ഹേമന്തം 💛: ഭാഗം 57

hemandham

എഴുത്തുകാരി: ആൻവി

"സർ വരും എന്ന് കരുതിയില്ല..." അമ്മച്ചിയുടെ റൂമിലേക്ക് കടക്കവേ ഡാനി ആര്യനോട് പറഞ്ഞു... "നിന്റെ നിൽപ്പും ഭാവവും കണ്ടാൽ തോന്നും ഞാൻ ആദ്യമായാണ് ഇങ്ങോട്ട് വരുന്നത് എന്ന് ...." ആര്യൻ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി... "എന്നാ രണ്ട് പേരും വാ... അമ്മച്ചി ഇപ്പൊ ഒന്ന് കിടന്നതേ ഒള്ളൂ ഇത്ര നേരം പുറത്ത് ഇരിപ്പായിരുന്നു...." ഡാനി അവരോടായി പറഞ്ഞു കൊണ്ട് ചാരിയിട്ട റൂം തുറന്നു.... "അമ്മച്ചി.. ഇതാരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിയേ..." ഡാനിയുടെ സ്വരം കേട്ട് വേദപുസ്തകം വായിച്ചു കൊണ്ടിരുന്ന അമ്മച്ചി മുഖം ഉയർത്തി നോക്കി.... ആര്യനെ കണ്ടതും അവരുടെ മുഖം വിടർന്നു..... "വാ....."

ഡാനിയോടൊപ്പം നിൽക്കുന്ന ആര്യനെ അവർ കൈമാടി അടുത്തേക്ക് വിളിച്ചു... ആനി അവരെ നോക്കി നിന്നതേ ഒള്ളൂ... ആ വൃദ്ധയുടെ കണ്ണുകളിൽ ആര്യനെ കണ്ടതിലുള്ള സന്തോഷം അവൾ കൗതുകത്തോടെ നോക്കി.... ആര്യൻ അവർക്ക് അടുത്ത് വന്നിരുന്നു..... ആ വൃദ്ധ അവനെ നെറുകയിൽ തലോടി... "അമ്മച്ചി...കയ്യിലൊക്കെ തൈലവും കുഴമ്പുമൊക്കെയാണ്...." ഡാനി പറഞ്ഞു... "നീ പോടാ ചെക്കാ.... അതൊന്നും സാരമില്ല...." ഡാനിയെ ഒന്ന് കൂർപ്പിച്ചു നോക്കി സംസാരിക്കുമ്പോൾ ആ അമ്മയുടെ സ്വരം വിറച്ചിരുന്നു.... ആര്യൻ അത് കേട്ട് ചിരിച്ചു...... "എത്രനാളായി.... കുഞ്ഞിനെ കണ്ടിട്ട്..." അമ്മച്ചി സ്നേഹത്തോടെ ആര്യനെ നോക്കി....

അവന്റെ കവിളിളും തലയിലുമൊക്കെ തലോടി.... നെറുകയിൽ വിറക്കുന്ന ചുണ്ടുകൾ അമർത്തി....ആര്യൻ അത് സ്നേഹത്തോടെ സ്വീകരിച്ചു... "സുഗാണോ കുഞ്ഞേ നിനക്ക്... ഇവൻ പറഞ്ഞിട്ട് വിശേഷങ്ങൾ ഒക്കെ അറിയുന്നുണ്ട്.. ഇതാണല്ലേ ആര്യൻ കുഞ്ഞിന്റെ പെണ്ണ്....." അവർ ചെറു ചിരിയോടെ ആനിയെ നോക്കി.. "ഇങ്ങ് വാ മോളെ...." ആനി ആര്യനെയും ഡാനിയേയും ഒന്ന് നോക്കിയ ശേഷം ആര്യാനൊപ്പം അമ്മച്ചിക്ക് അരുകിൽ വന്നിരുന്നു... "ഞാൻ കുടിക്കാൻ എന്തേലും എടുക്കാം നിങ്ങൾ ഇരിക്ക്....." ഡാനി അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.. "നല്ല മോളാ....." അവർ ആര്യാനോടായി പറഞ്ഞു.. ആനിയുടെ കവിളിൽ തലോടി..

"ദേ... ഈ ചെക്കനോട് ഞാൻ പറയുന്നുണ്ട് ഒരു പെൺകൊച്ചിനെ കെട്ടി കൊണ്ട് വരാൻ... അവനുണ്ടോ ഇതിനെയെങ്കിലും പിടിക്കുന്നു... അവൻ ഐശ്വര്യറായി വരാൻ കാത്തിരിക്കുവാ അല്ല പിന്നെ...." "അമ്മച്ചി....." രണ്ട് ഗ്ലാസിൽ ജസ്സും കൊണ്ട് വന്ന ഡാനി അത് കേട്ട് അമ്മച്ചിയെ നോക്കി പല്ല് കടിച്ചു... "നീ കിടന്നു മുരളുകയൊന്നും വേണ്ട... ദേ ഈ കുഞ്ഞ് നിന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിനു ഇളയതാവും... ഇപ്പൊ പെണ്ണും കെട്ടി.... നീയിങ്ങനെ നടന്നോ... നിനക്ക് അറിയോ കുഞ്ഞേ... ഇവന്റെ മൂത്ത ഒരുത്തന്റെ ഭാര്യ അവൾക്ക് എന്നെ ഒരു വിലയും ഇല്ല...ഞാൻ വീണു കിടന്നിട്ട് പോലും അവൾടെ വീട്ടിൽ നിന്ന് അവള് വന്നില്ല... ഇവനാണ് കിടന്നു ബുദ്ധിമുട്ടുന്നത്..."

"ഈ അമ്മച്ചി... ഒന്ന് മിണ്ടാതെ ഇരുന്നേ..." ഡാനി അമ്മയോട് പറഞ്ഞു.. "ഒരു മരുമകളെ അമ്മച്ചി കൊടുക്ക് ഡാനിച്ചാ .." ആനി ഡാനിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. ഡാനിയാകെ ചമ്മി... "നാളെ ഇവനോട് പെണ്ണിനെ ചെന്ന് കാണാൻ പറഞ്ഞപ്പോ അവന് പറ്റില്ലാന്ന്..." "പോയിട്ട് വാ ഡാനി...."ആര്യൻ ആയിരുന്നു ഡാനിയോട് പറഞ്ഞത്. "അല്ല സർ.... നാളെ മീറ്റ് ഉണ്ട്..." "മീറ്റിംങ്ങിന് പോകേണ്ടത് ഞാനല്ലേ... നീ പോയി പെണ്ണ് കണ്ടിട്ട് പോരെ.... അസറിനെയോ അമീനെയോ വിളിച്ചു പറഞ്ഞാൽ മതീ...." "മ്മ്.... ശെരി സർ...." ഡാനി അനുസരണയോടെ പറഞ്ഞു... "എന്നാ ഞങ്ങൾ ഇറങ്ങട്ടെ അമ്മച്ചി.... പിന്നെ ഒരിക്കൽ വരാം..." ആര്യൻ അമ്മച്ചിയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ചു...

"വരണം...ലക്ഷ്മികുഞ്ഞിനോട് അന്വേഷണം പറയണം...." "മ്മ്... പറയാം...." ആര്യൻ അതും പറഞ്ഞു എഴുനേറ്റു.... "സർ ജ്യൂസ്....." ഡാനി ട്രേ അവർക്ക് നേരെ നീട്ടി.... ആര്യൻ അതിൽ നിന്ന് ഒരു ജ്യൂസ് എടുത്ത് കുടിച്ചു... ആനിയും.... "എന്നാ ഞങ്ങൾ പോട്ടേ... നീ നാളത്തേക്കുള്ള ഫയൽസ്‌ മെയിൽ അയക്ക്... ഇനി എന്തായാലും മറ്റന്നാൾ വന്നാൽ മതി..." ആര്യൻ ഗൗരവത്തോടെ പറഞ്ഞു.... ഡാനി അത് സമ്മതിച്ചു.. "ആ പിന്നെ ഡാനി...." മുറ്റത്തേക്ക് ഇറങ്ങിയ ശേഷം എന്തോ ഓർത്ത പോലെ ഡാനിയെ നോക്കി... "എന്താ സർ.." "അമ്മച്ചിക്ക് വേണ്ടി ദൃതി പിടിച്ചൊന്നും കല്യാണം കഴിക്കണ്ട... മനസ്സിന് പിടിച്ച ആളെ തന്നെ കെട്ടിയാൽ മതി.... നിനക്ക് വേണ്ടി ഒരാൾ എവിടേലും ഉണ്ടാകും..."

ആ ചിരിയോടെ പറഞ്ഞു... "Yes sir...." ഡാനിയുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.... ആര്യൻ ആനിയെയും ചേർത്ത് പിടിച്ച് കാറിനടുത്തേക്ക് നടന്നു....  പ്രണയവേഴ്ച്ചയുടെ ആലസ്യത്തിൽ അവളുടെ കഴുത്തിൽ മുഖം ചേർത്ത് കിടക്കുകയായിരുന്നു ആര്യൻ.... ആനിയുടെ വിരലുകൾ അവന്റെ സ്‌മൃതമായ മുടിയിഴകളിൽ തഴുകി നടന്നു.... "ഡാനിച്ചനെ.. ആര്യന് മുന്നേ അറിയുമൊ..??" ആനിയുടെ ചോദ്യം കേട്ട് അതുവരെ കണ്ണുകൾ അടച്ചു കിടന്ന ആര്യൻ മെല്ലെ കണ്ണ് തുറന്ന് അവളെ നോക്കി... "എന്തേയ് അങ്ങനെ ചോദിക്കാൻ...??" "ഏയ്‌... ചുമ്മാ ചോദിച്ചതാ.... ഇന്ന് അവരുടെ വീട്ടിൽ പോയപ്പോൾ നല്ല പരിജയമുള്ളവരെ പോലെ അമ്മച്ചിയോടൊക്കെ സംസാരിക്കുണ്ടായിരുന്നല്ലോ.... അത് കൊണ്ട് ചോദിച്ചതാ..."

"മ്മ്.... ഞാൻ ബിസിനെസ്സ് തുടങ്ങി ഒരു വർഷത്തിന് ശേഷമാണ് ഡാനിയെ PA ആയി അപോയിന്റ് ചെയുന്നത്... അന്ന് മുതൽ അവൻ കൂടെയുണ്ട്..." ആര്യൻ ബെഡിലേക്ക് കമിഴ്ന്നു കിടന്നു കൊണ്ട് പറഞ്ഞു... മെല്ലെ കൈകൾ ഉയർത്തി അവളുടെ മുഖത്തേക്ക് വീണ മുടിയിഴകളെ മെല്ലെ വകഞ്ഞു മാറ്റി.... "എനിക്ക് അങ്ങനെ ഫ്രണ്ട്സ്‌ ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞില്ലേ ആനി... ഡാനി എന്റെ നല്ല ഫ്രണ്ട് ആണ്..." "പക്ഷേ നിങ്ങൾ തമ്മിൽ ഒരു ഡിസ്റ്റൻസ് ഇല്ലേ...." ആനിയും കമിഴ്ന്നു കിടന്ന് അവന് നേരെ മുഖം തിരിച്ചു കൊണ്ട് ചോദിച്ചു.... ആര്യൻ ചിരിച്ചു.. ". സർ... എംപ്ലോയീ... എന്ന ഡിസ്റ്റൻസ് അല്ലെ... അത് ഞാനായി മാറ്റാത്തതാണ്.... എനിക്ക് ആ ഒരു ഡിസ്റ്റസിൽ നിൽക്കുന്നതാണ് ഇഷ്ട്ടം...

എന്താണ് അങ്ങനെയെന്ന് അറിയില്ല...." അവൻ പറഞ്ഞു നിർത്തി.... കവിളിൽ അവളുടെ ചുംബനം പതിഞ്ഞു.... ആര്യൻ അവളെ ചേർത്ത് പിടിച്ചു... "എന്താ ആര്യൻ ഇങ്ങനെ... ഡാനിച്ചനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് എന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു.... ഇന്ന് വീട്ടിൽ പോയപ്പോൾ അത് മനസിലായി..." അവൾ ചിരിയോടെ പറഞ്ഞു... "ഞാനിങ്ങനെയാ ആനി...ഡാനിയോട് മാത്രമല്ല എല്ലാ സ്റ്റാഫ്‌സിനോട് ഇഷ്ടമാണ്... എല്ലാവരും നല്ല ഹാർഡ് വർക്ക്‌ ചെയ്യുന്നവരാണ്... ടാലെന്ൻറ് ഉള്ളവർ...പക്ഷേ കൂടുതൽ അവരെ പൊക്കി നടന്നാൽ ശെരിയാവില്ല... നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് അവർക്ക് വേണ്ട റെസ്‌പെക്റ്റും കെയറും എല്ലാം കൊടുക്കും....." അവൻ നിശ്വസിച്ചു കൊണ്ട് പറഞ്ഞു...

ആനി അവനെ ചുറ്റി പിടിച്ചു... മാറിൽ നിന്ന് ഊർന്ന് പോയ പുതപ്പ് ആര്യൻ രണ്ട് പേർക്കും മുകളിലായി ഇട്ടു.. "നമുക്ക് ഒരു യാത്രപോയാലോ ആനി....??" "നീ രാത്രിയിലൊ..." അവൾ കിലുങ്ങി ചിരിച്ചു... "മ്മ്....പരസ്പരം പ്രണയിച്ചു കൊണ്ട് യാത്ര..... തണുത്ത കാറ്റ് വീശുന്ന ഈ രാത്രി തന്നെ പോകണം.... പൂർത്തിയാക്കി യാത്ര.. ഒരിക്കൽ കൂടി...." പറഞ്ഞു തീർത്തവൻ അവളുടെ ചുണ്ടുകളുടെ നനവിലേക്ക് വഴുതി വീണു..... ദിവസങ്ങൾക്ക് ശേഷം.... ഓഫീസിന് മുന്നിൽ ആര്യന്റെ കാർ പാഞ്ഞു വന്നു നിന്നു... സെക്യൂരിറ്റി ഡോർ തുറന്നു കൊടുത്തു... ആര്യൻ കാറിൽ നിന്ന് ഇറങ്ങി മുഖത്തെ ഗ്ലാസ്‌ മാറ്റി മുന്നോട്ട് നടന്നു.. ഫ്രന്റ്‌ ഡോർ തുറന്ന് ഡാനിയും ഇറങ്ങി....

"ഡാനി....do we Have an important meeting today...??" തനിക്ക് പുറകിലായി വരുന്ന ഡാനിയോടായി ആര്യൻ ചോദിച്ചു... "Yes we do...." "മ്മ്.... Then what about that plot..." "സർ... ആ പ്ലോട്ട് നമുക്ക് കിട്ടാൻ ചാൻസ് കുറവാണ്....." ഡാനി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.... ആര്യൻ ഒന്നും മിണ്ടാതെ ക്യാബിനിൽ കയറി ഇരുന്നു.... "സർ... ആ പ്ലോട്ടിന്റെ ഓണർ ആളൊരു ശുദ്ധനാണ്...പ്ലോട്ടിൽ തന്നെ ഒരു ക്ഷേത്രമുണ്ട്.... അത് ഇടിച്ചു നിരത്താൻ അവർക്ക് സമ്മതമല്ല.." ഡാനി ആര്യന്റെ മുന്നിൽ ചെന്ന് നിന്നു... "മ്മ്... ആ സ്ഥലം നമുക്ക് കണ്ടിരിക്കാൻ വേണ്ടിയല്ല.... ക്ഷേത്രം ഉണ്ടേൽ നമുക്ക് അത് വേണ്ട... അവർ എന്താന്ന് വെച്ചാൽ ആവട്ടെ...." ആര്യൻ ഗൗരവത്തോടെ പറഞ്ഞു...

"Ok സർ...." ആര്യൻ ഒന്ന് മൂളി കൊണ്ട് ലാപ്പിലേക്ക് നോക്കി ഇരുന്നു.... ആര്യൻ വൈകീട്ട് വീട്ടിലെത്തിയപ്പോൾ കണ്ടത് ഉമ്മറത്ത് ഇരുന്ന് ആനിയുടെ കൈ ഉഴിഞ്ഞു കൊടുക്കുന്ന ലക്ഷ്മിയെ ആണ് . "എന്താ... എന്താ പറ്റിയത്...." ഉമ്മറ പടിയിൽ അവരോടൊപ്പം ഇരുന്നു കൊണ്ട് വെപ്രാളത്തോടെ അവൻ ചോദിച്ചു..... "ഒന്നുമില്ല.. കൈ ചെറുതായിട്ട് ഒന്ന് ഉളുക്കി... അത്രേ ഒള്ളൂ..." ലക്ഷ്മിയാണ് മറുപടി കൊടുത്തത്... "ദാ... ഈ ചൂട് വെള്ളം പിടിച്ചു കൊടുക്ക് കുഞ്ഞേ..." ഭാനുവമ്മ ഒരു പത്രത്തിൽ വെള്ളം കൊണ്ട് വന്നു കൊണ്ട് പറഞ്ഞു.... ആര്യൻ ആനിയുടെ കയ്യിലേക്ക് നോക്കി... ചെറു നീര് വന്നിട്ടുണ്ട്...ചുവന്നു കിടക്കുന്നു.... അവൻ അവളുടെ തോളിൽ കൈ ചേർത്ത് പിടിച്ചു.....

ആനി വേദനകൊണ്ട് മുഖം ചുളിച്ചു കൊണ്ട് അവനെ നോക്കി... "ആനി മോള് കളരി പഠിക്കാൻ നോക്കിയ... ഇത്തവണ കുറച്ചു കാര്യമായി.. " ഭാനുവമ്മയാണ് പറഞ്ഞത്.... ആനി ഇളിച്ചു കൊണ്ട് ആര്യനെ നോക്കി... അവനും അവളെ നോക്കി ഇരിക്കുകയായിരുന്നു... "പഠിക്കുമ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാവും.... അത് കാര്യമാക്കണ്ട ..." ലക്ഷ്മി ചിരിയോടെ പറഞ്ഞു.... ആര്യൻ അത് കേട്ട് ചിരിച്ചു.... സാരമില്ലെന്ന് പറഞ്ഞ് ആനിയെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു.... "ഇനിയിപ്പോ കളരി ആനിമോൾക്ക് പഠിക്കാൻ പറ്റിയില്ലേൽ വേണ്ട.... ഒരു കുഞ്ഞ്ആര്യനെ കൊടുക്ക്.... അല്ലേൽ കുഞ്ഞ് ആനിയെ... ലക്ഷ്മികുഞ്ഞ് അവർക്ക് പഠിപ്പിച്ചു കൊടുക്കട്ടെ..." കളിയായി ഭാനുവമ്മ പറഞ്ഞു...

അത് കേട്ട് ആനി മുഖം ഉയർത്തി ആര്യനെ നോക്കി.... ആ നേരം അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവളുടെ ചുണ്ടിലേക്ക് പടർന്നു... കുഞ്ഞ്......!!! രണ്ട് പേരും മനസ്സിൽ ഉരുവിട്ടു.....  ചെറുതായി ചാറ്റൽ പെയ്യുന്ന ചാറ്റൽ മഴയിലേക്ക് നോക്കി കാറിൽ ഇരിക്കുകയായിരുന്നു ആര്യൻ..... അവന്റെ മനസ്സ് ആനിയിൽ ആയിരുന്നു... അവൻ ഇടക്ക് ഇടക്ക് ഫോണിൽ നോക്കി കൊണ്ടിരുന്നു.... വല്ലാത്തൊരു അസ്വസ്ഥത തന്നെ വന്നു പൊതിയുന്നത് അവൻ അറിഞ്ഞു.... പെട്ടെന്ന് ഫോൺ ശബ്ധിച്ചു..... അമ്മാ കാളിംഗ്... വേഗം ഫോൺ എടുത്തു ചെവിയോട് ചേർത്തു.. "അമ്മാ...." "ആനിയെ ലേബർ റൂമിലേക്ക് കയറ്റി...നീ വേഗം വരണം... അവൾ നിന്നെ അന്വേഷിക്കും... അവൾ നിന്റെ presence ആഗ്രഹിക്കും......"

അമ്മയുടെ ഗൗരവത്തോടെ സ്വരം അവന്റെ കാതിലെത്തി ... "ഞാൻ വന്നു കൊണ്ട് ഇരിക്കുവാണ് അമ്മ... " അവൻ അതും പറഞ്ഞു കാൾ കട്ടാക്കി . "രാമേട്ടാ....go fast..." ആര്യൻ ഡ്രൈവറോട് ശബ്ദം ഉയർത്തി പറഞ്ഞു... കാർ വേഗത്തിൽ പാഞ്ഞു.... പെട്ടന്നാണ് വഴിയോരത്ത് മറിഞ്ഞു കിടക്കുന്ന ഒരു കാർ അവന്റെ ശ്രദ്ധയിൽ പെട്ടത്... "രാമേട്ടാ... ഒന്ന് നിർത്തിക്കെ....." ആര്യൻ പറഞ്ഞു... അയാൾ കാർ നിർത്തി... ആര്യൻ പുറത്തേക്ക് ഇറങ്ങി അങ്ങോട്ട്‌ ചെന്ന് നോക്കി... കാറിന്റെ ഫ്രന്റ്‌ പൂർണമായും തകർന്നിരുന്നു.... അതിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടന്ന ആളെ കണ്ട് ആര്യൻ ഒന്ന് പകച്ചു .. അശോക്....!

"അനഹിത..." നേഴ്സ് പുറത്തേക്ക് വന്ന് ആ പേര് വിളിച്ചതും ലക്ഷ്മി അങ്ങോട്ട് ചെന്നു.... കണ്ണുകൾ ഹോസ്പിറ്റലിൽ വരാന്തയിലേക്ക് ഒന്ന് കൂടെ നോക്കി... ശേഷം നഴ്സിനെ നോക്കി... ഒരു വെളുത്ത തുണിയിൽ പൊതിഞ്ഞു പിടിച്ച കുഞ്ഞിലേക്ക് കണ്ണ് പോയി... "ആൺകുഞ്ഞാണ്...." ആ ചോരകുഞ്ഞിനെ നേഴ്സ് ലക്ഷ്മിക്ക് നേരെ പുഞ്ചിരിയോടെ നീട്ടി.... ലക്ഷ്മി കുഞ്ഞിനെ വാങ്ങി മാറോട് ചേർത്ത് പിടിച്ചു.... അവർക്ക് കുഞ്ഞ്ആര്യനെ ഓർമ വന്നു... "മോള്...??" ലക്ഷ്മി ചോദിച്ചു... " കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും ഇപ്പോ മയക്കത്തിലാണ്... ഈ കുറുമ്പൻ ആള് weight കൂടുതലാണ്... അമ്മയെ ഇത്തിരി ബുദ്ധിമുട്ടിച്ചു...." നേഴ്സ് അത് പറഞ്ഞു പോയപ്പോൾ ലക്ഷ്മി തന്റെ കയ്യിലിരിക്കുന്ന ഉണ്ടാപ്പികുഞ്ഞിനെ നോക്കി....

റോസ് നിറമാണ് അവന്....കുഞ്ഞി കണ്ണുകൾ അടഞ്ഞു കിടപ്പാണ്.... ലക്ഷ്മി കുഞ്ഞുവാവയെ മാറിലേക്ക് ചേർത്ത് പിടിച്ചു.... അവന്റെ കുഞ്ഞികൈകൾ മെല്ലെ അനങ്ങി.... ലക്ഷ്മി ചിരിച്ചു... ആ കുഞ്ഞി കയ്യിൽ മെല്ലെ മുത്തി.... "SMARTH HARISHWA ARYAMAN" അവന്റെ കുഞ്ഞി കാതുകളിൽ മെല്ലെ മൊഴിഞ്ഞു... അവൻ ഒന്ന് ചിണുങ്ങി... ലക്ഷ്മി ചിരിച്ചു... നേഴ്സ് വന്ന് കുഞ്ഞിനെ കൊണ്ട് പോയി.... അൽപ്പം കഴിഞ്ഞാണ് ദൃതിയിൽ ഓടി വരുന്ന ആര്യനെ ലക്ഷ്മി കണ്ടത്.... "അമ്മേ.... ആനി...." അവൻ വെപ്രാളത്തിൽ ചോദിച്ചു.... ലക്ഷ്മി അവന്റെ നെറുകയിൽ തലോടി... "നീ ടെൻഷൻ ആവണ്ട.... അവൾക്ക് ഒരു കുഴപ്പവുമില്ല.... ആൺകുഞ്ഞാ... ഒരു ഉണ്ട ചെക്കൻ.... നിന്നെ പോലയാ...."

അത് കേട്ടതും... അവന്റെ മുഖം വിടർന്നു... തന്റെ കുഞ്ഞിനേയും കാണാൻ അവന്റെ മനസ്സ് തുടികോട്ടി.... അവൻ ലേബർ റൂമിലേക്ക് ഒന്ന് നോക്കി അവിടെയുള്ള ചെയറിൽ ഇരുന്നു..... ലക്ഷ്മി അവനൊപ്പം ഇരുന്നു... "നീ കാരണമില്ലാതെ ലേറ്റ് ആവില്ലെന്ന് അറിയാം... എന്ത് പറ്റി...??" ലക്ഷ്മി ചോദിച്ചു... "വരുന്ന ആ അശോക് ആക്‌സിഡന്റ് ആയി കിടക്കുന്നു.... എങ്ങനെയാ ഇട്ടേച്ചു പോരുന്നത്....അടുത്തുള്ള ഹോസ്പിറ്റലിൽ ആക്കി.. അത് കൊണ്ട ലേറ്റ് ആയത്.... അമ്മ പറയാറില്ലേ...ശത്രുവോ മിത്രമോ ആയിക്കോട്ടെ ഒരവസ്ഥയിൽ അവരുടെ ജീവൻ രക്ഷിക്കേണ്ടി വന്നാൽ പിന്മാറരുത് എന്ന്....." അവൻ അമ്മയെ നോക്കി.... ലക്ഷ്മി ചിരിയോടെ അവനെ ചേർത്ത് പിടിച്ചു...

"ഒരപകടത്തിൽ നിന്ന് നമ്മളെ ദ്രോഹിച്ചവരെ സഹായിക്കേണ്ടി വന്നാൽ... സഹായിക്കണം... അത് തന്നെയാണ് വേണ്ടത്.... അതാണ്‌ അവർക്ക് എതിരെ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല പ്രതികാരം...." ലക്ഷ്മി അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു.... ആര്യൻ അമ്മയെ ചേർത്ത് പിടിച്ചു... ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല കുഞ്ഞിനെയും പെണ്ണിനേയും കാണണം... എന്ന് അവൻ ഉറപ്പിച്ചു... ആനിയെ റൂമിലേക്ക് മാറ്റാൻ കാത്ത് നിൽക്കാതെ അവൻ അവളെ കാണാൻ കയറി... ബെഡിൽ വാടി തളർന്നു കിടപ്പ് ആയിരുന്നു അവൾ.... അവളുടെ വലത് വശത്തോട് ചേർന്ന് ഒരു കുരുന്ന്... ആ കാഴ്ച കാണെ ആര്യന്റെ ഹൃദയം ആർദ്രമായി....

അവൻ മെല്ലെ ചെന്ന് ആനിയുടെ നെറുകയിൽ ചുംബിച്ചു.... കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി... കൈ ചുരുട്ടി പിടിച്ച് നല്ല ഉറക്കമാണ് ആള്... മാസങ്ങളോളം...മുഖം കാണാതെ നെഞ്ചിലിട്ട് താലോലിച്ച തന്റെ കുഞ്ഞ്..... വാത്സല്യം കൊണ്ട് അവന്റെ ഹൃദയം തുളുമ്പി. നേഴ്സ് വന്ന് കുഞ്ഞിനെ ആര്യന്റെ കയ്യിൽ വെച്ച് കൊടുത്തു... ആര്യൻ കയ്യൊന്ന് വിറച്ചു.... ആ കുറുമ്പൻ ഉറക്കത്തിൽ കുറുകി കൊണ്ട് അച്ഛന്റെ നെഞ്ചിലെ ചൂടിൽ പറ്റി ചേർന്നു... Powerful little man ❤️ ആര്യൻ ചിരിച്ചു... അന്ന് ആദ്യമായ് അവന്റെ കണ്ണുകൾ നിറഞ്ഞു.... തന്റെ കുഞ്ഞിനോടുള്ള വാത്സല്യം.... ആ കുഞ്ഞിനെ സമ്മാനിച്ച പെണ്ണിനോടുള്ള പ്രണയം..... അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണ് നീർ അടർന്ന് കുഞ്ഞിനെ കവിളിൽ വീണു............................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story