ഹേമന്തം 💛: ഭാഗം 55

hemandham

എഴുത്തുകാരി: ആൻവി

"So You are ready to be mine...." അവൻ അവളുടെ കവിളിൽ മെല്ലെ തലോടി.... ആനി അവന്റെ അടുത്തേക്ക് ഒന്ന് കൂടെ നീങ്ങി കിടന്നു.... അവൻ പുരികം ഉയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി... അപ്പോഴും അവളുടെ കവിളിൽ അവന്റെ വിരലുകൾ തലോടുന്നുണ്ടായിരുന്നു... അവളുടെ അധരങ്ങൾ ചുംബനമുതിർത്തത് അവളുടെ കൺകോണിലായിരുന്നു.... അവന്റെ മുഖം അവൾ കയ്യിലെടുത്തു.... ആര്യൻ അവളെ ഉറ്റു നോക്കി... അവന്റെ മുഖം നിറയെ അവളുടെ ചുംബനങ്ങൾ പെയ്തിറങ്ങി..... ആര്യൻ അവളെ ചേർത്ത് പിടിച്ചു... അവന്റെ മുഖം അവളുടെ കഴുത്തിടുക്കിൽ അമർന്നു.... അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ കോർത്തു വലിച്ചു.... ചുംബനങ്ങൾ മുഖമാകെ പടർന്നു....

ചുണ്ടുകൾ തമ്മിൽ ഉരഞ്ഞു... "ആനി....." അവന്റെ നിശ്വാസം അവളുടെ ചുണ്ടിൽ തട്ടി..... "മ്മ്....." മൂളുമ്പോൾ അവളുടെ ശബ്ദം നേർത്തു പോയിരുന്നു.... "I love you...." ഒരു നേർത്ത കാറ്റ് പോലെ അവളുടെ കാതിലെത്തി....ചെവിക്ക് താഴെ ചൂടുള്ള നനവ്.... അവളുടെ കണ്ണുകൾ മേൽപ്പോട്ട് മറഞ്ഞു.... നാവുകൾ ചലിച്ചില്ല.... ആര്യൻ അവളെ നോക്കി...പിന്നെ പുഞ്ചിരിയോടെ കവിളിൽ കടിച്ചു....ചുണ്ടുകൾ തമ്മിൽ ഇണചേർന്നു... അവളുടെ വിരലുകൾ അവന്റെ തോളിൽ പിടിമുറുക്കി.... അവന്റെ പ്രണയത്തിന്റെ ചൂടിൽ അവൾ പിടഞ്ഞു.... നെറുകയിലേ സിന്ദൂരം പ്രണയത്തിന്റെ വശ്യതയിൽ ഒലിച്ചിറങ്ങി... അവളുടെ ചുണ്ടുകൾ അവന്റെ നാമം ഉരുവിട്ടു....

അവന്റെ വിരലുകൾ അവളിൽ പ്രണയത്തിന്റെ തന്ത്രികൾ മീട്ടി..... രാത്രിയുടെ യമങ്ങളിലൊന്നിൽ ആദ്യ പ്രണയവേഴ്ചയുടെ ആലസ്യത്തിൽ ഇരുവരും കെട്ടിപ്പുണർന്നു മയങ്ങി..... തന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടക്കുന്നവളെ ആര്യൻ പുഞ്ചിരിയോടെ നോക്കി.... ചുവന്ന ചെത്തി പൂവിനെ അനുസ്മരിപ്പിക്കുമാറവൾ ചുവന്നിരുന്നു.... വിയർപ്പു പൊടിഞ്ഞ അവളുടെ നെറ്റി തടത്തിൽ ഒരു ചുംബനം നൽകി.... അതുവരെ കണ്ണുകലടച്ചു കിടന്നവൾ... പിടഞ്ഞു കൊണ്ടു കണ്ണ് തുറന്നു.... കലങ്ങി മറഞ്ഞ കണ്ണുകളിലേക്ക് അവൻ പ്രണയത്തോടെ നോക്കി.... വീണ്ടും തന്നിലേക്ക് ചാഞ്ഞു വന്നവനെ.... അവൾ മാറോട് അടക്കി... അവന്റെ വിയർപ്പിന്റെ നനവേറ്റ് അവൾ വിരിഞ്ഞു..

ഒരു ചുവന്നപൂവായ്... അവിടെമാകെ പ്രണയത്തിന്റെ ഗന്ധം.❤️ ഏസിതണുപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറിയപ്പോൾ.. അവൾ ബാങ്കെറ്റിനുള്ളിലേക്ക് കാലുകൾ വലിച്ചു കൊണ്ടു വീണ്ടും ചുരുണ്ടു കൂട്ടി.... പുറത്ത് കിളികളുടെ കൊഞ്ചൽ കേൾക്കുന്നുണ്ട്..... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...മെല്ലെ കണ്ണുകൾ ചിമ്മി തുറന്നു..... മുറിയിലാകെ വെളിച്ചം പരന്നിരുന്നു... അവൾ ഞെട്ടി എഴുനേറ്റു....മാറിൽ നിന്ന് ഉതിർന്ന് വീഴാനൊരുങ്ങിയാ പുതപ്പിനെ മുറുകെ പിടിച്ചു കൊണ്ടു നോക്കിയത് വാതിൽക്കൽ ചാരി നിൽക്കുന്ന ആര്യനെയാണ്...... അവനെ കണ്ടതും അവളുടെ മുഖം വിളറി.... പുതപ്പ് ഒന്ന് കൂടെ മുറുകെ പിടിച്ചു.... അത് കണ്ട് ആര്യൻ ചിരിച്ചു... അവൾക്ക് അടുത്തേക്ക് ചെന്നു...

"മോർണിംഗ് വൈഫി... And ഹാപ്പി ഓണം....." അവളുടെ കവിളിലൂടെ വിരലോടിച്ചു കൊണ്ടു അവൻ പറഞ്ഞു.... "അയ്യോ...." അവൾ പിടഞ്ഞെണീക്കാൻ ഒരുങ്ങിയതും ആര്യൻ അവളെ പിടിച്ചു വെച്ചു.... "എന്താ... എന്ത് പറ്റി....." അവളുടെ വെപ്രാളം കണ്ട് അവൻ ചോദിച്ചു... "നേരം.... നേരം വൈകി ആര്യൻ.... ഇന്ന് ഓണമല്ലേ...." "ഓ.. അതാണോ... സാരമില്ല.. അമ്മ ക്ഷേത്രത്തിൽ പോയേക്കുവാ.... നമ്മൾ എണീക്കാൻ ലേറ്റ് ആയി...." അവൻ കുസൃതിയോടെ പറഞ്ഞു... സ്നേഹത്തോടെ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു... ഒരു സ്നേഹപ്രതിരോദത്തിലൂടെ അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് കുതറി ഇറങ്ങി ബാത്‌റൂമിലേക്ക് ഓടി.... ആര്യൻ അത് കണ്ട് ചിരിച്ചു .....

അവൾക്ക് ഇടാൻ അവൻ വാങ്ങിയാ ഡ്രസ്സ്‌ എടുത്ത് ബെഡിൽ വെച്ചിട്ട് താഴേക്ക് പോയി.... ആനി കുളിച്ച് വന്നപ്പോൾ കണ്ടു ബെഡിൽ അവൻ എടുത്തു വെച്ച ഡ്രസ്സ്‌.... അവൾ റൂം മുഴുവൻ കണ്ണോടിച്ചു.... ആര്യനെ കണ്ടില്ല.. അവൾ ഡ്രസ്സ്‌ എടുത്തു നോക്കി... മയിൽ‌പീലി പ്രിന്റ്‌ ഉള്ള പട്ടുപാവടയും ഡാർക്ക്‌ ഗ്രീൻ കളർ ക്രോപ് ടോപ്പുമായിരുന്നു അത്.... അവൾ വേഗം ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നപ്പോൾ ലക്ഷ്മി വന്നിരുന്നു.... ആര്യന്റെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുക്കുകയായിരുന്നു ലക്ഷ്മിയപ്പോൾ.... ആനിയെ കണ്ടതും അവർ അവൾക്ക് അടുത്തേക്ക് ചെന്നു.... അവളുടെ നെറ്റിയിലും ചന്ദനം ചാർത്തി.... "എനിക്കും അമ്പലത്തിൽ വരണം എന്നുണ്ടായിരുന്നു... ഞാൻ എണീക്കാൻ ലേറ്റ് ആയി പോയി ലക്ഷ്മിയമ്മേ...."

അവൾ അൽപ്പം ചമ്മലോടെയാണ് പറഞ്ഞത്..... "അത് സാരമില്ല.... അമ്പലത്തിൽ ഇനിയും പോകാലോ.... ഇപ്പൊ രണ്ട് പേരും കൂടെ പൂക്കളം ഒന്നിട്... ഞാനിപ്പോ വരാം...." ആനിയുടെ കവിളിൽ ഒന്ന് തലോടി ലക്ഷ്മി അകത്തേക്ക് പോയി.... ആനി അവർ പോകുന്നത് നോക്കി ഒന്ന് നിശ്വസിച്ചു കൊണ്ടു തിരിഞ്ഞതും... കണ്ണിലുടക്കിയത് അവളെ തന്നെ നോക്കി നിൽക്കുന്ന ആര്യനെയാണ്... അവൾ ചുണ്ട് കൂർപ്പിച്ച് ചോദ്യഭാവത്തിൽ അവനെ നോക്കി.. ഒന്ന് കണ്ണ് ചിമ്മി കൊണ്ട് അവൾക്ക് അടുത്തേക്ക് വന്നു... "നാണം ഒക്കെ മാറിയോ....??"

ചെറു ചിരിയോടെ അവൻ ചോദിച്ചു... അവൾ അവന്റെ മുഖത്ത് നോക്കാതെ നിന്നു... "അപ്പൊ മാറീലെ....??" വീണ്ടും കളിയാലേ ചോദിച്ചപ്പോൾ അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... "നീ നാണിക്കുകയൊന്നും വേണ്ട.... ഇതൊക്കെ മാരീഡ് ലൈഫിൽ സാധാരണയല്ലേ.... മാത്രമല്ല നമ്മൾ രണ്ട് പേരും ഒരുപോലെ ആസ്വദിച്ചു....that was a beautiful night...." അവളുടെ കാതിൽ അവൻ സ്വകാര്യമായ് പറഞ്ഞു... അവളുടെ നഖം അവന്റെ നെഞ്ചിൽ ആഴ്ത്തി.... ലക്ഷ്മി ഉമ്മറത്തേക്ക് വന്നപ്പോൾ കണ്ടത്.... പൂക്കളമിടുന്ന ആനിയെ ആണ്... ആര്യൻ പടിയിൽ ഇരുന്ന് അവളെ നോക്കുന്നുണ്ട്.... ലക്ഷ്മിയും അവരോടൊപ്പം കൂടി.....

രണ്ട്പേരും കൂടെ ചേർന്ന് പൂക്കളമിടുന്നത് ആര്യൻ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു.... പൂവിടൽ കഴിഞ്ഞ് മൂന്ന് പേരും കൂടെ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു.... പുട്ടും പഴവും പപ്പടവും.... "ചോറ് ഉണ്ടാക്കി വെച്ചിട്ടാ ഞാൻ പോയത്... ഇനി വേഗം മറ്റു കാര്യങ്ങൾ നോക്കിയാൽ മതി....." ലക്ഷ്മി ആനീയോടായി പറഞ്ഞു.... ലക്ഷ്മിയമ്മയോടൊപ്പം പാചകം ചെയ്യുന്ന ത്രില്ലിൽ ആയിരുന്നു അവൾ.... ആര്യൻ ഓഫീസിലെ ഇമ്പോര്ടന്റ്റ്‌ കാര്യം എന്ന് പറഞ്ഞു ലാപ്പിൽ മുഖം പൂഴ്ത്തിയിരിക്കുവാണ്... ആനിയും ലക്ഷ്മിയും കൂടെ പാചകം തുടങ്ങി.... സാമ്പാർ... അവിയൽ.. തോരൻ... ഓലൻ...കാളൻ.... അങ്ങനെ വിഭവങ്ങൾ ഓരോന്നും ഒരുക്കി.... "ടേസ്റ്റ് നോക്ക് മോളെ... എങ്ങനെ ഉണ്ടെന്ന് പറ...."

ആനിയുടെ ഫേവറിറ്റ് കൂട്ട്കറി തവിയിൽ എടുത്ത് ഊതി ചൂട് കളഞ്ഞ് ലക്ഷ്മി അവൾക്ക് നേരെ നീട്ടി....ഉള്ളം കയ്യിൽ വാങ്ങി അവൾ അത് രുചിച്ചു നോക്കി... "മ്മ്.... നല്ല ടേസ്റ്റ് ഉണ്ട്... ഇച്ചിരി കൂടെ താ ലക്ഷ്മിയമ്മേ...." അവൾ ചിണുങ്ങി കൊണ്ട് കൈനീട്ടി... അവളുടെ കാട്ടിക്കൂട്ടൽ കണ്ട് ലക്ഷ്മി പൊട്ടി ചിരിച്ചു....ആനി ലക്ഷ്മി ചിരിക്കുന്നത് കൗതുകത്തോടെ നോക്കി... ചിരിക്കുമ്പോൾ ചുരുങ്ങുന്ന ആ കരിമിഴികൾ... തമ്മിൽ കൂട്ടിമുട്ടുന്ന പുരികങ്ങൾ.... "ലക്ഷ്മിയമ്മ ചിരിക്കുന്നത് കാണാൻ എന്ത് ഭംഗിയാ..." അവൾ ആ ചിരിയിലേക്ക് നോക്കി കൊണ്ട് ചോദിച്ചു... ലക്ഷ്മി ആ ചോദ്യത്തെ ചിരിയാലെ തന്നെ നേരിട്ടു... "ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താ....എനിക്കും കൂടെ പറഞ്ഞു താ..."

അവൾ പറഞ്ഞത് കേട്ട് ലക്ഷ്മി അവളെ മുഖം ചെരിച്ചു നോക്കി.. "എന്നെ നോക്കാതെ പറ ലക്ഷ്മിയമ്മേ...." "എന്റെ മോളെ അങ്ങനെ ഒന്നുമില്ല..... നീ വന്നേ... എല്ലാം ടേബിളിൽ കൊണ്ട് വെക്കാം..."അവർ അതും പറഞ്ഞവർ ഹാളിലേക്ക് പോയി...  ഇലയിട്ടു.... വിഭാഗങ്ങൾ ഓരോന്നായി വിളമ്പി... മൂന്ന് പേരും ഒരുമിച്ചിരുന്നു.... ലക്ഷ്മിയുടെ ആദ്യത്തെ ഉരുള ആര്യനുള്ളതായിരുന്നു..... അവരെ രണ്ട് പേരെയും നോക്കിയാ ആനിക്ക് നേരെ അവരുടെ വക ചോറുരുള നീണ്ടു... അവൾ സന്തോഷത്തോടെ അത് വാങ്ങി കഴിച്ചു..... കഴിച്ചു കഴിഞ്ഞ്.... അടപ്രദമാനും കുടിച്ച് മൂന്നാളും ഹാളിൽ ഇരുന്നു.... ആര്യൻ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്നു.... ആനി അമ്മയുടെ തോളിലേക്ക് തലചായ്ച്ചു....

"എത്ര നാളായി നമ്മൾ തമ്മിൽ ഒന്ന് മുട്ടി നോക്കിയിട്ട്... മ്മ്.... ഒരു കൈ നോക്കിയാലോ അമ്മേ...." ആര്യൻ ചിരിയോടെ അമ്മയുടെ കാൽവിരലുകളിൽ താളമിട്ടു കൊണ്ട് ചോദിച്ചു... ലക്ഷ്മി ആദ്യം നോക്കിയത് ആനിയെ ആണ്... അവർ അവളെ നോക്കി കണ്ണ്ചിമ്മി കാണിച്ചു കൊണ്ട് എഴുനേറ്റു..... അമ്മയുടെയും മകന്റെയും തല്ല് പിടുത്തം കണ്ട് ആനിയുടെ കണ്ണ് മിഴിഞ്ഞു... "അച്ഛനൊരുത്തൻ കാരണ.. ആനിയെ എനിക്ക് ചതിക്കേണ്ടി വന്നത്..." അജയ് അശോകിനെ ദേഷ്യത്തോടെ നോക്കി... "മിണ്ടാതെ അവിടെ ഇരിന്നോണം ചെക്കാ....." അയാൾ അവന് നേരെ അലറി... "അവളുടെ വാക്കും കേട്ട് എന്തോ നിധിയുണ്ടെന്നും പറഞ്ഞു അവളുടെ നാട്ടിൽ പോയി...

അത് വെറുതെ ആണെന്ന് നീ തന്നെയല്ലേ അവിടെ ഇട്ട് പോന്നത്....നീ പറ്റിക്കുവാണെന്ന് മനസിലാക്കി നിനക്കിട്ട് അവൾ രണ്ട് തന്നു...അതോടെ അത് കഴിഞ്ഞു....." "എനി... എനിക്ക് അവളെ ഇഷ്ടമൊക്കെയായിരുന്നു... പിന്നെ അച്ഛനല്ലേ ദിയയെ എനിക്ക് വേണ്ടി ആലോചിച്ചത്...." അവൻ അയാളെ കൂർപ്പിച്ചു നോക്കി.. "ആ ഇനി ഇഷ്ടവും പറഞ്ഞ് അങ്ങോട്ട് ചെല്ല്... ആര്യൻ... അവൻ നിന്നെ എടുത്തെറിയും..." "ഓഹോ അപ്പൊ അച്ഛന് ബോധം വെച്ച് തുടങ്ങിയൊ.... കൂട്ടി വെച്ച ക്യാഷ് മൊത്തം ആര്യൻ കൊണ്ട് പോയപ്പോൾ വന്ന വിവരം ആണോ.." അവൻ പുച്ഛത്തോടെ ചോദിച്ചു... "കരണകുറ്റി നോക്കിയൊന്നു തന്നാലുണ്ടല്ലോ..... ഏത് നേരത്താണാവോ ഇതിനെയൊക്കെ....നീയേ... ആ ദിയയെ വിളിച്ചു സൊള്ള്...

നിന്നെ കൊണ്ട് അതിനെ പറ്റൂ.... ആ ആര്യനെ ...." ബാക്കി പറയും മുന്നേ അജയ് അയാളെ തടഞ്ഞു... "ആര്യനെ കണ്ട് പഠിക്ക്... എന്ന് പറയാൻ അല്ലെ.... എങ്ങനെ കണ്ട് പഠിക്കാനാ ഹേ... ഒരു ബുക്കും പെന്നും എടുത്ത് ഞാൻ അവന്റെ പിന്നാലെ നടക്കണോ.. ഇനി അവന്റെ പോലെ ആവാൻ എന്നോട് പറയുമ്പോൾ കാര്യം ഓർമ്മക്കണം എന്റെ തന്ത നിങ്ങളാണെന്ന്...നേരവത്തില്ല.. കൊണ്ടാലും പഠിക്കില്ല..." അതും പറഞ്ഞവൻ സ്റ്റയർ ഓടി കയറി...  ബാൽക്കണിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ആര്യൻ.... ഒരു ബ്ലാക്ക് വെസ്റ്റും ഷോർട്സുമായിരുന്നു അവന്റെ വേഷം.. നല്ല നിലാവുണ്ട്... മേലാകാശത്ത് രണ്ട് നക്ഷത്രങ്ങൾ മാത്രം....

അതിലൊന്ന് അവനെ നോക്കി കണ്ണ് ചിമ്മി കാണിക്കുന്നത് പോലെ തോന്നി... അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... പെട്ടെന്ന് രണ്ട് കൈകൾ അവനെ ചുറ്റി വരിഞ്ഞു... പിൻകഴുത്തിൽ ചൂടുള്ള നനവ് അറിഞ്ഞു.... തന്റെ നെഞ്ചിലുറപ്പിച്ച ആ കൈകളിൽ അവൻ മെല്ലെ തലോടി.... "ആര്യൻ....." അവന്റെ പുറത്ത് തലവെച്ച് കിടന്നവൾ വിളിച്ചു.... "മ്മ്....." "രുദ്രയെ കുറിച്ചും ഏകലവ്യയെ കുറിച്ചും അറിഞ്ഞു.... അപ്പോ വൈദേഹിയും വൈഭവും...??" അവൾ സംശയത്തോടെ അതിലുപരി ആകാംഷയോടെ ചോദിച്ചു... ആര്യൻ അവളെ പിടിച്ചു മുന്നിലേക്ക് നിർത്തി..... "അത് എന്തെങ്കിലും ആവട്ടെ...ഞാൻ ആര്യനും നീ ആണിയുമാണ്...

അങ്ങനെ ആയാൽ മതീ.... നമുക്ക് നമ്മളായാൽ മതീ....." മെല്ലെ അവളുടെ ചുണ്ടിലേക്ക് അടുത്ത് അവൻ പറഞ്ഞു..... മെല്ലെ ചുണ്ടുകൾ തമ്മിൽ മുട്ടിയിരുമ്മി... ഇതേ സമയം....മറവി പോലും ഉപേക്ഷിച്ച ഓർമകളെ ഹൃദയത്തിന്റെ അറ്റത്ത് കൂട്ടിയിടുകയായിരുന്നു അദ്രിയെങ്കിൽ.... തന്റെ പ്രണയം കൈവിട്ട് പോയെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു ദീപയപ്പോൾ.... മുൻജന്മത്തിൽ സ്വാർത്ഥതകൊണ്ട് ചെയ്തു കൂട്ടിയതിന് കാലം അവർക്ക് നൽകിയ ശിക്ഷ.......................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story