ഹേമന്തം 💛: ഭാഗം 58

hemandham

എഴുത്തുകാരി: ആൻവി

വെളുത്ത പഞ്ഞികെട്ടുകൾ പോൽ മേഘങ്ങൾ നീങ്ങി കൊണ്ടിരിക്കെ... കൂവളത്തിന്റെ ഗന്ധം വമിക്കുന്ന രുദ്രയുടെ കാർകൂന്തലിനെ മെല്ലെ തലോടി കൊണ്ട് ഏകലവ്യ പുഞ്ചിരിച്ചു... ഒരു സംതൃപ്തിയുടെ പുഞ്ചിരി..... അവന്റെ നെഞ്ചിലേക്ക് ചാരി നിൽക്കുകയായിരുന്നു രുദ്ര.... രണ്ട്പേരുടെയും കണ്ണുകൾ ആ വലിയ വീട്ട് മുറ്റത്ത്‌ കുഞ്ഞികാലടികൾ വെച്ച് നടക്കുന്ന കുറുമ്പനിലാണ്..... നടക്കുമ്പോൾ ആ ഉണ്ടാപ്പിയുടെ ഉണ്ടകവിളുകൾ ചാടുന്നുണ്ട്.... രണ്ട് പേരുടെയും കണ്ണുകളിൽ വാത്സല്യം നിറഞ്ഞു..... അവർ ആ കുരുന്നിനെ കൺ നിറയെ കണ്ടു.... രണ്ട് കയ്യിലും ഒരു പിടി മണ്ണ് വാരി പിടിച്ചാണ് കുണുങ്ങികൊണ്ട് കുറുമ്പൻ നടക്കുന്നത്....

അവന്റെ ചെയ്തികൾ രണ്ട് പേരും മേഘങ്ങൾക്കിടയിൽ നിന്ന് പുഞ്ചിരിയോടെ നോക്കി.... നടക്കുമ്പോൾ ആ കുഞ്ഞികാലുകൾ ഇടറുന്നുണ്ട്... കുഞ്ഞികാൽ വിരലുകൾ ഒന്ന് മടങ്ങി കുറുമ്പൻ നിലത്തേക്ക് വീഴാൻ ഒരുങ്ങിയതും രുദ്രയും ഏകയും അവനെ താങ്ങാൻ എന്ന പോലെ കൈ നീട്ടി....അകലെയെങ്കിലും ആ കുറുണ്ണിനോടുള്ള കരുതലെന്ന പോലെ... പക്ഷേ മണ്ണിലേക്ക് വീഴും ഒരു കൈ ആ കുരുന്നിനെ സുരക്ഷിതമായ് ചേർത്ത് പിടിച്ചത് കണ്ട്.... ഏകയും രുദ്രയും പരസ്പരം നോക്കി പുഞ്ചിരിച്ചു.....

"അച്ഛമ്മേടെ പൊന്നേ....." ആ വിളി കേട്ടതും ഒരു വയസ്സുകാരൻ മോണ കാട്ടി ചിരിച്ചു.... തേൻ കിനിയുന്ന അവന്റെ കുഞ്ഞി ചുണ്ടിന്റെ കോണിൽ മെല്ലെ ചുംബിച്ചു കൊണ്ട് ലക്ഷ്മി അവനെ മാറോട് അടക്കി..... "മ്മീ....." ആ കുഞ്ഞി ശബ്ദം കാതിലെത്തി.... ലക്ഷ്മി അവന്റെ മുഖത്തേക്ക് നോക്കി... തന്റെ മാറിലേക്ക് തലചായ്ച്ച് കിടന്ന് ചിരിക്കുവാണ്‌ കുറുമ്പൻ.... "എന്താടാ പൊന്നേ....." ലക്ഷ്മി ചിരിയോടെ അവനെ ഉയർത്തി പിടിച്ചു..... അതിഷ്ട പെട്ടത് കൊണ്ട് ചെറുക്കൻ കുഞ്ഞി കൈകൾ ഉയർത്തി പിടിച്ചു ചിരിക്കുന്നുണ്ട്..... "അപ്പിടി മണ്ണായല്ലോ കണ്ണാ.... ബാ... അച്ഛമ്മ കയ്യും കാലൊക്കെ കഴുകി തരാം...." ആ ഉണ്ണിവയറിൽ മൂക്കുരസി കൊണ്ട് പറഞ്ഞതും കുറുമ്പൻ പൊട്ടിച്ചിരിച്ചു...

അവന്റെ ചിരിയിലേക്ക് നോക്കവേ ലക്ഷ്മിക്ക് ആര്യനെ ഓർമ വന്നു.... ആ ഓർമയിൽ പുഞ്ചിരിച്ചു കൊണ്ട് അവർ കുഞ്ഞിനെ മാറോട് അടക്കി അകത്തേക്ക് കയറി... സമർത്ഥ് ആര്യമൻ..... ഇപ്പോ അവനാണ് ലക്ഷ്മിയുടെ ലോകം.... അവനും അച്ഛമ്മ കഴിഞ്ഞേ ഒള്ളൂ അമ്മ.... "ലക്ഷ്മികുഞ്ഞേ.... മോന് കൊടുക്കാൻ പഴം ഉടച്ചു വെച്ചിട്ടുണ്ട്...." അടുക്കളയിൽ നിന്ന ഒരു ഗ്ലാസ്സിൽ ചൂട് പാലും പത്രത്തിൽ പഴവും കൊണ്ട് ഭാനുവമ്മ വന്നു... "ചൂടാറട്ടെ ഭാനുവമ്മേ... ഞാൻ ഇവന്റെ മേലൊന്നും കഴുകി കൊണ്ട് വരട്ടെ...." "മ്മ്... പിച്ചവെച്ച് നടക്കാൻ തുടങ്ങിയതിൽ പിന്നെ മുറ്റത്ത്‌ ഇറങ്ങി നടത്തം ഇച്ചിരി കൂടിയിട്ടുണ്ട് കുറുമ്പന്...

"ഭാനുവമ്മ കുഞ്ഞി ചെക്കന്റെ ഉണ്ടകവിളിൽ തൊട്ട് കൊണ്ട് പറഞ്ഞതും അവൻ നാണത്തോടെ ലക്ഷ്മിയുടെ തോളിലേക്ക് ചാഞ്ഞു... "ഈ റൂമിലും ഹാളിലും നടന്ന് എന്റെ പൊന്നിന് മടുത്തു...ഇച്ചിരി നേരം മണ്ണിലൊക്കെ കളിക്കാം..... അല്ലേടാ വാവേ...." ലക്ഷ്മി ചോദിച്ചതും അവൻ ചിരിച്ചു.... "ഞങ്ങൾ ഇപ്പോ വരാം....." ലക്ഷ്മി ചിരിയോടെ കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് പോയി....  "ആാാഹ്... എന്റെ പൊന്ന് ചേച്ചി ഒന്ന് പതിയെ...." വേദന കൊണ്ട് മുഖം ചുളിച്ചു കൊണ്ട് പറയുന്ന ആളെ നോക്കി ആനിയോന്ന് ഇളിച്ചു കൊടുത്തു... "ഇപ്പോ തീരും ചേട്ടാ... ഇനി ഈ മരുന്ന് ഒന്ന് വെച്ച് കെട്ടേണ്ട കാര്യമേ ഒള്ളൂ...." ആനി അതും പറഞ്ഞു കോട്ടണിൽ ഓയിമെന്റ് പുരട്ടി അയാളുടെ കയ്യിലെ മുറുവിൽ വെച്ച് കെട്ടി....

"മ്മ്... കഴിഞ്ഞു.... ഒരു ഇൻജെക്ഷൻ കൂടി ഉണ്ടേ... ശാരി സിസ്റ്റർ ഇപ്പോ വരും...." ആനി അതും പറഞ്ഞ് എഴുനേറ്റ് മെഡിസിൻ ബോക്സസും എടുത്ത് പുറത്തേക്ക് ഇറങ്ങി... "ആനി....." ഡ്രസിങ് റൂമിലേക്ക് നടക്കവേ പുറകിൽ നിന്ന് ഒരു വിളി കേട്ടു.. ശബ്ദം കേട്ടപ്പോഴേ മനസിലായി സീനിയർ നേഴ്സ് വിമലയാണ്... ആനി അവരെ നോക്കി.. "റൂം നമ്പർ പതിമൂന്നിലെ പേഷ്യന്റിന്റെ ബിപി ചെക്ക് ചെയ്യാൻ ഞാൻ പറഞ്ഞിരുന്നു... ചെയ്തോ....??" അവർ ഗൗരവത്തോടെ ചോദിച്ചു.. ആനി തലതാഴ്ത്തി.... "ചെക്ക് ചെയ്യാൻ പോകുവായിരുന്നു.... ആ ആക്‌സിഡന്റ് കേസിലെ ആളുടെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ ഉണ്ടായിരുന്നു...." അവൾ പതിയെ പറഞ്ഞു.. "നീ അതിന് പോയിട്ട് മണിക്കൂർ രണ്ടായില്ലേ....

ഒരു മുറിവ് ഡ്രസ്സ്‌ ചെയ്യാനാണോ ഇത്രക്ക് ടൈം..." "അത് പിന്നെ ആ ചേട്ടന്... വേദന...." "വേദനയൊക്കെ കുറച്ച് ഉണ്ടാവും... ഇവിടെ ഒരുപാട് രോഗികൾ വരുന്നതാ.. ഒരാൾ മാത്രമല്ല..... ഇനി ഇത് ആവർത്തിക്കരുത്.. എക്സ്പീരിയൻസ് ഇല്ലാ എന്നൊന്നും പറഞ്ഞു വരണ്ട... വീണ്ടും ഇങ്ങനെ ഉണ്ടായാൽ ഞാൻ റിപ്പോർട്ട്‌ ചെയ്യും..." അവർ ഉറഞ്ഞു തുള്ളിയപ്പോൾ ആനി അവരെ കൂർപ്പിച്ചു നോക്കി.. പിന്നെ തലയാട്ടി തിരിഞ്ഞു നടന്നു.... ഡ്രസിങ് റൂമിൽ കയറി അവിടെയുള്ള ചെയറിൽ ഇരുന്നു.... ചുമ്മാ ഫോൺ എടുത്തു നോക്കി... വാൾപേപ്പർ കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു ചിരിക്കുന്ന ആര്യന്റെ ഫോട്ടോ....

എന്താ അച്ഛന്റേം മോന്റേം ചിരി... അവൾ ഓർത്തു ചിരിച്ചു.... കുഞ്ഞിനെ കാണാൻ അവളുടെ ഉള്ളം തുടിച്ചു... വൈകുന്നേരം നേരം കുറുമ്പനെ കാണാതെ ഇരിക്കാൻ വല്ലാത്ത പ്രയാസമാണ്.... തന്റെ ആഗ്രഹം കൊണ്ട് ആണ്.. പഠിത്തം കഴിഞ്ഞതും ആര്യൻ ജോലി വാങ്ങി തന്നത്... അത് കൊണ്ട് തന്നെ സഹിച്ചു നിൽക്കണം... ഫോൺ എടുത്ത് അവന്റെ നമ്പറിലേക്ക് വിളിച്ചു.... റിങ് ചെയ്‌തെങ്കിലും കാൾ മറുവശത്ത് കട്ടാക്കി... ബിസി ആയിരിക്കും.... അവൾ ചിരിയോടെ ഓർത്തു കൊണ്ട് ഫോൺ വെച്ചു.. അവളുടെ ജോലി തിരക്കിലേക്ക് പോയി.... വൈകുന്നേരം ബാഗും എടുത്ത് ഹോസ്പിറ്റലിന്റെ മുറ്റത്തേക്ക് ഇറങ്ങിയതും.... ആര്യന്റെ കാർ അവളുടെ മുന്നിൽ വന്നു നിന്നു....

അവൾ ചിരിയോടെ അതിൽ കയറി.... "How is day....." തന്റെ നെഞ്ചിലേക്ക് ചാരിയവളുടെ കവിളിൽ മെല്ലെ തട്ടി... അവൾ ചുണ്ട് പിളർത്തി കാട്ടി... അവൻ ചിരിച്ചു... "എന്ത് പറ്റി..കുട്ടികൾക്ക് ഇൻജെക്ഷൻ വെക്കുമ്പോൾ ഇന്നും നിന്റെ കൈ വിറച്ചോ....." അവൻ ചിരിയോടെ ചോദിച്ചു.... "മ്മ്ഹ്ഹ്... അതല്ല..." അവൾ നിശ്വസിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ചേർത്തു.... അവനിൽ നിന്നുയരുന്ന ഗന്ധം അവൾ നാസിക വിടർത്തി ആസ്വദിച്ചു..... "പിന്നെ... ഇന്ന് എന്തിനാ വഴക്ക് കേട്ടത്..." അവൾ നടന്നത് പറഞ്ഞു കൊടുത്തു... ആര്യൻ അത് ചിരിച്ചു... ആനിയുടെ ചുണ്ടുകൾ കൂർത്തു... "ഞാൻ അപ്പഴേ പറഞ്ഞതാ... എന്നെ നമ്മുടെ ഹോസ്പിറ്റലിൽ അപ്പോയിന്റ് ചെയ്യാൻ...."

അവൾ പരിഭവത്തോടെ അവനെ നോക്കി... "അത് വേണ്ട... അവിടെ ആയാൽ... എംഡിയുടെ വൈഫ്... വരലക്ഷ്മിയുടെ മരുമകൾ എന്നൊരു കയറും റെസ്‌പെക്റ്റും കിട്ടും.... അങ്ങനെ ആയാൽ നിനക്ക് അവിടെ നല്ല പ്രാക്ടീസ് ഒന്നും കിട്ടില്ല.... നിന്റെ തെറ്റുകൾ അവർ തിരുത്തില്ല കാരണം നീ എംഡിയുടെ വൈഫ്‌ അല്ലെ.. നിന്നെ പ്രീതി പെടുത്താനെ അവർ നോക്കൂ...ഇവിടെ ആയാൽ അങ്ങനെ അല്ല... വഴക്ക് കേൾക്കിണ്ടടത്ത് അത് കേൾക്കുക തന്നെ ചെയ്യും.... നല്ല സാലറിയും ഉണ്ടല്ലോ....എന്താ... നിനക്ക് മടുത്തോ...." അവൻ പറഞ്ഞത് കേട്ട് അനുസരണയോടെ കേട്ട് ഇരിക്കുന്നവളോട് അവൻ സ്നേഹത്തോടെ ചോദിച്ചു.... "ഏയ്‌.... മടുത്തിട്ട് ഒന്നുമില്ല... ഞാൻ ചുമ്മാ പറഞ്ഞതാ ..

ജോബ് ഉള്ളത് കൊണ്ട് സ്വന്തമായി വരുമാനം ഉണ്ട്.. അതോണ്ട് അല്ലെ. നിനക്കും അമ്മയ്ക്കും ഒക്കെ ഡ്രസ്സ്‌ വാങ്ങി തരാനൊക്കെ പറ്റിയത്.... നിങ്ങൾ ആ ഡ്രസ്സ്‌ ഇട്ട് വന്നപ്പോൾ എനിക്ക് ഉണ്ടായ ഫീൽ... ഉഫ്....." അവൾ കണ്ണുകൾ വിടർത്തി കൊണ്ട് പറഞ്ഞു... ആര്യന്റെ ചുണ്ടുകൾ നേർമയായി അമർന്നു... ആനി ചിരിച്ചു,.... "രാമേട്ടാ...ഒന്ന് വേഗം പോവോ..എന്റെ മോൻ എന്നെ കാത്തിരിക്കുന്നുണ്ടാവും...." ആനി ഡ്രൈവറോഡായി പറഞ്ഞു.... കാറിന്റെ വേഗത കൂടി..... ആനി ആര്യന്റെ നെഞ്ചിലേക്ക് ചാരി ഇരുന്ന് പുറം കാഴ്ചയിലേക്ക് നോക്കി.... _____________ "അച്ഛമ്മേടെ പൊന്ന്...പാപ്പം തിന്നട...." ഉമ്മറത്ത് ഇരുന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുകയായിരുന്നു ലക്ഷ്മി...

പാൽ വായിലേക്ക് വെക്കുമ്പോൾ കുറുമ്പൻ തുപ്പി കളയുവാണ്... "ഈ കുഞ്ഞിചെക്കന്റെ വിശപ്പ് മാറണമെങ്കിൽ അവന്റെ അമ്മ തന്നെ വരണം....." കയ്യിൽ ഇരുന്ന കിലുക്കാം പെട്ടി കിലുക്കി കുഞ്ഞിനെ ചിരിപ്പിച്ചു കൊണ്ട് ഭാനുഭമ്മ പറഞ്ഞു... മുറ്റത്ത്‌ കാർ വന്നു നിന്നു... അത് കണ്ടപ്പോഴെ ചെറുക്കൻ കുതറാൻ തുടങ്ങി... കാറിൽ നിന്ന് ആനി ഇറങ്ങി ഓടി വന്ന് കുഞ്ഞി ചെക്കനെ മാറോട് ചേർത്ത് പിടിച്ചു... "സച്ചൂട്ടാ..... അമ്മേടെ വാവേ...." "മ്മേ...." ആനിയുടെ കവിളിൽ കുഞ്ഞിചുണ്ട് ഉരച്ചു കൊണ്ട് അവൻ വിളിച്ചു.... പുറകിൽ ആര്യനെ കണ്ടതും... ചെറുക്കൻ കള്ളചിരിയോടെ അമ്മയുടെ കഴുത്തിൽ മുഖം ഒളിപ്പിച്ചു കിടന്നു... അത് കണ്ട് എല്ലാവരും ചിരിച്ചു...

അടുത്തേക്ക് ചെന്ന് ആര്യൻ കൈ കാട്ടിയതും... അത് കാത്ത് നിന്നപോലെ ചെക്കൻ അവന്റെ മേലേക്ക് ചാഞ്ഞു... ആര്യൻ അവനെ എടുത്ത് നെഞ്ചിലേക്ക് ചേർത്ത് വെച്ചു.... കളിയും ചിരിയും ഒന്നുമല്ല... അച്ഛന്റെ നെഞ്ചിന്റെ ചൂടിൽ ആ കുഞ്ഞിചെക്കൻ അങ്ങനെ ഒതുങ്ങി ഇരിക്കും എത്ര നേരം വേണമെങ്കിലും.... "ഹരി.... കുഞ്ഞി കൊടുക്കടാ..അതിന് വിശക്കുന്നുണ്ടാവും... ദേ നോക്ക് കൊടുത്തതെല്ലാം തുപ്പി കളഞ്ഞു... ആനി പാല് കൊടുക്കട്ടെ...." ലക്ഷ്മിയാണ് പറഞ്ഞത്.... അവൻ കുഞ്ഞിനെ ആനിയുടെ കയ്യിൽ കൊടുത്തു.... ആനി കുഞ്ഞിനെയും കൊണ്ട് റൂമിലേക്ക് പോയി.... ആര്യൻ ലക്ഷ്മിക്ക് നേരെ തിരിഞ്ഞു,.... അവരെ കെട്ടിപിടിച്ചു....

"എന്താടാ...." ലക്ഷ്മി അവന്റെ നെറുകയിൽ തലോടി... "ചുമ്മാ...." അവൻ കണ്ണ് ചിമ്മി... ലക്ഷ്മി ചിരിച്ചു.... "ദീപു വിളിച്ചിരുന്നു...." ലക്ഷ്മി പറഞ്ഞു... "എന്നിട്ട് എന്ത് പറഞ്ഞു.....?" "അവള് ഹാപ്പി ആണെടാ...സിങ്കപ്പൂർ ആയത് കൊണ്ട് ഇടക്ക് ഇങ്ങോട്ട് വരാൻ പറ്റില്ല എന്ന് സങ്കടം മാത്രേ അവൾക്ക് ഒള്ളൂ... നിന്നെ വിളിച്ചപ്പോൾ ബിസി ആയിരുന്നത്രേ.... മൂന്നു മാസം കഴിഞ്ഞ് അവളും ഹസ്സും വരുന്നുണ്ട്..." "മ്മ്.. വരട്ടെ... അവള് ഹാപ്പി ആണല്ലോ അത് മതീ....." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു... "നാളെ ആനിക്ക് ഓഫ്‌ അല്ലെ.. നീ അവളെയും കുഞ്ഞിനേയും കൊണ്ട് പുറത്തൊക്കെ ഒന്ന് പോ.. അല്ലേൽ വീട്ടിൽ തന്നെ കുറച്ചു സമയം സ്പെൻഡ്‌ ചെയ്യ്..."

"നാളെ പറ്റില്ല അമ്മാ... ഒരുപാട് വർക്ക്‌ ഉണ്ട്.... " "നാളെത്തെ വർക്ക്‌ ഞാൻ ഏറ്റെടുത്തു.... സച്ചുവിന് അവന്റെ അച്ഛന്റെ കൂടെ ഒരുദിവസം സ്പെൻഡ്‌ ചെയ്യട്ടെ.... നീ എന്നും ഇങ്ങനെ ബിസിനസ് തന്നെയല്ലേ... അമ്മക്ക് അറിയാം നിന്റെ വർക്ക്‌ പ്രഷർ.... അതോണ്ടാ പറയുന്നേ നാളെ ഒരു ദിവസം ഫ്രീ ആക്... ഈ തലയൊന്ന് തണുക്കട്ടെ....." ലക്ഷ്മി ചിരിയോടെ അവന്റെ തലയിൽ വിരലോടിച്ചു... ആര്യൻ ചിരിച്ചു.... "ചെല്ല്... ചെന്ന് ഫ്രഷ് ആയിട്ട് വാ.." "മ്മ്....." അവൻ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി... "മ്മേ....." "എന്താടാ ചെക്കാ....." ആനി കുഞ്ഞിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ച് കൊണ്ട് തന്നെ നോക്കി കിടക്കുന്ന ആര്യനെ നോക്കി.... ആ നോട്ടം തന്നിലൊരു മഞ്ഞു മഴപെയ്യിക്കുന്നത് അവൾ അറിഞ്ഞു.... സച്ചൂ കുഞ്ഞികൈകൾ ആര്യന്റെ വിരൽമുറുകെ പിടിച്ചിരുന്നു... അച്ഛന്റേം അമ്മയുടേം നടുക്ക് കിടക്കുവാണ് ചെക്കൻ....

ആനി കുഞ്ഞിനെ ചേർത്ത് പിടിച്ച് ആ ഉണ്ടകവിളിൽ മുത്തി...അപ്പോഴും അവളുടെ കണ്ണുകൾ ആര്യനിലായിരുന്നു...അവളുടെ ചെയ്തികൾ കണ്ട് ആര്യൻ അറിയാതെ ചിരിച്ചു പോയി... പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി കുഞ്ഞിന്റെ മറുകവിളിൽ ചുംബിച്ചു... സച്ചുന്റെ തലക്ക് മുകളിലൂടെ മെല്ലെ കൈകൾ കൊണ്ട് പോയി അവൻ അവളുടെ കഴുത്തിൽ മെല്ലെ തലോടി... അവൾ ഒന്ന് കഴുത്തനക്കി... പെട്ടെന്ന് ആര്യന്റെ ഫോൺ റിങ് ചെയ്തു.... അവൻ അമ്മയെയും മകനെയും ഒന്ന് നോക്കിയ ശേഷം ഫോൺ എടുത്തു റൂമിലേക്ക് പോയി.... ഡാനിയാണ്... "Yes..ഡാനി പറയൂ..." "സർ എനിക്ക് രണ്ട് ദിവസത്തെ ലീവ് വേണം....." അൽപ്പം മടിയോടെയാണ് ഡാനി അത് ചോദിച്ചത്...

പിന്നെ അടുത്ത് ഇരിക്കുന്ന ഭാര്യ ഇസയെ ഒന്ന് കൂർപ്പിച്ചു നോക്കി.... "ലീവ്..?? For what.... മാര്യേജ് കഴിഞ്ഞത് മുതൽ നിനക്ക് ലീവ് കൂടുന്നുണ്ട്.... എപ്പോഴും എപ്പോഴും ലീവ് എടുക്കാനൊന്നും എന്റെ ഓഫീസിൽ പറ്റില്ല...." ആര്യൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു... "സർ പ്ലീസ്...." "രണ്ട് ദിവസം ഒന്നും പറ്റില്ല ഡാനി.. വേണേൽ ഒരു ദിവസം തരാം... നാളെ.. നാളെ മാത്രം...." ആര്യൻ ഗൗരവത്തോടെ പറഞ്ഞു.. "ഓക്കേ സർ....." "മ്മ്... എന്തിനാ നാളെ ലീവ്... അത് പറഞ്ഞില്ലല്ലോ..." "സർ.... വൈഫ് പ്രെഗ്നന്റ് ആണ്...ഇന്ന് കൺഫോം ആക്കി..." "Ooh..ഗ്രേറ്റ്‌ ന്യൂസ്‌.... Congrats..." "താങ്ക്യൂ... സർ...." ആര്യൻ അത് കേട്ട് ചിരിയോടെ ഫോൺ വെച്ചു.... റൂമിലേക്ക് വന്നപ്പോൾ അമ്മയും മകനും നല്ല കളിയിലാണ്..

അവർ അവരുടേതായ ലോകത്താണ്..... ആര്യൻ അവരെ നോക്കി ഡോറിൽ ചാരി നിന്നു... പിന്നെ എന്തോ ഓർത്തപോലെ ഫോൺ എടുത്ത് ഡാനിയെ വിളിച്ചു... "എന്താ സർ...." "അല്ലേൽ ഡാനി നീ രണ്ട് മൂന്ന് ദിവസം കഴിഞ്ഞു വന്നാൽ മതി.... ഇസയോട് എന്റെ വിഷസ് പറയൂ...." ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൻ ഡാനിയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഫോൺ കട്ടാക്കി... ആനിയേയും കുഞ്ഞിനേയും നോക്കി.... അവൻ ഓർത്തു ചിരിച്ചു... ആനി പ്രെഗ്നന്റ് ആയിരുന്നപ്പോൾ അവൾ തന്നെ വിടാതെ കൂടെ നിർത്തിയിരുന്നു.... ഓഫിസിൽ പോലും പോകാതെ അവൾക്ക് ഒപ്പം താനും ഇരുന്നില്ലേ... അന്ന് എന്തെല്ലാമാണ് കാണിച്ചു കൂട്ടിയത്...

ഇസയും ഡാനിയും ഇന്ന് അതെ ഫീലിംഗ്സിലൂടെ ആണ് കടന്ന് പോകുന്നത്.... കളിച്ചു ചിരിച്ചു കിടക്കുന്ന അമ്മയെയും മകനേയും ഒന്ന് നോക്കിയാ ശേഷം അവൻ തന്റെ അമ്മയുടെ റൂമിലേക്ക് പോയി.... ലാപിൽ എന്തോ കാര്യമായി ചെയ്യുകയാണ് ലക്ഷ്മി... "അമ്മ.... ഞാൻ ചെയ്യുമായിരുന്നല്ലോ..." അവൻ അമ്മക്ക് അടുത്ത് ചെന്നിരുന്നു കൊണ്ട് ചോദിച്ചു... ലക്ഷ്മി അവനെ നോക്കി ഒന്ന് ചിരിച്ചു... "നീ മോന്റെ കൂടെ ആയിരുന്നില്ലേ... അവൻ അവന്റെ അച്ഛന്റെ കൂടെ ഇരിക്കട്ടെ...." ലക്ഷ്മി ചിരിയോടെ പറഞ്ഞു... ആര്യൻ അവരുടെ മടിയിലേക്ക് തലവെച്ചു കിടന്നു... "അവിടെ അമ്മയും മോനും അവരുടെ ലോകത്താണ്... അപ്പൊ എനിക്ക് തോന്നി എന്റെ അമ്മയുടെ അടുത്ത് ഇരിക്കാം എന്ന്..."

അമ്മയുടെ വയറിലൂടെ ചുറ്റി പിടിച്ച് കൊച്ചു കുട്ടികളെ പോലെ പറഞ്ഞു... "ഓഫീസിൽ എന്തേലും പ്രോബ്ലം ഉണ്ടോ ഹരി..." അമ്മയുടെ ചോദ്യം കേട്ട് അവർ മുഖം ഉയർത്തി നോക്കി... "എന്താ അമ്മേ അങ്ങനെ ചോദിച്ചത്..." "ഓഫിസിന്റെ അടുത്തുള്ള ആ ബിൽഡിംഗ്‌ ന്റെ പേരിൽ എന്തോ പ്രശ്നമുണ്ടെന്നു ഞാൻ കേട്ടു.." "എല്ലാം ഞാൻ സോൾവ് ആക്കി അമ്മേ...ആ ബിൽഡിംഗ്‌ ഞാൻ അധ്വാൻസ് കൊടുത്തു വെച്ചതായിരുന്നു.. വേറെ ഒരാൾ കയറി വന്നു... അവനെ ഞാൻ ഒതുക്കി... പ്രോബ്ലം സോൾവ്ഡ്..." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. "അത് കേട്ടാൽ മതി... എങ്ങനെ സോൾവാക്കി എന്നൊന്നും എനിക്ക് അറിയണ്ട... അതിന്റെ പേരിൽ ഇനിയും ടോക്ക് പാടില്ല...." "മ്മ്....."

അവൻ കണ്ണുകൾ അടച്ചു കൊണ്ട് പറഞ്ഞു... "ഞാനൊരു പുതിയ പ്രൊജക്റ്റ്‌ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്....ഹാൻഡിക്യാപ്പ്ഡ് ആയ കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ അമ്മയുടെ പേരിൽ... നാളെ അതിന്റെ പ്ലാൻ നാളെ റെഡി ആവും.... അമ്മ നോക്കിയിട്ട് പറ ഇഷ്ടായോന്ന്....".. "നിനക്ക് അങ്‌ നോക്കിക്കൂടെ ഹരി... ഞാൻ എന്തിനാ..." "ഏയ്‌... അങ്ങനെ അല്ല.. അമ്മ പറയാറില്ലേ... Be teachable...you're always not right.." അവൻ പറഞ്ഞത് കേട്ട് ലക്ഷ്മി അവന്റെ നെറുകയിൽ തലോടി...

"ശെരിയാണ്....എപ്പോഴും നമ്മൾ പ്രവർത്തിക്കുന്നത് ശെരിയാവണമെന്നില്ല.... ഓരോന്നും പഠിച്ചു തന്നെ ചെയ്യണം...." ലക്ഷ്മി ചിരിയോടെ നെറുകയിൽ ചുംബിച്ചു.. "പോയി കിടക്കാൻ നോക്ക്... ഇത് ഞാൻ ചെയ്തോളാം.,. ചെല്ലടാ..." ലക്ഷ്മി അവനോട് സ്‌നേഹത്തോടെ പറഞ്ഞു.... "ച്ചേ......" എഴുനേൽക്കാൻ ഒരുങ്ങും മുന്നേ ആ കുഞ്ഞു ശബ്ദം കാതിൽ വന്നലച്ചു... വാതിൽ പടിയിൽ വീഴാതെ പിടിച്ചുനിൽക്കുന്നു സച്ചൂട്ടൻ................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story