ഹേമന്തം 💛: ഭാഗം 51

hemandham

എഴുത്തുകാരി: ആൻവി

"മരിക്കാൻ മാത്രം എന്നോട് പറയരുത് ആര്യൻ... മരിക്കാൻ പേടിയുണ്ടായിട്ടല്ല.... മരിച്ചാൽ പിന്നെ ഇങ്ങനെ ചേർത്ത് പിടിക്കാൻ നീ ഉണ്ടാവില്ലല്ലോ എന്നുള്ളത് കണ്ടു...നിന്നോടൊപ്പമുള്ള നിമിഷങ്ങളോട് എല്ലാം എനിക്ക് ആർത്തിയാണ്... വല്ലത്ത കൊതിയാണ്...അത്രമേൽ തീർന്ന് പോകരുത് എന്ന് ആഗ്രഹിച്ചു പോകും...." ആനി പ്രണയത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി... "നീയില്ലാതെ ഇപ്പോ എനിക്ക് പറ്റത്തില്ല ആനി...." അവൻ അവളുടെ കൈ ചുണ്ടിലേക്ക് ചേർത്ത് വെച്ചു.... ആനി മുഖം ചുവന്നു... മെല്ലെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ആര്യൻ മുഖം താഴ്ത്തി അവളുടെ കഴുത്തിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന താലിയിൽ പ്രണയത്തോടെ ചുംബിച്ചു....

"ഞാൻ എന്താ ആര്യൻ ചെയ്യേണ്ടത്....??" അവൾ വീണ്ടും ചോദിച്ചു... "ആഹാ.. ചെയ്യാൻ ഉത്സാഹം കൂടിയോ..." പറയുമ്പോൾ തെളിഞ്ഞ അവന്റെ ചുണ്ടിലെ കുസൃതി ചിരി അവളിൽ സംശയം ജനിപ്പിച്ചു... "മ്മ്.. പറ ആര്യൻ... " അവൾ ചിണുങ്ങി... "വാ....." അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അടുത്തുള്ള പാറ കെട്ടിനടുത്തേക്ക് നടന്നു... "ഇവിടെ ഇരിക്കാനോ... തണുക്കും ആര്യൻ... നല്ല മഞ്ഞാണ്...." വിറച്ചു കൊണ്ട് അവൾ പറഞ്ഞു... ആര്യൻ അത് കാര്യമാക്കാതെ നിലത്ത് ഇരുന്നു അവളെ പിടിച്ചു മടിയിലേക്ക് ഇരുത്തി.... ആനി ഞെട്ടി കൊണ്ട് അവനെ നോക്കി... "പ്ലീസ്... എണീക്കുവാണ്.. എനിക്ക് ബുദ്ധിമുട്ട് ആവും . എന്നൊന്നും പറയരുത്...

ഈ മലമുകളിൽ എത്തും വരെ നിന്നെ എടുത്തോണ്ട് നടന്നു വരാമെങ്കിൽ...ഇങ്ങനെ മടിയിലും ഇരുത്താം...." അവൾ എന്തേലും പറയും മുന്നേ അവൻ പറഞ്ഞു... ആനി ചിരിച്ചു.... അവന്റെ കുറ്റിതാടി രോമങ്ങളിൽ ചുണ്ട് അമർത്തി കൊണ്ട് അവൾ ആ നെഞ്ചിലേ ചൂടിലേക്ക് ചേർന്നു.... അവന്റെ കൈകൾ അവളുടെ അരക്കെട്ടിനെ ചുറ്റി പിടിച്ചു... "നിനക്ക് എന്നോട് ഒരുപാട് ചോദിക്കാനില്ലേ ആനി....??" അൽപ്പം നേരം അവർക്കിടയിൽ നിറഞ്ഞു നിന്ന നിശബ്ദതയേ കീറി മുറിച്ചു കൊണ്ട് ആര്യൻ ചോദിച്ചു... "മ്മ്.... ഒരുപാട്...." അവൻ നേർത്ത ശബ്ദത്തിൽ പറഞ്ഞു... ആര്യൻ അവളുടെ തോളിൽ മുഖം വെച്ചിരുന്നു... "എന്തൊക്കെയാ അത്..." "നിന്നെ തന്നെ ഉത്തരം കിട്ടാത്ത ഒരു വലിയ ചോദ്യമാണ് ആര്യൻ....

നിന്നെ ഞാൻ പ്രണയിക്കുന്നു... പക്ഷേ മനസിലാക്കാൻ പറ്റുന്നില്ല....." അത് കേട്ട് ആര്യൻ ചിരിച്ചു... "നീ മാജിക്‌ പഠിച്ചിട്ടുണ്ടോ ആര്യൻ...??" "മ്മ്....പാട്ടും ഡാൻസും ഒഴിച്ച് മാജിക് കരാട്ടെ.. കളരി...ഒരു വിധം മാർഷൽ ആർട്സിൽ എല്ലാം ചെന്ന് തലവെച്ചിട്ടുണ്ട്.. പിന്നെ സ്വിമ്മിംഗ് സ്പോർട്സ് അതൊക്കെ....കളരിയിൽ അമ്മയാണ് ഗുരു അതായിരുന്നു മെയിൻ ആയിട്ട് പഠിച്ചത്... ബാക്കി ഒക്കെ എന്റെ അപ്പോഴത്തെ ആഗ്രഹങ്ങൾ.... വേണ്ടെന്ന് അമ്മ പറയാറില്ല... ആഗ്രഹം തോന്നിയാതൊക്കെ പഠിക്കണം...മടുത്തു തുടങ്ങിയാൽ ഇങ്ങ് പോന്നേക്ക്... നിന്നെ കൊണ്ട് അത് പറ്റാത്തത് കൊണ്ടാണ് എന്ന് അമ്മ പറയും... അപ്പൊ എനിക്ക് വാശി കയറും... പഠിച്ചെടുക്കണം എന്ന വാശി...."

ആര്യൻ ഓർത്തു ചിരിച്ചു... അത് കേട്ട് ആനി അറിയുകയായിരുന്നു അവന്റെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും അമ്മയുടെ റോൾ എത്ര വലുതാണെന്ന്... "പക്ഷേ ആനി.... ഒരു സത്യം പറയട്ടെ...." അവൻ മെല്ലെ അവളോട് ചോദിച്ചു... ആനി കണ്ണുകൾ വിടർത്തി ആകാംഷയോടെ തലയനക്കി.... "മാജിക്‌... അത് പഠിച്ചെടുത്തത് മാത്രമല്ല... എന്നിൽ എന്തോ ഒരു പവർ വർക്ക്‌ ആവുന്നുണ്ട്.. എനിക്ക് അത് ഫീൽ ചെയ്യാറുണ്ട്... Especially നിന്റെ കൂടെ ഉള്ളപ്പോൾ... നിനക്ക് ഫയർ ഫ്ലൈസ്നെ കാണിച്ചു തരാൻ എനിക്ക് തോന്നി... അതുപോലെ ചില മോമെന്റ്സിൽ.... പിന്നെ എന്റെ പ്രവർത്തിയിൽ ഉണ്ടാവുന്ന ചില മാറ്റങ്ങൾ... ഞാൻ സ്പർശിക്കുമ്പോൾ വസ്തുകളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ അതെല്ലാം ഞാൻ അറിയാറുണ്ടെങ്കിലും അതിനെ കുറിച്ച് ഒന്നും ഞാൻ ബോതേർഡ് അല്ലായിരുന്നു... കുറച്ചു ദിവസങ്ങൾക്ക് മുന്നേ വരെ....."

"അതെന്താ അങ്ങനെ...?? ദിവസങ്ങൾക്കു മുന്നേ എന്ത് സംഭവിച്ചു....??" അവൾ ചോദിച്ചു... "എനിക്ക് ഒരു ഫ്രണ്ട്നെ കിട്ടി..." ആര്യൻ ചിരിയോടെ പുറകിലെ പാറയിലേക്ക് ചാരി... "ഫ്രണ്ടോ...??" ആനി മുഖം ചുളിച്ചു... "മ്മ്....സ്പെഷ്യൽ one...." "എന്തൊക്കെയാ ആര്യൻ നീ പറയുന്നത്... ഏത് ഫ്രണ്ട്..." "അതൊക്കെ ഉണ്ട്... അവൻ എനിക്ക് ഏകലവ്യയുടെ കഥയുടെ ബാക്കി അവനെനിക്ക് പറഞ്ഞു തന്നു..." "ഹേ...!!! അദ്ദേഹത്തിന് എങ്ങനെ അറിയാം ഇതൊക്കെ..." ആനി ആകാംഷയോടെ ചോദിച്ചു.... ആര്യൻ ചിരിച്ചു... അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി... "നിനക്ക് കേൾക്കണ്ടേ ആനി... ആ കഥ.." "മ്മ്.... പറ കേൾക്കട്ടെ... അല്ല ആര്യൻ നീ നേരെത്തെ എന്നോട് എന്ത് പറ...."

"ശ്....." അവൻ അവളുടെ ചുണ്ടിൽ ചൂണ്ടു വിരൽ അമർത്തി.... "ഇനി ഒന്നും പറയണ്ട... Just listen to me..." അവൻ അവളുടെ കാതിൽ മെല്ലെ കടിച്ചു.... ആനി ഒന്ന് പിടഞ്ഞു... ആര്യൻ ചിരിച്ചു കൊണ്ട് അവളുടെ ചെവിക്ക് മറയായ് കിടന്ന മുടിയിഴകൾ ഒതുക്കി വച്ചു... അവൾ അവനായി കാതോർത്തു.... "ഏകലവ്യയും രുദ്രയും മരിച്ചതിനു ശേഷം എന്തുണ്ടായി....??" "മരണത്തിലും അവർക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല.... രുദ്ര അവനിൽ നിന്ന് ഒരുപാട് അകന്ന് പോയി.... പക്ഷേ അവന് ഭൂമിയിൽ ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു....നാടിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന നാഗങ്ങൾ കാവലിരിക്കുന്ന എല്ലാവരും നിധിയെന്ന് വിശേഷിപ്പിക്കുന്ന ആ അപൂർവ ശക്തിയുടെ സംരക്ഷണം....

തന്നെ ഇല്ലാതാക്കിയവരുടെ ഉന്മൂലനം... അതിനായ് അവൻ കാത്തിരുന്നു.... മഹാദേവൻ അവന് നൽകിയ വരം അവന്റെ അംശത്തിൽ നിന്ന് ഒരു കുഞ്ഞ്... ആ കുഞ്ഞിന് ജന്മം നൽകാൻ കാലങ്ങൾക്ക് ശേഷം ഒരമ്മ വന്നു...ഏകലവ്യയുടെ ശക്തിയുടെ അംശം ഭൂമിയിയിലേക്ക് കൊണ്ട് വരാൻ നിയോഗിക്കപെട്ട ഒരമ്മ ... ആ അമ്മയുടെ ഭർത്താവ്... പൂർവ്വ ജന്മത്തിൽ ഏകലവ്യയുടെ മരണത്തിന് കാരണമായ ഇന്ദ്രൻ...." അത് കേട്ട് ആനിയോന്ന് ഞെട്ടി... "അപ്പൊ.... ഏകലവ്യയുടെ ശക്തി ആയാ കുഞ്ഞിന്റെ അച്ഛൻ ഇന്ദ്രൻ ആയിരുന്നോ....." "ഇന്ദ്രന്റെ രണ്ടാം ജന്മം.... പക്ഷേ... ആ ജന്മം മകന്റെ ജനനം കൊണ്ട് മരണത്തെ സ്വീകരിക്കാനായിരുന്നു ഇന്ദ്രന്റെ വിധി.....

ഒരുപക്ഷെ മകൻ അച്ഛന്റെ മരണവും കൊണ്ട് വന്നെന്ന് പറയാം....." ആര്യൻ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു..... "അപ്പൊ.. ആ കുഞ്ഞ്... അവന്റെ അമ്മാ....." "ആ കുഞ്ഞ്... ആ കുഞ്ഞ് വളർന്നു അവന്റെ അമ്മയുടെ തണലിൽ... അവനെ സംരക്ഷിക്കുന്ന ആ ശക്തിയുടെ വലയത്തിൽ...ഏകലവ്യയുടെ മറ്റൊരു മുഖം..." ആര്യൻ ദീർഘ നിശ്വാസമെടുത്തു... "അപ്പൊ രുദ്രയൊ...??' "രുദ്ര....രുദ്ര പുനർജനിച്ചു.. ഈ നാട്ടിൽ....അവൾക്ക് അവളുടെ പ്രണയം വേണമായിരുന്നു... ആരോ എഴുതി തീർത്ത കഥയെന്നപോലെ... അവൾ കറങ്ങി തിരിഞ്ഞ് അവന്റെ മുന്നിലെത്തി.... രണ്ട് പേരും കണ്ടു.... അവന്റെ പ്രത്യേകതകളെ അവൾ തിരിച്ചറിഞ്ഞിരുന്നു....ഒരു സന്ദർപത്തിൽ അവർ പരസ്പരം സംസാരിച്ചു...

വിധി അവരെ അവളുടെ നാട്ടിൽ എത്തിച്ചു....അവിടെ ഉണ്ടായിരുന്നു അത്യഗ്രഹം കൊണ്ട് മനസ്സ് നശിച്ചു പോയ ഒരുത്തൻ....ഒരു കാലത്ത് ഒരു നാടിനെ മുഴുവൻ നശിപ്പിച്ച ഹിതേന്ദ്രന്റെ പുനർജ്ജന്മം...അയാളുടെ മരണം അവന്റെ കൈ കൊണ്ട് നടന്നു... ഏകലവ്യക്ക് നടക്കാതെ പോയത് മറ്റൊരു കാരണത്താൽ ഏകലവ്യക്ക് വേണ്ടി അവൻ ചെയ്തു....." "എന്നിട്ട്....?? ഏകലവ്യയുടെ ആത്മാവ് പോയോ...?? " ആനി ആകാംഷയോടെ ചോദിച്ചു... "സത്യം പറഞ്ഞാൽ ആ ആത്മാവിന് മോക്ഷം ലഭിക്കണമെങ്കിൽ കഴിഞ്ഞ ജന്മത്തിൽ രുദ്രക്ക് ലഭിക്കാതെ പോയ അവളുടെ പ്രണയം ഈ ജന്മം ലഭിക്കണമായിരുന്നു...

അവർ പരസ്പരം ജന്മരഹസ്യത്തെ കുറിച്ച് അറിയണമായിരുന്നു...." "എന്നിട്ട്... എന്നിട്ട് അറിഞ്ഞോ....??? "മ്മ്ഹ്ഹ്.... അവൻ അറിഞ്ഞു.. അല്ല ഏകലവ്യ അറിയിച്ചു....സിദ്ധാന്ത്‌... അങ്ങനെ ആയിരുന്നു ഏകലവ്യ സ്വയം പരിജയപെടുത്തിയത്.... മറ്റാർക്കും അവനെ കാണാൻ കഴിയില്ലായിരുന്നു....." "അപ്പൊ... ആ പെൺകുട്ടി അറിഞ്ഞില്ലേ ആര്യൻ...." അവളുടെ കണ്ണുകൾ തുടിച്ചു... ആര്യൻ ചിരിയോടെ അവളെ നോക്കി.... അവളുടെ കൺകോണിൽ ചുണ്ട് അമർത്തി... "ഞാൻ പറഞ്ഞത് നീ അനുസരിക്കില്ലേ...??" "മ്മ്......"അവളൊന്നു മൂടി... അസാധാരണമായി അവളുടെ ഹൃദയമിടിപ്പ് കൂടി.... "കിസ്സ് മി...." അവന്റെ സ്വരം ഒരു കാറ്റ് പോലെ അവളുടെ ചെവിയിൽ അലയടിച്ചു... "എന്താ,...."

ആനിയുടെ കണ്ണ് മിഴിഞ്ഞു... "കിസ്സ്... തരില്ലേ..." അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.. അവൾ ചിരിയോടെ... പ്രണയത്തോടെ തലയാട്ടി..... അവന്റെ മുഖം കയ്യിലെടുത്തു.... "അവിടെ അല്ലെ.... ദേ ഇവിടെ,...?" തന്നെ ചുംബിക്കാൻ ആഞ്ഞവളെ അവൻ തടഞ്ഞു.... അവളുടെ നീളൻ വിരലുകളെ അവന്റെ പിൻകഴുത്തിലേക്ക് അവൻ ചലിപ്പിച്ചു... ആനി അത്ഭുതത്തോടെ അവനെ നോക്കി... അവന്റെ ഉള്ളം വിറച്ചു... "Come close and kiss me Annie,.." അവൻ അവളുടെ കവിളിൽ തലോടി... ആനി അവനെ കെട്ടിപ്പിടിച്ചു... അവന്റെ കഴുത്തിൽ ചുംബിച്ചു... പതിയെ അവളുടെ ചുണ്ടുകൾ അവിടെ നിന്നും അരിച്ച് അവന്റെ പിൻകഴുത്തിലേ തേൻമറുകി എത്തി നിന്നു...

വല്ലാത്തൊരു ആവേശം നിറഞ്ഞു അവളുടെ ഉള്ളിൽ.. അവന്റെ കൈ അവളുടെ അരയിൽ മുറുകി.... ആനി കണ്ണുകൾ ഇറുക്കി അടച്ചു.... അവളുടെ കണ്മുന്നിൽ പല ചിത്രങ്ങൾ മിന്നി മാഞ്ഞു.... ഒരു കുഞ്ഞിന്റെ ജനനം... ആര്യന്റെ മുഖം.. രുദ്ര..ഏകലവ്യ....എല്ലാം..... അവൾ കണ്ണുകൾ വലിച്ചു തുറന്നു... മുന്നിൽ ആര്യനെ പോലെ മറ്റൊരു രൂപം..... ആനി ശബ്ധിക്കാൻ പോലും കഴിയാതെ നിന്നു.... "ആ.... ആ... ആര്യൻ... നീ... നിന്നെ " ആനി വിറക്കുന്ന കൈകളാൽ മുന്നോട്ട് ചൂണ്ടി.... ആര്യൻ തിരിഞ്ഞു നോക്കി... "സിദ്...." ആര്യന്റെ ചുണ്ടുകൾ മന്ത്രിച്ചു.... സിദ് അവരെ നോക്കി പുഞ്ചിരിച്ചു.... അവിടെ മുഴുവൻ കാറ്റ് ആഞ്ഞു വീശി...

കണ്ണിലേക്കു അടിച്ച ശക്തിയാർന്ന വെളിച്ചത്തിൽ ആനിയും ആര്യനും കണ്ണുകൾ ഇറുക്കി അടച്ച് മുഖം വെട്ടിച്ചു.... ആഞ്ഞു വീശിയ കാറ്റ് താളത്തിൽ വീശി.. പൈൻ മരങ്ങൾ ഇലകൾ പൊഴിച്ചു... ആനി ആര്യനെ മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ട് നോക്കി.... സിദ് നിന്നിടം ശൂന്യമാണ്.... അവിടെ പാറി കളിച്ചൊരു ചിത്രശലഭം ചിറകടിച്ചു പാറി വന്ന് ആനിയുടെ കവിളിൽ കവിന്നിരുന്നു.... അവൾ തറഞ്ഞു നിന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു.... "ആനി...." ആര്യൻ പതിയെ അവളെ വിളിച്ചു.... അവൾ ഞെട്ടി... "നീ.... നീയല്ലേ... ആ..... അന്നത്തെ ആ കുഞ്ഞ്....." പറഞ്ഞു തീർന്നതും അവൾ ബോധം മറഞ്ഞ് അവന്റെ മേലേക്ക് വീണു..... ശരീരം വിറക്കുന്നത് പോലെ തോന്നി ആനിക്ക്... തലക്ക് വല്ലാത്ത വേദന...

മെല്ലെ കണ്ണുകൾ തുറന്നു... ആദ്യം കണ്ട് തന്റെ വലത് കൈ ചുണ്ടോട് ചേർത്ത് പിടിച്ച് തന്നെ തന്നെ ഉറ്റു നോക്കി നിൽക്കുന്ന ആര്യനെ ആണ്..... "ആനി.... are you ok,...." കണ്ണ് തുറന്ന് തന്നെ നോക്കുന്ന ആനിയെ കണ്ട് ആര്യൻ സൗമ്യ ചോദിച്ചു.... അവൾ കഴിഞ്ഞതൊക്കെ ഓർത്ത് എടുത്തു..... ആര്യൻ അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളെ നോക്കി ഇരുന്നു... അവളുടെ നെറ്റിയിൽ മെല്ലെ തലോടി.. ആനി ചുറ്റും ഒന്ന് നോക്കി... വീട്ടിൽ തന്റെ റൂമിലാണ്.... "ആനി....." അവൻ മെല്ലെ വിളിച്ചു...

ആനി എഴുനേറ്റ് അവനെ പൂണ്ടടക്കം വാരി പുണർന്നു... അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു.... "ആര്യൻ....നീയല്ലേ... അത്.... രു... രുദ്ര.. ഞാൻ..ഞാൻ...." അവൾക്ക് അവളുടെ വാക്കുകൾ പൂർത്തിയാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... "റിലാക്സ്‌... ആനി... ഇപ്പോ അതൊന്നും ഓർക്കേണ്ട....." ആര്യൻ അവളെ അവനിലേക്ക് ചേർത്ത് ഇരുത്തി... "ഞാൻ ഓക്കേ ആണ് ആര്യൻ.. എനിക്ക്... എനിക്ക് എല്ലാം മനസിലാവുന്നുണ്ട്.... ഞാൻ.... ഞാൻ നേരിട്ട് കണ്ടു..." അവൾ പുലമ്പി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ആര്യൻ ചിരിച്ചു.... അവളുടെ വിരലുകൾ കഴുത്തിൽ കിടക്കുന്ന താലിയിൽ മുറുകി... ആര്യൻ അവളുടെ ആ കയ്യിൽ മുറുകെ പിടിച്ചു....

ആനി മുഖം ഉയർത്തി അവനെ നോക്കി... അവൻ കണ്ണ് ചിമ്മി കാണിച്ചു.. അവനെ കാൺകെ അവളുടെ ഉള്ളിൽ പേരറിയാത്തൊരു വികാരം നിറഞ്ഞു.... ആദ്യം കാണുന്ന പോലെ.. അവനെ കൗതുകത്തോടെ അവൾ നോക്കി... ആര്യൻ നെറ്റി ചുളിച്ചു... ആനി കൈ ഉയർത്തി അവന്റെ കവിളിൽ ചേർത്ത് വെച്ചു... വിരലുകൾ അവന്റെ മുഖത്ത് ഓടി നടന്നു.... അവന്റെ നീലകണ്ണുകളിൽ മെല്ലെ തൊട്ടു.... ആര്യൻ മെല്ലെ കണ്ണുകൾ അടച്ചു..... അവളുടെ ഹൃദയം പെരുമ്പറ കൊട്ടി.... എന്റെ പ്രണയം.....!!!!!

അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു... അവൾ അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിന്നു..... ആര്യൻ നോക്കി കാണുകയായിരുന്നു... അവളുടെ മുഖത്തെ ഭാവത്തെ.... "ആനി....." വിളിച്ച് തീർന്നതും അവൾ അവന്റെ വാ പൊത്തി.... ഹൃദയമിടിപ്പുകൾ ഉയർന്നു കേട്ടു..... അവളുടെ ചുണ്ടിൽ നിന്ന് ചുംബനങ്ങൾ അവന്റെ മുഖത്ത് ഉതിർന്നു വീണു..... അവളിൽ ആവേശമായിരുന്നു...തന്റെ പ്രണയത്തിനോട്... ഭർത്താവിനോട്.... അവളുടെ കണ്മുന്നിൽ ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ ഓരോന്നും മിന്നി മായ്ഞ്ഞു.... "സർ......" വാതിൽ മുട്ടിയുള്ള വിളി കേട്ട് രണ്ട് പേരും പിടഞ്ഞു മാറി...................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story