ഹൃദയസഖി...♥: ഭാഗം 11

hridaya sagi manjupenn

എഴുത്തുകാരി: മഞ്ഞ് പെണ്ണ്‌

"ഡീ നീയെന്താ പറഞ്ഞേ...??!"ഉടുത്തിരിക്കുന്ന മുണ്ട് മടക്കി കുത്തി കൊണ്ട് അനന്തൻ ചോദിച്ചതും അരമതിലിൽ ചാരി നിന്ന് അപ്പുറത്തെ തോപ്പിലേക്ക് നോക്കുന്ന നില മൈൻഡ് ചെയ്യാതെ അങ്ങനെ തന്നെ നിന്നു... "നിന്നോടാടി പെണ്ണെ ചോദിച്ചേ..."അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി കൊണ്ട് അവൻ ചോദിച്ചതും ഇക്കിളി കൊണ്ട് പിടഞ്ഞു പോയവൾ... ഞെട്ടലോടെ അവനിലേക്ക് നോക്കി കൊണ്ട് കണ്ണുകൾ കുറുക്കി അവനെ നോക്കി പേടിപ്പിച്ചു... "എന്താടോ തനിക്ക് വേണ്ടേ..."കുറുമ്പോടെ ഉള്ള അവളുടെ ചോദ്യം കേട്ടതും ഉരുണ്ട അവളുടെ കവിളുകൾ കടിച്ച് തിന്നാൻ തോന്നി അവന്...!! ഒട്ടും ആലോചിക്കാതെ തന്നിലേക്ക് വലിച്ച് അടുപ്പിച്ച് കൊണ്ട് ദന്തങ്ങൾ അവിടെ അമർത്തി.... വേദന കൊണ്ട് നിലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... കുതറി മാറാൻ നോക്കിയതും കൂടുതൽ അവന്റെ കൈകൾ അവളിൽ വലയം തീർത്തു... "വേദനിക്കുന്നു...!!"ദയനീയമായി നില പറഞ്ഞ് ഒപ്പിച്ചതും വിതുമ്പി പോയിരുന്നു അവൾ... ചിരിയോടെ അവൻ വിട്ട് മാറി നിന്ന് അവളുടെ കഴുത്തിലൂടെ കയ്യിട്ട് തന്നോട് അടുപ്പിച്ച് നിർത്തി...

"വേദനിച്ചോ ന്റെ പെണ്ണിന്...!!" അനന്തന്റെ ആ ചോദ്യം കേൾക്കേണ്ട താമസം തേങ്ങി തേങ്ങി കരഞ്ഞു കൊണ്ടിരുന്നു അവൾ... ഉള്ളിലുള്ള സങ്കടങ്ങളുടെ കൂമ്പാരം അറിയാതെ പുറത്തേക്ക് വന്നു... തന്നെ അറപ്പോടെയും ദേഷ്യത്തോടെയും നോക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം ഉള്ളിലേക്ക് തികട്ടി വന്നു... "വേദനിക്കുന്നുണ്ടോടാ... ഞാ... ഞാൻ തമാശ... തമാശക്ക്..."നിലയുടെ കരച്ചിൽ കണ്ട് പതറി പോയി അനന്തൻ... വെപ്രാളത്തോടെ അവളുടെ കവിളിൽ തുടരെ തുടരെ തലോടി കൊണ്ട് അവൻ ചോദിച്ചു... വാക്കുകൾ മുറിഞ്ഞ് പോയി...!! അവന്റെ കൈകളെ തട്ടി മാറ്റി കൊണ്ട് അകത്തേക്ക് ഓടി കയറുന്ന നിലയെ അവൻ ദയനീയമായി നോക്കി... കടിക്കാൻ തോന്നിയ നിമിഷത്തെ മനസ്സിൽ ശപിച്ച് കൊണ്ട് അവൾക്ക് പിറകെ ചെന്നതും റൂമിൽ കയറി വാതിൽ അടച്ച് കഴിഞ്ഞിരുന്നു അവൾ... കൈകൾ ഉയർത്തി വാതിൽ തട്ടാൻ നിന്ന അനന്തൻ വീണ്ടും ശല്യം ചെയ്യേണ്ടെന്ന് കരുതി ഹാളിലെ സെറ്റിയിൽ ചാഞ്ഞിരുന്നു.... ________♥️

"എന്ത് കൊണ്ടാ ആരും എന്നെ മനസ്സിലാക്കാഞ്ഞേ... ഈ കഴിഞ്ഞ പത്തൊമ്പത് വർഷത്തിനുള്ളിൽ ആരും എന്നെ മനസ്സിലാക്കിയിരുന്നില്ലേ...അല്ലെങ്കിലും സാഹചര്യം മുഴുവനും തനിക്ക് എതിരായിരുന്നല്ലോ... പാവം അച്ഛനും അമ്മയും ഒരുപാട് നൊന്ത് കാണും പാപിയാ ഞാൻ...!! ജന്മം തന്നവർക്ക് തന്നെ അപമാനം നൽകിയ അസത്ത്...!!" തുടരെ തുടരെ കവിളിൽ അടിച്ച് കൊണ്ട് നില പുലമ്പി കൊണ്ടിരുന്നു... "താൻ തിരഞ്ഞെടുത്ത വഴി ശരിയാണോ...?? എല്ലാവരും തെമ്മാടി എന്ന് പറഞ്ഞ് അധിക്ഷേപിക്കുമ്പോഴും എന്ത് കൊണ്ടോ മനസ്സ് അതിനോട് യോചിക്കുന്നില്ലല്ലോ ദേവ്യേ..." നൂല് പൊട്ടിയ പട്ടം പോലെ മനസ്സ് മറ്റെങ്ങോ സഞ്ചാരിച്ച് കൊണ്ടിരുന്നു... "ആരായിരിക്കും ഇതെല്ലാം ചെയ്തിട്ടുണ്ടാവുക... അനന്തൻ അല്ലെന്ന് മനസ്സ് നൂറാവർത്തി മൊഴിയുന്നു... അല്ലെന്ന് വിശ്വസിക്കാൻ തന്നെയാണ് തനിക്ക് ഇഷ്ടവും... ആരായിരിക്കും ഇതിന് പിന്നിൽ... ഞാൻ ഒരാൾക്കും ഒരു ദ്രോഹവും അറിഞ്ഞ് കൊണ്ട് ചെയ്തിട്ടില്ല...!! ഇനിയൊരു പക്ഷെ അനന്തനോട് ശത്രുത ഉള്ള വല്ലവരും ആയിരിക്കോ...??!!" ചിന്തകൾ കാട് കയറി തുടങ്ങിയിരുന്നു...

ക്ഷീണം ബാധിച്ച കണ്ണുകൾ പതിയെ അടഞ്ഞ് പോയി...!!... ഏറെ നേരം ആയിട്ടും ഉള്ളിൽ നിന്നും അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് നില ഉറങ്ങി കാണും എന്ന് അനന്തന് ഉറപ്പായിരുന്നു... വീട് പുറത്തേക്ക് പൂട്ടി ഒന്ന് കവല വരെ ചെന്നു... തന്നെ കാണുമ്പോൾ ഉള്ള ആളുകളുടെ പുച്ഛം കലർന്ന നോട്ടത്തേയും വെറുപ്പോടെ ഉള്ള നോട്ടത്തേയും പാടെ അവഗണിച്ച് കൊണ്ട് മുണ്ട് മടക്കി കുത്തി നെഞ്ച് വിരിച്ച് മുന്നോട്ട് നടന്നു... "ചീ പോവുന്നത് കണ്ടില്ലേ അസത്ത്... ആ പെണ്ണിനേയും ഒപ്പം പാർപ്പിക്കുന്നുണ്ട് എന്നാ കേട്ടത്... അല്ലേലും ഇവനൊക്കെ എന്താ.... അടിയും പിടിയും ആയി ജയിലിൽ കിടന്ന് തിരിച്ച് വരുമ്പോൾ കഴപ്പ് തീർക്കാൻ ഒരു പെണ്ണും... എന്നാലും ആ പെണ്ണിനെ ഞാൻ ഇങ്ങനെ ഒന്നും കരുതിയില്ല... ഇക്കാലത്ത് ഒന്നിനേം കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ ഒക്കില്ല..." വഴിയോരത്തെ രണ്ട് മധ്യവയസ്കർ പരസ്പരം മുറുമുറുക്കുന്നത് അനന്തൻ കേട്ടതും അവർക്ക് നേരെ തിരിഞ്ഞ് കൊണ്ട് ഒരു നോട്ടം ആയിരുന്നു...

തങ്ങളുടെ സംസാരം അവൻ കേട്ടെന്ന് മനസ്സിലായതും വന്ന വഴി തിരിക്കാൻ നിന്ന രണ്ടുപേരെയും അനന്തൻ വിളിച്ചതും തൊണ്ട വറ്റിവരണ്ടു പോയി... "രണ്ടും കൂടെ അവിടെ ഒന്ന് നിന്നെ... നിങ്ങളെ ചിലവിൽ ഒന്നും അല്ലല്ലോ ഞാൻ ജീവിക്കുന്നത്... എനിക്ക് ഇഷ്ടം ഉള്ളത് പോലെ ഞാൻ ജീവിക്കും അത് ചോദിക്കാൻ മാത്രം അത്ര നല്ല തന്തക്ക് ജനിച്ചവർ ഒന്നും അല്ലല്ലോ ഇവിടെ ഉള്ളത്... എന്റെ കഴപ്പ് തീർക്കാനോ വേറെ എന്തെങ്കിലും തീർക്കാനോ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് ചെയ്യും... ഇനിയെങ്ങാനും എന്റെ പെണ്ണിനെ പറ്റി അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ പിഴുത് കളയും ഞാൻ നാവ്...!!" സാവധാനത്തോടെ പറഞ്ഞ് അവസാനം കണ്ണിൽ ക്രൂരത നിറച്ച് കൊണ്ടുള്ള അനന്തന്റെ സംസാരം കേട്ടതും രണ്ടുപേരുടെയും മുട്ടിടിക്കാൻ തുടങ്ങിയിരുന്നു... അനുസരണയോടെ തലയാട്ടി കൊണ്ട് രണ്ടുപേരും തിരിഞ്ഞ് പോലും നോക്കാതെ മുന്നോട്ട് നടന്നു... __________♥️ രാവിലെ കവലയിൽ ചെന്ന് ഒരു ഉച്ചയോട് അടുത്താണ് അനന്തൻ വീട്ടിലേക്ക് തിരിച്ചത്... മുൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും നല്ല വറുത്തരച്ച ഉണക്കമീൻ കറിയുടെ മണം മൂക്കിലേക്ക് വന്നതും കണ്ണുകൾ അടച്ച് ആസ്വദിച്ച് അവൻ അടുക്കളയിലേക്ക് ചെന്നു... അവിടെ തിരക്കിട്ട പണിയിലാണ് നില...!!!

അടുപ്പിൽ വെച്ച കറിയിൽ ഉപ്പുണ്ടോ എന്ന് രുചിച്ച് നോക്കുകയാണ്... ചോറ്റ് കുടുക്കക്ക് ഒപ്പം കഴുകി വെച്ച രണ്ട് പാത്രങ്ങൾ കണ്ടതും ചുണ്ടുകൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു... മീശ പിരിച്ച് അതെ ചിരിയോടെ അവൾക്ക് അരികിലേക്ക് ചെന്ന് സ്ലാബിൽ കയറി ഇരുന്നു... "മ്മ്മ്... നല്ല മണം...!!" കൊച്ചുകുട്ടികളെ പോലെ കണ്ണുകൾ ചിമ്മി പ്രത്യേക ഭാവത്തോടെ പറയുന്ന അനന്തനെ കണ്ടതും അവളൊന്ന് ഞെട്ടി പോയി... "അ... അത്... ഉച്ചക്ക് ചോറുണ്ണാൻ... ഒന്നും..."വിറയലോടെ വാക്കുകൾക്കായി പരതുന്ന നിലയെ അവൻ തന്നിലേക്ക് അണച്ച് പിടിച്ചു... "അറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ കൊച്ചേ നിനക്ക് സങ്കടം ഒന്നും ഇല്ലേ...?? അല്ല സാധാരണ നിന്റെ സ്വഭാവം വെച്ച് ഒന്നും തിന്നാതെ കരഞ്ഞ് നടക്കും എന്നാ ഞാൻ കരുതിയെ ഇതിപ്പോ നേരാ നേരം തിന്നാൻ ഉള്ളതൊക്കെ ആവുന്നുണ്ടല്ലോ..." സംശയത്തോടെ മേൽപ്പോട്ട് നോക്കി കൊണ്ട് അവൻ ചോദിച്ചു... "ഇനിയിപ്പോ സങ്കടപ്പെട്ട് ഇരുന്നിട്ടെന്താ... നടക്കാൻ ഉള്ളതൊക്കെ നടന്നു... എന്നായാലും ഇങ്ങനെ ഒക്കെ നടക്കും എന്നല്ലേ താൻ പറഞ്ഞേ... എങ്ങനെ ആയാലും ഞാൻ എന്റെ അച്ഛന്റേം അമ്മയുടേം മകളല്ലേ... ഒരു ദിവസം എല്ലാം മറന്ന് തിരിച്ച് വിളിക്കുമായിരിക്കും... അതിനിപ്പോ ഒന്നും തിന്നാതെ കുറെ കരഞ്ഞിട്ടെന്താ... എനിക്കെങ്ങും വയ്യാ..."

ചോദിച്ച് തീർന്നതും ഒട്ടും ആലോചിക്കാതെ ഉത്തരം പറഞ്ഞ് കൊണ്ട് അവൾ അവന്റെ കൈകൾ വിടുവിച്ച് അടുപ്പിൽ നിന്നും കറി എടുത്ത് വെച്ചു... *"നിനക്കെന്നെ ഇഷ്ട്ടാണോ നിലക്കുട്ടി... "* ചെവിയോരം ചുണ്ടുകൾ ചേർത്ത് ആദ്ര സ്വരത്തോടെ അനന്തൻ ചോദിച്ചതും നിലയുടെ കൃഷ്ണമണികൾ വികസിച്ചു... പയ്യെ അവന് നേരെ തിരിഞ്ഞ് നിന്ന് കൊണ്ട് മുഖത്താകെ കണ്ണുകൾ പായിച്ചു... ശ്വാസം വിലങ്ങുന്നത് പോലെ...!! നാവ് കുഴഞ്ഞ് പോവുന്നു...!! പറയാൻ വെച്ച വാക്കുകൾ തികയാത്തത് പോലെ...!! അവളുടെ മിഴികളിലെ പിടപ്പുകൾ തന്നെ മറ്റേതോ ലോകത്തേക്ക് എത്തിക്കും പോലെ... പ്രണയത്തോടെ മുഖം തന്റെ പാതിയിലേക്ക് ചലിച്ചു... രണ്ട് കൈകൾ കൊണ്ടും അവളുടെ മുടികളിൽ കുസൃതി കാണിച്ച് കൊണ്ട് അവളുടെ അധരദളങ്ങളിലേക്ക് അതിന്റെ ഇണയെ ചേർത്ത് വെച്ചു...കണ്ണുകൾ ഇറുക്കി ചിമ്മി കൊണ്ട് നിലയും ചുംബനത്തിന്റെ തീവ്രതയിൽ വീണ് പോയിരുന്നു...അവളുടെ കൈകൾ അനന്തന്റെ ഷർട്ടിൽ ചുളിവുകൾ വീഴ്ത്തി കൊണ്ടിരുന്നു ചാറ്റൽ മഴയിൽ നിന്നും കൊടും പേമാരിയിലേക്ക് ഒരു ഒളിച്ചോട്ടം...!!!... (തുടരും...).........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story