ഹേമന്തം 💛: ഭാഗം 9

hemandham

എഴുത്തുകാരി: ആൻവി

വീടിന്റെ മുന്നിൽ ഒരു ബ്ലാക്ക് ഓഡി വന്ന് നിന്നത് കണ്ട് ലക്ഷ്മി ചാരു പടിയിൽ നിന്ന് എഴുനേറ്റു.... നീളൻ മുടികൾ വാരി വലത് തോളിലൂടെ മുന്നിലേക്ക് ഇട്ടു കൊണ്ട് മുറ്റത്തേക്ക് നോക്കി... കാറിൽ നിന്നൊരു സുന്ദരിയായ യുവതി ഇറങ്ങി വന്നു.... ഒതുക്കി ഉടുത്ത സാരിയും.... വെട്ടിഒതുക്കിയ സ്വർണനിറമുള്ള മുടികളുമുള്ളവൾ.... "ദീപു....." അവളെ കണ്ട് ലക്ഷ്മി ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി... "ആന്റി....." അവൾ പുഞ്ചിരിയോടെ ലക്ഷ്മിയെ വാരി പുണർന്നു..... ലക്ഷ്മി അവളുടെ തുടുത്ത കവിളിൽ തലോടി.... "സുഗാണോ ആന്റി... ആര്യൻ... ആര്യനെവിടെ...." അവളുടെ മിഴികൾ അകത്തേക്ക് എത്തി നിന്നു... "ഹരി ഇവിടെയില്ല.... നീ വാ...." അവർ പുഞ്ചിരിയോടെ അവളെ അകത്തേക്ക് വിളിച്ചു... അവൾ ദീപാക്ഷി വിശ്വനാഥ്‌.... ലക്ഷ്മിയുടെ സുഹൃത്തിന്റെ മകൾ.... "നീ വരുന്ന കാര്യം നിന്റെ അമ്മ എന്നോട് ഒന്ന് പറഞ്ഞത് പോലുമില്ലല്ലോ...?? നീ ഇരിക്ക്.... ഭാനുവമ്മേ.... ചായ എടുക്കൂ.." ദീപയോട് പറഞ്ഞു കൊണ്ട് ലക്ഷ്മി അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.... ദീപ ചിരിച്ചു കൊണ്ട് സോഫയിലേക്ക് ഇരുന്നു... "അമ്മയും അപ്പയും കൂടെ നാട്ടിൽ ആരുടെയോ മാര്യേജ്ന് പോകുവാ... എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു.... അല്ലേൽ ഇങ്ങോട്ട് പോന്നോളാൻ...." "ആഹാ... അപ്പൊ രണ്ട് ദിവസം നീ ഇവിടെ കാണുമല്ലേ...??" ലക്ഷ്മിയും അവൾക്ക് ഒപ്പം ഇരുന്നു... "മ്മ്.... പക്ഷേ ആര്യനില്ലല്ലോ.. അവനെപ്പോ വരും ആന്റി...." അവൾ സങ്കടത്തോടെ ചോദിച്ചു... "അവൻ വരാൻ കുറച്ചു ദിവസമെടുക്കും...." ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു... "മ്മ്.... സാരമില്ല.... ആന്റി ഉണ്ടല്ലോ...." "എന്നാ നീ ചെന്ന് ഫ്രഷ് ആവൂ... ചായ ഭാനുവമ്മ അങ്ങോട്ട്‌ കൊണ്ട് തരും...." ലക്ഷ്മി പറഞ്ഞു... അവൾ തലയാട്ടി കൊണ്ട് അകത്തേക്ക് പോയി... അവിടെ വന്നാൽ സ്ഥിരം താമസിക്കുന്ന ഒരു റൂമുണ്ട്.... റൂമിലേക്ക് നടക്കവേ ആര്യന്റെ റൂമിന് മുന്നിലെത്തിയപ്പോൾ അവളുടെ കാലുകൾ നിശ്ചലമായി....

ചുറ്റും നോക്കിയ ശേഷം അവൾ അങ്ങോട്ട് നടന്നു..... വാതിൽ മെല്ലെ തള്ളി തുറന്നു... ആ റൂം മുഴുവൻ അവന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നതായി അവൾക്ക് തോന്നി.... റൂമിലേക്ക് കാലെടുത്തു വെച്ചു.... ചുമരിൽ പതിച്ചു വെച്ച അവന്റെ ഫോട്ടോയിലൂടെ അവൾ വിരലോടിച്ചു.... "ആര്യൻ......" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു... ചുണ്ടുകൾ പുഞ്ചിരിച്ചു... അവളുടെ കരിമിഴികളിൽ അവനോടുള്ള ആരാധന നിറഞ്ഞു നിന്നു.....  "ആരാ അവരൊക്കെ....." അടി കൊണ്ട വേദനയിൽ പേടിച്ചു ദൂരേക്ക് ഓടുന്നവരെ ചൂണ്ടി ആര്യൻ ചോദിച്ചു.... "ഈ നാട്ടിൽ ഒരു ദുഷ്ട്ടനുണ്ട്.. നേരേന്ദ്രൻ.... അയളാണ് ഇവിടെ മുഴുവൻ അടക്കി ഭരിക്കുന്നത്.. അവന്റെ ആളുകളാ...നാളെ ഇവിടെ ഒരു വിശിഷ്ഠ പൂജ നടക്കുന്നുണ്ട്... അത് കഴിഞ്ഞാൽ ഞങ്ങളോട് ഇവിടെ നിന്ന് മാറി തരാനാ പറയുന്നേ....." ആനി അവന്റെ അടുത്തേക്ക് ചെന്ന് വിവരിച്ചു കൊടുത്തു... അവനൊന്നു അമർത്തി മൂളി... അവിടെ കൂടി നിന്നവരെല്ലാവരും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.... "അനു....." ആൾക്കൂട്ടത്തിൽ നിന്നോരു സ്ത്രീ ശബ്ദം കേട്ടു... ആനി അങ്ങോട്ട് എത്തി നോക്കി.... "മാ....." അവളോടി ചെന്ന് അമ്മയെ കെട്ടിപിടിച്ചു.... സരസ്വതി...അവളുടെ അമ്മ അമ്മ അപ്പൊ തന്നെ അവളെ അകറ്റി നിർത്തി...അടിമുടി ഒന്ന് നോക്കി.... റെഡ് കളർ സ്ലീവ്ലെസ്സ് ചുരിദാർ ആയിരുന്നു അവളുടെ വേഷം.... അവർ ദേഷ്യത്തിൽ അവളുടെ കഴുത്തിൽ ചുറ്റിയ ഷാൾ എടുത്ത് അവളുടെ ദേഹത്തേക്ക് വിരിച്ചിട്ടു.... ആനി ആകെ ചൂളി പോയി.... ഈ അമ്മ..... അവൾ അമ്മയെ കൂർപ്പിച്ചു നോക്കി.... "ഇതാരാ ബേട്ടി...." അവർ ആര്യനെ നോക്കിയാണ് ചോദിച്ചത്... ആ ചോദ്യം അവിടെ കൂടി നിൽക്കുന്നവർക്കെല്ലാം ഉണ്ടായിരുന്നു... ആനിയുടെ അമ്മ അവനെ ആരാധനയോടെ നോക്കി.... തങ്ങളെ രക്ഷിച്ചവനോടുള്ള ആരാധന.... അവർ അവനടുത്തേക്ക് ചെന്നു....

കൈ എത്തി അവന്റെ നെറുകയിൽ തലോടി... ആര്യൻ പുഞ്ചിരിച്ചു.. "മാ... ഇത് ആര്യമൻ.. എന്റെ... എന്റെ...." അവൾ പറഞ്ഞു പൂർത്തിയക്കാതെ ആര്യനേ നോക്കി... അവനും അവളെന്തു പറയും എന്നാ ആകാംഷയിലായിരുന്നു... എന്തിനെന്ന് അറിയാതെ..... "എന്റെ ഫ്രണ്ട് ആണ്...." അവൻ അവനെ നോക്കി കണ്ണ്ചിമ്മി.... "ദേ... കണ്ടോ.. എന്റെ മോൾടെ ഫ്രണ്ടാ...." ആനി പറഞ്ഞവസാനിപ്പിച്ചതും അമ്മ ഗമയോടെ ആര്യൻറെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് അവിടെ കൂടെ നിൽക്കുന്നവരോട് പറഞ്ഞു... കുറെ പേർക്ക് അവർ പറഞ്ഞത് മനസിലായി കുറച്ചു പേര് മറ്റുള്ളവരോട് ചോദിക്കുന്നുണ്ട്... ആനിയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞു കൊടുക്കുന്നുമുണ്ട്.. ഒരുപാട് മലയാളികളും അവിടെ താമസിക്കുന്നുണ്ട്.... "എന്ത് കണ്ട് നിക്കുവാണ് എല്ലാവരും...." അവർ കെറുവോടെ ചോദിച്ചു കൊണ്ട് സാരി തുമ്പ് ഇടുപ്പിലേക്ക് കുത്തി വെച്ചു.... "ചലെ.... വാ മോനേ..." അവർ ആര്യനേ സ്‌നേഹത്തോടെ വിളിച്ചു... "I need to go....." അവൻ അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് സൗമ്യമായ് പറഞ്ഞു... ഒരു ശങ്കൊലി അവിടെ മുഴങ്ങി കേട്ടു... "ഹേ... ഭാഗ്വാൻ...." ആനിയുടെ അമ്മ കണ്ണുകളടച്ചു പ്രാർത്ഥിച്ചു.... "എന്താ മോളെ... ഈ കുട്ടി പറഞ്ഞേ..." അവർ ആനിയോട് തിരക്കി... "ആര്യന് പോകണം എന്ന്...." "പോവ്വേ..... ആ ശബ്ദം കേട്ടില്ലേ.... ഇനി 20 ദിവസം കഴിയാതെ ഈ നാട്ടിൽ നിന്ന് ആർക്കും പോകാൻ കഴിയില്ല... പൂജ നടക്കുന്നത്.... ഇനി ആർക്കും ഇങ്ങോട്ട് വരാനും പാടില്ല....." സരസ്വതിയമ്മ പറഞ്ഞത് കേട്ട് ആനി ഞെട്ടി കൊണ്ട് ആര്യനേ നോക്കി... അവൻ അതൊന്നും മൈൻഡ് ചെയ്തതെ ഇല്ല... "അതൊന്നും സാരമില്ല..." ആര്യൻ ആനിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.. അത് കേട്ട് ആനിയുടെ അമ്മ അവന്റെ അടുത്തേക്ക് ചെന്നു കവിളിൽ തലോടി... "ബേട്ടാ....ഇപ്പോ മുതൽ 20 ദിവസം പൂർത്തിയാകും വരെ അതിർത്തി അടക്കും....

ആർക്കും പോകാൻ കഴിയില്ല... പൂജയൊക്കെ കഴിഞ്ഞ് പതിയെ പോകാം....അകത്തേക്ക് വാ...." അത്രയും പറഞ്ഞു അവനെ കൊണ്ട് ഒന്നും പറയനുവധിക്കാതെ അവർ ആര്യനേ അകത്തേക്ക് കൊണ്ട് പോയി... "What the...."" അവരുടെ കൂടെ അകത്തേക്ക് കയറാൻ നേരം ആര്യൻ ആനിയെ ഒന്ന് കൂർപ്പിച്ചു നോക്കി... അവൾ നിഷ്കു ഭാവത്തിൽ ചുണ്ട് പിളർത്തി കാട്ടി... ആനി അവർക്ക് പിന്നാലെ അകത്തേക്ക് ചെന്നു... "ഇതെന്താ ഡ്രെസ്സിൽ ആകെ മണ്ണും പൊടിയും... വേഗം ചെന്ന് കുളിച്ചു വാ..." ആര്യനോട് അമ്മ പറയുന്നത് കേട്ടാണ് ആനി അവർക്ക് അടുത്തേക്ക് ചെന്നത്... "മാ.. ഞാനും ഇവിടെ ഉണ്ട്...." വാതിൽ പടിയിൽ ചാരി നിന്ന് കൊണ്ട് ആനി പറഞ്ഞു.... അവർ അവളെ ഒന്ന് തുറിച്ചു നോക്കി... ആര്യനേ നോക്കി ഇപ്പോ വരാം ന്ന് പറഞ്ഞു റൂമിലേക്ക് കയറി പോയി... "ആനി....എന്താ...." ആര്യൻ പോകാൻ കഴിയാത്തതിലുള്ള അമർഷത്തോടെ ആനിയോട് പറയാൻ വന്നതും... ആനിയുടെ മുഖത്തേക്ക് എന്തോ പതിച്ചു... രണ്ട് പേരും ഒരുപോലെ ഞെട്ടി... ആനി മുഖത്തേക്ക് വീണ തുണിയെടുത്തു മാറ്റി മുന്നോട്ട് നോക്കിയപ്പോൾ കണ്ടു ഭദ്രകാളിയെ പോലെ നിൽക്കുന്ന അമ്മയെ.... "മര്യാദക്ക് പോയി കാനാൻ കൊള്ളാവുന്ന വേഷം ഇട്ടോ.. കൈ മുഴുവൻ കാണിച്ചിട്ട് അവള്ടെ ഒരു വേഷം.... അന്നാളത്തെ പോലെ കുട്ടി പാന്റും ബനിയനും ഒന്നും ഇടാൻ ഞാൻ സമ്മതിക്കില്ല... ഒരു ചെറുക്കാനുള്ളതാ...." നിഷ്കളങ്കമായ അവരുടെ സംസാരം കേട്ടപ്പോൾ അറിയാതെ ആര്യന് ചിരിച്ചു വന്നു പോയി.... ആനി ആകെ ചമ്മി നാണം കേട്ടു.. "മാ... അത് കുട്ടി പാന്റ് അല്ല ഷോർട്സ് ആണ്...." "ആഹ്.. എന്താണേലും..."അവർ അതും പറഞ്ഞു അകത്തേക്ക് തന്നെ പോയി.... ആര്യൻ ആ വീട് മുഴുവൻ കണ്ണോടിച്ചു... ഒരു കുഞ്ഞു വീടാണ്... ഷീറ്റ് കൊണ്ടുള്ള മേൽക്കൂര... നിലം മണ്ണ് കൊണ്ട് മെഴുകുയിട്ടിരിക്കുവാണ്... ഒരു കുഞ്ഞു ഹാൾ.. നേരെ നോക്കിയാൽ അടുക്കള കാണാം.... രണ്ട് റൂമുണ്ട്... രണ്ടിനും നടുവിലൂടെ പുറത്തേക്ക് പോകുന്ന ഇടനാഴിക.... ഒരു റൂമിൽ നിന്ന് മറ്റൊരു റൂമിലേക്ക് നോക്കാൻ മരത്തിന്റെ കുഞ്ഞു ജനാലയുണ്ട്....

രണ്ട് ജനലുകൾ തമ്മിൽ ആ കുഞ്ഞു ഇടനാഴിക ദൂരം മാത്രം.... ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീട് കാണുന്നത് അവൻ ഓർത്തു... ചുമർ മുഴുവൻ പടുത്തുയർത്തിയിരിക്കുന്നത് ഇഷ്ടിക കൊണ്ടാണ്.... എത്ര വായിലുണ്ടായിട്ടും നല്ല തണുപ്പ്....ആനിക്ക് റൂമിൽ ചെന്നിട്ട് ഒരു സമാധാനവുമുണ്ടായിരുന്നില്ല.... ഡ്രസ്സ്‌ കയ്യിൽ പിടിച്ച് വീടിന്റെ പുറകുവശത്തേക്ക് ഓടി....അവിടെയാണ് ബാത്രൂം... വേഗം കുളിച്ചു... ആര്യനടുത്തേക്ക് ചെല്ലാൻ ദൃതിയായി... കുളിച്ച് വരുമ്പോൾ സിറ്റൗട്ടിൽ ഫോണും പിടിച്ചു നിൽക്കുന്ന ആര്യനെ കണ്ടു... ഒന്ന് ചിരിച്ചു കൊണ്ട് റൂമിലേക്ക് ഓടി...ചുരിദാറിന്റെ ഷാൾ എടുത്ത് തോളിലേക്ക് ഇട്ടു... ഇല്ലേൽ അമ്മ ചൊറിഞ്ഞോണ്ട് ഇരിക്കും... അവൾ ഓർത്തു ചിരിച്ചു.... ടേബിളിൽ ഇരുന്ന ലിപിസ്റ്റിക്ക് എടുത്ത് കുറച്ചങ്ങു തേച്ചു.... അപ്പോഴേക്കും ഒരു കൈ വന്ന് ലിപിസ്റ്റിക് അങ്ങ് പിടിച്ചു വാങ്ങി... നോക്കിയപ്പോൾ അമ്മയാണ്..... പുള്ളിക്കാരിയുടെ സാരി തലപ്പ് കൊണ്ട് അവളുടെ ചുണ്ട് അങ്ങ് തുടച്ചു കൊടുത്തു.... "അതികം ചമയങ്ങൾ ഒന്നും വേണ്ട..." അമ്മ പറഞ്ഞത് കേട്ട് അവൾ അവരെ ഒന്ന് കൂർപ്പിച്ചു നോക്കി.... ചുണ്ട് കൂർത്തു... അമ്മ പുറത്തേക്ക് പോയതും ആ പോക്ക് കണ്ട് അവൾ ചിരിച്ചു... പാവമാണ്....ഭർത്താവ് മരിച്ച സ്ത്രീ അവരുടെ മകളും..നാട്ടിലെ കഴുകൻ കണ്ണുകൾ തങ്ങൾക്ക് നേരെ നീളൻ പിന്നെ വേറൊന്നും വേണ്ടല്ലോ... അവരിൽ നിന്നെല്ലാം തന്നെ പൊതിഞ്ഞു കൊണ്ട് നടക്കുവാണ് അമ്മ.... നാട്ടിലുള്ള പെൺകുട്ടിളെല്ലാം പ്ലസ് ടു കഴിഞ്ഞു പഠിപ്പ് നിർത്തി വിവാഹം കഴിഞ്ഞ് പോകുമ്പോൾ... തന്നെ പിടിപ്പിക്കാൻ അമ്മക്ക് വല്ലാത്ത ആവേശമായിരുന്നു...ഡോക്ടർ ആക്കണം എന്നായിരുന്നു ആഗ്രഹം...പ്ലസ് ടു കഴിഞ്ഞു താൻ തിരഞ്ഞെടുത്തതാണ് നഴ്സിംഗ്...., "എന്തായാലും എന്റെ മോള് പഠിച്ചാൽ മതീ.... ജോലി വാങ്ങി കാണിച്ചു കൊടുക്കണം എല്ലാർക്കും...." എന്നും വിൽക്കുമ്പോൾ പറയുമായിരുന്നു....

അമ്മ നാലാം ക്ലാസ്സ്‌ തികച്ചു പോയില്ല... പക്ഷേ അച്ഛൻ പണ്ടത്തെ പ്രീഡിഗ്രി ആണ്.... നല്ല അറിവും... അതോണ്ട് തന്നെ തന്നെ പഠിപ്പിക്കണം എന്ന് അമ്മക്ക് വാശിയായിരുന്നു... "അനൂ..." അമ്മയുടെ വിളിയാണ് അവളെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്... "ആഹ്... ദാ വരുന്നു...." കണ്ണാടിയിൽ നോക്കി നെറ്റിയിലേക്ക് ഒരു ചുവന്ന പൊട്ടെടുത്തു വെച്ചവൾ ഹാളിലേക്ക് ചെന്നു.... "ഇതൂടെ കഴിക്ക് മോനെ.... മ്മ്..." അമ്മ ആര്യന് ഭക്ഷണം എടുത്തു കൊടുക്കുകയാണ്.... നിലത്ത് ഒരു മരപലകയിട്ട് അതിലാണ് അവൻ ഇരിക്കുന്നത്... "വേണ്ട...." അവൻ സ്നേഹത്തോടെ നിരസിച്ചു... "ഏയ്‌... ഇതൂടെ കഴിക്കാം..." ചിരിച്ചു കൊണ്ട് അവർ ഒരു ചപ്പാത്തി കൂടെ പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു ഒപ്പം പരിപ്പ് കറിയും.... ആനി അവർക്ക് അടുത്ത് മുട്ട് കുത്തിയിരുന്നു... "മോന് ഈ ഡ്രസ്സ്‌ നന്നായി ചേരുന്നുണ്ടല്ലേ അനു..." അവർ വാത്സല്യത്തോടെ അവന്റെ തലമുടിയിലൂടെ തലോടി കൊണ്ട് ആനിയെ നോക്കി.... അവളൊന്നു തലയാട്ടി...ആര്യൻ നോക്കിയത് അവളുടെ സരസ്വതിമ്മയെയാണ്...ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു.... "മാ......" ആനി ശാസനയോടെ വിളിച്ചതും അവർ എഴുനേറ്റു പോയി... "എന്ത് പറ്റി...." ആര്യൻ സംശയത്തോടെ ചോദിച്ചു.. "എനിക്കൊരു ഏട്ടനുണ്ടായിരുന്നു ആനന്ദ്... പത്തു വയസുള്ളപ്പോൾ ഇവിടെ അടുത്തുള്ള പുഴയിൽ കളിക്കുന്നതിനിടെ വീണതാ.. പിന്നെ കണ്ടിട്ടില്ല...ബോഡിയൊന്നും കിട്ടിയിട്ടില്ല... ഏട്ടൻ തിരിച്ചു വരും എന്ന് കരുതി ഇരിക്കുവാ പാവം...ഏട്ടന് അമ്മയെന്ന് വെച്ചാൽ ജീവനായിരുന്നു...അമ്മക്കും.... ഇപ്പോ എന്ത് വിശേഷം ഉണ്ടേലും അവന് വേണ്ടി ഒരു കൂട്ട് ഡ്രസ്സ്‌ അമ്മ മാറ്റി വെക്കും.. എന്തിനോ വേണ്ടി...." ആനിയുടെ ശബ്ദം നേർത്തു പോയി.. മിഴികൾ സജലങ്ങളായി.... ആര്യൻ ഒന്നും മിണ്ടാതെ ഇരുന്ന് കഴിക്കാൻ തുടങ്ങി.... "ഇനി എങ്ങനെ പോകും...?" കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവൾ ചോദിച്ചു... "ഞാൻ പൊക്കോളാം..."

അവൻ ഗൗരവത്തോടെ പറഞ്ഞു.. "അല്ല...വാഹനങ്ങളൊന്നും പോകുന്നില്ല.." "I dont care..." പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു..സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവന്റെ മുഖത്ത് ആശ്വാസം പടരുന്നത് അവൾ കണ്ടു.... ഇരുന്നിടത്ത് നിന്ന് അവൻ എഴുനേറ്റു.... "ഹലോ.... ഹലോ.... ഹാലോ അമ്മ....." ഫോൺ ചെവിയോട് ചേർത്തെങ്കിലും പിന്നെ അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് അവൻ വിളിച്ചു നോക്കി... മറുവശത്തു നിന്ന് ഒന്നും കേൾക്കുന്നില്ല.... "ദേ.... അതിന്റെ മുകളിൽ കയറി നിന്നാ റേഞ്ച് കിട്ടും...." പരന്ന അല്പം ഉയർന്ന പാറയിലേക്ക് ചൂണ്ടി ആനി പറഞ്ഞതും ആര്യൻ അവളെ ഒന്ന് നോക്കിയ ശേഷം അതിന്റെ മുകളിൽ കയറി .... ഇത്തവണ അവൻ അങ്ങോട്ട് വിളിച്ചു.. "ഹലോ.... ഹരീ...." അമ്മയുടെ ശബ്ദം കേട്ടപ്പോൾ അവന്റെ മുഖമൊന്നു വിടർന്നു... "അമ്മാ...." "നീയെവിടാ...മോനെ...." അവർ സ്നേഹത്തോടെ ചോദിച്ചു... "ഞാൻ... ഞാൻ ഏതോ ഒരു നാട്ടില.. കാർ ആക്‌സിഡന്റ് ആയി...ഇവിടെ വന്ന് പെട്ടു പോയി..." ആര്യൻ അമ്മയോട് കാര്യങ്ങൾ വിവരിച്ചു കൊടുത്തു... "ഞാൻ വേഗം വരാം അമ്മാ...." "അത് അമ്മയ്ക്കറിയില്ലേ.... എന്തായാലും പൂജ നടക്കുവല്ലേ...അത് കഴിഞ്ഞിട്ട് വന്നാൽ മതി... വെറുതെ ആ നാട്ടിലുള്ളവർക്ക് ഒരു മുഷിച്ചലുണ്ടാക്കേണ്ട.. ഒരാൾ തെറ്റ് ചെയ്‌താൽ നാട് മുഴുവൻ ചിലപ്പോൾ ശിക്ഷ അനുഭവിക്കേണ്ടി വരും...." അമ്മ പറഞ്ഞത് കേട്ട് അവൻ മുഖം ചുളിച്ചു... "പറഞ്ഞത് മനസ്സിലായോ ഹരീ..." "മ്മ്...." അവനൊന്നു മൂളിയതെ ഒള്ളൂ.. "പിന്നേയ് ദീപു വന്നിട്ടുണ്ട്... മുറിയിലാണ്... ഞാൻ വിളിക്കാൻ പറയാം അവളോട്..." "മ്മ്.. ശെരിയമ്മേ..." അവൻ ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് ഫോൺ കട്ടാക്കി... തെളിഞ്ഞു നിന്ന നീലാകാശത്തേക്ക് അവനൊന്നു നോക്കി...

അമ്മ പറഞ്ഞതും ശെരിയാണ്... തനിക്ക് ഇവിടെന്ന് പോകാൻ കഴിയും... ശേഷം ഇവിടെ ഉള്ളവർക്ക് എന്ത് സംഭവിക്കും... അവൻ ദീർഘ ശ്വാസമെടുത്തു.... "ആനി......" ആര്യനേ നോക്കി ആനിയുടെ ചെവിക്കടുത്ത് നിന്ന് ആരോ വിളിച്ചതും ഞെട്ടി കൊണ്ട് അവൾ പുറകിലേക്ക് വേച്ചു പോയി... ആ ശബ്ദം കേട്ട് ആര്യനും അങ്ങോട്ട്‌ നോക്കി.... "അദ്രി......" ആനിയുടെ ചുണ്ടുകൾ മന്ത്രിച്ചു... "ഓ... ഓർമയുണ്ടല്ലേ...." അവൻ ചോദിക്കേണ്ട താമസം ആനി ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു... അദ്രി അവളെ പൊതിഞ്ഞു പിടിച്ചു.... ആര്യൻ അവരെ നോക്കി കൊണ്ട് മുന്നോട്ട് വന്നു.... "ആഹ് മോനിവിടെ നിൽക്കുവായിരുന്നോ...ദാ മസാലചായയാ. കുടിച് നോക്ക്..." സരസ്വതിയമ്മ അവന്റെ അടുത്തേക്ക് വന്ന് പറഞ്ഞു... ആര്യൻ മുഖം ചെരിച്ചവരെ നോക്കി.... "അതാരാ..?" ചോദിക്കുമ്പോൾ ഉള്ളിൽ വല്ല അസ്വാസ്ഥത നിറയുന്നത് അവൻ അറിഞ്ഞു... "അത്... അദ്രി... അദ്രിനാഥ്‌...അവളുടെ കൂട്ടുകാരാനാ... അവളെന്ന് വെച്ചാൽ അവന് ജീവനാ..." അവർ പുഞ്ചിരിയോടെ പറഞ്ഞു... ആര്യനും ഒന്ന് ചിരിച്ചു കൊണ്ട് ആനിയെ നോക്കി., "അദ്രി... അത് താടാ..." അദ്രിയുടെ ഉയർത്തി പിടിച്ചകൈകളിലെ റോസ് നിറമുള്ള ട്യൂലിപ് പൂക്കളെ കയ്യെത്തി പിടിക്കാൻ ശ്രമിക്കുകയാണ് ആനി... അദ്രി.... വെളുത്ത മെലിഞ്ഞ സുന്ദരനയയൊരു ചെറുപ്പക്കാരൻ....ആ കണ്ണുകൾ അവനോട് കൊഞ്ചിക്കൊണ്ട് ഇരിക്കുന്ന ആനിയെ സ്നേഹത്തോടെ നോക്കുന്നുണ്ട്..... "താ അദ്രി എനിക്ക് വേണ്ടി പറിച്ചു കൊണ്ട് വന്നതല്ലേ..." ആനിയുടെ ചുണ്ട് കൂർത്തു.. ആര്യൻ അവർക്ക് അരുകിലേക്ക് ചെന്നു............... തുടരും.............

ഹേമന്തം : ഭാഗം 8

Share this story