിന്റെ നിഗൂഢതയെ മാറ്റി നിർത്തിയാ നിലാവുള്ള രാത്രി...

അക്ഷരങ്ങളാൽ വർണിക്കാൻ കഴിയാത്ത വികാരത്തെ മൗനം കടമെടുത്ത് അവർ പരസ്പരം കൈ മാറി.... "അടുത്ത് ഇരിക്കാനോ എപ്പോഴും ചേർത്ത് പിടിക്കാനോ എനിക്ക് കഴിയില്ല ആനി... But i promise you..I'm always with you...You can feel my love...." അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിന് മേൽ നേർമയായി പതിഞ്ഞു...ആനി പുഞ്ചിരിയോടെ കണ്ണുകൾ അടച്ചു... "ആനി...." കാതിൽ അവന്റെ ശബ്ദം... കണ്ണ് തുറന്നവൾ അവന് വേണ്ടി കാതോർത്തു... "സ്വന്തം അസ്തിത്വത്തെ തേടി അലഞ്ഞു നടക്കുകയാണ് എന്റെ മനസ്സ്.... അറിയില്ല... ഞാൻ ഇപ്പോഴും എന്നെ തന്നെ തിരയുകയാണ്... ഒരുപാട് അറിയാനുണ്ട് സ്വയം...

അറിഞ്ഞതൊന്നും പൂർണമായി അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.... അത് കൊണ്ടാണ് പലതും കണ്ടില്ലെന്ന് വെക്കുന്നത്..." ആര്യൻ പറയുന്നത് ആനി ശ്രദ്ധയോടെ കേട്ടിരുന്നു... "നീ കൂടെയുണ്ടെങ്കിൽ എനിക്ക് എന്നെ കണ്ടെത്താനാവും.... അറിയില്ല എന്താണ് അങ്ങനെ കരുതുന്നത്... പക്ഷേ മനസ്സ് പറയുന്നു...." അവൻ പറഞ്ഞു കൊണ്ടിരിക്കെ അവളുടെ വിരലുകൾ അവന്റെ കൺതടങ്ങളേ കൗതുകത്തോടെ തലോടി.... ആര്യൻ ആ വിരലുകളെ പിടിച്ചു വെച്ചു... "ഞാനിവിടെ കാര്യമായി പറയുമ്പോൾ... What are you doing..." ആര്യൻ ഗൗരവത്തോടെ അവളോട് ചോദിച്ചു... "വിചിത്രമായിരിക്കുന്നു ആര്യൻ...

നിന്റെ കണ്ണെന്താ കണ്ണാടിയാണോ... എല്ലാം ക്രിസ്റ്റൈൽ ക്ലിയർ ആയി കാണുന്നു..." വീണ്ടും കൈകളുയർത്തി അവന്റെ കണ്ണുകളെ തൊടാൻ ആഞ്ഞപ്പോൾ ആര്യൻ അവളുടെ കൈ പിടിച്ചു തിരിച്ച് അവളുടെ പുറകിലായ് വെച്ചു.... അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി... പിന്നെയും എന്തോ പറയാൻ വന്നവനെ അവൾ തടഞ്ഞു... "എനിക്ക് നിന്നെ പ്രണയിക്കണം.... നിന്റെ പ്രണയം ഏറ്റു വാങ്ങണം... എനിക്ക് അത് മാത്രം മതി... അതിനുമപ്പുറം മറ്റൊന്നും അറിയണ്ട... ഒന്ന് ഞാൻ പറയട്ടെ ആര്യൻ.... ദേ നിന്റെ പുറം കഴുത്തിൽ ഒളിച്ചിരിക്കുന്ന സൂര്യനില്ലേ... അതിലുണ്ട് നീ... നീ തേടി അലയുന്ന നിന്നിലെ നീ....."

അവളുടെ കൈകൾ അവന്റെ പുറം കഴുത്തിലേക്ക് അരിച്ചു നീങ്ങിയപ്പോൾ ആര്യൻ ആ കൈകളിൽ പിടുത്തമിട്ടു... കണ്ണിറുക്കി കൊണ്ട് അവളെ നോക്കി.... ആനി കുറുമ്പോടെ മുഖം തിരിച്ചു.... മുഖത്തേക്ക് ഇളം വെയിലടിച്ചപ്പോൾ ആനി മുഖമൊന്നു ചുളിച്ചു... കിളികളുടെ ശബ്ദം കേൾക്കാനുണ്ട്... അവൾ മെല്ലെ എഴുനേറ്റ് ചുറ്റും നോക്കി... നേരം വെളുത്തിരിക്കുന്നു... ഇന്നലത്തെ കാര്യം ഓർത്തപ്പോൾ അവൾ ബെഡിൽ ചാടി എണീറ്റു... നടന്നതെല്ലാം സ്വപ്നമായിരുന്നോ...?? ആര്യൻ.... ആര്യനെവിടെ... രാത്രി.... അവൾ നെറ്റി ഉഴിഞ്ഞു കൊണ്ട് ആലോചിച്ചു.... ടേബിളിന്റെ മേൽ സ്റ്റിക്ക് ചെയ്തിരുന്ന സ്ലിപ്പിൽ അവളുടെ കണ്ണുടക്കി....

തലക്കും കൈ കൊടുത്ത് അത് ചെന്നെടുത്തു.... "GOOD MORNING....." അതിലെ വാക്കുകൾ ആയിരുന്നു അത്.... വായിച്ചപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... ആര്യൻ അടുത്തുള്ളത് പോലെ... അവന്റെ പ്രെസെൻസ് ഫീൽ ചെയ്യുന്നു.... നടന്നത് എല്ലാം സത്യമാണ്... ആര്യൻ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു... സന്തോഷം കൊണ്ട് അവളുടെ ഹൃദയം പൊട്ടി പോകുമെന്ന് അവൾക്ക് തോന്നി.... ആ സ്ലിപ് നെഞ്ചോട് ചേർത്ത് പിടിച്ചവൾ ബെഡിലേക്ക് വീണു... നേരം ഒത്തിരിയായെന്ന് ഓർത്തപ്പോൾ വേഗം എഴുനേറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു..... ദീപു കോഫി കുടിക്കുന്നുണ്ട്... ആനിയെ കണ്ടപ്പോൾ അവളൊന്നു ചിരിച്ചു...

തിരിച്ച് ആനിയും... ലക്ഷ്മി താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു.... അവരെ കണ്ടപ്പോൾ ആനിയുടെ മിഴികൾ വിടർന്നു... എന്തൊരു ഭംഗിയാണ് കാണാൻ... "കുഞ്ഞ് വന്നോ... എന്നാ മൂന്നാളും വാ ഞാൻ കഴിക്കാൻ എടുക്കാം...." ലക്ഷ്മിയെ കണ്ടതും ഭാനുവമ്മ പറഞ്ഞു.. "എന്നെ എന്തിനാ കാത്തിരുന്നത് ഭാനുവമ്മേ... ഇവർക്ക് കഴിക്കാൻ കൊടുക്കാമായിരുന്നില്ലേ..." ലക്ഷ്മി ചെയറിൽ ഇരുന്നു കൊണ്ട് ചോദിച്ചു.. "ദീപു മോളാ.. കുഞ്ഞിനെ കാത്തിരുന്നത്..ആനിമോള് ഇപ്പോ വന്നതേ ഒള്ളൂ..." "മ്മ്... എന്തായാലും കഴിക്കാൻ എടുക്ക്..." "ആര്യൻമോൻ ഇന്ന് നേരത്തെ പോയി.. കഴിക്കാൻ പോലും നിന്നില്ല... ഡാനിയെ പോലും കാത്ത് നിന്നില്ല...".

ഭാനുവമ്മ പരിഭവം പറഞ്ഞു.. "മ്മ്..അവൻ പറഞ്ഞിരുന്നു എന്തോ ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ടെന്ന്...ഡാനി അവന്റെ അടുത്തേക്ക് ചെന്നോളും..." ലക്ഷ്മി പറഞ്ഞത് കേട്ട് ആനി ഇടം കണ്ണിട്ട് അവരെ നോക്കി....  "സർ... എവിടെയാണ്...??" ഡ്രൈവിങ്ങിന്റെ ഇടയിൽ ഡാനി ചോദിച്ചു... "റസാഖ് അഹമ്മദിന്റെ ഓഫിസിലേക്ക് വാ.." പറഞ്ഞു തീർന്നതും മറുവശത്ത് കാൾ കട്ടായി... ഡാനി ഫോൺ സീറ്റിലേക്ക് വെച്ച് കാറിന്റെ സ്പീഡ് കൂട്ടി.... പെട്ടന്നാണ് കാറിന്റെ മുന്നിലേക്ക് മറ്റൊരു കാർ വന്നു നിന്നത്.... ഡാനി ഒന്ന് മുഖം ചുളിച്ചു... കാറിൽ നിന്ന് ഇറങ്ങി വന്നവരെ കണ്ടു അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി....

"വണ്ടി എടുത്തു മാറ്റെഡാ...." കാറിൽ നിന്ന് തല പുറത്തേക്ക് ഇട്ട് അവൻ അലറി .. "ആഹാ ബെസ്റ്റ്... ആര്യന് പറ്റിയ അസിസ്റ്റന്റ് തന്നെ.... എന്താ ദേഷ്യം.... കൊള്ളാം ഡാനി... എനിക്ക് നിന്നെ അങ്ങ് ബോധിച്ചു...." അശോക് ഡാനിയുടെ അടുത്തേക്ക് നടന്നടുത്തു.... ഡാനി കാറിൽ നിന്നിറങ്ങി... "ഒരു വഴക്കിനു വന്നതല്ല ഡാനി ഞാൻ.... എനിക്ക് നിന്നോട് ദേഷ്യവുമില്ല... നീ നിന്റെ ജോലി ചെയ്യുന്നു അത്രയല്ലേ ഒള്ളൂ..." ഡാനി അയാൾ പറഞ്ഞത് കേട്ട് മുഖം ചുളിച്ചു.... "എനിക്ക് ഒരു ഹെല്പ് വേണം ഡാനി... നിനക്കെ അത് ചെയ്തു തരാൻ കഴിയൂ...." "മനസിലായില്ല....?" ഡാനി ഗൗരവത്തോടെ അയാളെ നോക്കി..

. "ഏയ്‌ ഒന്നൂല്യ.... ആര്യന്റെ ഓഫിസിൽ നിന്ന് കുറച്ചു ഡീറ്റെയിൽസ് എടുത്തു തരണം...ചോദിക്കുന്ന ക്യാഷ് തരും ഞാൻ... ആര്യൻ തരുന്ന പോലെ നക്കാപിച്ച.,.." "ഡാാ......" ഡാനി അലറി കൊണ്ട് അയാളുടെ ഷർട്ടിൽ കുത്തി പിടിച്ചു... "മാന്യമായി ജോലിഎടുത്തു കിട്ടുന്ന ക്യാഷിന് ഉണ്ടെടാ അന്തസ്സ്...അതിപ്പോ ഒരു രൂപ ആയാൽ പോലും....കൂടെ നിന്ന് ചതിച്ച് പണം കൂട്ടി വെക്കാൻ.. അശോക് വർമ്മയല്ല ഞാൻ... ആള് മാറി പോയി...." ഡാനി അയാളെ പിടിച്ചു തള്ളി... "ഈ ഡാനിയേൽ ഡെന്നിസ് ഒറ്റ തന്തക്ക് പിറന്നതാടാ.... ആര്യനോട് ഇക്കാര്യം പറഞ്ഞാൽ നിന്ന നിൽപ്പിൽ കത്തിച്ചു കളയും എന്റെ ബോസ്സ് നിന്നെ...."

അയാളെ രൂക്ഷമായി നോക്കി അവൻ കാറിനടുത്തേക്ക് പോയി... "ഓക്കേ mr റസാഖ് അഹമ്മദ്‌... Come to the point...ലാസ്റ്റ് ചാൻസ് തരുന്നു ഞാൻ ആ പ്ലോട്ടിന് ഞാൻ 50 ലാക്സ് തരും....എന്ത് തീരുമാനിച്ചു...." തന്റെ മുന്നിൽ ചിരിയോടെ ഇരുന്ന് സംസാരിക്കുന്ന ആര്യനെ റസാഖ് പേടിയോടെ നോക്കി... അവന്റെ ചിരിക്ക് പുറകിൽ എന്തോ ആപത്ത് ഒളിഞ്ഞിരിക്കുന്നതായി അയാൾക്ക് തോന്നി... "പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആര്യൻ... ആ പ്ലോട്ട് ഞാൻ വേറെ ആൾക്ക് വേണ്ടി...." അയാൾ മുഷിച്ചലോടെ പറഞ്ഞു നിർത്തിയതും... "അശോക് വർമ്മയാണോ... ആ വേറൊരാൾ...." നെറ്റി ഉഴിഞ്ഞു കൊണ്ട് ആര്യൻ പറഞ്ഞത് അയാളുടെ ഉള്ളൊന്ന് ആളി...

"അത്... അതുപിന്നെ..." "ആറ് മാസം മുൻപ് ഈ പ്ലോട്ടിന്റെ ഡീൽ നമ്മൾ ഉറപ്പിച്ചതല്ലേ... അന്ന് താൻ എന്ത് കൊണ്ട് പറഞ്ഞില്ല...?" ആര്യന്റെ മുഖത്തേക്ക് ഗൗരവം ഇരച്ചു കയറി... "വർക്ക് തുടങ്ങും മുന്നേ പ്ലോട്ടിന്റെ കാര്യം നോക്കണമായിരുന്നു ആര്യൻ...." അയാൾ ദേഷ്യത്തോടെ പറഞ്ഞതും ആര്യൻ ചിരിച്ചു... "എന്ത് ചെയ്യാനാ ഞാനിങ്ങനെ ആയി പോയി... ലക്ഷ്യത്തിൽ മാത്രമായിരിക്കും എന്റെ ശ്രദ്ധ... ഇടയിൽ വരുന്ന തടസ്സങ്ങളെ ഞാൻ നോക്കാറില്ല... I know how to deal with obstacles...." ആര്യൻ ടേബിളിലേക്ക് ഒന്നൂടെ ചാഞ്ഞിരുന്നു... "Kk... നമുക്ക് നമ്മുടെ കാര്യത്തിലേക്ക് കടക്കാം..." " വേണ്ട ആര്യൻ... ആ പ്ലോട്ട് ഞാൻ കൊടുക്കുന്നില്ല.. താല്പര്യമില്ല... "

"ഒരു കോടി തന്നാലോ....?" ഉള്ളിൽ പലതും കണക്ക് കൂട്ടി കൊണ്ട് ആര്യൻ ചോദിച്ചു.. അയാളുടെ കണ്ണുകൾ വിടർന്നു.... "Yea... സംശയിക്കേണ്ട one ക്രോർ തന്നെയാണ്... എന്താ ഡീൽ ഉറപ്പിക്കുന്നോ..??" അയാൾ ആര്യനെയും മുന്നിലിരിക്കുന്ന സ്യൂട് കേസും മാറി മാറി നോക്കി... "സമ്മതം....ബട്ട്‌ പണം മുഴുവൻ ചെക്കായിട്ട് പറ്റില്ല.. ക്യാഷ് ആയി തന്നെ കിട്ടണം...." "തരാം..... ദാ.... തുറന്ന് ക്യാഷ് എണ്ണി നോക്കിക്കോളൂ..." അവൻ പറയേണ്ട താമസം.... അയാൾ ആർത്തിയോടെ ആ പെട്ടി അടുത്തേക്ക് നീക്കി വെച്ച് തുറന്നു.... അതിന്റെ അകത്ത് ഇരുന്നത് ഒരു ഗണ്ണും കുറച്ചു മുദ്രപേപ്പറുകളുമായിരുന്നു... പെട്ടി തുറന്നതും അയാൾ വിറച്ചു കൊണ്ട് ആര്യനെ നോക്കി... ആര്യൻ ചിരിച്ചു... "എന്തായി തീരുമാനം....??" .................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story