ഹേമന്തം 💛: ഭാഗം 54

hemandham

എഴുത്തുകാരി: ആൻവി

Skyline ഓഡിറ്റോറിയത്തിന് മുന്നിൽ ഒരിലമ്പലോടെ ആര്യന്റെ porche 911 കാർ വന്നു..... അവരെയും കാത്ത് അക്ഷമരായി നിന്ന മീഡിയക്കാരും മറ്റും കാറിനടുത്തേക്ക് വേഗത്തിൽ നടന്നടുത്തു... ആര്യൻ കാറിൽ നിന്ന് ഇറങ്ങിയതും മീഡിയകാർ അവന് ചുറ്റും കൂടി.... രണ്ട് മൂന്ന് പേർ വന്ന് അവരെ മാറ്റി അവന് വഴിയൊരുക്കി... ആര്യൻ ഒരു ചിരിയോടെ മുഖത്തെ ഗ്ലാസ്‌ മാറ്റി.... കാറിന്റെ അകത്തേക്ക് നോക്കി കൈ നീട്ടി...... "Come....." ഡ്രെസ്സിൽ വിരൽ ചുരുട്ടി പിടിച്ച് ടെൻഷനോടെ ഇരിക്കുന്ന ആനിയെ അവൻ ചിരിയോടെ വിളിച്ചു... അവളുടെ വിറക്കുന്ന കൈ അവന്റെ കയ്യിൽ വെച്ചു പുറത്തേക്ക് ഇറങ്ങി.. ആര്യൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു... ആരൊക്കെയോ ഫോട്ടോ എടുക്കുന്നുണ്ട്...

അവൾ അവനോട് ചേർന്ന് നിന്നു.... അവൾക്ക് എന്തെന്നില്ലാത്ത പരിഭ്രമം തോന്നി.... "ആര്യൻ....." അവൾ ദയനീയമായി വിളിച്ചു.... "ആനി... ഇതിപ്പോ തീരും...." അവൻ അവളുടെ തോളിൽ മെല്ലെ തഴുകി കൊണ്ട് പറഞ്ഞു.... അവൻ അവളെ വിടാതെ ചേർത്ത് പിടിച്ച് അകത്തേക്ക് കയറി..... "അമ്മയെ അനുസരിക്കുന്ന മകനാണ്.. എന്ന് സർ ന്റെ ഇന്റർവ്യൂസിൽ നിന്നും മറ്റും എല്ലാവർക്കും അറിയാവുന്നതാണ്.... അമ്മക്ക് കൂടെ കണ്ട് ഇഷ്ടപ്പെട്ടാണോ... വധുവിനെ കണ്ടെത്തിയത്......" ആ ചോദ്യം കേട്ട് അതുവരെ ഗൗരവത്തിലിരുന്ന ആര്യന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു... ആനിയുടെ കയ്യിൽ അവൻ അപ്പോഴും മുറുകെ പിടിച്ചിരുന്നു....

"അമ്മയെ അനുസരിക്കുന്നതല്ല.. അമ്മയാണ് ശെരി എന്ന് മനസിലാവുമ്പോൾ കൂടെ നിൽക്കുന്നതാണ്... അമ്മ ചെയ്യുന്ന കാര്യം കേട്ട പാതി അനുസരിക്കാൻ എന്റെ അമ്മയെന്നെ ഒരിക്കലും ഫോഴ്സ് ചെയ്യാറില്ല...." ആര്യൻ ചിരിയോടെ എല്ലാരോടുമായി പറഞ്ഞു..ഒന്ന് നിർത്തി അവൻ വീണ്ടും പറഞ്ഞു തുടങ്ങി... "പിന്നെ അമ്മ ഇഷ്ടപ്പെട്ട് കല്യാണം കഴിക്കാൻ...ഇവള് ജീവിക്കുന്നത് അമ്മയുടെ കൂടെ അല്ല എന്റെ കൂടെയാണ്.... ഞാൻ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ്...എന്റെ ഇഷ്ടമാണല്ലോ പ്രധാനം..എന്റെ സന്തോഷം ആണ് അമ്മക്ക് പ്രധാനം..സോ.... " ആര്യൻ അത്രയും പറഞ്ഞു അടുത്ത് ഇരിക്കുന്ന ആനിയെ നോക്കി.... അവളുടെ അവനെ നോക്കി ചെറു ചിരിയോടെ ഇരിക്കുകയായിരുന്നു....

"സർ... വൈഫിന്റെ നെയിം...ഇതുവരെ പറഞ്ഞില്ല.." "സോറി....meet my wife Anahitha harishwa Aryaman...." ആര്യൻ അടുത്ത് ഇരിക്കുന്ന ആനിയെ ചേർത്ത് പിടിച്ചു.... അവളുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരിയുണ്ടായിരുന്നു... Tv യിലൂടെ ആ രംഗം കാണവേ അജയ് അമ്പരന്നു നിന്നു... "ആനി.....!!!" അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.... പിന്നെ ദേഷ്യത്തോടെ കയ്യിൽ ഉണ്ടായിരുന്ന റിമോട്ട് ദേഷ്യത്തിൽ സ്‌ക്രീനിലേക്ക് വലിച്ചെറിഞ്ഞു.... ആനിയുടെ മുഖത്തെ ചിരി കാൺകെ അവൻ അടുത്ത് ഇരിക്കുന്ന അച്ഛനെ ദേഷ്യത്തിൽ നോക്കി....

പിന്നെ റൂമിലേക്ക് കയറി പോയി... "ക്ഷീണിച്ചോ...??" ചോദിക്കേണ്ട താമസം അവൾ ചെറുചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ആര്യൻ അവളെ ചേർത്ത് പിടിച്ചു.... നെറുകയിൽ അവന്റെ ചുംബനം വീണുടഞ്ഞു.... അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ ചാഞ്ഞു കിടന്നവൾ പുറത്തേക്ക് നോക്കി ഇരുന്നു... കാർ ഹൈവേയിലൂടെ പാഞ്ഞു.... പിറ്റേന്ന് ഓണം ആയത് കൊണ്ട് തന്നെ അതിനുള്ള പർച്ചേസ് കൂടെ ചെയ്തിരുന്നു.... വീട്ടിൽ എത്തുമ്പോൾ രാത്രി ആയിരുന്നു.... ആനി ആകെ ക്ഷീണിച്ചിരുന്നു.... ഹാളിൽ ലക്ഷ്മിയും ഭാനുവമ്മയും ഇരിക്കുന്നുണ്ടായിരുന്നു... "ആഹാ നിങ്ങള് വന്നോ....എന്താ മോളുടെ മുഖം വല്ലാതെ...."

ലക്ഷ്മി ആനിക്ക് അടുത്തേക്ക് ചെന്ന് കൊണ്ട് ചോദിച്ചു... "ഹോ... ആകെ ക്ഷീണിച്ചു ലക്ഷ്മിയമ്മേ....." അവൾ വാടിയ ചിരിയോടെ പറഞ്ഞു.... ഡെയിനിങ് ഏരിയയിൽ ഇരുന്ന് പച്ചക്കറികൾ അരിയുകയായിരുന്നു ഭാനുവമ്മ.... "ആഹാ ഓണസദ്യക്കുള്ള ഒരുക്കങ്ങളാണോ... ഞാൻ വേഗം പോയി ഫ്രഷ് ആയിട്ട് വരാം...." അതും പറഞ്ഞു ആനി പോകുന്നത് ലക്ഷ്മി ചിരിയോടെ നോക്കി... ആര്യൻ ചെന്ന് ഡ്രൈവർ കൊണ്ടു വന്ന് വെച്ച ഷോപ്പറുകൾ എടുത്തു... അതിൽ നിന്ന് ഒന്ന് എടുത്ത് ബാനുവമക്ക് അടുത്തേക്ക് ചെന്നു.... ലക്ഷ്മി അവൻ ചെയ്യുന്നത് നോക്കി നിൽക്കുന്നുണ്ടായിരുന്നു..... ആര്യൻ ചെന്ന് ഭാനുവമ്മയുടെ അടുത്ത് ഇരുന്നു.... "എന്താ മോനെ... ചായ വേണോ...."

പച്ചക്കറി അരിയുന്നതിന്റെ ഇടയിൽ അവർ ചോദിച്ചു... "ചായ ഒന്നും വേണ്ടന്റെ ഭാനുവമ്മേ....ഇങ്ങോട്ട് തിരിഞ്ഞിരുന്നേ...." ആര്യൻ അവർ ഇരിക്കുന്ന ചെയർ അവന് നേരെ തിരിച്ചു വെച്ചു... അവർ പേടിയോടെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... "എന്താ മോനെ...." അവർ ചോദിച്ചു... ചോദ്യത്തിന് മറുപടിയായി ആര്യൻ കയ്യിൽ കരുതിയാ സാരി അവർക്ക് നേരെ നീട്ടി.... "നാളെ ഇടാൻ ഭാനുവമ്മക്ക് എന്റെ വക..... ഇന്ന് വീട്ടിൽ പോകുവല്ലേ... ഓണം എല്ലാം അടിപൊളി ആയി ആഘോഷിച്ചിട്ട് വായോ.... പിന്നെ രാത്രി ആയി ഒറ്റക്ക് പോകണ്ട രാമേട്ടൻ കൊണ്ട് ആക്കി തരും കേട്ടോ...."

അവൻ അവരോട് സ്നേഹത്തോടെ പറഞ്ഞു... "ഞാൻ പറഞ്ഞതാടാ ഓണമല്ലേ...നേരെ വീട്ടിലേക്ക് പൊയ്ക്കോ എന്ന്.... പക്ഷേ പുള്ളിക്കാരിക്ക് നാളെത്തെ സദ്യക്ക് വേണ്ടത് എല്ലാം അരിഞ്ഞ് വെക്കണം.. എന്നിട്ടേ പോവൊന്നൂള്ളൂന്ന്..." ലക്ഷ്മി അതും പറഞ്ഞു ചെയറിലേക്ക് ഇരുന്നു... ഭാനുവമ്മ ഇതൊന്നും തന്നെയല്ല പറയുന്നത് എന്നാ ഭാവത്തിൽ വീണ്ടും ജോലിയിൽ ഏർപ്പെട്ടു... ആര്യൻ അത് കണ്ട് ചിരിച്ചു... അവരുടെ കവിളിൽ ഒരുമ്മ കൊടുത്തു.... ഭാനുവമ്മ ചിരിയോടെ അവന്റെ നെറുകയിൽ തലോടി... ലക്ഷ്മി പുഞ്ചിരിച്ചു കൊണ്ടു അവരെ നോക്കി ഇരുന്നു.... "ഹരി... ചെന്ന് ഫ്രഷ് ആയി വാ... എവിടെയൊക്കെ പോയി വന്നതാ... ചെല്ല്....."

ലക്ഷ്മി അവനോട്‌ നേർത്ത ഗൗരവത്തോടെ പറഞ്ഞു..... ലക്ഷ്മിയുടെ നെറ്റിയിലും ഒരു ചുംബനം നൽകി അവൻ റൂമിലേക്ക് പോയി...  ആര്യൻ റൂമിലേക്കു ചെന്നപ്പോൾ കണ്ടത് ബെഡിൽ ഇരുന്നു ഫോണിൽ നോക്കുന്ന ആനിയെ ആണ്... അവൻ അവൾക്ക് അടുത്തേക്ക് ചെന്നു... "Are you ok....??" അവൻ അവളുടെ കവിളിൽ തലോടി കൊണ്ടു ചോദിച്ചു... അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.. "ചിരിക്കാതെ കാര്യം പറ ആനി....ക്ഷീണം മാറിയോ...." അവൻ ചോദിച്ചു... മറുപടിയായി അവൾ അവന്റെ ഷർട്ടിൽ പിടിച്ച് വലിച്ചു.... രണ്ട് പേരും ബെഡിലേക്ക് വീണു... പൊടുന്നനെ അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു..

. "എന്താന്ന് അറിയില്ല നല്ല തലവേദന... കുറച്ച് നേരം എന്റെ കൂടെ ഇരിക്കാവോ ആര്യൻ...." അവൾ ചിണുങ്ങി കൊണ്ടു ചോദിച്ചു... ആര്യൻ മുഖം ചുളിച്ച് കൊണ്ടു അവളുടെ മുഖം ഉയർത്തി നോക്കി... നെറ്റിയിൽ തൊട്ട് നോക്കി... "ചൂട് ഒന്നുമില്ലല്ലോ...." "ചൂട് ഒന്നുമില്ല... ഇത് കുറച്ചു നേരം നിന്റെ കൂടെ ഇരുന്നാൽ ശെരിയാവും..." അവൾ കടക്കണ്ണാലേ അവനെ നോക്കി പറഞ്ഞു..അവൻ ചിരിച്ചു കൊണ്ടു ആ നെറുകയിൽ ഒരു സ്നേഹചുംബനം നൽകി.... "ഫ്രഷ് ആയിട്ട് ഇപ്പൊ വരാം എന്ന് പറഞ്ഞു അവിടെന്ന് ഓടി വന്നത് ഇവിടെ വന്ന് കിടക്കാനാണോ... മ്മ്.." അവൻ കുസൃതിയോടെ ചോദിച്ചു കൊണ്ടു അവളുടെ ചെവിയിൽ മെല്ലെ കടിച്ചു... അവൾ കുറുകി കൊണ്ട് തല വെട്ടിച്ചു

"അത് പിന്നെ.. ഞാൻ താഴേക്ക് പോകാൻ നിന്നതാ ആര്യൻ.... അപ്പോഴാ അദ്രി വിളിച്ചത്.. നമ്മുടെ വിവാഹത്തിന്റെ അവനോട് ആദ്യമേ പറയാത്തിന്റെ പരിഭവം ഉണ്ടായിരുന്നു അവന്.... ഇപ്പൊ അത് ശെരിയായി... അപ്പോഴാ നീ കയറി വന്നത്.... അപ്പോ എനിക്ക് തോന്നി നിന്റെ കൂടെ ഇങ്ങനെ കിടക്കണം എന്ന്..." അവൾ അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി കൂടി.... "നിന്റെ കൂടെ ഇങ്ങനെ ഇരിക്കാൻ തോന്നും.. എന്താന്ന് അറിയില്ല...പിന്നെ ഇന്ന് നീ എന്നെ ചേർത്ത് പിടിച്ച് ഭാര്യയാണെന്ന് ഒക്കെ പറഞ്ഞു... ഹോ.കുളിര് കോരി." അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.. "ഓഹോ...." അവൻ അവൾ പറയുന്നത് കേട്ട് അവളുടെ മുടിയിഴയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.....

"എനിക്ക് ഒരു കിസ്സ് തരുവോ ആര്യൻ.....??" അവൾ അവന്റെ കാതിലായ് ചോദിച്ചു.... ആര്യൻ അവളുടെ കഴുത്തിൽ കടിച്ചു... "സ്സ്...." അവൾ അവനിൽ നിന്ന് അകന്ന് മാറി... പെട്ടെന്ന് ടേബിളിൽ ഇരുന്ന അവന്റെ ഫോൺ റിങ് ചെയ്തു....അങ്ങോട്ട് ഒന്ന് നോക്കിയാ ശേഷം അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു... "നീ എന്നോട് ഇങ്ങനെ ഇരന്നു ചോദിക്കേണ്ട ആവശ്യം ഒന്നുമില്ല.... എന്റെ ചുംബനവും സാമിപ്യവും നിന്റെ അവകാശമാണ്..." ആ നേർത്ത ചുംബനം അവസാനിപ്പിച്ചു കൊണ്ടു അവൻ ആർദ്രമായി അവനോട് പറഞ്ഞു.... എന്നിട്ട് ഫോൺ എടുത്ത് പുറത്തേക്ക് പോയി.... 

"ഞാൻ എന്തെങ്കിലും ചെയ്യണോ ലക്ഷ്മിയമ്മേ....." ആനിയുടെ ചോദ്യം കേട്ട് ലക്ഷ്മി മുഖം ഉയർത്തി നോക്കി... "ഇതെന്താപ്പോ അങ്ങനെ ഒരു ചോദ്യം...?? അങ്ങ് വന്നിരുന്നു ചെയ്തൂടെ.... ഒരുമാതിരി വിരുന്ന് വന്ന ആളുടെ പോലെ...??" ആനിയുടെ നിൽപ്പും ചോദ്യവും കേട്ട് ലക്ഷ്മി ചോദിച്ചു... ആനി ഒന്ന് ഇളിച്ചു കൊണ്ടു പയർ എടുത്ത് അരിയാൻ തുടങ്ങി... "മോൾക്ക് ഇഷ്ടമുള്ള കറികൾ ഏതൊക്കെയാ...??". ലക്ഷ്മി ചോദിച്ചു... "എനിക്ക്.. കൂട്ടുകറി... ഇഷ്ടാ.. പിന്നെ അച്ചാർ.. പുളിയിഞ്ചി...." അവൾ കൊതിയോടെ പറഞ്ഞു... "ആഹാ... എനിക്ക് ഏറ്റവും ഇഷ്ട്ടം പുളിയിഞ്ചിയാ... എന്നാ ഹരിക്ക് അത് അത്ര ഇഷ്ടമല്ലാട്ടോ.... അവന് ഇഷ്ടം അവിയൽ ആണ്....പിന്നെ മാമ്പഴപുളിശ്ശേരി.."

ലക്ഷ്മി പറയുന്നത് ആനി കൗതുകത്തോടെ കേട്ടിരുന്നു.... ആര്യൻ താഴേക്ക് വരുമ്പോൾ എന്തോ കാര്യമായി സംസാരിക്കുകയാണ് അമ്മയും മകളും.... ആര്യൻ ആനിക്ക് അടുത്ത് വന്നിരുന്നു... "ആര്യൻ ചെയ്യണ്ട.... ഞാൻ ചെയ്തോളാം ഇത്....??" അവരുടെ കൂടെ കൂടിയ ആര്യനോട് ആനി പറഞ്ഞു... "അതെന്താ ഞാൻ ചെയ്‌താൽ... ഞാനിതൊക്കെ ചെയ്യാറുള്ളതാ...." "അവൻ ചെയ്തോട്ടെ മോളെ.... മൂന്നാളും കൂടെ ചെയ്താൽ പെട്ടെന്ന് തീരുമല്ലോ.... പിന്നെ ഇതൊക്കെ പഠിച്ച് വെക്കുന്നത് നല്ലതാ.... അവന് ഒറ്റക്ക് ചെയ്യേണ്ട അവസ്ഥ വന്നാൽ അട്ടം നോക്കി നില്കരുതലോ.... അതിന് അത്യാവശ്യം അടുക്കള പണിയൊക്കെ നല്ലതാ..." ലക്ഷ്മി ആര്യനെ നോക്കിയാണ് അത് പറഞ്ഞത്....

അവൻ അമ്മയെ നോക്കി ഒന്ന് കണ്ണിറുക്കി... മൂന്ന് പേരും കൂടെ ഓരോന്ന് പറഞ്ഞു കളിച്ച് ചിരിച്ച് ജോലികൾ തീർത്തു..... "ഹരി... മതി... നേരം ഒരുപാട് ആയി ചെന്നു കിടക്കാൻ നോക്ക്...." "മ്മ്...." ആര്യൻ കൈ കഴുകി ആനിയെ ഒന്ന് നോക്കി കൊണ്ടു റൂമിലേക്ക് കയറി പോയി... "നീ എന്താ മോളെ... നിൽക്കുന്നെ... പോയി കിടന്നോ... നേരം ഒരുപാട് ആയി.. ഞാനും പോകുവാ..." ആര്യൻ പോകുന്നത് നോക്കി നിന്ന ആനിയെ കണ്ട് ലക്ഷ്മി ചോദിച്ചു.. "ഞാൻ... ഞാൻ പോകുവാ...." അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി റൂമിലേക്ക് നടന്നു.... അവൾക്ക് എന്തോ ഒരു പരവേശം തോന്നി... അവൾ മെല്ലെ ചുവടുകൾ വെച്ച് നടന്നു..... റൂമിനുള്ളിലേക്ക് മെല്ലെ തലയിട്ട് നോക്കി... ആര്യൻ ബെഡിൽ ഇരിക്കുന്നുണ്ട്.. അവൾ അകത്തേക്ക് കയറി.... അവന്റെ അടുത്ത് ചെന്നു കിടന്നു.... അവൾ കിടന്നതും ആര്യൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു...

മെല്ലെ കൈ കൈ ഉയർത്തി അവളുടെ കവിളിൽ മെല്ലെ തലോടി.... ആനി അവന്റെ കൈയ്യിൽ പിടിച്ചു.... "മ്മ്...??" അവൻ എന്തെന്ന ഭാവത്തിൽ അവളെ നോക്കി... "മ്മ്ഹ്ഹ്...." അവൾ ഒരു ചിരിയോടെ അവന്റെ ഉള്ളം കയ്യിൽ അമർത്തി ചുംബിച്ചു... പരസ്പരം കണ്ണുകളിൽ നോക്കി ഏറെ നേരം കിടന്നു... ആദ്യമായ് കാണുന്നത് പോലെ അവൾ കൗതുകത്തോടെ അവന്റെ കണ്ണുകളിൽ തഴുകി...... ഒന്ന് കൂടെ അവനടുത്തേക്ക് ചേർന്ന് കിടന്ന് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു... പുറം കഴുത്തിലേ മറുകിൽ അവൾ വിരൽ കൊണ്ടു തലോടി.... മെല്ലെ അവിടെ ചുണ്ട് അമർത്തി...വല്ലാത്തൊരു അനുഭൂതിയോടെ അവിടെ വീണ്ടും ചുണ്ട് അമർത്തി... ആര്യൻ അവളുടെ മുടിയിൽ പിടിച്ചു കൊണ്ടു അവളുടെ മുഖം ഉയർത്തി.... "So.. You are ready to be mine....??" .................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story