ഹേമന്തം 💛: ഭാഗം 48

hemandham

എഴുത്തുകാരി: ആൻവി

ചുണ്ട് കൂട്ടി പിടിച്ചു ചിരിക്കുന്ന ലക്ഷ്മിയെ കണ്ട്.. ആനിയുടെ മുഖം വിളറി... അവൾ വിറച്ചു കൊണ്ട് കൈകൾ മാറ്റി... "അത്... അതുപിന്നെ.... ഞാൻ...." പറയുമ്പോൾ അവളുടെ ശബ്ദം ഇടറി... പെട്ടെന്ന് ലക്ഷ്മിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു... അത് കണ്ട് ആനി മുഖം താഴ്ത്തി... "എന്താ ഇതിന്റെയൊക്കെ അർത്ഥം...." ലക്ഷ്മി അവളോട് ഗൗരവത്തോടെ ചോദിച്ചു.... "അത് പിന്നെ... സോറി...." അവൾ മുഖം ഉയർത്താതെ നിന്നു... "ആര്യനെ നിനക്ക് ഇഷ്ടാണോ ആനി...?" "മ്മ്..." അവൾ പതിയെ മൂളി... "എങ്ങനെയുള്ള ഇഷ്ടം...." ലക്ഷ്മിയുടെ ശബ്ദം ഉയർന്നു.. ആനിക്ക് തൊണ്ടയൊക്കെ വരളുന്ന പോലെ തോന്നി... "ചോദിച്ചത് കേട്ടില്ലേ...??" "ഫ്ര.... ഫ്രണ്ട്...." അവളുടെ കണ്ണുകൾ നിറഞ്ഞു...

എന്നിട്ടും മുഖം ഉയർത്തി നോക്കിയില്ല.... "എന്റെ മുഖത്തേക്ക് നോക്കി സംസാരിക്ക് ആനി...." അത് കേട്ട് അവളൊന്നു ഞെട്ടി... "എന്റെ മകൻ എന്നോട് പറഞ്ഞു അവന് നിന്നോട് പ്രണയം ആണെന്ന്... നീ പറയുന്നു നിനക്ക് അവൻ ഫ്രണ്ട് മാത്രമാണെന്ന്...." ആ വാക്കുകൾ കാതിലേക്ക് തുളച്ചു കയറിയതും ആനി പിടച്ചിലോടെ മുഖം ഉയർത്തി നോക്കി... മുന്നിൽ കയ്യും കെട്ടി ചെറു ചിരിയോടെ നിൽക്കുന്ന ലക്ഷ്മിയെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു... മെല്ലെ മിഴികൾ താഴ്ത്തി.... ലക്ഷ്മി അവൾക്ക് അടുത്തേക്ക് ചെന്നു... അവളുടെ മുഖം കയ്യിലെടുത്തു... "പറ... എന്റെ മോനോട് നിനക്ക് പ്രണയം തന്നെയല്ലേ...." വാക്കുകളിലെ കുസൃതി നിറഞ്ഞപ്പോൾ ആനി മുഖം ഉയർത്തി നോക്കി...

പിന്നെ മെല്ലെ തലയാട്ടി... പിന്നെ കരഞ്ഞു കൊണ്ട് ലക്ഷ്മിയുടെ തോളിലേക്ക് ചാഞ്ഞു.... "അയ്യേ... ഇങ്ങനെ ചെറിയ കാര്യത്തിന് കരഞ്ഞാൽ... ഈ അമ്മയുടെയും മകന്റെയും മുന്നിൽ പിടിച്ചു നിൽക്കാൻ മോള് പാട്പെടും....." ലക്ഷ്മി പറഞ്ഞത് കേട്ട് കരച്ചിലിനിടയിലും ആനി ചിരിച്ചു... "അങ്ങനെ കരയത്തൊന്നുമില്ല... പക്ഷേ ലക്ഷ്മിയമ്മ ദേഷ്യപെട്ടാൽ കരയും..." കണ്ണ് തുടച്ചു കൊണ്ട് അവൾ കൂർത്ത ചുണ്ടുകളോടെ പറഞ്ഞു... ലക്ഷ്മി പൊട്ടിച്ചിരിച്ചു.... മുഖം താഴ്ത്തി അവളുടെ നെറുകയിൽ ചുംബിച്ചു... "ഒരാളെ ഇഷ്ടമാണേൽ അത് തുറന്നു പറയാൻ എന്തിനാ മടിക്കുന്നത്... ഇഷ്ടപ്പെടുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല.... ഞാൻ ഹരിയുടെ അമ്മ ആയത് കൊണ്ടാണ് നിനക്ക് പേടിയെങ്കിൽ.. അത് വേണ്ട....

എന്നോട് തുറന്നു പറയാം... നീയും എനിക്ക് ഹരിയെ പോലെ തന്നെയാ... നിങ്ങൾക്ക് നിങ്ങളുടേതാ ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്...." ലക്ഷ്മി അവളോടായി പറഞ്ഞു... അവൾ ചിരിയോടെ തലയാട്ടി... "എന്നാ പോയി കിടന്നുറങ്ങിക്കൊ... നേരം ഒരുപാട് ആയി..." ലക്ഷ്മി പറഞ്ഞതും... അവൾ അവരുടെ കവിളിൽ ഒരുമ്മ കൊടുത്തു... തിരിഞ്ഞു നടക്കാൻ ഒരുങ്ങവേ ഉറങ്ങി കിടക്കുന്ന ആര്യന്റെ നെറ്റിയിലും ഒരുമ്മ കൊടുത്തപ്പോൾ ഓടി പോയി... പുറകിൽ നിന്ന് ലക്ഷ്മിയമ്മയുടെ ചിരി അവൾ കേട്ടിരുന്നു...  "ഞാൻ പറഞ്ഞത് എന്തായി ഡാനി...??" കയ്യിലുള്ള ലാപ് ഡാനിയുടെ കയ്യിൽ ഏല്പിച്ചു കൊണ്ട് കാറിലേക്ക് കയറവേ ആര്യൻ ചോദിച്ചു...

"കുറച്ചു ബലം പ്രയോഗിക്കേണ്ടി വന്നു... ആള് നമ്മുടെ കസ്റ്റഡിയിലുണ്ട്...." ഡാനി പറഞ്ഞു.. "Good....." ആര്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ഡാനി കോഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു... കാർ മുന്നോട്ട് പാഞ്ഞു.... ഫോണിൽ കാര്യമായ് എന്തോ നോക്കുന്നതിന്റെ ഇടയിലാണ് അടുത്ത് ആരോ ഇരിക്കുന്നത് പോലെ ആര്യന് തോന്നിയത്... അടുത്ത് ഇരിക്കുന്ന സിദ്നെ കണ്ടപ്പോൾ ആര്യൻ മുഖം ചുളിച്ചു... "നീയെന്താ ഇതിൽ.... ആര് പറഞ്ഞു നിന്നോട് ഇതിൽ കയറാൻ ." മുഖത്തെ ഗ്ലാസ്‌ ഊരി മാറ്റി കൊണ്ട് അവൻ ചോദിച്ചു... അത് കേട്ട് ഡാനി തിരിഞ്ഞവനെ നോക്കി... "സർ...ഞാൻ...." ഡാനി പരിഭ്രമത്തോടെ ആര്യനെ നോക്കി...

"അഹ്.. ഡാനി... നിന്നോടല്ല ഞാൻ പറഞ്ഞത്.... ഓക്കേ..." ആര്യൻ ഉള്ളിലെ പതർച്ച മറച്ചു കൊണ്ട് പറഞ്ഞു.. "സോറി... സർ.." ഡാനി ചമ്മി കൊണ്ട് മുന്നിലേക്ക് നോക്കി ഇരുന്നു... ആര്യൻ നെറ്റി ഉഴിഞ്ഞു കൊണ്ട് സിദ്നെ നോക്കി.... അവൻ ഇളിച്ചോണ്ട് ഇരിക്കുവാണ്... "ഇതിന് ഇന്ന് തീരെ വേഗത ഇല്ലല്ലോ ആര്യൻ....." കാറിൽ ആകാമാനം കണ്ണോടിച്ചു കൊണ്ട് സിദ് ചോദിച്ചു.... "ഒന്ന് മിണ്ടാതെ ഇരിക്കുമോ...?" ആര്യൻ അവനെ നോക്കി കണ്ണുരുട്ടി... "സർ...." വീണ്ടും ആര്യൻ പറഞ്ഞത് കേട്ട് സങ്കോചത്തോടെ ഡാനി.... "നിന്നോടല്ല ഡാനി...." ഇത്തവണ ആര്യന്റെ ശബ്ദം ഉയർന്നു... ഡാനി വേഗം മുഖം തിരിച്ചു... പൊടുന്നനെ കാറിന്റെ സ്പീഡ് കൂടി... ഡ്രൈവർ ആകെ അന്തം വിട്ടു.. ഡാനി ഡ്രൈവറേ നോക്കി... പക്ഷേ ആര്യൻ നോക്കിയത് സിദ്നെ ആണ്.. അവന്റെ ചുണ്ടിലെ പുഞ്ചിരി കണ്ടപ്പോഴേ ആര്യന് കാര്യം കത്തി... "സിദ്... മതിയാക്ക്..."

ആര്യൻ പതുക്കെ പറഞ്ഞു... കാറിന്റെ സ്പീഡ് ഒന്നൂടെ കൂടി... ഡ്രൈവർക്ക് പേടി ആയി തുടങ്ങി... ആര്യൻ പറഞ്ഞിട്ടും സിദ് മൈൻഡ് ചെയ്യുന്നില്ലായിരുന്നില്ല... "സിദ്... സ്റ്റോപ്പ്‌ തെ കാർ....."ആര്യൻ അലറി. "എന്താ....??" സിദ് നിഷ്കളങ്കമായ് ചോദിച്ചു.... " നിർത്തെടാ പുല്ലേ..." സിദ് ചിരിച്ചു...ഇത്തവണ ഡ്രൈവർ രാമേട്ടൻ കാർ നിർത്തി.... അയാൾ ആര്യനെ തിരിഞ്ഞു നോക്കി.. "രാമേട്ടാ.... ഞാൻ... നിങ്ങളെ അല്ല..." അവൻ കയ്യിലുള്ള ഫോൺ ഉയർത്തി കാണിച്ചു... "എനിക്ക് അറിഞ്ഞൂടെ മോനെ..." അയാൾ ചിരിച്ചു... ആര്യൻ സിദ്നെ നോക്കി കണ്ണുരുട്ടി കൊണ്ട് സീറ്റിൽ ചാരി ഇരുന്നു.... കാർ ചെന്ന് നിന്നത് ഒരു പണി തീരാത്ത ബിൽഡിംഗ്‌ന്റെ മുന്നിലാണ്... ആര്യൻ ഡോർ തുറന്നിറങ്ങി...

ബ്ലേസർ ശെരിക്ക് ഇട്ടു കൊണ്ട് ബിൽഡിംഗ്‌ന്റെ ഉള്ളിലേക്ക് കയറി.... "സർ മുകളിലാണ്..." പുറകെ വന്ന ഡാനി പറഞ്ഞു... ആര്യൻ ഒന്ന് അമർത്തി മൂളി കൊണ്ട് മുന്നോട്ട് നടന്നു... ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് അവൻ കാലെടുത്തു വെച്ചു..... മുന്നിൽ ചെയയിൽ കെട്ടിയിട്ടിരിക്കുന്ന ആളെ പുച്ഛത്തോടെ നോക്കിയവൻ അയാൾക്ക് മുന്നിൽ ചെയർ വലിച്ചിട്ടിരുന്നു..... "പറ.... അശോകിന്... എന്റെ ഓഫിസിൽ നടന്ന അപകടത്തിന് പിന്നിൽ എന്തേലും ബന്ധമുണ്ടോ...??" അയാൾ പേടിയോടെ ഇല്ലെന്ന് തലയാട്ടി.... ആര്യൻ ഒന്ന് നിശ്വസിച്ചു കൊണ്ട് മുഖം വെട്ടിച്ചു.... "അസർ.. അമീൻ......" ആര്യൻ ഉറക്കെ വിളിച്ചതും... ബ്ലാക്ക് സ്യൂട്ട് ഇട്ട രണ്ട് ചെറുപ്പക്കാർ അങ്ങോട്ടേക്ക് വന്നു....

അവരെ കണ്ടതും അയാളുടെ ശരീരം പേടി കൊണ്ട് വിറച്ചു.. "ഇവരെ കണ്ടല്ലോ.. ഇവരുടെ ഒരടിക്കില്ല താൻ... സത്യം പറഞ്ഞാൽ കൂടുതൽ പരിക്കുകൾ ഒന്നും കൂടാതെ പോകാം... അല്ലേലും താൻ പോകും പരലോകത്തിലേക്ക്...." ആര്യൻ മുറുകിയ ശബ്ദത്തോടെ പറഞ്ഞു.... ആര്യനൊന്ന് മൂളിയാൽ തന്നെ ഇഞ്ചിഞ്ചായി തല്ലി ചതക്കാനായി ഒരുങ്ങി നിൽക്കുന്നവരെ ഉമിനീർ വിഴുങ്ങി കൊണ്ട് അയാൾ നോക്കി....... "അപ്പൊ എങ്ങനാ പറയുവല്ലേ.....??" ആര്യന്റെ ചുണ്ടിലെ ചിരിയിലേക്ക് അയാൾ ഭയത്തോടെ നോക്കി.... അവന്റെ മുഖം വലിഞ്ഞു മുറുകുന്നതും നീലകണ്ണുകളിൽ നേരിയ ചുവപ്പ് പടരുന്നത് കണ്ട് അയാൾ വിറച്ചു... "പറയാം... ഞാൻ... ഞാൻ പറയാം.....

" അയാൾ കിതച്ചു.... വിയർത്തൊലിച്ചു.... "അശോക് സർ തന്നെയാണ് ആ അപകടത്തിന് പിന്നിൽ...സർന്റെ കമ്പനിക്ക് കിട്ടിയ പുതിയ പ്രൊജക്റ്റ്‌ന്റെ ഫയൽസ്‌ സ്റ്റോർ റൂമിൽ ഉണ്ടെന്ന് അറിഞ്ഞ് അത് നശിപ്പിക്കാൻ വേണ്ടിയാണ്....." ബാക്കി പറയും മുന്നേ ആര്യൻ അയാളെ കൈ ഉയർത്തി തടഞ്ഞു.... "ഡാനി..." ആര്യൻ ചിരിയോടെ മുഖം ചെരിച്ച് വിളിച്ചു... ഡാനി മുന്നോട്ട് വന്നു... "ഇയാൾക്ക് കഴിക്കാൻ എന്താന്ന് വെച്ചാൽ വാങ്ങി കൊടുത്ത് എവിടെന്നു കിട്ടിയോ അവിടെ കൊണ്ട് പോയി വിട്ടേക്ക്......" ആര്യൻ അതും പറഞ്ഞെഴുനേറ്റു... "ശെരി സർ...." ഡാനി ആര്യന് പിന്നാലെ ചെന്നു പോകാൻ നേരം അസറിനേയും അമീനേയും ഒന്ന് നോക്കി.... ആ നോട്ടത്തിനർത്ഥം മനസിലായെന്ന പോലെ..

അവർ രണ്ട് പേരും ചെയറിൽ ഇരിക്കുന്നിടത്തേക്ക് ചെന്നു.... "പ്രണയം തോന്നി കഴിഞ്ഞാൽ പിന്നെ മറക്കണമെങ്കിൽ മരിക്കണം... അല്ലേൽ ലോകം തന്നെ അവസാനിക്കണം...." ആര്യന്റെ വാക്കുകൾ കേട്ട് സിദ് പൊട്ടിച്ചിരിച്ചു... "എവിടെയോ വായിച്ചിട്ടുള്ള വരികളാണ്...മരിച്ചിട്ടും നിനക്ക് എന്തിനാണ് രുദ്രയെ മറക്കാത്തത്...??" ആര്യൻ അവനെ സംശയത്തോടെ നോക്കി.... "അതിന് ഞങ്ങൾ പ്രണയിച്ചു തുടങ്ങിയില്ലല്ലോ.... അതിന് മുന്നേ പിരിയേണ്ടി വന്നില്ലേ...ആനിയും നീയും ഒന്നായാൽ...എനിക്ക് ഈ ഭൂമിയിൽ നിന്ന് വിട പറയാം.... അങ്ങ് ദൂരെ ഇനിയും തുടങ്ങാത്ത എന്റെ പ്രണയം മറ്റൊരു ലോകത്ത് നിന്ന് ഞാനും സ്വന്തമാക്കും നിങ്ങളിലൂടെ....."

സിദ് ആകാശത്തേക്ക് കണ്ണുകൾ പായിച്ചു... "കാറ്റിലും മഴയിലും വെയിലിലും അവളോട് ഒരുമിച്ച് ആകാശത്തിന്റെ കൈകളിലേറി പോകണം..." സിദ് പറയുന്നതിന് ആര്യൻ കേൾവിക്കാരനായിരുന്നു... "ഇനിയും ഭൂമിയിൽ ഞാൻ തുടരുന്ന പ്രകൃതിയുടെ നിയമത്തിന് എതിരാണ്... പോകണം... എത്രയും പെട്ടെന്ന്.... ഇനിയും കാത്തിരിക്കാൻ കഴിയില്ലായിരുന്നു അത് കൊണ്ടാണ് ഞാൻ നിന്റെ മുന്നിലേക്ക് വന്നത്...." ആര്യൻ മുഖം ചുളിച്ച് അവനെ നോക്കി... "മഞ്ഞുമലയുടെ മുകളിൽ ഒളിഞ്ഞിരിക്കുന്ന നിധി എന്നെ കൂടാതെ കാലങ്ങൾക്കിപ്പുറം കണ്ടത് നീ മാത്രമാണ്...ഇനി അത് മറ്റൊരാൾ കാണില്ല...എന്നിൽ തുടങ്ങി നിന്നിൽ അത് അവസാനിച്ചു.... "

അവൻ പറഞ്ഞത് കേട്ട് ആര്യൻ ചിരിച്ചു.... "നീ വന്നതിൽ പിന്നെ ആനിയെ കുറിച്ച് മാത്രമാണ് എന്റെ ചിന്ത.. രുദ്രയുടെ മറ്റൊരു ജന്മം...അവളും അറിയണ്ടേ നിന്നെ കുറിച്ച് അവളെ ജന്മത്തെ കുറിച്ച്.... എന്നെ കുറിച്ച്...??" ആര്യൻ അവനോട് ചോദിച്ചു.... "അറിയണം... പറയേണ്ടത് നീയാണ്.... അവള് നിന്നെ കുറിച്ച് അറിയട്ടെ...എന്നെ കുറിച്ച് അറിയട്ടെ... അങ്ങനെ ഒരു നിമിഷം വന്നാൽ എനിക്ക് വിട പറയാം... എന്നുന്നേക്കുമായി....." "പക്ഷേ ഞാൻ എങ്ങനെ...?? അവള് വിശ്വസിക്കുമോ.... നീ ഉള്ളത് കൊണ്ട് ഞാൻ വിശ്വസിച്ചു.. പക്ഷേ അവൾ...." ആര്യൻ ഒന്ന് നിർത്തി... "അതിന് വഴിയുണ്ട്... ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നീ എന്നിൽ നിന്ന് ജന്മം കൊള്ളില്ലല്ലോ....." "എന്ത് വഴി...??"

ആര്യൻ അവനെ സംശയത്തോടെ നോക്കി...സിദ് ഒരു ചിരിയോടെ ആര്യന്റെ പിൻകഴുത്തിലേക്ക് കൈ കൊണ്ട് പോയി.... ആര്യൻ പെട്ടെന്ന് തന്നെ അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു.... സിദ് ചിരിയോടെ അവന് മുന്നിൽ നിന്ന് അപ്രതീക്ഷിതമായി.... ആര്യൻ അവന്റെ പിൻകഴുത്തിലൊന്നു തലോടി..... പിന്നെ എന്തോ ഓർത്തെന്ന പോലെ ചിരിച്ചു.....  "അമ്മ നാളെ നമ്മൾ ഒരിടം വരെ പോകുന്നുണ്ട്...." ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് ആര്യൻ അത് പറഞ്ഞത്... "എങ്ങോട്ട്...??" ലക്ഷ്മി ചോദിച്ചു... "റിസോർട്ട്ന്റെ പണിയൊക്കെ കഴിഞ്ഞു... ഇനി മറ്റന്നാൾ അമ്മ ഇനോഗ്രറ്റ് ചെയ്യണം..." "എന്റെ നാട്ടിലുള്ള റിസോർട് അല്ലെ...??" ആനി ആയിരുന്നു അത് ചോദിച്ചത്... l "ആ അത് തന്നെയാണ്... നീയും നാളെ റെഡി ആയിക്കോ.. നമുക്ക് മൂന്ന് പേർക്കും കൂടെ പോകാം..." ആര്യൻ അതും പറഞ്ഞു കഴിച്ചെണീറ്റു... ആനിയുടെ മുഖം ഒന്ന് വിടർന്നെങ്കിലും പിന്നെ മങ്ങി...

റൂമിലെ ബാൽക്കണിയിൽ ഇരുന്ന് ലാപിൽ എന്തോ വർക്ക്‌ ചെയ്യുകയായിരുന്നു ആര്യൻ.... "ആര്യൻ..." ആനിയുടെ വിളി കേട്ട് അവൻ മുഖം ഉയർത്തി നോക്കി... പിന്നെ വീണ്ടും സ്ക്രീനിലേക്ക് നോക്കി... അവൾ നടന്ന് അവന്റെ അരുകിൽ ചെന്നിരുന്നു.... "ആര്യൻ..." വീണ്ടും വിളിച്ചു.. "പറ ആനി...." "റിസോട്ടിലേക്ക് പോകുമ്പോൾ എന്റെ നാട്ടിലേക്കും പോകുമോ..??" പ്രതീക്ഷയോടെയുള്ള അവളുടെ ചോദ്യം കേട്ട് അവൻ മുഖം ഉയർത്തി... ലാപ് മാറ്റി വെച്ച് അവൾക്ക് അടുത്തേക്ക് നീങ്ങി ഇരുന്നു... "നിനക്ക് പോകണോ...??" അവളെ ഉറ്റു നോക്കി കൊണ്ട് അവൻ ചോദിച്ചു... അവൾ ചുണ്ട് ചുള്ക്കി കൊണ്ട് തലയാട്ടി... ആര്യൻ ചിരിച്ചു.. "ആനി നിനക്ക് പോകണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ....

ഞാൻ കൊണ്ട് പോകില്ലേ.. പിന്നെ എന്തിനാ നീ ഇങ്ങനെ മടിച്ച് നിൽക്കുന്നത്.... " "അല്ല ആര്യൻ... നീ ബിസി ആകുമെന്ന്... കരുതി...." അവൾ മെല്ലെ മുഖം താഴ്ത്തി... "ബിസിയൊ...??" അവൻ ചിരിച്ചു... "എനിക്ക് ഓഫിസ് മാത്രമല്ല...അവിടെ ഒരുപാട് ജോലിക്കാരുമുണ്ട്...നിനക്ക് വേണ്ടി മാറ്റി വെക്കാൻ സമയമൊക്കെ ഞാൻ അങ്ങനെ കണ്ടെത്തിക്കോളാം... അവൻ ചിരിയോടെ പറഞ്ഞതും ആനിയും അറിയാതെ ചിരിച്ചു പോയി.. "നീ എന്റെ തിരക്കുകൾ മുൻകൂട്ടി കണ്ട് എന്നോട് ഒന്നും മറച്ചു വെക്കേണ്ട... എന്തായാലും എന്നോട് പറയും... എന്നെ കൊണ്ട് സാധിച്ചു തരാൻ കഴിയുന്നതാണേൽ... നിനക്ക് വേണ്ടി ഞാൻ ചെയ്യും.... നീ പറഞ്ഞാൽ മതീ..." അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.... ആനി ഒന്ന് തലയാട്ടി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story