ഹേമന്തം 💛: ഭാഗം 50

hemandham

എഴുത്തുകാരി: ആൻവി

"അമ്മ ഉറങ്ങിയില്ലേ....?" ജനാലക്ക് അടുത്ത് നിന്ന് മുടിഒതുക്കി കൊണ്ടിരുന്ന ലക്ഷ്മി തിരിഞ്ഞു നോക്കി.... ആര്യൻ റൂമിലേക്ക് കയറി വന്ന് അമ്മയെ കെട്ടിപിടിച്ചു. "അമ്മക്ക് അമ്മയുടെ വീട്ടിൽ പോണോ...??" ആര്യൻ മെല്ലെ ചോദിച്ചു... ലക്ഷ്മി ചിരിയോടെ അവന്റെ നെറുകയിൽ തലോടി.... "വേണ്ടടാ... അവിടെയെനിക്ക് ആരുമില്ല... അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല... പിന്നെയുള്ളത് രണ്ടേട്ടന്മാരാണ്... അവരെന്നെ പണ്ടേ പടിയടച്ചു പിണ്ഡം വെച്ചതാ...കൂടാതെ ഏട്ടത്തിമാരുടെ പ്രാക്കും...സ്നേഹിച്ചവന്റെ കൂടെ ഇറങ്ങി പോയതിന്...." ലക്ഷ്മിയുടെ ചുണ്ടിൽ പുച്ഛത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു... ആര്യൻ അമ്മയുടെ തലയിൽ തലോടി ആ മുഖം നെഞ്ചോട് ചേർത്ത് വെച്ചു...

ലക്ഷ്മി വാത്സല്യത്തോടെ അവനെ ചേർത്ത് പിടിച്ചു... "കുറച്ചകലെ ഒരു വിഷ്ണു ക്ഷേത്രമില്ലെ... അതിന്റെ അടുത്ത എന്റെ വീട്... അമറിന്റെ വീട് ഗ്രാമത്തിന്റെ പുറത്താ... വലിയ സമ്പന്നർ... ക്ഷേത്രത്തിലെ പൂജകളൊക്കെ അവരുടെ കുടുംബത്തിന്റെ നേതൃത്വത്തിലായിരുന്നു..." ആര്യൻ അമ്മ പറയുന്നത് കാതോർത്തു... "അമറിന്റെ കൂടെ ഞാനും നീയും മരിച്ചു പോയെന്ന് കരുതി കാണും അവരൊക്കെ.... അത് എന്തേലും ആകട്ടെ... ഓഫീസിലെ പ്രോബ്ലം എന്തായി..?? " ലക്ഷ്മി വിഷയം മാറ്റി... അവൻ ചിരിച്ചു... "എന്താവാൻ...അശോക് തന്നെ... സ്റ്റോർ റൂമിലാണ് ഇമ്പോര്ടന്റ്റ്‌ ഫയൽസ്‌ ഒക്കെ വെക്കുന്നത് എന്ന് കരുതി ചെയ്തതാ അയാൾ...."

അവന്റെ ചുണ്ടിലൊരു ഒരു പരിഹാസചിരി വിരിയുന്നത് ലക്ഷ്മി കണ്ടു.... "ഓഫിസിലുള്ള ആരോ ആണ് അയാൾക്ക് വിവരം കൊടുത്തത്....ഓഫീസിലുള്ള ആരെയും ഒരു പരിധിക്ക് അപ്പുറം എനിക്ക് വിശ്വസിക്കാനാകില്ല...അമ്മ പറഞ്ഞത് പോലെ ഒരു അകലം ഞാൻ അവരിൽ നിന്ന് പാലിക്കുന്നുണ്ട്..." അവൻ ചിരിയോടെ പറഞ്ഞു... "അന്ധമായി ആരെയും വിശ്വസിക്കരുത് എന്ന് മാത്രം.. നമ്മുടെ തകർച്ചക്ക് വേണ്ടി പിന്നിൽ നിന്നവർ കുത്തിയാൽ തളർന്നു പോകരുതരല്ലോ.....വാ..." ലക്ഷ്മി ബെഡിൽ ചെന്നിരുന്ന് അവനെ അടുത്തേക്ക് വിളിച്ചു... വേഗം ചെന്നവൻ അമ്മയുടെ മടിയിൽ കിടന്നു.... "അമ്മ ആ മല കണ്ടോ...." ജാലകത്തിലൂടെ അവൻ പുറത്തേക്ക് വിരൽ ചൂണ്ടി...

"മ്മ്...കുഞ്ഞുനാളിൽ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ആ മലയേ കുറിച്ച്... അന്ന് നീ തന്ന പുസ്തകവും ഞാൻ വായിച്ചു..." "ഞാനിന്ന് അങ്ങോട്ട് പോകും..." ആര്യൻ അവരെ നോക്കി പറഞ്ഞു... "എന്തിനാടാ...." "ആവശ്യം ഉണ്ട്... ഞാൻ പറയാം പിന്നെ..." അവൻ ചിരിയോടെ തന്നെ തലോടിയാ അമ്മയുടെ കവിളിൽ തലോടി.... "അമ്മ കിടന്നോ നേരം ഒരുപാട് ആയില്ലേ.... ഇവിടെ രണ്ട് മുറിയെ ഒള്ളൂ... നമുക്ക് രണ്ട് പേർക്കും ഇവിടെ കൂടാം... ആനി അപ്പുറത്തെ റൂമിൽ കിടന്നോളും..." ആര്യൻ എഴുനേറ്റ് ഷീറ്റ് നിലത്ത് വിരിച്ചു.. "ഞാൻ ഇവിടെ നിന്ന സമയത്തും മിക്കവാറും നിലത്താ കിടക്കാറ്... കട്ടിലിൽ അത്രക്ക് ചെറുതാ...." അവൻ പറയുന്നത് കേട്ട് ലക്ഷ്മി ചിരിച്ചു..

"സരസ്വതിയമ്മ ഉണ്ടേൽ..ഇതൊക്കെ പുള്ളിക്കാരി ചെയ്യും.... വെറുതെ ഇരിക്കത്തെ ഇല്ല.. എപ്പോഴും എന്തേലും ജോലി ചെയ്തോണ്ടിരിക്കും... നല്ലത് പോലെ സംസാരിക്കും... പെട്ടെന്ന് സങ്കടം വരും ആൾക്ക്.. ഒരു നിഷ്കളങ്ക... പാവം...." സരസ്വതിയമ്മയുടെ ഓർമകളിൽ ആര്യന്റെ ഉള്ളിൽ ഒരു നോവ് പടർന്നു.. "ഒരുപാട് ഇഷ്ട്ടമായിരുന്നു എന്നെ... എനിക്കും...." അവന്റെ വാക്കുകളിലെ വേദന ലക്ഷ്മി അറിഞ്ഞിരുന്നു... അവന്റെ നെറ്റിയിലൊരുമ്മ കൊടുത്ത് ലക്ഷ്മി കട്ടിലിൽ കിടന്നു....

ഗ്രാമത്തിലെ വീടുകളിലെ വെളിച്ചമെല്ലാം അണഞ്ഞു....ഗ്രാമം നിദ്രയിലേക്ക് ആഴ്ന്നു.... ആനിയും അമ്മയുടെ ഓർമകളെ താലോലിച്ചു കൊണ്ട് മെല്ലെ ഉറക്കത്തിലേക്ക് വീണു.... അവളുടെ കൺകോണിൽ നിന്ന് കണ്ണ്നീർ അടർന്നു വീണിരുന്നു... കവിളിൽ എന്തോ അരിക്കുന്ന പോലെ തോന്നി... മെല്ലെ കണ്ണുകൾ വലിച്ചു തുറന്നു.... ആദ്യം തന്നെ കണ്ടത് പ്രണയം ഒളിച്ചു വെച്ച രണ്ട് നീലകണ്ണുകളാണ്.... "ആര്യൻ....." അവൾ കിടന്നിടത്ത് നിന്ന് ചാടി എണീറ്റു... ആര്യനും എഴുനേറ്റു... കണ്ണുനീർ ഒലിച്ചിറങ്ങിയാ അവളുടെ കൺകോണിൽ അവൻ ചുണ്ടുകൾ ചേർത്തു... "പോകാം....." മെല്ലെ അവൻ ചോദിച്ചു... അവൻ സംശയത്തോടെ അവനെ നോക്കി.. "നേരത്തെ പറഞ്ഞില്ലേ...

മലമുകളിലേക്ക് പോകുന്ന കാര്യം.... വാ...." അവൻ അവളുടെ കയ്യിൽ പിടിച്ചു.... ആനി ചിരിയോടെ അവന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി... അവൾ കൈകൾ കൂട്ടിയുരുമ്മതും കണ്ടതും ആര്യൻ ചിരിച്ചു... അവൻ അവളോട് ഇപ്പൊ വരാം എന്ന് പറഞ്ഞ് അവളുടെ റൂമിലേക്ക് പോയി.. ഷെൽഫിൽ നിന്ന് തണുപ്പിന് ഇടുന്ന ജാക്കറ്റും ഗ്ലൗസും എടുത്ത് അവൾക്ക് അടുത്തേക്ക് ചെന്നു... "ദാ.. ഇതൊക്കെ ഇട്ടോ... ഇല്ലേൽ അവിടെ എത്തുമ്പോഴേക്കും മോള് ഫ്രീസ് ആവും....." അവൻ കാളിയാലേ പറഞ്ഞു.... അവൾ ചുണ്ട് കോട്ടി കൊണ്ട് ജാക്കറ്റ് ഇട്ടു.. "പോകാം...." പടിയിൽ ഇരുന്ന് ഷൂസിന്റെ ലേസ് കെട്ടുന്നവനെ നോക്കി അവൾ ചോദിച്ചു.... അവൻ ചിരിച്ചു കൊണ്ട് തലയാട്ടി...

ജാക്കറ്റിന്റെ ക്യാപ് അവളുടെ തലയിലേക്ക് ഇട്ട് കൊടുത്തു... പുറത്ത് നല്ലപോലെ മഞ്ഞു പെയ്യുന്നുണ്ട്... ആനിയുടെ കയ്യിൽ കൈ കോർത്തു പിടിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു...... മലയുടെ താഴ്‌വാരം എത്തിയപ്പോഴേക്കും തണുപ്പ് ചെറുതായി കൂടി.... അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു... "നീ എന്തേലും പറ ആനി..." നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.. "എന്ത് പറയാനാ ആര്യൻ....?" അവൾ കുസൃതിയോടെ അവനെ നോക്കി.... "എന്തെങ്കിലും....." "7 പ്രോമിസസിനെ കുറിച്ച് കേട്ടുന്നുണ്ടോ.... ആര്യൻ..?? വിവാഹചടങ്ങുകളിൽ പ്രാധാന്യം ഉള്ള ഒന്നാണ് അത്...." ആര്യൻ അത് കേട്ട് മുഖം ചുളിച്ചു... "അതിവിടെ പറയാൻ കാര്യം..."

"ചുമ്മാ.... ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്... അങ്ങനെ... നമ്മുടെ വിവാഹമൊക്കെ...." അവൾ ചിരിയോടെ അവനെ നോക്കി.... മുന്നോട്ട് നടക്കുന്ന ആര്യന്റെ ചുണ്ടുകളിലും അതെ പുഞ്ചിരി ഉണ്ടായിരുന്നു.... അവന്റെ കൈകൾ അവളുടെ കയ്യിൽ മുറുകി..... "ഒന്ന് പതുക്കെ നടക്ക് ആര്യൻ..." അവൾ കുറുമ്പോടെ പറഞ്ഞു....പെട്ടെന്ന് ആര്യൻ തിരിഞ് അവളെ കയ്യിൽ വാരി എടുത്തു.... ആനി ചിരിച്ചു കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു... അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... ആര്യൻ അവളുമായി മുന്നോട്ട് നടന്നു... ആനി അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.. "മ്മ്... എന്തെ...??" അവളുടെ നോട്ടം കണ്ട് അവൻ ചോദിച്ചു... "ചുമ്മാ... ഇങ്ങനെ നോക്കി കൊണ്ടിരിക്കാൻ തോന്നുന്നു..."

അവളുടെ തണുത്ത ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞു.... അവന്റെ കണ്ണുകൾ തിളങ്ങി... അവന്റെ ചുണ്ടുകൾക്കിടയിൽ തങ്ങി നിന്ന കുഞ്ഞു ചിരിയെ അവൾ കണ്ടിരുന്നു..... മെല്ലെ അവനന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു... വെറുതെ അവനെ ഒന്ന് മുഖം ഉയർത്തി നോക്കി... ആര്യൻ അവളുടെ മുഖത്തേക്ക് മെല്ലെ ഊതി... ഇളം ചൂടുള്ള കാറ്റേറ്റ് അവൾ മെല്ലെ കണ്ണുകൾ അടച്ചു.... "കണ്ണ് തുറക്ക് ആനി....." കാതുകളിൽ ചുംബിച്ചവൻ മൊഴിഞ്ഞു മെല്ലെ കണ്ണുകൾ തുറന്നു.... മലയുടെ മുകളിലാണ് അവർ ഇപ്പോൾ എന്നത് അവളെ ഞെട്ടിച്ചു കളഞ്ഞു... "നീ ഇത് എന്ത് മായാജാലമാ ആര്യൻ കാണിക്കുന്നത്.... എങ്ങനെ സാധിക്കുന്നു നിനക്ക് ഇതൊക്കെ...."

ആനി തെല്ലും അമ്പരപ്പോടെയാണ് അവനോട് ചോദിച്ചത്... "അറിയില്ല ആനി... ഞാനിങ്ങനെയൊക്കെ ചെയ്തു പോകുന്നു....ആദ്യമൊക്കെ ചോദിക്കുമ്പോൾ നിനക്ക് തരാൻ എന്റെ കയ്യിൽ ഉത്തരമുണ്ടായിരുന്നില്ല.. ഇന്ന് എനിക്ക് നിന്നോട് പറയാൻ ഒരുത്തരമുണ്ട്..പക്ഷേ എന്നെ കുറിച്ച് എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട്... നിന്നെ കുറിച്ച് പറയാനുണ്ട്..." അവളുടെ ഇരു കവിളിലും കൈ ചേർത്ത് വെച്ച് ആര്യൻ പറഞ്ഞു... "എന്താ ആര്യൻ... എനിക്ക് ഒന്നും മനസിലാവുന്നില്ല...." ആനി അവനെ ഉറ്റു നോക്കി.... ആര്യാനൊന്ന് നിശ്വസിച്ചു.... "ഏകലവ്യയുടെയും രുദ്രയുടെയും ബാക്കി കഥ അറിയണ്ടേ നിനക്ക്....??" "അത് വീരുപാപ്പാ എഴുതി തീർന്നില്ലല്ലോ ആര്യൻ...." ആനി സംശയത്തോടെ ചോദിച്ചു....

ആര്യൻ ചിരിച്ചു ചുറ്റുമോന്ന് നോക്കി.... നിർത്താതെ മഞ്ഞു വീണു കൊണ്ടിരിക്കുവാണ് അവിടെ മുഴുവൻ.... അവന്റെ കണ്ണുകൾക്ക് പുറകെ അവളും ചുറ്റും നോക്കി... ക്ഷേത്രത്തെ പോലും മഞ്ഞു വീണു പൊതിഞ്ഞിരിക്കുന്നു.... ചുറ്റും ബ്രഹ്മകമലങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നു.... പേരറിയാത്ത ഗന്ധം അവളുടെ നാസികതുമ്പിനെ മതിച്ചു... മുന്നോട്ട് നടന്നവൾ അവിടുത്തെ മനോഹാരിതയേ നോക്കി കണ്ടു... മഞ്ഞുകണങ്ങൾ വീണു കിടന്ന ഹിമാലയ മലനിരകളിലെ രാജാവിന്റെ (ബ്രഹ്‌മകമലത്തെ അങ്ങനെയും വിളിക്കും...

King of himalaya ) സൗന്ദര്യം അവൾ തൊട്ടും തലോടിയും ആസ്വദിച്ചു.... തണുപ്പ് അവളുടെ ശരീരത്തെ കീഴ്പെടുത്തുന്നുണ്ടായിരുന്നു... മഞ്ഞു കണങ്ങൾ തങ്ങി നിന്ന പൂവിതളുകളെ മെല്ലെ തലോടുമ്പോൾ... അവളിലെ തണുപ്പിനെ തന്നിലേക്ക് ആവാഹിക്കാൻ എന്ന പോലെ ആര്യന്റെ കരുത്താർന്ന കൈകൾ അവളെ വലയം ചെയ്തു.... കവിളിൽ മെല്ലെ ചുണ്ടുകൾ ചേർത്തു... "ആര്യൻ.... നേരത്തെ പറഞ്ഞു തുടങ്ങിയത് പറ...." അവൾ അവനോട് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു... "ആദ്യം ചെന്ന് തൊഴുതിട്ട് വാ...." അവൻ മെല്ലെ അവളിൽ നിന്ന് അകന്ന് മാറി... ആനി ഒന്ന് തലയാട്ടി കൊണ്ട് തിരുനടയിൽ ചെന്ന് നിന്നു... കണ്ണുകൾ മെല്ലെയടച്ചു.... കണ്മുന്നിൽ ആര്യൻ മാത്രമാണ്.. കണ്ണ് തുറന്നാലും... അടച്ചാലും....

അവളുടെ ചുണ്ടിൽ പുഞ്ചിരി തത്തി കളിച്ചു.... ആര്യന്റെ കൈകൾ അവളുടെ തോളിൽ അമർന്നു...കഴുത്തിലൂടെ എന്തോ ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി....ഞെട്ടി കണ്ണുകൾ തുറന്നപ്പോഴേക്കും താലിയുടെ ആദ്യത്തെ മുറുക്കിയിരുന്നു അവൾ... അവളുടെ നെറ്റിയിൽ അവൻ വാത്സല്യത്തോടെ ചുംബിച്ചു.... രണ്ടാമത്തെ കെട്ടു മുറുക്കിയപ്പോൾ ആനിയുടെ കണ്ണുകൾ നിറഞ്ഞു...മിഴികളിൽ അവന്റെ സ്നേഹചുംബനം പതിഞ്ഞു... തണുത്തു വിറക്കുന്ന ചുണ്ടുകളെ പ്രണയത്തോടെ അവൻ സ്വന്തമാക്കി... ഒപ്പം കൈകൾ താലിയുടെ മൂന്നാമത്തെ കേട്ട് മുറുക്കി കെട്ടി..... മഞ്ഞുകണങ്ങൾ അവർക്ക് മേൽ പൊഴിഞ്ഞു കൊണ്ടിരുന്നു..... മേലാകാശത്ത് ഇടി മുഴക്കം.... എന്നിട്ടും ചുംബനം നീണ്ടു നിന്നു...

അവളുടെ വിരലുകൾ സമൃദ്ധമായ അവന്റെ തലമുടിയേ താലോലിച്ചു... ചുംബനത്തിന്റെ ആഴം കൂടും തോറും അവളുടെ ചുണ്ടുകൾ മധുരം വർഷിക്കുന്നതായ് അവന് തോന്നി..... തണുത്തുറഞ്ഞ അവളുടെ ചുണ്ടുകൾ ചൂട്പിടിച്ചു.... ആര്യൻ മെല്ലെ മെല്ലെ അവളിൽ നിന്ന് അകന്ന് മാറി.... കിതക്കുന്ന ആ പെണ്ണിനെ അവന്റെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു... "Harishwa Aryaman ഇങ്ങനെ ആണ് ആനി.... എന്റെ ചില പ്രവർത്തികൾ നീ ഒട്ടും വിചാരിക്കാത്തതായിരിക്കും...." അവൻ അവളുടെ കവിളിൽ ഇഷ്ട്ടത്തോടെ ചുംബിച്ചു... അവളുടെ മുഖം കയ്യിലെടുത്തു... "ഞാൻ നിനക്ക് വാക്ക് തരുന്നു ആനി... നിന്നെയ്യും നമ്മുടെ കുടുംബത്തേയും ഞാൻ നന്നായി പരിപാലിക്കുമെന്ന്..."

അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു... ആനിയും അവന്റെ കവിളിൽ തഴുകി.... ആര്യൻ അവളുടെ കൈ പിടിച്ഛ് ഉള്ളം കയ്യിൽ ചുംബിച്ചു... "ഏത് സാഹചര്യത്തിലും ഞാൻ നിന്റെ കൂടെ ഉണ്ടാവും...." "ഞാനും ...." അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... ആര്യൻ ചിരിച്ചു... "നിന്റെ സന്തോഷത്തിന് വേണ്ടി ഞാൻ എന്തും ചെയ്യും.. നിനക്ക് വേണ്ടി മാത്രം...." ചിരിയോടെ അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... "നിന്റെ ആഗ്രഹങ്ങളേയും അഭിപ്രായങ്ങളേയും ഞാൻ ഒരിക്കലും തള്ളികളയില്ല....നിന്റെ തീരുമാനനെ മാനിക്കുന്ന ഒരു ഭർത്താവ് ആയിരിക്കും ഞാൻ..." അത് കേട്ട് അവൾ ചിരിച്ചു... പെരുവിരലിൽ ഉയർന്ന് അവന്റെ നെറുകയിൽ ചുംബിച്ചു...

കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണ്നീർ അവന്റെ കൺപീലിയിൽ പതിച്ചു..... "ജീവിതത്തിൽ എന്ത് പ്രധാനപെട്ട തീരുമാനങ്ങൾ എടുക്കുകയാണെൽ അമ്മയോട് ആലോചിക്കും പോലെ നിന്നോട് കൂടെ ആലോചിച്ചിട്ടെ തീരുമാനടുക്കൂ....." അവൻ അവളുടെ മൂക്കിൽ മൂക്ക് ഉരസി... "ഭർത്താവ് എന്നതിൽ ഉപരി ഞാൻ എപ്പോഴും നിന്റെ നല്ലോരു സുഹൃത്ത് ആയിരിക്കും വിശ്വസ്ഥനായിരിക്കും..." അവന്റെ ചുണ്ടുകൾ ചെവിക്ക് അരുകിലേക്ക് ഉരസികയറി... "ഈ ജീവിതകാലം മുഴുവൻ ഞാൻ നിന്റെ കൂടെ ഉണ്ടാവും...ഒരിക്കലും പാതി വഴിയിൽ ഉപേക്ഷിച്ചു പോകില്ല... എന്ന് ഞാൻ നിനക്ക് ഉറപ്പ് തരാം....." അവൻ അവളെ വാരി പുണർന്നു.... അവളുടെ കൈകളും അവന്റെ പുറത്ത് അമർന്നു....

ഒന്നും വിശ്വസിക്കാനാകാതെ തറഞ്ഞു നിൽക്കുകയാണ് അവൾ.... നെഞ്ചിനുള്ളിൽ തിങ്ങി നിറഞ്ഞ സന്തോഷത്തിന് കണക്കില്ല... അവനെ എത്ര ചേർത്ത് പിടിച്ചിട്ടും അവൾക്ക് മതിയാകുന്നില്ല... കണ്ണുകൾ നിറഞ്ഞൊഴുകി... "എനിക്ക്.... എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല ആര്യൻ... നിന്റെ താലി... എന്റെ ജന്മം തന്നെ ധന്യമായതു പോലെ... ഞാൻ... ഞാൻ എന്താ പറയാ....." പൊട്ടി കരഞ്ഞു പോയവൾ.... ഭ്രാന്തിയേ പോലെ അവന്റെ മുഖത്താകെ ചുംബിച്ചു കൊണ്ടേയിരുന്നു....ആര്യൻ അവളുടെ ചുംബനങ്ങൾ ഏറ്റു വാങ്ങി.. "സന്തോഷം കൊണ്ട് വീർപ്പു മുട്ടുന്നു..... ഉറക്കെ കരയാനും ചിരിക്കാനും ഒക്കെ തോന്നുന്നുണ്ട് എനിക്ക് ആര്യൻ...." അവൾ കണ്ണുകൾ അമർത്തി തുടച്ചു...

ആര്യനും ചിരിയോടെ അവളുടെ നനഞ്ഞ കവിൾ തടങ്ങൾ തുടച്ചു കൊടുത്തു... "നമ്മൾ തമ്മിൽ ഒരു കടം ബാക്കിയുണ്ട് ഓർമയുണ്ടോ....??" പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചതും ആനി അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു പോയി.. "ഈ മലയിൽ ഞാൻ കയറിയാൽ പറഞ്ഞതെന്തും അനുസരിക്കും എന്ന് നീ പറഞ്ഞിരുന്നു... അന്ന്... ആ കടം ഇപ്പോഴും ബാക്കിയാണ്...." ആനീ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. "എന്ത് വേണെങ്കിലും പറഞ്ഞോ ആര്യൻ... ഞാൻ ചെയ്യാം..." "എന്തും ചെയ്യുമോ...??" അത് കേട്ട് അവൾ മുഖം ഉയർത്തി അവനെ നോക്കി നിഷേധത്തിൽ തലയാട്ടി... "മരിക്കാൻ മാത്രം എന്നോട് പറയരുത് ആര്യൻ... മരിക്കാൻ പേടിയുണ്ടായിട്ടല്ല.... മരിച്ചാൽ പിന്നെ ഇങ്ങനെ ചേർത്ത് പിടിക്കാൻ നീ ഉണ്ടാവില്ലല്ലോ എന്നുള്ളത് കണ്ടു...നിന്നോടൊപ്പമുള്ള നിമിഷങ്ങളോട് എല്ലാം എനിക്ക് ആർത്തിയാണ്... വല്ലത്ത കൊതിയാണ്...അത്രമേൽ തീർന്ന് പോകരുത് എന്ന് ആഗ്രഹിച്ചു പോകും...." .................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story