ഹേമന്തം 💛: ഭാഗം 5

hemandham

എഴുത്തുകാരി: ആൻവി

"എന്താ..." ആര്യൻ അവൾക്ക് നേരെ തിരിഞ്ഞു.. അവൾ ഇമ ചിമ്മാതെ അവന്റെ മുഖത്തേക്ക് നോക്കി.... "ഡിസ്ചാർജ് ചെയ്യുമോ....??" പറയാൻ വന്ന വാക്കുകൾ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു.. ആര്യൻ ചിരിച്ചു... "ഞാനല്ല ഡോക്ടർ...." "എനിക്ക്... എനിക്ക് വേഗം പോകണമായിരുന്നു...." അവളുടെ ശബ്ദം താഴ്ന്നു... "ശെരി വീട്ടിലെ നമ്പർ താ...." അവൻ പറഞ്ഞു.. "ഇവിടെ എനിക്കാരുമില്ല...." പെട്ടെന്ന് ഒരാൾ ഡോർ തുറന്നു വന്നു... "സർ ഫുഡ്‌...." "കം ഇൻ...." ആര്യൻ അയാളെ അകത്തേക്ക് വിളിച്ചു... അയാൾ കവർ കൊണ്ട് വന്ന് ടേബിളിൽ വെച്ച് പോയി... ആര്യൻ അതെടുത്ത് അവളുടെ കയ്യിൽ കൊടുത്തു.... "ഭക്ഷണം കഴിച്ചില്ലയിരുന്നു അല്ലെ..ഇത് കഴിക്ക്... ഡിസ്ചാർജ്ന്റെ കാര്യം ഞാൻ പറഞ്ഞേൽപ്പിച്ചോളാം....." അവൻ അവളോട് പറഞ്ഞു... അവളൊന്നു തലകുലുക്കി... ആര്യൻ അവളുടെ മുഖത്തേക്ക് ഉറ്റു.... അവന്റെ കുഞ്ഞി കണ്ണുകൾ അവളെ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി.... അവൻ അവളുടെ മുഖത്ത് നിന്ന് എന്തോ എടുക്കുന്നത് പോലെ കാട്ടി.... അവൾ കൺപോളകൾ ചിമ്മിയില്ല.... അത് കണ്ട് പുഞ്ചിരിച്ചു കൊണ്ട് അവൻ എന്തോ അവളുടെ കയ്യിൽ വെച്ച് കൊടുത്തു കൊണ്ട് പുറത്തേക്ക് പോയി,.. അൽപ്പനിമിഷം കഴിയേണ്ടി വന്നു അവൾക്ക് യാഥാർഥ്യത്തിലേക്ക് തിരിച്ചെത്താൻ... ചുറ്റും നിറഞ്ഞു നിന്ന അവന്റെ വശ്യമായ ഗന്ധം അവളെ പൊതിഞ്ഞു.. അവൾ കയ്യിലേക്ക് നോക്കി.... ക്യാഷ് ഉണ്ട്... കൂടെ ഒരു ഒരു ചോക്ലേറ്റും... അവളുടെ കണ്ണ് മിഴിഞ്ഞു.... 

"നമ്മുടെ മകനേ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു അമർ... അവൻ... അവൻ ശക്തനാണ്....എല്ലാ മേഘലയിലും വിജയം മാത്രം..." അമറിന്റെ ഫോട്ടോയിലൂടെ വിരലോടിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.... അവരുടെ കരിമിഴികളിൽ നീർ തിളക്കമുണ്ട്.... എങ്കിലും അവ പൊഴിയാതെ വാശിയോടെ കണ്ണിൽ തന്നെ വറ്റി ഇല്ലാതാകുന്നു... ഒരു രാത്രിയിൽ കയ്യിലൊരു ചോരകുഞ്ഞിനേയുമേന്തി മഞ്ഞു മലകൾക്കിടയിലൂടെ ഓടി.... ആയുധങ്ങളുമായ് പിന്നാലെ പാഞ്ഞു വന്നരുടെ കയ്യിൽ നിന്ന് രെക്ഷപെട്ടത് എങ്ങനെയാണെന്ന് ഇപ്പോഴും അറിയില്ല... ഓടുന്നതിനിടയിൽ കരിങ്കൽ പാതയിൽ മുഖമടിച്ചു വീഴും നെഞ്ചിൽ ചേർന്ന് കിടന്ന കൈ കുഞ്ഞിന് ഒരു പോറൽ പോലും പറ്റിയില്ലെന്നത് ആശ്വാസവും ഒരേപോലെ അത്ഭുതവുമായിരുന്നു.... അന്ന് ആലോചിക്കുമായിരുന്നു... കർണന് കവചകുണ്ഡലമെന്ന പോലെ തന്റെ മകനും ഒരു രക്ഷാ കവചമുണ്ടെന്ന്.... കേരളത്തിൽ എത്തിയിട്ടും നേരിടേണ്ടി വന്നിട്ടുണ്ട് ഒരുപാട് പ്രതിസന്ധികൾ.... കുഞ്ഞിനേയും കൊണ്ട് മരിച്ചു കളയാൻ തോന്നിയിട്ടുണ്ട്... അപ്പോഴെല്ലാം പിൻതിരിച്ചത് കുഞ്ഞിനെ പൊന്ന് പോലെ നോക്കിക്കോളാം എന്ന് അമറി കൊടുത്ത വാക്കാണ്.... വളർത്തി എല്ലാം പ്രതിസന്ധികളെയും ആയാസം നേരിടാൻ അവനെ പ്രാപ്തനാക്കി.... തന്റെ അറിവുകളും പഠിച്ച ആയോധന കലകളും പഠിപ്പിച്ചു കൊടുത്തു.... എല്ലാത്തിനെയും ദൈര്യത്തോടെ പ്രതിരോധിക്കാൻ കുഞ്ഞിലേ അവൻ പഠിച്ചിരുന്നു അതും താൻ പറഞ്ഞു കൊടുക്കാതെ... ഇന്നവൻ താൻ വിചാരിച്ചതിനേക്കാൾ ഉയരത്തിൽ എത്തിയിരിക്കുന്നു....

അവന്റെ ഓരോ വിജയവും ഓരോ നേട്ടങ്ങളിലും അവനെക്കാൾ ഏറെ ആവേശം തനിക്കാണ്... ലക്ഷ്മി ഇന്നലെ തിരിഞ്ഞു നോക്കി... തനിക്ക് പിന്നിൽ ആരോ വന്നത് പോലെ തോന്നി..... ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു കൊണ്ട് ടേബിളിൽ ഇരുന്ന വാളിൽ പിടി മുറുക്കി... ഞൊടിയിടയിൽ അതെടുത്തു വീശിയതും കയ്യിലുള്ള വാൾ കൊണ്ട് പുറകിൽ നിന്ന ആര്യൻ അത് തടഞ്ഞു... ലക്ഷ്മി ഒരടി പുറകിലേക്ക് വന്നു.. കയ്യിലുള്ള വാൾ കറക്കി കൊണ്ട് തിരിഞ്ഞ് ആര്യന് നേരെ വീശിയതും.. ആര്യൻ ഒഴിഞ്ഞു മാറി... ഒറ്റ ചാട്ടത്തിനവൻ ലക്ഷ്മിയുടെ കഴുത്തിൽ വാൾ അമർത്തി വെച്ച് കൊണ്ട് ചുമരിനോട്‌ ചേർത്തു... അവൻ എങ്ങനെയുണ്ടെന്ന ഭാവത്തിൽ പുരികമുയർത്തി... ലക്ഷ്മി പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് കയ്യിലുള്ള വാൾ അവന്റെ വയറിൽ വെക്കാൻ ഒരുങ്ങിയതും... ആര്യൻ അവരുടെ കയ്യിൽ പിടിച്ചു.... "തോൽക്കാൻ തയ്യാറല്ലേ...." അവൻ കുസൃതിയോടെ ചോദിച്ചു... ആ നിമിഷത്തിൽ ലക്ഷ്മി അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി.... കാലുയർത്തി അവന്റെ നെഞ്ചിൽ ചവിട്ടി... ആര്യൻ മലർന്നടിച്ചു നിലത്തേക് വീണു.. "ഓഹ്.... തുടങ്ങിയോ അമ്മയും മോനും...." ശബ്ദം കേട്ട് ഭാനുവമ്മ വന്നെത്തി നോക്കി.... ആര്യന്റെ കൈമുട്ട് ചെറുതായി ഉരഞ്ഞി രുന്നു..... "അയ്യോ... മോനെ രക്തം...." ബാനുവമ്മ വെപ്രാളപെട്ടതും ലക്ഷ്മി അവരെ തടഞ്ഞു... "എന്നെ തോല്പിക്ക് ഹരി...." അവർ പറഞ്ഞു... ആര്യൻ ചാടി എണീറ്റു.. ലക്ഷ്മിക്ക് നേരെ കൈ വീശിയതും ലക്ഷ്മി അവനെ തടഞ്ഞു.. പക്ഷെ അവനെ ഇടതു മറിഞ്ഞ് അവരുടെ പിടിയിൽ നിന്ന് കുതറി മാറി... അവൻ വിയർത്തിരുന്നു... അവൻ ലക്ഷ്മിയുടെ കയ്യിൽ പൂട്ടി... അവരുടെ കാൽ കാൽ കൊണ്ട് ലോക്ക് ആക്കി...

"ഇന്ന് എന്റെ ഹരി നല്ല ഫോമിൽ ആണല്ലോ...." കിതച്ചു കൊണ്ട് അവർ ചോദിച്ചു... "അമ്മ തോൽവി സമ്മതിക്കുന്നോ..." അവൻ ചോദിച്ചു... ലക്ഷ്മി ഒന്ന് നിശ്വസിച്ചു... "ശെരി.... തോറ്റു...." അവർ മെല്ലെ ഒന്ന് തിരിച്ചു... ആര്യൻ അവന്റെ പിടി അയച്ചു... അവരെ ചേർത്ത് പിടിച്ചു... "നമ്മുടെ കമ്പനിയുടെ പുതിയ പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ചെയ്തു... ക്രീയേറ്റീവ് ആയ ഒരു ഇന്ട്രെസ്റ്റിംഗ് പ്രൊജക്റ്റ്‌...." അവൻ അതും പറഞ്ഞു കൊണ്ട് കൊണ്ട് വന്ന ബാഗിലെ ലാപ് എടുത്ത് ഓണാക്കി... "Aloha..." സ്‌ക്രീനിൽ തെളിഞ്ഞ പേര് ലക്ഷ്മിയുടെ ചുണ്ടുകൾ മന്ത്രിച്ചു... ആര്യൻ മുഖം ചെരിച്ചവരെ നോക്കി, "ഇതാണ് പ്രൊജക്റ്റ്‌ന്റെ name...." അവൻ പറഞ്ഞു,. ലക്ഷ്മി അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു... "പ്രൊജക്റ്റ്‌ ലോഞ്ച് ചെയ്യുന്നതിന് എതിരെ ഒരുപാട് പേര് രംഗത്തുണ്ട്...." അവൻ ലാപ്പിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... "എന്നിട്ട് എന്താണ് നിന്റെ തീരുമാനം..." അതിന് മറുപടിയായി അവൻ ചിരിച്ചു.. "ആര്യൻ ഒന്നാഗ്രഹിച്ചാൽ.... അത് നടത്തി എടുക്കും..." അവന്റെ കണ്ണുകൾ കുറുകി... "ഓട്ടോ.... ഓട്ടോ......" ഓട്ടോ ഒന്ന് സ്പീഡ് കുറച്ചപ്പോൾ ആനി പിന്നാലെയോടി....പക്ഷേ അത് നിർത്തിയില്ല... വല്ലാതെ ദേഷ്യം വന്നു അവൾക്ക് നിലത്ത് നിന്ന് ഒരു കല്ലെടുത്തു ഓട്ടോക്ക് നേരെ എറിഞ്ഞു... വെറുതെ.... ദേഷ്യമൊന്നടക്കാൻ.... നേരം ഒരുപാടായി ഇങ്ങനെ നിൽക്കാൻ തുടങ്ങീട്ട്... ഉച്ചിയിൽ വന്നു നിൽക്കുന്ന സൂര്യന്റെ ചൂട് താങ്ങാൻ വയ്യ.... നെറ്റിയിലെ മുറിവ് വലിഞ്ഞ് തലവേദനഎടുക്കുന്നു.... അവൾ വഴിയോരത്തെ മരത്തണലിലേക്ക് നിന്നു... ആക്‌സിഡന്റ് പറ്റിയില്ലയിരുന്നേൽ ഇപ്പൊ ട്രയിൻ കിട്ടിയേനെ.... നേരം മൂന്ന് മണി കഴിഞ്ഞു... പെട്ടെന്ന് അവൾക്ക് മുന്നിൽ നിന്നത്...

കാറിൽ നിന്നിറങ്ങിയാ ആളെ കണ്ട് അവളുടെ ഉള്ളൊന്ന് ആളി... അജയ്...!! അവൾ ഒരടി പുറകിലേക്ക് വെച്ചു... "എനിക്കിട്ട് അങ്ങ് ഉണ്ടാക്കീട്ട് പോകാം എന്ന് കരുതിയോടെ....." അജയ് അവൾക്ക് നേരെ പാഞ്ഞു വന്നു...കഴുത്ത് വേദനിച്ചപ്പോൾ ഒരുനിമിഷം അവൻ നിന്നു... ആനി അത് കണ്ട് ഓടി വന്ന് കാലിലെ ചെരിപ്പൂരി അവന്റെ മുഖത്തടിച്ചു... അജയ്‌യുടെ ആളുകൾ അപ്പോഴേക്കും കാറുമായി വന്നിരുന്നു.... അവരെ കണ്ടതും അവൾ അവന്റെ നെഞ്ചിൽ പിടിച്ചു തള്ളിയിട്ട് തിരിഞ്ഞോടി....  "അജു....നീ സ്ഥലത്ത് എത്തിയോ,.." "ഇല്ലച്ച... വരുന്ന വഴിയിൽ ഞാൻ ആനിയെ കണ്ടു...." അവൻ വർധിച്ച ദേഷ്യത്തോടെ അടിയേറ്റ അവന്റെ കവിളിൽ കൈ വെച്ചു... "ആനകാര്യത്തിന്റെ ഇടക്ക് ആണോ അജയ് ഒരു പീറ പെണ്ണ്....." അശോക് അവനോട് പൊട്ടി തെറിച്ചു... "വേഗം സൈറ്റിലേക്ക് ചെല്ല്.... ആര്യൻ കാര്യം അറിഞ്ഞാൽ ഉറപ്പായും അങ്ങോട്ട്‌ വരും... അവനെ തടയാൻ നീയും നമ്മുടെ ആളുകളും വേണം..." അശോക് ദേഷ്യത്തോടെ പറഞ്ഞു. അജയ് ഒന്നമർത്തി മൂളി കൊണ്ട് കാൾ കട്ടാക്കി....  ആര്യൻ അമ്മയുടെ വിരലിൽ വിരൽ കോർത്തു പിടിച്ചു കൊണ്ട് കണ്ണുകൾ അടച്ചു.... ഉറക്കം കണ്ണുകളെ മൂടും വരെ അവന്റെ നീളൻ വിരലുകൾ ലക്ഷ്മിയുടെ കൈവിരലുകളെ വിടാതെ പിടിച്ചിട്ടുണ്ടാവും... ഓഫിസിൽ നിന്ന് വന്നാൽ ഉച്ചക്ക് ഉറക്കം പതിവല്ല... ഇന്ന് എന്ത് പറ്റിയാവോ.... ലക്ഷ്മി കുനിഞ്ഞ് അവന്റെ നെറ്റിയിൽ ചുംബിച്ചു....അതറിഞ്ഞെന്നോണം അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... "ആഹാ... ഇന്ന് പതിവില്ലാത്ത ഉറക്കമാണല്ലോ... അമ്മയോട് തല്ല് പിടുത്തം നടത്തിയതിന്റെ ക്ഷീണത്തിലാണോ..." വാതിൽക്കൽ നിന്ന് കളിയായി ബാനുവമ്മ പറയുന്നത് ആര്യൻ കണ്ണുകൾ ചിമ്മി തുറന്നത്... "ക്ഷീണമോ... ഏയ്‌... ഞാൻ എന്റെ അമ്മയുടെ മടിയിൽ ഇത്തിരി നേരം കിടന്നോട്ടെ ഭാനുവമ്മേ...." ആര്യൻ ചിരിച്ചു....

"ഓ... കിടന്നോ.. കിടന്നോ..." അവർ ലോണ്ടറി ബാസ്കറ്റിൽ കിടന്ന തുണികൾ എടുത്തു കയ്യിൽ പിടിച്ചു... ആര്യന്റെ ഫോൺ റിങ് ചെയ്തു... ലക്ഷ്മിയാണ് എടുത്തത്...ഡാനിയാണ്... "ഹലോ...." അവർ ഫോൺ എടുത്തു ചെവിയോട് ചേർത്തു...മറുവശത്തു നിന്നുള്ള വർത്ത കേട്ട് അവരുടെ മുഖം ചുവന്നു... ദേഷ്യത്താൽ വലിഞ്ഞു മുറുകി... "ഹരീ....." ലക്ഷ്മി ദേഷ്യത്തോടെ വിളിച്ചു..... "എന്താ അമ്മേ....." ആര്യൻ എഴുനേറ്റ് അവരെ നോക്കി.. "നമ്മുടെ കൺസ്ട്രക്ഷൻ സൈറ്റിൽ ആരോ തീയിട്ടു...ആരാന്ന് പോയി അന്വേഷിക്ക് അവർക്കുള്ള തക്കതായ മറുപടി കൊടുക്ക്...." അവനെ നോക്കാതെ അവർ മറ്റെങ്ങോ നോക്കി കൊണ്ട് പറഞ്ഞു... ആര്യൻ കാറ്റ് പോലെ എഴുനേറ്റ് അകത്തേക്ക് പോയി... റെഡി ആയി പുറത്തേക്ക് ഇറങ്ങി... അവന്റെ കാർ ചീറി പാഞ്ഞ് പോകുന്നത് ലക്ഷ്മി ബാൽക്കണിയിൽ നിന്ന് കണ്ടു...  ആര്യന്റെ കാർ അശോകിന്റെ കൺസ്ട്രക്ഷൻ സൈറ്റിന്റെ മുന്നിൽ എത്തിയതും നിന്നു.... കുറച്ചു പേർ വന്ന് ഗേറ്റിന്റെ മുന്നിൽ വന്നു നിന്നു... അത് കണ്ട് ആര്യൻ സ്റ്റീയറിങ്ങിൽ പിടി മുറുക്കി.... അവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.... പുച്ഛത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് കാർ മുന്നോട്ട് എടുത്തു... അവന്റെ കാർ പാഞ്ഞ് വന്നതും മുന്നിൽ നിന്ന ആളുകൾ ചിതറിയോടി.... ആ കാർ പൊടി പറത്തി ഗ്രൗണ്ടിൽ വന്നു നിന്നു... കാറിൽ നിന്നിറങ്ങി ഗ്ലാസ്‌ ഊരി ചുറ്റും നോക്കി... ആകാശം മുട്ടി നിൽക്കുന്നാ പോലെ പടുത്തുയർത്തി കൊണ്ടിരിക്കുന്ന കെട്ടിടം.... ആര്യനെ കണ്ട് അജയുടെ കണ്ണുകൾ കുറുകി..... ദേഷ്യം കൊണ്ട് അവൻ മുഷ്ടി ചുരുട്ടി പിടിച്ചു.... ആര്യൻ അവന്റെ കണ്ണുകളിലേക്ക് നോക്കി....ഒരു നിമിഷം കൊണ്ട് അരുതാത് എന്തോ സംഭവിക്കും എന്ന് അജയ്യുടെ മനസ്സ് പറയും പോലെ.. "നീ എന്താ ഇവിടെ...?" ഉള്ളിലെ ഭീതി മറച്ചു കൊണ്ട് അജയ് ചോദിച്ചു....

ആര്യൻ ബ്ലേസർ ഒന്ന് ശെരിയാക്കി കൊണ്ട് മുന്നോട്ട് നടന്നു... "നിന്റെ തന്ത എന്നോട് ഒരു ചെറ്റത്തരം കാട്ടി.... എന്റെ ഒരു ബിൽഡിംഗ്‌ അങ്ങ് കത്തിച്ചു.... സാരമില്ല.. അതികം ആളാഭയം ഒന്നുമുണ്ടായില്ല... ചെറിയ ഭാഗം കത്തി നശിച്ചു...." അവൻ പറഞ്ഞത് കേട്ട് അജയ് പുച്ഛിച്ചു.. "അപ്പൊ ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ.. പകരത്തിന് പകരം... അല്ല.. കിട്ടിയത് ഇരട്ടിയായി..." ആര്യൻ കയ്യിലുള്ള ഫോണിലേക്ക് ഒന്ന് നോക്കി.... പിന്നെ ചിരിച്ചു... ഒരടി കൂടി മുന്നോട്ട് വന്ന് അജയ്യുടെ കവിളിൽ ആഞ്ഞടിച്ചു... നെഞ്ചിലേക്ക് ആഞ്ഞു... "അച്ഛനും മോനും എന്റെ വഴിക്ക് കുറുകെ വരാതെ ഇരിക്കുന്നതാണ് നല്ലത്.... കൊന്ന് കളയും ഞാൻ രണ്ടിനെയും..."അവന്റെ ശബ്ദം മുറുകി.... അജയ് പേടിയോടെ എഴുനേറ്റു....ആര്യന്റെ ഫോൺ റിങ് ചെയ്തു... സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... "ഡാനി..." പേടിച്ചു നിൽക്കുന്ന അജയ്യുടെ നേരെ അവൻ ഫോൺ കാണിച്ചു.... അജയ്ക്ക് എന്താ നടക്കുന്നത് എന്ന് മനസിലായില്ല.... ആര്യൻ തിരിഞ്ഞു നടന്നു..... ബ്ബും.......!!!! ഒരു വലിയ ശബ്ദം കേട്ടു.... ആര്യൻ പുച്ഛത്തോടെ ചിരിച്ചു... അജയ് ശബ്ദം താങ്ങാൻ കഴിയാതെ നിലത്തേക്ക് വീണു.... കെട്ടിയുയർത്തിയാ ബിൽഡിംഗ്‌ നിലം പതിച്ചിരിക്കുന്നു.... "ആര്യൻൻ.....!!!!!!" അജയ് അലറി.... കാറിൽ കയറും മുന്നേ ആര്യൻ അവനെ... "നിന്റെ അച്ഛന് എന്റെ വക ഒരു ചിന്ന ഗിഫ്റ്റ്... ഇനിയും ഇതുപോലുള്ള കുഞ്ഞു കുഞ്ഞു ഗിഫ്റ്റുകൾ പ്രതീക്ഷിച്ചോളാൻ പറ...." അത്രയും പറഞ്ഞവൻ കാറിൽ കയറി... ദീർഘ ശ്വാസം എടുത്ത് കാർ മുന്നോട്ട് എടുത്തു., പെട്ടന്നാണ് ഒരാൾ കാറിന് മുന്നിലേക്ക് ചാടിയത്..... അവർ കാർ നിർത്തി.. "What the fu ***" അവൻ കാറിൽ നിന്ന് ഇറങ്ങി... അപ്പോഴതാ കാറിന്റെ മുന്നിൽ റോഡിൽ മുട്ട് കുത്തി കണ്ണുകൾ ഇറുക്കി അടച്ച് ഇരിക്കുന്നു ആനി... "Hey.... Youuuu...!!!" ആര്യൻ അവളെ കണ്ട് അന്തിച്ചു....

അവന്റെ സ്വരം ഗന്ധവും അവളെ ചുറ്റി വരിഞ്ഞു.... അവൾ ചാടി എണീറ്റു... വല്ലാതെ കിതക്കുന്നുണ്ടായിരുന്നു അവൾ... "എവിടെ പോയാലും നീയുണ്ടല്ലോ..." അവൻ അവൾക്ക് മുന്നിൽ കൈ കെട്ടി നിന്നു... അവളൊന്നു ഇളിച്ചു കൊടുത്തു... "റോഡരുകിലൂടെ നടക്കാൻ അറിയില്ല... ഒരു ബോധവുമില്ലാതെ നടന്ന് എന്തെങ്കിലും പാവങ്ങളുടെ വണ്ടിക്ക് മുന്നിൽ ചാടി അവരെ സ്റ്റേഷനിൽ കയറ്റണോ... അതാണോ നിന്റെ ഹോബി..." ഒട്ടും ഗൗരവം വിടാതെ അവൻ ചോദിച്ചു... "സോറി...." അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.... ഷാൾ കൊണ്ട് നെറ്റിയിലെ വിയർപ്പ് ഒപ്പിഎടുക്കുന്ന അവളെ കണ്ട് അവൻ മുഖം ചുളിച്ചു.... പിന്നെ അവന്റെ കയ്യിലെ കർച്ചീഫ് കൊടുത്തു.... കൊടുക്കേണ്ട താമസം അവൾ അത് വാങ്ങി വാങ്ങും നേരം അവന്റെ കയ്യിലൊന്ന് തൊട്ടു... തെല്ലും അത്ഭുതത്തോടെ അവളുടെ കണ്ണുകൾ വിടർന്നു... "നിങ്ങൾക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്..." "Really....." അവൻ ചിരിച്ചു കൊണ്ട് കാറിൽ കയറി... ആനി അവൻ പോകുന്നത് നോക്കി നിന്നു... കർച്ചീഫ് നാസികയോട് ചേർത്ത് വെച്ചു... ലഹരി പോലെ ആ ഗന്ധം അവളെ കീഴടക്കി... "ഇനി എന്ന് കാണും ആവോ.... ആ... ഭൂമി ഉരുണ്ടതല്ലേ.... കാണുമായിരിക്കും...." അവളുടെ ചുണ്ടുകൾ പുഞ്ചിരിച്ചു..... എന്തിനെന്ന് അറിയാതെ................ തുടരും.............

ഹേമന്തം : ഭാഗം 4

Share this story