ഹേമന്തം 💛: ഭാഗം 45

hemandham

എഴുത്തുകാരി: ആൻവി

തന്നെ ഉറ്റു നോക്കുന്ന ആര്യന്റെ കയ്യിൽ സിദ് ഒരു പുഞ്ചിരിയോടെ പിടിച്ചു.... ആര്യൻ അവന്റെ മാന്ത്രിക മിഴികളിലേക്ക് ഒറ്റ വട്ടമേ നോക്കിയൊള്ളൂ.... പിൻവലിക്കാൻ കഴിയാത്ത അത്ര ആഴത്തിലേക്ക് ആ കണ്ണുകൾ ആര്യനെ കൊണ്ട് പോയി..... കൺമുന്നിൽ കാണും പോലെ ഒരു കൊട്ടാരവും ആൾക്കൂട്ടവും അവൻ കണ്ടു.. ഏകലവ്യയുടെ രക്തം ആ കൊട്ടാരമുറ്റത്ത്‌ പരന്നു..... അവന്റെ കണ്ണുകൾ ജീവനറ്റു കിടക്കുന്ന രുദ്രയിലായിരുന്നു... ജീവൻ പോകുന്ന വേദന.... രക്തത്തിൽ കിടന്നു പിടയുന്ന ഏകലവ്യയെ ഹിതേന്ദ്രൻ സംതൃപ്തിയോടെ നോക്കി നിന്നു.... ഇനി ഒരിക്കലും ഒരുമിക്കില്ല... പ്രണയം തുറന്നു പറയാൻ കഴിയില്ല... പ്രണയിക്കാൻ കഴിയില്ല.....

പറയാതെ അവൾ പറഞ്ഞ പ്രണയത്തെ രാജാവിന്റെ കാൽകീഴിൽ വെച്ച് വേറുമൊരു പടയാളിയായി നിന്നു.... തന്നിലെ കാമുകനെ നിഷ്കരുണം വധിച്ചു..... അവളും തന്നെ പ്രണയിച്ചിരുന്നു.... കാലത്തിന്റെ വേഷകെട്ടലിൽ കെട്ടിയാടി കോമാളി വേഷമാണ് ഏകലവ്യയെന്ന കാവൽക്കാരൻ...... ജീവനറ്റുവെങ്കിലും ഐശ്വര്യം തുളുമ്പുന്ന അവളുടെ മുഖവുമായി രുദ്ര അപ്പോഴും അവനെ നോക്കുന്നത് പോലെ.. ഏകലവ്യക്ക് തോന്നി.... രുദ്ര..... അവന്റെ ചുണ്ടുകൾ മന്ത്രണം പോലെ ഉരുവിട്ടു.... അവളുടെ ആത്മാവ് അവളെ വിട്ട് പോകുന്നത് അവൻ നേർത്ത മങ്ങലോടെ കണ്ടു... തന്നെക്കാൾ നീ മരണത്തെ പ്രണയിക്കുന്നുവോ...?

മരണം വന്നു വിളിച്ചപ്പോൾ ക്ഷണ നേരം പോലും നീ എന്നെ കാത്തിരുന്നില്ലല്ലോ... അവന്റെ കണ്ണുനീർ തുള്ളികൾ രക്തത്തിലേക്ക് അലിഞ്ഞു ചേർന്നു.... ശിക്ഷയാണ്....!! പ്രണയത്തെ കണ്ടില്ലന്ന് നടിച്ചതിന്റെ... മനപൂർവം.. ബോധപൂർവം ഒഴിഞ്ഞു മാറിയതിന്റെ ശിക്ഷ..... എപ്പോഴോ അറിഞ്ഞിട്ടും മറവിയുടെ മടിതട്ടിലേക്ക് വലിച്ചെറിഞ്ഞ പ്രണയം അവനെ നോക്കി പരിഹസിക്കുന്നു.... ഒരു പിടച്ചിലോടെ ആര്യൻ സിദ്ന്റെ കണ്ണുകളിൽ നിന്ന് മുഖം തിരിച്ചു... കിതച്ചു കൊണ്ട് അവൻ കാറിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി... തലക്ക് കൈ കൊടുത്തവൻ കാറിലേക്ക് ചാരി നിന്നു..... എന്തോ ഓർത്തപോലെ ആര്യൻ കാറിനുള്ളിലേക്ക് നോക്കി...

അവിടെ സിദ്നെ കണ്ടില്ല.... ഒരു ഞെട്ടലോടെ അവനെ തിരഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്റെ തൊട്ടടുത്ത്... ആര്യൻ പകച്ചു കൊണ്ട് കാറിന്റെ മേലേക്ക് ചാരി... "ഇപ്പോ മനസിലായോ... ഞാൻ ആരാണെന്ന്...." ചുണ്ടിലൊരു പുഞ്ചിരി നിറച്ചു കൊണ്ട് അവൻ ചോദിച്ചു.... ആര്യൻ ഒന്നും ഉരിയാടാനാകാതെ നിന്നതേ ഒള്ളൂ.... സിദ് ചെറു ചിരിയോടെ ആര്യന്റെ കവിളിൽ കൈ വെച്ചു..... സിദ്ന്റെ മുഖം തന്റെ മുഖം ഛായാ കൈ വരിച്ചത് ആര്യൻ അത്ഭുതം കൂറുന്ന മിഴികളോടെ കണ്ടു.... "ഏകലവ്യയെന്ന് എന്നെയിപ്പോൾ വിശേഷിപ്പിക്കാനാവില്ല ആര്യനെനിക്ക്.... ഞാനിപ്പോൾ വെറും ആത്മാവാണ്... നിന്റെ നിഴലിൽ കഴിയാനാണ് എനിക്കിഷ്ടം..."

"നീ... നീ ഇത് എന്തൊക്കെയാ പറയുന്നെ..." ആര്യൻ അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് പൊട്ടി തെറിച്ചു.... കാറ്റിന്റെ വേഗതയേറി.... "നീ സ്വയം മനസിലാക്കും വരെ കാത്തിരിക്കാൻ എന്റെ പക്കൽ സമയമില്ല....എനിക്ക് ചെയ്യാൻ കഴിയാതെ പോയ കാര്യ നിർവഹണം പൂർത്തികരിക്കാൻ നിയോഗിക്കപെട്ടവനാണ് നീ.... നീ എന്നാൽ ഞാനാണ്.... ഒരു ആത്മാവിന്റെ രണ്ട് വശങ്ങൾ....വെറും ഭ്രാന്ത് പറയുവല്ല ഞാൻ..." അവന്റെ വാക്കുകൾ ഒരു ഗർത്തത്തിൽ നിന്നെപോലെ ആര്യൻ കേട്ടു... "ഞാൻ.... ഞാൻ എന്ത് ചെയ്‌തെന്ന നീ പറയുന്നത്...." "സ്വന്തം അസ്തിത്വം തേടി അലയുവല്ലേ നീ.... നീ സ്വയം ഇനിയും മനസിലാക്കാനുണ്ട്.....

അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ പറയാം..... ഒരു മിത്രമായി കാണൂ...ഇപ്പോ നിന്റെ സഹായം വേണ്ടവരുണ്ട് അവിടെ അവരെ രക്ഷിക്കണം..." സിദ് കാറിനകത്ത് കയറി ഇരുന്നു.... ആര്യനും കാറിൽ കയറിയതും കാർ മുന്നോട്ട് പാഞ്ഞു... കാറിന്റെ കണ്ട്രോൾ ആര്യന്റെ കയ്യിലല്ലായിരുന്നു... കാർ വേഗത്തിൽ മുന്നോട്ട് പായുമ്പോൾ ആര്യൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ഏകലവ്യയെ (സിദ്ധാന്ദ്) നോക്കുകയായിരുന്നു.... കാർ ഓഫിസിന്റെ മുന്നിൽ വന്നു നിന്നു... സിദ് അവനെ കണ്ണ് കൊണ്ട് കാണിച്ചതും... എന്തോ ഓർത്തപോലെ ആര്യൻ കാറിൽ നിന്നിറങ്ങി... ഡാനി അവിടെ ഉണ്ടായിരുന്നു...

ആര്യൻ കാറിലേക്ക് തന്നെ തിരിഞ്ഞു നോക്കി ആയിരുന്നു മുന്നോട്ട് നടന്നത് സിദ്ധാന്ദ് അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു... ആര്യൻ തലക്ക് അകത്ത് കടന്നു കൂടിയ ചിന്തകളെ മാറ്റി വെച്ച് കൊണ്ട് ഓഫിസിലേക്ക് കയറി... പിന്നാലെ ഡാനിയും... ഫയർ ഫോഴ്സ് ഒക്കെ വന്നിരുന്നു... "Actually എന്താ ഉണ്ടായത് ഡാനി...." ആര്യൻ വേഗത്തിൽ മുന്നോട്ട് നടന്നു കൊണ്ട് ചോദിച്ചു... "സർ ഷോർട്ട് സർക്യൂട്ട് ആണെന്നാ പറയുന്നത്.... തീ കണ്ട് നോക്കാൻ വന്ന സെക്യൂരിറ്റിക്ക് പൊള്ളലേറ്റു....ഫയൽസ് മാറ്റിവെക്കാൻ കയറിയാ സ്റ്റാഫ്‌സ് രണ്ട് പേര് അകത്തു പെട്ടു പോയി..." "What the fu*** ഡാനി.. തീ പിടിച്ചു കിടക്കുന്നതിന്റെ ഇടയിലേക്ക് ആണോ ഫയൽസ് എടുത്തു വെക്കാൻ ചെല്ലുന്നത്... ഫയൽസ് ആണോ ഇമ്പോര്ടന്റ്റ്‌... നീ ഇവിടെ ഉണ്ടായായിരുന്നില്ലേ...

കോമൺസെൻസില്ലേ നിനക്ക്....." ഡാനി പറഞ്ഞത് ആര്യൻ ദേഷ്യത്തോടെ അലറി... "സർ ഞാൻ കണ്ടില്ല സർ.... ഫയർ ഫോഴ്‌സിനെ വിളിയ്ക്കാൻ പോയതാണ് ...സോറി സർ..." ഡാനി മുഖം താഴ്ത്തി.... ആര്യൻ സ്റ്റോർ റൂമിന്റെ അടുത്തേക്ക് ചെന്നു.... അവന്റെ മുന്നിലേക്ക് തീ പാറി.... ഓഫിസിലെ വൈദ്യുതി നിലച്ചു.... "ഡാനി.... തീ കത്തി പിടിക്കും മുൻപ് വരെയുള്ള whole cctv visuals എനിക്ക് വേണം.. എത്രയും പെട്ടെന്ന് കളക്റ്റ് ചെയ്യണം....." "ഓക്കേ സർ....." ഫയൽസ് എടുത്തു വെക്കാൻ കയറിയാ രണ്ട് സ്റ്റാഫ്സിനും കാര്യമായ പൊള്ളലേറ്റു...

എല്ലാം കഴിഞ്ഞ് ആര്യൻ ഓഫിസിൽ നിന്നിറങ്ങുമ്പോൾ കാറിൽ അവൻ അപ്പോഴും ഇരിക്കുന്നുണ്ടായിരുന്നു... ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്ന് അവൻ ദീർഘമായി നിശ്വസിച്ചു കൊണ്ട് സിദ്നെ നോക്കി... "നിനക്ക് എന്താ വേണ്ടത്....??" അവന്റെ മൗനം കണ്ട് സഹികെട്ട് ആര്യൻ ചോദിച്ചു... "എനിക്ക് എന്റെ പ്രണയത്തെ വേണം...." "What!!!!!!!" ആര്യൻ കണ്ണ് മിഴിച്ചു... "അതെ എനിക്കെന്റെ പ്രണയം വേണം... അതിന് നീയെന്നെ സ്വാതന്ത്രമാക്കണം..." "ഞാനോ... എങ്ങനെ?? Are you mad...?" "ദേ ഒരു കാര്യം പറഞ്ഞേക്കാം ഒന്നുകിൽ മലയാളം അല്ലേൽ ഹിന്ദിയിൽ സംസാരിച്ചോ... ഇപ്പൊ നീ പറഞ്ഞ ഭാഷ എനിക്ക് അറിയത്തില്ല...."

അവൻ പറഞ്ഞത് കേട്ട് ആര്യൻ അറിയാതെ ചിരിച്ചു പോയി... "നിന്റെ പ്രണയത്തെ കുറിച്ച്... നിന്നെ കുറിച്ച്.. നീ എത്രത്തോളം മനസിലാക്കിയിട്ടുണ്ട് ആര്യൻ.... നിന്റെ ബലവും ബലഹീനതയും എന്താണെന്ന് നിനക്ക് അറിയുമൊ ആര്യൻ....?" അവൻ പറഞ്ഞത് കേട്ട് ആര്യൻ മുഖം ചുളിച്ചു.. സിദ് അവന്റെ പിൻകഴുത്തിലേക്ക് കൈ കൊണ്ട് പോയതും ആര്യൻ കെറുവിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടുത്തമിട്ടു... സിദ് ചിരിച്ചു.. "ദേ ഇതാണ് നിന്റെ ബലഹീനത.... നീയൊരു സാധാരണമനുഷ്യനല്ല ... ഒരുപാട് പ്രത്യേകതളുണ്ട്..... ഈ മറുകിലാണ് നിന്റെ ശക്തിയും അതുപോലെ ശക്തിയില്ലായ്മായും..." "എനിക്ക് നീ പറയുന്നത് ഒന്നും മനസിലാവുന്നില്ല....."

ആര്യന് വല്ലാതെ ദേഷ്യം വന്നു....അവൻ എന്തേലും പറയും മുന്നേ സിദ്ന്റെ കൈ ആ മറുകിൽ അമർത്തി..വേദനയോടെ ആര്യൻ അവന്റെ കൈ തട്ടി മാറ്റി... സിദ്നെ ദേഷ്യത്തോടെ നോക്കി... സിദ് പൊട്ടിചിരിച്ചു... "കണ്ടില്ലേ.... നിന്നെ ഒരു നിമിഷം ദുർബലനാക്കാൻ അവിടെ ഒരു സ്പര്ശനം മതീ നീ ആഗ്രഹിക്കാത്തവരുടെ സ്പർശനം...."അവൻ പറഞ്ഞത് കേട്ട് അറിയാതെ കൈകൾ പിൻകഴുത്തിലേക്ക് പോയി.... "ഈ രഹസ്യം അറിയാവുന്നത് നിനക്കും എനിക്കും മാത്രം.... മറ്റൊരു രഹസ്യം കൂടെയുണ്ട്...?" ആര്യൻ എന്തെന്ന ഭാവത്തിൽ അവനെ നോക്കി.... പുറത്ത് ഒരു മഴ... മഴത്തുള്ളികൾ ഓരോന്നും ഭൂമിയെ ചുംബിച്ചിറങ്ങി....

അടിതട്ടുകളിലേക്ക്.. "ആനി......!!!!!" സിദ്ന്റെ ചുണ്ടുകൾ മന്ത്രിച്ചു.... "ആനി...??" ആര്യൻ അവനെ സംശയത്തോടെ നോക്കി.... "അതെ ആനി... അവള് നിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യമാണ്... നീ തിരിച്ചറിയാത്ത നിന്റെ ആയുസ്സ് ബന്ധിക്കപെട്ട രഹസ്യം....' അവൻ പറഞ്ഞതിന്റെ അർത്ഥം ആര്യന് മനസിലായില്ല.... "ആനിയുടെ മരണം... അത് നിന്റെ മരമാണ്... അവൾ എത്ര കാലം ജീവിച്ചിരിക്കും അത്രയും നാളുകളാണ് ഈ ഭൂമിയിൽ നീയും കാണൂ....അവളെ സംരക്ഷിക്കേണ്ടത് നിന്റെ ആവശ്യമാണ്....." ആര്യന്റെ ചുണ്ടുകൾ പുച്ഛത്തോടെ കോടി പോകുന്നത് കണ്ട് സിദ് ചിരിച്ചു...

"എനിക്ക് അറിയാം മിത്രമേ... ആനി നിന്റെ പ്രണയമാണെന്ന്... അവളെ നീ ചേർത്ത് പിടിക്കും എന്ന്.... എങ്കിലും നീയുമായി ബന്ധപെട്ട രഹസ്യങ്ങളൊരോന്നും പറഞ്ഞു മനസിലാക്കി തരേണ്ടത് എന്റെ ആവശ്യമാണ്....." "അതവിടെ നിൽക്കട്ടെ... ഞാൻ നിനക്ക് എന്തൊക്കയോ ചെയ്തു തന്നെന്ന് പറഞ്ഞല്ലോ... അതെന്താണ്...?" ആര്യൻ ഉള്ളിൽ കൂട്ടി വെച്ച ചോദ്യങ്ങൾ പുറത്തേക്ക് എറിഞ്ഞു... സിദ് ആര്യന്റെ കൈ അവന്റെ ഇട നെഞ്ചിലേക്ക് വെച്ചു... "എന്റെ കണ്ണുകളിലേക്ക് നോക്കൂ..." ആര്യന്റെ കണ്ണുകൾ അവനെ ഉറ്റു നോക്കി.... ഏകലവ്യയിലൂടെയും രുദ്രയിലൂടെയും കടന്നു പോയി... ഇന്ദ്രൻ... വൈദേഹി.. വൈഭവ്...അങ്ങനെ എല്ലാവരും...

മരണം അവരെ വരിക്കുന്നത് ഒരിക്കൽ കൂടെ കൺമുന്നിൽ കണ്ടു..... പിന്നെ കണ്ട കാഴ്ച...!! ആര്യന്റെ കണ്ണുകൾ വിടർന്നു.... അമ്മ...!! അവന്റെ ചുണ്ടുകൾ വിറച്ചു.... ട്യൂലിപ് പൂക്കളുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു നിൽക്കുന്ന പെൺക്കുട്ടി അത് ലക്ഷ്മിആയിരുന്നു.... അവൾ തന്റെ നിറവയറിലേക്ക് കൈ ചേർത്ത് വെച്ച് നിൽക്കുകയാണ്.... പുറകിലൂടെ വന്ന് ചേർത്ത് പിടിച്ചു ഒരു യുവാവ്... അമർ...!!!! "അച്ഛൻ.....!!!" സിദ്ന്റെ നെഞ്ചിലിരുന്ന ആര്യന്റെ കൈ വിറച്ചു.... കാഴ്ചകൾ മാറി മറഞ്ഞു കൊണ്ടിരുന്നു.... ഒരു കുഞ്ഞിന്റെ കരച്ചിൽ അവന്റെ കാതിലേക്ക് ഇരച്ചു കയറി... ഭൂമിയിലേക്ക് തന്റെ വരവ് അറിയിച്ചു കൊണ്ട് ആ കുഞ്ഞു കരഞ്ഞപ്പോൾ..

കുറച്ചകലെ സ്വന്തം കൂടപിറപ്പുകളുടെ കത്തി മുനയിൽ പിടയുകയായിരുന്നു അമർ... പിന്നീട് കാർ താഴ്‌വാരത്തേക്ക് വീഴുന്നതും ആനിയെ കാണുന്നതും... അവളുടെ വീട്ടിൽ പോകുന്നതും..തുടങ്ങി നരേന്ദ്രന്റെ മരണം.... തന്റെ കൈ കൊണ്ട് നരേന്ദ്രന്റെ ശിരസ്സ് അറുക്കുന്നത് ഒരിക്കൽ കൂടെ കണ്ടു..... ആര്യൻ അവന്റെ നെഞ്ചിൽ നിന്ന് കൈ എടുത്ത് തിരിഞ്ഞു നിന്നു.... "ഇതൊക്കെയാണ് ആര്യൻ നീ... ആനിയുമായുള്ള നിന്റെ കൂട്ടി മുട്ടലുകൾ പോലും എനിക്ക് എന്റെ മുന്നോട്ടുള്ള കാലടികളാണ്.... അമർ...!!! ചോദിച്ചു വാങ്ങിയ മരണം... നിന്റെ ജനനം കൊണ്ട്...നിനക്ക് ജന്മം നല്കുക... മരണത്തെ ഏറ്റുവാങ്ങുക ആതായിരുന്നു അവന്റെ... ഇന്ദ്രന്റെ വിധി... നരേന്ദ്രൻ...!!

കാലങ്ങൾക്ക് മുന്നേ കരുതി വെച്ച മരണം... നിന്റെ കൈ കൊണ്ട്... അല്ല എന്റെ കൈ കൊണ്ട്... ആനി....!!! എനിക്ക് എന്റെ പ്രണയത്തിലേക്ക് എന്താനുള്ള താക്കോൽ... അവളുടെ പ്രണയത്തെ നീ അറിയണം...നീ കരുതും പോലെയല്ല... ആഴമേറിയതാണ് അവളുടെ പ്രണയം...നീ വിചാരിക്കുന്നതിനേക്കാൾ ഭ്രാന്തമാണ്....എന്റെ രുദ്രയുടേത് പോലെ.... നീ അവളെ അറിഞ്ഞു തുടങ്ങണം അവളുടെ പ്രണയം അറിയണം..." അവൻ പറഞ്ഞു നിർത്തിയപ്പോൾ ആര്യന്റെ പൊട്ടിചിരി കേട്ടു... സിദ് അവനെ കൂർപ്പിച്ചു നോക്കി... "എന്തിനാടാ ചിരിക്കൂന്നേ...??" "അല്ല.. ഇത് ആദ്യമായാണ് ഒരു ആത്മാവ് വന്ന് പറയുന്നത്.. പ്രണയിക്കാൻ..." ആര്യൻ പറഞ്ഞു കൊണ്ട് ചിരിച്ചു....

ദേഷ്യം വന്ന സിദ് അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് പിടിച്ചു പുറകിലേക്ക് തള്ളി... ആര്യൻ നിലത്തേക്ക് തെറിച്ചു വീണു.... "ഡാാ....." ആര്യൻ അലറിക്കൊണ്ട് ചാടി എണീറ്റു... സിദ് ന്റെ കഴുത്തിൽ അമർത്തി പിടിച്ചു . അവനെ നിലത്തേക്ക് പിടിച്ചു ഉന്തി... അവന്റെ മേൽ കിടന്ന് കവിളിൽ കുത്തി പിടിച്ചു... സിദ് അവനെ മറിച്ചിട്ടു..... "നിനക്ക് എന്നെ തോൽപ്പിക്കാൻ കഴിയില്ല ആര്യൻ ... എനിക്ക് നിന്നെയും... കാരണം നമ്മൾ ഒരു ശക്തിയുടെ രണ്ട് മുഖങ്ങളാണ്.... യുദ്ധം നീണ്ടു പോയേക്കാം...." അത് കേട്ടതും ആര്യൻ ഒന്ന് അടങ്ങി..... കിതച്ചു കൊണ്ട് പരസ്പരം വിട്ട് മാറി.... രണ്ട് പേരും പരസ്പരം നോക്കാതെ പുറം തിരിഞ്ഞിരുന്നു... മഴ അവരിൽ പെയ്തു കൊണ്ടിരുന്നു....

"നീ പറഞ്ഞു വരുന്നത് ഞാനും ആനിയും പുനർജനിച്ചതാണെന്ന് എന്നാണോ..." ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം ആര്യൻ ചോദിച്ചു... "പുനർജന്മമെങ്കിൽ നീ വെറും ഒരു മനുഷ്യൻ മാത്രമാകുമായിരുന്നു ആര്യൻ.... പുനർജ്ജന്മമെന്ന് പറയാതെ... പരമശിവൻ എനിക്ക് നൽകിയ വരദാനമാണ് നീ... എന്റെ ജീവനും.... പിന്നെ ആനി.. രുദ്രയെ പോലെ... അല്ല രുദ്രയേക്കാൾ ഏറെ പ്രത്യേകത നിറഞ്ഞവൾ.... എല്ലാമനുഷ്യരെയും അവൾക്ക് അറിയാം നിന്നെ മാത്രം അവൾക്ക് അറിയില്ല...അതാണ് അവളെ നിന്നിലേക്ക് അടുപ്പിക്കുന്നത്.... അവൾ പുനർജനിച്ചതാണ് നിന്നെ പ്രണയിക്കാൻ മാത്രം...അവളുടെ ഈ ജന്മവും വ്യർത്തമായെങ്കിൽ എനിക്ക് ഒരിക്കലും തിരികെ പോകാൻ കഴിയില്ല.... ഭൂമിയിൽ നിന്നെ ചുറ്റി പറ്റി ആശാന്തമായി കഴിയേണ്ടി വന്നേക്കാം... രുദ്രയുടെ ലോകത്തേക്ക് ഒരിക്കലും എനിക്ക് പോകാൻ കഴിയില്ല....."

ആര്യൻ അവൻ പറഞ്ഞത് കേട്ടു നിന്നു.... കുറച്ചു നേരം അവനെ നോക്കി നിന്ന് കൊണ്ട് ആര്യൻ കാറിലേക്ക് കയറി.... സീറ്റ് ബെൽറ്റ്‌ ഇട്ട് കൊണ്ട് co ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയപ്പോൾ കണ്ടു സിദ്നെ... ആര്യൻ കാർ മുന്നോട്ട് എടുത്തു... "സിദ്ധാന്ദ്..... ഈ പേരെന്താ ഇങ്ങനെ പറഞ്ഞെ....??" ആര്യൻ സംശയത്തോടെ ചോദിച്ചു... "ജീവിതസിദ്ധാന്തങ്ങളേ മുറുകെ പിടിച്ചു കൊണ്ട് ജീവിതത്തിലെവിയൊ സ്വയം വിഡ്ഢിയായി....കേട്ടു മറന്നൊരു വാക്ക് നാമമായി നിന്നോട് പറഞ്ഞെന്ന് മാത്രം....ഞാൻ ഏകലവ്യയുടെ മറ്റൊരു മുഖം...ഒരു നിഴൽ..." സിദ് പുറത്തേക്ക് നോക്കി പറഞ്ഞു..

വീട്ടിൽ എത്തുമ്പോൾ നേരം 4 മണിയോട് അടുത്തിരുന്നു... "നീയെന്താ പോകാത്തത്..??" കാർ പാർക്ക്‌ ചെയ്തു കൊണ്ട് ചോദിച്ചു... "ആദ്യം നീ എന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്ക്..."സിദ് കൈ കെട്ടി ഇരുന്നു... ആര്യൻ കാറിൽ നിന്നിറങ്ങി ദേഷ്യത്തിൽ ഡോർ വലിച്ചടച്ചു... ഉമ്മറത്തേക്ക് കയറി ഡോർ തുറക്കും മുന്നേ അത് തുറക്കപെട്ടു.. "ആനി..." മുന്നിൽ ആനിയെ കണ്ട് അവൻ അമ്പരന്നു..... ആര്യൻ മുന്നോട്ട് വന്ന് അവളുടെ കവിളിൽ തലോടി.. "നീ ഇത്ര നേരത്തെ എണീറ്റോ...??" ആര്യൻ ചോദിച്ചു... അവളുടെ മുഖത്തേക്ക് ആദ്യമായ് കാണുന്ന പോലെ കൗതുകത്തോടെ അവൻ നോക്കി.... "കുറച്ചു നേരമായി... ഉറക്കം വന്നില്ല..

പിന്നെ മഴ കണ്ട് നിൽക്കാം എന്ന് തോന്നി.... അപ്പോഴാ നിന്റെ കാർ വന്നത് കണ്ടത്...." ആനി ചിരിച്ചു... ആര്യൻ അവളെ മുറുകെ കെട്ടിപിടിച്ചു... അവളുടെ തോളിൽ മുഖം അമർത്തി... അവന്റെ പെട്ടന്നുള്ള നീക്കത്തിൽ ആനിയോന്ന് ഞെട്ടി.. "ആര്യൻ....." ആനി അവന്റെ തലയിൽ മെല്ലെ തലോടി... "മ്മ്....." കണ്ണടച്ച് നിന്നവൻ ഒന്ന് മൂളി... "എവിടെ പോയതാ...??" "ഓഫീസിൽ ചെറിയ ഒരു പ്രശ്നം.. അത് സോൾവ് ചെയ്യാൻ പോയതാ... Everything is alright now...." കുറച്ചു നേരം മൗനമായ് കടന്നു പോയി.. "നിന്നോട് ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ... പിന്നെവിട്ട് നിൽക്കാൻ എനിക്ക് മടിയാണ്.... ലൈഫ് ലോങ്ങ്‌ ഇങ്ങനെ നിൽക്കാൻ തോന്നുന്നു..."

അത്രമേൽ ആർദ്രമായ് അവളുടെ സ്വരം ആദ്യമായ് കേൾക്കുകയായിരുന്നു... അവന്റെ കൈകൾ അവളിൽ മുറുകി... അവൻ മെല്ലെ അവളിൽ നിന്ന് അകന്ന് മാറി... അവളുടെ മുഖം കയ്യിലെടുത്തു.... "ആകെ നനഞ്ഞല്ലോ ആര്യൻ...." നെറ്റിയിലേക്ക് വീണ അവന്റെ മുടിയിഴകലെ ഒതുക്കി വെച്ചവൾ ദൃതിയിൽ പറഞ്ഞു.. ആര്യന്റെ നീലക്കണ്ണുകൾ അവളെ നോക്കി കാണുകയായിരുന്നു... സിദ്ന്റെ വാക്കുകൾ അവന്റെ ചിന്തകളെ സ്വാധീനിച്ചു.... ആനി അകന്ന് മാറുന്നതും അവന്റെ കൈ പിടിച്ചു റൂമിലേക്ക് പോകുന്നതും അവൻ അറിഞ്ഞു.. കൂടെ ചെന്നതെ ഒള്ളൂ....

ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു വാതിൽ ചാരി പുഞ്ചിരിയോടെ തന്നെ നോക്കുന്ന സിദ്നെ.... ആനി റൂമിൽ കൊണ്ട് പോയി അവനെ ബെഡിലിരുത്തി... ടവൽ എടുത്ത് അവന്റെ തലതുവർത്തി കൊടുത്തു... ഒരു കൊച്ചു കുട്ടിയെ പോലെ ഒതുങ്ങി ഇരിക്കുന്ന ആര്യനെ കാൺകെ ആനിക്ക് അവനോട് പറഞ്ഞറിയിക്കാനാകാത്ത ഇഷ്ട്ടം തോന്നി..... അവൾ അവന്റെ ഇരു കവിളിലും കൈ ചേർത്ത് വെച്ച് നെറുകയിൽ ചുംബിച്ചു...കണ്ണുകൾ വിടർത്തി തന്നെ നോക്കുന്നവനെ അവൾ നോക്കി ചിരിച്ചു... "നീ ഇങ്ങനെ എനിക്ക് ഒതുങ്ങി തരുമ്പോൾ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു...."

അവൾ അവന്റെ മുഖം നെഞ്ചോട് ചേർത്ത് പിടിച്ചു... "എനിക്ക് എപ്പോഴും നിന്റെ കൂടെ ഇരിക്കാൻ തോന്നും... നിന്റെ കാര്യങ്ങൾ ഒക്കെ ചെയ്തു തരാൻ തോന്നും... അതൊക്കെ എനിക്ക് വല്ല്യേ ഇഷ്ടാ...." അവൾ പറഞ്ഞു തീർന്നതും ആര്യൻ അവളെ പിടിച്ചു അടുത്ത് ഇരുത്തി... അവളുടെ മടിയിലേക്ക് ചാഞ്ഞു.... കണ്ണുകൾ ഇറുക്കി അടച്ചു..................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story